കണ്ണൂർ: ലോക്സഭാ തെരഞ്ഞെടുപ്പിൽ സിറ്റിംഗ് സീറ്റായ കണ്ണൂർ മണ്ഡലത്തിൽ മത്സരിക്കാനില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ പാർട്ടി നേതൃത്വത്തെ അറിയിച്ചതായി സൂചന. തനിക്ക് പകരം കെ. ജയന്തിനെ മത്സരിപ്പിക്കണമെന്ന നിർദേശവും സുധാകരൻ നേതൃത്വത്തെ അറിയിച്ചതായാണു വിവരം. വി.പി. അബ്ദുൾ റഷീദിന്റെ പേരും പട്ടികയിലുണ്ട്. നേരത്തെയും മത്സരിക്കാനില്ലെന്ന് കെ. സുധാകരൻ പറഞ്ഞിരുന്നു. എന്നാൽ, നേതൃത്വവും പ്രവർത്തകരും സമ്മർദം ചെലുത്തിയതിനെ തുടർന്ന് സുധാകരൻ പിന്നീടു നിലപാട് മയപ്പെടുത്തി. എന്നാൽ, മത്സരിക്കാൻ താനില്ലെന്ന നിലപാട് അദ്ദേഹം വീണ്ടും നേതൃത്വത്തെ അറിയിച്ചെന്നാണ് അറിയുന്നത്. സുധാകരൻ മത്സരിക്കുകയാണെങ്കിൽ കെപിസിസി പ്രസിഡന്റ് സ്ഥാനം താത്കാലികമെയങ്കിലും മറ്റൊരാൾക്ക് നൽകേണ്ടി വരും. കെപിസിസി പ്രസിഡന്റായി തുടരാനാണ് സുധാകരൻ ആഗ്രഹിക്കുന്നതെന്നതിനാലാണ് മത്സരരംഗം വിടുന്നതെന്നും പറയപ്പെടുന്നു. കെപിസിസി പ്രസിഡന്റ് എന്ന നിലയിൽ എല്ലാ മണ്ഡലത്തിലും എത്തേണ്ടതിനാലും തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കേണ്ട ഉത്തരവാദിത്വമുള്ളതിനാലുമാണ് മത്സരരംഗത്തുനിന്ന് വിട്ടു നിൽക്കുന്നതെന്നാണ് സുധാകരന്റെ വിശദീകരണമെന്ന് അറിയുന്നു.
Read MoreCategory: Kannur
കണ്ണൂർ സർവകലാശാല മുൻ വിസിക്കായി കോടികൾ ധൂർത്തടിച്ചു; തെളിവുകളുമായി കെഎസ്യു നേതാവ്
കണ്ണൂർ: കണ്ണൂർ സർവകലാശാല മുൻ വൈസ് ചാൻസിലർ പ്രഫ.ഗോപിനാഥ് രവീന്ദ്രന് വേണ്ടി സർവകലാശാല വഴിവിട്ട് ധൂർത്തായി ചെലവഴിച്ചത് കോടികളെന്ന് കെഎസ്യു സംസ്ഥാന വൈസ് പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ്. ചട്ടം ലംഘിച്ചും വഴിവിട്ടുള്ളതുമാണെന്ന് കണ്ടെത്തി സുപ്രീംകോടതി റദ്ദാക്കിയ പ്രഫ.ഗോപിനാഥ് രവീന്ദ്രന്റെ പുനർനിയമനവുമായി ബന്ധപ്പെട്ട് വക്കീൽ ഫീസിനത്തിൽ മാത്രം സർവകലാശാല ഫണ്ടിൽ നിന്ന് 2023 ഒക്ടോബർ മാസം വരെ ചെലവഴിച്ചത് 20,55,000 രൂപയാണ്. പുനർ നിയമന കാലയളവിൽ മാത്രം ശമ്പളമായി 59,69,805 രൂപയും നൽകി. ഇതേ കാലയളവിൽ യാത്രാ ചെലവുകൾക്കായി 33,080 രൂപയും കൈപ്പറ്റിയിട്ടുണ്ട്. അതുപോലെതന്നെ പുനർനിയമന കാലയളവിൽ അദ്ദേഹത്തിന് വീട്ടു വാടക ഇനത്തിൽ നൽകിയത് 15,87398 രൂപയാണ്. ഇതിന് പുറമെ ചട്ടവിരുദ്ധമായി വാടക വീട് മോടിപിടിപ്പിക്കുന്നതിനായി 70,111 രൂപയും നൽകി. വാടക വീട്ടിൽ ഉപകരണങ്ങൾ വാങ്ങിക്കുന്നതിനായി 11,80,063 രൂപയും നൽകിയിട്ടുണ്ട്. ഇങ്ങനെ കോടിക്കണക്കിന് രൂപ മാനദണ്ഡങ്ങൾ പാലിക്കാതെ…
Read Moreമൊബൈൽ ഫോണിന് പണം വാങ്ങി വഞ്ചിച്ചു; ഓൺലൈൻ സ്റ്റോർ ഉടമയ്ക്കെതിരേ കേസ്
പഴയങ്ങാടി: പൊതുമാർക്കറ്റിനെക്കാൾ കുറഞ്ഞ നിരക്കിൽ ഐ ഫോൺ നൽകാമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന പരാതിയിൽ ഓൺ ലൈൻ സ്റ്റോർ ഉടമയക്കെതിരേ പഴയങ്ങാടി പോലീസ് കേസെടുത്തു. അടുത്തില ഈസ്റ്റിലെ മർജാൻ മഹമൂദിന്റെ പരാതിയിൽ ചെന്നൈയിലെ ഓൺലൈൻ സ്റ്റോർ ഉടമ അശിന്‍ റാം കണ്ണനെതിരേയാണ് കേസെടുത്തതെന്ന് പഴയങ്ങാടി എസ്എച്ച്ഒ ഇ. അനൂബ് കുമാർ പറഞ്ഞു. 2021 ജൂലൈയിൽ ഐ ഫോൺ നേരിട്ടിറക്കുമതി ചെയ്ത് നൽകാമെന്ന് കാണിച്ച് ഇൻസ്റ്റഗ്രാം , യു ട്യുബ് വഴി ഇയാൾ പരസ്യം ചെയ്തിരുന്നു. ഇതേ തുടർന്ന് ഐ ഫോൺ 12 ന് ആവശ്യപ്പെട്ട് 45000 രൂപ ഫോൺ പേ വഴി കൈമാറിയെങ്കിലും സ്റ്റോക്കില്ലെന്നും പകരം അയ്യായിരം രൂപ കൂടി നൽകിയാൽ ടാബ് നൽകാമെന്നും വാഗാദ്നം ചെയ്തു. ഇതു പ്രകാരം അയ്യായിരം രൂപ കൂടി ബാങ്ക് വഴി അയച്ചു നൽകിയെങ്കിലും ഉത്പന്നമോ പണമോ നൽകാതെ വഞ്ചിച്ചുവെന്നാണ് പരാതി.…
Read Moreയുഎഇയിൽ കണ്ണൂർ സ്വദേശിയുടെ നാടുകടത്തൽ റദ്ദാക്കി; കമ്പനിയുടമ നൽകിയത് കള്ളക്കേസ്
കണ്ണൂർ: ജോർദാൻ സ്വദേശിയായ തൊഴിലുടമ നൽകിയ കേസിൽ കണ്ണാടിപ്പറമ്പ് മാലോട്ട് സ്വദേശിയായ യുവാവിന് യുഎഇയിൽ കീഴ്ക്കോടതി വിധിച്ച ജയിൽ ശിക്ഷയും ലക്ഷങ്ങളുടെ നഷ്ടപരിഹാരവും നാടുകടത്തൽ ശിക്ഷയും അപ്പീൽക്കോടതി റദ്ദാക്കി യുവാവിനെ കുറ്റവിമുക്തനാക്കി. ദിനിൽ ദിനേശ് എന്ന യുവാവിനെയാണ് യുഎഇ അപ്പീൽക്കോടതി കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്. ദുബായിയിലെ ഓട്ടോമേഷൻ കന്പനിയിൽ ജീവനക്കാരനായ യുവാവിന്റെ മേലുദ്യോഗസ്ഥൻ നടത്തിയ ക്രമക്കേടിൽ യുവാവും പങ്കാളിയാണെന്ന് കാണിച്ച് നൽകിയ പരാതിയിലായിരുന്നു കീഴ്ക്കോടതി ശിക്ഷിച്ചത്. ഇതിനെതിരെയായിരുന്നു അപ്പീൽ കോടതിയിൽ ഹർജി നൽകിയത്. ക്രമക്കേട് നടത്തിയ മേലുദ്യോഗസ്ഥൻ സ്ഥാപനത്തിൽനിന്ന് രാജിവച്ച് നാട്ടിലേക്ക് പോയിരുന്നു. ഇയാൾ നടത്തിയ ക്രമക്കേട് അറിയാതെ ദിനിൽ പിന്നീട് ഇയാളോട് ജോലി സംബന്ധമായ സംശയ നിവാരണത്തിന് ബന്ധപ്പെട്ടിരുന്നു. ഇതിനായി രാജിവച്ചു പോയ മേലുദ്യോഗസ്ഥൻ കന്പനിയുടെ പാസ് വേഡ് യുവാവിൽനിന്നും കൈക്കലാക്കി ദുരുപയോഗം ചെയ്തെന്നും രണ്ടു പേരും ചേർന്ന് വഞ്ചിച്ചെന്നുമായിരുന്നു ഉടമ നൽകിയ പരാതി.…
Read Moreമാരകായുധങ്ങളുമായെത്തി കാർ കത്തിച്ച സംഭവം; മൂന്നുപേർക്കെതിരേ കേസ്
പയ്യന്നൂര്‍: മൂന്നംഗസംഘം അര്‍ധരാത്രിയില്‍ മാരകായുധങ്ങളുമായി എത്തി കാര്‍ കത്തിച്ച സംഭവത്തില്‍ പയ്യന്നൂര്‍ പോലീസ് കേസെടുത്തു. കൊല്ലം പത്തനാപുരം ആവണീശ്വരത്തെ ആര്. രതീഷ് കുമാറിന്റെ പരാതിയിൽ കാങ്കോല്‍ പപ്പാരട്ടയിലെ ശിഹാബ്, സൈഫാലി, മനു എന്നിവര്‍ക്കെതിരേയാണ് പയ്യന്നൂര്‍ പോലീസ് കേസെടുത്തത്. ഇന്നലെ പുലര്‍ച്ചെ പന്ത്രണ്ടരയ്ക്ക് പെരളം കൂവേരിയിലെ പരാതിക്കാരന് താമസിക്കുന്ന ഓര്‍ക്കിഡ് ഫര്‍ണിച്ചര്‍ കമ്പനിയുടെ ഓഫീസ് മുറ്റത്തു നിര്‍ത്തിയിട്ടിരുന്ന കാറാണ് കത്തിച്ചത്. മാരകായുധങ്ങളുമായെത്തിയ സംഘത്തിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ പതിഞ്ഞിരുന്നു. അതിക്രമിച്ച് കയറിയ പ്രതികള്‍ പരാതിക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷം കാറിനു തീയിടുകയായിരുന്നുവെന്നാണു പരാതി. അക്രമങ്ങള്‍ക്കു നേതൃത്വം കൊടുത്ത ശിഹാബിന്റെ കൂടെ കഴിഞ്ഞിരുന്ന യുവതി പരാതിക്കാരന്റെ കൂടെ താമസിക്കുന്നതിലുള്ള വിരോധമാണ് വധഭീഷണിക്കും അക്രമത്തിനും കാരണമെന്നു പരാതിയിൽ പറുന്നുണ്ട് . കാർ കത്തിച്ചതിനെത്തുടർന്ന് ആറ് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയിൽ വ്യക്തമാക്കുന്നു.
Read Moreകണ്ണൂരിൽ ഫർണിച്ചർ നിർമാണശാലയിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
തളിപ്പറമ്പ്: കുറുമാത്തൂർ കാക്കാഞ്ചാലിൽ ഫർണിച്ചർ നിർമാണ ശാലയിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം. തളിപ്പറമ്പ് ഞാറ്റുവയല്‍ സ്വദേശിയായ പണിക്കരകത്ത് മുഹമ്മദ്ഷാഫിയുടെ ഉടമസ്ഥതിയിലുള്ള റെഡ് വുഡ് ഫർണിച്ചർ എന്ന സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. ഇന്നു പുലർച്ചെ 4.45 ഓടെയായിരുന്നു സംഭവം. തീ ഉയരുന്നത് കണ്ട പ്രദേശവാസികൾ ഉടൻ തളിപ്പറന്പ് അഗ്നിശമന സേനയെ അറിയിക്കുകയായിരുന്നു. സ്റ്റേഷന് ഓഫീസര്‍ പ്രേമരാജന്‍ കക്കാടിയുടെ നേതൃത്വത്തിലെത്തിയ രണ്ട് യൂണിറ്റുകള്‍ രണ്ടേകാല്‍ മണിക്കൂറോളം പ്രയത്നിച്ചാണ് തീയണച്ചത്. നിർമാണം പൂർത്തിയാക്കിയ ഫർണിച്ചറുകൾ സൂക്ഷിച്ച ഗോഡൗണിലേക്ക് തീ പടരുന്നത് തടയാനായതിനാലാണ് വലിയ നഷ്ടം ഒഴിവായത്. തീപിടിത്തമുണ്ടായ നിർമാണശാലയിലെ യന്ത്രങ്ങളും മരത്തടികളും മേൽക്കൂരയും പൂർണമായും കത്തി നശിച്ചു. പത്ത് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമികനിഗമനം. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തതിന് കാരണമെന്നാണ് സൂചന.
Read Moreകാട്ടാന ആക്രമിച്ച മാവോയിസ്റ്റിനെ ഉപേക്ഷിച്ച സംഭവം; കണ്ണൂർ കാഞ്ഞിരക്കൊല്ലിയിൽ തണ്ടർബോൾട്ട് തെരച്ചിൽ
പയ്യാവൂർ: കർണാടക വനത്തിൽ കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പ്രവർത്തകനെ ആറംഗ മാവോയിസ്റ്റ് സംഘം ചിറ്റാരിക്കോളനിയിലെത്തിച്ചു കടന്നുകളഞ്ഞ സംഭവത്തിൽ കണ്ണൂർ റൂറൽ പോലീസും വനം വകുപ്പും സംയുക്ത അന്വേഷണം തുടങ്ങി. കാഞ്ഞിരക്കൊല്ലി, ചിറ്റാരിമേഖലയിൽ പോലീസ്, വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നിരീക്ഷണം ശക്തമാക്കി. ഇന്നു പുലർച്ചെ തണ്ടർബോൾട്ട് ടീം കാഞ്ഞിരക്കൊല്ലി മേഖലയിൽ പട്രോളിംഗ് നടത്തി. ഇവർ പാടാംകവലയിൽ ക്യാമ്പ് ചെയ്യുകയാണ്. ഇന്നലെ വൈകുന്നേരം ആറോടെയാണ് മാവോയിസ്റ്റ് പശ്ചിമഘട്ട സ്പെഷൽ സോൺ കമ്മിറ്റി അംഗം ചിക്കമംഗളൂരു അങ്ങാടി സ്വദേശി പ്രദീപ് എന്ന സുരേഷി (58) നെ പരിക്കേറ്റ നിലയിൽ മാവോയിസ്റ്റ് സംഘം ചിറ്റാരി പുഴയോരത്ത് എത്തിച്ചത്. മൂന്നുദിവസം മുൻപു പരിക്കേറ്റ സുരേഷിനെ ചികിത്സ ആവശ്യമായി വന്നപ്പോഴാണ് ജനവാസ മേഖലയിലെത്തിക്കാൻ മാവോയിസ്റ്റുകൾ തീരുമാനിച്ചത്. സുരേഷ് 2002 മുതൽ മാവോയിസ്റ്റ് പ്രവർത്തകനാണെന്നാണ് പോലീസ് പറയുന്നത്. ആദ്യം മാവോയിസ്റ്റ് സംഘത്തിലെ രണ്ടുപേർ കോളനിയിലെത്തി ഭക്ഷണം ആവശ്യപ്പെട്ടു.…
Read Moreയുകെയിൽ വീസ വാഗ്ദാനം ചെയ്ത് തട്ടിപ്പ്: റിക്രൂട്ട്മെന്റ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസില്ലാതെ
കണ്ണൂർ: യുകെയിൽ കെയർ വർക്കർ വീസ വാഗ്ദാനം ചെയ്ത് സ്ത്രീകളിൽനിന്ന് കോടികൾ തട്ടിയെടുത്ത സ്റ്റാർനെറ്റ് ഇന്റർനാഷണൽ റിക്രൂട്ട്മെന്റ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനം പ്രവർത്തിച്ചത് ലൈസൻസ് ഇല്ലാതെ.കോട്ടയം, എറണാകുളം, കണ്ണൂർ എന്നിവിടങ്ങളിലായാണ് സ്ഥാപനം പ്രവർത്തിച്ചത്. കഴിഞ്ഞ ഒരുവർഷത്തിനിടെ കോടികളുടെ പണമിടപാടുകളാണ് ഈ സ്ഥാപനത്തിലൂടെ നടന്നത്. കഴിഞ്ഞ മാസം 45 ലക്ഷം രൂപ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിന്ന് പിൻവലിച്ച് തിരുവന്തപുരം സ്വദേശിയായ ഒരാൾക്ക് നൽകിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് ഇല്ലാത്ത ഒരു സ്ഥാപനം എങ്ങനെയാണ് കോടികളുടെ ഇടപാടുകൾ നടത്തുന്നതെന്ന് പോലീസ് അന്വേഷിച്ച് വരികയാണ്. ഇന്നലെ സ്ഥാപന ഡയറക്ടറും പയ്യാവൂർ കാക്കത്തോട് സ്വദേശിയുമായ മാത്യൂസ് ജോസ്(31) അറസ്റ്റിലായതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി പരാതികളുടെ പ്രവാഹമാണ്. ഫോൺമുഖാന്തരം വിളിച്ച് നിരവധി പേർ ഇതിനോടകം പരാതി അറിയിച്ചിട്ടുണ്ടെന്ന് എസിപി കെ.വി. വേണുഗോപാൽ പറഞ്ഞു. നിലവിൽ തൃശൂരിലെ വിയ്യൂർ, എറണാകുളം റൂറലിലെ പോത്താനിക്കാട്,…
Read Moreസഹായിക്കണമെന്ന ആവശ്യവുമായെത്തി ജ്വല്ലറി ഉടമയുടെ ആറര ലക്ഷം തട്ടിയെടുത്തു; ഒരാൾ അറസ്റ്റിൽ
കണ്ണൂർ: തളിപ്പറമ്പിൽനിന്നു പണയ സ്വർണമെടുക്കാനായി കൂട്ടിക്കൊണ്ട് വന്ന് ജ്വല്ലറി ഉടമയായ വയോധികന്റെ ലക്ഷങ്ങൾ അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിൽ രണ്ടംഗ സംഘത്തിൽ ഒരാൾ അറസ്റ്റിൽ. കണ്ണൂർ സിറ്റി സ്വദേശി അഷറഫിനെയാണ് വളപട്ടണം പോലീസ് അറസ്റ്റ് ചെയ്തത്. കേസിലെ ഒന്നാം പ്രതി പാപ്പിനിശേരി സ്വദേശി മൻസൂർ ഒളിവിലാണ്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കേസിനാസ്പദമായ സംഭവം. മൻസൂറിനെ പരാതിക്കാരനായ തളിപ്പറമ്പിലെ ജ്വല്ലറി ഉടമ കീഴാറ്റൂർ സ്വദേശി കെ.എം. അഗസ്റ്റിന് മുൻ പരിചയം ഉണ്ടായിരുന്നു. മുമ്പ് മൻസൂറിന് പണയാഭരണങ്ങൾ എടുക്കാൻ അഗസ്റ്റിൻ സഹായിച്ചിരുന്നു. കഴിഞ്ഞ ദിവസം മൻസൂർ അഗസ്റ്റിനെ സമീപിച്ച് തന്റെ സുഹൃത്തായ അഷറഫിന്റെ 97 ഗ്രാം സ്വർണാഭരങ്ങൾ പണയത്തിലാണെന്നും ഇതെടുക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടു. പാപ്പിനിശേരിയിലാണ് പണയം വച്ചിരിക്കുന്നതെന്നും അവിടേക്ക് പോകണമെന്നും പറഞ്ഞു. ഇന്നലെ ഉച്ചയോടെ മൻസൂർ തന്റെ സ്കൂട്ടറിൽ അഗസ്റ്റിനെയും കൂട്ടി പാപ്പിനിശേരിയിൽ എത്തിയപ്പോൾ പ്രതിയുടെ സുഹൃത്തായ അഷറഫും വന്നു.…
Read Moreലോക്സഭാ തെരഞ്ഞെടുപ്പ്; സുധാകരനു പകരം കണ്ണൂരിൽ ആര്? ജയന്ത്, ഷമ, റിജിൽ, അമൃത പരിഗണനയിൽ
കണ്ണൂർ: കണ്ണൂർ എംപിയും കെപിസിസി പ്രസിഡന്റുമായ കെ. സുധാകരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ പകരക്കാരനെ കണ്ടെത്താനുള്ള ശ്രമം കോൺഗ്രസിൽ ഊർജിതമായി. കണ്ണൂർ സീറ്റിനായി ലിസ്റ്റിലുള്ളവരുടെ പേരിൽ എഐസിസിയുടെ പ്രത്യേക സംഘത്തിന്റെ പരിശോധന തുടങ്ങി. കെപിസിസി നല്കിയ ലിസ്റ്റിലാണ് ജയസാധ്യത പരിഗണിച്ചുള്ള പരിശോധന നടക്കുന്നത്. കെപിസിസി പ്രസിഡന്റ് കെ. സുധാകരന്റെ വിശ്വസ്തനായ കെപിസിസി ജനറൽ സെക്രട്ടറിയും കോഴിക്കോട് സ്വദേശിയുമായ കെ. ജയന്തിന്റെ പേര് ലിസ്റ്റിലുണ്ടെങ്കിലും ജയന്ത് വരുന്നതിലുള്ള എതിർപ്പ് ഗ്രൂപ്പ് ഭേദമന്യേ കണ്ണൂരിലെ കോൺഗ്രസുകാർ ഒറ്റക്കെട്ടായി നേതൃത്വത്തെ അറിയിച്ചതായാണ് സൂചന. 2018 ജൂണിൽ ജോസ് കെ. മാണിയെ രാജ്യസഭയിലേക്ക് അയയ്ക്കാനുള്ള യുഡിഎഫ് തീരുമാനത്തെ പരസ്യമായി എതിർത്ത് ജയന്ത് പത്രസമ്മേളനം നടത്തിയിരുന്നു. രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുകയാണെന്ന് അന്ന് പ്രഖ്യാപിക്കുകയും ചെയ്തു. സഖ്യകക്ഷികൾക്ക് കോൺഗ്രസ് സ്വയം തീറെഴുതുന്നുവെന്നും പ്രീണന രാഷ്ട്രീയം പിന്തുടരുന്നുവെന്നുമുള്ള വിമർശനം അന്ന് ജയന്ത് ഉയർത്തുകയുണ്ടായി. പിന്നീട് നടന്ന മൂന്ന്…
Read More