തെ​യ്യം ക​ണ്ട് പേ​ടി​ച്ചോ​ടി​യ കു​ട്ടി​ക്ക് വീ​ണ് പ​രി​ക്ക്; തെ​യ്യ​ത്തെ കൈ​യേ​റ്റം ചെ​യ്ത് നാ​ട്ടു​കാ​ർ

ക​ണ്ണൂ​ർ: തെ​യ്യം കെ​ട്ടി​യ​യാ​ൾ​ക്ക് നാ​ട്ടു​കാ​രു​ടെ കൂ​ട്ട​ത്ത​ല്ല്. ക​ണ്ണൂ​ർ തി​ല്ല​ങ്കേ​രി​യി​ലാ​ണ് സം​ഭ​വം. കൈ​ത​ച്ചാ​മു​ണ്ടി തെ​യ്യം ക​ണ്ട് പേ​ടി​ച്ചോ​ടി​യ കു​ട്ടി​ക്ക് പ​രി​ക്കേ​റ്റ​തി​നെ തു​ട​ർ​ന്നാ​ണ് നാ​ട്ടു​കാ​ർ പ്ര​കോ​പി​ത​രാ​യ​ത്. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് പെ​രി​ങ്ങാ​നം ഉ​ദ​യം​കു​ന്ന് മ​ട​പ്പു​ര ഉ​ത്സ​വ​ത്തി​ന് കൈ​ത​ചാ​മു​ണ്ഡി തെ​യ്യ​ക്കോ​ലം കെ​ട്ടി​യ ആ​ളെ​യാ​ണ് നാ​ട്ടു​കാ​ർ ത​ല്ലി​യ​ത്. കൈ​ത​ച്ചെ​ടി വെ​ട്ടി മ​ട​പ്പു​ര​യി​ലേ​ക്ക് തെ​യ്യം വ​രു​ന്ന ച​ട​ങ്ങ് ന​ട​ന്നി​രു​ന്നു. ആ​ളു​ക​ളെ പി​ന്തു​ട​ർ​ന്ന് ഉ​ഗ്ര​രൂ​പ​ത്തി​ൽ തെയ്യം ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ് ആ​ചാ​രം. ഇ​തി​നി​ടെ പോ​ടി​ച്ചോ​ടി​യ ഒ​രു കു​ട്ടിക്ക് വീ​ണ് പ​രി​ക്കേ​റ്റി​രു​ന്നു. പി​ന്നാ​ലെ നാ​ട്ടു​കാ​രി​ൽ ചി​ല​ർ തെ​യ്യം കെ​ട്ടി​യ ആ​ളെ കൈ​കാ​ര്യം ചെ​യ്തു. തു​ട​ർ​ന്ന് പോ​ലീ​സും ഉ​ത്സ​വ ക​മ്മി​റ്റി​ക്കാ​രും ചേ​ർ​ന്ന് രം​ഗം ശാ​ന്ത​മാ​ക്കി. സം​ഭ​വ​ത്തി​ൽ ആ​രും പ​രാ​തി​പ്പെ​ട്ടി​ട്ടി​ല്ലാത്തതിനാൽ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ല.  അ​നി​ഷ്ട സം​ഭ​വ​ങ്ങ​ളി​ല്ലാ​തെ ച​ട​ങ്ങ് പൂ​ർ​ത്തി​യാ​ക്കാ​ൻ പോലീ​സ് നി​ർ​ദേ​ശം ന​ൽ​കി​. ​ഇല്ലെ​ങ്കി​ൽ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന് മു​ന്ന​റി​യി​പ്പും ന​ൽ​കി​യി​ട്ടുണ്ട്.  

Read More

ഓ​ടു​ന്ന ട്രെ​യി​നി​ല്‍ ക​യ​റാ​ന്‍ ശ്ര​മി​ക്ക​വേ അ​പ​ക​ടം; റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു

പ​യ്യ​ന്നൂ​ര്‍: സ്റ്റേ​ഷ​നി​ല്‍നി​ന്ന് ഓ​ടി​ത്തു​ട​ങ്ങി​യ ട്രെ​യി​നി​ല്‍ ക​യ​റ​ാൻ ശ്രമിക്കവേ വീ​ണു പ​രി​ക്കേ​റ്റ റെ​യി​ല്‍​വേ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മ​രി​ച്ചു. പ​യ്യ​ന്നൂ​ര്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ലെ റി​സ​ര്‍​വേ​ഷ​ന്‍ ക്ല​ര്‍​ക്ക് ച​ത്തീ​സ്ഗ​ഡ് സ്വ​ദേ​ശി​യും മം​ഗ​ളൂ​രു​വി​ലെ താ​മ​സ​ക്കാ​ര​നു​മാ​യ കു​ര്യാ​ക്കോ​സ് എ​ക്ക (48) യാ​ണ് മ​രി​ച്ച​ത്. റി​സ​ര്‍​വേ​ഷ​ന്‍ കൗ​ണ്ട​റി​ലെ ജോ​ലി ക​ഴി​ഞ്ഞ് താ​മ​സ​സ്ഥ​ല​മാ​യ മം​ഗ​ളൂ​രു​വി​ലേ​ക്ക് പോ​കു​ന്ന​തി​നാ​യി കോ​യ​മ്പ​ത്തൂ​ര്‍-മം​ഗ​ളൂ​രു ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ​ ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെയാ​യി​രു​ന്നു അ​പ​ക​ടം. സ്‌​റ്റേ​ഷ​നി​ല്‍​നി​ന്നു പു​റ​പ്പെ​ട്ട ട്രെ​യി​നി​ല്‍ ഓ​ടി​ക്ക​യ​റാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ പി​ടി​വി​ട്ട് താ​ഴെ വീ​ഴു​ക​യാ​യി​രു​ന്നു. കൈ ​അ​റ്റു​പോ​യ ഇ​യാ​ളു​ടെ ശ​രീ​ര​ത്തി​ലും പ​രി​ക്കു​ക​ളു​ണ്ടാ​യി​രു​ന്നു. ട്രെ​യി​ന്‍ നി​ര്‍​ത്തി​യാ​ണ് ട്രെ​യി​നി​നും പ്ലാ​റ്റ്‌​ഫോ​മി​നും ഇ​ട​യി​ല്‍ കു​ടു​ങ്ങി​യ കു​ര്യാ​ക്കോ​സി​നെ പു​റ​ത്തെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ക​ണ്ണൂ​ര്‍ ഗ​വ.​ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു.​ ചി​കി​ത്സ​ക്കി​ടെ രാ​ത്രി മരണം സംഭവിച്ചു.

Read More

വി​വാ​ഹവാ​ഗ്ദാ​നം ന​ല്കി ലോഡ്ജിൽ എത്തിച്ച് പീ​ഡിപ്പിച്ചു; പ്ര​വാ​സി​യാ​യ യു​വാ​വിനും കൂ​ട്ടാ​ളി​ക്കു​മെ​തി​രേ കേ​സ്

പ​ഴ​യ​ങ്ങാ​ടി : വി​വാ​ഹ വാ​ഗ്ദാ​നം ന​ല്കി യു​വ​തി​യെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ ലോ​ഡ്ജു​ക​ളി​ലും മ​റ്റും കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചശേ​ഷം വ​ഞ്ചി​ച്ച പ്ര​വാ​സി​യാ​യ യു​വാ​വി​നും കൂ​ട്ടാ​ളി​ക്കു​മെ​തി​രേ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ക​ണ്ണ​പു​രം സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ താ​മ​സി​ക്കു​ന്ന 38 കാ​രി​യു​ടെ പ​രാ​തി​യി​ലാ​ണ് മാ​ട്ടൂ​ൽ മ​ട​ക്ക​ര സ്വ​ദേ​ശി കെ.​വി പ്ര​ശാ​ന്ത്, ചെ​റു​കു​ന്നി​ലെ പോ​ള രാ​ജേ​ഷ് എ​ന്നി​വ​ർ​ക്കെ​തി​രേ ക​ണ്ണ​പു​രം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ 2022 മാ​ർ​ച്ച് മൂ​ന്ന് മു​ത​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ഡി​സം​ബ​ർ 22 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പ​റ​ശി​നി​ക്ക​ട​വ്, എ​രി​പു​രം. പ​യ്യ​ന്നൂ​ർ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി. യു​വാ​വ് വി​വാ​ഹവാ​ഗ്ദാ​ന​ത്തി​ൽനി​ന്നു പി​ൻ​മാ​റി​യ​തോ​ടെ​യാ​ണ് പ​രാ​തി​യു​മാ​യി യു​വ​തി കോ​ട​തി​യി​ലും പോ​ലീ​സി​ലും സ​മീ​പി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ര​ണ്ടാം പ്ര​തി ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി ഒ​ന്നാം പ്ര​തി​ക്ക് ഒ​ത്താ​ശ ചെ​യ്തു കൊ​ടു​ത്തു​വെ​ന്നും പ​രാ​തി​യി​ൽ പ​റ​യു​ന്നു. കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Read More

‘വ​ള​പ​ട്ട​ണം പ്ര​ഭാ​ക​ർ ദാ​സ് വ​ധം മൃ​ഗീ​യം’; കോടതിയിൽ മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം ഉ​യ​ർ​ത്തിക്കാ​ട്ടി പ്രോ​സി​ക്യൂ​ഷ​ൻ

ത​ല​ശേ​രി: വ​ള​പ​ട്ട​ണം ഗ്രീ​ൻ വു​ഡ് പ്ലൈ​വു​ഡ് ഫാ​ക്ട​റി ഉ​ട​മ ഒ​ഡീ​ഷ സ്വ​ദേ​ശി പ്ര​ഭാ​ക​ർ ദാ​സി​നെ വീ​ട്ടി​ൽ ക​യ​റി വെ​ട്ടി​ക്കൊ​ല​പ്പെ​ടു​ത്തു​ക​യും ത​ട​യാ​ൻ ചെ​ന്ന ഭാ​ര്യ​യെ വെ​ട്ടി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും വീ​ട് കൊ​ള്ള​യ​ടി​ക്കു​ക​യും ചെ​യ്ത കേ​സി​ൽ പ്രോ​സി​ക്യൂ​ഷ​ൻ വാ​ദം പൂ​ർ​ത്തി​യാ​യി. കേ​സി​ന്‍റെ വി​ചാ​ര​ണ പൂ​ർ​ത്തി​യാ​യ​തി​നെ തു​ട​ർ​ന്നു​ള്ള പ്രോ​സി​ക്യൂ​ഷ​ൻ വാ​ദ​മാ​ണ് ഇ​ന്ന​ലെ ത​ല​ശേ​രി അ​ഡീ​ഷ​ണ​ൽ ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജ് എ.​വി. മൃ​ദു​ല മു​മ്പാ​കെ പൂ​ർ​ത്തി​യാ​യ​ത്. പ്ര​തി​ഭാ​ഗം വാ​ദം 15 ന് ​ന​ട​ക്കും. വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ച് ക​യ​റി​യ അ​ഞ്ചം​ഗ സം​ഘം പ്ര​ഭാ​ക​ർ ദാ​സി​ന്‍റെ കൈയും കാ​ലും പ്ലാ​സ്റ്റി​ക് ക​യ​റു കൊ​ണ്ട് കെ​ട്ടി​യശേ​ഷം മൃ​ഗീ​യ​മാ​യി കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രോ​സി​ക്യൂ​ഷ​നു വേ​ണ്ടി ഹാ​ജ​രാ​യ ഡി​സ്ട്രി​ക്ട് ഗ​വ​ൺ​മെ​ന്‍റ് പ്ലീ​ഡ​ർ കെ. ​അ​ജി​ത്ത് കോ​ട​തി​യി​ൽ പ​റ​ഞ്ഞു. കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് കു​ട​ൽ​മാ​ല പു​റ​ത്താ​യ നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ഉ​ണ്ടാ​യി​രു​ന്ന​ത്. വാ​ദ​ത്തി​നി​ട​യി​ൽ പ്ലാ​സ്റ്റി​ക് ക​യ​റു കൊ​ണ്ട് കൈ​കാ​ലു​ക​ൾ ബ​ന്ധി​ച്ച് കു​ട​ൽ മാ​ല പു​റ​ത്താ​യ നി​ല​യി​ലു​ള്ള മൃ​ത​ദേ​ഹ​ത്തി​ന്‍റെ ചി​ത്രം…

Read More

ത​ല​ശേ​രി​യി​ൽ ട്യൂ​ഷ​നെ​ത്തി​യ വി​ദ്യാ​ർ​ഥി​നിക​ളെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം: അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ; കൂടുതൽ കുട്ടികൾ ഇരയായിട്ടുണ്ടാകാമെന്ന് പോലീസ്

ത​ല​ശേ​രി: സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​ക​ളെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു​കാ​ര​നാ​യ ട്യൂ​ഷ​ൻ അ​ധ്യാ​പ​ക​ൻ അ​റ​സ്റ്റി​ൽ. വീ​ട്ടി​ൽ ട്യൂ​ഷ​നെ​ടു​ത്തു വ​ന്ന യു​വാ​വി​നെ​യാ​ണ് ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പ​ന്ത്ര​ണ്ട് വ​യ​സി​ൽ താ​ഴെ​യു​ള്ള മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ പ​രാ​തി​യി​ൽ ഇ​തു​വ​രെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞു. കൂ​ടു​ത​ൽ കു​ട്ടി​ക​ൾ പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. കൗ​ൺ​സി​ലിം​ഗി​നി​ട​യി​ൽ ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് പെ​ൺ​കു​ട്ടി​ക​ൾ അ​ധ്യാ​പ​ക​ന്‍റെ അ​സാ​ധാ​ര​ണ പ്ര​വ​ർ​ത്തി​ക​ളെക്കുറി​ച്ച് ആ​ദ്യം സൂ​ച​ന​ക​ൾ ന​ൽ​കി​യ​ത്. തു​ട​ർ​ന്ന് പോ​ലീ​സ് അ​ന്വ​ഷ​ണം ആ​രം​ഭി​ക്കു​ക​യാ​യി​രു​ന്നു. മൂ​ന്ന് പെ​ൺ​കു​ട്ടി​ക​ളു​ടെ​യും മൊ​ഴി വ​നി​താ പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി. 164 പ്ര​കാ​രം കോ​ട​തി​യും പെ​ൺ​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും. പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള പ്ര​തി​യെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കി​യ ശേ​ഷം കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Read More

കണ്ണൂരിൽ ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പ​ഴ​യ​ങ്ങാ​ടി: കണ്ണൂർ പു​തി​യ​ങ്ങാ​ടി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട ബൈ​ക്ക് മ​തി​ലി​ലിടി​ച്ച് യു​വാ​വ് ത​ത്ക്ഷ​ണം മ​രി​ച്ചു. സു​ഹൃ​ത്തി​നെ ഗു​ര​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മാ​ട്ടൂ​ൽ നോ​ർ​ത്ത് ക​ക്കാ​ട​ൻ ചാ​ലി​ലെ എ​ബി​ൻ കെ. ​ജോ​സ് (23) ആ​ണ് മ​രി​ച്ച​ത്. ക​ക്കാ​ട​ൻ ചാ​ലി​ലെ പൂ​വ​ത്തി​ൻ ചാ​ലി​ൽ ആ​കാ​ശ് ആ​ണു ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലു​ള്ള​ത്. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​യി​ര​ന്നു അ​പ​ക​ടം. ചൂ​ട്ടാ​ട് ഏ​രി​പ്ര​ത്തെ ക്ഷേ​ത്ര​ത്തി​ൽ ന​ട​ന്ന തെ​യ്യം ക​ണ്ടുമ​ട​ങ്ങു​ക​യാ​യി​രു​ന്നു ഇ​രു​വ​രും. എ​ബി​ൻ ജോ​സി​ന്‍റെ മൃ​ത​ദേ​ഹം പോ​സ്റ്റ്​മോ​ർ​ട്ട​ത്തി​നാ​യി പ​രി​യാ​ര​ത്തെ മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. മാതാപിതാക്കൾ- മാ​ട്ടു​ൽ നോ​ർ​ത്ത് ക​ക്കാ​ട​ൻ ചാ​ലി​ലെ ക​ല്ലേ​ൽ സെ​ൽ​വ​രാ​ജ്, പ​ന​യ​ൻ റീ​ന. സ​ഹോ​ദ​രി- അ​ൽ​ക്ക​റി​യ.

Read More

ശു​ഹൈ​ബ് അ​നു​സ്മ​ര​ണ ബാ​ന​റു​ക​ൾ നീ​ക്കം ചെയ്തു ന​ഗ​ര​സ​ഭ; വാഹനം തടഞ്ഞ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബോർഡുകൾ തിരികെ പുനഃസ്ഥാപിപ്പിച്ചു

ഇ​രി​ട്ടി: ​ശു​ഹൈ​ബ് അ​നു​സ്മ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ രാ​ത്രി ഇ​രി​ട്ടി ടൗ​ണി​ൽ സ്ഥാ​പി​ച്ച ബാ​ന​റു​ക​ൾ ന​ഗ​ര​സ​ഭാ നീ​ക്കാ​ൻ ശ്ര​മി​ച്ച​തി​ൽ കൈ​യേ​റ്റ​വും വാ​ക്ക് ത​ർ​ക്ക​വും. ഇ​ന്ന് രാ​വി​ലെ ഇ​രി​ട്ടി ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.​ര​ണ്ട​ര മ​ണി​ക്കൂ​റോ​ളം ബാ​ന​റു​ക​ൾ അ​ഴി​ക്കാ​ൻ എ​ത്തി​യ ഉ​ദ്യോ​ഗ​സ്ഥ​യെ​യും വാ​ഹ​ന​ത്തെ​യും യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഇ​രി​ട്ടി ടൗ​ണി​ൽ ത​ട​ഞ്ഞു​വ​ച്ചു. പോ​ലീ​സ് എ​ത്തി​യി​ട്ടും പ്ര​വ​ർ​ത്ത​ക​ർ വാ​ഹ​നം വി​ട്ടി​ല്ല. ന​ഗ​ര​സ​ഭ എ​ച്ച്എ​സ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ ശേ​ഷ​മാ​ണ് വാ​ഹ​ന​ത്തെ​യും ഉ​ദ്യോ​ഗ​സ്ഥ​യെ​യും പോ​കാ​ൻ അ​നു​വ​ദി​ച്ച​ത്. ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ബാ​ന​റു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ന​ഗ​ര​സ​ഭാ ജീ​വ​ന​ക്കാ​ർ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ എ​ത്തി ത​ട​യാ​ൻ ശ്ര​മി​ക്കു​ക​യും പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യൂം ചെ​യ്ത​ത്. വാ​ക്കേ​റ്റ​ത്തെ തു​ട​ർ​ന്ന് വാ​ഹ​ന ഗ​താ​ഗ​തം അ​ട​ക്കം ത​ട​സ​പ്പെ​ട്ടു. ഒ​ടു​വി​ൽ നേ​താ​ക്ക​ൾ എ​ത്തി അ​ണി​ക​ളെ ശാ​ന്ത​രാ​ക്കി. നീ​ക്കം ചെ​യ്ത ബാ​ന​റു​ക​ൾ പു​നഃ​സ്ഥാ​പി​ച്ച ശേ​ഷ​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ മ​ട​ങ്ങി​യ​ത്. കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളാ​യ പി.​എ.…

Read More

ബാ​ങ്ക് വീ​ട് ജ​പ്തി ചെ​യ്യാ​ൻ വ​രു​ന്ന ദി​വ​സം കാ​ഞ്ഞാ​ണി സ്വ​ദേ​ശി​ ജീ​വ​നൊ​ടു​ക്കി

കാ​ഞ്ഞാ​ണി: വീ​ട് ജ​പ്തി ചെ​യ്യാ​ൻ അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തി​നു​മു​ന്പേ യു​വാ​വ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ചു. മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡ് ചെ​മ്പ​ൻ വി​ന​യ​ന്‍റെ മ​ക​ൻ വി​ഷ്ണു (25) ആ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച​ത്. വീ​ട് നി​ർ​മാ​ണ​ത്തി​ന് ബാ​ങ്കി​ൽ നി​ന്നും എ​ടു​ത്ത വാ​യ്പ തി​രി​ച്ച​ട​ക്കാ​ത്ത​തി​ന്‍റെ പേ​രി​ൽ വീ​ട് ജ​പ്തി ചെ​യ്യാ​ൻ ബാ​ങ്ക് അ​ധി​കൃ​ത​ർ എ​ത്തു​ന്ന​തി​ൻ മ​ണി​ക്കൂ​റു​ക​ൾ​ക്ക് മു​ന്പാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​ത്. വീ​ടി​ന്‍റെ നി​ർ​മാ​ണ​ത്തി​ന് സ്വ​കാ​ര്യ ബാ​ങ്ക് കാ​ഞ്ഞാ​ണി ശാ​ഖ​യി​ൽ നി​ന്നും പി​താ​വ് വി​ന​യ​ൻ എ​ട്ടു​ല​ക്ഷം രൂ​പ വാ​യ്പ​യെ​ടു​ത്തി​രു​ന്നു. ഇ​തി​ൽ പ​ലി​ശ​യും മു​ത​ലും സ​ഹി​തം 8,74,000 രൂ​പ തി​രി​ച്ച​ട​ച്ചി​രു​ന്നു. ബാ​ക്കി​യു​ള്ള ആ​റ് ല​ക്ഷം രൂ​പ അ​ട​ക്കാ​ൻ ബാ​ങ്ക് ആ​വ​ശ്യ​പ്പെ​ട്ട അ​വ​ധി ക​ഴി​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ഇ​ന്ന് വീ​ട് ഒ​ഴി​ഞ്ഞ് താ​ക്കോ​ൽ കൈ​മാ​റ​ണ​മെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. വീ​ട്ടു​കാ​ർ സാ​ധ​ന​ങ്ങ​ല്ലാം ഒ​തു​ക്കി ബ​ന്ധു വീ​ട്ടി​ലേ​ക്ക് മാ​റാ​ൻ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് വീ​ടി​നു​ള്ളി​ൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. ബാ​ങ്ക്…

Read More

ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ മാ​താ​വി​ന്‍റെ​യും ജാ​തി അ​ധി​ക്ഷേ​പം; ബാ​ങ്ക് ജീ​വ​ന​ക്കാ​രി​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ പ​രാ​തി​യു​മാ​യി പി​താ​വ്

പ​ഴ​യ​ങ്ങാ​ടി: അ​ടു​ത്തി​ല സ്വ​ദേ​ശി​നി​യും എ​സ്ബി​ഐ മാ​ടാ​യി കോ​ഴി​ബ​സാ​ർ ശാ​ഖ ജീ​വ​ന​ക്കാ​രി​യു​മാ​യ ടി.​കെ.​ ദി​വ്യ​യു​ടെ ദു​രൂ​ഹ മ​ര​ണ​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അച്ഛൻ എം. ​ശ​ങ്ക​ര​ൻ ക​ണ്ണൂ​ർ റൂ​റ​ൽ എ​സ്പി എം.​ ഹേ​മ​ല​തയ്​ക്ക് പ​രാ​തി ന​ൽ​കി. ഈ ​മാ​സം 25നാ​ണ് ദി​വ്യ​യെ ഭ​ർ​തൃ​വീ​ട്ടി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. മ​ക​ളു​ടെ മ​ര​ണം ഭ​ർ​ത്താ​വി​ന്‍റെ​യും ഭ​ർ​തൃ മാ​താ​വി​ന്‍റെ​യും ജാ​തി അ​ധി​ക്ഷേ​പ​ത്തി​ന്‍റെ​യും ക്രൂ​ര​മാ​യ പീ​ഡ​ന​ത്തി​ന്‍റെ​യും ഫ​ല​മാ​യി​ സംഭവിച്ചതെന്നാണ് പി​താ​വി​ന്‍റെ​യും കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​യും പ​രാ​തി. വ​നി​താ ക​മ്മീ​ഷ​ൻ അം​ഗം അ​ഡ്വ​. പി. ​കു​ഞ്ഞാ​യി​ശു, എ​ഐ​സി​സി വ​ക്താ​വ് ഷ​മാ മു​ഹ​മ്മ​ദ്‌ എ​ന്നി​വ​ർ ദി​വ്യ​യു​ടെ വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളോ​ട് കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച് അ​റി​ഞ്ഞു. സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ദു​രൂ​ഹ​ത നീ​ക്കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി പോ​ലീ​സ് സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ മാ​ടാ​യി ഏ​രി​യാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.​ ജ​നാ​ധി​പ​ത്യ മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ മാ​ടാ​യി ഏ​രി​യ ക​മ്മ​റ്റി നേ​താ​ക്ക​ളാ​യ പി. ​പ്ര​ഭാ​വ​തി, ആ​ർ. അ​ജി​ത, എം…

Read More

ത​ല​ശേ​രി ന​ഗ​ര​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു​പോ​യി കൊ​ള്ള​യ​ടി​ച്ചു; അ​ഞ്ചം​ഗ​സം​ഘ​ത്തി​ലെ ഒരാൾ അ​റ​സ്റ്റി​ൽ

ത​ല​ശേ​രി: കാ​റ് വി​ല്പ​ന​യു​ടെ മ​റ​വി​ൽ പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​മ​ധ്യ​ത്തി​ൽ ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ ത​ട്ടി​ക്കൊ​ണ്ടു പോ​യി 1,65,000 രൂ​പ കൊ​ള്ള​യ​ടി​ച്ചു. സം​ഭ​വ​ത്തി​ൽ ഉ​ളി​ക്ക​ൽ മ​ണി​പ്പാ​റ സ്വ​ദേ​ശി ഇ​ർ​ഷാ​ദി (31)നെ ​ത​ല​ശേ​രി ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.​ത​ട്ടി​ക്കൊ​ണ്ടു പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​റും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. അ​ക്ര​മി സം​ഘ​ത്തി​ൽ അ​ഞ്ച് പേ​രു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സി​ന് വി​വ​രം ല​ഭി​ച്ചു. ത​മി​ഴ്നാ​ട് ഈ​റോ​ഡ് സ്വ​ദേ​ശി​ക​ളാ​യ സു​ധാ​ക​ർ, യോ​ഗ​രാ​ജ് എ​ന്നി​വ​രാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഫേസ്ബു​ക്കി​ലൂ​ടെ മാ​രു​തി സ്വി​ഫ്റ്റ് കാ​ർ വി​ല്പ​ന​ക്കു​ണ്ടെ​ന്ന് പ​ര​സ്യം ന​ൽ​കി​യാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​ക​ളെ അ​ക്ര​മി സം​ഘം ഇ​ന്ന​ലെ രാ​വി​ലെ ത​ല​ശേ​രി​യി​ലെ​ത്തി​ച്ച​ത്. ഇ​രു​വ​രേ​യും റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ൽ നി​ന്നു കാ​റി​ൽ ക​യ​റ്റി മ​ർ​ദി​ച്ച് അ​വ​ശ​രാ​ക്കി പ​ണം ത​ട്ടി​യെ​ടു​ത്ത ശേ​ഷം മാ​ഹി ഭാ​ഗ​ത്ത് ഇ​റ​ക്കി വി​ടു​ക​യാ​യി​രു​ന്നു. അ​വ​ശ നി​ല​യി​ൽ സു​ധാ​ക​റും യോ​ഗ​രാ​ജും ത​ല​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തു​ക​യും പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. എ​സ്ഐ സ​ജേ​ഷ് ജോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ന​ട​ത്തി​യ ഊ​ർ​ജി​ത…

Read More