താ​ര​യെ താ​ര​മാ​ക്കി കാ​രു​ണ്യ​പ്ല​സ്! ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ ലോ​ട്ട​റി വി​ല്‍​പ്പ​ന​ക്കാ​രി​ക്ക്

കൊ​ച്ചി: ക​ഴി​ഞ്ഞ ദി​വ​സം ന​റു​ക്കെ​ടു​ത്ത സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ​പ്ല​സ് കെ​എ​ന്‍ 357 ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​ന​മാ​യ 80 ല​ക്ഷം രൂ​പ കാ​ക്ക​നാ​ട് സ്വ​ദേ​ശി​നി​യാ​യ ലോ​ട്ട​റി വി​ല്‍​പ്പ​ന സെ​ന്‍റ​ർ ഉ​ട​മ​യ്ക്ക്. ഇ​ട​പ്പ​ള്ളി തി​രു​പ്പ​തി ല​ക്കി സെ​ന്‍റ​ര്‍ ഉ​ട​മ​യാ​യ താ​ര​യാ​ണു സ​മ്മാ​നാ​ര്‍​ഹ​യാ​യ​ത്. വി​ല്‍​ക്കാ​തെ ബാ​ക്കി​വ​ന്ന ടി​ക്ക​റ്റു​ക​ളി​ല്‍ ഒ​ന്നാ​യ പി​പി 572677 ന​മ്പർ ലോട്ടറിക്കാണ് സ​മ്മാ​നം. 14 വ​ര്‍​ഷ​മായി പാ​ലാ​രി​വ​ട്ട​ത്തു ഭ​ര്‍​ത്താ​വ് മു​കു​ന്ദ​നൊപ്പം ഭാ​ഗ്യ​ക്കു​റി വി​ല്‍​പന ന​ട​ത്തു​ന്ന ഇ​വ​ര്‍ ആ​റു​മാ​സം മു​മ്പാ​ണു ഇ​ട​പ്പ​ള്ളി​യി​ലും വി​ല്‍​പന ആ​രം​ഭി​ച്ച​ത്. കാ​ക്ക​നാ​ട് ക​ള​ക്ട​റേ​റ്റി​നു സ​മീ​പ​മാ​ണു താ​മ​സം. അ​ഞ്ചു വ​ര്‍​ഷം​മു​മ്പാ​ണു ഇ​വി​ടെ വീ​ട് വാ​ങ്ങി​യ​ത്. വീ​ടി​ന്‍റെ ലോ​ണ്‍ തീ​ര്‍​ക്കു​ന്ന​തി​നോ​ടൊ​പ്പം മ​ക്ക​ള്‍​ക്ക് ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ​വും ഇ​വ​രു​ടെ മ​ന​സി​ലു​ണ്ട്. പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​യാ​യ ജ​ഗ​നാ​ഥ​നും പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​നി​യാ​യ ല​ക്ഷ്മി​യു​മാ​ണു മ​ക്ക​ള്‍. സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് ഇ​ന്ന​ലെ ബാ​ങ്കി​നു കൈ​മാ​റി.

Read More

സു​ന്ദ​രി​യാ​യി മ​റൈ​ന്‍​ഡ്രൈ​വ് വാ​ക്ക് വേ ! വ​ന്‍ ആ​ഘാ​ഷ​ങ്ങ​ളോ​ടെ തു​റ​ന്നു​കൊ​ടു​ക്കാന്‍ തീരുമാനം; പ്രത്യേകതകള്‍ ഇങ്ങനെ…

കൊ​ച്ചി: അ​തീ​വ സു​ന്ദ​രി​യാ​യി കൊ​ച്ചി​യു​ടെ സാ​യാ​ഹ്ന സൗ​ന്ദ​ര്യ​മാ​യ മ​റൈ​ന്‍​ഡ്രൈ​വ് വാ​ക്ക് വേ. ​ ന​വീ​ക​ര​ണം പൂ​ര്‍​ത്തി​യാ​ക്കി മ​നോ​ഹ​ര​മാ​ക്കി​യ വാ​ക്ക് വേ ​വ​ന്‍ ആ​ഘാ​ഷ​ങ്ങ​ളോ​ടെ തു​റ​ന്നു​കൊ​ടു​ക്കാ​നാ​ണു തീ​രു​മാ​നി​ച്ചി​രു​ന്ന​തെ​ങ്കി​ലും തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച​ട്ടം നി​ല​വി​ല്‍ വ​ന്ന​തോ​ടെ ഉ​ദ്ഘാ​ട​ന ച​ട​ങ്ങ് ഒ​ഴി​വാ​ക്കി. കൊ​ച്ചി സ്മാ​ര്‍​ട്ട് സി​റ്റി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണു മ​റൈ​ന്‍ ഡ്രൈ​വ് ന​ട​പ്പാ​ത പു​ന​നി​ര്‍​മി​ച്ച​ത്. ഗോ​ശ്രീ പാ​ലം മു​ത​ല്‍ കെ​ട്ടു​വ​ള്ളം പാ​ല​ത്തി​നു സ​മീ​പം​വ​രെ 740 മീ​റ്റ​റി​ന്‍റെ ആ​ദ്യ​ഘ​ട്ടം 3.35 കോ​ടി രൂ​പ മു​ട​ക്കി​യാ​ണു പൂ​ര്‍​ത്തി​യാ​ക്കി​യ​ത്. ടൈ​ലു​ക​ളെ​ല്ലാം മാ​റ്റി​യി​ട്ടു. കു​ട്ടി​ക​ള​ട​ക്കം വി​വി​ധ പ്രാ​യ​ക്കാ​ര്‍​ക്കു​വെ​ര പ്ര​ത്യേ​ക ഇ​രി​പ്പ​ട​ങ്ങ​ളും ഓ​പ്പ​ണ്‍ ജി​മ്മു​ക​ളും ഇ​വി​ടെ റെ​ഡി​യാ​ണ്. കൂ​ടാ​തെ, ശി​ല്പ​ങ്ങ​ളും സെ​ല്‍​ഫി സ്‌​പോ​ട്ടു​ക​ളും ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ന​ട​പ്പാ​ത​യു​ടെ മ​ധ്യ​ഭാ​ഗ​ത്താ​യി പു​ല്ലും ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു മ​നോ​ഹ​ര​മാ​ക്കി. ശു​ചി​മു​റി​ക​ളും നി​ര്‍​മി​ക്കു​ന്നു​ണ്ട്. പു​തി​യ വി​ള​ക്കു​ക​ള്‍ സ്ഥാ​പി​ച്ച​തി​നു പു​റ​മെ മ​ലി​ന​ജ​ലം ശു​ദ്ധീ​ക​രി​ച്ച് ചെ​ടി​ക​ള്‍ ന​ന​യ്ക്കാ​നും ഉ​പ​യോ​ഗി​ക്കും. ഗോ​ശ്രീ പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്നും ചി​ല്‍​ഡ്ര​ന്‍​സ് പാ​ര്‍്ക്കു​വ​രെ​യു​ള്ള 2.2 കി​ലോ മീ​റ്റ​ര്‍…

Read More

എ​റ​ണാ​കുളം ചായുന്നത് എങ്ങോട്ട് ? മത്സരിക്കാന്‍ ട്വ​ന്‍റി ട്വ​ന്‍റി​യും വി ​ഫോ​ര്‍ പീ​പ്പി​ളും; തരംഗങ്ങൾ ഏശാത്ത ആലുവയും പറവൂരും

കൊ​ച്ചി: വീ​ണ്ടു​മൊ​രു നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ക​ള​മൊ​രു​ങ്ങു​മ്പോ​ള്‍ യു​ഡി​എ​ഫി​ന്‍റെ ഉ​റ​ച്ച കോ​ട്ട​യാ​യ എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍ അ​ട്ടി​മ​റി ഉ​ണ്ടാ​കു​മോ എ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. 2016ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ കേ​ര​ള​ത്തി​ല്‍ ഇ​ട​തു​ത​രം​ഗം ആ​ഞ്ഞ​ടി​ച്ച​പ്പോ​ഴും യു​ഡി​എ​ഫി​നെ കൈ​വി​ടാ​ത്ത ച​രി​ത്ര​മാ​ണു ജി​ല്ല​യ്ക്കു​ള്ള​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ന​ട​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ലും യു​ഡി​എ​ഫ് ത​ന്നെ മേ​ൽ​ക്കൈ നേ​ടി. 2011ല്‍ ​ന​ട​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 14 മ​ണ്ഡ​ല​ങ്ങ​ളി​ല്‍ 11 ഉം ​യു​ഡി​എ​ഫി​നാ​യി​രു​ന്നു. 2016ല്‍ ​ഒ​മ്പ​തു മ​ണ്ഡ​ല​ങ്ങ​ള്‍ നേ​ടാ​നാ​ണു ക​ഴി​ഞ്ഞ​തെ​ങ്കി​ലും എ​ൽ​ഡി​എ​ഫ് ത​രം​ഗ​ത്തി​ലും ആ​ധി​പ​ത്യം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫി​നാ​യി. എ​ല്‍​ഡി​എ​ഫ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ജ​യി​ച്ചെ​ങ്കി​ലും 2011ല്‍ ​നേ​ടി​യ​വ​യി​ല്‍ വൈ​പ്പി​ന്‍ മ​ണ്ഡ​ലം മാ​ത്ര​മാ​ണു നി​ല​നി​ര്‍​ത്താ​നാ​യ​ത്. അ​ങ്ക​മാ​ലി, പെ​രു​മ്പാ​വൂ​ര്‍ മ​ണ്ഡ​ല​ങ്ങ​ള്‍ ന​ഷ്ട​മാ​യ​പ്പോ​ള്‍ കൊ​ച്ചി, തൃ​പ്പൂ​ണി​ത്തു​റ, മൂ​വാ​റ്റു​പു​ഴ, കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ങ്ങ​ള്‍ യു​ഡി​എ​ഫി​ൽ​നി​ന്നു പി​ടി​ച്ചെ​ടു​ത്തു. പെ​രു​മ്പാ​വൂ​രും അ​ങ്ക​മാ​ലി​യും എ​ല്‍​ഡി​എ​ഫി​ല്‍​നി​ന്നു യു​ഡി​എ​ഫ് സ്വ​ന്ത​മാ​ക്കി. ആ​ലു​വ, ക​ള​മ​ശേ​രി, പ​റ​വൂ​ര്‍, എ​റ​ണാ​കു​ളം, കു​ന്ന​ത്തു​നാ​ട്, പി​റ​വം മ​ണ്ഡ​ല​ങ്ങ​ളി​ലെ യു​ഡി​എ​ഫ് എം​എ​ല്‍​എ​മാ​ര്‍​ക്ക് ജി​ല്ല…

Read More

പെ​രു​മ്പാ​വൂ​ര്‍ ആർക്കൊപ്പം? ത​ല​യെ​ടു​പ്പു​ള്ള ര​ണ്ടു നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ അ​റി​യ​പ്പെ​ട്ട മ​ണ്ഡ​ലം ഇ​ക്കു​റി​ ആ​ര്‍​ക്കൊ​പ്പ​മെ​ന്ന​തു പ്ര​വ​ച​നാ​തീ​തം

ഷി​ജു തോ​പ്പി​ലാ​ന്‍  പെ​രു​മ്പാ​വൂ​ര്‍: ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളോ​ട് ഇ​ണ​ങ്ങി​യ​തി​ന്‍റെ​യും പി​ണ​ങ്ങി​യ​തി​ന്‍റെ​യും ച​രി​ത്ര​മു​ണ്ട് പെ​രു​മ്പാ​വൂ​രി​ന്. വ്യ​ത്യ​സ്ത കാ​ല​ഘ​ട്ട​ങ്ങ​ളി​ല്‍ ഇ​രു​മു​ന്ന​ണി​ക​ളി​ലെ​യും ത​ല​യെ​ടു​പ്പു​ള്ള ര​ണ്ടു നേ​താ​ക്ക​ളു​ടെ പേ​രി​ല്‍ അ​റി​യ​പ്പെ​ട്ട പെ​രു​മ്പാ​വൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം ഇ​ക്കു​റി​ ആ​ര്‍​ക്കൊ​പ്പ​മെ​ന്ന​തു പ്ര​വ​ച​നാ​തീ​തം.  15 നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ല്‍ എ​ട്ടു ത​വ​ണ ഇ​ട​തു​മു​ന്ന​ണി വി​ജ​യി​ച്ച​പ്പോ​ള്‍ ഏ​ഴു ത​വ​ണ മ​ണ്ഡ​ലം യു​ഡി​എ​ഫി​നൊ​പ്പം നി​ന്നു. പ്ര​മു​ഖ ഇ​ട​തു സൈ​ദ്ധാ​ന്തി​ക​ന്‍ പി. ​ഗോ​വി​ന്ദ​പി​ള്ള മൂ​ന്നു ത​വ​ണ പെ​രു​മ്പാ​വൂ​രി​നെ പ്ര​തി​നി​ധീ​ക​രി​ച്ച​പ്പോ​ള്‍ മു​ന്‍ നി​യ​മ​സ​ഭാ സ്പീ​ക്ക​റും യു​ഡി​എ​ഫ് ക​ണ്‍​വീ​ന​റു​മാ​യി​രു​ന്ന പി.​പി. ത​ങ്ക​ച്ച​ന്‍ നാ​ലു​ത​വ​ണ വി​ജ​യി​ച്ചു. ക​ഴി​ഞ്ഞ​ത​വ​ണ പ​രാ​ജ​യ​പ്പെ​ട്ട സി​പി​എ​മ്മി​ലെ സാ​ജു പോ​ള്‍ മൂ​ന്നു ത​വ​ണ​യും പി.​ആ​ര്‍. ശി​വ​ന്‍ ര​ണ്ടു ത​വ​ണ​യും പെ​രു​മ്പാ​വൂ​രി​ലെ എം​എ​ല്‍​എ​മാ​രാ​യി​രു​ന്നു. കോ​ൺ​ഗ്ര​സി​ലെ എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള്ളി​യാ​ണു സി​റ്റിം​ഗ് എം​എ​ൽ​എ.  പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​സ​ഭ​യും ഒ​ക്ക​ല്‍, കൂ​വ​പ്പ​ടി, മു​ട​ക്കു​ഴ, വെ​ങ്ങോ​ല, വേ​ങ്ങൂ​ര്‍, രാ​യ​മം​ഗ​ലം, അ​ശ​മ​ന്നൂ​ര്‍ പ​ഞ്ചാ​യ​ത്തു​ക​ളും ഉ​ള്‍​പ്പെ​ടു​ന്ന​താ​ണു പെ​രു​മ്പാ​വൂ​ര്‍ നി​യ​മ​സ​ഭാ മ​ണ്ഡ​ലം. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫി​നേ​ക്കാ​ൾ മ​ണ്ഡ​ല​ത്തി​ൽ…

Read More

മൂ​ന്നു ദി​വ​സ​ത്തെ ഇ​ട​വേ​ള കഴിഞ്ഞ്  ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു; ഈ മാസം വില വർധിച്ചത് 16 തവണ

കൊ​ച്ചി: മൂ​ന്നു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​വി​ല വീ​ണ്ടും വ​ര്‍​ധി​ച്ചു. പെ​ട്രോ​ളി​ന് 24 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 16 പൈ​സ​യു​ടെ​യും വ​ര്‍​ധ​ന​യാണ് ഇ​ന്നു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തോ​ടെ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 93 രൂ​പ പി​ന്നി​ട്ട​പ്പോ​ള്‍ കൊ​ച്ചി​യി​ല്‍ ഡീ​സ​ല്‍ വി​ല 86 രൂ​പ​യും മ​റി​ക​ട​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 93.05 രൂ​പ​യും ഡീ​സ​ല്‍ വി​ല 87.54 രൂ​പ​യു​മാ​ണ്. കൊ​ച്ചി​യി​ലാ​ക​ട്ടെ പെ​ട്രോ​ള്‍ വി​ല 91.52 രൂ​പ​യാ​യ​പ്പോ​ള്‍ ഡീ​സ​ല്‍ വി​ല 86.10 രൂ​പ​യു​മാ​യി. ക​ഴി​ഞ്ഞ 23ന് ​പെ​ട്രോ​ളി​നു 35 പൈ​സ​യും ഡീ​സ​ലി​നു 37 പൈ​സ​യും വ​ര്‍​ധി​ച്ച​ശേ​ഷം ക​ഴി​ഞ്ഞ മൂ​ന്നു ദി​വ​സ​മാ​യി ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​യി​രു​ന്നു. ഈ ​മാ​സം ഇ​തു​വ​രെ 16 ദി​വ​സ​മാ​ണ് ഇ​ന്ധ​ന​വി​ല വ​ര്‍​ധി​ച്ച​ത്. 11 ദി​വ​സം മാ​റ്റ​മി​ല്ലാ​തെ​യും തു​ട​ര്‍​ന്നു. 16 ദി​വ​സം​കൊ​ണ്ട് പെ​ട്രോ​ള്‍ വി​ല​യി​ല്‍ 4.86 രൂ​പ കൂ​ടി​യ​പ്പോ​ള്‍ ഡീ​സ​ൽ വി​ല​യി​ൽ 5.24 രൂ​പ വ​ർ​ധി​ച്ചു.

Read More

കമ്പിയും സിമന്‍റും എല്ലാം ചേർത്ത് പണി കഴിഞ്ഞു; പാലാരിവട്ടം മേൽപ്പാലം ഭാരപരിശോധന ആരംഭിച്ചു; ‘ടാറിംഗ് അന്തിമ ഘട്ടത്തിൽ

കൊ​ച്ചി: പു​നർ​നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​യ പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ല​ത്തി​ല്‍ ഭാ​ര​പ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു. പാ​ല​ത്തി​ന്‍റെ ടാ​റിം​ഗ് ജോ​ലി​ക​ള്‍ അ​ന്തി​മ​ഘ​ട്ട​ത്തി​ലെ​ത്തി​നി​ല്‍​ക്കേ​യാ​ണു ഭാ​ര​പ​രി​ശോ​ധ​ന​യും തു​ട​ങ്ങി​യ​ത്. പാ​ല​ത്തി​ന്‍റെ സെ​ന്‍​ട്ര​ല്‍ സ്പാ​നി​ന്‍റെ പ​രി​ശോ​ധ​ന​യാ​ണു ആ​രം​ഭി​ച്ചി​ട്ടു​ള്ള​ത്. 48 മ​ണി​ക്കൂ​ര്‍ നീ​ണ്ടു​നി​ല്‍​ക്കു​ന്ന​താ​ണു പ​രി​ശോ​ധ​ന​ക​ളെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ഭാ​രം നി​റ​ച്ച ര​ണ്ടു ടി​പ്പ​ര്‍ ലോ​റി​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ പാ​ല​ത്തി​ല്‍ നി​ര്‍​ത്തി​യി​ടും. പി​ന്നീ​ട് ഈ ​ലോ​റി​ക​ള്‍ മാ​റ്റി​യും 24 മ​ണി​ക്കൂ​ര്‍ നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന​താ​ണു പ​രി​ശോ​ധ​ന. പാ​ല​ത്തി​ന്‍റെ ഒ​രു ഭാ​ഗ​ത്തെ ടാ​റിം​ഗ് മു​ഴു​വ​നാ​യി തീ​ര്‍​ന്നി​ട്ടു​ണ്ട്. വൈ​റ്റി​ല ഭാ​ഗ​ത്തെ ടാ​റിം​ഗാ​ണു പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ള്ള​ത്. ഇ​ട​പ്പ​ള്ളി ഭാ​ഗ​ത്തെ ടാ​റിം​ഗാ​ണു ധ്രു​ത​ഗ​തി​യി​ല്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. ഭാ​ര​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി മാ​ര്‍​ച്ച് ആ​റി​നു​മു​മ്പ് പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന​പ​ണി​ക​ളെ​ല്ലാം തീ​ര്‍​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ഞ്ചാം തീ​യ​തി വൈ​കി​ട്ടോ​ടെ പാ​ലം സ​ര്‍​ക്കാ​രി​നു കൈ​മാ​റി​യേ​ക്കും. അ​തി​നി​ടെ, തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ ച​ട്ടം നി​ല​വി​ല്‍​വ​ന്ന​തോ​ടെ ആ​ഘോ​ഷ​മാ​യ ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ള്‍ ഉ​ണ്ടാ​കി​ല്ല. ഡി​എം​ആ​ര്‍​സി​യു​ടെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ ഊ​രാ​ളു​ങ്ക​ല്‍ സൊ​സൈ​റ്റി​യാ​ണു പാ​ലം പു​ന​ര്‍ നി​ര്‍​മാ​ണം റി​ക്കാ​ര്‍​ഡ് വേ​ഗ​ത്തി​ല്‍…

Read More

പാ​ലാ​രി​വ​ട്ടം പാ​ലം ഗ​താ​ഗ​ത​ത്തി​നു ത​യാ​റാ​കു​ന്നു;  ഭാ​ര​പ​രി​ശോ​ധ​ന​ ഉ​ട​ന്‍; അ​ടു​ത്ത​മാ​സം ആ​ദ്യം തു​റ​ന്നേക്കും

കൊ​ച്ചി: എ​ട്ടു​മാ​സം​കൊ​ണ്ടു പു​ന​ർനി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഉ​ദേശി​ച്ച പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം മൂ​ന്നു​മാ​സം​ മു​മ്പേ ഗ​താ​ഗ​ത​ത്തി​നു ത​യാ​റാ​കു​ന്നു. ടാ​റിം​ഗ് ജോ​ലി​ക​ള്‍ ഉ​ള്‍​പ്പെ​ടെ അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി​നി​ല്‍​ക്കു​ന്ന പാ​ലം അ​ടു​ത്ത​മാ​സം ആ​ദ്യം തു​റ​ന്നു​കൊ​ടു​ത്തേ​ക്കും. ഇ​തി​നു മു​ന്നോ​ടി​യാ​യു​ള്ള പാ​ല​ത്തി​ലെ ഭാ​ര​പ​രി​ശോ​ധ​ന ഉ​ട​ന്‍ ആ​രം​ഭി​ക്കും. അ​വ​സാ​ന​ഘ​ട്ട​ത്തി​ലെ​ത്തി നി​ല്‍​ക്കു​ന്ന ടാ​റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യ​ ശേ​ഷ​മാ​കും ഭാ​ര​പ​രി​ശോ​ധ​ന. ടാ​റിം​ഗ് ജോ​ലി​ക​ള്‍ ഇ​ന്നു​ത​ന്നെ തീ​ര്‍​ക്കാ​ന്‍ സാ​ധി​ക്കു​മെ​ന്നാ​ണു അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ല്‍. അ​ങ്ങ​നെ​യെ​ങ്കി​ല്‍ ഇ​ന്നു​ത​ന്നെ ഭാ​ര​പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും. ടാ​റിം​ഗ് നാ​ള​ത്തേ​യ്ക്കു നീ​ണ്ടാ​ല്‍ നാ​ളെ മു​ത​ല്‍​ക്കേ പ​രി​ശോ​ധ​ന​ക​ള്‍ ആ​രം​ഭി​ക്കൂ​വെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ഭാ​രം നി​റ​ച്ച ടി​പ്പ​ര്‍ ലോ​റി​ക​ള്‍ 24 മ​ണി​ക്കൂ​ര്‍ പാ​ല​ത്തി​ല്‍ നി​ര്‍​ത്തി​യി​ട്ടു​കൊ​ണ്ടാ​ണു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പി​ന്നീ​ട് ഈ ​ലോ​റി​ക​ള്‍ മാ​റ്റി​യും നി​രീ​ക്ഷ​ണം ന​ട​ത്തും. ര​ണ്ടു ദി​വ​സം​മു​മ്പാ​ണു പാ​ല​ത്തി​ലെ ടാ​റിം​ഗ് ആ​രം​ഭി​ച്ച​ത്. ഭാ​ര​പ​രി​ശോ​ധ​ന പൂ​ര്‍​ത്തി​യാ​ക്കി മാ​ര്‍​ച്ച് ആ​റി​നു​മു​മ്പ് പാ​ല​ത്തി​ന്‍റെ പ്ര​ധാ​ന​പ​ണി​ക​ളെ​ല്ലാം തീ​ര്‍​ക്കു​മെ​ന്നു അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി. അ​ഞ്ചാം തീ​യ​തി വൈ​കി​ട്ടോ​ടെ പാ​ലം സ​ര്‍​ക്കാ​രി​നു കൈ​മാ​റാ​നാ​കു​മെ​ന്നാ​ണു വി​ല​യി​രു​ത്ത​ല്‍. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്…

Read More

ഈ ​പോ​ത്തൊ​രു “ചാ​മ്പ്യനാ..! ആരാധകരോടൊപ്പം സെ​ൽ​ഫി​യും വീ​ഡി​യോ​യും എ​ടു​ക്കുന്ന തിരക്കിൽ;  പ്രദർശനത്തിനായി   മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു ബുക്കിംഗ്  കഴിഞ്ഞു

പ​റ​വൂ​ർ: ഭീ​മ​ൻ പോ​ത്ത് പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് കൗ​തു​ക​മാ​യി. 2000 കി​ലോ ഭാ​ര​മു​ള്ള മ​ന്നം സ്വ​ദേ​ശി ബി​നു സ​ദാ​ന​ന്ദ​ൻ ഹ​രി​യാ​ന​യി​ൽ നി​ന്നും ക്കൊ​ണ്ടു വ​ന്ന മു​റ ഇ​ന​ത്തി​ൽ​പ്പെ​ട്ട ചാ​മ്പ്യ​ൻ എ​ന്ന പോ​ത്താ​ണ് നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മാ​യ​ത്. തെ​ക്കേ ഇ​ന്ത്യ​യി​ൽ ത​ന്നെ ഇ​ത്ര വ​ലി​പ്പ​ത്തി​ലു​ള്ള പോ​ത്ത് വേ​റെ ഇ​ല്ലെ​ന്നാ​ണ് ക​ന്നു​കാ​ലി വ​ള​ർ​ത്ത​ലി​ൽ ത​ല്പ​ര​രാ​യ​വ​ർ പ​റ​യു​ന്ന​ത്. പേ​രു​പോ​ലെ ത​ന്നെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി 40 ലേ​റെ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് ചാ​പ്യ​ൻ വി​ജ​യി​യാ​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി ചാ​പ്യ​നെ കാ​ണാ​ൻ ഒ​ട്ടേ​റെ​യാ​ളു​ക​ളാ​ണ് എ​ത്തു​ന്ന​ത്.​കൂ​ടെ നി​ന്ന് സെ​ൽ​ഫി​യും വീ​ഡി​യോ​യും എ​ടു​ക്കാ​നും ന​ല്ല തി​ര​ക്കാ​ണ്. സൗ​മ്യ​നും ശാ​ന്ത​ശീ​ല​നു​മാ​യ​തി​നാ​ൽ കു​ട്ടി​ക​ള​ട​ക്കം ചാ​ന്പ്യ​നൊ​പ്പം ച​ങ്ങാ​ത്ത​ക്കാ​രും കു​റ​വ​ല്ല. നൂ​റ് കി​ലോ​യി​ൽ കു​റ​യാ​ത്ത​താ​ണ് ഇ​വ​ന്‍റെ ഒ​രു ദി​വ​സ​ത്തെ ഭ​ക്ഷ​ണ​ക്ര​മം. 55 കി​ലോ പു​ല്ല്, 30 കി​ലോ വൈ​ക്കോ​ൽ, വി​വി​ധ ഇ​ന​ത്തി​ൽ​പ്പെ​ട്ട ഏ​ഴു കി​ലോ ധാ​ന്യ​ങ്ങ​ൾ എ​ന്നി​വ​യാ​ണു് ആ​ഹാ​ര​ക്ര​മ​ത്തി​ൽ ഉ​ള്ള​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ലേ​ക്ക്…

Read More

ജ​ന്മ​ദി​നാ​ഘോ​ഷം വ്യ​ത്യ​സ്ത​മാ​ക്കി സ്റ്റീ​ഫ​ന്‍ ദേ​വ​സി; സംഭവം കൊച്ചിയില്‍

കൊ​ച്ചി: ജ​ന്മ​ദി​ന​ത്തി​ല്‍ വേ​റി​ട്ട ആ​ഘോ​ഷ പ​രി​പാ​ടി​യു​മാ​യി സ്റ്റീ​ഫ​ന്‍ ദേ​വ​സി. എ​റ​ണാ​കു​ളം ജ​ന​റ​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കും ജീ​വ​ന​ക്കാ​ര്‍​ക്കും സാ​ന്ത്വ​ന​മേ​കി അ​വ​ര്‍​ക്കി​ട​യി​ലെ ഗാ​യ​ക​ർ​ക്കൊ​പ്പം കീ​ബോ​ര്‍​ഡ് വാ​യി​ക്കു​ക​യും ര​ക്ത​ദാ​നം ന​ട​ത്തി​യു​മാ​ണ് സ്റ്റീ​ഫ​ന്‍ ദേ​വ​സി പി​റ​ന്നാ​ള്‍ ആ​ഘോ​ഷി​ച്ച​ത്. ഓ​ള്‍ ഇ​ന്ത്യ സ്റ്റീ​ഫ​ന്‍ ദേ​വ​സി വെ​ല്‍​ഫെ​യ​ര്‍ ആ​ന്‍​ഡ് ഫാ​ന്‍​സ് അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​വി​ധ ജി​ല്ല​ക​ളി​ല്‍ നി​ന്നെ​ത്തി​യ പ്ര​വ​ര്‍​ത്ത​ക​രും ര​ക്ത​ദാ​നം ന​ട​ത്തി. അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ന്‍റ് സേ​വി കു​രി​ശു​വീ​ട്ടി​ല്‍, ന​ട​ന്‍ കൈ​ലാ​ഷ്, നി​ര്‍​മാ​താ​വ് ജോ​ളി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.  

Read More

ത​സ്നി ടീ​ച്ച​ർ​ക്ക് ര​തീ​ഷ് മാ​ഷ് , ഹ​രി​മാ​ഷി​നു മു​ഹ​മ്മ​ദ് ബ​ഷീ​ർ..! തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​യു​ള്ള​വ​ർ​ക്ക് കോ​വി​ഡ് വാ​ക്സി​ൻ; ആ​ളു മാ​റി മൊ​ബൈ​ൽ സ​ന്ദേ​ശ​ങ്ങ​ളെ​ത്തു​ന്നു

വൈ​പ്പി​ൻ: ത​സ്നി ടീ​ച്ച​ർ​ക്ക് ര​തീ​ഷ് മാ​ഷ് , ഹ​രി​മാ​ഷി​നു മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​യൂ​ബ് മാ​ഷി​നു നീ​നാ സ​ണ്ണി, ജി​ല്ല​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്കു​ള​ള അ​ധ്യാ​പ​ക​ർ​ക്കും മ​റ്റ് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് വാ​ക്സീ​ൻ എ​ടു​ക്കാ​നു​ള്ള സ​മ​യ​വും സ്ഥ​ല​വും അ​റി​യി​ച്ചു​കൊ​ണ്ട് മൊ​ബൈ​ലി​ൽ ആ​ളു​മാ​റി വ​ന്ന എ​സ്എം​എ​സ് സ​ന്ദേ​ശ​ങ്ങ​ളാ​ണി​വ. മെ​സേ​ജ് ല​ഭി​ച്ച​യാ​ളും മെ​സേ​ജി​ൽ പ​റ​യു​ന്ന​യാ​ളും ത​മ്മി​ൽ പ​ര​സ്പ​രം അ​റി​യു​ന്ന​വ​ർ പോ​ലു​മ​ല്ല. ഇ​തു ക​ണ്ട് പ​ല അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ആ​ദ്യം സം​ശ​യ​ത്തോ​ടെ നെ​റ്റി ചു​ളി​ച്ചെ​ങ്കി​ലും പി​ന്നീ​ട് അ​ധ്യാ​പ​ക​രു​ടെ​യും സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ​യും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലെ ഗ്രൂ​പ്പു​ക​ളി​ൽ പ​ല​രും ഇ​തു സം​ബ​ന്ധി​ച്ച് പോ​സ്റ്റി​ട്ട​തോ​ടെ സം​ഭ​വം എ​ന്താ​ണെ​ന്ന് വ്യ​ക്ത​മാ​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​മാ​യി ജീ​വ​ന​ക്കാ​രു​ടെ മൊ​ബൈ​ലു​ക​ളി​ൽ എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്ന ഇ​ത്ത​രം തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ചി​ല​ർ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ അ​ത് കു​ഴ​പ്പ​മി​ല്ല നി​ങ്ങ​ൾ സ്വ​ന്തം തി​രി​ച്ച​റി​യി​ൽ കാ​ർ​ഡു​മാ​യി പ​റ​യു​ന്ന സ്ഥ​ല​ത്ത് പ​റ​യു​ന്ന സ​മ​യ​ത്ത് എ​ത്തി​യാ​ൽ മ​തി​യെ​ന്നാ​യി​രു​ന്നു മ​റു​പ​ടി.…

Read More