തലശേരി: ധർമടം മേലൂരിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ സിപിഎം പ്രവർത്തകന് ഗുരുതരമായി പരിക്കേറ്റു. ചിറക്കുനി കൈരളി വായനശാലയ്ക്ക് സമീപം താമസിക്കുന്ന അഭീഷിനെ (33) പരിക്കുകളോടെ തലശേരി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ താടിയെല്ലും മൂക്കിന്റെ പാലവും തകർന്നതിനെ തുടർന്ന് അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കി. മേലൂർ കെ.ടി പീടികയ്ക്ക് സമീപം ഇന്നലെ അർധരാത്രിയിലാണ് സംഭവം. ബൈക്കിലെത്തിയ എട്ടോളം ബിജെപി-ആർഎസ്എസ് സംഘമാണ് അഭീഷിനെ ആക്രമിച്ചതെന്ന് സിപിഎം കേന്ദ്രങ്ങൾ പറഞ്ഞു. ഒരു വിവാഹചടങ്ങിൽ പങ്കെടുക്കാൻ പോയ അഭീഷിനെ അക്രമിസംഘം റോഡിൽ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഇയാളെ നാട്ടുകാരും പാർട്ടി പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. വിവരമറിഞ്ഞ് ധർമടം പോലീസ് സ്ഥലത്തെത്തുകയും പ്രതികൾക്കായി തെരച്ചിൽ നടത്തുകയും ചെയ്തു. ചക്കരക്കൽ: ചക്കരക്കൽ പാളയത്തും ബാവോട്ടുമുണ്ടായ സിപിഎം-ബിജെപി സംഘർഷത്തിൽ നാല് സിപിഎം പ്രവർത്തകർക്ക് പരിക്ക്. ബാവോട്ടെ സിപിഎം പ്രവർത്തകരായ ഷൈജു, ദിവീഷ്, ഷിജു, ശ്രീരാഗ്…
Read MoreCategory: Kannur
നാട്ടുകാർ നോക്കിനിൽക്കെ മരുകനെ കുത്തിക്കൊലപ്പെടുത്തിയ കേസ്; പ്രതിയുമായി തെളിവെടുപ്പ് തുടങ്ങി; കത്തി മാൻകൊമ്പില്തീർത്തത് ചന്ദ്രനെന്നയാൾ
തലശേരി: പട്ടാപ്പകൽ നഗരമധ്യത്തിലെ നടുറോഡിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയെ പോലീസ് നാല് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി. ചിറക്കര ചന്ദ്രി വില്ലയിൽ സന്ദീപിനെ (28) കൊലപ്പെടുത്തിയ സംഭവത്തിൽ അറസ്റ്റിലായ സന്ദീപിന്റെ ഭാര്യാപിതാവ് കോഴിക്കോട് പന്തീരാങ്കാവ് പന്നിയൂർകുളം തിരുമംഗലത്ത് പ്രേമരാജനെ (58) യാണ് കസ്റ്റഡിയിൽ വാങ്ങിയത്. തലശേരി ടൗൺ സിഐ പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ പ്രതിയുമായി കൊലയ്ക്കുപയോഗിച്ച കത്തി വാങ്ങിയ മലപ്പുറത്ത് തെളിവെടുപ്പ് നടത്തി. പ്രതിയ്ക്ക് കത്തി നിർമിച്ച് നല്കിയ മലപ്പുറം സ്വദേശി ചന്ദ്രനെ പോലീസ് ചോദ്യം ചെയ്തു. അഞ്ചുമാസം മുന്പാണ് പ്രേമരാജൻ മാൻകൊന്പിൽ തീർത്ത കത്തി നിർമിക്കാനുള്ള ഓർഡർ നല്കിയത്. 5000 രൂപയാണ് വില പറഞ്ഞ് ഉറപ്പിച്ചത്. അടയ്ക്ക പൊളിക്കാനാണ് കത്തിയെന്നാണ് പറഞ്ഞത്. രണ്ടു മാസം മുന്പാണ് കത്തി നിർമിച്ച് കൈമാറിയത്. കത്തിയുടെ വിലയായി 4500 രൂപ നല്കുകയും ചെയ്തതായും ചന്ദ്രൻ നല്കിയ മൊഴിയിൽ…
Read Moreഅരക്കെട്ടും പൊട്ടിച്ച് പോലീസ്..! ഇരിക്കൂറിൽ ഏഴു ലക്ഷത്തിന്റെ കുഴൽപ്പണ വേട്ട; പ്രതിയുടെ അരയിൽ പ്രത്യേകം തയ്യാറാക്കിയ അറയിൽ നിന്നാണ് പണം കണ്ടെടുത്തത്
ശ്രീകണ്ഠപുരം: ഇരിക്കൂറിൽ വൻ കുഴൽപണ വേട്ട. 7,76000 രൂപ പിടികൂടി. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് കൊടുവള്ളി പരപ്പം പൊയിൽ വട്ടിക്കുന്നുമ്മൽ ഹുസൈനെ (57) യാണ് ഇരിക്കൂർ എസ്ഐ കെ.വി.മഹേഷും സംഘവും അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തെത്തുടർന്ന് ഇന്നലെ വൈകുന്നേരം ഏഴോടെ ഇരിക്കൂർ വണ്ടിത്താവളത്ത് ബസിറങ്ങുന്നതിനിടെ പിടികൂടുകയായിരുന്നു. പ്രത്യേക രീതിയിൽ നിർമിച്ച് അരയിൽ കെട്ടിയ തുണി ബെൽറ്റിന്റെ രഹസ്യ അറയിൽ നിന്നാണ് പണം പിടികൂടിയത്. അഞ്ച് കെട്ടുകളായി 2000 രൂപയുടെ 380 നോട്ടുകളാണ് പിടിച്ചെടുത്തത്.ഇരിക്കൂറിലും പരിസരങ്ങളിലും വിതരണം ചെയ്യുന്നതിനായി കൊണ്ടുവന്നതാണ് പണമെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുഴൽപണ മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. പ്രതിയെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് ഉച്ചക്ക് കണ്ണൂർ കോടതിയിൽ ഹാജരാക്കും. എഎസ്ഐ സതീശൻ, സിവിൽ പോലീസ് ഓഫീസർമാരായ…
Read Moreകണ്ണൂരിൽ ടെറ്റനക്സ് വാക്സിൻ ക്ഷാമം; അത്യാവശ്യമായ ഈ മരുന്നില്ലെങ്കിൽ രോഗികൾക്ക് മരണം വരെ സംഭവിക്കാ മെന്ന് ഡോക്ടർമാർ; ആശങ്കയിൽ ജനങ്ങൾ
പാനൂർ: റോഡപകടത്തിൽപ്പെടുന്നവർക്കും ഗർഭിണികൾക്കും അത്യാവശ്യമായി എടുക്കേണ്ട ടെറ്റനക്സ് ടോക്സോയ്ഡിന് ജില്ലയിൽ ക്ഷാമം. റോഡപകടങ്ങൾ മൂലമുണ്ടാകുന്ന മുറിവ്, തുരുമ്പു പിടിച്ച ഇരുമ്പ് തട്ടിയുള്ള അപകടം തുടങ്ങിയ സംഭവിച്ചാൽ നാഡീ വ്യൂഹങ്ങൾക്കും പേശികൾക്കും ബാധിക്കുന്ന ടെറ്റനക്സ് ബാക്ടീരിയകൾ വരാതിരിക്കാൻ വേണ്ടി 24 മണിക്കൂറിനുള്ളിൽ എടുക്കേണ്ട വാക്സിനാണ് ടെറ്റനക്സ് ടോക്സോയ്ഡ് (ടി.ടി). ഈ വാക്സിൻ എടുക്കാത്ത പക്ഷം മരണം വരെ സംഭവിക്കാവുന്നതാണെന്ന് ഡോക്ടർമാർ പറയുന്നു. ഗർഭിണികൾക്കും പ്രസവകാലയളവിൽ എടുക്കേണ്ടതുമാണ്. ടെറ്റനക്സ് കുട്ടികളിൽ വരാതിരിക്കാൻ വേണ്ടിയാണ് ഗർഭിണികൾ ഈ വാക്സിൻ എടുക്കുന്നത്. ജീവികൾ കടിച്ചാലും ഇത്തരം വാക്സിൻ ഉപയോഗിക്കുന്നുണ്ട്. അത്യാവശ്യമായ ഘട്ടങ്ങളിൽ ഉപയോഗിക്കാറുള്ള ടെറ്റനക്സ് ടോക്സോയ്ഡ് ജില്ലയിൽ കിട്ടാത്തത് കാരണം ജനങ്ങൾ ആശങ്കയിലാണ്.
Read Moreഎന്നോടെങ്കിലും ചോദിക്കാമായിരുന്നു..! പ്രസവചികിത്സാ സഹായം പരിമിതപ്പെടുത്താൻ തീരുമാനിച്ചപ്പോൾ വനിതാ അംഗങ്ങളോ ടെങ്കിലും ചോദിക്കാമായിരുന്നെന്ന് ശ്രീമതി
കണ്ണൂർ: സ്ത്രീകൾക്കുള്ള പ്രസവചികിത്സാ സഹായം ഒരു പ്രസവത്തിനു മാത്രമായി പരിമിതപ്പെടുത്താനുള്ള കേന്ദ്ര നീക്കം അപലപനീയമാണെന്നു പി.കെ.ശ്രീമതി എംപി. പാർലമെന്റിൽ ഇതു സംബന്ധിച്ച ബിൽ ചർച്ചയ്ക്ക് വന്നപ്പോൾ രണ്ട് പ്രസവത്തിനു 6000 രൂപ വീതം നൽകുമെന്നായിരുന്നു വാഗ്ദാനം. ഈ വാഗ്ദാനത്തിൽ നിന്ന് ഏകപക്ഷീയമായാണു കേന്ദ്രസർക്കാർ പിന്മാറുന്നത്. വാഗ്ദാനത്തിൽ നിന്നു പിൻമാറുകയും ഒരു പ്രസവത്തിന് മാത്രം സഹായമാക്കി ചുരുക്കിയിട്ടും അതിനെ വലിയ സംഭവമായാണു കേന്ദ്രം ചിത്രീകരിക്കുന്നത്. പ്രസവ ചികിത്സാ സഹായം വെട്ടിച്ചുരുക്കും മുമ്പ് പാർലമെന്റിലെ വനിതാ അംഗങ്ങളോട് പോലും ചർച്ച ചെയ്തില്ല. ഈ തീരുമാനം പിൻവലിക്കുകയും രണ്ടു പ്രസവത്തിനും സഹായം നൽകുകയും വേണമെന്നും ജനാധിപത്യ മഹിളാ അസോസിയേഷൻ കേന്ദ്ര ട്രഷറർ പി.കെ.ശ്രീമതി എംപി ആവശ്യപ്പെട്ടു.
Read Moreമഴയെത്തും മുമ്പെ..! വിധി തളർത്തിയ സജിതയ്ക്ക് കുട തന്നു ജീവിതം; രണ്ടാം വയസിൽ അരയ്ക്ക് താഴെ തളർന്ന സജിത വിധിയ്ക്ക് മുന്നിൽ തളരാതെ പോരാടുന്നു
കൂത്തുപറമ്പ്: മഴയെത്തും മുമ്പെ പരമാവധി കുടകൾ നിർമിക്കാനുള്ള തിരക്കിലാണ് സൗത്ത് നരവൂരിലെ പി.സജിത. അരയ്ക്കു താഴെ തളർന്ന സജിത ഇതിനകം മുന്നൂറിലധികം കുടകൾ നിർമിച്ചു കഴിഞ്ഞു. രണ്ടാം വയസിൽ പനി വന്ന് തളർന്നുപോയതാണ് സജിതയുടെ അരയ്ക്ക് താഴെയുള്ള ഭാഗം. എന്നാൽ ഈ വിധിയെ പഴിച്ച് തളർന്നിരിക്കാൻ സജിത തയാറല്ല. മൂന്നു വർഷം മുമ്പ് കൂത്തുപറമ്പ് താലൂക്ക് ആശുപത്രി, കണ്ണൂർ എന്നിവിടങ്ങളിൽ നിന്ന് ലഭിച്ച പരിശീലനത്തിലൂടെയാണ് സജിത തന്റെ പരിമിതികൾ മറന്ന് കുട നിർമാണം ആരംഭിച്ചത്. എന്നാൽ കഴിഞ്ഞ വർഷം മുതലാണ് ഈ രംഗത്ത് സജീവമായത്. ഒരു കുട നിർമിക്കാൻ ഏകദേശ 45 മിനിറ്റോളം എടുക്കുമെന്നും ഒരു ദിവസം പത്ത് കുടവരെ നിർമിക്കാറുണ്ടെന്നും സജിത പറയുന്നു. ഐആർപിസി, എകെഡബ്ല്യുആർഎഫ് , തലശേരിയിലെ കനിവ് എന്നീ സംഘടനകളുടെ സഹകരണത്തോടെയാണ് സജിത കുട നിർമിക്കുന്നത് . ഈ സംഘടനകൾ നൽകുന്ന സാമഗ്രികൾ…
Read Moreഎന്റെ ലക്ഷ്യം ലഹരിമുക്ത കേരളം ..! എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കും; അഞ്ചോളം ഓഫീസുകൾ അടങ്ങുന്നതാണ് ടവറെന്ന് ഋഷിരാജ് സിംഗ്
കണ്ണൂർ: സംസ്ഥാനത്ത് എല്ലാ ജില്ലകളിലും എക്സൈസ് ടവർ സ്ഥാപിക്കുമെന്ന് എക്സൈസ് കമീഷണർ ഋഷിരാജ് സിംഗ്. നിലവിൽ വയനാട്, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ടവറുള്ളത്. കൊല്ലത്ത് ടവറിന്റെ നടപടി പുരോഗമിക്കുകയാണ്. ഡെപ്യൂട്ടി കമാൻഡന്റ് ഓഫിസ്, നാർകോട്ടിക് സെൽ, സിഐ ഓഫിസ് തുടങ്ങിയ അഞ്ചോളം ഓഫിസുകൾ ഉൾക്കൊള്ളുന്നതാവും
Read Moreകതിരൂരിൽ 10 വാളുകൾ പിടികൂടി
തലശേരി: കതിരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ പോലീസ് നടത്തിയ മിന്നൽ റെയ്ഡിൽ വൻ ആയുധശേഖരം പിടികൂടി. എരുവട്ടി പൊട്ടംപാറ ചക്യത്ത് കാവിന് സമീപത്തെ ആളൊഴിഞ്ഞ പറന്പിൽനിന്ന് 10 വാളുകളാണ് കണ്ടെടുത്തത്. ഇതിൽ അഞ്ചെണ്ണം പുതിയ വാളുകളാണ്. കൂത്തുപറന്പ് സിഐ യു. പ്രേമൻ, തലശേരി സിഐ പ്രദീപൻ കണ്ണിപ്പൊയിൽ, കതിരൂർ എസ്ഐ രാമദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡുമാണ് റെയ്ഡ് നടത്തിയത്. രാവിലെ ആരംഭിച്ച റെയ്ഡ് തുടരുകയാണ്.
Read Moreകുരിശുപള്ളിക്കു മുന്നിലെ നേർച്ചപ്പെട്ടി തകർത്തു കവർച്ച
കേളകം: അമ്പായത്തോട് സെന്റ് മേരീസ് യാക്കോബായ പള്ളിയുടെ പാൽച്ചുരം റോഡിലുള്ള പരിശുദ്ധപരിമല തിരുമേനിയുടെ കുരിശുപള്ളിക്കു മുന്നിലെ നേർച്ചപ്പെട്ടി തകർത്തു കവർച്ച. സംഭവത്തിൽ പള്ളി ഭാരവാഹികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേളകം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കവർച്ചയുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാവിലെയാണു പൂട്ടുപൊളിച്ച നിലയിൽ കണ്ടത്. സമീപത്തുനിന്നും സംശയാസ്പദമായി ഒരാളെ കാണുകയും ഇയാളെ നാട്ടുകാർ പോലിസിലേൽപ്പിക്കുകയുമായിരുന്നു.
Read Moreട്രാഫിക് നിയമങ്ങൾ പാലിക്കുന്നവർക്ക് മധുരം സമ്മാനിച്ചു ചക്കരക്കൽ പോലീസ്
ചക്കരക്കൽ: റോഡരികിൽ പോലീസിനെ കണ്ടപ്പോൾ ഇരുചക്രവാഹന യാത്രികൾ ഉൾപ്പെടെ പലർക്കും മനസിൽ ആധിയായിരുന്നു. ഹെൽമറ്റ് ധരിച്ചു സഞ്ചരിച്ചവരെയും ധരിക്കാത്തവരെയും പോലീസ് കൈകാണിച്ചു നിർത്തിയപ്പോൾ ഹെൽമറ്റ് ധാരികൾ പോലീസുകാരുടെ പതിവു പോലെ ബുക്കും പേപ്പറും ആവശ്യപ്പെടുപമെന്നും ഹെൽമറ്റ് ധരിക്കാത്തവർ പിഴയുമാണ് പ്രതീക്ഷിച്ചതെങ്കിലും ഇരുവരുടെയും പ്രതീക്ഷകൾ തെറ്റി. ഹെൽമറ്റ് ധരിച്ചവരെ പോലീസ് ലഡു നൽകി അഭിന്ദിച്ചു. ധരിക്കാത്തവരിൽ നിന്നും പിഴ ഈടാക്കുന്നതിനു പകരം ഹെൽമറ്റ് ധരിക്കേണ്ടതിന്റെയും മോട്ടോർ വാഹനനിയമം പാലിക്കേണ്ടതിന്റെയും ആവശ്യകത ബോധവത്കരണത്തിലൂടെ മനസിലാക്കി കൊടുക്കുകയും ചെയ്തു. ഇനി മുതൽ ഹെൽമറ്റ് ധരിക്കുമെന്ന ഉറപ്പു നൽകിയാണ് എല്ലാവരും യാത്ര തുടർന്നത്. സീറ്റ് ബെൽറ്റ് ധരിക്കേണ്ടതിനെ കുറിച്ചുള്ള ബോധവത്കരണവും നടന്നു. ചക്കരക്കൽ പോലീസും ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് ചക്കരക്കൽ മേഖലാ യുണീറ്റും സംയുക്തമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചത്. ചക്കരക്കൽ എസ്ഐ ബിജു, എകെപിഎ സെക്രട്ടറി കെ.വി.സഹദേവൻ, കെ.വി. വിനയ കുമാർ, എ.…
Read More