തലശേരി: വളപട്ടണം ഗ്രീൻ വുഡ് പ്ലൈവുഡ് ഫാക്ടറി ഉടമ ഒഡീഷ സ്വദേശി പ്രഭാകർ ദാസിനെ വീട്ടിൽ കയറി വെട്ടിക്കൊലപ്പെടുത്തുകയും തടയാൻ ചെന്ന ഭാര്യയെ വെട്ടിപ്പരിക്കേൽപ്പിക്കുകയും വീട് കൊള്ളയടിക്കുകയും ചെയ്ത കേസിൽ പ്രോസിക്യൂഷൻ വാദം പൂർത്തിയായി. കേസിന്റെ വിചാരണ പൂർത്തിയായതിനെ തുടർന്നുള്ള പ്രോസിക്യൂഷൻ വാദമാണ് ഇന്നലെ തലശേരി അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് എ.വി. മൃദുല മുമ്പാകെ പൂർത്തിയായത്. പ്രതിഭാഗം വാദം 15 ന് നടക്കും. വീട്ടിൽ അതിക്രമിച്ച് കയറിയ അഞ്ചംഗ സംഘം പ്രഭാകർ ദാസിന്റെ കൈയും കാലും പ്ലാസ്റ്റിക് കയറു കൊണ്ട് കെട്ടിയശേഷം മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രോസിക്യൂഷനു വേണ്ടി ഹാജരായ ഡിസ്ട്രിക്ട് ഗവൺമെന്റ് പ്ലീഡർ കെ. അജിത്ത് കോടതിയിൽ പറഞ്ഞു. കൈകാലുകൾ ബന്ധിച്ച് കുടൽമാല പുറത്തായ നിലയിലായിരുന്നു മൃതദേഹം ഉണ്ടായിരുന്നത്. വാദത്തിനിടയിൽ പ്ലാസ്റ്റിക് കയറു കൊണ്ട് കൈകാലുകൾ ബന്ധിച്ച് കുടൽ മാല പുറത്തായ നിലയിലുള്ള മൃതദേഹത്തിന്റെ ചിത്രം…
Read MoreCategory: Kannur
തലശേരിയിൽ ട്യൂഷനെത്തിയ വിദ്യാർഥിനികളെ പീഡിപ്പിക്കാൻ ശ്രമം: അധ്യാപകൻ അറസ്റ്റിൽ; കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടാകാമെന്ന് പോലീസ്
തലശേരി: സ്കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച സംഭവത്തിൽ ഇരുപത്തിയഞ്ചുകാരനായ ട്യൂഷൻ അധ്യാപകൻ അറസ്റ്റിൽ. വീട്ടിൽ ട്യൂഷനെടുത്തു വന്ന യുവാവിനെയാണ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തത്. പന്ത്രണ്ട് വയസിൽ താഴെയുള്ള മൂന്ന് പെൺകുട്ടികളുടെ പരാതിയിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കൂടുതൽ കുട്ടികൾ പീഡനത്തിനിരയായിട്ടുണ്ടെന്നാണ് സൂചന. കൗൺസിലിംഗിനിടയിൽ ചൈൽഡ് ലൈൻ പ്രവർത്തകരോടാണ് പെൺകുട്ടികൾ അധ്യാപകന്റെ അസാധാരണ പ്രവർത്തികളെക്കുറിച്ച് ആദ്യം സൂചനകൾ നൽകിയത്. തുടർന്ന് പോലീസ് അന്വഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് പെൺകുട്ടികളുടെയും മൊഴി വനിതാ പോലീസ് രേഖപ്പെടുത്തി. 164 പ്രകാരം കോടതിയും പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തും. പോലീസ് കസ്റ്റഡിയിലുള്ള പ്രതിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കിയ ശേഷം കോടതിയിൽ ഹാജരാക്കും.
Read Moreകണ്ണൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു
പഴയങ്ങാടി: കണ്ണൂർ പുതിയങ്ങാടി ബസ് സ്റ്റാൻഡിനു സമീപം നിയന്ത്രണം വിട്ട ബൈക്ക് മതിലിലിടിച്ച് യുവാവ് തത്ക്ഷണം മരിച്ചു. സുഹൃത്തിനെ ഗുരതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. മാട്ടൂൽ നോർത്ത് കക്കാടൻ ചാലിലെ എബിൻ കെ. ജോസ് (23) ആണ് മരിച്ചത്. കക്കാടൻ ചാലിലെ പൂവത്തിൻ ചാലിൽ ആകാശ് ആണു ഗുരുതര പരിക്കുകളോടെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ ചികിത്സയിലുള്ളത്. ഇന്നു പുലർച്ചെ രണ്ടോടെയായിരന്നു അപകടം. ചൂട്ടാട് ഏരിപ്രത്തെ ക്ഷേത്രത്തിൽ നടന്ന തെയ്യം കണ്ടുമടങ്ങുകയായിരുന്നു ഇരുവരും. എബിൻ ജോസിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെ മോർച്ചറിയിലേക്ക് മാറ്റി. മാതാപിതാക്കൾ- മാട്ടുൽ നോർത്ത് കക്കാടൻ ചാലിലെ കല്ലേൽ സെൽവരാജ്, പനയൻ റീന. സഹോദരി- അൽക്കറിയ.
Read Moreശുഹൈബ് അനുസ്മരണ ബാനറുകൾ നീക്കം ചെയ്തു നഗരസഭ; വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോർഡുകൾ തിരികെ പുനഃസ്ഥാപിപ്പിച്ചു
ഇരിട്ടി: ശുഹൈബ് അനുസ്മരണത്തിന്റെ ഭാഗമായി ഇന്നലെ രാത്രി ഇരിട്ടി ടൗണിൽ സ്ഥാപിച്ച ബാനറുകൾ നഗരസഭാ നീക്കാൻ ശ്രമിച്ചതിൽ കൈയേറ്റവും വാക്ക് തർക്കവും. ഇന്ന് രാവിലെ ഇരിട്ടി നഗരത്തിലാണ് സംഭവം.രണ്ടര മണിക്കൂറോളം ബാനറുകൾ അഴിക്കാൻ എത്തിയ ഉദ്യോഗസ്ഥയെയും വാഹനത്തെയും യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇരിട്ടി ടൗണിൽ തടഞ്ഞുവച്ചു. പോലീസ് എത്തിയിട്ടും പ്രവർത്തകർ വാഹനം വിട്ടില്ല. നഗരസഭ എച്ച്എസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരുമായി ചർച്ച നടത്തിയ ശേഷമാണ് വാഹനത്തെയും ഉദ്യോഗസ്ഥയെയും പോകാൻ അനുവദിച്ചത്. ഹൈക്കോടതി ഉത്തരവ് പ്രകാരം ബാനറുകൾ നീക്കം ചെയ്യാൻ നഗരസഭാ ജീവനക്കാർ ശ്രമിച്ചപ്പോഴാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ എത്തി തടയാൻ ശ്രമിക്കുകയും പോലീസിൽ വിവരം അറിയിക്കുകയൂം ചെയ്തത്. വാക്കേറ്റത്തെ തുടർന്ന് വാഹന ഗതാഗതം അടക്കം തടസപ്പെട്ടു. ഒടുവിൽ നേതാക്കൾ എത്തി അണികളെ ശാന്തരാക്കി. നീക്കം ചെയ്ത ബാനറുകൾ പുനഃസ്ഥാപിച്ച ശേഷമാണ് പ്രവർത്തകർ മടങ്ങിയത്. കോൺഗ്രസ് നേതാക്കളായ പി.എ.…
Read Moreബാങ്ക് വീട് ജപ്തി ചെയ്യാൻ വരുന്ന ദിവസം കാഞ്ഞാണി സ്വദേശി ജീവനൊടുക്കി
കാഞ്ഞാണി: വീട് ജപ്തി ചെയ്യാൻ അധികൃതർ എത്തുന്നതിനുമുന്പേ യുവാവ് വീടിനുള്ളിൽ തൂങ്ങി മരിച്ചു. മണലൂർ പഞ്ചായത്തിലെ ആറാം വാർഡ് ചെമ്പൻ വിനയന്റെ മകൻ വിഷ്ണു (25) ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്. വീട് നിർമാണത്തിന് ബാങ്കിൽ നിന്നും എടുത്ത വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ വീട് ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ എത്തുന്നതിൻ മണിക്കൂറുകൾക്ക് മുന്‍പാണ് യുവാവ് ജീവനൊടുക്കിയത്. വീടിന്റെ നിർമാണത്തിന് സ്വകാര്യ ബാങ്ക് കാഞ്ഞാണി ശാഖയിൽ നിന്നും പിതാവ് വിനയൻ എട്ടുലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഇതിൽ പലിശയും മുതലും സഹിതം 8,74,000 രൂപ തിരിച്ചടച്ചിരുന്നു. ബാക്കിയുള്ള ആറ് ലക്ഷം രൂപ അടക്കാൻ ബാങ്ക് ആവശ്യപ്പെട്ട അവധി കഴിഞ്ഞിരുന്നു. തുടർന്ന് ഇന്ന് വീട് ഒഴിഞ്ഞ് താക്കോൽ കൈമാറണമെന്ന് ബാങ്ക് അധികൃതർ ആവശ്യപ്പെട്ടിരുന്നു. വീട്ടുകാർ സാധനങ്ങല്ലാം ഒതുക്കി ബന്ധു വീട്ടിലേക്ക് മാറാൻ തയാറെടുക്കുന്നതിനിടെയാണ് യുവാവ് വീടിനുള്ളിൽ ആത്മഹത്യ ചെയ്തത്. ബാങ്ക്…
Read Moreഭർത്താവിന്റെയും ഭർതൃ മാതാവിന്റെയും ജാതി അധിക്ഷേപം; ബാങ്ക് ജീവനക്കാരിയുടെ ദുരൂഹ മരണത്തിൽ പരാതിയുമായി പിതാവ്
പഴയങ്ങാടി: അടുത്തില സ്വദേശിനിയും എസ്ബിഐ മാടായി കോഴിബസാർ ശാഖ ജീവനക്കാരിയുമായ ടി.കെ. ദിവ്യയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് അച്ഛൻ എം. ശങ്കരൻ കണ്ണൂർ റൂറൽ എസ്പി എം. ഹേമലതയ്ക്ക് പരാതി നൽകി. ഈ മാസം 25നാണ് ദിവ്യയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. മകളുടെ മരണം ഭർത്താവിന്റെയും ഭർതൃ മാതാവിന്റെയും ജാതി അധിക്ഷേപത്തിന്റെയും ക്രൂരമായ പീഡനത്തിന്റെയും ഫലമായി സംഭവിച്ചതെന്നാണ് പിതാവിന്റെയും കുടുംബാംഗങ്ങളുടെയും പരാതി. വനിതാ കമ്മീഷൻ അംഗം അഡ്വ. പി. കുഞ്ഞായിശു, എഐസിസി വക്താവ് ഷമാ മുഹമ്മദ് എന്നിവർ ദിവ്യയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളോട് കാര്യങ്ങൾ ചോദിച്ച് അറിഞ്ഞു. സമഗ്രമായ അന്വേഷണം നടത്തി ദുരൂഹത നീക്കാനാവശ്യമായ നടപടി പോലീസ് സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ മാടായി ഏരിയാ കമ്മിറ്റി ആവശ്യപ്പെട്ടു. ജനാധിപത്യ മഹിളാ അസോസിയേഷൻ മാടായി ഏരിയ കമ്മറ്റി നേതാക്കളായ പി. പ്രഭാവതി, ആർ. അജിത, എം…
Read Moreതലശേരി നഗരത്തിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചു; അഞ്ചംഗസംഘത്തിലെ ഒരാൾ അറസ്റ്റിൽ
തലശേരി: കാറ് വില്പനയുടെ മറവിൽ പട്ടാപ്പകൽ നഗരമധ്യത്തിൽ തമിഴ്നാട് സ്വദേശികളെ തട്ടിക്കൊണ്ടു പോയി 1,65,000 രൂപ കൊള്ളയടിച്ചു. സംഭവത്തിൽ ഉളിക്കൽ മണിപ്പാറ സ്വദേശി ഇർഷാദി (31)നെ തലശേരി ടൗൺ പോലീസ് അറസ്റ്റ് ചെയ്തു.തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറും പോലീസ് കണ്ടെടുത്തു. അക്രമി സംഘത്തിൽ അഞ്ച് പേരുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചു. തമിഴ്നാട് ഈറോഡ് സ്വദേശികളായ സുധാകർ, യോഗരാജ് എന്നിവരാണ് തട്ടിപ്പിനിരയായത്. ഫേസ്ബുക്കിലൂടെ മാരുതി സ്വിഫ്റ്റ് കാർ വില്പനക്കുണ്ടെന്ന് പരസ്യം നൽകിയാണ് തമിഴ്നാട് സ്വദേശികളെ അക്രമി സംഘം ഇന്നലെ രാവിലെ തലശേരിയിലെത്തിച്ചത്. ഇരുവരേയും റെയിൽവെ സ്റ്റേഷനിൽ നിന്നു കാറിൽ കയറ്റി മർദിച്ച് അവശരാക്കി പണം തട്ടിയെടുത്ത ശേഷം മാഹി ഭാഗത്ത് ഇറക്കി വിടുകയായിരുന്നു. അവശ നിലയിൽ സുധാകറും യോഗരാജും തലശേരി പോലീസ് സ്റ്റേഷനിൽ എത്തുകയും പരാതി നൽകുകയുമായിരുന്നു. എസ്ഐ സജേഷ് ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ ഊർജിത…
Read Moreഅസ്വാഭാവിക മരണത്തിനു കേസ്: ബാങ്ക് ജീവനക്കാരിയുടെ മരണം: ജാതി അധിക്ഷേപ കൊലപാതകമെന്നു പിതാവ്
പഴയങ്ങാടി: അടുത്തില സ്വദേശിനിയും മാടായി കോഴി ബസാർ എസ്ബിഐ ബാങ്ക് ജീവനക്കാരിയുമായ ടി.കെ. ദിവ്യയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്. മകളുടെ മരണത്തിൽ ജാതിയമായ അതിക്ഷേപവും അപമാനവും ഗാർഹിക പീഡനവും കാണിച്ച് ഭർത്താവിന് എതിരെയും ഭർതൃമാതാവിനെതിരെയും യുവതിയുടെ പിതാവ് ശങ്കരൻ പഴയങ്ങാടി പോലീസിൽ പരാതി നൽകിയിരുന്നു. ഈ മാസം 25നാണ് ദിവ്യയെ ഭർതൃ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. അടുത്തിലയിലെ ഉണ്ണികൃഷ്ണൻ എന്നായാളെ ഒരു വർഷം മുമ്പാണ് ദിവ്യ വിവാഹം കഴിച്ചത്. ഇരുവരുടെയും രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹത്തിലെ ദിവ്യയുടെ 10 വയസുള്ള മകൻ അമ്മയെ പീഡിപ്പിക്കുന്നതായും നിർബന്ധപൂർവം ഗുളിക കഴിപ്പിക്കുന്നതായും മൊഴി നല്‍കിയിട്ടുണ്ട്. ദിവ്യ ഉണ്ടാക്കുന്ന ഭക്ഷണം താഴ്ന്ന ജാതികാരിയുണ്ടാക്കിയതിനാൽ ഭർത്താവിന്റെ അമ്മ കഴിക്കാറില്ലെന്നും പരാതിയിൽ പറയുന്നു. കേസെടുത്ത അന്വേഷണം ആരംഭിച്ച പഴയങ്ങാടി സിഐ ഇ.എൻ. സന്തോഷ്കുമാർ എസ്ഐ രൂപാ മധുസൂധനൻ തുടങ്ങിയവർ പരാതിക്കാരിൽ…
Read Moreകെ. സുരേന്ദ്രന്റെ കണ്ണൂരിലെ കേരള പദയാത്രയിൽ സുരേഷ് ഗോപിയും
കണ്ണൂര്‍: എന്‍ഡിഎ ചെയര്മാൻ കെ. സുരേന്ദ്രന് നയിക്കുന്ന “കേരള പദയാത്ര’ 29 ന് കണ്ണൂരില്‍ പര്യടനം നടത്തും. കണ്ണൂർ നഗരത്തിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ സുരേഷ് ഗോപി പങ്കെടുക്കും. 29 ന് രാവിലെ ഏഴിന് പറശിനിക്കടവ് മുത്തപ്പന് മടപ്പുരയില്‍ കെ. സുരേന്ദ്രന് ദര്‍ശനം നടത്തും. തുടര്‍ന്ന് ഒന്‍പതിന് തയ്യിലിലുള്ള മത്സ്യത്തൊഴിലാളി കുടുംബാംഗങ്ങളുടെ കൂടെ പ്രഭാതഭക്ഷണം കഴിക്കും. 9.30 ന് പള്ളിക്കുന്നിൽ കേന്ദ്രസര്‍ക്കാരിന്റെ വിവിധ പദ്ധതികളിലെ ഗുണഭോക്തൃ സംഗമത്തില്‍ പങ്കെടുക്കും . 12 ന് കണ്ണൂര്‍ ലോക്സഭാ മണ്ഡലത്തിലെ മത-സാമുദായിക-സാംസ്കാരിക നേതാക്കളുടെ സ്നേഹ സംഗമം പരിപാടിയില്‍ അദ്ദേഹം സംസാരിക്കും. പദയാത്രയുടെ ഭാഗമായി മാധ്യമ പ്രവര്‍ത്തകരോടും അദ്ദേഹം സംവദിക്കും.കള്‍ച്ചറല്‍ പ്രോഗ്രാം ടൗണ്‍ സ്ക്വയറില്‍ ഉച്ചയ്ക്ക് രണ്ടിനാരംഭിക്കും. തുടര്‍ന്ന് ഉച്ചകഴിഞ്ഞു മൂന്നിന് കളക്ടറേറ്റ് മൈതാനിയില്‍ പൊതുസമ്മേളനം. പാര്‍ട്ടിയില്‍ പുതുതായി ചേരുന്ന ആയിരത്തോളം പേര്‍ക്ക് ചടങ്ങില്‍ വച്ച് അംഗത്വം നല്‍കും. പൊതുസമ്മേളനത്തിനു ശേഷം കാല്‍ടെക്സ്,…
Read Moreകണ്ണൂരിൽ രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന 15 കാരിയുടെ പരാതി: തമിഴ്നാട് സ്വദേശിക്കെതിരേ കേസ്
കണ്ണൂർ: രണ്ടാനച്ഛൻ പീഡിപ്പിച്ചെന്ന15കാരിയുടെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. തമിഴ്നാട് സ്വദേശിയും കണ്ണൂരിൽ താമസക്കാരനുമായ മധ്യവയസ്കനെതിരേയാണ് പോലീസ് കേസെടുത്തത്. കഴിഞ്ഞ ദിവസം കണ്ണൂരിൽ നിന്നു തമിഴ്നാട് സ്വദേശിനികളായ 15 ഉം 17 ഉം വയസുള്ള രണ്ട് പെൺകുട്ടികളെ കാണാതായിരുന്നു. ഇവരെ കാണാനില്ലെന്ന് കാണിച്ച് 15 കാരിയുടെ രണ്ടാനച്ഛൻ പരാതി നൽകിയിരുന്നു. ഈ പരാതിയിൽ പോലീസ് അന്വേഷിച്ചപ്പോൾ പെൺകുട്ടികളെ പെരുമ്പാവൂരിൽ നിന്നു ബന്ധുവായ ഒരു യുവാവിന്റെ കൂടെ നിന്നും കണ്ടെത്തി. ഇവരെ കണ്ണൂരിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. രണ്ടാനച്ഛൻ സ്ഥിരമായി ഉപദ്രപിച്ചിരുന്നെന്നും ഇത് സഹിക്കവയ്യാതെയാണ് ബന്ധുവായ 17 കാരിയേയും കൂട്ടി മറ്റൊരു ബന്ധുവിന്റെ സഹായത്തോടെ വീട്ടിൽ നിന്ന് പോയതെന്നും 15 കാരി പോലീസിനോട് പറഞ്ഞു. പോലീസ് പോക്സോ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതി ഒളിവിലാണ്.
Read More