ആലുവ: കെഎസ്ആർടിസി ആലുവ ഡിപ്പോയിൽ നിന്നുള്ള കണ്സഷൻ കാർഡ് പുതുക്കാൻ വൈകിയതിന് വലിയ തുക പിഴ ആവശ്യപ്പെട്ടതിൽ പ്രതിഷേധിച്ച് വിദ്യാർഥിനികൾ എടിഒ ചേംബർ ഉപരോധിച്ചു. പോലീസ് സ്ഥലത്തെത്തി എടിഒയുമായി സംസാരിച്ചതിന്റെ അടിസ്ഥാനത്തിൽ പുതിയ അപേക്ഷ നൽകി പിഴ ഇല്ലാതെ കാർഡ് കൊടുക്കുവാൻ തീരുമാനിച്ചു. 50ഓളം കോളജ് വിദ്യാർഥിനികളോട് കാർഡ് പുതുക്കാൻ താമസിച്ചുപോയ കാരണത്താൽ 500 രൂപ പിഴ അടയ്ക്കാനാണ് ഉദ്യോഗസ്ഥർ നിർദേശിച്ചത്. എന്നാൽ കാർഡിൽ നൽകിയിരിക്കുന്ന നിബന്ധനകളിൽ പുതുക്കാൻ അത്തരം ഒരു കാര്യം പറഞ്ഞിട്ടില്ലെന്ന് കുട്ടികൾ ആരോപിച്ചു. ഉപരോധ സമയത്ത് സ്ഥലത്തുണ്ടായിരുന്ന യാത്രക്കാർ വിദ്യാർഥികൾക്കായി ഇടപെടുകയും എടിഒയുമായി ചർച്ച നടത്തുകയും ചെയ്തു. തുടർന്ന് പോലീസ് സ്ഥലത്തെത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു.
Read MoreCategory: Kochi
കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുക, വിപണിയിലെ ചൂഷണം അവസാനിപ്പിക്കുക! ഗൃഹോപകരണം വാങ്ങാൻ വായ്പ നൽകാനൊരുങ്ങി സപ്ലൈകോ
റോബിൻ ജോർജ് കൊച്ചി: ഗൃഹോപകരണ വില്പനയിൽ കൂടുതൽ മുന്നേറാൻ ലക്ഷ്യമിട്ട് ഉപഭോക്താക്കൾക്ക് തവണ വ്യവസ്ഥയിൽ വായ്പാ സൗകര്യം ഏർപ്പെടുത്താനൊരുങ്ങുകയാണ് സപ്ലൈകോ. ഇതിന്റെ പ്രാരംഭ നടപടികളുടെ ഭാഗമായി വായ്പ നൽകുന്ന ഏതാനും സ്വകാര്യ കന്പനി പ്രതിനിധികളുമായി സപ്ലൈകോ അധികൃതർ ചർച്ചകൾ നടത്തി. സംസ്ഥാനത്തെ പ്രമുഖ ഗൃഹോപകരണ ഷോറൂമുകളിൽനിന്ന് ലഭിക്കുന്ന അതേ മാതൃകയിൽ വായ്പാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളാണു സ്വീകരിച്ചുവരുന്നത്. വായ്പാ സൗകര്യം ഒരുക്കാനായാൽ കൂടുതൽ വില്പനയും അതിലൂടെ കൂടുതൽ ലാഭവും നേടാനാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. കുറഞ്ഞ ഇഎംഐയിൽ കൂടുതൽ കാലത്തേക്ക് വായ്പ നൽകുന്ന കന്പനിയെയാകും തെരഞ്ഞെടുക്കുക. കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കുന്നതിനും വിപണിയിലെ ചൂഷണം അവസാനിപ്പിക്കുന്നതിനുമായി 2019 ഫെബ്രുവരിയിൽ ആരംഭിച്ച ഗൃഹോപകരണ വിപണനമാണ് പുതിയ തലത്തിലേക്ക് എത്തിക്കാൻ അധികൃതർ ശ്രമിക്കുന്നത്. പ്രാരംഭ ചർച്ചകൾക്കുശേഷം ഏതാനും കന്പനികൾ തങ്ങളുടെ വായ്പാ വിവരങ്ങളും ഇത് ഉപഭോക്താക്കൾക്ക് ലഭിക്കുന്നതിനുള്ള നടപടികളും സംബന്ധിച്ച കാര്യങ്ങൾ സപ്ലൈകോ…
Read Moreവീട് വയ്ക്കാൻ കൈക്കൂലി വാങ്ങിയ കേസിൽ 9 വർഷത്തിന് ശേഷം വിധിയെത്തി; വിജിലൻസ് കേസിൽ ഉദ്യോഗസ്ഥന് നാലു വർഷം തടവും പിഴയും
മൂവാറ്റുപുഴ: എറണാകുളം കളക്ടറേറ്റിൽ ജോലി ചെയ്യുന്ന പെർഫോമൻസ് ഓഡിറ്റിംഗ് സീനിയർ സൂപ്രണ്ട് വി.എക്സ്. റൂബെൻസിന് കൈക്കൂലിക്കേസിൽ മൂവാറ്റുപുഴ വിജിലൻസ് കോടതി നാലു വർഷം തടവും 30000 രൂപ പിഴയും ശിക്ഷ വിധിച്ചു. പിഴ അടച്ചില്ലെങ്കിൽ നാലുമാസംകൂടി ജയിലിൽ കിടക്കേണ്ടി വരും. അഴിമതി നിരോധന വകുപ്പ് പ്രകാരമാണ് ശിക്ഷ. എറണാകുളം വിജിലൻസ് പോലീസ് ചാർജ് ചെയ്ത കേസിൽ മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി ബി. കലാംപാഷയാണു ശിക്ഷ വിധിച്ചത്. ഞാറയ്ക്കൽ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെ, 2009ൽ വീട് നിർമിക്കുന്നതിന് ബിൽഡിംഗ് പെർമിറ്റ് നൽകുന്നതിനായി ഞാറക്കൽ ചുള്ളിക്കൽ വീട്ടിൽ വറീതുകുട്ടിയുടെ മകൻ സി.വി. ജോസിന്റെ കൈയിൽനിന്ന് 2000 രൂപ കൈക്കൂലിയായി ആവശ്യപ്പെട്ടു. 2009 ഒക്ടോബർ 19ന് തുക ആവശ്യപ്പെടുകയും തൊട്ടടുത്ത ദിവസം1000 രൂപ കൈപ്പറ്റുകയും ചെയ്തപ്പോൾ വിജിലൻസ് പോലീസ് ഒരുക്കിയ കെണിയിൽ പ്രതി കുടുങ്ങുകയായിരുന്നു. ഞാറയ്ക്കൽ പഞ്ചായത്ത് ഓഫീസിൽ സ്പെഷൽ ഗ്രേഡ് സെക്രട്ടറിയുടെ…
Read Moreശബരി റെയിൽവേ പദ്ധതി മരവിപ്പിച്ചത് സംസ്ഥാന സർക്കാരെന്ന് ഡീൻ കുര്യാക്കോസ്
മൂവാറ്റുപുഴ: സംസ്ഥാന സർക്കാരിന്റെ അലംഭാവമാണ് അങ്കമാലി-ശബരി റെയിൽവേ പദ്ധതി മരവിപ്പിച്ചതെന്ന് കേന്ദ്ര റെയിൽ മന്ത്രി പീയുഷ് ഗോയൽ മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നതായി ഡീൻ കുര്യാക്കോസ് എംപി. 1998ൽ നിർമാണ അനുമതി ലഭിച്ച പദ്ധതിക്ക് 20 വർഷം മുന്‍പ് അങ്കമാലി മുതൽ രാമപുരം വരെ കല്ലിട്ടിരുന്നു. തുടർന്ന് ഏഴ് കിലോമീറ്റർ റെയിൽവേ പാതയും കാലടി റെയിൽവേ സ്റ്റേഷനും ഒരു കിലോമീറ്റർ നീളത്തിൽ പെരിയാർ പാലവും നിർമിച്ച കേരളത്തിന്റെ സ്വപ്ന പദ്ധതിയാണ് ശബരി റെയിൽവേ. 256 കോടി രൂപയാണ് ഇതുവരെ പദ്ധതിക്കായി ചെലവഴിച്ചത്. 20 വർഷങ്ങൾക്കുള്ളിൽ പദ്ധതി ചെലവ് 512 ശതമാനം വർധിച്ച സാഹചര്യത്തിൽ 2016 നവംബർ 15ന് നിർമാണ ചെലവിന്റെ 50 ശതമാനം വഹിക്കാമെന്ന് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഒപ്പുവയ്ക്കുകയും തുടർന്ന് ഒരു വർഷത്തിനുള്ളിൽ ഉടന്പടിയിൽനിന്നു പിൻമാറുകയും ചെയ്തത് സംസ്ഥാന സർക്കാരിന്റെ റെയിൽവേ വികസനത്തോടുള്ള നിസഹകരണമാണ് വ്യക്തമാക്കുന്നതെന്ന് എംപി…
Read Moreപെരിയാറിൽ ജലനിരപ്പ് താഴ്ന്നു: കനാൽ ജലവിതരണം പ്രതിസന്ധിയിൽ; ആശങ്കയിൽ ജനങ്ങൾ
കോതമംഗലം: പെരിയാറിൽ ജലനിരപ്പ് ഗണ്യമായി കുറഞ്ഞത് പെരിയാർവാലി കനാലുകൾ വഴിയുള്ള ജലവിതരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ജില്ലയുടെ പലഭാഗങ്ങളും വേനലിന്റെ തുടക്കത്തിൽ തന്നെ വരൾച്ചയുടെ പിടിയിലാകുമെന്ന ആശങ്കയിലാണ് ജനങ്ങൾ. ജനുവരി ആദ്യവാരം മുതൽ പെരിയാർവാലി കനാലുകളെല്ലാം തുറന്ന് ജലവിതരണം നടത്തുകയാണ് പതിവ്. എന്നാൽ ഇത്തവണ ജനുവരി പകുതിയായപ്പോഴും കനാലുകളിലേറെയും അടഞ്ഞുകിടക്കുകയാണ്. ഭൂതത്താൻകെട്ട് ഡാമിൽ ആവശ്യത്തിന് വെള്ളമില്ലാത്തതാണ് കനാലിലൂടെ വെള്ളമൊഴുക്കാൻ കഴിയാത്തതെന്ന് പെരിയാർവാലി അധികൃതർ വ്യക്തമാക്കി. ഡാമിൽ മുൻവർഷങ്ങളേക്കാൾ ഏഴ് അടി താഴെയാണ് ജലനിരപ്പ്. ഭൂതത്താൽകെട്ട് ഡാമിൽ 34.95 മീറ്റർ സംഭരണ ശേഷിയിൽ എത്തിയാൽ മാത്രമേ പെരിയാർവാലി കനാലുകളിലൂടെ പൂർണതോതിൽ വെള്ളം തുറക്കാൻ സാധിക്കുകയുള്ളു. 32.85 മീറ്ററാണ് ഇന്നലെ ഡാമിൽ രേഖപ്പെടുത്തിയ ജലനിരപ്പ്. പിണ്ടിമന അടിയോടിയിൽനിന്നു ലോ ലവൽ, ഹൈലെവൽ എന്നിങ്ങനെ രണ്ട് കനാലുകൾ വഴിയാണ് ജില്ലയിലെ വിവിധ പ്രദേശങ്ങളിലേക്ക് ജലവിതരണം നടത്തുന്നത്. രണ്ട് കനാലുകളിലുടേയും ഒരേസമയം ജലവിതരണം നടത്തുകയാണ്…
Read Moreകോടികൾ വിലവരുന്ന ആനക്കൊമ്പുമായി യുവാക്കൾ പിടിയിൽ; വിറ്റുകിട്ടുന്ന പണം വേഗത്തിൽ എണ്ണാൻ നോട്ട് യന്ത്രവും; തന്ത്രപരമായ നീക്കത്തിലൂടെ വനംവകുപ്പ് പ്രതികളെ കുടുക്കിയതിങ്ങനെ
കൊച്ചി: കോടികള്‍ വിലമതിക്കുന്ന ആനക്കൊമ്പുകളും നോട്ട് എണ്ണുന്ന യന്ത്രവുമായി വനംവകുപ്പ് പിടികൂടിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തൃപ്പൂണിത്തുറ റോയല്‍ ഗാര്‍ഡനില്‍ താമസിക്കുന്ന റോഷന് (29), എരൂര്‍ സൗപര്‍ണികയില്‍ ഷൈബിന് ശശി (28), ഇരിങ്ങാലക്കുട തൃപ്പത്ത് ടി.എം. മിഥുന് (26), പറവൂര്‍ സ്വദേശികളായ തോട്ടത്തില്‍പറമ്പില്‍ ടി.എ. സനോജ് (30), കരീലപ്പറമ്പില് കെ.ആര്. ഷെമീര്‍ (36) എന്നിവരെയാണ് തൃപ്പൂണിത്തുറയിലെ ഫ്ളാറ്റില്‍നിന്നും വനംവകുപ്പ് ഇന്നലെ പിടികൂടിയത്. പെരുമ്പാവൂര്‍ കോടതിയിലാണ് പ്രതികളെ ഇന്ന് ഹാജരാക്കുന്നത്. പ്രതികളുടെ പക്കല്‍നിന്നും രണ്ടു കിലോഗ്രാമിലധികം തൂക്കം വരുന്ന രണ്ട് ആനക്കൊമ്പുകളും നോട്ട് എണ്ണുന്ന യന്ത്രവും നാല് കത്തികളുമാണ് വനംവകുപ്പ് അധികൃതര്‍ കണ്ടെത്തിയത്. ഇവ വില്ക്കാന് ശ്രമിക്കുന്നതിനിടെയാണ് പ്രതികള്‍ പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കുന്ന ഇടനിലക്കാര്‍ എന്ന വ്യാജേന ഇവരെ സമീപിച്ച വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും കേസിലെ ഒന്നാം…
Read Moreകൊച്ചിയിൽ നിരോധിത പുകയില ഉത്പ്പന്നങ്ങളുടെ വിൽപ്പന തകൃതി;പരിശോധന കർശനമാക്കാൻ അധികൃതർ
കൊച്ചി: നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടിയതോടെ പരിശോധന കർശനമാക്കാൻ എക്സൈസ്. വിദ്യാർഥികൾക്ക് ഉൾപ്പെടെ ഇവ നൽകുന്ന സംഘം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സജീവമാണെന്ന സൂചനയെത്തുടർന്നാണു പരിശോധന കർശനമാക്കുന്നത്. കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതൽ ഞായറാഴ്ച പുലർച്ചെവരെമാത്രം എക്സൈസ് സംഘം നടത്തിയ മിന്നൽ പരിശോധനയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 300 കിലോയോളം നിരോധിത പുകയില ഉത്പ്പന്നങ്ങളാണ് പിടികൂടിയത്. അഞ്ച് ലക്ഷം രൂപയോളം വിപണിമൂല്യമുള്ളതാണ് പിടികൂടിയ നിരോധിത പുകയില ഉത്പ്പന്നങ്ങൾ. ഇത്രയധികം ഉത്പന്നങ്ങൾ പിടികൂടിയതോടെയാണുവരും ദിവസങ്ങളിലും പരിശോധന തുടരാൻ അധികൃതർ തീരുമാനിച്ചത്. മിന്നൽ പരിശോധനകളുടെ ഭാഗമായി 57 പേർക്കെതിരെയാണു കോട്പാ ആക്ട് പ്രകാരം അധികൃതർ കേസെടുത്തിട്ടുള്ളത്. ഇതിന്റെ തുടർച്ചയെന്നോണം നടത്തിയ പരിശോധനയിൽ വിദ്യാർഥികൾക്കും യുവാക്കൾക്കും ചെറുകിട വ്യാപാരികൾക്കും ഹാൻസ് അടക്കമുള്ള നിരോധിത പുകയില ഉത്പ്പന്നങ്ങൾ വൻതോതിൽ വിൽപന നടത്തിവന്ന മുളവുകാട് സ്വദേശി കണക്കത്തറ വീട്ടിൽ ഉത്തമനെ(53)…
Read Moreതിരുവൈരാണിക്കുളം ക്ഷേത്ര ദർശനത്തിന് എത്തുന്നവർക്ക് സേഫ്റ്റി പിൻ നൽകി പോലീസ്; കാരണം ചോദിച്ചവർക്ക് പോലീസ് നൽകിയ മറുപടിയിങ്ങനെ…
ശ്രീമൂനലനഗരം: സേഫ്റ്റി പിൻ ഉപയോഗിച്ച് മോഷണം തടയുന്ന വിദ്യയുമായി പോലീസ് രംഗത്ത്. തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് ഉത്സവത്തിന് എത്തിയ ഭക്തരുടെ ആഭരണങ്ങൾ മോഷണം പോകുന്നത് തടയുന്നതിനാണ് സേഫ്റ്റി പിൻ ഉപയോഗിക്കാൻ പോലീസ് നിർദേശം നൽകിയത്. ദർശനത്തിയ തീർഥാടകരായ സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണമാലകൾ സേഫ്റ്റി പിൻ ഉപയോഗിച്ച് വസ്ത്രങ്ങളുമായി കൂട്ടിയോജിപ്പിക്കാനാണ് നിർദേശം. ക്യൂ നിൽക്കുന്ന സ്ത്രീകളുടെ കൈകളിൽ സേഫ്റ്റി പിൻ വച്ചുകൊടുക്കുന്ന വനിതാ പോലീസുകാരും വിദ്യാർഥികളും തുടക്കത്തിൽ തീർഥാടകരിൽ കൗതുക മുണർത്തിയെങ്കിലും പിന്നാലെ ഇതിന്റെ ഉദ്ദേശം പറഞ്ഞപ്പോഴാണ് കൗതുകം ആദരവായി മാറിയത്. തിരക്ക് മുതലെടുത്ത് സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരാനുള്ള സാധ്യത കണക്കിലെടുത്താണ് പോലീസ് നടപടി. കാലടി പോലീസ് നടപ്പാക്കിയ പരിപാടിയിൽ ക്ഷേത്ര ട്രസ്റ്റും നടതുറപ്പിനോടനുബന്ധിച്ച് ശുചിത്വ സേവനത്തിനെത്തിയ എസ്സിഎംഎസ് കോളജിലെ എൻഎസ്എസ് വിദ്യാർഥികളും പങ്കാളികളായി. വനിതാ പോലീസും എൻഎസ്എസ് വനിതാ വൊളണ്ടിയേഴ്സും ചേർന്ന് സ്വർണമാലകൾ…
Read Moreമരടിലെ‘ഗ്രൗണ്ട് സീറോ’യിൽ ബഹുനിലക്കെട്ടിട നിർമാണം എളുപ്പമല്ല; കാരണങ്ങൾ ഇങ്ങനെയൊക്കെ…
സിജോ പൈനാടത്ത് കൊച്ചി: സുപ്രീം കോടതി ഉത്തരവു പ്രകാരം മരടിലെ ഫ്ലാറ്റുകൾ പൊളിച്ച നാലിടങ്ങളിൽ ഇനി ബഹുനില കെട്ടിട നിർമാണത്തിനു കടന്പകളേറെ. തുടർനടപടികളിൽ കോടതിയുടെ നിർദേശങ്ങളും മാറിയ കെട്ടിട നിർമാണ ചട്ടങ്ങളും പരിസ്ഥിതി പ്രശ്നങ്ങളും സമാനമായ ഫ്ലാറ്റുകൾ ഉയരാൻ തടസമാകും. കെട്ടിടം നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച അവ്യക്തതയാകും ഇനി നിർമാണപ്രവർത്തനങ്ങൾക്കു മുഖ്യതടസം. സാധാരണഗതിയിൽ ഫ്ലാറ്റുകൾ വാങ്ങിയവർക്കു കൂടി അവകാശപ്പെടാവുന്നതാണു ഭൂമിയുടെ ഉടമസ്ഥത. എന്നാൽ നിയമം ലംഘിച്ചു നടന്ന നിർമാണം, കോടതി ഉത്തരവുപ്രകാരം പൊളിച്ചത്, ഉടമകൾക്കു നഷ്ടപരിഹാരം നൽകിയത് എന്നിവയെല്ലാം അത്തരമൊരു അവകാശവാദത്തിനു തടസമാകുമെന്നു വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം പൊളിച്ച കെട്ടിടത്തിന്റെ പേരിലാണു നഷ്ടപരിഹാരമെന്നും അതു നിലനിന്നിരുന്ന ഭൂമിയിൽ തങ്ങൾക്കും അവകാശമുണ്ടെന്നുമാണു ഫ്ലാറ്റുടമകളുടെ വാദം. അവശിഷ്ടങ്ങൾ വേഗത്തിൽ മാറ്റി ഭൂമി വിട്ടു നൽകണമെന്ന ആവശ്യം ഇവർ കോടതിയിലും ഉന്നയിക്കാൻ ഒരുങ്ങുകയാണ്. താരതമ്യേന ഇടുങ്ങിയ റോഡുകളാണു ഫ്ലാറ്റുകൾ നിലനിന്നിരുന്ന…
Read Moreമരടിയെ പൊടി; നാട്ടുകാരുടെ പരാതിയിൽ പൊടിയടങ്ങാൻ വെള്ളം പമ്പു ചെയ്യും; മലിനീകരണ നിയന്ത്ര ബോർഡ് ഉദ്യോഗസ്ഥർ പറയുന്നതിങ്ങനെ
മരട് : ഫ്ളാറ്റുകൾ പൊളിച്ചപ്പോഴുണ്ടായ മാലിന്യ കൂമ്പാരത്തിൽ നിന്നുള്ള പൊടിപടലങ്ങൾ അസഹ്യമായതിനെ തുടർന്ന് വെള്ളം പമ്പു ചെയ്ത് പൊടിശമിപ്പിക്കാനുള്ള നടപടി തുടങ്ങി.എച്ച് ടു ഒ, ആൽഫാ സെറീൻ ഉൾപ്പടെയുള്ള ഫ്ളാറ്റുകളുടെ മാലിന്യകൂമ്പാരത്തിനു മേൽ രാവിലെ മുതൽ വെള്ളം പമ്പു ചെയ്തുതുടങ്ങി. വലിയ മോട്ടോറുകൾ ഉപയോഗിച്ച് കായലിൽ നിന്നും പൈപ്പുകൾ ജെസിബി യുമായി ബന്ധിച്ചാണ് പമ്പിംഗ് നടക്കുന്നത്. ഇന്നു വൈകിട്ടു വരെ ഇതു തുടരുമെന്നാണ് അറിയിയുന്നത്. ഇതിനിടെ, പൊടിശല്യത്തെ കുറിച്ച് വ്യാപക പരാതി ഉയർന്നതിനെത്തുടർന്ന് മലിനീകരണ നിയന്ത്ര ബോർഡ് അധികൃതർ സംഭവത്തിൽ ഇടപെട്ടു. വരും ദിവസങ്ങളിൽ പൊടി നിയന്ത്രിക്കാൻ കൂടുതൽ നടപടി ഉണ്ടാവുമെന്നാണ് അധികൃതർ പറയുന്നത്.
Read More