കൊച്ചി: പാലാരിവട്ടത്തു റോഡിലെ കുഴിയില്‍ ബൈക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ച യദുലാലിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സഹോദരനു ജോലിയും നല്കുമെന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. അന്വേഷണം നടത്തുന്ന ജില്ലാ കളക്ടര്‍ തിങ്കളാഴ്ച റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അഭിഭാഷകന് ഇന്നലെ ഹൈക്കോടതിയില്‍ അറിയിച്ചു. കൂനമ്മാവ് സ്വദേശിയായ യദുലാലിന്റെ മരണത്തെത്തുടര്‍ന്നു ചലച്ചിത്ര സംവിധായകനായ പോളി വടക്കന്‍ നല്കിയ ഹര്‍ജിയെ തുടർന്നാണ് ഇക്കാര്യം സര്‍ക്കാര്‍ അറിയിച്ചത്. സുരക്ഷാ മുന്നറിയിപ്പ് നല്കുന്നതില് വീഴ്ച വരുത്തിയതിനു നാല് എന്‍ജിനിയര്‍മാരെ സസ്പെന്‍ഡ് ചെയ്തെന്നും അറിയിച്ചു. കഴിഞ്ഞ 12നാണ് കൂനമ്മാവ് കാച്ചാനിക്കോടത്ത് ലാലന്റെ മകന് യദുലാല്‍(23) മരിച്ചത്. പാലാരിവട്ടം മെട്രോ സ്റ്റേഷനു സമീപത്തു മൂന്നാഴ്ചയായി മൂടാതെ കിടന്ന കുഴിയുടെ മുന്നില്‍ വച്ചിരുന്ന ബോര്‍ഡില്‍ തട്ടി ബൈക്ക് മറിഞ്ഞു റോഡില്‍ വീണ യദുലാല്‍ പിന്നാലെ വന്ന ടാങ്കര്‍ ലോറി…
Read MoreCategory: Kochi
എംഎൽഎ ആയിരിക്കേ മരണമടഞ്ഞ കേരള നിയമസഭയിലെ 46-ാമത്തെ അംഗമായി തോമസ് ചാണ്ടി
തിരുവനന്തപുരം: എംഎൽഎ ആയിരിക്കേ മരണമടയുന്ന കേരള നിയമസഭയിലെ 46 ാമത്തെ അംഗമാണ് കുട്ടനാടിനെ പ്രതിനിധീകരിച്ച തോമസ് ചാണ്ടി. നിലവിലെ 14-ാം കേരള നിയമസഭയിലെ സിറ്റിംഗ് അംഗമായിരിക്കേ മരണമടഞ്ഞവരിൽ നാലാമനും. ഇപ്പോഴത്തെ നിയമസഭയിൽ ചെങ്ങന്നൂരിന്റെ പ്രതിനിധിയായ കെ.കെ. രാമചന്ദ്രൻനായർ 2018 ജനുവരി 14ന് അന്തരിച്ചു. സിപിഎം പ്രതിനിധിയായ അദ്ദേഹത്തിനു പകരം ഉപതെരഞ്ഞെടുപ്പു വഴി സജി ചെറിയാൻ ചെങ്ങന്നൂരിന്റെ പ്രതിനിധിയായി. അതേ വർഷം ഒക്ടോബർ 20നു മഞ്ചേശ്വരത്തെ പ്രതിനിധീകരിച്ച മുസ്ലീംലീഗിലെ പി.ബി. അബ്ദുൾ റസാഖ് മരണമടഞ്ഞു.ഏറ്റവും കൂടുതൽ കാലം നിയമസഭാംഗവും മന്ത്രിയുമായിരുന്ന കെ.എം. മാണി 2019 ഏപ്രിൽ ഒൻപതിന് അന്തരിച്ചു. ഇന്നലെ എൻസിപി പ്രതിനിധി തോമസ് ചാണ്ടിയും. കേരള നിയമസഭ രൂപീകൃതമായ ശേഷം മരിച്ചവരിൽ ആദ്യ അംഗം പറളിയെ പ്രതിനിധീകരിച്ചിരുന്ന ഡോ. എ.ആർ. മേനോനായിരുന്നു. ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയിൽ അംഗമായിരുന്ന മേനോൻ രണ്ടാം കേരള നിയമസഭ രൂപീകൃതമായ ശേഷം 1960…
Read Moreതെറ്റായ പ്രചാരണങ്ങളിൽ ആരും വീഴരുത്; എസ്എൻഡിപിയിൽ റിസീവർ ഭരണം വരില്ലെന്ന് വെള്ളാപ്പള്ളി
കൊച്ചി: എസ്എൻഡിപി യോഗത്തിൽ ഉടൻ റിസീവർ ഭരണം വരുമെന്നു ചില മാന്യമാർ പറയുന്നത് മലർപ്പൊടിക്കാരന്റെ സ്വപ്നം മാത്രമാണെന്നു യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പാലാരിവട്ടത്തുള്ള കണയന്നൂർ യൂണിയൻ ആസ്ഥാനത്ത് എസ്എൻഡിപി യോഗം മധ്യമേഖലാ യൂണിയൻ ഭാരവാഹികളുടെ സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യോഗത്തെ തകർക്കാൻ ലക്ഷ്യമിട്ടു ചിലർ കിംവദന്തികൾ പ്രചരിപ്പിക്കുകയാണ്. യോഗത്തിലും എസ്എൻ ട്രസ്റ്റിലും ഒരു ചുക്കും സംഭവിക്കില്ല. ജനാധിപത്യരീതിയിലുള്ള ഭരണം തുടരും. എന്നെ ജയിലിലടയ്ക്കുമെന്നാണു പറയുന്നത്. അതു ചിലരുടെ ജല്പനങ്ങൾ മാത്രമാണ്. തെറ്റായ പ്രചാരണങ്ങളിൽ ആരും വീഴരുതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. തന്നെയും പിതാവിനെയും കൂട്ടായി ആക്രമിച്ചു യോഗനേതൃത്വം പിടിച്ചെടുക്കാൻ ചിലർ വ്യാജ ആരോപണങ്ങൾ നിരത്തുകയാണെന്നു യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ഒരു കഴന്പുമില്ലാത്ത ആരോപണങ്ങളാണു തട്ടിവിടുന്നത്. യോഗത്തെ ഒരിക്കലും ആർക്കും തകർക്കാനാവില്ലെന്നും തുഷാർ പറഞ്ഞു. അഡ്വ. കെ. രാജൻബാബുവും പ്രസംഗിച്ചു.
Read Moreറോഡുകളുടെ ശോചനീയാവസ്ഥയ്ക്ക് കാരണം ജീവനക്കാരുടെ അനാസ്ഥ; പ്രതിഷേധവുമായി അങ്കമാലിയിലെ വ്യാപാരികൾ
അങ്കമാലി: റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് അങ്കമാലി മർച്ചന്റ്സ് അസോസിയേഷൻ യൂത്ത് വിംഗിന്റെ നേതൃത്വത്തിൽ പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ധർണ നടത്തി. വ്യാപാരഭവനിൽ നിന്ന് ആരംഭിച്ച പ്രകടനം പിഡബ്ല്യുഡി ഓഫീസിനു മുന്നിലെത്തിയപ്പോൾ പ്രതിഷേധ ധർണ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ് എൻ.വി.പോളച്ചൻ ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് മെബിൻ റോയ് അധ്യക്ഷത വഹിച്ചു. റോഡുകളുടെ ശോചനീയാവസ്ഥ മൂലം അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും നടക്കുന്ന അപകടങ്ങളും തുടർന്നുള്ള മരണങ്ങളും പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലമാണെന്ന് യോഗം കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസം സിഎസ്എ ഹാളിനു സമീപം ജിമേഷ് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തിൽ പിഡബ്ല്യുഡി ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കമെന്ന് പ്രസിഡന്റ് എൻ.വിപോളച്ചൻ ആവശ്യപ്പെട്ടു. ഡാന്റി ജോസ്, ജോജി പീറ്റർ, സനൂജ് സ്റ്റീഫൻ, അനിൽ തോമസ്, നിക്സണ് മാവേലി, ഫ്രാൻസിസ് തച്ചിൽ, ബാസ്റ്റിൻ കെ.ഒ, സാൻജോ ജോസഫ്, ജോജോ കോരത്, ജോണി കുര്യാക്കോസ്…
Read Moreഐഒസി എൽപിജി സംഭരണി വിരുദ്ധ സമരം;നിരോധനാജ്ഞ ലംഘിച്ച് പ്രതിഷേധ മാർച്ച് നാളെ
വൈപ്പിൻ: ഐഒസി എൽപിജി സംഭരണി പദ്ധതി മേഖലയിലേക്ക് നിരോധനാജ്ഞ ലംഘിച്ച് നാളെ ജനകീയ സമിതിയുടെ നേതൃത്വത്തിൽ മാർച്ച് നടത്തും. മാർച്ച് വിജയിപ്പിക്കാൻ സമര സമിതിയും പരാജയപ്പെടുത്താൻ പോലീസും രംഗത്തുണ്ട്. പോലീസിനെ വിഷമാവസ്ഥയിലാക്കാൻ മാർച്ചിൽ കൂടുതലായി വനിതകളെ പങ്കെടുപ്പിക്കുമെന്നാണ് സൂചന. ചിലർ കൈക്കുഞ്ഞുങ്ങളുമായും എത്തിയേക്കും. സമര സമിതിയുടേ നേതാക്കൾ രംഗത്തുണ്ടാകുമെങ്കിലും പ്രധാന പ്രവർത്തകർ പലരും വിട്ടുനിൽക്കാനാണ് സാധ്യത. നിരോധനാജ്ഞ ലംഘിച്ചുള്ള മാർച്ച് ആയതിനാൽ അറസ്റ്റ് ഉണ്ടാകും. ആയിരത്തിൽ താഴെ ആളുകളെയാണ് പോലീസ് പ്രതീക്ഷിക്കുന്നത്. വനിതകൾ കൂടുതലായിരിക്കുമെന്ന മുൻ വിധിയിൽ 300 വനിതാ പോലീസുകാരും സുരക്ഷക്ക് അണിനിരക്കുമെന്നാണ് സൂചന. മൊത്തം 600 പോലീസുകാരെയാണ് വ്യന്യസിച്ചിരിക്കുന്നത്. കൂടാതെ കണ്ണീർ വാതകം, ജലപീരങ്കി, റബ്ബർ ബുള്ളറ്റ് തോക്കുകൾ തുടങ്ങിയവയും പോലീസിന് നൽകിയിട്ടുണ്ട്. എൽഎൻജി റോഡ് പൂർണമായും പോലീസിന്റെ ബന്തവസിലാകും. പദ്ധതി കവാടത്തിനു മുന്നിൽ നിലവിൽ ബാരിക്കേഡുകൾ സ്ഥാപിച്ചുകഴിഞ്ഞിട്ടുണ്ട്. രാവിലെ 7.30ന് പുതുവൈപ്പ് സെന്റ്…
Read Moreവൈദ്യ പരിശോധനയ്ക്കിടെ എഎസ്ഐയുടെ മുഖത്തിടിച്ച് ഓടി രക്ഷപെടാന്‍ പ്രതിയുടെ ശ്രമം; ഒടുവില്‍…
കോതമംഗലം: വൈദ്യപരിശോധനയ്ക്കിടെ എഎസ്ഐ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച കഞ്ചാവ് കേസിലെ പ്രതിയെ നാട്ടുകാരും കോതമംഗലം പോലീസും ചേർന്ന് കീഴടക്കി.ഇന്നലെ രാത്രി 11 ന് കോതമംഗലം താലൂക്ക് ആശുപത്രിയിലാണ് സംഭവം. നെല്ലിക്കുഴി സ്വദേശി പാറക്കാട്ട് വീട്ടിൽ അമീർ (38) ആണ് പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ചത്. കരിമുകൾ എഎസ്ഐ രമേശ് കുമാറിനാണ് ആക്രമണത്തിൽ പരിക്കേറ്റത്. വാഹന പരിശോധനക്കിടെയാണ് രണ്ടു കിലോ കഞ്ചാവുമായി കരിമുകൾ പോലീസ് അമീറിനെ ഇന്നലെ രാത്രി അറസ്റ്റ് ചെയ്തത്.ഇയാളെ മെഡിക്കൽ പരിശോധനക്കായി കോതമംഗലം ആശുപത്രിയിലെത്തിച്ചപ്പോൾ ഡ്യൂട്ടി ഡോക്ടറുടെ റൂമിന്റെ മുന്നിൽ വെച്ച് എഎസ് ഐ യുടെ മുഖത്തിടിച്ച് ആശുപത്രി വളപ്പിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ടൗണിലെ നൈറ്റ് കടയുടെ മുന്നിലൂടെ വിലങ്ങുമായി ഓടുന്ന പ്രതിയെ ചായ കുടിച്ചു കൊണ്ടിരുന്ന മൂവാറ്റുപുഴയിലെ സ്റ്റേഷനിലെ പോലീസുകാരനും സംഭവസ്ഥലത്ത് എത്തിയ കോതമംഗലം പോലീസും നാട്ടുകാരും ചേർന്ന് സാഹസികമായി കീഴടക്കുകയായിരുന്നു. പിടിയിലായ…
Read More15 ഓളം മോഷണക്കേസുകളിൽ പ്രതി! എളങ്കുന്നപ്പുഴയിലെ മോഷണ കേസുകൾ; പ്രതി ഒരാളെന്ന് പോലീസ്
വൈപ്പിൻ: എളങ്കുന്നപ്പുഴ ഞാറക്കൽ മേഖലയിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന മാല പൊട്ടിക്കൽ സംഭവത്തിനും സ്കൂട്ടർ മോഷണത്തിനും പിന്നിൽ ഒരാളെന്ന് പോലീസ്. തൃശൂർ മെന്റൽ ഹോസ്പിറ്റലിൽനിന്നും ജീവനക്കാരെ ആക്രമിച്ചും അവരുടെ മാല കവർന്നും ചാടിപ്പോന്ന ആറംഗ സംഘത്തിൽപെട്ട വൈപ്പിൻ അഴീക്കൽ പണിക്കരുപടി സ്വദേശിയാണെന്നാണ് പോലീസ് നിഗമനം. 15 ഓളം മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ. ഈ മാസം ഒന്നിനാണ് ഞാറക്കൽ പഞ്ചായത്തംഗം പി.പി. ഗാന്ധിയുടെ സ്കൂട്ടർ മോഷണം പോകുന്നത്. സ്കൂട്ടറുമായി മുരുക്കുംപാടത്തെത്തി ഇവിടെ കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടിൽ കയറി മോഷണം നടത്താൻ ശ്രമിക്കുന്നതിനിടെ ഞാറക്കൽ പോലീസിന്റെ പട്രോളിംഗ് സംഘം യുവാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയതാണ്. മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരമാണ് ഇയാളെ തൃശൂർ മാനസിക ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അവിടെനിന്നും ഇയാൾ രക്ഷപെടുകയായിരുന്നു. പഞ്ചായത്തംഗത്തിന്റെ സ്കൂട്ടർ ഞാറക്കൽ ആശുപത്രിപ്പടി കവലയിൽനിന്നും മോഷ്ടിച്ചുകൊണ്ടുപോകുന്ന സിസിടിവി ദൃശ്യവും മാലപൊട്ടിക്കുന്നതിനു ദൃസാക്ഷിയായവരുടെയും സൂചനകൾ വച്ചാണ് പോലീസ്…
Read Moreകുടിവെള്ളം കിട്ടുമോ? പെരിയാർവാലി കനാലിൽ അറ്റകുറ്റപ്പണികൾ വൈകുന്നു; ജനങ്ങൾക്ക് ആശങ്ക
മൂവാറ്റുപുഴ: പെരിയാർവാലി കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് വെള്ളം തുറന്നുവിടുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. മൂവാറ്റുപുഴ, കോതമംഗലം, നിയോജക മണ്ഡലങ്ങളിലെ ആയിരക്കണക്കിനാളുകൾ കുടിവെള്ളത്തിനും കൃഷിക്കും ആശ്രയിക്കുന്ന പെരിയാർ വാലി കനാലുകളുടെ അറ്റകുറ്റപ്പണികൾ തീർക്കാത്തത് ഇത്തവണ കുടിവെള്ളക്ഷാമത്തിന് കാരണമാകുമെന്ന ഭീതിയിലാണ് ജനങ്ങൾ. മുൻകാലങ്ങളിൽ അതാത് പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികളെ ഉപയോഗിച്ച് കനാലിന്റെ അറ്റകുറ്റപ്പണികൾ തീർക്കുകയായിരുന്നു പതിവ്. ഇക്കുറി പെരിയാർവാലി നേരിട്ട് ടെൻഡർ ചെയ്ത് അറ്റകുറ്റപ്പണികൾ തീർക്കാൻ തീരുമാനിച്ചതാണ് നിർമാണം വൈകാൻ പ്രധാന കാരണം. ഇതുവരെയും കനാലിന്റെ അറ്റകുറ്റപ്പണികളുടെ ടെൻഡർ നടപടികൾ പൂർത്തിയായിട്ടില്ല. ടെൻഡർ നടപടികൾ പൂർത്തിയാക്കി കനാൽ നിർമാണം ഇനിയും വൈകുമെന്നാണ് സൂചന. ഇത് കനാലിനെ ആശ്രയിക്കുന്ന പ്രദേശങ്ങളിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്തിനും കൃഷി നാശത്തിനും ഇടയാക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ജില്ലയുടെ കിഴക്കൻ മേഖലയിലെ നീരുറവകളെല്ലാം വറ്റിവരണ്ട നിലയിലാണ്. പെരിയാർവാലി കനാലിനെ ആശ്രയിച്ച് ഏക്കർ കണക്കിന് നെല്ല്, പച്ചക്കറി, വാഴ തുടങ്ങിയ…
Read Moreപെരിയാർ നീന്തികയറി കീരന്പാറയിൽ ഭീതിപടർത്തി കാട്ടാന; ആനയെ തുരത്തിയോടിക്കുന്നതിനിടെ നിരവധി പേർക്ക് പരിക്ക്
കോതമംഗലം: കീരന്പാറ പഞ്ചായത്തിലെ പുന്നേക്കാട് കാട്ടാന എത്തിയത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തി. വനപാലകരും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ നീണ്ട ശ്രമത്തിന് ഒടുവിലാണ് കാട്ടാനകൂട്ടത്തെ തുരത്തിയത്. ഓടിക്കുന്നതിനിടെ ആന തിരിഞ്ഞ് നാട്ടുകാർക്കേ നേരേ പാഞ്ഞടുത്തപ്പോൾ ചിതറിയോടി പത്തോളം പേർക്ക് പരിക്കേറ്റു. തട്ടേക്കാട് പക്ഷി സങ്കേതത്തിലെ കൂട്ടിക്കൽ ഭാഗത്തുനിന്നാണ് ആനകൾ പെരിയാർ നീന്തി ഇക്കരെ എത്തിയത്. പുന്നേക്കാട്-തട്ടേക്കാട് റോഡിൽ വനം വകുപ്പിന്റെ മാഞ്ചിയം പ്ലാന്റെഷന്റെ എസ് വളവ് ഭാഗത്താണ് ഇന്നലെ രണ്ട് കൊന്പന്മാർ മണിക്കൂറുകളോളം ഭീതി പടർത്തിയത്. പുലർച്ചെ 5.30ന് ജോലിക്ക് പോകാനായി നടന്നുവരുകയായിരുന്ന യുവാവാണ് വഴിയിൽ ആനപ്പിണ്ടം കണ്ട് പരിസരവാസികളെ വിവരം അറിയിച്ചത്. നാട്ടുകാർ പ്ലാന്റേഷനിലും സമീപ പുരയിടത്തിലും തെരച്ചിൽ നടത്തിയപ്പോഴാണ് വലുതും ചെറുതുമായ കൊന്പന്മാരെ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിൽ കണ്ടെത്തിയത്. രാവിലെ പത്തോടെ വനംവകുപ്പ് കോതമംഗലം റേഞ്ച് ഓഫീസർ പി.കെ.തന്പിയുടെ നേതൃത്വത്തിൽ വനപാലകരും വനം സംരക്ഷണ സമിതി…
Read Moreസീപോർട്ട്-എയർപോർട്ട് റോഡ് വികസനം; പാട്ടഭൂമിക്ക് 16 കോടി നൽകാനുള്ള തീരുമാനത്തിനെതിരേ സിപിഐ
കളമശേരി: സീപ്പോർട്ട്-എയർപോർട്ട് റോഡ് വികസനത്തിനായി തിരികെയെടുക്കുന്ന പാട്ട ഭൂമിയ്ക്ക് 16 കോടി രൂപ നൽകാൻ തീരുമാനിച്ച പൊതുമരാമത്ത് മന്ത്രിയുടെ യോഗത്തിനെതിരേ സിപിഐ രംഗത്ത്. കോടതി വിധികളുടേയും നടപടിക്രമങ്ങളുടേയും നഗ്നമായ ലംഘനമാണെന്നും റവന്യു വകുപ്പ് അടിയന്തിരമായി ഇടപെടണമെന്നും ആവശ്യപ്പെട്ട് സിപിഐ മണ്ഡലം സെക്രട്ടറിയേറ്റംഗം കെ.പി. കരീം റവന്യൂ മന്ത്രിക്ക് പരാതി നൽകി. പാവപ്പെട്ടവരിൽ നിന്നും ചെറുകിട കർഷകരിൽ നിന്നും ഏറ്റെടുത്ത് എച്ച്എംടിക്ക് പാട്ടത്തിന് കൊടുത്ത സർക്കാർ ഭൂമിക്ക് 16 കോടി രൂപ വിലയിട്ടതിൽ ദുരൂഹതയുണ്ടെന്നാണ് ആരോപണം. സീപോർട്ട് എയർപോർട്ട് റോഡ് വികസനത്തിനായി 4 ഏക്കർ ഭൂമി തിരികെ എടുക്കുന്നതാണ് ഇപ്പോൾ വിവാദമായിരിക്കുന്നത്. കിൻഫ്രയ്ക്കും കൊച്ചി സഹകരണ മെഡിക്കൽ കോളജിനും എച്ച്എംടി ഭൂമി കൈമാറിയപ്പോൾ നഷ്ടപരിഹാരം നൽകണമെന്ന ഇതേ വാദം എച്ച്എംടി 2002-ൽ ഉന്നയിച്ചിരുന്നു. എന്നാൽ ഹൈക്കോടതിയും സുപ്രീംകോടതിയും ഇതംഗീകരിച്ചില്ല. 2014 ലാണ് അന്തിമ കോടതി വിധി വന്നത്.1963 ൽ…
Read More