സ്കൂ​ട്ട​ർ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടിച്ചു; ബ​സി​ന്‍റെ ട​യ​ർ ശ​രീ​ര​ത്തി​ലൂ​ടെ കയറിയിറങ്ങി കോളജ് വി​ദ്യാ​ർ​ഥി​നി മ​രി​ച്ചു; സംഭവം പിറവത്ത്‌

പി​റ​വം: സ്കൂ​ട്ട​ർ സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ച്ച് കോ​ള​ജ് വി​ദ്യാ​ർ​ഥി മ​രി​ച്ചു. ആ​ര​ക്കു​ന്നം ടോ​ക് എ​ച്ച് എ​ൻ​ജി​നീയ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​നി​യാ​യ തി​രു​വാ​ങ്കു​ളം സു​ഭാ​ഷ് ന​ഗ​റി​ൽ അ​നു വി​ഹാ​റി​ൽ അ​നി​ൽ കു​മാ​റി​ന്‍റെ മ​ക​ൾ അ​ഞ്ജ​ലി(19)​യാ​ണ് മ​രി​ച്ച​ത്. ഇ​ന്നു രാ​വി​ലെ ഒ​ന്പ​തോ​ടെ ആ​ര​ക്കു​ന്ന​ത്തി​ന​ടു​ത്ത് പു​ളി​ക്ക​മാ​ലി പ​ന്പി​ന് സ​മീ​പ​ത്തു​വ​ച്ചാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. അ​ഞ്ജ​ലി വീ​ട്ടി​ൽ​നി​ന്നു കോ​ള​ജി​ലേ​ക്ക് സ്കൂട്ടറിൽ പോ​കും വ​ഴി എ​തി​രേ എ​റ​ണാ​കു​ള​ത്തേ​ക്കു വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ സ്കൂ​ട്ട​ർ ബ​സി​ന​ടി​യി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി. ബ​സി​ന്‍റെ ട​യ​ർ വി​ദ്യാ​ർ​ഥി​നി​യു​ടെ ശ​രീ​ര​ത്തി​ലൂ​ടെ ക​യ​റി​യി​റ​ങ്ങു​ക​യും ചെ​യ്തു. അ​പ​ക​ട​സ്ഥ​ല​ത്തു​വ​ച്ചു ത​ന്നെ മ​ര​ണ​മ​ട​ഞ്ഞു.

Read More

അങ്ങനെ ഞാ​റ​ക്ക​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ലം വൈപ്പിനായി; പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പം

  ഹ​രു​ണി സു​രേ​ഷ് വൈ​പ്പി​ന്‍: ജി​ല്ല​യു​ടെ തീ​ര​ദേ​ശ മ​ണ്ഡ​ല​ങ്ങ​ളി​ല്‍ ഒ​ന്നാ​യ ഇ​പ്പോ​ഴ​ത്തെ വൈ​പ്പി​ന്‍ മ​ണ്ഡ​ല​ത്തി​ന്‍റെ ആ​ദ്യ​കാ​ല​ത്തെ പേ​ര് ഞാ​റ​ക്ക​ല്‍ നി​യോ​ജ​ക​മ​ണ്ഡ​ല​മെ​ന്നാ​യി​രു​ന്നു. 2011-ല്‍ ​മ​ണ്ഡ​ല​ങ്ങ​ള്‍ പു​നം​സം​ഘ​ടി​പ്പി​ച്ച് പു​ന​ര്‍നാ​മ​ക​ര​ണം ന​ട​ത്തി​യ​പ്പോ​ഴാ​ണ് പേ​ര് വൈ​പ്പി​ന്‍ എ​ന്നാ​യ​ത്. മാ​ത്ര​മ​ല്ല പ​ള്ളി​പ്പു​റം, കു​ഴു​പ്പി​ള്ളി, എ​ട​വ​ന​ക്കാ​ട്, നാ​യ​ര​മ്പ​ലം, ഞാ​റ​ക്ക​ല്‍, എ​ള​ങ്കു​ന്ന​പ്പു​ഴ, ക​ട​മ​ക്കു​ടി പ​ഞ്ചാ​യ​ത്തു​ക​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഞാ​റ​ക്ക​ലി​ല്‍ ഉ​ള്‍​പ്പെ​ട്ടി​രു​ന്ന​ത്. വൈ​പ്പി​ന്‍ ആ​യ​പ്പോ​ള്‍ മു​ള​വു​കാ​ട് പ​ഞ്ചാ​യ​ത്തി​നെ​യും ഉ​ള്‍​പ്പെ​ടു​ത്തി. ഇ​തി​ല്‍ ക​ട​മ​ക്കു​ടി, ഞാ​റ​ക്ക​ല്‍, കു​ഴു​പ്പി​ള്ളി, പ​ള​ളി​പ്പു​റം പ​ഞ്ചാ​യ​ത്തു​ക​ള്‍ എ​ല്‍​ഡി​എ​ഫും ബാ​ക്കി യു​ഡി​എ​ഫു​മാ​ണ് ഭ​രി​ക്കു​ന്ന​ത്. ആ​ര്‍​ക്കും വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷ​മി​ല്ലാ​തി​രു​ന്ന കു​ഴു​പ്പി​ള്ളി​യി​ലും, ഞാ​റ​ക്ക​ലും എ​ല്‍​ഡി​എ​ഫ് ചി​ല നീ​ക്ക് പോ​ക്കു​ക​ളി​ലൂ​ടെ ഭ​ര​ണം പി​ടി​ച്ചെ​ടു​ത്ത​താ​ണ്. പേരുമാറിയപ്പോൾ എൽഡിഎഫിനൊപ്പംമ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും സാ​ധാ​ര​ണ​ക്കാ​രു​മാ​യ ആ​ളു​ക​ളാ​ണ് മ​ണ്ഡ​ല​ത്തി​ല്‍ ഭൂ​രി​പ​ക്ഷ​വും. സാ​മു​ദാ​യി​ക​മാ​യി നോ​ക്കി​യാ​ല്‍ വോ​ട്ട​ര്‍​മാ​രി​ല്‍ കൂ​ടു​ത​ലും ഈ​ഴ​വ, ക്രിസ്ത്യ​ന്‍ വി​ഭാ​ഗ​ങ്ങ​ളാ​ണ്. മ​ത്സ്യ​വ്യ​വ​സാ​യ​മാ​ണ് പ്ര​ധാ​ന വ്യ​വ​സാ​യം. ബീ​ച്ച് ടൂ​റി​സ​വും മ​ണ്ഡ​ല​ത്തി​ലെ​ പ്ര​ധാ​ന ശ്രോ​ത​സാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ അ​തി​പ്ര​സ​രം തു​ളു​മ്പു​ന്ന മ​ണ്ഡ​ലം ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ളെ മാ​റി…

Read More

തെ​ളി​യി​ല്ല; പ​ക്ഷേ പ​ണി​ത​രും..! തെ​രു​വു​വി​ള​ക്ക് രാ​ത്രി​യി​ൽ തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ലും രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ത​ല​യ്ക്കു മു​ക​ളി​ൽ   ഭീഷണിയാകുന്നു…

വാ​ഴ​ക്കു​ളം: ടൗ​ണി​ൽ പ്ര​കാ​ശം പ​ര​ത്താ​ൻ സ്ഥാ​പി​ക്ക​പ്പെ​ട്ട തെ​രു​വു​വി​ള​ക്ക് രാ​ത്രി​യി​ൽ തെ​ളി​ഞ്ഞി​ല്ലെ​ങ്കി​ലും രാ​പ​ക​ൽ ഭേ​ദ​മി​ല്ലാ​തെ ത​ല​യ്ക്കു മു​ക​ളി​ൽ തൂ​ങ്ങി​യാ​ടും. വാ​ഴ​ക്കു​ളം ടൗ​ണി​ലെ പെ​ട്രോ​ൾ പ​മ്പി​നു മു​മ്പി​ലാ​ണ് നൂ​ലി​ൽ തൂ​ങ്ങി​യാ​ടു​ന്ന വാ​ൾ പോ​ലെ വൈ​ദ്യു​ത വ​യ​റി​ൽ തെ​രു​വു​വി​ള​ക്കി​ന്‍റെ ഭാ​ഗ​ങ്ങ​ൾ തൂ​ങ്ങി​യാ​ടു​ന്ന​ത്. പെ​ട്രോ​ൾ പ​മ്പു​കൂ​ടാ​തെ വെ​യ് ബ്രി​ഡ്ജ്, കേ​ര​ള ബാ​ങ്ക് ശാ​ഖ, നി​ര​വ​ധി പൈ​നാ​പ്പി​ൾ വ്യാ​പാ​ര​ശാ​ല​ക​ൾ തു​ട​ങ്ങി​യ​വ​യി​ലേ​ക്കെ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്കും തി​ര​ക്കേ​റി​യ സം​സ്ഥാ​ന പാ​ത​യി​ലെ നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ​ക്കും മു​ക​ളി​ലാ​ണ് തെ​രു​വു​വി​ള​ക്കി​ന്‍റെ അ​ട​ർ​ന്ന ഭാ​ഗം തൂ​ങ്ങി​ക്കി​ട​ക്കു​ന്ന​ത്. മൂ​വാ​റ്റു​പു​ഴ ഭാ​ഗ​ത്തേ​ക്കു പോ​കു​ന്ന ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര പാ​ത​യി​ലാ​ണ് ഇ​തെ​ന്ന​തും ക​ടു​ത്ത അ​പ​ക​ട ഭീ​തി ഉ​യ​ർ​ത്തു​ക​യാ​ണ്.

Read More

ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​ന ക​രാ​ര്‍; കാ​യ​ലി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്രതിഷേധിച്ച് കോൺഗ്രസ്

കൊ​ച്ചി: കേ​ര​ള​ത്തി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ തൊ​ഴി​ലും ജീ​വി​ത​വും വി​ദേ​ശ കു​ത്ത​ക​ള്‍​ക്കു കൈ​മാ​റാ​ന്‍ സ​ര്‍​ക്കാ​ര്‍ ന​ട​ത്തി​യ നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ വ​ടു​ത​ല മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ച്ചാ​ളം ഷ​ണ്മു​ഖ​പു​രം ഫി​ഷ് ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​നു സ​മീ​പ​മു​ള്ള കാ​യ​ലി​ല്‍ പ​ന്തം​കൊ​ളു​ത്തി പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. ഹൈ​ബി ഈ​ഡ​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സി​സി പ്ര​സി​ഡ​ന്‍റും എം​എ​ൽ​എ​യു​മാ​യ ടി.​ജെ. വി​നോ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സി.​ജെ. ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ലൂ​ഡി ലൂ​യി​സ് എ​ക്‌​സ് എം​എ​ല്‍​എ, കൗ​ണ്‍​സി​ല​ര്‍ ഹെ​ന്‍‌​റി ഓ​സ്റ്റി​ന്‍, മു​ന്‍ കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ ആ​ല്‍​ബ​ര്‍​ട്ട് അ​മ്പ​ല​ത്തി​ങ്ക​ള്‍, ആ​ന്‍​സ ജെ​യിം​സ്, അ​ഡ്വ. ലെ​സ്ലി സ്റ്റീ​ഫ​ന്‍, അ​ഡ്വ. ജോ​യ് ജോ​ര്‍​ജ്, എം.​വി. ജോ​ര്‍​ജ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Read More

എ​ളം​കു​ള​ത്തെ വ​ള​വി​ല്‍ ഏ​ഴ് മാ​സ​ത്തി​നി​ടെ പൊ​ലി​ഞ്ഞ​ത്  ഒ​മ്പ​തോ​ളം ജീ​വ​നു​ക​ള്‍; റോഡ് അപകടങ്ങളിൽ മുന്നിൽ എറണാകുളം

 കൊച്ചി; എ​ളം​കു​ള​ത്തെ വ​ള​വി​ല്‍ ക​ഴി​ഞ്ഞ ഏ​ഴു മാ​സ​ത്തിനിടെ പൊ​ലി​ഞ്ഞ​ത് ഒ​മ്പ​ത് ജീ​വ​നു​ക​ള്‍. അ​മി​ത വേ​ഗ​വും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിംഗും മൂ​ലം പ​തി​വാ​യി ബൈ​ക്ക് അ​പ​ക​ട​ങ്ങ​ള്‍ ന​ട​ക്കു​ന്ന സ്ഥ​ല​മാ​ണിത്. ഇ​വി​ടു​ത്തെ മെ​ട്രോ തൂ​ണി​ല്‍ വാ​ഹ​ന​ങ്ങ​ളി​ടി​ച്ചാ​ണ് ഏ​റെ അ​പ​ക​ട​ങ്ങ​ളും ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. കൂ​ടു​ത​ലും ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​രാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ടു​ന്ന​ത്.ഏ​താ​നും ദി​വ​സ​ങ്ങ​ള്‍​ക്ക് മു​മ്പും മെ​ട്രോ തൂ​ണി​ല്‍ ബൈ​ക്ക് ഇടിച്ച് ര​ണ്ട് യു​വാ​ക്ക​ള്‍ മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ക​ട​വ​ന്ത്ര കു​ടും​ബി കോ​ള​നി നി​വാ​സി​ക​ളാ​യ വി​ശാ​ല്‍(25), സു​മേ​ഷ്(24) എ​ന്നി​വ​രാ​ണ് ക​ഴി​ഞ്ഞ മാ​സം 25നു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ മ​രി​ച്ച​ത്. ഇ​തി​നും മു​മ്പും നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളി​ല്‍ യു​വാ​ക്ക​ള്‍ മ​ര​ണ​പ്പെ​ട്ടി​ട്ടു​ണ്ട്. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി സ​മ​രം ന​ട​ത്തി​യ​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എം​ആ​ര്‍​എ​ല്‍ സി​ഗ്ന​ല്‍ ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്കു​ക​യും മെ​ട്രോ തൂ​ണു​ക​ലി​ല്‍ റി​ഫ്ള​ക്ട​റു​ക​ള്‍ പ​തി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ര്‍​ന്നും ഈ ​ഭാ​ഗ​ത്ത് അ​പ​ക​ട​ങ്ങ​ള്‍ അ​ര​ങ്ങേ​റു​ക​യാ​ണ്. റോഡ് അപകടങ്ങളിൽ മുന്നിൽ എറണാകുളംപോ​ലീ​സ് പു​റ​ത്തു​വി​ടു​ന്ന ക​ണ​ക്കു​ക​ൾ പ്ര​കാ​രം ക​ഴി​ഞ്ഞ വ​ര്‍​ഷം സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍…

Read More

എ​ളം​കു​ള​ത്തെ അ​പ​ക​ട വ​ള​വി​ൽ വീ​ണ്ടും മ​നു​ഷ്യ​ക്കു​രു​തി; മ​രി​ച്ച​ത് തൊ​ടു​പു​ഴ സ്വ​ദേ​ശി; ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

  കൊ​ച്ചി: എ​ളം​കു​ളം വ​ള​വി​ല്‍ ഇ​ന്നു രാ​വി​ലെ​യു​ണ്ടാ​യ ബൈ​ക്ക് അ​പ​ക​ട​ത്തി​ല്‍ യു​വാ​വ് മ​രി​ച്ചു. തൊ​ടു​പു​ഴ ക​രി​ങ്കു​ന്ന മോ​ട​യ്ക്ക​ല്‍ വീ​ട്ടി​ല്‍ സ​ത്യ​ന്റെ മ​ക​ന്‍ സ​നി​ല്‍ (21) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന് രാ​വി​ലെ 6.10 ഓ​ടെ വൈ​റ്റി​ല​യി​ല്‍​നി​ന്നും ക​ട​വ​ന്ത്ര ഭാ​ഗ​ത്തേ​ക്ക് വ​രു​ന്ന ട്രാ​ക്കി​ലാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. വൈ​റ്റി​ല ഭാ​ഗ​ത്തു നി​ന്നും വ​രി​ക​യാ​യി​രു​ന്ന യു​വാ​ക്ക​ള്‍ എ​ളം​കു​ളം വ​ള​വി​ല്‍ ബൈ​ക്ക് വീ​ശി വ​ള​ക്ക​വെ തെ​ന്നി മ​റി​ഞ്ഞ് റോ​ഡ​രി​കി​ലെ ഓ​ട​യു​ടെ സ്ലാ​ബി​ല്‍ ചെ​ന്നി​ടി​ക്കു​ക​യാ​യി​രു​ന്നു. സ​നി​ല്‍ സം​ഭ​വ​സ്ഥ​ല​ത്ത് വ​ച്ചു ത​ന്നെ മ​ര​ണ​പ്പെ​ട്ടു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കൂ​ടെ യാ​ത്ര ചെ​യ്തി​രു​ന്ന തൊ​ടു​പു​ഴ സ്വ​ദേ​ശി ത​ന്നെ​യാ​യ സ​ന​ല്‍ സ​ജി (21) എ​ന്ന​യാ​ള്‍​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. ഇ​ദേ​ഹ​ത്തെ എ​റ​ണാ​കു​ളം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​വ​രോ​ടൊ​പ്പം ബൈ​ക്കി​ല്‍ ഒ​രാ​ള്‍ കൂ​ടി​യു​ണ്ടാ​യി​രു​ന്ന​താ​യും പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. സ​നി​ലി​ന്റെ മൃ​ത​ദേ​ഹം മെ​ഡി​ക്ക​ല്‍ ട്ര​സ്റ്റ് ആ​ശു​പ​ത്രി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടു​കൊ​ടു​ക്കും. തൊ​ടു​പു​ഴ സ്വ​ദേ​ശി​ക​ളാ​യ യു​വാ​ക്ക​ള്‍ കം​പ്യൂ​ട്ട​ര്‍ കോ​ഴ്‌​സ്…

Read More

എ​ല്‍​ഡി​എ​ഫി​ല്‍ സീ​റ്റ് ച​ര്‍​ച്ച ഇ​ന്ന്; എ​ന്‍​സി​പി​യു​ടെ ആ​വ​ശ്യം നാ​ലു സീ​റ്റ്; ര​ണ്ടി​ലൊ​തു​ക്കാ​ന്‍ സി​പി​എം

ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടംകൊ​ച്ചി: ഇ​ന്നു ന​ട​ക്കു​ന്ന എ​ല്‍​ഡി​എ​ഫ് സീ​റ്റ് വി​ഭ​ജ​ന ച​ര്‍​ച്ച​യി​ല്‍ എ​ന്‍​സി​പി നാ​ലു സീ​റ്റു​ക​ള്‍​ചോ​ദി​ക്കും. പാ​ലാ സീ​റ്റ് ന​ഷ്ട​പ്പെ​ട്ടു​വെ​ങ്കി​ലും ക​ഴി​ഞ്ഞ പ്രാ​വ​ശ്യം മ​ത്സ​രി​ച്ച നാ​ലു സീ​റ്റു​ക​ള്‍ അ​വ​കാ​ശ​പ്പെ​ടാ​നാ​ണ് ഇ​ന്ന​ലെ ചേ​ര്‍​ന്ന സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ച​ത്. എ​ല്‍​ഡി​എ​ഫ് നാ​ലു സീ​റ്റു​ക​ളും ന​ല്കു​മെ​ന്നാ​ണ് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​പി. പീ​താം​ബ​ര​ന്‍ മാ​സ്റ്റ​റി​ന്‍റെ അ​ഭി​പ്രാ​യം. ഇ​തു​വ​രെ പാ​ലാ സീ​റ്റ് ന​ല്‍​കി​ല്ലെ​ന്നു പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും അ​ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. എ​ന്നാ​ല്‍ പാ​ലാ​യി​ല്‍ ജോ​സ് കെ. ​മാ​ണി​യും മാ​ണി സി. ​കാ​പ്പ​നും പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു. മാ​ണി സി. ​കാ​പ്പ​ന്‍ പോ​യ​തോ​ടെ നാ​ലു സീ​റ്റു​ക​ള്‍ എ​ന്ന കാ​ര്യ​ത്തി​ല്‍ സി​പി​എം ക​ടു​ത്ത നി​ല​പാ​ട് സ്വീ​ക​രി​ക്കും. ചെ​റു​ഘ​ട​ക​ക​ക്ഷി​ക​ളി​ല്‍​നി​ന്നും സീ​റ്റു​ക​ള്‍ പ​രാ​മ​വ​ധി എ​ടു​ക്കാ​നു​ള്ള നീ​ക്ക​മാ​ണ് സി​പി​എം സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പം ശ​ക്ത​മാ​ണ്. എ​ന്‍​സി​പി​ക്കു നി​ല​വി​ല്‍ കൈ​യി​ലു​ള്ള മൂ​ന്നു സീ​റ്റു​ക​ളാ​ണ്. പാ​ലാ ന​ഷ്ട​പ്പെ​ട്ട​തി​നു പി​ന്നാ​ലെ കു​ട്ട​നാ​ട്, എ​ല​ത്തൂ​ര്‍, കോ​ട്ട​യ്ക്ക​ല്‍ സീ​റ്റു​ക​ള്‍ ഉ​റ​പ്പി​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ്…

Read More

ക​ര്‍​ദി​നാ​ളു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

കൊ​ച്ചി: സീ​റോ മ​ല​ബാ​ര്‍ സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി​യു​മാ​യി ബി​ജെ​പി നേ​താ​ക്ക​ള്‍ കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.ബി​ജെ​പി​യു​ടെ കേ​ര​ള​ത്തി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ചു​മ​ത​ല​യു​ള്ള ക​ര്‍​ണാ​ട​ക ഉ​പ​മു​ഖ്യ​മ​ന്ത്രി അ​ശ്വ​ത് നാ​രാ​യ​ണ്‍, ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍ എ​ന്നി​വ​രാ​ണ് ക​ര്‍​ദി​നാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. കൊ​ച്ചി​യി​ലെ കെ​സി​ബി​സി ആ​സ്ഥാ​ന​മാ​യ പി​ഒ​സി​യി​ലാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച. വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​ണ് ഇ​രു​വ​രും ക​ര്‍​ദി​നാ​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. രാ​വി​ലെ 9.30 ഓ​ടെ​യാ​ണ് കെ. ​സു​രേ​ന്ദ്ര​ന്‍ പി​ഒ​സി​യി​ലെ​ത്തി​യ​ത്. ഇ​തി​ന് ശേ​ഷ​മാ​ണ് അ​ശ്വ​ത് നാ​രാ​യ​ണ്‍ എ​ത്തി​യ​ത്.

Read More

അ​ടു​ക്ക​ള​യ്ക്ക് “തീ’ ​പി​ടി​ക്കും; പാ​ച​ക​വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി; ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25 രൂ​പ​യുടെ വർധന

  കൊ​ച്ചി: പാ​ച​ക വാ​ത​ക വി​ല വീ​ണ്ടും കൂ​ട്ടി. ഗാ​ർ​ഹി​ക ഉ​പ​യോ​ഗ​ത്തി​നു​ള്ള സി​ലി​ണ്ട​റി​ന് 25 രൂ​പ​യാ​ണ് വ​ർ​ധി​പ്പി​ച്ച​ത്. ഇ​തോ​ടെ കൊ​ച്ചി​യി​ലെ പു​തി​യ വി​ല 826 രൂ​പ​യാ​യി ഉ​യ​ര്‍​ന്നു. വാ​ണി​ജ്യ ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സി​ലി​ണ്ട​റി​ന്‍റെ വി​ല​യും വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സി​ലി​ണ്ട​റി​ന് 100 രൂ​പ​യാ​ണ് കൂ​ട്ടി​യ​ത്. 1,618 രൂ​പ​യാ​ണ് പു​തി​യ വി​ല. പു​തി​യ നി​ര​ക്ക് നി​ല​വി​ൽ വ​ന്നു. ക​ഴി​ഞ്ഞ​യാ​ഴ്ച പാ​ച​ക വാ​ത​ക വി​ല 25 രൂ​പ വ​ര്‍​ധി​പ്പി​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ മൂ​ന്നു മാ​സ​ത്തി​നി​ടെ ഗാ​ര്‍​ഹി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കു​ള്ള പാ​ച​ക​വാ​ത​ക സി​ലി​ണ്ട​റി​ന് ഇ​രു​നൂ​റി​ല​ധി​കം രൂ​പ​യാ​ണ് വി​ല വ​ര്‍​ധി​ച്ച​ത്.

Read More

സാ​നി​റ്റൈ​സറിന്‍റെ കാ​ലി​കു​പ്പി​പോ​ലും കാ​ണാ​നി​ല്ല! രോ​ഗം ക്ഷ​ണി​ച്ചു​വ​രു​ത്തി എ​ടി​എ​മ്മു​ക​ള്‍; പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ നി​ല​ച്ചു

കൊ​ച്ചി: പോ​ലീ​സി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ള്‍​പ്പെ​ടെ ക​ര്‍​ശ​ന പ​രി​ശോ​ധ​ന​ക​ള്‍ നി​ല​ച്ച​തോ​ടെ ജി​ല്ല​യി​ലെ മി​ക്ക എ​ടി​എ​മ്മു​ക​ളി​ലും സാ​നി​റ്റൈ​സർ കുപ്പിക​ള്‍ കാ​ലി. ദി​വ​സ​വും നൂ​റു​ക​ണ​ക്കി​നു ഉ​പ​ഭോ​ക്താ​ക്ക​ളെ​ത്തു​ന്ന ദേ​ശ​സാ​ല്‍​കൃ​ത ബാ​ങ്കു​ക​ളു​ടേ​ത​ട​ക്കം എ​ടി​എ​മ്മു​ക​ളി​ല്‍ പ​ല​യി​ട​ങ്ങ​ളി​ലും സാ​നി​റ്റൈ​സർ‍ കി​ട്ടാ​ക്ക​നി​യാ​യി. സം​സ്ഥാ​ന​ത്ത് ദി​വ​സ​വും ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്കു രോ​ഗം സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ജി​ല്ല​യി​ലാ​ണെ​ന്നി​രി​ക്കെ​യാ​ണു ഈ ​ജാ​ഗ്ര​ത​ക്കു​റ​വ്. ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നാളുകൾ വ​ന്നു​പോ​കു​ന്ന എ​റ​ണാ​കു​ളം ന​ഗ​ര​ത്തി​ലെ ചി​ല എ​ടി​എ​മ്മു​ക​ളി​ല്‍ സാ​നി​റ്റൈ​സറിന്‍റെ കാ​ലി​കു​പ്പി​പോ​ലും കാ​ണാ​നി​ല്ലാ​ത്ത സ്ഥി​തി​യാ​ണ്. റെ​യി​ല്‍​വേ സ്റ്റേ​ഷ​നു​ക​ള്‍​ക്കു സ​മീ​പ​വും ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ലെ ചി​ല എ​ടി​എ​മ്മു​ക​ളി​ലു​മാ​ണു കോ​വി​ഡ് പ്രോ​ട്ടാ​ക്കോ​ള്‍ ലം​ഘ​നം. കൈ​ക​ള്‍ ക​ഴു​കാ​ന്‍ സോ​പ്പും വെ​ള്ള​വും ഇ​വി​ട​ങ്ങ​ളി​ല്‍ ല​ഭ്യ​മ​ല്ല. എ​ടി​എ​മ്മു​ക​ളി​ല്‍ കൃ​ത്യ​മാ​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യി​ട്ടു​ണ്ടു​താ​നും. ഇ​ട​പാ​ടു​ക​ള്‍​ക്കു മു​മ്പും ശേ​ഷ​വും സാ​നി​റൈ​സ​ര്‍ ചെ​യ്യ​ണ​മെ​ന്നാ​ണു അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്. എ​ന്നാ​ല്‍ സ്വ​ന്തം കൈ​യി​ല്‍ സാ​നി​റൈ​സ​ര്‍ ക​രു​തി​യി​ല്ലെ​ങ്കി​ല്‍ നിർദേശം പാലിക്കാൻ കഴിയാത്ത സ്ഥി​തി​യാ​ണു​ള്ള​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍​നി​ന്ന​ട​ക്കം എ​ത്തു​ന്ന​വ​ര്‍ കൂ​ടു​ത​ലാ​യി ഉ​പ​യോ​ഗി​ക്കു​ന്ന എ​ടി​എ​മ്മു​ക​ളി​ല്‍​പോ​ലും ഇ​ത്ത​ര​ത്തി​ല്‍ സാ​നി​റ്റൈ​സ​ര്‍ ല​ഭ്യ​മ​ല്ലാ​ത്ത​തു രോ​ഗം…

Read More