കൊച്ചി: പെരുമ്പാവൂരില്‍ തീച്ചൂളയില്‍ വീണ അതിഥി തൊഴിലാളിയുടെ മൃതദേഹ അവശിഷ്ടം കണ്ടെത്തി. പശ്ചിമ ബംഗാള്‍ മുര്‍ഷിദാ ബാദ് സ്വദേശി നസീര്‍ ഹുസൈന്(23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴിന് പെരുമ്പാവൂര്‍ ഓടയ്ക്കാലിയിലെ യൂണിവേഴ്സല്‍ പ്ലൈവുഡ് ഫാക്ടറിയിലായിരുന്നു അപകടം. 15 അടി താഴ്ച യുള്ള കുഴിയില്‍ കൂട്ടിയിട്ടിരുന്ന പ്ലൈവുഡ് മാലിന്യത്തിന് തീപിടിച്ചിരുന്നു. ഇത് കെടുത്താന്‍ ശ്രമിക്കുന്നതിനിടെ ഹുസൈന് കാല് വഴുതി കുഴിയിലേക്ക് വീഴുകയായിരുന്നു. ആറ് യൂണിറ്റ് ഫയര്‍ഫോഴ്സും രണ്ട് ഹിറ്റാച്ചിയും പന്ത്രണ്ട് മണിക്കൂര്‍ പരിശ്രമിച്ചിട്ടും ആളെ കണ്ടെത്താനായില്ല. ഒരു ദിവസത്തെ തെര ച്ചിലിന് ശേഷമാണ് നസീറിന്റെ മൃതദേഹ അവശിഷ്ടം കണ്ടെത്തിയത്.
Read MoreCategory: Kochi
ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലി തര്‍ക്കം ; യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച സുഹൃത്ത് അറസ്റ്റില്‍
കൊച്ചി: ഭക്ഷണം ഉണ്ടാക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പശ്ചിമബംഗാള്‍ സ്വദേശിയായ യുവാവിനെ കുത്തിക്കൊല്ലാൻ ശ്രമിച്ച ഭോപ്പാലുകാരനായ സുഹൃത്ത് അറസ്റ്റില്‍. സംഭവവുമായി ബന്ധപ്പെട്ട് ഭോപ്പാല്‍ ചോളര്‍ റോഡ് സോമില്‍ അഹൂജയെ (25) യാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് ഇന്‍സ്പെക്ടര്‍ എസ്.വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 24ന് രാത്രിയായിരുന്നു സംഭവം. എറണാകുളം മാര്‍ക്കറ്റില്‍ തുണിക്കച്ചവടം നടത്തുന്ന ഇവര്‍ മറ്റു സുഹൃത്തുക്കള്‍ക്കൊപ്പം മാര്‍ക്കറ്റിനു സമീപത്തെ ഒരു കെട്ടിടത്തിലാണ് താമസിക്കുന്നത്. അവിടെത്തന്നെ ഭക്ഷണം ഉണ്ടാക്കിയാണ് എല്ലാവരും കഴിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കാനായി പശ്ചിമബംഗാള്‍ സ്വദേശിയായ അലോഖ് ഘോഷ് സഹായിച്ചില്ലെന്നു പറഞ്ഞ് സോമില്‍ ഇയാളുമായി തല്ലുണ്ടാക്കിയിരുന്നു. ഒടുവില്‍ കത്തിയെടുത്ത് അലോഖിനെ കുത്തുകയായിരുന്നു. അവിടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ അലോഖിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. അതിനുശേഷം സുഹൃത്തുക്കള്‍ ഇടപെട്ട് പ്രശ്നം പറഞ്ഞു തീര്‍ത്തിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇരുവരും തമ്മില്‍ വീണ്ടും തര്‍ക്കമുണ്ടായി. അലോഖിനെ ഇയാള്‍ വീണ്ടും കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് പോലീസില്‍…
Read Moreവേസ്റ്റ് കൂനയിൽ തീപിടിത്തം; പ്ലൈവുഡ് കമ്പനി ജീവനക്കാരൻ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു
പെരുന്പാവൂർ: പ്ലൈവുഡ് കമ്പനിയിലെ വേസ്റ്റ് കൂനയിൽ തീ പടർന്നതിനെത്തുടർന്ന് കുടുങ്ങിയ ഇതര സംസ്ഥാന തൊഴിലാളിയെ രക്ഷപ്പെടുത്താനുളള ശ്രമം തുടരുന്നു. ഓടക്കാലി യൂണിവേഴ്സൽ കമ്പനിയിലെ കൽക്കത്ത സ്വദേശി നസീറാണ്-23 തീ പടർന്ന വേസ്റ്റ് കൂനയ്ക്കുള്ളിൽ കുടുങ്ങിയത്.രാവിലെ ഏഴിന് തീ പുകയുന്നത് പൈപ്പ് ഉപയോഗിച്ച് നനച്ചുകൊണ്ടിരിക്കുമ്പോൾ അടിഭാഗം കത്തിയമർന്നതിനെത്തുടർന്നുണ്ടായ 15 അടി താഴ്ച്ചയുള്ള കുഴിയിലേക്ക് വീഴുകയായിരുന്നു. ഒരു മാസം മുൻപ് തീ പിടിച്ചിരുന്ന വേസ്റ്റിൽനിന്ന് ഇന്ന് വീണ്ടും പുക ഉയരുന്നത് കണ്ടാണ് തീയണക്കാൻ ശ്രമിച്ചത്. പെരുമ്പാവൂരിൽ നിന്നെത്തിയ അഗ്നിരക്ഷാ സംഘവും നാട്ടുകാരും ശ്രമം തുടരുകയാണ്.
Read Moreജോണി നെല്ലൂരിന് പുതിയ പാര്‍ട്ടി ; വി.വി. അഗസ്റ്റിന് ചെയര്മാന്, ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്മാന്
കൊച്ചി: കേരളാ കോണ്‍ഗ്രസ് വിട്ട ജോണി നെല്ലൂരിന്റെ നേതൃത്വത്തിലുളള പുതിയ പാര്‍ട്ടിയുടെ പ്രഖ്യാപനം ഇന്ന് കൊച്ചിയില്‍ നടക്കും. നാഷണല്‍ പ്രോഗ്രസീവ് പാര്‍ട്ടി എന്ന പേരിലാകും പുതിയ പാര്‍ട്ടി. മുന്‍ കേന്ദ്ര ന്യൂനപക്ഷ കമ്മീഷന് വി.വി. അഗസ്റ്റിന് ചെയര്‍മാനും ജോണി നെല്ലൂര്‍ വര്‍ക്കിംഗ് ചെയര്‍മാനുമാകും. കേരള കോണ്‍ഗ്രസ് വിട്ട മുന്‍ എംഎല്‍എ മാത്യു സ്റ്റീഫന്‍ വൈസ് ചെയര്‍മാനും ആകും. പാര്‍ട്ടി രൂപീകരണത്തിന് പിന്നാലെ തിങ്കളാഴ്ച കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രിയെ നേരില്‍ക്കാണാനും ജോണി നെല്ലൂരിന്റെ നതൃത്വത്തില്‍ ശ്രമം നടക്കുന്നതായാണ് വിവരം. ബിജെപി പിന്തുണയോടെ ജോണി നെല്ലൂരിന്റെ നേതൃത്വത്തില്‍ കേരളത്തില്‍ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. ക്രൈസ്തവരെ സംഘടിപ്പിച്ചുള്ള ഒരു സെക്യുലര്‍ ദേശീയ പാര്‍ട്ടി രൂപീകരിക്കാന്‍ ആലോചന നടക്കുന്നുവെന്നും പ്രധാനമന്ത്രി കേരളത്തിലെത്തുന്നതിന് മുമ്പ് പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നും ജോണി നെല്ലൂര്‍ കഴിഞ്ഞ ദിവസം പത്രസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു. 19നാണ് കേരള കോണ്‍ഗ്രസില്‍നിന്നും…
Read Moreഎലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ്; പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ
കോഴിക്കോട്: എലത്തൂര്‍ ട്രെയിന്‍ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ പിതാവിനെ ചോദ്യം ചെയ്യാന്‍ എന്‍ഐഎ. ഡാല്‍ഹി ഷഹീന്‍ബാഗ് സ്വദേശി ഫക്രൂദിന്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയതായാണ് വിവരം. കൊച്ചി എന്‍ഐഎ ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദേശം. ഷാറൂഖ് അറസ്റ്റിലായതിന് പിന്നാലെ കേരളാ പോലീസിന്റെ പ്രത്യേക അന്വേഷണസംഘം ഡല്‍ഹിലെ വീട്ടിലെത്തി ഫക്രൂദിന്‍ അടക്കമുള്ളവരില്‍നിന്ന് വിവരങ്ങള്‍ തേടിയിരുന്നു. ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട് എന്‍ഐഎയ്ക്ക് കൈമാറി. കഴിഞ്ഞ ദിവസമാണ് എന്‍ഐഎ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചത്. ഇതിന് പിന്നാലെയാണ് പ്രതിയുടെ പിതാവിനെ ചോദ്യം ചെയ്യാനുള്ള നീക്കം.
Read Moreഒരു കിലോ കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി പിടിയിലായ കേസ്; കഞ്ചാവ് എത്തിച്ചത്ബംഗാളിൽനിന്ന്
കൊച്ചി: ഒരു കിലോ കഞ്ചാവുമായി ഉത്തരേന്ത്യൻ സ്വദേശി അറസ്റ്റിലായ കേസിൽ പ്രതി കഞ്ചാവ് എത്തിച്ചത് പശ്ചിമബംഗാളിൽ നിന്ന്. കേസുമായി ബന്ധപ്പെട്ട് ഡൽഹി സ്വദേശി ഫർമാൻ (19) ആണ് എളമക്കര, ഇടപ്പിള്ളി ഭാഗങ്ങളിൽ കൊച്ചി സിറ്റി ഡാൻസാഫും, എളമക്കര പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ ഇടപ്പള്ളി എച്ച്എംസി റോഡിൽ നിന്ന് പിടിയിലായത്. ഇടപ്പളളി ഭാഗത്ത് ഹോട്ടലിൽ ജോലി ചെയ്യുന്ന ഇയാൾ നാട്ടിൽ പോയി വരുന്പോഴാണ് കഞ്ചാവ് എത്തിക്കുന്നത്. കിലോ കണക്കിനായിരുന്നു കഞ്ചാവ് കൊണ്ടുവന്നിരുന്നത്. കൊച്ചിയിലെത്തിക്കുന്ന കഞ്ചാവ് അന്യ സംസ്ഥാന തൊഴിലാളികൾക്കിടയിൽ ആവശ്യക്കാർക്ക് ചെറിയ പൊതികളിലാക്കിയാണ് വില്പന നടത്തിയിരുന്നതെന്ന് എളമക്കര പോലീസ് ഇൻസ്പെക്ടർ എസ്.ആർ. സനീഷ് പറഞ്ഞു. മുന്‍പും ഇയാൾ ഇത്തരത്തിൽ വൻ തോതിൽ കഞ്ചാവ് എത്തിച്ചിട്ടുണ്ടാകുമെന്നാണ് പോലീസ് നിഗമനം. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
Read Moreആറു കോടിയുടെ നികുതി തട്ടിപ്പ്; രേഖകൾ പരിശോധിക്കുന്നു; പെരുമ്പാവൂർ സ്വദേശിയെ നൗഷാദ് അറസ്റ്റിൽ
കൊച്ചി: പെരുന്പാവൂർ സ്വദേശി ആറു കോടി രൂപയുടെ നികുതി വെട്ടിച്ച സംഭവത്തിൽ ജിഎസ്ടി ഇന്റലിജൻസ് രേഖകൾ പരിശോധിക്കുന്നു. എറണാകുളം മേഖലാ ഡെപ്യൂട്ടി കമ്മീഷണർ ജോണ്സണ് ചാക്കോയുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നികുതി വെട്ടിപ്പു നടത്തിയ ഫൈബർ വാതിലുകളുടെ നിർമാതാക്കളായ നവരംഗ്, ഒലീവ് എന്നീ സ്ഥാപനങ്ങളുടെ ഉടമ പെരുന്പാവൂർ സ്വദേശി നൗഷാദാണ് ഇന്നലെ അറസ്റ്റിലായത്. ആറുകോടിയുടെ നികുതിവെട്ടിപ്പ് കണ്ടെത്തിയതോടെ ഇടപ്പള്ളിയിലെ ജിഎസ്ടി ഓഫീസിൽ വിളിച്ചു വരുത്തിയായിരുന്നു അറസ്റ്റ്.
Read Moreഹൈക്കോർട്ട്- വൈപ്പിൻ സർവീസ്; കൊച്ചി വാട്ടർ മെട്രോ 25ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും
കൊച്ചി: കൊച്ചിയുടെ സ്വപ്ന പദ്ധതിയായ കൊച്ചി വാട്ടർ മെട്രോ 25ന് തിരുവനന്തപുരത്തു പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്യും. ഹൈക്കോർട്ട്- വൈപ്പിൻ സർവീസാണ് ആദ്യം ആരംഭിക്കുന്നത്. വൈറ്റില-കാക്കനാട് റൂട്ടും ഉടൻ സർവീസ് തുടങ്ങും. മിനിമം 20 രൂപയും കൂടിയ നിരക്ക് 40 രൂപയുമാണ്.നഗരത്തോടു ചേർന്നുകിടക്കുന്ന ദ്വീപുകളെ ബന്ധിപ്പിച്ചുള്ള വാട്ടർ മെട്രോ പദ്ധതിക്ക് 747 കോടി രൂപയാണ് ചെലവ്. ജർമൻ ബാങ്കായ കഐഫ്ഡബ്ല്യുവിന്റെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. 76 കിലോ മീറ്റർ നീളുന്ന 15 റൂട്ടുകളിലാണ് വാട്ടർ മെട്രോ സർവീസ് നടത്തുക. 23 വലിയ ബോ്ട്ടുകളും 55 ചെറിയ ബോട്ടുകളുമാണ് പദ്ധതിയിലുള്ളത്. 7.6 കോടി രൂപയാണ് ഒരു ബോട്ടിന്റെ വില. ബാറ്ററിയിലും ഡീസൽ ജനറേറ്ററിലും പ്രവർത്തിപ്പിക്കാവുന്ന ബോട്ടുകളിൽ നൂറുപേർക്ക് സഞ്ചരിക്കാം.
Read Moreപഴയ കാമുകനെ ഒതുക്കാൻ പുതിയ കാമുകന് ക്വട്ടേഷൻ കൊടുത്ത കേസ്; പ്രതികളെ തെളിവെടുപ്പിനായി എറണാകുളത്തേക്കു കൊണ്ടുപോയി
തിരുവനന്തപുരം: പ്രണയത്തിൽ നിന്നും പിൻമാറാൻ വിസമ്മതിച്ച യുവാവിനെ പുതിയ കാമുകന്റെയും കൂട്ടരുടെയും സഹായത്തോടെ തട്ടിക്കൊണ്ട് പോയി ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും ചെയ്ത കേസിൽ യുവതി ഉൾപ്പെടെയുള്ള പ്രതികളെ തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ട് പോയി. കേസിലെ ഒന്നാം പ്രതി ചെറുന്നിയൂർ സ്വദേശിനിയായ ലക്ഷ്മിപ്രിയ(19) ലക്ഷ്മിപ്രിയയുടെ കാമുകൻ അഭിനവ് (19), ഇയാളുടെ സുഹൃത്തുക്കളും കൂട്ടുപ്രതികളുമായ കൊച്ചി സ്വദേശികളായ അഞ്ച് യുവാക്കളെയുമാണ് അയിരൂർ പോലീസ് തെളിവെടുപ്പിനായി എറണാകുളത്തേക്ക് കൊണ്ട്പോയത്. അയിരൂർ സ്വദേശിയായ യുവാവിനെ വീട്ടിൽ നിന്നും വിളിച്ചിറക്കി കാറിൽ കയറ്റി കൊണ്ട ് പോയി എറണാകുളത്തെത്തിച്ച് ലക്ഷ്മിപ്രിയ ഉൾപ്പെടെയുള്ള സംഘം ക്രൂരമായി മർദ്ദിക്കുകയും വിവസ്ത്രനാക്കുകയും പിന്നീട് റോഡിൽ തള്ളിയ കേസിലാണ് പ്രതികളുമായി അയിരൂർ പോലീസിന്റെ തെളിവെടുപ്പ്. വർക്കല ഡിവൈഎസ്പി മാർട്ടിന്റെ മേൽനോട്ടത്തിൽ അയിരൂർ എസ്എച്ച്ഒ സുധീർ, എസ്ഐ. സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷണവും തെളിവെടുപ്പും നടത്തുന്നത്.
Read Moreആഘോഷങ്ങളിലെ മദ്യപാനം തർക്കവും; കുമ്പളങ്ങിയിലെ യുവാവിന്റെ കൊലപാതകത്തിൽ മൂന്നു പേർ അറസ്റ്റിൽ
കൊച്ചി: കുന്പളങ്ങിയിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ മൂന്നു പേർ അറസ്റ്റിൽ. കുന്പളങ്ങി സ്വദേശികളായ ജിതിൻ, ജിജോ, ഷാരോണ്‍ എന്നിവരെയാണ് പള്ളുരുത്തി പോലീസ് ഇൻസ്പെക്ടർ സുനിൽ തോമസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരുന്നു. മാമോദീസ വീട്ടിൽ നടന്ന തർക്കത്തെ തുടർന്ന് ഞായറാഴ്ച രാത്രിയാണ് കുന്പളങ്ങി നടുവിലത്തറ വീട്ടിൽ കണ്ണൻ മുതലാളി എന്നു വിളിക്കുന്ന അനിൽ കുമാർ (32) കുത്തേറ്റുമരിച്ചത്. കൊല്ലപ്പെട്ട അനിൽകുമാറിന്റെ സുഹൃത്തിന്റെ ഭാര്യാ സഹോദരനാണ് ജിതിൻ. ജിതിന്റെ സഹോദരിയുടെ കുഞ്ഞിന്റെ മാമോദീസ ചടങ്ങിനിടെ മദ്യപിച്ചെത്തിയ അനിൽകുമാറും സംഘവും ജിതിന്റെ പിതാവിനെ മർദിക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തതായാണ് പോലീസ് പറയുന്നത്. തുടർന്ന് ഇരു സംഘവും തമ്മിൽ സംഘർഷം ഉണ്ടായെങ്കിലും നാട്ടുകാർ ഇടപെട്ട് ഇവരെ ഇവിടെനിന്ന് പറഞ്ഞയച്ചു. ഇതിനുശേഷം വീട്ടിൽ നിന്നിറങ്ങിയ അനിൽകുമാറിനെ പിന്തുടർന്ന എതിർ സംഘം കുന്പളങ്ങി പഞ്ചായത്ത് ഓഫീസിനു സമീപം…
Read More