കേ​ന്ദ്ര​സേ​ന​യു​ടെ വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ വേ​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍; പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ല്ലാ​ത്ത സു​ര​ക്ഷ ത​ങ്ങ​ള്‍​ക്ക് വേ​ണ്ടെ​ന്ന്

ന​വാ​സ് മേ​ത്ത​ര്‍ ത​ല​ശേ​രി: പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഇ​ല്ലാ​ത്ത സു​ര​ക്ഷ ത​ങ്ങ​ള്‍​ക്ക് വേ​ണ്ടെ​ന്ന് ബി​ജെ​പി നേ​താ​ക്ക​ള്‍. കേ​ന്ദ്രം ഒ​രു​ക്കി​യ വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ വേ​ണ്ടെ​ന്ന് നേ​താ​ക്ക​ള്‍ രേ​ഖാ​മൂ​ലം കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തെ അ​റി​യി​ച്ചു. ബി​ജെ​പി ദേ​ശീ​യ സ​മി​തി അം​ഗ​വും മു​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും തെ​ലു​ങ്കാ​ന സം​സ്ഥാ​ന​ത്തി​ന്‍റെ സം​ഘ​ട​നാ ചു​മ​ത​ല​യു​മു​ള്ള പി.​കെ കൃ​ഷ്ണ​ദാ​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള നേ​താ​ക്ക​ളാ​ണ് ത​ങ്ങ​ള്‍​ക്ക് കേ​ന്ദ്ര സേ​ന​യു​ടെ സു​ര​ക്ഷ വേ​ണ്ടെ​ന്ന് കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​ത്. ഇ​തി​നി​ട​യി​ല്‍ ആ​ര്‍​എ​സ്എ​സി​ന്‍റെ ക​ണ്ണൂ​ര്‍-​കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളു​ടെ ചു​മ​ത​ല​യു​ള്ള വി​ഭാ​ഗ് കാ​ര്യ​വാ​ഹ​ക് വി.​ശ​ശി​ധ​ര ​ന്‍റെ വീ​ടി​ന് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി. 24 മ​ണി​ക്കൂ​റും ഒ​രു എ​സ്‌​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘ​മാ​ണ് ക​തി​രൂ​ര്‍ ക​ക്ക​റ​യി​ലു​ള്ള ശ​ശി​ധ​ര​ന്‍റെ ഭാ​ഗ്യ​ശ്രീ എ​ന്ന ഭ​വ​ന​ത്തി​ലും പ​രി​സ​ര​ത്തു​മാ​യി നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ശ​ശി​ധ​ര​ന്‍റെ വീ​ട്ടി​ല്‍ പ്ര​ത്യേ​ക ബു​ക്ക് സ്ഥാ​പി​ക്കു​ക​യും ഇ​തി​ല്‍ സു​ര​ക്ഷ​യ്ക്കെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഒ​പ്പി​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഏ​താ​നും ദി​വ​സം മു​മ്പ് ശ​ശി​ധ​ര​നു നേ​രേ വ​ധ​ഭീ​ഷ​ണി ഉ​യ​ര്‍​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ്…

Read More

കണ്ണൂരിനെ കാക്കാൻ കാക്കിപ്പട

സ​ജീ​വ​ൻ പൊ​യ്ത്തും​ക​ട​വ് ക​ണ്ണൂ​ർ: രാ​ഷ്‌​ട്രീ​യ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണൂ​രി​ൽ സുരക്ഷ ശക്തമാക്കാൻ പോലീസ് രംഗത്ത്. നേതാക്കൾക്ക് സുരക്ഷ വർധിപ്പിക്കാനും അക്രമസാധ്യത നിലനിൽക്കുന്ന സ്ഥല ങ്ങളിൽ കൂടുതൽ പോലീസിനെ വിന്യസിക്കാനും തീരുമാനമായി. പാ​ർ​ട്ടി ഗ്രാ​മ​ങ്ങ​ളി​ൽ പ്ര​ത്യേ​ക പോ​ലീ​സ് നി​രീ​ക്ഷ​ണം ഏർപ്പെടു ത്തും. സി​പി​എം നേ​താ​ക്ക​ൾ​ക്ക് സു​ര​ക്ഷ കൂ​ട്ടാ​ൻ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ശി​വ​വി​ക്ര​ത്തി​ന് ഡി​ജി​പി​ നി​ർ​ദേ​ശം നൽകിയിട്ടുണ്ട്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന്‍റെ സു​ര​ക്ഷ കൂ​ട്ടാ​നും ത​ല​ശേ​രി എം​എ​ൽ​എ എ.​എ​ൻ. ഷം​സീ​റി​ന് സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്താ​നു​മാ​ണ് നി​ർ​ദേ​ശം. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ജ​യ​രാ​ജ​ന് ന​ൽ​കി​വ​രു​ന്ന വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യ്ക്കു പു​റ​മെ ത​ല​ശേ​രി എം​എ​ൽ​എ എ.​എ​ൻ. ഷം​സീ​റി​ന് എ​ക്സ് കാ​റ്റ​ഗ​റി സു​ര​ക്ഷ​യൊ​രു​ക്കാ​ൻ പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കി. ഇ​തു​പ്ര​കാ​രം തോ​ക്കേ​ന്തി​യ പോ​ലീ​സു​കാ​ർ ഇ​വ​രു​ടെ കൂ​ടെ​യു​ണ്ടാ​കും. പൊ​തു​പ​രി​പാ​ടി​ക​ളി​ലും യാ​ത്ര​ക​ളി​ലും പോ​ലീ​സ് ഇ​വ​രെ അ​നു​ഗ​മി​ക്കും. ആ​ർ​എ​സ്എ​സ് നേ​താ​വ് വ​ത്സ​ൻ തി​ല്ല​ങ്കേ​രി​ക്കും വൈ…

Read More

വി​ല​കുറ​യ്ക്കാ​തെ ത​ളി​പ്പ​റ​ന്പി​ൽ ഡീസൽ വി​ൽ​പ്പന

ത​ളി​പ്പ​റ​മ്പ്: വി​ല കു​റ​ച്ചി​ട്ടും കൂ​ടി​യ വി​ല​യ്ക്ക് ഡീസൽ വി​റ്റ​താ​യി പ​രാ​തി. സം​സ്ഥാ​ന പാ​ത​യി​ല്‍ മ​ന്ന​യി​ലെ എ​ന്‍​എ​ഫ്ഫ്യൂ​വ​ല്‍​സ് എ​ന്ന ‍ പ​മ്പി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ല്‍ ഡീസൽ അ​ടി​ക്കാ​നെ​ത്തി​യ​വ​രി​ല്‍ നി​ന്നും കൂ​ടി​യ വി​ല​യാ​യ 61.77 ഈ​ടാ​ക്കി​യ​താ​യാ​ണ് പ​രാ​തി.  ഇ​തേ​പ്പ​റ്റി പ​രാ​തി പെട്ട​വ​രോ​ട് ഞ​ങ്ങ​ള്‍​ക്ക് വി​ല കു​റ​യ്ക്കാ​ന്‍ നി​ര്‍​ദേ​ശം ല​ഭി​ച്ചി​ല്ലെ​ന്നാ​യി​രു​ന്നു പ​മ്പ് ജീ​വ​ന​ക്കാ​രു​ടെ മ​റു​പ​ടി. തി​ങ്ക​ളാ​ഴ്ച അ​ര്‍​ദ്ധ​രാ​ത്രി മു​ത​ലാ​ണ് പെ​ട്രോ​ളി​ന് 2.16 രൂ​പ​യും ഡീ​സ​ലി​ന് 2.10 രൂ​പ​യും കു​റ​ച്ച​ത്.  എ​ന്നാ​ല്‍ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ളി​ല്‍ നി​ന്ന് പ​ഴ​യ വി​ല ത​ന്നെ​യാ​ണ് ഇ​വി​ടെ നി​ന്നും ഈ​ടാ​ക​കി​യ​ത്. പ​ല​രും ബി​ല്ല് ചോ​ദി​ച്ചു വാ​ങ്ങു​ക​യും മീ​റ്റ​റി​ലെ വി​ല മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ​യി​ല്‍ പ​ക​ര്‍​ത്തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ര്‍​ക്ക് അ​യ​ച്ചു​കൊ​ടു​ക്കു​ക​യും ചെ​യ്തു. ഇ​തേ​ത്തു​ട​ര്‍​ന്ന് ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് പ​മ്പി​ലെ​ത്തി അ​ന്വേ​ഷി​ച്ച​പ്പോ​ള്‍ കം​പ്യൂ​ട്ട​ര്‍ ത​ക​രാ​റാ​ണെ​ന്നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്. വി​ല കൂ​ട്ടി വി​റ്റാ​ല്‍ പ​മ്പ് പൂ​ട്ടി​ക്കു​മെ​ന്ന് പോ​ലീ​സ് ക​ര്‍​ശ​ന നി​ല​പാ​ട് എ​ടു​ത്ത​പ്പോ​ഴാ​ണ്…

Read More

കെ​എ​സ്ടി​പി റോ​ഡ് പ​ണി ഉ​ളി​യി​ലിൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു

ഇ​രി​ട്ടി: വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി പൊ​ന്നും വി​ല​യ്ക്കെ​ടു​ത്ത സ്ഥ​ലം പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​തെ നി​ർ​മാ​ണ പ്ര​വൃ​ത്തി ന​ട​ത്തു​ന്നെ​ന്ന് ആ​രോ​പി​ച്ച് കെ​എ​സ്ടി​പി റോ​ഡ് പ​ണി ഉ​ളി​യി​ൽ ടൗ​ണി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ത​ല​ശേ​രി-​വ​ള​വു​പാ​റ അ​ന്ത​ർ​സം​സ്ഥാ​ന പാ​ത​യു​ടെ വി​ക​സ​ന​ത്തി​നാ​യി ഉ​ളി​യി​ൽ പാ​ലം മു​ത​ൽ ടൗ​ൺ​വ​രെ ഏ​റ്റെ​ടു​ത്ത സ്ഥ​ല​മാ​ണ് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് 400 മീ​റ്റ​റോ​ളം റോ​ഡാ​ണ് വീ​തി​കു​റ​ച്ചു ടാ​റിം​ഗ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. റോ​ഡി​നും ഓ​വു​ചാ​ലി​നും ന​ട​പ്പാ​ത​യ്ക്കു​മാ​യി 2005 മു​ത​ൽ അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തി പൊ​ന്നും വി​ല​ക്കെ​ടു​ത്ത സ്ഥ​ല​മാ​ണ് പൂ​ർ​ണ​മാ​യും ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ഈ ​സ്ഥ​ലം അ​ള​ന്നു​തി​ട്ട​പ്പെ​ടു​ത്തി സ​ർ​വേ ക​ല്ലു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. 15 മീ​റ്റ​റോ​ളം വീ​തി​യി​ലാ​ണ് ഇ​പ്പോ​ൾ റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. ഇ​തി​ൽ 10 മീ​റ്റ​ർ മെ​ക്കാ​ഡം ടാ​റിം​ഗും റോ​ഡി​നി​രു​വ​ശ​വും ഓ​വു​ചാ​ലും ന​ട​പ്പാ​ത​യു​മാ​ണ് ഒ​രു​ക്കേ​ണ്ട​ത്. ‌‌ എ​ന്നാ​ൽ ചി​ല സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ താ​ത്പ​ര്യ പ്ര​കാ​രം ക​രാ​റു​കാ​രെ വ​രു​തി​യി​ലാ​ക്കി​യാ​ണ് പ്ര​വൃ​ത്തി​യി​ൽ മാ​റ്റം​വ​രു​ത്തി നി​ർ​മാ​ണം ന‌​ട​ത്തു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ്…

Read More

കു​യി​ലൂ​രി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ

ശ്രീ​ക​ണ്ഠ​പു​രം: പ​ടി​യൂ​ർ കു​യി​ലൂ​രി​ൽ പു​ലി​യെ ക​ണ്ട​താ​യി നാ​ട്ടു​കാ​ർ. പ​ടി​യൂ​ർ-​പൂ​വം റോ​ഡി​ൽ തി​ങ്ക​ളാ​ഴ്ച രാ​ത്രി ബൈ​ക്ക് യാ​ത്രി​ക​നാ​യ ബി​ജു​വാ​ണ് പു​ലി​യെ ക​ണ്ട​തെ​ന്ന് പ​റ​യു​ന്നു. റോ​ഡ് മു​റി​ച്ച് ക​ട​ക്കു​ന്ന​തി​നി​ടെ ഇ​യാ​ളെ പു​ലി ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ബൈ​ക്ക് വെ​ട്ടി​ച്ച് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു​വ​ത്രെ. വി​വ​ര​മ​റി​ഞ്ഞ് ഇ​രി​ക്കൂ​ർ എ​സ്ഐ കെ.​വി.​മ​ഹേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി റ​ബ​ർ എ​സ്റ്റേ​റ്റ് കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ര​ണ്ടാ​ഴ്ച മു​മ്പ് സ​മീ​പ പ്ര​ദേ​ശ​മാ​യ നീ​ല നി​ര​പ്പേ​ൽ ചാ​ക്കോ​യു​ടെ റ​ബ​ർ തോ​ട്ട​ത്തി​ലെ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ കി​ണ​റ്റി​ലും കൂ​റ്റാ​ര​പ്പ​ള്ളി​യി​ൽ അ​ല​ൻ വീ​ട്ടു​പ​റ​മ്പി​ലും പു​ലി​യെ​ന്ന് ക​രു​തു​ന്ന ജീ​വി​യെ ക​ണ്ടി​രു​ന്നെ​ങ്കി​ലും ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ല്യാ​ട് റോ​ഡ​രു​കി​ൽ ബ​സ് ഡ്രൈ​വ​റും ബൈ​ക്ക് യാ​ത്രി​ക​രും പു​ലി​യെ ക​ണ്ട​താ​യി അ​ഭ്യൂ​ഹ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ച്ച​യാ​യി ആ​ളു​ക​ൾ പു​ലി​യെ കാ​ണു​ന്ന​താ​യി പ്ര​ചാ​ര​ണം ഉ​ണ്ടാ​യ​തോ​ടെ നാ​ട്ടു​കാ​ർ ഭീ​തി​യി​ലാ​ണ്.

Read More

മ​ല​യോ​ര​ത്ത് ഒ​രേ ദി​വ​സം ര​ണ്ടു വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച: സ്വ​ർ​ണ​വും പ​ണ​വും ന​ഷ്ട​പ്പെ​ട്ടു

കു​ന്നും​കൈ: കാ​ക്ക​ട​വ് അ​രി​യ​ങ്ക​ല്ലി​ൽ ര​ണ്ട് വീ​ടു​ക​ളി​ൽ ക​വ​ർ​ച്ച. അ​രി​യ​ങ്ക​ല്ല് ഇ​ളന്പാ​ടി എ.​ജി. സൈ​ദി​ന്‍റെ​യും കോ​ള​യ​ത്ത് ഇ​സ്മ​യി​ലി​ന്‍റെ​യും വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.​ സൈ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്ന് അ​ഞ്ചു പ​വ​ൻ സ്വ​ർ​ണവും അ​ൻ​പ​തി​നാ​യി​രം രൂ​പ​യു​മാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്.​ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടു പൂ​ട്ടി പ​ള്ളി​യി​ൽ പോ​യ വീ​ട്ടു​കാ​ർ മ​ട​ങ്ങി​യെ​ത്തി​യ​പ്പോ​ഴാ​ണ് മോ​ഷ​ണവി​വ​രം അ​റി​യു​ന്ന​ത് .വീ​ടി​ന്‍റെ പി​ൻവാ​തി​ൽ ത​ക​ർ​ത്ത് അ​ക​ത്തു​ക​യ​റി​യ മോ​ഷ്ടാ​വ് അ​ല​മാ​ര കു​ത്തി​ത്തു​റ​ന്നാ​ണ് സ്വ​ർ​ണാ​ഭ​ര​ണ​വും പ​ണ​വും ക​വ​ർ​ന്ന​ത്. തൊ​ട്ട​ടു​ത്ത ഇ​സ്മ​യി​ലി​ന്‍റെ വീ​ട്ടി​ലും ക​വ​ർ​ച്ചാ​ശ്ര​മം ന​ട​ന്നു​വെ​ങ്കി​ലും വി​ല​പി​ടി​പ്പു​ള്ള​വ​യൊ​ന്നും ന​ഷ‌്ട​പ്പെ​ട്ടി​ട്ടി​ല്ല. പി​ൻവാ​തി​ൽ പൊ​ളി​ച്ച് അ​ക​ത്തുക​ട​ന്ന് അ​ല​മാ​ര​യി​ലെ സാ​ധ​ന​ങ്ങ​ൾ വ​ലി​ച്ചി​ട്ട നി​ല​യി​ൽ കാ​ണ​പ്പെ​ട്ടു. കാ​സ​ർ​ഗോ​ഡ് നി​ന്ന് വി​ര​ല​ട​യാ​ള വി​ദ​ഗ്്ധ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ചി​റ്റാ​രി​ക്ക​ൽ എ​സ്ഐ എം.​സു​കു​മാ​ര​ൻ സ്ഥ​ല​ത്തെ​ത്തി. ത​ദ്ദേ​ശീ​യ​രാ​വാം ക​വ​ർ​ച്ച​യ്ക്ക് പി​ന്നി​ലെ​ന്നാ​ണ് പൊ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. ക​വ​ർ​ച്ചാ സം​ഘ​ത്തി​ൽ ഒ​ന്നി​ലേ​റെ പേ​രു​ള്ള​താ​യി സം​ശ​യി​ക്കു​ന്ന​താ​യി പൊ​ലീ​സ് പ​റ​ഞ്ഞു.

Read More

വാ​റ്റുകേ​ന്ദ്ര​ത്തി​ൽ റെ​യ്ഡ്: 80 ലി​റ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു

മ​ട്ട​ന്നൂ​ർ: മ​ട്ട​ന്നൂ​ർ മേ​ഖ​ല​യി​ൽ ചാ​രാ​യ വാ​റ്റ് ന​ട​ക്കു​ന്ന​താ​യുള്ള ര​ഹ​സ്യവി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് സം​ഘം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ വാ​റ്റുകേ​ന്ദ്രം ക​ണ്ടെ​ത്തി. വാ​റ്റു കേ​ന്ദ്ര​ത്തി​ൽ നി​ന്നു പി​ടി​കൂ​ടി​യ 80 ലിറ്റ​ർ വാ​ഷ് ന​ശി​പ്പി​ച്ചു. ര​ഹ​സ്യവി​വ​ര​ത്തെ തു​ട​ർ​ന്നു ഇ​ന്ന​ലെ വൈ​കു​ന്നേ​രം മ​ട്ട​ന്നൂ​ർ അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി.​കെ.​പ​വി​ത്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​റോ​റ പെ​രി​യ​ച്ചൂ​ർ ഭാ​ഗ​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണു വാ​റ്റു കേ​ന്ദ്രം ക​ണ്ടെ​ത്തി​യ​ത്. പെ​രി​യ​ച്ചൂ​ർ പു​ഴ​ക്ക​ര​യോ​ട് ചേ​ർ​ന്നാ​യി​രു​ന്നു വാ​റ്റു കേ​ന്ദ്രം. മ​ട്ട​ന്നൂ​രി​ലെ മ​ദ്യ​ഷോ​പ്പ് അ​ട​ച്ച​തി​നാ​ൽ പ്രദേശത്തെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ചാ​രാ​യ വാ​റ്റും വി​ദേ​ശ​മ​ദ്യം കൊ​ണ്ടു​വ​ന്നുള്ള വി​ൽ​പ്പ​ന ന​ട​ത്തു​ന്ന​തും പ​തി​വാ​യി​ട്ടു​ണ്ട്. പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ ടി.​കെ.​വി​നോ​ദ​ൻ, സി.​പി.​ഷാ​ജി, സി​വി​ൽ എ​ക്സൈ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ആ​ന​ന്ദ​കൃ​ഷ്ണ​ൻ, ശ​ശി​കു​മാ​ർ, വി​നേ​ഷ് എ​ന്നി​വ​രും പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.

Read More

ച​ന്തേ​ര​യി​ൽ മു​സ്‌ലിം ലീ​ഗ് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​യി​ട്ടു

പി​ലി​ക്കോ​ട്: മു​സ്‌ലിം ലീ​ഗ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഓ​ഫീ​സി​ന് തീ​യി​ട്ടു. ച​ന്തേ​ര​യി​ലെ സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ സ്മാ​ര​ക മ​ന്ദി​ര​ത്തി​ന് നേ​രെ​യാ​ണ് അ​ക്ര​മം. ഓ​ഫീ​സി​ന​ക​ത്തെ മു​ഴു​വ​ൻ ഫ​ർ​ണി​ച്ച​റു​ക​ളും കാ​രം​സ് ബോ​ർ​ഡും ക​ത്തി ചാ​ന്പ​ലാ​യി. കെ​ട്ടി​ട​ത്തി​ന്‍റെ ചു​വ​രു​ക​ളും വി​ണ്ടു​കീ​റി​യി​ട്ടു​ണ്ട്. മു​ൻ വ​ശ​ത്തെ ജ​ന​ൽ കു​ത്തി​തു​റ​ന്നു പെ​ട്രോ​ൾ ഒ​ഴി​ച്ചു തീ​യി​ട്ട​താ​ണെ​ന്നാ​ണ് പോ​ലീ​സ് ക​രു​തു​ന്ന​ത്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ഓ​ഫീ​സി​ലേ​ക്ക് എ​ത്തി​യ മു​സ്‌ലിം ലീ​ഗ് പ്ര​വ​ർ​ത്ത​ക​ർ സം​ഭ​വം അ​റി​യു​ന്ന​ത്. 1987ൽ ​മു​സ്‌ലീം ലീ​ഗ് മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ പാ​ണ​ക്കാ​ട് മു​ഹ​മ്മ​ദ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ഓ​ഫീ​സ് ഇ​ത് നാ​ലാം ത​വ​ണ​യാ​ണ് അ​ക്ര​മി​ക്ക​പ്പെ​ടു​ന്ന​തെ​ന്ന് മു​സ്‌ലീം ലീ​ഗ് പി​ലി​ക്കോ​ട് പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. ഇ​തി​ന് മു​ന്പ് വാ​തി​ലു​ക​ളും ജ​ന​ലു​ക​ളും ക​ത്തി​ക്കു​ക​യും പി​ന്നീ​ട് ജ​ന​ൽ ചി​ല്ലു​ക​ൾ ത​ക​ർ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പെ​യി​ന്‍റ​ടി​ച്ചു ന​വീ​ക​രി​ച്ച ലീ​ഗ് ഓ​ഫീ​സ് ഒ​ടു​വി​ൽ ക​രി ഓ​യി​ൽ ഒ​ഴി​ച്ചും വി​കൃ​ത​മാ​ക്കി​യി​രു​ന്ന​താ​യും മു​സ്‌ലീം ലീ​ഗ് പി​ലി​ക്കോ​ട്…

Read More

ഭൂ​മാ​ഫി​യ​ക്ക് വേ​ണ്ടി ഗു​രു​വ​നം കു​ന്നു പി​ള​ർ​ന്ന് റോ​ഡ് ഉ​ണ്ടാ​ക്കാ​ൻ നീ​ക്കം

കാ​ഞ്ഞ​ങ്ങാ​ട്: ജൈ​വ വൈ​വി​ധ്യ​ങ്ങ​ളാ​ൽ സ​ന്പ​ന്ന​മാ​യ ഗു​രു​വ​നം കു​ന്നി​നെ നെ​ടു​കെ പി​ള​ർ​ന്ന് റോ​ഡ് നി​ർ​മി​ക്കാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ ജ​ന​രോ​ഷം ശ​ക്ത​മാ​യി. സ്വാ​മി നി​ത്യാ​ന​ന്ദ​ൻ ത​പ​സു​ചെ​യ്ത ഗു​രു​വ​നം കു​ന്നി​ലെ നി​ത്യാ​ന​ന്ദ ആ​ശ്ര​മ​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തി​ക്കൊ​ണ്ടാ​ണ് ഭൂ​മാ​ഫി​യ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ റോ​ഡ് നി​ർ​മി​ക്കാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.​കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യെ​യും മ​ടി​ക്കൈ പ​ഞ്ചാ​യ​ത്തി​നെ​യും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന വി​ധ​ത്തി​ൽ എ​ട്ടു​കോ​ടി രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ർ​മി​ക്കാ​ൻ നീ​ക്കം തു​ട​ങ്ങി​യ​ത്. ജ​ന​വാ​സം പോ​ലും ഇ​ല്ലാ​ത്ത ഇ​വി​ടെ കു​ന്നു പി​ള​ർ​ന്ന് റോ​ഡു​ണ്ടാ​ക്കു​ന്ന​ത് ചി​ല രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​ടെ സ്വാ​ർ​ഥ​ത​യാ​ണെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്. മ​ട്ട​ന്നൂ​ർ സ്വ​ദേ​ശി​യു​ടെ പേ​രി​ൽ 10 ഏ​ക്ക​റും മ​റ്റു ചി​ല വ്യ​ക്തി​ക​ൾ​ക്കും ബി​നാ​മി​ക​ൾ​ക്കും ഭൂ​മി​യു​ള്ള​താ​യി രേ​ഖ​ക​ളി​ൽ കാ​ണു​ന്നു. ബാ​ക്കി​യു​ള്ള സ്ഥ​ല​ങ്ങ​ൾ റ​വ​ന്യൂ ഭൂ​മി​യാ​ണ്. ഭ​ര​ണ ക​ക്ഷി രാ​ഷ്ട്രീ​യ പാ​ർ​ട്ടി നേ​താ​ക്ക​ളു​ടെ ക​ണ്ണൂ​ർ ലോ​ബി​യാ​ണ് ഇ​പ്പോ​ൾ ആ​വ​ശ്യ​മി​ല്ലാ​ത്ത റോ​ഡ് നി​ർ​മാ​ണ​ത്തി​ന് വേ​ണ്ടി പ​രി​ശ്ര​മി​ക്കു​ന്ന​ത്.150 മീ​റ്റ​റി​ല​ധി​കം കു​ന്നി​ടി​ച്ച് സ്വാ​കാ​ര്യ വ്യ​ക്തി നേ​ര​ത്തെ റോ​ഡ് ഉ​ണ്ടാ​ക്കി​യി​ട്ടു​ണ്ട്. അ​തി​ൽ…

Read More

അ​പ​ക​ട​ത്തി​ൽ മ​രി​ച്ചവർക്ക് നാ​ടി​ന്‍റെ ക​ണ്ണീ​ർ പ്ര​ണാ​മം

ബ​ന്തി​യോ​ട്: വേ​ളാ​ങ്ക​ണ്ണി തീ​ർ​ഥ​യാ​ത്ര​പോ​യി തി​രി​ച്ചു​വ​രു​ന്ന​തി​നി​ട​യി​ൽ സ്കോ​ർ​പ്പി​യോ​യി​ൽ ലോ​റി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കു​ന്പ​ള മ​ണ്ടേ​ക്കാ​പ്പ് സ്വ​ദേ​ശി​ക​ളാ​യ കു​ടും​ബ​ത്തി​ലെ ഏ​ഴു പേ​ർ​ക്കു നാ​ടി​ന്‍റെ ക​ണ്ണീ​ർ പ്ര​ണാ​മം. ഇ​ന്ന​ലെ രാ​വി​ലെ മം​ഗ​ളൂ​രു ഫാ​ദ​ർ മു​ള്ളേ​ഴ്സ് ആ​ശു​പ​ത്രി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന മൃ​ത​ദേ​ഹ​ങ്ങ​ൾ വൈ​കി​ട്ട് മൂ​ന്നോ​ടെ ക​യ്യാ​ർ ച​ർ​ച്ച് പ​രി​സ​ര​ത്തെ​ത്തി​ച്ചു പൊ​തു​ദ​ർ​ശ​ന​ത്തി​നു​വ​ച്ചു. മം​ഗ​ളൂ​രു​വി​ൽ ഐ​വാ​ൻ ഡി​സൂ​സ എം​എ​ൽ​സി, ജെ.​ആ​ർ. ലോ​ബോ എം​എ​ൽ​എ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു മൃ​ത​ദേ​ഹ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്നു ബ​ന്ധു​ക്ക​ൾ ഏ​റ്റു​വാ​ങ്ങി​യ മൃ​ത​ദേ​ഹ​ങ്ങ​ൾ ക​യ്യാ​ർ ച​ർ​ച്ച് പ​രി​സ​ര​ത്തെ​ത്തി​ച്ച​പ്പോ​ൾ ആ​യി​ര​ങ്ങ​ളാ​ണ് അ​ന്ത്യാ​ഞ്ജ​ലി അ​ർ​പ്പി​ക്കാ​നെ​ത്തി​യ​ത്. മ​ണ്ടേ​ക്കാ​പ്പി​ലെ ഹെ​റാ​ൾ​ഡ് മൊ​ന്തേ​രോ (50), ഭാ​ര്യ പ്ര​സി​ല്ല (42), മ​ക​ൻ രോ​ഹി​ത് (22), ഹെ​റാ​ൾ​ഡി​ന്‍റെ സ​ഹോ​ദ​ര​ൻ സ​തേ​റി​ൻ മൊ​ന്തേ​രോ (32), മ​ക​ൾ ഷ​റോ​ണ (അ​ഞ്ച്), ഹെ​റാ​ൾ​ഡി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​ൻ ആ​ൽ​വി​ൻ മൊ​ന്തേ​രോ (30), സ​ഹോ​ദ​ര​ൻ ഡെ​ൽ​സി​ന്‍റെ ഭാ​ര്യ റീ​മ (32) എ​ന്നി​വ​രാ​ണു ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ അ​ഞ്ച​ര​യോ​ടെ ത​മി​ഴ്നാ​ട് വേ​ളാ​ങ്ക​ണ്ണി​ക്ക​ടു​ത്ത് ക​രൂ​രി​ൽ…

Read More