മട്ടന്നൂർ: വീട്ടുമുറ്റത്ത് സമൂഹ ഇഫ്താർ സംഗമം ഒരുക്കി മുൻ കോൺഗ്രസ് നേതാവായ ചാവശേരിയിലെ വയനാൻ പുരുഷോത്തമൻ. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ള നിരവധി പേർ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. ഡയാലിസിസ് രോഗിയായ പുരുഷോത്തമന്റെ ജീവിതത്തിലെ വലിയൊരു ആഗ്രഹമായിരുന്നു സാമൂഹിക രാഷ്ട്രീയ സൗഹൃദങ്ങൾക്കിടയിലെ സർവമതരെയും ഉൾപ്പെടുത്തി ഒരു സമൂഹ നോമ്പ് തുറ സംഘടിപ്പിക്കണമെന്ന്. ഭാര്യയോടും മക്കളോടും ഈ കാര്യം പറഞ്ഞതോടെ പൂർണ പിന്തുണയോടെ കുടുംബങ്ങളും പുരുഷോത്തമന്റെ ആഗ്രഹത്തിന് ഒന്നിച്ചു നിൽക്കുകയായിരുന്നു. രാഷ്ട്രീയ സാംസ്കാരിക രംഗത്തുള്ളവരെയും നാട്ടുകാരെയും സുഹൃത്തുക്കളെയും മറ്റും ക്ഷണിച്ച് സംഗമം സംഘടിപ്പിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് തന്നെ ഇഫ്താർ സംഗമത്തിന് വേദിയൊരുക്കുകയായിരുന്നു. നൂറോളം പേർക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങളും ഒരുക്കിയിരുന്നു. വീട്ടുമുറ്റത്ത് നടത്തിയ സംഗമത്തിൽ വി. പുരുഷോത്തമൻ അനുഭവങ്ങൾ പങ്കുവച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത ഇഫ്താർ സംഗമം ഉദ്ഘാടനം ചെയ്തു. പേരാവൂർ നിയോജക മണ്ഡലം എംഎൽഎ സണ്ണി ജോസഫ്,…
Read MoreCategory: Kannur
മട്ടന്നൂരിൽ സിപിഎം പ്രവർത്തകർക്ക് വെട്ടേറ്റ സംഭവം: ആറ് ആർഎസ്എസ് പ്രവർത്തകരുടെയും കണ്ടാലറിയാവുന്നവരുടെയും പേരിൽ കേസെടുത്ത് പോലീസ്
മട്ടന്നൂര്‍: ഇടവേലിക്കലില് മൂന്ന് സിപിഎം പ്രവര്‍ത്തകർക്കു വെട്ടേറ്റ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് അഞ്ചുപേരെ മട്ടന്നൂർ പോലീസ് കസ്റ്റഡിയിലെടുത്തു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു സംഭവം. സിപിഎം ഇടവേലിക്കല്‍ ബ്രാഞ്ചംഗം കുട്ടാപ്പി എന്ന ലതീഷ് (36), സുനോഭ് (35), ലിച്ചി എന്ന റിജില്‍ (30) എന്നിവര്‍ക്കാണു വെട്ടേറ്റത്. പുറത്തും ചെവിക്കുമായി സാരമായി പരിക്കേറ്റ മൂവരും കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇടവേലിക്കല്‍ വിഗ്നേശ്വര സൂപ്പര്‍മാര്‍ക്കറ്റിന് എതിര്‍വശത്തുള്ള ബസ് സ്റ്റോപ്പില്‍ ഇരിക്കുകയായിരുന്ന ഇവരെ ഒരു സംഘം വാളും മറ്റു മാരകായുധങ്ങളുമായി എത്തി വെട്ടിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു.രാത്രി എട്ടോടെ മട്ടന്നൂരിലെ റാറാസ് ഹോട്ടലിനു മുന്‍വശത്തുവച്ചു റിജിലിനെ ഒരു സംഘം ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു. ഹോട്ടലിന് സമീപത്തുണ്ടായിരുന്നവര്‍ തക്കസമയത്ത് ഇടപെട്ടതുകൊണ്ട് മറ്റു പ്രശ്നങ്ങളൊന്നുമുണ്ടായില്ല. തുടർ ന്ന്, രാത്രി ഒമ്പതരയോടെ ഇടവേലിക്കൽ ബസ് സ്റ്റോപ്പിലിരുന്ന മൂവരെയും മാരകമായി വെട്ടിപ്പരിക്കേല്പ്പിക്കുകയായിരു ന്നു. വെട്ടേറ്റ ലതീഷിനെ 2018ല്‍…
Read Moreകൗമാരക്കാരൻ സ്കൂട്ടർ ഓടിച്ചു; ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 55,000 പിഴ
തളിപ്പറമ്പ്: പ്രായപൂര്‍ത്തിയാ കാത്ത മകൻ സ്കൂട്ടര്‍ ഓടിച്ചതിന് ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 55,000 രൂപ പിഴ. തളിപ്പറമ്പ് കാക്കാഞ്ചാൽ സ്വദേശിനിയുടെ പേരിലാണ് പോലീസ് കേസെടുത്തത്. ഇന്നലെ ഉച്ചയ്ക്ക് കാക്കാഞ്ചാലില്‍ കാല്‍നടയാത്രക്കാര്‍ക്ക് അപകടകരമായ വിധത്തില്‍ സ്കൂട്ടര്‍ ഓടിച്ചുവരുന്ന കൗമാരക്കാരനെ തളി പ്പറന്പ് ട്രാഫിക് പോലീസ് കസ്റ്റഡയിൽ എടുക്കുകയാ യിരുന്നു. ആര്‍സി ഉടമയും രക്ഷിതാവുമായ മാതാവിന് 50,000 രൂപയും ലൈസന്‍സില്ലാതെ വാഹനമോടിച്ചതിന് 5,000 രൂപയും ഉള്‍പ്പെടെ 55,000 രൂപയാണു പിഴയായി ഈടാക്കുക.
Read Moreറോഡിന് സ്ഥലം വിട്ടുനൽകിയില്ല; നീലേശ്വരത്ത് വയോധികയ്ക്ക് സിപിഎമ്മിന്റെ ഊരുവിലക്ക്; തേങ്ങയിടീലും തടഞ്ഞു
നീലേശ്വരം: പാർട്ടി താത്പര്യപ്പെട്ട് നടപ്പാക്കിയ പദ്ധതിയിലെ റോഡിന് സ്ഥലം വിട്ടുനല്‍കാത്തതിന്റെ പേരിൽ വയോധികയ്ക്ക് സിപിഎമ്മിന്റെ ഊരുവിലക്കെന്ന് പരാതി. നീലേശ്വരം പാലായിയിലെ എം.കെ. രാധ (70) യ്ക്കാണ് ഒറ്റപ്പെടുത്തലും ഭീഷണിയും നേരിടേണ്ടിവരുന്നത്. ഇവരുടെ പറമ്പിലെ തേങ്ങയിടുന്നതിനായി കഴിഞ്ഞദിവസം മറ്റൊരു സ്ഥലത്തുനിന്നും എത്തിച്ച തൊഴിലാളിയെ സിപിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തി തിരിച്ചയച്ച സംഭവം വിവാദത്തിലായിരിക്കുകയാണ്. തെങ്ങിൽ കയറാനെത്തിയ തൊഴിലാളിയെ സ്ഥലത്തെ ആറ് സജീവ സിപിഎം പ്രവർത്തകരടങ്ങുന്ന സംഘം തടയുകയും കത്തി പിടിച്ചുവാങ്ങുകയുമായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രാധ കാഞ്ഞങ്ങാട് ഡിവൈഎസ്പിക്ക് പരാതി നല്‍കിയിട്ടുണ്ട്. ഏതാനും വർഷം മുമ്പ് നടപ്പാക്കിയ പാലായി റഗുലേറ്റർ കം ബ്രിഡ്ജ് പദ്ധതിയുടെ അനുബന്ധ റോഡ് നിർമിക്കുന്നതിനായി രാധയുടെ പുരയിടത്തിൽനിന്നു സ്ഥലം ഏറ്റെടുക്കാൻ രൂപരേഖ തയാറാക്കിയിരുന്നു. എന്നാൽ, രാധ സ്ഥലം വിട്ടുനല്‍കാൻ വിസമ്മതിക്കുകയും കോടതിയെ സമീപിക്കുകയുമായിരുന്നു. പിന്നീട് മറ്റു വഴിയിലൂടെ റഗുലേറ്റർ കം ബ്രിഡ്ജും റോഡും നടപ്പാക്കുകയും ചെയ്തു. എന്നാൽ,…
Read More10 പവനും രണ്ട് ലക്ഷവും കൈക്കലാക്കി പീഡനം: ഭർത്താവിനും സഹോദരിക്കുമെതിരേ കേസ്
മയ്യിൽ: വിവാഹ ശേഷം കൂടുതൽ സ്വർണവും പണവും ആവശ്യപ്പെട്ട് മാനസികവും ശാരീരികവുമായി പീഡിപ്പിക്കുന്നവെന്ന യുവതിയുടെ പരാതിയിൽ ഭർത്താവിനും സഹോദരിക്കുമെതിരെ പോലീസ് കേസെടുത്തു. കയരളം ഒറപ്പടി സ്വദേശിനിയായ നാൽപത്തിയാറുകാരിയുടെ പരാതിയിലാണ് ഭർത്താവ് കൊയ്യം സ്വദേശി ശാദുലി, സഹോദരി ആയിഷ എന്നിവർക്കെതിരെ കേസെടുത്തത്. 2002-ലായിരുന്നു ഇവരുടെ വിവാഹം. തുടർന്ന് ഭർത്താവിന്റെ വീട്ടിൽ വെച്ചും സഹോദരിയുടെ കൊയ്യത്തെ വീട്ടിൽ വെച്ചും രണ്ടാം പ്രതി യുവതിയുടെ പത്തുപവന്റെ ആഭരണങ്ങൾ കൈക്കലാക്കുകയും സ്ത്രീധനമായി ഒന്നാം പ്രതി രണ്ട് ലക്ഷം രൂപ വാങ്ങുകയും ചെയ്തുവെന്നും പിന്നീട് തനിക്കും മക്കൾക്കും ചെലവിന് നൽകാതെ ശാരീരികവും മാനസികവുമായി പീഡിപ്പിക്കു ന്നുവെന്നാണ് പരാതിയിൽ പറയുന്നത്. മയ്യിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Read Moreവീടിന്റെ വാതിൽ തകർത്ത് വീട്ടമ്മയുടെ വായിൽ തുണി തിരുകി കൊള്ള
തലശേരി: ചിറക്കരയിൽ വീടിന്റെ വാതിലും ഗ്രിൽസും തകർത്ത് വീട്ടമ്മയുടെ വായിൽ തുണി തിരുകി സ്വർണാഭരണങ്ങളും പണവും എടിഎം കാർഡുകളും കൊള്ളയടിച്ചു. കെ.ടി.പി. മുത്തിലെ ഫിഫാസ് വീട്ടിൽ ചെറുവക്കര അഫ്സത്താണ് (68) കൊള്ളയടിക്കപ്പെട്ടത്. ഇന്നു പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. വാതിലും ഗ്രിൽസും തകർന്ന രണ്ടംഗ കൊള്ള സംഘം താഴത്തെ നിലയിലെ മുറിയിൽ ഉറങ്ങുകയായിരുന്ന ഹൃദ്രോഗിയായ അഫ്സത്തിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം ശബ്ദമുണ്ടാക്കുന്നത് തടയാൻ വായിൽ തുണി തിരുകി കസാലയിൽ ഇരുത്തിച്ച ശേഷമാണ് കൊള്ളയടിച്ചത്. ഇവർ ധരിച്ചിരുന്ന മാലയും വളയുമുൾപ്പെടെ ഏഴ് പവൻ സ്വർണം കൈക്കലാക്കിയശേഷം പതിനായിരം രൂപയും എടിഎം കാർഡും സൂക്ഷിച്ച രണ്ടു പേഴ്സുകളും കൊള്ളയടിച്ചു. ബഹളം കേട്ട് മുകളിലത്തെ നിലയിലെ മുറിയിൽ കിടന്നുറങ്ങുകയായിരുന്ന മകൾ അൻസിലി, പേരകുട്ടി ഇഷ എന്നിവർ താഴെ വന്നു നോക്കിയപ്പോഴാണ് അഫ്സത്തിനെ വായിൽ തുണി തിരുകയി നിലയിൽ കസാരയിൽ ഇരുത്തിയ നിലയിൽ…
Read Moreആറളത്ത് വീട്ടുമുറ്റത്ത് കെട്ടിയ ആടിനെ പുലി കടിച്ചുകൊന്നു; കാമറ സ്ഥാപിക്കുമെന്ന് കൊട്ടിയൂർ റെയ്ഞ്ചർ
ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ ബ്ലോക്ക് 11 ലെ താമസക്കാരനായ സുധാകരന്റെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന ആടിനെ പുലി കടിച്ചുകൊന്നു. ഇന്ന് പുലർച്ചെ രണ്ടോടെയാണ് സംഭവം. ബ്ലോക്ക് 11 ൽ ചോമാനി പ്രദേശത്തെ 382 നമ്പർ വീട്ടിലെ പ്രസവിച്ച് നാലുദിവസം മാത്രമായ ആടിനെയാണ് പുലി കടിച്ചുകൊന്നത്. വനത്തിനോടു ചേർന്ന പ്രദേശം കൂടിയാണിത്. മുറ്റത്ത് കെട്ടിയ ആടിന് സമീപത്തുതന്നെ വീടിന്റെ തിണ്ണയിൽ സുധാകരനും കുടുംബവും കാവൽ കിടന്നിരുന്നു. ആടിന്റെ കരച്ചിൽ കേട്ട് ഉണർന്ന സുധാകരനും കുടുംബവും പുലി ആടിനെ അക്രമിക്കുന്നതുകണ്ട് ഓടിയെത്തി പുതപ്പുകൊണ്ട് പ്രതിരോധിക്കുകയായിരുന്നു. പ്രസവിച്ച ആടായിരുന്നതുകൊണ്ടാണ് കൂട്ടിനുള്ളിൽ കെട്ടാതെ മുറ്റത്ത് കെട്ടിയിരുന്നത്. വനത്തിനോട് ചേർന്ന മേഖലയായതുകൊണ്ടുതന്നെ ഇവിടെ ആനയുടെ ശല്യം അതിരൂക്ഷമാണ്. മുൻപ് ഈ പ്രദേശത്ത് കാട്ടാന ഒരു ജീവൻ എടുത്തിയിട്ടുണ്ട്. വന്യജീവികളുടെ ആക്രമണം അതിരൂക്ഷമായ പ്രദേശത്ത് ജീവൻ പണയം വച്ച് വളർത്തു മൃഗത്തിന് കാവൽ കിടന്ന…
Read Moreസ്കൂൾ വിനോദയാത്ര: വാഹനപരിശോധനയ്ക്ക് ഇളവ് നൽകാൻ മന്ത്രിയുടെ നിർദേശം
കണ്ണൂർ: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നു വിനോദയാത്ര പോകുന്നത് സംബന്ധിച്ച് വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന സുരക്ഷാ പരിശോധന വെട്ടിക്കുറച്ചത് വിവാദമാകുന്നു. വിനോദയാത്രയ്ക്ക് പോകുന്ന വാഹനങ്ങൾ യാത്ര ആരംഭിക്കുന്നതിന്റെ ഏഴ് ദിവസം മുന്‍പ് ഉടമയോ ഡ്രൈവറോ സംസ്ഥാനത്തെ ഏതെങ്കിലും ആർടിഒ, ജെആർടിഒ ഓഫീസർ മുന്‍പാകെ വാഹനങ്ങൾ ഹാജരാക്കി പരിശോധനയ്ക്ക് ഹാജരാക്കണമെന്നും വാഹനത്തിന്റെ ഫിറ്റ്നസ് ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ ഉറപ്പ് വരുത്തിയശേഷമേ വാഹനത്തിന്റെ സർവീസ് അനുവദിക്കാവൂ എന്നാണു നിലവിലുള്ള ചട്ടം. കഴിഞ്ഞദിവസം ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇത്തരമൊരു പരിശോധന വേണ്ടതില്ലെന്ന് തീരുമാനിച്ചത്. പുതിയ തീരുമാനപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും വിനോദയാത്ര പോകുന്ന കോൺട്രാക്ട് കാര്യേജ് 30 ദിവസത്തിലൊരിക്കൽ ഇത്തരം പരിശോധനയക്ക് വിധേയമാക്കിയാൽ മതിയെന്നാണ് നിർദേശിച്ചിരിക്കുന്നത്. വിദ്യാർഥികളുമായി വിനോദയാത്ര നടത്തിയ വാഹനങ്ങൾ പലതും അപകടത്തിൽപ്പെട്ടതിനെ തുടർന്നായിരുന്നു ടൂറിസ്റ്റ് വാഹനങ്ങളുടെ പരിശോധന മോട്ടോർവാഹന വകുപ്പ് കർശനമാക്കിയിരുന്നത്. എന്നാലിപ്പോഴത്തെ ഉത്തരവ് പ്രകാരം വാഹനങ്ങളുടെ കാര്യക്ഷമത എത്രമാത്രമുണ്ടെന്ന…
Read Moreഉത്സവ സ്ഥലത്ത് കെട്ടിയ കൊടി അഴിച്ചുമാറ്റിയില്ല; 5 സിപിഎം പ്രവർത്തകർക്കെതിരേ കേസെടുത്തു
കാക്കയങ്ങാട്: തില്ലങ്കേരി തെക്കൻപൊയിൽ കാരക്കുന്ന് ക്ഷേത്രത്തിൽ ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന കുളിച്ചിരുന്നള്ളത്ത് ആചാരക്രമങ്ങൾ നടക്കുന്ന ഭാഗത്ത് കൊടികെട്ടിയ അഞ്ചോളം സിപിഎം പ്രവർത്തകർക്കെതിരെ മുഴക്കുന്ന് പോലീസ് കേസെടുത്തു. രാഷ്്ട്രീയ വൈരാഗ്യത്തിന്റെ പേരിൽ പ്രകോപനപരമായി ക്രമസമാധാന പ്രശ്നം സൃഷ്ടിക്കുന്ന രീതിയിൽ തില്ലങ്കേരി പബ്ലിക് റോഡിന് കുറുകെ ബാനർ കെട്ടിയതിനാണ് പാർട്ടി പ്രവർത്തകർക്കെതിരേ കേസെടുത്തത്. ഉത്സവ സ്ഥലത്ത് കൊടികെട്ടി പ്രകോപനം സൃഷ്ടിക്കാൻ ശ്രമിക്കുന്നു എന്ന വിവരം അറിഞ്ഞെത്തിയ മുഴക്കുന്ന് പോലീസ് സംഘം കൊടി അഴിച്ചുമാറ്റാനും പിരിഞ്ഞു പോകാനും ആവശ്യപെടുകയായിരുന്നു. പോലീസ് ആവശ്യപ്പെട്ടിട്ടും കൊടി അഴിച്ചുമാറ്റാൻ തയാറാകാതെ നിന്ന തില്ലങ്കേരി സ്വദേശികളായ പ്രവർത്തകരായ ജിംഷിത്, നിജിൻ, ജിഷ്ണു എന്നിവർക്കെതിരെയും മറ്റ് രണ്ടുപേർക്കെതിരെയുമാണ് കേസെടുത്തത്.
Read Moreകണ്ണൂരിൽ ഓൺലൈൻ തട്ടിപ്പ്; പരാതിക്കാർക്ക് നഷ്ടമായത് ലക്ഷങ്ങൾ
കണ്ണൂർ: ജില്ലയിൽ വിവിധ സൈബർ തട്ടിപ്പ് കേസുകളിലായി പരാതികാർക്ക് ലക്ഷങ്ങൾ നഷ്ടമായി. ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ പണം നിക്ഷേപിക്കാൻ താൽപര്യം പ്രകടിപ്പിച്ച ന്യൂമാഹി സ്വദേശിയുടെ 32,05,000 രൂപയാണ് നഷ്ടമായത്. പരാതിക്കാരൻ ആദിത്യ ബിർള ക്യാപിറ്റൽ ഷെയറിന്റെ വ്യാജ വെബ്സൈറ്റ് സന്ദർശിക്കുകയും കസ്റ്റമർ കെയർ നമ്പറിൽ ബന്ധപ്പെടുകയും അവരുടെ ഉപദേശപ്രകാരം വിവിധ ഇടപാടുകളിലായി പണം അയച്ച് നൽകുകയും ചെയ്തു. ഇതോടെയാണ് പണം നഷ്ടമായത്. ഇന്ത്യാ മാർട്ട് പ്ലാട്ഫോംമിൽ സാധനം വാങ്ങാൻ താൽപര്യം പ്രകടിപ്പിച്ചയാൾക്ക് നഷ്ടമായത് 1,43,000 രൂപയാണ്. ഏതോ ഒരാൾ പച്ചക്കറി വ്യാപാരി എന്ന നിലയിൽ അപേക്ഷകനുമായി ബന്ധപ്പെട്ട് യഥാർഥ വ്യാപാരിയാണെന്ന് വിശ്വസിപ്പിച്ച് സാധനം ഓർഡർ ചെയ്യിപ്പിക്കുകയായിരുന്നു. 1, 43,000 രൂപ ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെട്ടു. എന്നാൽ, ഓർഡർ ചെയ്ത സാധനം ലഭിക്കുകയോ അവർ ഓരോ ആവശ്യങ്ങൾ പറഞ്ഞു വീണ്ടും പണം ആവശ്യപ്പെടുകയും ചെയ്തതോടെയാണ് തട്ടിപ്പിനിരയായത് മനസിലായത്. എസ്ബിഐ…
Read More