അ​ബു​ദാ​ബി​യി​ൽ കണ്ണൂർ സ്വ​ദേ​ശി​നിയുടെ മരണം; കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ

ക​ണ്ണൂ​ർ: അ​ല​വി​ൽ സ്വ​ദേ​ശി​യാ​യ യു​വ​തി​യെ അ​ബു​ദാ​ബി​യി​ലെ ഫ്ലാ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​ക​മെ​ന്ന് ബ​ന്ധു​ക്ക​ൾ. അ​ല​വി​ൽ കു​ന്നാ​വി​ന് സ​മീ​പ​ത്തെ മൊ​ട്ട​മ്മ​ൽ ഹൗ​സി​ൽ പ​രേ​ത​നാ​യ സു​ബ്ര​ഹ്‌​മ​ണ്യ​ന്‍റെ​യും സു​മ​യു​ടെ​യും ഏ​ക​മ​ക​ൾ എം.​പി. മ​നോ​ഗ്‌​ന​യെ(31)​യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.​ സം​ഭ​വ​ത്തി​ൽ ഭ​ർ​ത്താ​വ് ലി​നോ​കി​നെ അ​ബു​ദാ​ബി പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.ഞാ​യ​റാ​ഴ്ച​മു​ത​ൽ ബ​ന്ധു​ക്ക​ൾ മ​നോ​ഗ്‌​ന​യെ ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും കി​ട്ടി​യി​ല്ല. തു​ട​ർ​ന്ന് ര​ണ്ട് ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ അ​ബു​ദാ​ബി​യി​ലെ ബ​ന്ധു​ക്ക​ളെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​വ​ർ അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ഴാ​ണ് മ​ര​ണ​വി​വ​രം അ​റി​യു​ന്ന​ത്. ലി​നേ​ക്‌ അ​പ്പോ​ഴും ഫ്ലാറ്റി​ൽ ഉ​ണ്ടാ​യി​രു​ന്നു. ഇ​താ​ണ് ബ​ന്ധു​ക്ക​ളി​ൽ സം​ശ​യ​ത്തി​ന് ഇ​ട​യാ​ക്കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. കൈ ​ഞെ​ര​ന്പ് മു​റി​ച്ച നി​ല​യി​ലാ​യി​രു​ന്നു മ​നോ​ഗ്‌​ന. ഞാ​യ​റാ​ഴ്ച രാ​ത്രി ഫ്ലാ​റ്റി​ൽ നി​ന്ന് ബ​ഹ​ളം​കേ​ട്ട​താ​യി അ​യ​ൽ​വാ​സി​ക​ളും പോ​ലീ​സി​ന് മൊ​ഴി ന​ൽ​കി​യെ​ന്നാ​ണ് വി​വ​രം. 2021 ഏ​പ്രി​ൽ 17നാ​ണ്‌ മേ​ലെ ചൊ​വ്വ സ്വ​ദേ​ശി ലി​നേ​കും മ​നോ​ഗ്‌​ന​യും വി​വാ​ഹി​ത​രാ​യ​ത്‌. ഒ​ന്ന​ര​വ​ർ​ഷം മു​മ്പ്‌ അ​ബു​ദാ​ബി​യി​ലെ​ത്തി​യ മ​നോ​ഗ്‌​ന…

Read More

ആ​ശി​ക്കാ​ത്ത ക​ണ്‍​വീ​ന​ര്‍ പ​ദ​വി; തോ​ല്‍​വി​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ന്ത്ര​ത്തി​ല്‍ ഒ​ഴി​യാ​ൻ ഇപി

ക​ണ്ണൂ​ര്‍: ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ലം എ​ൽ​ഡി​എ​ഫി​ന് തി​രി​ച്ച​ടി​യാ​യ സ്ഥി​തി​ക്ക് ക​ൺ​വീ​ന​ർ സ്ഥാ​നം ഇ.​പി.​ജ​യ​രാ​ജ​ൻ ഒ​ഴി​ക്കുമെന്നു റിപ്പോർട്ടുകൾ. സം​സ്ഥാ​ന​ത്ത് ഒ​രു സീ​റ്റ് മാ​ത്രം ല​ഭി​ച്ച സ്ഥി​തി​ക്ക് ഇ​ട​തു​മു​ന്ന​ണി ക​ണ്‍​വീ​ന​ര്‍ സ്ഥാ​ന​ത്ത് തു​ട​രേ​ണ്ടെ​ന്നാ​ണ് ഇപി​യു​ടെ തീ​രു​മാ​നം. ഇ​ത്ത​രം കീ​ഴ്‌​വ​ഴ​ക്ക​ങ്ങ​ള്‍ സി​പി​എ​മ്മി​ലി​ല്ലെ​ങ്കി​ലും താ​ന്‍ ആ​ശി​ക്കാ​ത്ത ക​ണ്‍​വീ​ന​ര്‍ പ​ദ​വി തോ​ല്‍​വി​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ന്ത്ര​ത്തി​ല്‍ ഒ​ഴി​യാ​നാ​ണ് ഇപി​യു​ടെ ആ​ലോ​ച​ന. 2004ലെ ​ലോ​ക്‌​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ര​ണ്ടു സീ​റ്റി​ലൊ​തു​ങ്ങി​യ​തി​നു പി​ന്നാ​ലെ ധാ​ര്‍​മി​ക ഉ​ത്ത​ര​വാ​ദി​ത്ത​മേ​റ്റെ​ടു​ത്ത് മു​ഖ്യ​മ​ന്ത്രി എ.​കെ.​ആ​ന്‍റ​ണി രാ​ജി​വ​ച്ച​തി​നു സ​മാ​ന​മ​ല്ലെ​ങ്കി​ലും ത​ന്‍റെ രാ​ജി​വ​ഴി സി​പി​എം നേ​തൃ​ത്വ​ത്തെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​മെ​ന്നാ​ണ് ഇപി​യു​ടെ ക​ണ​ക്കു​കൂ​ട്ട​ല്‍.

Read More

ആ​ര്‍​എ​സ്എ​സ് പ്രവർത്തകന്‍റെ വാ​ഹ​നം ക​ത്തി​ച്ച കേ​സ്; പ്രോസിക്യൂഷൻ പരാജയം, സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ വെ​റു​തെ വി​ട്ടു

പ​യ്യ​ന്നൂ​ര്‍: ആ​ര്‍​എ​സ്എ​സ് പ​യ്യ​ന്നൂ​ര്‍ മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​കി​ന്‍റെ വാ​ഹ​നം ക​ത്തി​ച്ച കേ​സി​ല്‍ പ്ര​തി​യാ​യ സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യെ കോ​ട​തി വെ​റു​തെ വി​ട്ടു. പ്രോ​സി​ക്യൂ​ഷ​ന്‍റെ തെ​ളി​വു​ക​ള്‍ അ​പ​ര്യാ​പ്ത​മെ​ന്ന് ക​ണ്ട​തി​നെ തു​ട​ര്‍​ന്നാ​ണ് ക​രി​വെ​ള്ളൂ​ര്‍ പെ​ര​ള​ത്തെ പി.​വി. ര​മേ​ശ​നെ കോ​ട​തി വെ​റു​തെ വി​ട്ട​ത്. ആ​ര്‍​എ​സ്എ​സ് മ​ണ്ഡ​ലം കാ​ര്യ​വാ​ഹ​ക് ആ​യി​രു​ന്ന പേ​ര​ളം ചീ​റ്റ​യി​ലെ എം.​വി. സ​ത്യ​ന്‍റെ വീ​ട്ടു​പ​റ​മ്പി​ല്‍ രാ​ത്രി അ​തി​ക്ര​മി​ച്ചു ക​യ​റി വീ​ടി​നു മു​ന്നി​ല്‍ നി​ര്‍​ത്തി​യി​ട്ട അം​ബാ​സി​ഡ​ര്‍ കാ​ര്‍ ര​മേ​ശ​നും മ​റ്റൊ​രാ​ളും ചേ​ര്‍​ന്ന് ക​ത്തി​ച്ചു​വെ​ന്നും ഇ​തി​നു​ശേ​ഷം ഇ​വ​ര്‍ ഓ​ടി​പ്പോ​കു​ന്ന​ത് ക​ണ്ടു​വെ​ന്നു​മാ​യി​രു​ന്നു പ​രാ​തി. ര​മേ​ശ​നാ​ണ് കാ​ര്‍ ക​ത്തി​ച്ച​തെ​ന്നു ക​ണ്ടെ​ത്തു​ന്ന​തി​നു പ്രോ​സീ​ക്യൂ​ഷ​ന്‍ നി​ര്‍​ത്തി​യ തെ​ളി​വു​ക​ള്‍ അ​പ​ര്യാ​പ്ത​മാ​ണെ​ന്നും രാ​ഷ്ട്രീ​യ വൈ​രാ​ഗ്യം കൊ​ണ്ട് മാ​ത്ര​മാ​ണ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി​യും പ​ഞ്ചാ​യ​ത്ത് മെംബറു​മാ​യ ര​മേ​ശ​നെ പ്ര​തി ചേ​ര്‍​ത്ത​തെ​ന്നു​മു​ള്ള പ്ര​തി​ഭാ​ഗം വാ​ദം സ്വീ​ക​രി​ച്ച് പ​യ്യ​ന്നൂ​ര്‍ ജു​ഡീ​ഷ്യ​ല്‍ ഒ​ന്നാം ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് പ്ര​തി​യെ വെ​റു​തെ വി​ടു​ക​യാ​യി​രു​ന്നു. പ്ര​തി​ഭാ​ഗ​ത്തി​നാ​യി അ​ഡ്വ. ടി.​വി. വി​നീ​ഷ് ഹാ​ജ​രാ​യി.

Read More

പെൺവേഷത്തിൽ പ​ർ​ദ ധ​രി​ച്ചെ​ത്തി ബ​ന്ധു​വീ​ട്ടി​ൽനി​ന്നു സ്വ​ർ​ണം ക​വ​ർ​ന്ന പ്ര​തി അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: പ​ർ​ദ ധ​രി​ച്ച് വേ​ഷം മാ​റി വ​ന്ന് ബ​ന്ധു​വി​ന്‍റെ വീ​ട്ടി​ൽ നി​ന്നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന പ്ര​തി​യെ വീ​രാ​ജ്പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വീ​രാ​ജ്പേ​ട്ട സ്വ​ദേ​ശി ഹാ​രീ​സാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ മേ​യ് 21 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. വീ​രാ​ജ്‌​പേ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സ്‌​സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ ത​നി​ച്ചാ​യി​രു​ന്ന വ​യോ​ധി​ക​യു​ടെ പ​ക്ക​ൽ നി​ന്നു മൂ​ന്ന് പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ക​വ​ർ​ന്ന് പ്ര​തി ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. പ​ർ​ദ അ​ണി​ഞ്ഞു സ്ത്രീ ​വേ​ഷ​ത്തി​ലാ​ണ് പ്ര​തി വീ​ട്ടി​നു​ള്ളി​ൽ ക​യ​റി​ക്കൂ​ടി​യ​ത്. മോ​ഷ​ണ​ത്തി​നു​ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ പ്ര​തി വീ​രാ​ജ്‌​പേ​ട്ട ടൗ​ണി​ൽനി​ന്നു കാ​റി​ലാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. സി​സി ടി​വി ദൃ​ശ്യ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പി​ടി​യി​ലാ​കു​ന്ന​ത് . മോ​ഷ​ണം ന​ട​ത്തി​യ സ്വ​ർ​ണം ഇ​രി​ട്ടി​യി​ലെ സ്വ​ർ​ണാ​ഭ​ര​ണ ക​ട​യി​ൽ വി​റ്റ് പേ​ര​ക്കു​ട്ടി​ക​ൾ​ക്ക് ര​ണ്ടു​പ​വ​നോ​ളം വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണം വാ​ങ്ങി​യ​താ​യും പ്ര​തി മൊ​ഴി ന​ൽ​കി​യ​താ​യി പോ​ലീ​സ് പ​റ​യു​ന്നു.

Read More

മാ​ഹി ബൈ​പാ​സി​ൽ സി​ഗ്ന​ലി​ൽ നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ കാ​റി​ടി​ച്ച് ഒ​രുമരണം; 3 പേ​ർ​ക്ക് പ​രി​ക്ക്

മാ​ഹി: മു​ഴ​പ്പി​ല​ങ്ങാ​ട് – മാ​ഹി ബൈ​പാ​സ് റോ​ഡി​ലെ ഈ​സ്റ്റ് പ​ള്ളൂ​ർ സി​ഗ്ന​ലി​ൽ സി​ഗ്ന​ൽ ല​ഭി​ക്കാ​നാ​യി നി​ർ​ത്തി​യി​ട്ട ലോ​റി​ക്ക് പി​ന്നി​ൽ നി​യ​ന്ത്ര​ണം വി​ട്ട കാ​റി​ടി​ച്ച് കാ​റി​ലു​ണ്ടാ​യി​രു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി മ​രി​ച്ചു. കാ​ർ ഓ​ടി​ച്ചി​രു​ന്ന ശി​വ​പ്ര​സാ​ദാ​ണ് (39) മ​രി​ച്ച​ത്. കാ​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​ക്കും ര​ണ്ട് പെ​ൺ​കു​ട്ടി​ക​ൾ​ക്കും പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ഇ​ന്ന് പു​ല​ർ​ച്ചെ 3.30 നാ​യി​രു​ന്നു സം​ഭ​വം. കാ​സ​ർ​ഗോ​ഡ് സു​ള്ള്യ​ക്ക​ടു​ത്ത് പു​ത്തൂ​രി​ൽനി​ന്ന് മ​രം ക​യ​റ്റി മ​ല​പ്പു​റ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്നു ലോ​റി പി​ന്നി​ൽ ഇ​തേ ദി​ശ​യി​ൽനി​ന്നു വ​ന്ന കാ​റാ​ണ് ഇ​ടി​ച്ച​ത്. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ലോ​റി അ​ല്പം മു​ന്നോ​ട്ട് നീ​ങ്ങി​യ​താ​യി ലോ​റി ഡ്രൈ​വ​ർ പ​റ​ഞ്ഞു. ക​ർ​ണാ​ട​ക ഭാ​ഗ​ങ്ങ​ളി​ലെ ക്ഷേ​ത്ര​ങ്ങ​ളി​ൽ ദ​ർ​ശ​നം ന​ട​ത്തി ആ​ല​പ്പു​ഴ​യി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കു​ടും​ബ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. യു​വ​തി​ക്ക് കാ​ലി​നാ​ണ് പ​രി​ക്ക്. യു​വ​തി മു​ന്നി​ലും പെ​ൺ​കു​ട്ടി​ക​ൾ പി​ന്നി​ലു​മാ​ണ് ഇ​രു​ന്ന​ത്. ത​ല​ശേ​രി അ​ഗ്നി​രക്ഷാസേ​ന​യും ത​ല​ശേ​രി പോ​ലീ​സു​മാ​ണ് ആ​ദ്യം അ​പ​ക​ട സ്ഥ​ല​ത്തെ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ കാ​ർ വെ​ട്ടി​പ്പൊ​ളി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്. ഡ്രൈ​വ​ർ സം​ഭ​വ സ്ഥ​ല​ത്ത്…

Read More

മ​ഴ ന​ന​യാ​തി​രി​ക്കാ​ൻ പെ​ട്ടി​ക്ക​ട​യി​ൽ  ക​യ​റി​യ​യാ​ളെ ക​ട​ക്കാ​ര​ൻ സ​ർ​ജി​ക്ക​ൽ ബ്ലേ​ഡ് കൊ​ണ്ട് ആ​ക്ര​മി​ച്ചു; ഗു​രു​ത​ര പ​രി​ക്ക് വ​ധ​ശ്ര​മ​ത്തി​നു കേ​സ്

പ​യ്യ​ന്നൂ​ര്‍: മ​ഴ ന​ന​യാ​തി​രി​ക്കാ​നാ​യി പെ​ട്ടി​പ്പീ​ടി​ക​യി​ല്‍ ക​യ​റി​യ ആ​ളെ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ് കൊ​ണ്ട് മാ​ര​ക​മാ​യി മു​റി​വേ​ല്‍​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ വ​ധ​ശ്ര​മ​മു​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തു. രാ​മ​ന്ത​ളി എ​ട്ടി​ക്കു​ളം അ​മ്പ​ല​പ്പാ​റ​യി​ലെ കെ.​എ.​ മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ പ​രാ​തി​യി​ലാ​ണ് ത​ളി​പ്പ​റ​മ്പ് സ്വ​ദേ​ശി​യും എ​ട്ടി​ക്കു​ള​ത്തെ താ​മ​സ​ക്കാ​ര​നു​മാ​യ മ​ജീ​ദി​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം നാ​ലേ​മു​ക്കാ​ലോ​ടെ എ​ട്ടി​ക്കു​ളം ബീ​ച്ചി​ലാ​ണ് പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം. പെ​ട്ടെ​ന്നു​ള്ള മ​ഴ വ​ന്ന​പ്പോ​ള്‍ ന​ന​യാ​തി​രി​ക്കാ​നാ​യി ബീ​ച്ചി​ലു​ള്ള മ​ജീ​ദി​ന്‍റെ പെ​ട്ടി​പ്പീ​ടി​ക​യി​ല്‍ പ​രാ​തി​ക്കാ​ര​ന്‍ ക​യ​റി​യ​താ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മാ​യ​ത്. പീ​ടി​ക​ക്കാ​ര​നാ​യ മ​ജീ​ദി​ന് ഇ​തി​ഷ്ട​മാ​കാ​ത്ത​തി​നാ​ല്‍ ചോ​ദ്യം ചെ​യ്തു. ഇ​തോ​ടെ ഇ​രു​വ​രും ത​മ്മി​ല്‍ വാ​ക്കേ​റ്റ​മാ​യി. ഇ​തി​നി​ട​യി​ല്‍ അ​ശ്ലീ​ല​ഭാ​ഷ​യി​ല്‍ ചീ​ത്ത വി​ളി​ച്ച് മു​ഖ​ത്ത​ടി​ച്ച​ശേ​ഷം കൊ​ല്ലു​മെ​ന്ന ഭീ​ഷ​ണി​യോ​ടെ സ​ര്‍​ജി​ക്ക​ല്‍ ബ്ലേ​ഡ്‌​കൊ​ണ്ട് മു​ഹ​മ്മ​ദ്കു​ഞ്ഞി​യു​ടെ ക​ഴു​ത്തി​നും മു​ഖ​ത്തും മാ​ര​ക​മാ​യി മു​റി​വേ​ല്‍​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് പ​രാ​തി. ക​ണ്ണൂ​ര്‍ ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലെ അ​ടി​യ​ന്ത​ര ചി​കി​ത്സ​ക്ക് വി​ധേ​യ​മാ​ക്കി​യ പ​രാ​തി​ക്കാ​ര​ന് മു​പ്പ​ത്തി​മൂ​ന്നോ​ളം സ്റ്റി​ച്ചു​ക​ളി​ടേ​ണ്ടി​വ​ന്നു. ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പ​രാ​തി​ക്കാ​ര​നി​ല്‍​നി​ന്നു മൊ​ഴി​യെ​ടു​ത്ത​ശേ​ഷ​മാ​ണ് വ​ധ​ശ്ര​മ​മു​ള്‍​പ്പെ​ടെ​യു​ള്ള വ​കു​പ്പു​ക​ളി​ല്‍ പോ​ലീ​സ് പ്ര​തി​ക്കെ​തി​രേ കേ​സെ​ടു​ത്ത​ത്. ഈ…

Read More

വീ​രാ​ജ്പേ​ട്ട ബ​സ്‌​സ്റ്റാ​ൻ​ഡി​ലെ കൊ​ല​പാ​ത​കം കൗമാരക്കാരനടക്കം നാല് പേ​ർ അ​റ​സ്റ്റി​ൽ

ഇ​രി​ട്ടി: വീ​രാ​ജ്പേ​ട്ട ബ​സ്‌​സ്റ്റാ​ൻ​ഡി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ കു​ട​ക് സ്വ​ദേ​ശി ര​മേ​ശി​ന്‍റെ (39 ) കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത ആ​ൺ​കു​ട്ടി​യ​ട​ക്കം നാ​ലു പേ​രെ വി​രാ​ജ്പേ​ട്ട പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കു​ട​ക് സ്വ​ദേ​ശി​ക​ളാ​യ ലോ​കേ​ഷ് (30), കൃ​ഷ്ണ (20), ഹ​രീ​ഷ് , പ്രാ​യ​പൂ​ർ​ത്തി​യാകാ​ത്ത ആ​ൺ​കു​ട്ടി എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. മേ​യ് 22 ന് ​രാ​ത്രി ആ​യി​രു​ന്നു സം​ഭ​വം. കൊ​ല്ല​പ്പെ​ട്ട ര​മേ​ശും നാ​ല് കു​റ്റാ​രോ​പി​ത​രും വീ​രാ​ജ്പേ​ട്ട ടൗ​ണി​ൽ മേ​യ് 22 ന് ​രാ​വി​ലെ മു​ത​ൽ നൃ​ത്തം ചെ​യ്ത് ആ​ളു​ക​ളി​ൽ നി​ന്നും ക​ട​യു​ട​മ​ക​ളി​ൽ നി​ന്നും പ​ണം പി​രി​ച്ചെ​ടു​ത്തി​രു​ന്നു. വൈ​കു​ന്നേ​രം മ​ദ്യ​പി​ച്ച ശേ​ഷം പ​ണം വീ​തം വ​യ്ക്കു​ന്ന​തി​ൽ ഉ​ണ്ടാ​യ ത​ർ​ക്ക​മാ​ണ് പി​ന്നീ​ട് കൊ​ല​പാ​ത​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. കു​റ്റാ​രോ​പി​ത​രാ​യ നാ​ലു​പേ​രും ചേ​ർ​ന്ന് സ്വ​കാ​ര്യ ബ​സ് സ്റ്റോ​പ്പി​ൽ വ​ച്ച് ര​മേ​ശി​നെ ആ​ക്ര​മി​ച്ച​തും പി​ന്നീ​ട് അ​ദ്ദേ​ഹം ര​ക്തം വാ​ർ​ന്ന് മ​രി​ച്ച​തും. മേ​യ് 23 ന് ​രാ​വി​ലെ​യാ​ണ് വീ​രാ​ജ്പേ​ട്ട പ്രൈ​വ​റ്റ് ബ​സ്…

Read More

മ​ലി​ന​ജ​ലം ഒ​ഴു​ക്കു​ന്ന​തി​നെച്ചൊല്ലി​ ത​ർ​ക്കം; ക​ണ്ണൂ​രിൽ ഗൃ​ഹ​നാ​ഥ​നെ അ​ടി​ച്ചു​കൊ​ന്ന അ​യ​ൽ​വാ​സി​ക​ൾ ക​സ്റ്റ​ഡി​യി​ൽ

ക​ണ്ണൂ​ർ: അ​യ​ൽ​വാ​സി​ക​ൾ ത​മ്മി​ലു​ണ്ടാ​യ ത​ർ​ക്ക​ത്തെത്തുട​ർ​ന്ന് ഗൃ​ഹ​നാ​ഥ​നെ ക​ല്ലും ഹെ​ൽ​മ​റ്റും ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ചുകൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വ​ത്തി​ൽ അ​യ​ൽ​വാ​സി​ക​ൾ ഉ​ൾ​പ്പെ​ടെ നാ​ലു​പേ​ർ ക​സ്റ്റ​ഡി​യി​ൽ. ക​ക്കാ​ട് ന​ന്പ്യാ​ർ​മൊ​ട്ട​യി​ലെ അ​ജ​യ​കു​മാ​ർ (63) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ ന​മ്പ്യാ​ർ​മൊ​ട്ട​യി​ലെ ഓ​ട്ടോ ഡ്രൈ​വ​റാ​യ ടി. ​ദേ​വ​ദാ​സ​ൻ, മ​ക്ക​ളാ​യ സ​ഞ്ജ​യ് ദാ​സ്, സൂ​ര്യ​ദാ​സ് എ​ന്നി​വ​രെ​യും ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ ഒ​രു യു​വാ​വി​നെ​യും ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ഇ​ന്ന​ലെ രാ​ത്രി ഒ​ന്പ​തോ​ടെ​യാ​യിരുന്നു സം​ഭ​വം. ദേ​വ​ദാ​സി​ന്‍റെ വീ​ട്ടി​ൽനി​ന്നു സ്ഥി​ര​മാ​യി മ​ലി​നജ​ലം റോ​ഡി​ലേ​ക്ക് ഒ​ഴു​കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ത് അ​ജ​യ​കു​മാ​ർ ചോ​ദ്യം ചെ​യ്യു​മാ​യി​രു​ന്നു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഇ​തുസം​ബ​ന്ധി​ച്ച് ത​ർ​ക്കം ന​ട​ന്നു. തു​ട​ർ​ന്ന് രാ​ത്രി ദേ​വ​ദാ​സ് ആ​ളു​ക​ളെ കൂ​ട്ടി വ​ന്ന് ക​ല്ല്, ഹെ​ൽ​മെ​റ്റ്, ഫൈ​ബ​ർ ക​സേ​ര എ​ന്നി​വ കൊ​ണ്ട് അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ അ​ജ​യ​കു​മാ​റി​ന്‍റെ സു​ഹൃ​ത്ത് വി.​കെ. പ്ര​വീ​ണി​നും (50) പ​രി​ക്കേ​റ്റു. പ്ര​വീ​ണി​ന്‍റെ പ​രാ​തി​യി​ലാ​ണ് ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. കാ​റ്റ​റിം​ഗ് ജോ​ലി​ക്ക് പോ​യ സ​മ​യ​ത്ത് പ​രി​ച​യ​പ്പെ​ട്ട ഇ​ത​ര…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന; വെ​ള്ളം കു​ത്തി​യൊ​ഴു​കി വീ​ടു​ക​ളി​ൽ ക​യ​റി

മ​ട്ട​ന്നൂ​ർ: ക​ന​ത്ത മ​ഴ​യി​ൽ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു വെ​ള്ളം കു​ത്തി​യൊ​ഴു​കി വീ​ടു​ക​ളി​ൽ വെ​ള്ളം ക​യ​റി. ഇ​ന്ന​ലെ അ​ർ​ധരാ​ത്രി 12 ഓ​ടെ ക​ല്ലേ​രി​ക്ക​ര​യി​ൽ വി​മാ​ന​ത്താ​വ​ള ക​വാ​ട​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ മ​ഴ​യി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്ന് ഒ​ഴു​കി​യെ​ത്തി​യ വെ​ള്ള​ത്തി​ന്‍റെ സ​മ്മ​ർ​ദം കാ​ര​ണം ചെ​ങ്ക​ല്ല് കൊ​ണ്ട് നി​ർ​മി​ച്ച ചു​റ്റു​മ​തി​ൽ ത​ക​രു​ക​യാ​യി​രു​ന്നു. മ​തി​ൽ ത​ക​ർ​ന്ന സ്ഥ​ല​ത്തി​ലൂ​ടെ വെ​ള്ളം കു​ത്തി​യൊ​ഴു​കി സ​മീ​പ​ത്തെ വീ​ടു​ക​ളി​ലും ബൈ​ക്ക് വ​ർ​ക്ക് ഷോ​പ്പി​ലും വെ​ള്ളം ക​യ​റി. ഓ​ട്ടോ ഡ്രൈ​വ​ർ കെ. ​മോ​ഹ​ന​ന്‍റെ വീ​ട്ടി​നു​ള്ളി​ലേ​ക്ക് വെ​ള്ളം ഇ​ര​ച്ചു ക​യ​റി​യ​തി​നാ​ൽ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും വീ​ട്ടു​മു​റ്റ​ത്ത് പാ​കി​യ ഇ​ന്‍റ​ർ ലോ​ക്ക് അ​ട​ക്കം ന​ശി​ച്ചു. വീ​ട്ടു​മു​റ്റ​ത്ത് നി​ർ​ത്തി​യി​ട്ട ഓ​ട്ടോ​യ്ക്കും കാ​റി​നും കേ​ടു​പാ​ടു​ക​ളു​ണ്ടാ​യി. സ​മീ​പ​ത്തെ കെ.​സു​മേ​ഷി​ന്‍റെ വീ​ട്ടി​ലും വെ​ള്ളം ക​യ​റി. റോ​ഡ​രി​കി​ലെ ബി​ജു​വി​ന്‍റെ ബൈ​ക്ക് വ​ർ​ക്ക് ഷോ​പ്പി​ൽ വെ​ള്ളം ക​യ​റി​യ​തി​നാ​ൽ സാ​ധ​ന​ങ്ങ​ൾ ഒ​ഴു​കിപ്പോ​വുക​യും പി​ൻഭാ​ഗ​ത്തെ ചു​റ്റു മ​തി​ൽ ത​ക​രു​ക​യും ചെ​യ്തു. വ​ർ​ഷ​ങ്ങ​ൾ​ക്കുമു​മ്പും ഇ​തേ സ്ഥ​ല​ത്ത് ചു​റ്റു​മ​തി​ൽ ത​ക​ർ​ന്ന​തി​നാ​ൽ…

Read More

പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് 75 പ​വ​ന്‍ ക​വ​ര്‍​ന്നു;അന്വേഷണം ആരംഭിച്ച് പോലീസ്

പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ല്‍ വീ​ട് കു​ത്തി​ത്തു​റ​ന്ന് അ​ല​മാ​രി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 75 പ​വ​നോ​ളം സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ ക​വ​ര്‍​ന്നു. പെ​രു​മ്പ ജു​മാ മ​സ്ജി​ദി​നു സ​മീ​പ​ത്തെ ചെ​ക്കി​ന്‍റ​ക​ത്ത് സു​ഹ്‌​റ​യു​ടെ വീ​ട്ടി​ലാ​ണു നാ​ടി​നെ ഞെ​ട്ടി​ച്ച ക​വ​ര്‍​ച്ച അ​ര​ങ്ങേ​റി​യ​ത്. വി​വ​ര​മ​റി​ഞ്ഞ് പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. ഇ​ന്നു​രാ​വി​ലെ 6.15 ഓ​ടെ ഉ​ണ​ര്‍​ന്നെ​ഴു​ന്നേ​റ്റ വീ​ട്ടു​കാ​രാ​ണ് ഇ​ന്ന​ലെ അ​ട​ച്ചു​പൂ​ട്ടി​യി​ട്ടി​രു​ന്ന വീ​ടി​ന്‍റെ മു​ന്‍​വാ​തി​ല്‍ അ​ല്പം തു​റ​ന്നു കി​ട​ക്കു​ന്ന​താ​യി ക​ണ്ട​ത്. തു​ട​ര്‍​ന്ന് നോ​ക്കി​യ​പ്പോ​ഴാ​ണു വാ​തി​ല്‍ കു​ത്തി​പ്പൊ​ളി​ച്ച​താ​ണെ​ന്നു മ​ന​സി​ലാ​യ​ത്.അ​ക​ത്തെ ര​ണ്ടു മു​റി​ക​ളി​ലെ അ​ല​മാ​ര​ക​ള്‍ തു​റ​ന്നു​കി​ട​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു. അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ള്‍ കാ​ണാ​നി​ല്ലാ​യി​രു​ന്നു. ഉ​ട​ന്‍​ത​ന്നെ അ​യ​ല്‍​വാ​സി​യാ​യ അ​ഡ്വ. വി​നീ​ഷി​ന്‍റെ വീ​ട്ടി​ലെ​ത്തി വി​വ​രം അ​റി​യി​ച്ച​തോ​ടെ​യാ​ണു നാ​ട്ടു​കാ​ര്‍ ക​വ​ര്‍​ച്ച ന​ട​ന്ന​താ​യി അ​റി​ഞ്ഞ​ത്.സു​ഹ​റ​യും ഭ​ര്‍​ത്താ​വ് ആ​മു​വും ക​ണ്ണൂ​ര്‍ പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യ്ക്കാ​യി പോ​യി​രി​ക്കു​ക​യാ​യി​രു​ന്നു. സു​ഹ്‌​റ​യു​ടെ മ​ക​ന്‍ റ​ഫീ​ക്കും മ​ക​ള്‍ ഹ​സീ​ന​യും ഗ​ള്‍​ഫി​ലാ​ണു​ള്ള​ത്. അ​ടു​ത്ത​നാ​ളി​ല്‍ ഗ​ള്‍​ഫി​ല്‍ നി​ന്നു​മെ​ത്തി​യ മ​റ്റൊ​രു മ​ക​ളാ​യ സാ​ജി​ത​യും റ​ഫീ​ഖി​ന്‍റെ മ​ക്ക​ളും വീ​ടി​ന്‍റെ മു​ക​ള്‍​നി​ല​യി​ല്‍ കി​ട​ന്നു​റ​ങ്ങു​മ്പോ​ഴാ​യി​രു​ന്നു താ​ഴ​ത്തെ…

Read More