കൊച്ചി: ജില്ലയില്‍ കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി തുടരുന്നതിനിടെ വീടുകളില്‍ നിരീക്ഷണത്തിലുള്ളവരുടെ നീരീക്ഷണ കാലയളവ് വര്‍ധിപ്പിച്ചു. വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍നിന്നും മാര്‍ച്ച് അഞ്ചിനും 24 നും ഇടയില്‍ ജില്ലയില്‍ തിരികെയെത്തിയവര്‍ വീടുകളില്‍ 28 ദിവസം നിരീക്ഷണത്തില്‍ കഴിയണമെന്ന് അധികൃതര്‍ വ്യക്തമാക്കി. പുതിയ നിര്‍ദേശ പ്രകാരം പ്രസ്തുത കാലയളവില്‍ ജില്ലയില്‍ തിരികെ എത്തിയശേഷം 14 ദിവസത്തെ നിരീക്ഷണ കാലയളവ് ഇതിനോടകം പൂര്‍ത്തിയാക്കിയവരും 28 ദിവസം തന്നെ നിരീക്ഷണത്തില്‍ കഴിയണം. ഇതിന്റെ അടിസ്ഥാനത്തില്‍ ഈ കാലയളവില്‍ ജില്ലയില്‍ തിരികെയെത്തി 14 ദിവസത്തെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയ 9,280 പേരോട് 28 ദിവസ നിരീക്ഷണ കാലയളവ് പൂര്‍ത്തീകരിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്കി. ഇതോടെ വീടുകളില്‍ നിലവില്‍ നിരീക്ഷണത്തില്‍ ഉള്ളവരുടെ എണ്ണം 12,097 ആയി. ഇന്നലെ പുതിയതായി 351 പേരെയാണു വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. വീടുകളില്‍ നിരീക്ഷണത്തില്‍ ഉണ്ടായിരുന്ന 38 പേരെ…
Read MoreCategory: Kochi
ലോക്ക് ഡൗൺ നൽകുന്ന പാഠം; മുറ്റവും ടെറസും നിറയെ പച്ചക്കറി; മാതൃകയായി പഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്
പറവൂർ: ഗ്രാമപഞ്ചായത്തിനെ പച്ചക്കറി കൃഷിയിൽ സ്വയംപര്യാപ്തമാക്കി മാറ്റുന്ന തിരക്കിനിടയിലും തന്റെ വീടിന്റെ മുറ്റവും ടെറസും നിറയെ പച്ചക്കറി വിളയിച്ച് മാതൃകയാകുകയാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ജി. അനൂപ്. വീടിരിക്കുന്ന സ്ഥലം കഴിഞ്ഞാൽ ചെറിയ മുറ്റം മാത്രമാണുള്ളതെങ്കിലും ടെറസിന്റെ മുക്കും മൂലയും ഉൾപ്പെടെ ഓരോ ഇഞ്ച് സ്ഥലത്തും പച്ചക്കറി കൃഷിയാണ്. വീട്ടിലെ ആവശ്യം കഴിഞ്ഞുള്ളവ അനൂപ് അയൽവാസികൾക്ക് നൽകുകയോ, വിൽക്കുകയോ ചെയ്യും. വെണ്ട, പാവൽ എന്നിവ കൊണ്ടാട്ടമായി ഉണക്കി സൂക്ഷിക്കും. ഇഞ്ചി, പച്ചമുളക്, വേപ്പില എന്നിവ കടയിൽ നിന്നു വാങ്ങിയിട്ട് വർഷങ്ങളായി. മത്സ്യവില്പനക്കാർ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ബോക്സിലാണ് ഇഞ്ചി കൃഷി. ഒരു ബോസ്കിൽനിന്നു നാലു കിലോ ഇഞ്ചി വരെ ലഭിക്കും. കോവൽ, കുമ്പളം, മത്തൻ, ചീര, കോളിഫ്ലവർ, കാബേജ് എന്നിവ കാലാവസ്ഥയ്ക്ക് അനുസൃതമായി കൃഷി ചെയ്യുന്നതാണ് അനൂപിന്റെ രീതി. ആവശ്യസാധനങ്ങൾക്ക് നാം മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കുന്നതുമൂലമുള്ള ലോക്ക് ഡൗൺ…
Read Moreലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവർക്ക് നിയനടപടിയും ഒപ്പം പോലീസ് വക കൃഷിപാഠവും
കൊച്ചി: ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരത്തിലിറങ്ങുന്നവരെ ഇനി പോലീസ് കൃഷിപാഠങ്ങള്‍ കൂടി പഠിപ്പിക്കും. നിയമലംഘകര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതിനൊപ്പം പച്ചക്കറിക്കൃഷിക്കായി ജീവനി പദ്ധതിയുടെ ഭാഗമായ വിത്ത് പായ്ക്കറ്റുകള്കൂടി നല്‍കാനാണു തീരുമാനം. കൃഷി വകുപ്പ് ജീവനി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 50 ലക്ഷം വിത്ത് പായ്ക്കറ്റുകളാണ് വിതരണത്തിനായി തയാറാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തില്‍ എറണാകളും, തൃശൂര്‍, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ പച്ചക്കറി വിത്തുകള്‍ വിതരണം ചെയ്യും. ഈ പദ്ധതിയില്‍ പോലീസ് സേനയ്ക്കും വിതരണത്തിനായി ആവശ്യത്തിന് വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമാക്കും. ഇവയാണ് നിയമം ലംഘിക്കുന്നവര്‍ക്കു പോലീസ് നല്‍കുന്നത്. വിത്ത് പായ്ക്കറ്റുകളുടെ സംസ്ഥാനതല വിതരണ ഉദ്ഘാടനം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ മന്ത്രി വി.എസ്. സുനില്‍കുമാര്‍ നിര്‍വഹിച്ചു. ഈ മാസം ഏഴിനകം എല്ലാ ജില്ലകളിലും വിതരണത്തിനായി വിത്ത് പായ്ക്കറ്റുകള്‍ ലഭ്യമാക്കും. പച്ചക്കറികൃഷി വ്യാപന പദ്ധതിക്കു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേതൃത്വം നല്കുമെന്നു മന്ത്രി അറിയിച്ചു.
Read Moreസാധനം പടിക്കലെത്തും; കീശ കാലിയാകും; സപ്ലൈകോ ആരംഭിച്ച ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തെക്കുറിച്ച് വ്യാപക പരാതി
കൊച്ചി: ലോക്ക് ഡൗണിനോടനുബന്ധിച്ചു സപ്ലൈകോ ആരംഭിച്ച ഓണ്‍ലൈന്‍ ഭക്ഷ്യവിതരണത്തിന് ഈടാക്കുന്ന ഡെലിവറി നിരക്ക് ഉപഭോക്താക്കളുടെ കീശ കാലിയാക്കുന്നു. സാധനങ്ങളുടെ വിലയ്ക്കു പുറമേ 60 രൂപയോളമാണ് ഓണ്‍ലൈന്‍ കമ്പനി ഡെലിവറി നിരക്കെന്ന പേരില്‍ അധികമായി ഈടാക്കുന്നത്. പ്രമുഖ ഓണ്‍ലൈന്‍ ഡെലിവറി കമ്പനിയുമായി സഹകരിച്ചു കഴിഞ്ഞ ദിവസമാണു സപ്ലൈകോ ഭക്ഷ്യസാധനങ്ങള്‍ വീടുകളിലെത്തിക്കുന്ന പദ്ധതിക്കു തുടക്കമിട്ടത്. സപ്ലൈകോയുടെ പദ്ധതിയുടെ മറവില്‍ ഓണ്‍ലൈന്‍ കമ്പനി വന്‍ ലാഭം ഉണ്ടാക്കുകയാണെന്ന് ഉപഭോക്താക്കള്‍ ആരോപിക്കുന്നു. അരി, വെളിച്ചെണ്ണ, ധാന്യങ്ങള്‍ തുടങ്ങിയ സാധനങ്ങള്‍ ഓണ്‍ലൈന്‍ ഡെലിവറി ലിസ്റ്റിലുണ്ടെങ്കിലും അത്യാവശ്യ സാധനമായ പഞ്ചസാരയില്ല. മാത്രമല്ല സാധനങ്ങളുടെ ആകെ തുക 300 രൂപയോ അതിന് മുകളിലോ ആവുകയും വേണം. ഇതില്‍ കുറഞ്ഞാല്‍ ഡെലിവറി ലഭിക്കില്ല. പ്രാരംഭ നടപടി എന്ന നിലയിലാണ് സപ്ലൈകോയുടെ ആസ്ഥാനമായ കടവന്ത്ര ഗാന്ധിനഗറിന് എട്ടുകിലോ മീറ്റര്‍ പരിധിയില്‍ ഭക്ഷണ സാധനങ്ങള്‍ എത്തിക്കുന്നതെന്ന് നേരത്തെ സപ്ലൈകോ അറിയിച്ചിരുന്നു. തുടര്‍ന്ന്…
Read More‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ഞാനും..! മരുന്നുകള്‍ സൗജന്യമായി വീട്ടിലെത്തിക്കുന്ന പദ്ധതിയുമായി എംഎല്‍എ
ആലുവ: ലോക്ക്ഡൗണ്‍ മൂലം മരുന്ന് വാങ്ങാനാകാതെ വിഷമിക്കുന്ന നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി അലോപ്പതി മരുന്നുകള്‍ വീടുകളിലെത്തിച്ച് നല്കുന്ന പദ്ധതി അന്‍വര്‍ സാദത്ത് എംഎല്‍എയുടെ നേതൃത്വത്തില്‍ ആരംഭിച്ചു. ‘ഒറ്റയ്ക്കല്ല ഒപ്പമുണ്ട് ഞാനും’ എന്ന പേരിലാണ് ആലുവ നിയോജക മണ്ഡലത്തില്‍പ്പെട്ട ആലുവ നഗരസഭ, എടത്തല, കീഴ്മാട്, ചൂര്‍ണിക്കര, ചെങ്ങമനാട്, നെടുമ്പാശേരി, ശ്രീമൂലനഗരം, കാഞ്ഞൂര്‍ പഞ്ചായത്തുകളിലായി പദ്ധതി ആരംഭിച്ചത്. സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പാവപ്പെട്ട രോഗികള്‍ക്കാവശ്യമായ അലോപ്പതി മരുന്നുകളാണ് വീടുകളിലെത്തിച്ച് നല്‍കുന്നത്. ഫോണ്‍: 9995059024. ജീവകാരുണ്യ പ്രവര്‍ത്തകരുടെയും ഉദാരമതികളുടെയും സ്പോണ്സര്ഷിപ്പില് നടപ്പാക്കുന്ന പദ്ധതിയില്‍ 24 സന്നദ്ധ സേവകരും ഫാര്‍മസിസ്റ്റ് ബിരുദം പൂര്‍ത്തിയാക്കിയവരും നിലവില്‍ ഫാര്‍മസിസ്റ്റായി ജോലി ചെയ്ത് വരുന്നവരുമായ 17 പേരുമാണ് പ്രവര്‍ത്തിക്കുന്നത്. മരുന്നുകള്‍ ലഭ്യമാകുന്നതിന് നിയോജക മണ്ഡലത്തിലെ 21 മെഡിക്കല്‍ ഷോപ്പുകളുമായി ഇതിനകം ധാരണയിലായതായി എംഎല്‍എ പറഞ്ഞു.
Read Moreവിപണിയിലേക്കു വരവുകൂടി, വാങ്ങൽ കുറഞ്ഞു; പഴം, പച്ചക്കറി വിലയിൽ കുറവ് വരുത്തി വ്യാരികൾ
മൂവാറ്റുപുഴ: ലോഡുകൾ കൂടുതലായി എത്തിത്തുടങ്ങിയതോടെ ജില്ലയിൽ മിക്ക മേഖലകളിലും പഴം, പച്ചക്കറി വില താഴ്ന്നു. പഴം, പച്ചക്കറി കടകളിൽ വലിയ തിരക്കില്ല. കച്ചവടം തീരെ കുറഞ്ഞതും വിലകുറയ്ക്കാൻ വ്യാപാരികളെ നിർബന്ധിതരാക്കി. പച്ചക്കറികൾ കൂടുതൽ വാങ്ങിയിരുന്നവർ പോലും ഇപ്പോൾ അളവു കുറച്ചതായി വ്യാപാരികൾ പറയുന്നു. വേനലിൽ ഏറെ വില്പനയുണ്ടായിരുന്ന പഴവർഗങ്ങൾക്കും വില്പന കുറഞ്ഞിട്ടുണ്ട്. ഓറഞ്ച്, മുന്തിരി, മാന്പഴം തുടങ്ങിയവയ്ക്കും വലിയ ഡിമാൻഡില്ല. ഓറഞ്ചിന് കിലോയ്ക്ക് 50-70 രൂപയ്ക്കിടയിലാണ് വില്പന. മാന്പഴ സീസൺ തുടങ്ങിയതോടെ കടകളിൽ ആവശ്യത്തിന് ലോഡ് വരുന്നുണ്ട്. നാടൻ ഇനങ്ങളാണ് കൂടുതലും. മൂവാണ്ടൻ മാങ്ങ 70 രൂപയ്ക്കാണ് വില്പന. പ്രിയോർ കിലോയ്ക്ക് 100 രൂപയും സിന്ദൂരത്തിന് 70 രൂപയുമാണ് വില. മുന്തിരി വില 100-120 രൂപയ്ക്ക് ഇടയിലാണ്. പൈനാപ്പിൾ വിലയാണ് ഏറെ കുറഞ്ഞത്. മൂവാറ്റുപുഴ ഭാഗത്ത് കിലോയ്ക്ക് 15 രൂപ മുതൽ പൈനാപ്പിൾ വില്ക്കുന്പോൾ ജില്ലയുടെ മറ്റു…
Read Moreലോക്ക് ഡൗൺ ലംഘിച്ച് വഴിയിൽ ആൾകൂട്ടം; ചോദ്യം ചെയ്ത ആരോഗ്യ പ്രവർത്തകർക്കു നേരെ അസഭ്യവർഷം; യുവാവിനെ പൊക്കി പോലീസ്
നെടുമ്പാശേരി: ലോക്ക് ഡൗൺ ലംഘിച്ച് വഴിയിൽ കൂട്ടംകൂടിനിന്നതു തടയാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറിയയാൾ അറസ്റ്റിൽ. പിരാരൂർ കാച്ചപ്പിള്ളി സോജനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നെടുമ്പാശേരി പോലീസ് അറസ്റ്റു ചെയ്തത്. പോലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ പല പ്രദേശങ്ങളിലും ലോക്ക് ഡൗൺ ലംഘിച്ച് ആളുകൾ കൂട്ടംകൂടുന്നതായി കണ്ടെത്തി. ഇത്തരത്തിൽ കൂട്ടംകൂടിയ സംഘത്തോട് വീട്ടിൽ കയറാൻ ഹെൽത്ത് ഇൻസ്പെക്ടറും സംഘവും ആവശ്യപ്പെട്ടപ്പോഴാണ് പ്രതി തട്ടിക്കയറിയത്. സർക്കാർ കൊണ്ടുവന്ന കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റ് എന്ന് നെടുമ്പാശേരി സിഐ പി.എം. ബൈജു, എസ്ഐ ഫൈസൽ എന്നിവർ അറിയിച്ചു.
Read Moreകൊച്ചിയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകനുമായി ഇടപെട്ട 41 പേർ നിരീക്ഷണത്തിൽ
കൊച്ചി: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച ആരോഗ്യപ്രവര്‍ത്തകന്റെ സമ്പര്‍ക്കപ്പട്ടികയിലുള്ള 41 പേരോടു വീടുകളില്‍ നിരീക്ഷണത്തില്‍ തുടരാന്‍ നിര്‍ദേശിച്ചു. കൊച്ചി വിമാനത്താവളത്തിലെത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ ഡ്യൂട്ടിയിലുണ്ടായിരുന്ന 41കാരനായ ആരോഗ്യ പ്രവര്‍ത്തകനാണ് ബുധനാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. വിമാനത്താവളത്തിൽ ഡ്യൂട്ടിക്കു നിയോഗിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ കാര്യത്തിൽ ഗുരുതരവീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിട്ടുണ്ട്. അതേസമയം കോവിഡിന്റെ പശ്ചാത്തലത്തില്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 1,034 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയായതിനെത്തുടര്‍ന്നു പട്ടികയില്‍നിന്ന് ഒഴിവാക്കി. ഇന്നലെ ജില്ലയില്‍ പുതിയതായി ആര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ കോവിഡ് സ്ഥിരീകരിച്ച് ജില്ലയില്‍ 17 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ നാല് പേര് ബ്രിട്ടീഷ് പൗരന്മാരും 10 പേര് എറണാകുളം സ്വദേശികളും രണ്ടുപേര്‍ കണ്ണൂര്‍, ഒരാള്‍ മലപ്പുറം സ്വദേശിയുമാണ്. പുതിയതായി 287 പേർ ആശുപത്രികളിലും വീടുകളിലുമായി നിലവില്‍ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 3878 ആയി. ഇന്നലെ പുതിയതായി 287 പേരെ വീടുകളില്‍ നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചു.…
Read Moreഎറണാകുളത്ത് ആരോഗ്യ പ്രവര്‍ത്തകനടക്കം 3 പേര്‍ക്കു കൂടി കോവിഡ്; നിരീക്ഷണത്തിൽ 4,627 പേർ, 1,112 പേരെ ഒഴിവാക്കി
കൊച്ചി: ജില്ലയില്‍ ഇന്നലെ മൂന്നു പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചു. വിമാനത്താവളത്തിൽ നിരീക്ഷണവുമായി ബന്ധപ്പെട്ടു ഡ്യൂട്ടിയിലുണ്ടായിരുന്ന 41കാരനായ ആരോഗ്യ പ്രവര്‍ത്തകനും കോവിഡ് രോഗത്തെത്തുടര്‍ന്നു മരിച്ചയാളുടെ അടുത്ത ബന്ധുക്കളായ 32 വയസുള്ള യുവതിക്കും പതിനേഴുകാരനുമാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. വീടുകളില്‍ നിരീക്ഷണത്തിലായിരുന്ന ഇവരെ കളമശേരി മെഡിക്കല്‍ കോളജിലേക്കു മാറ്റി. 421 പേരെയാണ് ഇന്നലെ വീടുകളില്‍ പുതിയതായി നിരീക്ഷണത്തില്‍ പ്രവേശിപ്പിച്ചത്. 1,112 പേരെ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കിയതിനെത്തുടര്‍ന്ന് പട്ടികയില്‍നിന്ന് ഒഴിവാക്കി. ഏഴു പേരെക്കൂടി കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതോടെ ആശുപത്രികളില്‍ ഐസൊലേഷനില്‍ കഴിയുന്നവരുടെ എണ്ണം 37 ആയി. ഇതില്‍ 22 പേര് കളമശേരിയിലും അഞ്ചു പേര് മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയിലും രണ്ടു പേര് ആലുവ ജില്ലാ ആശുപത്രിയിലും ഏഴു പേര് സ്വകാര്യ ആശുപത്രിയിലും ഒരാള്‍ കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലുമാണ്. ജില്ലയില്‍ ആശുപത്രികളിലും വീടുകളിലുമായി നിലവില്‍ 4,627…
Read Moreപ്രളയ ഫണ്ട് ദുരുപയോഗം കൊറോണ ദുരിതാശ്വ ഫണ്ടിലും ഉണ്ടാകാൻ സാധ്യത; ഇ-മെയില്‍ പരാതിയയച്ചു യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം
കൊച്ചി: പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറി നടത്തുകയും തട്ടിയെടുക്കുകയും ചെയ്ത സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്യണമെന്നും തട്ടിപ്പിന് കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കും സിപിഎം നേതാക്കള്‍ക്കുമെതിരേ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു യൂത്ത് കോണ്‍ഗ്രസ് എറണാകുളം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രിക്കും സിപിഎം സംസ്ഥാന സെക്രട്ടറിക്കും ഇ മെയില്‍ പരാതി അയച്ചു പ്രതിഷേധിച്ചു. ഹൈബി ഈഡന് എംപി മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും ഇ മെയില്‍ അയച്ച് പ്രതിഷേധ പ്രചാരണം ഉദ്ഘാടനം ചെയ്തു. വരും ദിവസങ്ങളില്‍ ഇതേ ആവശ്യമുന്നയിച്ച് എല്ലാ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇ മെയില്‍ പരാതികള്‍ അയയ്ക്കുമെന്നു യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു. പ്രളയ ദുരിതാശ്വാസം ഇനിയും ലഭിച്ചിട്ടില്ലാത്ത അര്‍ഹരായവര്‍ക്ക് ഉടന്‍ വിതരണം ചെയ്യണം. കൊറോണ ബാധിതര്‍ക്കായി പിരിക്കുന്ന ദുരിതാശ്വാസ ഫണ്ടും പാര്‍ട്ടി നേതാക്കള്‍ക്ക് തട്ടിയെടുക്കാനുള്ള അവസരം ഒരുക്കാനാണ് ഇപ്പോള്‍ സിപിഎം ശ്രമിക്കുന്നത്. ഇത് അനുവദിക്കില്ലെന്നും…
Read More