വൈപ്പിന്‍: കോവിഡ് ചതിച്ചതിനെത്തുടര്‍ന്ന് കുഞ്ഞുങ്ങള്‍ ഈ മധ്യവേനലവധിക്കാലത്ത് സ്വന്തം വീട്ടുവരാന്തയില്തന്നെ ഒതുങ്ങുകയാണ്. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍മൂലം മധ്യവേനലവധിക്കാലത്തെ പലവിധ കളികളും ക്യാമ്പുകളുമൊക്കെ മുടങ്ങിയ ഇവര്‍ മാനസിക ഉല്ലാസം ലഭിക്കുന്ന മറ്റു പല ക്രിയാത്മക കാര്യങ്ങളുമായാണ് വീടുകളില്‍ കഴിച്ചുകൂട്ടുന്നത്. ചിത്രരചന, പെയിന്റിംഗ്, ഉപയോഗ ശൂന്യമായ വസ്തുകള്‍ ഉപയോഗിച്ച് ഫോട്ടോ ഫ്രെയിം ചെയ്യല്‍, ഫ്ളവര്‍ പോട്ട് നിര്‍മാണം തുടങ്ങിയവയെല്ലാം ഇപ്പോള്‍ വീടിന്റെ വരാന്തകളില്‍ പതിവു കാഴ്ചകളായിരിക്കുകയാണ്. വരാന്തകളില്‍ തമ്പടിക്കുന്ന കുഞ്ഞുങ്ങള്‍ വീട്ടുമുറ്റം വിട്ട് പുറത്തുപോകുന്നില്ല. ഈ സാഹചര്യത്തില്‍ ഒരാഴ്ച പിന്നിട്ട ലോക്ക് ഡൗണിനോട് മുതിര്‍ന്നവരേക്കാള്‍ കൂടുതല്‍ ഇഴുകി ചേര്‍ന്നിട്ടുള്ളതും കുട്ടികള്‍ തന്നെയാണെന്ന് പറയാം. സാധാരണ മധ്യവേനലവധി ആരംഭിക്കുന്ന ഏപ്രില്‍ ഒന്നു മുതല്‍ പല സ്ഥാപനങ്ങളും ചിത്ര രചനാപരിശീലനം, നീന്തല്‍ പരിശീലനം, ജൂഡോ പരിശീലനം തുടങ്ങിയ വിവിധങ്ങളായ ക്യാമ്പുകളും ക്ലാസുകളും സംഘടിപ്പിക്കാറുണ്ട്. ഇക്കുറി ഇവയെല്ലാം നിനച്ചിരിക്കാതെയെത്തിയ കോവിഡ് നിയന്ത്രണത്തില്‍പ്പെട്ട് സ്തംഭിച്ചിരിക്കുകയാണ്.
Read MoreCategory: Kochi
കോവിഡിനെ ജയിച്ചു അമ്പത്തിയേഴുകാരനായ ബ്രിട്ടീഷ് പൗരന്; തന്നെ പരിചരിച്ച കൊച്ചിയിലെ ഡോക്ടർമാർക്ക് നന്ദിയറിച്ച് ദമ്പതികൾ
കൊച്ചി: കോവിഡ് 19 രോഗബാധിതനായി കളമശേരി മെഡിക്കൽ കോളജ് ആശുപത്രയില്‍ ചികിത്സയില്‍ കഴിഞ്ഞ ബ്രിട്ടീഷ് പൗരന് ബ്രയാന്‍ നീല്‍ രോഗവിമുക്തനായി ആശുപത്രി വിട്ടു. കഴിഞ്ഞ 15നാണ് കോവിഡ് പരിശോധനാ ഫലം പോസിറ്റീവായതിനെത്തുടര്‍ന്ന് 57 കാരനായ ബ്രയാനെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഭാര്യ ജെയ്ന്‍ ലോക്ക് വുഡും ഒപ്പമുണ്ടായിരുന്നു. നാട്ടിലേക്കു മടങ്ങാനായി വിമാനത്തില്‍ കയറാന്‍ തുടങ്ങുന്നതിന് തൊട്ടുമുമ്പ് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായ ന്യുമോണിയ ബാധിച്ച നിലയിലായിരുന്നു ബ്രയാൻ അപ്പോള്‍. ശ്വാസോച്ഛാസം അപകടനിലയിലേക്ക് എത്തുകയും ചെയ്തു. ആന്റി വൈറല്‍ മരുന്നുകളായ റിറ്റോനാവിര്‍, ലോപിനാവിര്‍ കോമ്പിനേഷന്‍ എന്നിവ 14 ദിവസം നൽകി. വൈറല്‍ ഫില്‍ട്ടര്‍ ഘടിപ്പിച്ച ഇന്റര്‍ഫേസ് വെന്റിലേഷനിലായിരുന്നു ബ്രയാൻ. മരുന്നുകള്‍ നല്കി മൂന്നു ദിവസം കഴിഞ്ഞപ്പോള്‍ ആരോഗ്യനിലയില്‍ പുരോഗതി വന്നു. ഏഴു ദിവസമായപ്പോള്‍ ന്യൂമോണിയയും പനിയും കുറഞ്ഞു. തുടർന്നു പരിശോധനാഫലവും നെഗറ്റീവായി. കഴിഞ്ഞ അഞ്ചു…
Read Moreഅതിഥി ദേവോ ഭവ: കമ്യൂണിറ്റി കിച്ചണിൽ നോർത്ത് ഇന്ത്യൻ ഭക്ഷണം ഉൾപ്പെടുത്തണമെന്ന് മന്ത്രി സുനില്‍കുമാര്‍
കൊച്ചി: ക്യാമ്പുകളില്‍ കഴിയുന്ന അതിഥിത്തൊഴിലാളികള്‍ക്ക് ദിവസേന മൂന്നു നേരം ഗുണനിലവാരമുള്ള ഭക്ഷണം നല്‍കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്കി. അതിഥിത്തൊഴിലാളികളുടെ ആഹാരം പാകം ചെയ്യുന്ന കമ്യൂണിറ്റി കിച്ചനുകളില്‍ കേരള, നോര്‍ത്ത് ഇന്ത്യന്‍ ഭക്ഷണങ്ങള്‍ ഉള്‍പ്പെടുത്തണമെന്നും അവരുടെ അഭിപ്രായങ്ങള്‍ ചോദിക്കണമെന്നും മന്ത്രി പറഞ്ഞു. ജില്ലയിലെ കോവിഡ് പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. മോശമായ കെട്ടിടങ്ങളില്‍ താമസിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട താമസ സൗകര്യങ്ങള്‍ ഒരുക്കാനും അവരെ മാറ്റി താമസിപ്പിക്കാനും മന്ത്രി ജില്ലാ ലേബര്‍ ഓഫീസര്‍ക്ക് മന്ത്രി നിര്‍ദേശം നല്കി. അതിഥിത്തൊഴിലാളികളുടെ ക്യാമ്പുകളില്‍ സൗകര്യമൊരുക്കാത്തവര്ക്കെതിരേ നിയമ നടപടി എടുക്കാന്‍ കളക്ടര്‍ എസ്. സുഹാസ് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി. ക്യാമ്പുകളില്‍ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം ലഹരി വിമുക്ത കേന്ദ്രങ്ങളില്‍ നിന്നുള്ള വോളന്റിയര്‍മാരുടെ സേവനം ഉറപ്പാക്കണമെന്നും കളക്ടര്‍ പറഞ്ഞു.
Read Moreആവലാതികളുമായി അതിഥിത്തൊഴിലാളികളുടെ വിളി; ആശ്വാസ വാക്കുകളുമായി അവരുടെ ഭാഷയിൽ മറുപടി നൽകി എറണാകുളം കളക്ടറേറ്റ് കണ്ട്രോള് റൂമിലെ കോള്‍ സെന്റര്‍
കൊച്ചി: ലോക്ക് ഡൗണ്‍ മൂലം വിവിധ ആവശ്യങ്ങളും ആവലാധികളുമായി വിളിക്കുന്ന അതിഥിത്തൊഴിലാളികള്‍ക്ക് അവരുടെ ഭാഷയില്‍തന്നെ മറുപടി നൽകി ആശ്വാസമാവുകയാണ് കളക്ടറേറ്റ് കണ്ട്രോള് റൂമിലെ കോള്‍ സെന്റര്‍. നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴിലെ 11 മൈഗ്രന്റ് ലിങ്ക് വര്‍ക്കേഴ്സാണ് അതിഥിത്തൊഴിലാളികളുടെ ആശങ്ക അകറ്റുന്നത്. കഴിഞ്ഞ നാല് ദിവസത്തിനിടെ 150 ലധികം അതിഥി തൊഴിലാളികളുടെ കോളുകളാണ് കോള്‍ സെന്ററില്‍ എത്തിയത്. ഭക്ഷണം കിട്ടാനില്ല, നാട്ടില്‍ പോകണം, വാടകവീട്ടില്‍നിന്ന് ഉടമ ഇറക്കിവിട്ടു, ക്വാറന്റൈനില്‍ എങ്ങനെ ഇരിക്കണം എന്ന് തുടങ്ങിയുള്ള വിവിധ പരാതികളും അന്വേഷണങ്ങളുമാണ് ദിവസവും എത്തുന്നത്. പെരുമ്പാവൂര്‍, ആലുവ എന്നിവിടങ്ങളില്‍നിന്നാണ് കൂടുതല്‍ കോളുകളും . ജില്ലാ ഭരണകൂടത്തിന്റെ അതിഥി ദേവോ ഭവ പ്രോജക്ടിനു കീഴിലാണ് ട്രെയിനിംഗ് ലഭിച്ച മൈഗ്രന്റ് ലിങ്ക് വര്‍ക്കര്‍മാർ പ്രവര്‍ത്തിക്കുന്നത്. ഓരോ മാസവും 50 അതിഥിത്തൊഴിലാളികളുടെ വീട് ഇവര്‍ സന്ദര്‍ശിച്ച് ആരോഗ്യ ബോധവത്കരണം നല്‍കുന്നുണ്ട്. അതിനു പുറമെ ആവാസ്…
Read Moreനെല്ലിക്കുഴി കമ്യൂണിറ്റി കിച്ചണിൽ തിളയ്ക്കുന്നത് കോവിഡ് രാഷ്ട്രീയം; സമൂഹമാധ്യമങ്ങളിലൂടെ ഏറ്റുമുട്ടൽ; ഒടുവിൽ …
കോതമംഗലം: നെല്ലിക്കുഴിയിലെ കമ്യൂണിറ്റി കിച്ചന് നടത്തിപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങൾ സമൂഹമാധ്യമങ്ങളിൽ ഏറ്റുമുട്ടലായതോടെ പോലീസ് കേസുമായി. നെല്ലിക്കുഴിയിലെ കമ്യൂണിറ്റി കിച്ചന് നടത്തിപ്പ് സിപിഎം കൈയടക്കിയെന്ന ആരോപണവുമായി യുഡിഎഫ് ആണ് ആദ്യം രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട സമൂഹമാധ്യമങ്ങളില്‍ ഇരുപക്ഷവും ഏറ്റുമുട്ടി. ഇതാണ് പരാതിയും കേസുമായത്. അതിഥിത്തൊഴിലാളികളെ പ്രകോപിപ്പിച്ചു പഞ്ചായത്തിനെതിരേ തിരിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ നെല്ലിക്കുഴി പഞ്ചായത്ത് മുന്‍ അംഗം അലി പടിഞ്ഞാറേചാലിനെതിരേയാണ് പോലീസ് കേസെടുത്തത്. കോണ്‍ഗ്രസ് നേതാവായ അലിക്കെതിരേ പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവിയാണ് പരാതി നല്‍കിയത്. പഞ്ചായത്തിന്റെ കമ്യൂണിറ്റി കിച്ചനില്നിന്നു ലഭിച്ച ഭക്ഷണം നിലവാരമില്ലാത്തതാണെന്ന് അതിഥിത്തൊഴിലാളി പറയുന്ന വീഡിയോ ഫേസ്ബുക്കില്‍ പ്രചരിപ്പിച്ചതാണ് പരാതിക്ക് അടിസ്ഥാനം. എന്നാൽ തനിക്കെതിരേയുള്ള പരാതിയും പോലീസ് നടപടിയും ദുരുദ്ദേശ്യത്തോടെയുള്ളതാണെന്ന് അലി പറഞ്ഞു. സമൂഹമാധ്യങ്ങളില്‍ അധിഷേപിച്ച പോസ്റ്റിട്ടവര്‍ക്കെതിരേ നടപടിയാവശ്യപ്പെട്ട് മുസ് ലിം ലീഗ് അംഗം പി.എ. ഷിഹാബും പോലീസില്‍ പരാതി നല്കി. സിപിഎം-ഡിവൈഎഫ്ഐ പ്രവര്‍ത്തകരാണ് അപവാദപ്രചാരണത്തിന്…
Read Moreഇനി വിശന്നു വലയേണ്ട; തെരുവുമൃഗങ്ങൾക്ക് ഭക്ഷണവുമായി മൃഗസംരക്ഷണ വകുപ്പും സന്നദ്ധ സംഘടനകളും
കൊച്ചി: ലോക്ക് ഡൗണിനോടനുബന്ധിച്ചു നഗരം നിശ്ചലമായെങ്കിലും തെരുവില്‍ അലയുന്ന ജന്തുജാലങ്ങള്‍ ഇനി വിശന്നിരിക്കേണ്ട. ജില്ലാ ഭരണകൂടം, മൃഗസംരക്ഷണവകുപ്പ് എന്നിവയുടെ ആഭിമുഖ്യത്തില്‍ വണ്‍നെസ്, ധ്യാന്‍ ഫൗണ്ടേഷന് എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് ജീവജാലങ്ങള്‍ക്ക് ഭക്ഷണമൊരുക്കുന്നത്. നായ്ക്കള്‍ക്കു പുറമേ തെരുവില്‍ അലയുന്ന പൂച്ചകൾക്കും ഇവരുടെ നേതൃത്വത്തില്‍ ഭക്ഷണം നല്‍കുന്നുണ്ട്. വണ്‍നസ് സംഘടനയിലെ 22 വോളന്റിയര്‍മാര്‍ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവു മൃഗങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്നത്. ഓരോ പ്രദേശത്തും മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഭക്ഷണ വിതരണം. വോളന്റിയര്‍മാര്‍ അവരുടെ വീടിനു സമീപത്തും ഇത്തരത്തില്‍ തെരുവുമൃഗങ്ങള്‍ക്കു ഭക്ഷണമെത്തിക്കും. രാവിലെ ഒമ്പത് മുതല്‍ ഉച്ചയ്ക്ക് 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ എട്ടു വരെയുമാണ് ഇവര്‍ക്ക് ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങള്‍ക്കായി ഇവര്‍ തയാറാക്കുന്നത്. ചോറിനു പുറമെ ബിസ്കറ്റുകളും മൃഗങ്ങള്‍ക്കുള്ള…
Read Moreഅവസാന നിമിഷം ഒന്നു കാണാൻ പോലുമായില്ല; വാഴക്കുളം കാരുടെ ചിന്നൻ ചേട്ടന്റെ അന്ത്യയാത്ര ഏകമകളുടെ സാന്നിധ്യമില്ലാതെ
വാഴക്കുളം: ഏകമകളുടെ സാന്നിധ്യമില്ലാതെ ചിന്നൻ ചേട്ടൻ അന്ത്യയാത്രയായി. വാഴക്കുളം നമ്പ്യാപറമ്പിൽ തോമസ് വർഗീസ് (ചിന്നൻ ചേട്ടൻ-70) ആണ് ബംഗളൂരുവിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്ന മകൾ വീണയുടെ അസാന്നിധ്യത്തിൽ അവസാനയാത്ര പുറപ്പെട്ടത്. ഒരുമാസം മുന്‍പു കോലഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചപ്പോൾ മകൾ പിതാവിനെ സന്ദർശിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിൽ തുടരവേ ഞായറാഴ്ച രാത്രി മരണം സംഭവിച്ചു. കൊറോണ ഭീഷണിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനാന്തര യാത്രാ വിലക്കുള്ളതിനാലാണ് മകൾ വീണയ്ക്കു സംസ്കാരച്ചടങ്ങിന് എത്താനാവാതെ വന്നത്. വാഴക്കുളത്തുകാർ ചിന്നൻ ചേട്ടൻ എന്നു സ്നേഹപൂർവം വിളിച്ചിരുന്ന തോമസ് നാട്ടിലെ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു. വാഴക്കുളം സെന്റ് ജോർജ് വോളിബോൾ ക്ലബ് പ്രസിഡന്റ്, ആവോലി പഞ്ചായത്തംഗം, ആവോലി സഹകരണ ബാങ്ക് ഭരണസമിതിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. ഏതാനും വർഷം മുമ്പ് ശരീരത്തിനു നേരിയ തളർച്ച ബാധിച്ചിരുന്നെങ്കിലും അതിൽനിന്നു വിമുക്തി നേടി തിരിച്ചുവരുന്നതിനിടെ…
Read Moreനന്മയുടെ ഇളനീരുമായി ..! ലോക്ക് ഡൗണിൽ കൊടുംചൂടിൽ പൊരിയുന്ന പോലീസുകാർ കരിക്ക് വിതരണം ചെയ്ത് ഹുസൈൻ
കാക്കനാട്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പൊരിവെയിലത്ത് റോഡുകളിൽ സേവനം ചെയ്യുന്ന പോലീസുകാർക്ക് ദാഹവും ക്ഷീണവും അകറ്റാൻ ഹുസൈന്റെ കരിക്ക് വിതരണം. പുക്കാട്ടുപടി സ്വദേശിയായ ഹുസൈൻ കാക്കനാട് യൂത്ത് ഹോസ്റ്റലിനു സമീപം കരിക്ക് കച്ചവടം നടത്തുന്നയാളാണ്. പാലക്കാട്ടുനിന്നു കൊണ്ടുവന്ന 1,700 കരിക്കാണ് വിവിധ പ്രദേശങ്ങളിൽ റോഡുകളിൽ സേവനം ചെയ്യുന്ന പോലീസുകാർക്ക് നൽകിയത്. ലോക്ക് ഡൗൺ ആയതിനാൽ കച്ചവടം കുറവാണെന്നും ഒരു നന്മയാകട്ടെയെന്നു കരുതിയാണ് ഇതു ചെയ്യുന്നതെന്നും ഹുസൈൻ പറയുന്നു.
Read Moreപ്ലാവിനു മുകളിൽ വെച്ച് ഗൃഹനാഥനു തലകറക്കം; അയൽ വാസി മരത്തിൽ കയറി ജോളിയെ വീഴാതെ മുറുകെ പിടിച്ചിരുന്നു; സമയോചിതമായ ബൈജുവിന്റെ ഇടപെടലിൽ അഭിനന്ദന പ്രവാഹം
മരട്: കൊമ്പ് മുറിക്കാൻ കയറിയ ഗൃഹനാഥന് പ്ലാവിനു മുകളിൽ വച്ച് തലകറക്കം. അഗ്നിരക്ഷാ സേനയെത്തി ഗൃഹനാഥനെ സുരക്ഷിതമായി താഴെയിറക്കിയപ്പോഴാണ് നാട്ടുകാർക്കും വീട്ടുകാർക്കും ആശ്വാസമായത്. ഇന്നലെ രാവിലെ 11 ഓടെ നെട്ടൂർ പഴയ തിയറ്ററിന് സമീപം കീറ്റുപറമ്പിൽ ജോളിയാണ് സ്വന്തം പുരയിടത്തിലെ പ്ലാവിന്റെ ചില്ലകൾ വെട്ടുന്നതിനായി മുകളിൽ കയറിയത്. വൈദ്യുതി ലൈനിലേക്ക് ചാഞ്ഞിരുന്ന കൊമ്പുകൾ മുറിച്ചു മാറ്റുകയായിരുന്നു ലക്ഷ്യം. മുകളിലെത്തിയതും തലകറക്കം വന്ന് മരത്തിൽ കെട്ടിപ്പിടിച്ചിരുന്നു. അപകടം മണത്ത സമീപവാസി ബൈജു പെട്ടെന്ന് മുകളിൽ കയറി ജോളിയെ വട്ടംചുറ്റിപ്പിടിച്ച് സുരക്ഷിതമാക്കി. വിവരമറിഞ്ഞ് അര മണിക്കൂറിനകം ഗാന്ധിനഗറിൽ നിന്ന് അഗ്നിരക്ഷാസേനയും എത്തി. ഓഫീസർമാരായ സതീശൻ, മനു, ശ്യാം, റോജോ മോൻ എന്നിവരുടെ നേതൃത്വത്തിൽ കയറും ഏണിയുപയോഗിച്ച് ജോളിയെ താഴെയിറക്കിയ ശേഷം മരട് പി.എസ്. മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
Read Moreആരോഗ്യ പ്രവർത്തകന് കോവിഡ് ; രോഗവ്യാപന സാധ്യതയുള്ള 32 പേർ നിരീക്ഷണത്തിൽ
കൊച്ചി: എറണാകുളം ജില്ലയിൽ ഇന്നലെ ഒരു ആരോഗ്യ പ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സന്പർക്കത്തിൽ വന്ന എല്ലാവരുടെയും വിവരങ്ങൾ ശേഖരിച്ചതായി അധികൃതർ. ജില്ലാ സർവൈലൻസ് യൂണിറ്റ് യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തുകയും ഇതിന്റെ അടിസ്ഥാനത്തിൽ ചെറിയതോതിലെങ്കിലും രോഗവ്യാപന സാധ്യത ഉള്ളവർ ഉൾപ്പെടെ 32 പേരെ നിരീക്ഷണത്തിലാക്കിയതായും അധികൃതർ വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾക്ക് തടസമില്ല. ആശുപത്രി പ്രവർത്തനങ്ങളിൽ ജനങ്ങൾ ആശങ്ക പറഞ്ഞതിനാൽ നിരീക്ഷണത്തിലുള്ള ഒൻപത് ആരോഗ്യ പ്രവർത്തകരെ രോഗലക്ഷണങ്ങൾ ഇല്ലെങ്കിലും പരിശോധിക്കാൻ തീരുമാനിച്ചു. ഇന്നലെ കൊച്ചി തുറമുഖത്തെത്തിയ രണ്ടു കപ്പലുകളിലെ 50 ക്രൂ അംഗങ്ങളെ പരിശോധിച്ചതിൽ ആർക്കും രോഗലക്ഷണങ്ങൾ കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി. ഇന്നലെ വൈകിട്ടോടെയാണു എറണാകുളം ജില്ലയിൽ ഒരു ആരോഗ്യപ്രവർത്തകന് കോവിഡ് 19 സ്ഥിരീകരിച്ചത്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചു വരികയായിരുന്നു. ഇന്നലെയാണ് രോഗലക്ഷണങ്ങൾ കണ്ടത്. എറണാകുളം മെഡിക്കൽ കോളജിൽ ഐസൊലേഷൻ…
Read More