വി​ല്പനയ്ക്കാ​യി കൊ​ണ്ടു​വ​ന്ന 15 ലക്ഷം രൂപ വിലവരുന്ന ന​ക്ഷ​ത്ര ആ​മ​ക​ളു​മാ​യി  അഞ്ചംഗ സംഘം പിടിയിൽ

കൊ​ച്ചി: വി​ല്പനയ്ക്കാ​യി കൊ​ണ്ടു​വ​ന്ന ന​ക്ഷ​ത്ര ആ​മ​ക​ളു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ മ​ധു, ഭാ​സ്‌​ക​ര്‍, ഇ​ള​ങ്കോ​വ​ന്‍, ആ​ന്‍​ഡ്രൂ​സ്, തൃ​ശൂ​ര്‍ സ്വ​ദേ​ശി ജി​ജി എ​ന്നി​വ​രെ​യാ​ണ് ഇ​ന്ന​ലെ ഫോ​റ​സ്റ്റ് ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ് പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ളെ പെ​രു​ന്പാ​വൂ​ര്‍ ജുഡീഷല്‍ മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ലാ​ണ് ഹാ​ജ​രാ​ക്കു​ക. അ​ഞ്ച് ന​ക്ഷ​ത്ര ആ​മ​ക​ളെ​യാ​ണ് ഇ​വ​രു​ടെ പ​ക്ക​ല്‍നി​ന്നും ക​ണ്ടെ​ടു​ത്ത​ത്. ത​മി​ഴ്‌​നാ​ട്ടിൽനി​ന്നാ​ണ് പ്ര​തി​ക​ള്‍ ആ​മ​ക​ളെ കൊ​ണ്ടു​വ​ന്ന​ത്. അ​തി​നാ​ല്‍ ആ​മ​ക​ളെ ഉ​ട​ന്‍ ത​മി​ഴ്‌​നാ​ട് ഫോ​റ​സ്റ്റി​ന് കൈ​മാ​റു​മെ​ന്ന് കോ​ട​നാ​ട് ഫോ​റ​സ്റ്റ് റേ​ഞ്ച് ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. വൈ​റ്റി​ല​യി​ലെ സ്വ​കാ​ര്യ ഹോ​ട്ട​ലി​ല്‍ നി​ന്നാ​ണ് പ്ര​തി​ക​ള്‍ പി​ടി​യി​ലാ​യ​ത്. ആ​മ ഒ​രെ​ണ്ണ​ത്തി​ന് ര​ണ്ട​ര ല​ക്ഷം രൂ​പ​യ്ക്കാ​ണ് ഇ​വ​ര്‍ വില്പന ന​ട​ത്തി​യി​രു​ന്ന​തെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ല്‍ പ്ര​തി​ക​ള്‍ സ​മ്മ​തി​ച്ചു. മ​ന്ത്ര​വാ​ദം പോ​ലു​ള്ള കാ​ര്യ​ങ്ങ​ള്‍​ക്കാ​ണ് ഇ​ത് വി​ല്‍​ക്കു​ന്ന​ത്.

Read More

 ഇതെന്തു പറ്റി ഈ സംഘടനയ്ക്ക്;  കു​സാ​റ്റി​ൽ യൂ​ണി​വേ​ഴ്സി​റ്റി മോ​ഡ​ൽ ആ​ക്ര​മ​ണം; എ​സ്എ​ഫ്ഐ​ക്കെ​തി​രേ പ്ര​തി​ഷേ​ധം

കൊച്ചി: കുസാറ്റിൽ യൂ​ണി​വേ​ഴ്സി​റ്റി മോ​ഡ​ൽ ആ​ക്ര​മ​ണം. വിദ്യാർഥിയെ കാറിടിപ്പിച്ച് വീഴ്ത്തിയ സംഭവത്തിലാണ് കാന്പസിൽ പ്രതിഷേധം ശക്തമായത്. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറിയും പ്രസിഡന്‍റും ചേർന്നാണ് ആക്രമിച്ചതെന്നാണ് ആരോപണം. വിദ്യാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധിക്കുകയാണ്. ഞായറാഴ്ച രാത്രിയിലാണ് നാലാം വർഷ വിദ്യാർഥിയെ കാറിടിച്ചു വീഴ്ത്താൻ ശ്രമിച്ചത്. തലയിലടക്കം പരിക്കേറ്റ വിദ്യാർഥി കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Read More

ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ ;ക​രു​മാ​ലൂ​ർ  ആ​ന​ച്ചാ​ൽ​പു​ഴ​യി​ൽ തെ​ളി​നീ​രി​നാ​യ്  ജനകീയ സമിതിയുടെ “പു​ഴ​ന​ട​ത്തം’ നാ​ളെ

ക​രു​മാ​ലൂ​ർ: ക​രു​മാ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ആ​ന​ച്ചാ​ൽ​പു​ഴ​യി​ൽ തെ​ളി​നീ​രി​നാ​യ് “പു​ഴ​ന​ട​ത്തം” നാ​ളെ ന​ട​ക്കും.ഇ​നി ഞാ​ൻ ഒ​ഴു​ക​ട്ടെ എ​ന്ന സം​സ്ഥാ​ന ഹ​രി​ത കേ​ര​ളം മി​ഷ​ൻ​കാ​ന്പ​യി​ന്‍റെ ഭാ​ഗ​മാ​യി ക​രു​മാ​ല്ലൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ എ​റ്റ​വും മ​ലി​ന​മാ​യ​തും നീ​രൊ​ഴു​ക്ക് നി​ല​ച്ച​തു​മാ​യ ആ​ന​ച്ചാ​ൽ പു​ഴ​യി​ൽ ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ഴ ന​ട​ത്തം ന​ട​ക്കും. നാ​ളെ രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ൽ മാ​ഞ്ഞാ​ലി മാ​വി​ൻ ചു​വ​ട്ടി​ൽ​നി​ന്നാ​രം​ഭി​ക്കും. പെ​രി​യാ​റും വേ​മ്പ​നാ​ട്ട് കാ​യ​ലും ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​പു​ഴ​യെ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് തു​ക​ല​ൻ കു​ത്തി​യ​തോ​ട് എ​ന്നാ​ണ്. കൈ​യേ​റ്റ​വും മ​റ്റും മൂ​ലം തോ​ട് ചു​രു​ങ്ങു​ക​യും മ​ലി​ന​മാ​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ​ ജ​ന​കീ​യ ക​മ്മി​റ്റി​ രൂ​പീ​ക​രി​ച്ച്കൊ​ണ്ട് ഈ ​മാ​സം അ​വ​സാ​ന​മാ​ണ് ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്. നി​ല​വി​ലെ തോ​ടി​ന്‍റെ അ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് മ​ന​സി​ലാ​ക്കു​ന്ന​തി​നും ഭാ​വി​യി​ൽ ന​ഷ്ട​പ്പെ​ട്ട പ്ര​താ​പ​ത്തി​ലേ​ക്ക് തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും ഉ​ള്ള ഒ​രു​ക്ക​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് നീ​ർ​ത്ത​ട ന​ട​ത്തം നി​ശ്ച​യി​ച്ചി​ട്ടു​ള്ള​ത്. മാ​ഞ്ഞാ​ലി മാ​വി​ൻ ചു​വ​ടി​ൽ നി​ന്നാ​രം​ഭി​ക്കു​ന്ന പു​ഴ ന​ട​ത്ത​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും…

Read More

സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ  ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തിയിലൂടെ രണ്ടുലക്ഷം വീടുകളുടെ നിർമാണം; രാ​ജ്യ​ത്തി​നു  മാ​തൃ​കയെന്ന് മ​ന്ത്രി മൊ​യ്തീ​ൻ

മൂ​വാ​റ്റു​പു​ഴ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യി​ൽ ര​ണ്ടു ല​ക്ഷം വീ​ടു​ക​ളു​ടെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ​തോ​ടെ പ​ദ്ധ​തി രാ​ജ്യ​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​യി​മാ​റി​യി​രി​ക്കു​ക​യാ​ണെ​ന്ന് മ​ന്ത്രി എ.​സി. മൊ​യ്തീ​ൻ. മൂ​വാ​റ്റു​പു​ഴ ന​ഗ​ര​സ​ഭ​യി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ പി​എം​എ​വൈ, ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​ന​വും, സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണ​വും ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ലൈ​ഫ് ഭ​വ​ന​പ​ദ്ധ​തി​യു​ടെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ സം​സ്ഥാ​ന​ത്ത് ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ സ്ഥ​ലം ക​ണ്ടെ​ത്തി വീ​ടും സ്ഥ​ല​വു​മി​ല്ലാ​ത്ത​വ​ർ​ക്ക് വീ​ടു​ക​ളും ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളും നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നും, പ്ര​ള​യം ത​ക​ർ​ത്ത കേ​ര​ള​ത്തെ ര​ക്ഷി​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളു​ടെ പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലാ​ണ് സ​ർ​ക്കാ​രെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ണ്‍ ഉ​ഷ ശ​ശീ​ധ​ര​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ പി.​കെ. ബാ​ബു​രാ​ജ്, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​എ. സ​ഹീ​ർ, ഉ​മാ​മ​ത്ത് സ​ലീം, സി.​എം. സീ​തി, ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ മേ​രി ജോ​ർ​ജ് തോ​ട്ടം, ജ​യ​കൃ​ഷ്ണ​ൻ നാ​യ​ർ, പി.​വൈ. നൂ​റു​ദീ​ൻ, പി.​പി. നി​ഷ, പി.​എ​സ്. വി​ജ​യ​കു​മാ​ർ, ഷൈ​ല​ജ അ​ശോ​ക​ൻ, സി​ന്ധു ഷൈ​ജു,…

Read More

ഭരണഘടനയെ രക്ഷിക്കാൻ ഒരിക്കൽകൂടി സ്വതന്ത്ര്യസമരം നടത്തേണ്ടി വന്നാൽ കോൺഗ്രസ് തയാറെന്ന് വി.ഡി. സതീശൻ

പ​റ​വൂ​ർ: ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കാ​നാ​യി ഒ​രി​ക്ക​ൽ കൂ​ടി സ്വ​ത​ന്ത്ര്യ സ​മ​രം ന​ട​ത്തേ​ണ്ടി വ​ന്നാ​ൽ കോ​ൺ​ഗ്ര​സ് അ​തി​നും ത​യാ​റാ​കു​മെ​ന്നു കെ​പി​സി​സി ഉ​പാ​ധ്യ​ക്ഷ​ൻ വി.​ഡി. സ​തീ​ശ​ൻ എം​എ​ൽ​എ. പ​റ​വൂ​രി​ൽ ന​ട​ന്ന കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്ട്രീ​യ വി​ശ​ദീ​ക​ര​ന്ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. നോ​ട്ടു നി​രോ​ധ​ന​വും വി​ക​ല​മാ​യി ന​ട​പ്പി​ലാ​ക്കി​യ ജി​എ​സ്ടി​യും രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക മേ​ഖ​ല​യെ ത​ക​ർ​ത്തു.​സാ​മ്പ​ത്തി​ക വ​ള​ർ​ച്ച കു​റ​ഞ്ഞു. ആ​യി​ര​ക്ക​ണ​ക്കി​ന് ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ള​ട​ച്ചു പൂ​ട്ടി. ക​ർ​ഷ​ക ആ​ത്മ​ഹ​ത്യ​ക​ൾ പെ​രു​കു​ന്നു. ഈ ​പ്ര​തി​സ​ന്ധി​ക​ളി​ൽനി​ന്നു ജ​ന​ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് പൗ​ര​ത്വ നി​യ​മം ഭേ​ദ​ഗ​തി ചെ​യ്ത​തെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു. എം.​ജെ. രാ​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​പി. ധ​ന​പാ​ല​ൻ, വ​ത്സ​ല പ്ര​സ​ന്ന​കു​മാ​ർ, പി.​ആ​ർ. സൈ​ജ​ൻ, അ​നു വ​ട്ട​ത്ത​റ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Read More

 പുല്ലേപ്പടിയിലെ സ്കൂട്ടർ മോഷ്ടാവ് മി​ലി​ട്ട​റി ക​ണ്ണ​നെ കുടുക്കി പോലീസ്;  പ്രതി കുടുങ്ങിയത് പോലീസിന്‍റെ ശക്തമായ നിരീക്ഷണം

കൊ​ച്ചി: സ്കൂ​ട്ട​ർ മോ​ഷ​ണക്കേസി​ൽ പി​ടി​യി​ലാ​യ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് മി​ലി​ട്ട​റി ക​ണ്ണ​ൻ എ​ന്നു വി​ളി​ക്കു​ന്ന ആ​ല​പ്പു​ഴ മു​ല്ല​ക്ക​ൽ​ക​ള​ത്തി​ൽ ക​ണ്ണ​ൻ (39) റി​മാ​ൻ​ഡി​ൽ. എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സ് ന​ട​ത്തി​യ ശ​ക്ത​മാ​യ നി​രീ​ക്ഷ​ണ​ത്തെ​ത്തു​ട​ർ​ന്നാ​ണു പ്ര​തി കു​ടു​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ഡി​സം​ബ​ർ 19നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം അ​ര​ങ്ങേ​റി​യ​ത്. എ​റ​ണാ​കു​ളം പു​ല്ലേ​പ്പ​ടി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​നു മു​ന്നി​ൽ​നി​ന്നു പ്ര​തി സ്കൂ​ട്ട​ർ മോ​ഷ്ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. ഉ​ട​മ​യാ​യ യു​വ​തി വാ​ഹ​നം പാ​ർ​ക്ക് ചെ​യ്തു ക​ട​യു​ടെ ഉ​ള്ളി​ലേ​ക്ക് പോ​യ സ​മ​യ​ത്താ​ണു പ്ര​തി വാ​ഹ​നം മോ​ഷ്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്. യു​വ​തി ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച പോ​ലീ​സി​ന് പ്ര​തി​യു​ടെ ചി​ത്രം സി​സി​ടി​വി കാ​മ​റ​യി​ൽ​നി​ന്ന് ല​ഭി​ച്ചു. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി എ​റ​ണാ​കു​ള​ത്ത് വ​ന്നു പോ​കാ​റു​ള്ള വി​വ​ര​വും ല​ഭി​ച്ചു. ഇ​തേ​ത്തു​ട​ർ​ന്ന് സെ​ൻ​ട്ര​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഇ​ൻ​സ്പെ​ക്ട​ർ എ​സ്. വി​ജ​യ​ശ​ങ്ക​റി​ന്‍റെ…

Read More

ന​ർ​ത്ത​കി​മാ​ർ​ക്കു പു​തു​വേ​ദി​ക​ൾ തു​റ​ന്ന് ഏ​ക ഫെ​സ്റ്റി​വ​ൽ  ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു

കൊ​ച്ചി: കേ​ര​ള​ത്തി​ൽ നൃ​ത്ത​രം​ഗ​ത്തു പ്ര​തി​ഭ​ക​ളെ രൂ​പ​പ്പെ​ടു​ത്താ​ൻ ഏ​ക ഫെ​സ്റ്റി​വ​ൽ ദേ​ശീ​യ ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്നു. യു​വ​ജ​നോ​ത്സ​വ പ്ര​തി​ഭ​ക​ൾ പ​ഠ​ന​കാ​ല​ത്തി​നു ശേ​ഷം നൃ​ത്ത രം​ഗ​ത്തു നി​ന്നു വി​ട പ​റ​യു​ന്പോ​ൾ പ്ര​ഫ​ഷ​ണ​ൽ നൃ​ത്ത​രം​ഗ​ത്തു പ്ര​തി​ഭ​ക​ളെ കൈ​പി​ടി​ച്ച് ഉ​യ​ർ​ത്താ​നാ​ണ് ഏ​ക ഫെ​സ്റ്റി​വ​ൽ അ​വ​സ​ര​മൊ​രു​ക്കു​ന്ന​ത്. ചി​ട്ട​യാ​യ പ​രി​ശീ​ല​ന​പ​രി​പാ​ടി​ക്കൊ​പ്പം, പ്ര​മു​ഖ നൃ​ത്താ​ധ്യാ​പ​ക​രി​ൽ നി​ന്നു​ള്ള തു​ട​ർ​പ​രി​ശീ​ല​ന​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണു പ​ദ്ധ​തി. കാ​ല​ടി​യി​ലെ ശ്രീ​ശ​ങ്ക​ര സ്കൂ​ൾ ഓ​ഫ് ഡാ​ൻ​സാ​ണു ക​ലാ​രം​ഗ​ത്തെ പു​ത്ത​ൻ ആ​ശ​യം അ​വ​ത​രി​പ്പി​ച്ച​ത്. ഗ്രേ​ഡിം​ഗി​ലൂ​ടെ തെ​ര​ഞ്ഞെ​ടു​ത്ത 40 ക​ലാ​കാ​രി​ക​ൾ​ക്കാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഇ​പ്പോ​ൾ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​ത്. ഓ​രോ ക​ലാ​കാ​രി​യു​ടെ​യും മി​ക​വ് പ്ര​ക​ട​മാ​ക്കു​ന്ന സോ​ളോ (ഏ​ക​ഹാ​ര്യ) അ​വ​ത​ര​ണ​മാ​ണ് ഏ​ക ഫെ​സ്റ്റി​വ​ലി​ന്‍റെ പ്ര​ത്യേ​ക​ത. ന്ധ​ഏ​ക ഫെ​സ്റ്റി​വ​ൽ’ യു​വ​ക​ലാ​കാ​രി​ക​ളാ​യ ത​ങ്ങ​ൾ​ക്കു വ​ലി​യ പ്ര​തീ​ക്ഷ ന​ൽ​കു​ന്ന​താ​യി ന​ർ​ത്ത​കി​മാ​ർ പ​റ​യു​ന്നു. പ്ര​ശ​സ്ത ക​ലാ​കാ​ര·ാ​രി​ൽ നി​ന്നും ല​ഭി​ക്കു​ന്ന തു​ട​ർ പ​രി​ശീ​ല​ന​വും ഏ​റെ ഗു​ണം ചെ​യ്യു​ന്ന​താ​യും അ​വ​ർ പ​റ​ഞ്ഞു. ഏ​ക ഫെ​സ്റ്റി​വ​ലി​ലെ ന​ർ​ത്ത​കി​മാ​ർ​ക്കാ​യി ശ്ര​ദ്ധേ​യ​മാ​യ അ​വ​ത​ര​ണ വേ​ദി​ക​ളും ഒ​രു​ക്കി​ക്ക​ഴി​ഞ്ഞു. നൃ​ത്ത​രം​ഗ​ത്തെ…

Read More

എല്ലാം ശരിയായി;  മൂ​വാ​റ്റു​പു​ഴ ബൈ​പ്പാ​സ് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​ൻ ഉത്തരവായി

മൂ​വാ​റ്റു​പു​ഴ: ബൈ​പ്പാ​സ് നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി നി​ർ​മാ​ണ​ച്ചു​മ​ത​ല റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​ന് ന​ൽ​കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​താ​യി എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ. മൂ​വാ​റ്റു​പു​ഴ ബൈ​പ്പാ​സ് നി​ർ​മാ​ണ​ത്തി​നാ​യി സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 35 കോ​ടി​യും നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​ക്ക് 15 കോ​ടി​യു​മ​ട​ക്കം 50 കോ​ടി​ക്ക് സ​ർ​ക്കാ​ർ പ്ര​ത്യേ​ക ഭ​ര​ണാ​നു​മ​തി ന​ൽ​കു​ക​യും പ​ദ്ധ​തി കി​ഫ്ബി വ​ഴി ന​ട​പ്പാ​ക്കാ​ൻ നേ​ര​ത്തെ ഉ​ത്ത​ര​വ് ഇ​റ​ക്കു​ക​യും ചെ​യ്തി​രു​ന്നു. ബൈ​പ്പാ​സി​ന്‍റെ നി​ർ​മാ​ണ പ്ര​വൃ​ത്തി​ക​ൾ കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡ് മു​ഖേ​ന ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ​യും നി​ര​ത്ത് വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നീ​യ​റും സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. സ​ർ​ക്കാ​ർ ഇ​ക്കാ​ര്യം വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് മൂ​വാ​റ്റു​പു​ഴ ബൈ​പ്പാ​സ് നി​ർ​മാ​ണ ചു​മ​ത​ല കേ​ര​ള റോ​ഡ് ഫ​ണ്ട് ബോ​ർ​ഡി​നെ ഏ​ൽ​പ്പി​ച്ച് ഉ​ത്ത​ര​വ് ഇ​റ​ക്കി​യ​ത്. അ​ടു​ത്ത കി​ഫ്ബി ബോ​ർ​ഡും കി​ഫ്ബി എ​ക്സി​ക്യു​ട്ടീ​വ് യോ​ഗ​വും അം​ഗീ​കാ​രം ന​ൽ​കു​ന്ന​തോ​ടെ മൂ​വാ​റ്റു​പു​ഴ ബൈ​പ്പാ​സ് നി​ർ​മാ​ണം ആ​രം​ഭി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് എം​എ​ൽ​എ പ​റ​ഞ്ഞു. ബൈ​പ്പാ​സ്…

Read More

തി​രു​വൈ​രാ​ണി​ക്കു​ളം ക്ഷേത്രോത്‌സവം;  ആ​ഘോ​ഷ​ദി​ന​ങ്ങ​ളെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും മാ​ലി​ന്യ​മു​ക്ത​വു​മാ​ക്കി   സം​സ്ഥാ​ന​ത്ത് മാ​തൃ​ക​യാ​യി ക്ഷേ​ത്ര ട്ര​സ്റ്റ് 

ശ്രീ​മൂ​ല​ന​ഗ​രം: ആ​യി​ര​ങ്ങ​ൾ പ​ങ്കെ​ടു​ക്കു​ന്ന ശ്രീ​പാ​ർ​വ്വ​തീ​ദേ​വി​യു​ടെ ന​ട​തു​റ​പ്പ് ആ​ഘോ​ഷ​ദി​ന​ങ്ങ​ളെ പ​രി​സ്ഥി​തി സൗ​ഹൃ​ദ​വും മാ​ലി​ന്യ​മു​ക്ത​വു​മാ​ക്കി തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര ട്ര​സ്റ്റ് സം​സ്ഥാ​ന​ത്ത് മാ​തൃ​ക​യാ​കു​ന്നു. ജ​നു​വ​രി ഒ​ൻ​പ​തി​ന് ആ​രം​ഭി​ച്ച ന​ട​തു​റ​പ്പു മ​ഹോ​ത്സ​വം പ​കു​തി ദി​ന​ങ്ങ​ൾ പി​ന്നി​ടു​ന്പോ​ൾ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ച്ചേ​രു​ന്ന ഭ​ക്ത​ജ​ന​ല​ക്ഷ​ങ്ങ​ൾ​ക്ക് ഉ​മാ​മ​ഹേ​ശ്വ​ര·ാ​രു​ടെ അ​നു​ഗ്ര​ഹ വ​ർ​ഷ​ത്തോ​ടൊ​പ്പം വൃ​ത്തി​യു​ടെ ന​ല്ല​പാ​ഠ​ങ്ങ​ളും പ​ക​ർ​ന്നു ന​ൽ​കു​ക​യാ​ണ് തി​രു​വൈ​രാ​ണി​ക്കു​ളം മ​ഹാ​ദേ​വ ക്ഷേ​ത്ര ട്ര​സ്റ്റ്. സം​സ്ഥാ​ന ശു​ചി​ത്വ മി​ഷ​നും ക​റു​കു​റ്റി എ​സ് സി​എം​എ​സ് കോ​ള​ജി​ലെ എ​ൻ.​എ​സ്.​എ​സ്. വാ​ള​ണ്ടി​യേ​ഴ്സും ക്ഷേ​ത്ര ട്ര​സ്റ്റി​നൊ​പ്പം ചേ​ർ​ന്ന് ക്ഷേ​ത്ര പ​രി​സ​ര​ങ്ങ​ളെ മാ​ലി​ന്യ മു​ക്ത​മാ​ക്കു​ന്ന​തി​ൽ വ​ലി​യ പ​ങ്കാ​ണ് വ​ഹി​ക്കു​ന്ന​ത്.മാ​ലി​ന്യ​ങ്ങ​ൾ ത​രം​തി​രി​ച്ച് സം​സ്ക​രി​ക്കു​ന്ന​തി​നു പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളാ​ണ് ക്ഷേ​ത്ര​ത്തി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ക്ഷേ​ത്ര​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള ശു​ചി മു​റി​ക​ളി​ൽ നി​ന്നു​ള്ള സ്വീ​വേ​ജ് മാ​ലി​ന്യം സം​സ്ക്ക​രി​ക്കു​ന്ന​തി​ന് അ​ൻ​പ​തി​നാ​യി​രം ലി​റ്റ​ർ പ്ര​തി​ദി​ന ശേ​ഷി​യു​ള്ള ശു​ചി​ക​ര​ണ പ്ലാ​ന്‍റു​ക​ളാ​ണ് ക്ഷേ​ത്ര ട്ര​സ്റ്റ് സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. മ​ലി​ന​ജ​ലം ആ​റു ല​ക്ഷം ലി​റ്റ​ർ സം​ഭ​ര​ണ ശേ​ഷി​യു​ള്ള ടാ​ങ്കി​ൽ ശേ​ഖ​രി​ച്ച​ശേ​ഷം ശു​ചീ​ക​ര​ണ പ്ലാ​ന്‍റി​ലൂ​ടെ അ​ൾ​ട്രാ ഫി​ൽ​ട്രേ​ഷ​ൻ…

Read More

സൗ​ന്ദ​ര്യ​ത്തി​ന് ചൈ​നീ​സ് വ്യാ​ജ​ൻ; കോ​സ്മെ​റ്റി​ക് ഷോ​പ്പു​ക​ളി​ൽ പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങി ഡ്ര​ഗ്സ് കോ​ണ്‍​ട്രോ​ൾ വി​ഭാ​ഗം

കൊ​ച്ചി: ഇ​ന്ന​ലെ എ​റ​ണാ​കു​ളം മ​റൈ​ൻ ഡ്രൈ​വി​ലെ കോ​സ്മെ​റ്റി​ക് ഷോ​പ്പി​ൽ​നി​ന്ന് അ​ന​ധി​കൃ​ത സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ പി​ടി​ച്ചെ​ടു​ത്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ സൗ​ന്ദ​ര്യ വ​ർ​ധ​ക ഉ​ത്പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ളി​ൽ വ്യാ​പ​ക പ​രി​ശോ​ധ​ന​യ്ക്കൊ​രു​ങ്ങി ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം. മ​റൈ​ൻ ഡ്രൈ​വി​ലെ മൊ​ത്ത​വി​ത​ര​ണ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് നി​ർ​മാ​ണ രേ​ഖ​ക​ളി​ല്ലാ​ത്ത അ​ര ഡെ​സ​നോ​ളം വ​സ്തു​ക്ക​ളാ​ണ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ടു​ത്ത​ത്. പി​ടി​ച്ചെ​ടു​ത്ത വ​സ്തു​ക്ക​ൾ​ക്കൊ​ന്നി​നും കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ നി​ന്നെ​ത്തി​ച്ച​താ​ണെ​ന്ന് ക​ട​യു​ട​മ​ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ടെ​ങ്കി​ലും ചൈ​ന​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്ത നി​ല​വാ​ര​മി​ല്ലാ​ത്ത വ​സ്തു​ക്ക​ളാ​ണി​വ​യെ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യു​ടെ ചു​മ​ത​യു​ള്ള ഡ്ര​ഗ്സ് ക​ണ്‍​ട്രോ​ൾ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ൻ എ. ​ഷാ​ജു പ​റ​ഞ്ഞു. ഇ​വി​ടെ നി​ന്നു വാ​ങ്ങി​യ ഹെ​യ​ർ ഓ​യി​ൽ ഉ​പ​യോ​ഗി​ച്ച് മു​ടി പൊ​ഴി​ഞ്ഞ​താ​യും ചൊ​റി​ച്ചി​ൽ ഉ​ണ്ടാ​യ​താ​യും ചൂ​ണ്ടി​ക്കാ​ട്ടി എ​റ​ണാ​കു​ളം സ്വ​ദേ​ശി ന​ൽ​കി​യ പ​രാ​തി​യി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഉ​ത്പ​ന്ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​തി​ൽ മി​ക്ക​വ​യി​ലും നി​ർ​മാ​ണ തീ​യ​തി​യോ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന തീ​യ​തി​യോ രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല ഇ​വ എ​വി​ടെ​നി​ന്ന് എ​ത്തി​ച്ചു എ​ന്ന​തി​നും രേ​ഖ​ക​ൾ ഇ​ല്ലാ​യി​രു​ന്നു.…

Read More