തലശേരി: പാനൂർ വള്ള്യായിയിലെ വിഷ്ണുപ്രിയ(23)യെ വീട്ടിനകത്ത് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ വിധി പറയുന്നത് വെള്ളിയാഴ്ചയിലേക്ക് മാറ്റി. തലശ്ശേരി അഡീഷണൽ ജില്ലാ കോടതി (ഒന്ന്) ആണ് കേസ് വിധി പറയാൻ മാറ്റിയത്. വിഷ്ണുപ്രിയയുടെ മുൻസുഹൃത്ത് മാനന്തേരി താഴെക്കളത്തിൽ എ. ശ്യാംജിത്ത് (27) ആണ് കേസിലെ പ്രതി. 2022 ഒക്ടോബർ 22-നായിരുന്നു നാടിനെ നടുക്കിയ കൊലപാതകം. ശ്യാംജിത്ത് മുൻകൂട്ടി തീരുമാനിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. സംഭവത്തിന്റെ രണ്ടുദിവസം മുന്‍പ് കൂത്തുപറമ്പിലെ കടയിൽനിന്ന് പ്രതി ചുറ്റികയും കൈയുറയും വാങ്ങിയിരുന്നു. ഇവ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 29 മുറിവുകളുണ്ടായിരുന്നു. അതിൽ 10 മുറിവ് മരണശേഷമുള്ളതാണ്. സംഭവത്തിന് ദൃക്സാക്ഷികളില്ല.സാഹചര്യതെളിവും ശാസ്ത്രീയതെളിവുകളും പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത്കുമാർ കോടതിയിൽ ഹാജരാക്കിയിരുന്നു. വിഷ്ണുപ്രിയയും പ്രതിയും തമ്മിൽ നേരത്തേ സംസാരിച്ചതിന്റെ ഫോൺരേഖകളും തെളിവായി കോടതിയിൽ ഹാജരാക്കി. കൊലപാതകം നടന്ന്…
Read MoreCategory: Kannur
ദോഷങ്ങൾ അകറ്റാൻ വീട്ടിൽ വന്നയാൾ പെൺകുട്ടിയെ പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ കേസെടുത്ത് പോലീസ്
കണ്ണൂർ: പത്തൊന്‍പതുകാരിയെ വീട്ടിൽ വച്ച് പീഡിപ്പിക്കാൻ ശ്രമിച്ചതായ പരാതിയിൽ പോലീസ് കേസെടുത്തു. ഇരിക്കൂർ മട്ടന്നൂർ സ്വദേശി രമേശനെതിരേയാണ് എടക്കാട് പോലീസ് കേസെടുത്തത്. ഇന്നലെ രാവിലെ 11ന് എടക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വീട്ടിലെ ദോഷങ്ങൾ അകറ്റുന്നതിനായി രക്ഷിതാക്കൾ കൂട്ടിക്കൊണ്ടുവന്നതായിരുന്നു ഇയാളെ. വീട്ടിലെ മുറിയിൽ കയറി ഇയാൾ പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് രക്ഷിതാക്കൾ പോലീസിൽ പരാതി നൽകി. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്തതായാണു വിവരം. ജാ
Read Moreപന്ത്രണ്ട് വർഷത്തിന് ശേഷം വിധിയെത്തി; സുഹൃത്തിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തവും പിഴയും
തലശേരി: പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവിനെ സ്റ്റീൽ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിൽ സുഹൃത്തും സഹപ്രവർത്തകനുമായ യുവാവിന് ജീവപര്യന്തവും ഒരു ലക്ഷം പിഴയും ശിക്ഷ വിധിച്ചു. പശ്ചിമ ബംഗാൾ സ്വദേശി സുബ്രതോ മണ്ഡൽ ( 30 ) കൊല്ലപ്പെട്ട സംഭവത്തിൽ പശ്ചിമ ബംഗാൾ സൗത്ത് പർഘാനയിലെ രത്തൻ മണ്ഡലിനെയാണ് (49)തലശേരി ഒന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല ശിക്ഷിച്ചത്. പ്രതി പിഴ അടച്ചാൽ സംഖ്യ കൊല്ലപ്പെട്ട സുബ്രതോ മണ്ഡലിന്റെ ആശ്രിതർക്ക് നൽകണം. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി തടവ് അനുഭവിക്കണം. തളിപ്പറമ്പ് തൃച്ചംബരം ജീവൻ പ്രകാശ് ഓഡിറ്റോറിയത്തിന് സമീപം പണി നടന്നുവന്ന റസിഡൻഷ്യൽ ഫ്ളാറ്റിൽ കോൺക്രീറ്റ് സെൻട്രിംഗ് ജോലിക്കായി വന്നതായിരുന്നു ഇരുവരും. 2012 ഡിസംബർ മൂന്നിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം. കലഹസ്വഭാവമുള്ള രത്തന്‍ കരാറുകാരൻ ജോലി നിഷേധിച്ചിരുന്നു. ഇതിന് പിന്നിൽ സുബ്രതോ മണ്ഡലാണെന്ന ധാരണയിലാണ്…
Read Moreവിഷ്ണുപ്രിയ വധം; പ്രതിഭാഗം വാദം നാളെ; 13 സെക്കൻഡ് വീഡിയോ നിർണായക തെളിവ്; 29 മുറിവുകളിൽ പത്തെണ്ണം മരണശേഷം സംഭവിച്ചത്
തലശേരി: പാനൂർ വളള്യായിയിലെ വിഷ്ണുപ്രിയ കൊലക്കേസിൽ വിചാരണയുടെ അടിസ്ഥാനത്തിലുള്ള പ്രോസിക്യൂഷൻ വാദം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായി. പ്രതിഭാഗം വാദം നാളെ നടക്കും.കൂത്തുപറമ്പ് മാനന്തേരി സ്വദേശി എ. ശ്യാംജിത്താണ് കേസിലെ പ്രതി. കൊല്ലപ്പെട്ട വിഷ്ണു പ്രിയയുടെ ദേഹത്ത് 29 മുറിവുകളാണ് ഉണ്ടായിരുന്നതെന്നും ഇതിൽ പത്ത് മുറിവുകളും വിഷ്ണു പ്രിയയുടെ മരണത്തിന് ശേഷം ഉണ്ടായതാണെന്നും ഇത് പ്രതിയുടെ ക്രൂരമായ പ്രതികാര മനോഭാവമാണ് കാണിക്കുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടർ കെ. അജിത്ത് വാദത്തിൽ പറഞ്ഞു. കഴുത്തിൽ മാത്രം അഞ്ച് മുറിവുകളാണ് ഉള്ളത്. കഴുത്ത് മുറിഞ്ഞ് തൂങ്ങിയിരുന്നു. രണ്ട് മുതൽ 10 മിനിറ്റ് വരേയുള്ള സമയത്തിനുള്ളിൽ മരണം സംഭവിച്ചു. നിലവിളിക്കാൻ പോലും സാധിക്കാതെയാണ് വിഷ്ണു പ്രിയ കൊല്ലപ്പെട്ടത്. ആദ്യം ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി. പിന്നെ ഓടി രക്ഷപ്പെടാതിരിക്കാൻ കൈകാലുകളുടെ ഞരമ്പുകൾ മുറിച്ചു. പ്രതിയുടെ വീട്ടിൽ നിന്നും…
Read Moreകണ്ണൂർ ജയിലിൽ ഉദ്യോഗസ്ഥർക്ക് തടവുകാരന്റെ ക്രൂരമർദനം; പോലീസെത്തിയപ്പോൾ മരത്തിൽ കയറി ആത്മഹത്യാഭീഷണി
കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽ ജയിൽ ഉദ്യോഗസ്ഥരെ ശിക്ഷാ തടവുകാരൻ മർദിച്ചു. തടവുകാരനായ കോഴിക്കോട് അരീക്കോട് സ്വദേശി ഇൻസുദ്ദീൻ(29) ആണ് അസിസ്റ്റന്റ് പ്രിസൺ ഓഫീസർ ശ്രീജിത്ത്, പ്രവീശൻ എന്നിവരെ മർദിച്ചത്. ഇന്നലെ രാത്രി ഏഴിനു വാക്കുതർക്കത്തെ തുടർന്ന് പ്രതി മർദിക്കുകയായിരുന്നു. ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും ഇൻസുദ്ദീൻ അടുത്തുള്ള മരത്തിൽ കയറുകയും ആത്മഹത്യ ഭീഷണി മുഴക്കുകയും ചെയ്തു. ജീവനക്കാർ ഇടപെട്ടാണ് ഇൻസുദ്ദീനെ പിന്നീടു താഴെയിറക്കിയത്. മാറാട്, അരീക്കോട് പ്രദേശങ്ങളിലെ നിരവധി കളവുകേസുകളിലെ പ്രതിയാണ് ഇൻസുദ്ദീൻ. അസി. പ്രസൺ ഓഫീസർ ശ്രീജിത്തിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
Read Moreസിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു; തകർത്തതിന് പിന്നിൽ മുസ്ലീംലീഗ് പ്രവർത്തകരെന്ന് സിപിഎം
കാഞ്ഞങ്ങാട്: ബല്ലാ കടപ്പുറത്ത് സിപിഎം ബൂത്ത് ഏജന്റിന്റെ തട്ടുകട കത്തിനശിച്ചു. മീനാപ്പീസ് കണ്ടത്തിൽ ഗവ.എൽപി സ്കൂളിലെ 138-ാം നമ്പർ ബൂത്തിൽ ഏജന്റായിരുന്ന ബല്ലാ കടപ്പുറത്തെ മൂസക്കുട്ടിയുടെ തട്ടുകടയാണ് കത്തിനശിച്ചത്. സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമായ മൂസക്കുട്ടിയും സഹപ്രവർത്തകരും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഇന്നലെ പുലർച്ചെ ഒന്നര വരെ കടയിലുണ്ടായിരുന്നു.പുലർച്ചെ ആറുമണിയോടെയാണ് തീ ആളിപ്പടരുന്നത് കണ്ടത്. ഹോസ്ദുർഗ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.പി.ആസാദിന്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.മുസ്ലീംലീഗ് പ്രവർത്തകരാണ് സംഭവത്തിനു പിന്നിലെന്ന് സിപിഎം നേതാക്കൾ ആരോപിച്ചു. അതേസമയം സംഭവവുമായി തങ്ങൾക്ക് യാതൊരു ബന്ധവുമില്ലെന്നും പ്രദേശത്തെ സമാധാനാന്തരീക്ഷം തകർക്കാനുള്ള ആസൂത്രിതശ്രമമാണ് നടന്നതെന്നും ലീഗ് നേതാക്കൾ പറഞ്ഞു.
Read Moreതെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലെ പോലീസുകാർ ചോദിക്കുന്നു: ഞങ്ങളുടെ അലവൻസ് എവിടെ?
കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പോലീസുകാർക്കു മാത്രം അലവൻസ് അനുവദിക്കുന്നില്ലെന്ന് പരാതി. പണം അനുവദിക്കണമെന്ന് സർക്കാർ ഉത്തരവുണ്ടായിട്ടും പോലീസുകാർക്ക് ഇതുവരെ പണം ലഭിച്ചിട്ടില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പോലീസ് ഡിപ്പാർട്ട്മെന്റിന് സർക്കാർ 13 കോടി രൂപ അനുവദിച്ചിരുന്നു. ഡ്യൂട്ടിയിലുള്ള പോലീസുകാർക്ക് ഭക്ഷണ അലവൻസായി പ്രതിദിനം 250 രൂപയാണ് അനുവദിക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എസ്എസ്ടി, എസ്എസ്ടി ചെക്ക്പോസ്റ്റ്, ഫ്ലൈയിംഗ് സ്ക്വാഡ്, ആന്റി ഡിഫൈസ്മെന്റ് സ്ക്വാഡ് എന്നീ സ്ക്വാഡുകളിലാണു പോലീസുകാർ ജോലി ചെയ്യുന്നത്. എന്നാൽ, ഈ സ്ക്വാഡിൽ പ്രവർത്തിക്കുന്ന പോലീസുകാർ ഒഴികെയുള്ളവർക്ക് ഭക്ഷണ അലവൻസ് അനുവദിക്കണമെന്നാണ് പുതിയ ഉത്തരവ് പുറത്തിറങ്ങിയിരിക്കുന്നത്. ഈ ഉത്തരവിനെതിരേ വ്യാപക പ്രതിഷേധമാണ്. എന്നാൽ, പോലീസുകാർക്കുള്ള പണം പോലീസ് ഡിപ്പാർട്ട്മെന്റിന് കൈമാറിയിട്ടുണ്ടെന്നും അവരാണ് പോലീസുകാർക്ക് പണം അനുവദിക്കേണ്ടതെന്നുമാണ് വിശദീകരണം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള എക്സിക്യൂട്ടീവ് മജിസ്ട്രേറ്റുമാർക്ക് പ്രതിദിനം 600 രൂപയാണ് അനുവദിച്ചിരിക്കുന്നത്.
Read Moreകെ. സുധാകരന്റെ മുൻ പിഎ ബിജെപിയിൽ ചേർന്നു; സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളാണ് തന്നെ ബിജെപിയിലെത്തിച്ചതെന്ന് മനോജ്
കണ്ണൂർ: കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയും കെപിസിസി പ്രസിഡന്റുമായ കെ സുധാകരന്റെ പിഎ ബിജെപിയിൽ ചേർന്നു. മനോജ് കുമാറാണ് ഇന്നു രാവിലെ ബിജെപിയിൽ ചേർന്നത്. 2004 മുതൽ 2009 വരെ കെ. സുധാകരൻ എംപി ആയിരുന്ന സമയത്ത് മനോജ് കുമാർ ആയിരുന്നു പിഎ. സുധാകരന്റെ വികസനവിരുദ്ധ നിലപാടുകളിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നതെന്ന് മനോജ് കുമാർ പറഞ്ഞു.
Read Moreപയ്യന്നൂരിലെ വീട്ടിലെ വോട്ടിലെ അട്ടിമറി; കളക്ടർക്കെതിരേ വോട്ടർ; തന്റെ സമ്മതത്തോടെയല്ല വോട്ട് രേഖപ്പെടുത്തിയതെന്നു വയോധികന്
പയ്യന്നൂര്‍: കാസർഗോഡ് ലോക്സഭാ മണ്ഡലത്തിലെ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ വീട്ടിലെ വോട്ട് സംവിധാനം ബാഹ്യശക്തികളിടപെട്ട് അട്ടിമറിച്ചതായി പരാതിയുയര്‍ന്ന സംഭവത്തില്‍ തന്റെ സമ്മതത്തോടെയല്ല വോട്ടു രേഖപ്പെടുത്തിയതെന്ന പരാതിയുമായി വയോധികനായ വോട്ടര്‍. സഹായി വോട്ടര്‍ ക്രമപ്രകാരമാണ് വോട്ടുചെയ്തതെന്ന ജില്ലാ കളക്ടറുടെ വെളിപ്പെടുത്തലിനെതിരേയാണ് മുഖ്യ വരണാധികാരിക്ക് വോട്ടര്‍ പരാതി നല്‍കിയത്. കോറോം വില്ലേജ് 54-ാം ബൂത്തില്‍ ക്രമനമ്പര്‍ 720ലെ വോട്ടര്‍ വി. മാധവന് വെളിച്ചപ്പാടാണ് പരാതി നല്‍കിയത്. 18ന് വൈകുന്നേരം മൂന്നരയോടെയാണ് പരാതിക്കിടയായ സംഭവം. 92 കാരനായ മാധവന് വെളിച്ചപ്പാടിന്റെ വോട്ടാണ് അദ്ദേഹത്തിന്റെ സമ്മതമില്ലാതെ ബാഹ്യശക്തികള്‍ ഇടപെട്ട് ചെയ്തതായി പരാതിയുയര്‍ന്നത്. തന്റെ മകനോ ബന്ധുക്കളോ ഉള്ളപ്പോള്‍ മാത്രം വോട്ട് ചെയ്താല്‍ മതിയെന്ന് താന്‍ ബിഎല്‍ഒയെ അറിയിച്ചിരുന്നതായി പരാതിയില്‍ പറയുന്നു. എന്നാല്‍, അവരാരുമില്ലാത്തപ്പോള് ബിഎല്‍ഒയും മറ്റു ചിലരും വന്ന് തന്റെ വിരലൊപ്പ് മാത്രം വാങ്ങിക്കുകയും പിന്നീട് പോവുകയുമാണുണ്ടായത്. തന്റെ സമ്മതത്തോടെയല്ല അവര്‍ വോട്ടുരേഖപ്പെടുത്തിയത്.ഈ…
Read Moreകണ്ണൂർ കൂട്ടുപുഴയിൽ ആരോഗ്യവകുപ്പിന്റെ ചെക്ക് പോസ്റ്റില്ല; മായം കലർന്ന ഭക്ഷ്യവസ്തുക്കൾ സംസ്ഥാനത്തേക്ക് ഒഴുകുന്നു
ഇരിട്ടി: അന്തർ സംസ്ഥാന അതിർത്തിയ കണ്ണൂർ കൂട്ടുപുഴയിലെ കേരളത്തിന്റെ ചെക്ക് പോസ്റ്റിൽ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാര പരിശോധനാ സംവിധാനമില്ലാത്തു മറയാക്കി മായം കലർന്ന ഭക്ഷ്യവസ്തുക്കൾ കേരളത്തിലേക്കു വ്യാപകമായി കടത്തുന്നു. മറ്റു സംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്കു കൊണ്ടുവരുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിച്ചു ഗുണനിലവാരം ഉറപ്പാക്കിയശേഷം മാത്രം കടത്തിവിടുക എന്ന നിബന്ധന നിലനിൽക്കെയാണ് കൂട്ടുപുഴയിലൂടെ മായം കലർന്ന വസ്തുക്കൾ കേരളത്തിലേക്കു വ്യാപമായി കടത്തി വരുന്നത്. പഴം, പച്ചക്കറികൾ, തേൻ, പച്ച മത്സ്യം എന്നിവ ഒരു പരിശോധനയും കൂടാതെയാണ് കേരളത്തിലേക്കെത്തുന്നതെന്ന് ഭക്ഷ്യമേഖലയിൽ പ്രവർത്തിക്കുന്നവർ തന്നെ പറയുന്നു. ചെന്നൈ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ നിന്നു പ്രത്യേക ലോറികളിൽ കൊണ്ടു വരുന്ന രാസവസ്തുക്കൾ ചേർന്ന മത്സ്യമുൾപ്പെടെയാണ് പരിശോധനാ സംവിധാനമില്ലാത്തതിന്റെ മറവിൽ കേരളത്തിലേക്ക് എത്തുന്നത്. ഇവയുടെ ഗുണനിലവാരത്തെക്കുറിച്ചോ; എവിടേക്കു കൊണ്ടുപോകുന്നതെന്നോ, എവിടെ വിൽപ്പന നടത്തുന്നതെന്നോ ബന്ധപ്പെട്ട വകുപ്പുകൾക്കൊന്നും അറിയില്ല. പരിശോധനാ സംവിധാനത്തിന്റെ അപര്യാപത്തയിൽ ചെന്നൈയിൽനിന്നെത്തിക്കുന്ന പഴകിയ മീനുകൾ സംസ്ഥാനത്തെ മാർക്കറ്റിൽ എത്തുന്നുണ്ടെന്നാണു…
Read More