തോ​മ​സ് ചാ​ണ്ടി​യു​ടെ  സംസ്കാരം നാളെ; അ​ന്ത്യാ​ഞ്ജ​ലി അ​ര്‍​പ്പി​ക്കാ​ന്‍ നിരവധി  പ്ര​മു​ഖ​ര്‍

കൊ​ച്ചി: എ​ന്‍​സി​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും മു​ന്‍​മ​ന്ത്രി​യു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച തോ​മ​സ് ചാ​ണ്ടി എം​എ​ല്‍​എ​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് വി​ലാ​പ​യാ​ത്ര​യാ​യി ആ​ല​പ്പു​ഴ​യി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നി​ല​വി​ല്‍ ആ​സ്റ്റ​ര്‍ മെ​ഡി​സി​റ്റി​യി​ലാ​ണ് മൃ​ത​ദേ​ഹം സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ ആ​ല​പ്പു​ഴ ഇ​എം​എ​സ് സ്റ്റേ​ഡി​യ​ത്തി​ല്‍ പൊ​തു​ദ​ര്‍​ശ​ന​ത്തി​ന് വ​യ്ക്കും. തു​ട​ര്‍​ന്ന് വൈ​കു​ന്നേ​രം കു​ട്ട​നാ​ട്ടി​ലെ കു​ടും​ബ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​കും. നാ​ളെ ഉ​ച്ച​യ്ക്ക് 12ന് ​സം​സ്കാ ശു​ശ്രൂ​ഷാ പ്രാ​ര്‍​ഥ​ന​ക​ള്‍ ആ​രം​ഭി​ക്കും. തു​ട​ര്‍​ന്ന് ര​ണ്ടി​ന് ആ​ല​പ്പു​ഴ ചേ​ന്നം​ക​രി സെന്‍റ് ​പോ​ള്‍​സ് മാ​ര്‍​ത്തോ​മ്മ പ​ള്ളി​യി​ല്‍ സം​സ്കാ​രം ന​ട​ക്കും. അ​ഭി​വ​ന്ദ്യ ജോ​സ​ഫ് മാ​ര്‍​ത്തോ​മ്മ മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ര്‍​മി​ക​ത്വം വ​ഹി​ക്കും. തോ​മ​സ് ചാ​ണ്ടി​ക്ക് അ​ന്ത്യാ​ഞ്ജ​ലി​യ​ര്‍​പ്പി​ക്കാ​ന്‍ ഇ​ന്ത്യ​ക്ക് അ​ക​ത്തും പു​റ​ത്തു​നി​ന്നു​മാ​യി പ്ര​മു​ഖ​ര്‍ എ​ത്തി​ച്ചേ​രും. കു​വൈ​റ്റ് ഭ​ര​ണാ​ധി​കാ​രി​യാ​യ ഷേ​ഖ് അ​ല്‍ അ​ഹ​മ്മ​ദ് അ​ല്‍​സ​ബ​യു​ടെ പു​ത്ര​നും പ്ര​തി​രോ​ധ മ​ന്ത്രി​യും തോ​മ​സ് ചാ​ണ്ടി​യു​ടെ സു​ഹൃ​ത്തു​മാ​യ ഷേ​ഖ് നാ​സ​ര്‍ അ​ല്‍​സ​ബ, മു​ന്‍ പാ​ര്‍​ല​മെ​ന്‍റ് അം​ഗ​വും ബി​സി​ന​സ് പ​ങ്കാ​ളി​യു​മാ​യ ജാ​സിം…

Read More

 എ​റ​ണാ​കു​ളം സൗ​ത്തി​ല്‍ സി​ഗ്‌​ന​ല്‍ ത​ക​രാ​റി​ലാ​യ സം​ഭ​വം; ആ​ര്‍​പി​എ​ഫ് അ​ന്വേ​ഷ​ണം തു​ട​ങ്ങി

കൊ​ച്ചി: എ​റ​ണാ​കു​ളം സൗ​ത്തി​ല്‍ സി​ഗ്ന​ല്‍ സം​വി​ധാ​നം ത​ക​രാ​റി​ലാ​കു​ക​യും മ​ണി​ക്കൂ​റോ​ളം ട്രെ​യി​ന്‍ ഗ​താ​ഗ​തം ത​ട​സ​പ്പെ​ടു​ക​യും ചെ​യ്ത സം​ഭ​വ​ത്തി​ല്‍ ആ​ര്‍​പി​എ​ഫി​ന്‍റെ അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്നു. എ​റ​ണാ​കു​ളം സൗ​ത്ത്-​എ​റ​ണാ​കു​ളം നോ​ര്‍​ത്ത് റെ​യി​ല്‍​വേ പാ​ത​യി​ല്‍ കെ​എ​സ്ആ​ര്‍​ടി​സി സ്റ്റാ​ന്‍​ഡി​ന് സ​മീ​പ​ത്ത് ട്രാ​ക്കി​ന​രി​കി​ല്‍ കൂ​ട്ടി​യി​ട്ടി​രു​ന്ന ച​വ​റി​ന് തീ​പി​ടി​ക്കു​ക​യും ഇ​ത് പ​ട​ര്‍​ന്ന് സി​ഗ്ന​ല്‍ കേ​ബി​ളു​ക​ള്‍ ക​ത്തി​യ​തോ​ടെ​യാ​ണ് മ​ണി​ക്കൂ​റോ​ളം ഗ​താ​ഗ​തം താ​റു​മാ​റ​ായ​ത്. ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ ര​ണ്ടി​നാ​ണ് സം​ഭ​വം. ച​വ​റി​ന് തീ​യി​ട്ട​താ​ണോ എ​ന്നാ​ണ് ആ​ര്‍​പി​എ​ഫ് പ്ര​ധാ​ന​മാ​യും അ​ന്വേ​ഷി​ക്കു​ന്ന​ത്. സി​ഗ്‌​ന​ല്‍ കേ​ബി​ളി​ന് ചു​റ്റു​മു​ള്ള സ്റ്റീ​ല്‍ പൈ​പ്പി​നാ​ണ് തീ​പി​ടി​ച്ച​ത്. ഇ​തേ​ത്തു​ട​ര്‍​ന്ന് ട്രെ​യി​നു​ക​ള്‍ വൈ​കി ഓ​ടു​ക​യും വ​ഴി​തി​രി​ച്ചു​വി​ടു​ക​യും ചെ​യ്തു. ഇ​ന്ന​ലെ വൈ​കി​ട്ട് 4.15 ഓ​ടു​കൂ​ടി​യാ​ണ് സി​ഗ്ന​ലി​ലെ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​ത്.

Read More

പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ല്ലി​നെ​തി​രേ  സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​ടെ പ്ര​തി​ഷേ​ധ മാർച്ച് കൊച്ചിയിൽ

കൊ​ച്ചി: പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ​യും രാ​ജ്യ​വ്യാ​പ​ക​മാ​യി എ​ന്‍​ആ​ര്‍​സി ന​ട​പ്പാ​ക്കു​ന്ന​തി​നെ​തി​രാ​യും സി​നി​മാ പ്ര​വ​ര്‍​ത്ത​ക​രു​ടെ കൂ​ട്ടാ​യ്മ​യാ​യ ക​ള​ക്ടീ​വ് ഫേ​സ് വ​ണ്ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന് ബ​ഹു​ജ​ന മാ​ര്‍​ച്ച് ന​ട​ത്തും. എ​റ​ണാ​കു​ളം രാ​ജേ​ന്ദ്ര മൈ​താ​ന​ത്തി​ന​ടു​ത്തു​ള്ള ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍​നി​ന്ന് ഫോ​ര്‍​ട്ട് കൊ​ച്ചി വാ​സ്‌​കോ സ്ക്വയ​റി​ലേ​ക്കാ​ണ് മാ​ര്‍​ച്ച് ന​ട​ത്തു​ന്ന​ത്. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന മാ​ര്‍​ച്ച് രാ​ത്രി ഏ​ഴി​ന് വാ​സ്‌​കോ സ്‌​ക്വ​യ​റി​ല്‍ എ​ത്തി​ച്ചേ​രും. എ​ഴു​ത്തു​കാ​ര​ന്‍ എ​ന്‍.​എ​സ്. മാ​ധ​വ​ന്‍, സം​വി​ധാ​യ​ക​രാ​യ ക​മ​ല്‍ വേ​ണു, രാ​ജീ​വ് ര​വി, ആ​ഷി​ഖ് അ​ബു, ബി. ​അ​ജി​ത്കു​മാ​ര്‍, കെ.​എം. ക​മ​ല്‍, സാ​മൂ​ഹ്യ, സാം​സ്‌​കാ​രി​ക, മ​ത നേ​താ​ക്ക​ളാ​യ എ​ന്‍.​എം. പി​യേ​ഴ്‌​സ​ണ്‍, ഫാ.​അ​ഗ​സ്റ്റി​ന്‍ വ​ട്ടോ​ളി എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കും. വാ​സ്‌​കോ സ്വ​യ​റി​ല്‍ ന​ട​ക്കു​ന്ന സം​ഗീ​ത സ​ദ​സി​ല്‍ ഷ​ഹ​ബാ​സ് അ​മ​ന്‍, ഊ​രാ​ളി, അ​ന്‍​വ​ര്‍ അ​ലി, ക​രി​ന്ത​ല​ക്കൂ​ട്ടം, ജോ​ണ്‍ പി.​വ​ര്‍​ക്കി, പ​ഞ്ച​മി തീ​യേ​റ്റേ​ഴ്‌​സ്, പി.​കെ. സു​നി​ല്‍​കു​മാ​ര്‍, ര​ശ്മി സ​തീ​ഷ് എ​ന്നി​വ​ര്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കും. തൃ​ശൂ​ര്‍ നാ​ട​ക സം​ഘ​ത്തി​ന്റെ ല​ഘു​നാ​ട​ക​ങ്ങ​ള്‍, തൃ​ശൂ​ര്‍…

Read More

പു​തു​വൈ​പ്പ് എ​ൽ​പി​ജി പ​ദ്ധ​തി​ക്കെ​തി​രേ ന​ട​ത്തി​യ മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു; കു​ട്ടി​ക​ള​ട​ക്കം 89 പേ​രെ അ​റ​സ്റ്റു​ചെ​യ്തു നീ​ക്കി

വൈ​പ്പി​ൻ: പു​തു​വൈ​പ്പ് എ​ൽ​പി​ജി ടെ​ർ​മി​ന​ൽ പ​ദ്ധ​തി മേ​ഖ​ല​യി​ലേ​ക്ക് നി​രോ​ധ​നാ​ജ്ഞ ലം​ഘി​ച്ച് എ​ൽ​പി​ജി ടെ​ർ​മി​ന​ൽ വി​രു​ദ്ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​മാ​ർ​ച്ച് പോ​ലീ​സ് ത​ട​ഞ്ഞു. ഇ​തേ​ത്തു​ട​ർ​ന്ന് റോ​ഡി​ൽ കു​ത്തി​യി​രു​ന്നു മു​ദ്രാ​വാ​ക്യം മു​ഴ​ക്കി​യ സ​മ​ര​ക്കാ​രെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത് നീ​ക്കി. മൂ​ന്നു കു​ട്ടി​ക​ളും വൈ​ദി​ക​നും സി​സ്റ്റേ​ഴ്സും ഉ​ൾ​പ്പെ​ടെ 89 പേ​ർ അ​റ​സ്റ്റ് വ​രി​ച്ചു. സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ 200 ഓ​ളം​പേ​ർ മാ​ർ​ച്ചി​ൽ പ​ങ്കെ​ടു​ത്തു. റോ​ഡി​ൽ കു​ത്തി​യി​രു​ന്ന സ​മ​ര​ക്കാ​രെ അ​ര​മ​ണി​ക്കൂ​ർ പി​ന്നി​ട്ട​പ്പോ​ൾ പോ​ലീ​സ് ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ അ​റ​സ്റ്റു​ചെ​യ്തു​നീ​ക്കു​ക​യാ​യി​രു​ന്നു. പ്ര​വ​ർ​ത്ത​ക​ർ എ​തി​ർ​ത്തി​നെത്തുട​ർ​ന്ന് നേ​രി​യ സം​ഘ​ർ​ഷ​വും ഉ​ണ്ടാ​യി. പ​ദ്ധ​തി പ്ര​ദേ​ശ​ത്തി​നു 100 മീ​റ്റ​ർ അ​ക​ലെ​യാ​യി ബാ​രി​ക്കേ​ഡു​ക​ൾ തീ​ർ​ത്ത് എ​റ​ണാ​കു​ളം ഡി​സി​പി ജി. ​പൂ​ങ്കു​ഴ​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മാ​ർ​ച്ച് ത​ട​ഞ്ഞ​ത്. ഇ​ന്ന​ലെ രാ​വി​ലെ പു​തു​വൈ​പ്പ് സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻസ് പ​ള്ളി വ​ള​പ്പി​ൽ ത​ന്പ​ടി​ച്ച സ​മ​ര​ക്കാ​ർ 9.45 ഓ​ടെ​യാ​ണ് പ​ദ്ധ​തി മേ​ഖ​ല​യി​ലേ​ക്ക് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. മാ​ർ​ച്ച് പു​തു​വൈ​പ്പി​ൽ എ​ൽ​എ​ൻ​ജി റോ​ഡി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന ഭാ​ഗ​ത്താ​ണ്…

Read More

സി​പി​എം-​സി​പി​ഐ സം​ഘ​ർ​ഷം ! പി​റ​വ​ത്ത് വീ​ണ്ടും ഏ​റ്റു​മു​ട്ട​ൽ, സി​പി​ഐ കൗ​ൺ​സി​ല​റെ ത​ല്ലി​ച്ച​ത​ച്ചു

പി​റ​വം: സി​പി​എം-​സി​പി​ഐ സം​ഘ​ർ​ഷം നി​ല​നി​ൽ​ക്കു​ന്ന പി​റ​വം ന​ഗ​ര​സ​ഭ​യി​ൽ സി​പി​ഐ കൗ​ൺ​സി​ല​ർ മു​കേ​ഷ് ത​ങ്ക​പ്പ​നെ​യും എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ൻ ബി​ബി​ൻ ജോ​ർ​ജി​നെ​യും പ​ട്ടാ​പ്പ​ക​ൽ ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ന് മു​ന്നി​ൽ ത​ല്ലി​ച്ച​ത​ച്ചു. ആ​റോ​ളം പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11 ഓ​ടെ നി​ര​വ​ധി​പേ​ർ നോ​ക്കി​നി​ൽ​ക്കെ ക​മ്പി​വ​ടി​ക​ളു​മാ​യെ​ത്തി ആ​ക്ര​മി​ച്ച​ത്. സാ​ര​മാ​യി പ​രി​ക്കേ​റ്റ മു​കേ​ഷി​നെ കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബി​ബി​നെ​യും ഇ​വി​ടെ പ്ര​വേ​ശി​പ്പി​ച്ചി​ട്ടു​ണ്ട്. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ​ക്കാ​രാ​ണെ​ന്നും പ്രാ​ദേ​ശി​ക​നേ​താ​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​തെ​ന്നും സി​പി​ഐ നേ​താ​ക്ക​ൾ ആ​രോ​പി​ച്ചു. എ​ന്നാ​ൽ സി​പി​എം, ഡി​വൈ​എ​ഫ്ഐ നേ​താ​ക്ക​ൾ ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം സി​ഐ​ടി​യു ഏ​രി​യാ സെ​ക്ര​ട്ട​റി​യും മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​യി​രു​ന്ന കെ.​പി. സ​ലി​മും സി​പി​ഐ​യു​ടെ മ​റ്റൊ​രു കൗ​ൺ​സി​ല​ർ ബെ​ന്നി വി. ​വ​ർ​ഗീ​സു​മാ​യി കൈ​യാ​ങ്ക​ളി ഉ​ണ്ടാ​യി​രു​ന്നു. രണ്ടു പേരും ആശുപത്രിയിൽ ചികിത്സയും തേയിയിരുന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യാ​ണോ ഇ​ന്ന​ലെ​യു​ണ്ടാ​യ സം​ഭ​വ​ങ്ങ​ളെ​ന്നു പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. മ​ർ​ദ​ന​ങ്ങളിൽ പ്ര​തി​ഷേ​ധി​ച്ചു സി​പി​ഐ, സി​പി​എം…

Read More

പെ​രു​മ്പാ​വൂ​​രി​ൽ ഇതരസം​സ്ഥാ​ന​ക്കാ​രു​ടെ അ​തി​ക്ര​മ​ങ്ങ​ൾ പെ​രു​കു​ന്നു; ക​ർ​ശ​ന ന​ട​പ​ടിയുണ്ടാവുമെന്ന് എം​എ​ൽ​എ

പെരു​മ്പാ​വൂ​ർ: പെ​രു​മ്പാ​വൂ​ര്‍ ന​ഗ​ര​ത്തി​ല്‍ ഇ​ത​ര​സം​സ്ഥാ​നത്തൊഴി​ലാ​ളി​ക​ളു​ടെ അ​തി​ക്ര​മ​ങ്ങ​ള്‍ പെ​രു​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ത്ത​ര​ക്കാ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​ല്‍​ദോ​സ് കു​ന്ന​പ്പി​ള​ളി എം​എ​ൽ​എ അ​റി​യി​ച്ചു. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ കൂ​ടു​ത​ലും തി​ങ്ങി​പ്പാ​ര്‍​ക്കു​ന്ന​ത് പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല​യി​ലാ​ണ്. ഇവർക്കെതിരേ ക​ഞ്ചാ​വ്, മ​യ​ക്കു​മ​രു​ന്ന് ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി കേ​സു​ക​ളി​ൽ പോ​ലീ​സ്, എ​ക്‌​സൈ​സ് വ​കു​പ്പു​ക​ൾ ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ട്. എ​ന്നി​ട്ടും പെ​രു​മ്പാ​വൂ​ര്‍ മേ​ഖ​ല ല​ഹ​രി മാ​ഫി​യ​യു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍, ത​ഹ​സി​ൽ​ദാ​ർ എന്നിവർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ എം​എ​ൽ​എ യോ​ഗം വി​ളി​ച്ച​ത്. ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ൾ പ്ര​വ​ർ​ത്തി​ച്ചാ​ലും ഇ​ത​ര സം​സ്ഥാ​ന​ത്തൊ​ഴി​ലാ​ളി​ക​ൾ മൂ​ല​മു​ള്ള കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തു​ണ്ട്. ല​ഹ​രി വ​സ്തു​ക്ക​ൾ പി​ടി​ക്ക​പ്പെ​ട്ട​ാലും വ​ള​രെ കു​റ​ഞ്ഞ പി​ഴ​ത്തു​ക അ​ട​ച്ചു പ്ര​തി​ക​ൾ കു​റ്റ​വി​മു​ക്ത​രാ​കും എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്നം. ഇ​ത് വീ​ണ്ടും കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​തി​ന് കാ​ര​ണ​മാ​കു​മെ​ന്നും യോ​ഗം വി​ല​യി​രു​ത്തി. ക​ഴി​ഞ്ഞ ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ഇ​രു​ന്നൂ​റി​ല​ധി​കം ല​ഹ​രി മ​രു​ന്ന് കേ​സു​ക​ൾ…

Read More

ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് മു​ഖം രാ​ജ്യം കാ​ണു​ന്നു​ണ്ടെന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ്

മൂ​വാ​റ്റു​പു​ഴ: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ധി​കാ​രം ഉ​പ​യോ​ഗി​ച്ച് അ​ടി​ച്ച​മ​ർ​ത്തു​ന്ന ബി​ജെ​പി സ​ർ​ക്കാ​രി​ന്‍റെ ഫാ​സി​സ്റ്റ് മു​ഖം രാ​ജ്യം കാ​ണു​ന്നു​ണ്ടെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി. പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി​ക്കെ​തി​രേ താ​ലൂ​ക്ക് മ​ഹ​ല്ല് ഏ​കോ​പ​ന സ​മി​തി മൂ​വാ​റ്റു​പു​ഴ​യി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ർ​എ​സ്എ​സി​ന്‍റെ പ്ര​ഖ്യാ​പി​ത അ​ജ​ൻ​ഡ ന​ട​പ്പാ​ക്കാ​നാ​ണ് ബി​ജെ​പി സ​ർ​ക്കാ​ർ ശ്ര​മി​ക്കു​ന്ന​ത്. മ​ഹ​ല്ല് ഏ​കോ​പ​ന സ​മി​തി ചെ​യ​ർ​മാ​ൻ പി.​എം. അ​മീ​റ​ലി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ൻ​ട്ര​ൽ ജു​മാ മ​സ്ജി​ദ് ഇ​മാം ഷി​ഹാ​ബു​ദ്ദീ​ൻ ഫൈ​സി ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എ​ൽ​ദോ ഏ​ബ്ര​ഹാം എം​എ​ൽ​എ, മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻ കെ.​എ​സ്. മ​ധു​സൂ​ദ​ന​ൻ, മു​ൻ എം​എ​ൽ​എ​മാ​രാ​യ ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, ജോ​ണി നെ​ല്ലൂ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ​ൻ. അ​രു​ണ്‍, പി.​എ​സ്. സ​ലിം ഹാ​ജി, എം.​എ. സ​ഹീ​ർ, ടി.​എം. ഹാ​രി​സ്, പി.​എ. ബ​ഷീ​ർ, സ​യ്യി​ദ് സൈ​ഫു​ദ്ദീ​ൻ ത​ങ്ങ​ൾ, എം.​ബി. അ​ബ്ദു​ൽ ഖാ​ദി​ർ മൗ​ല​വി, കെ.​പി. അ​ബ്ദു​ൽ സ​ലാം മൗ​ല​വി,…

Read More

ബം​ഗാ​ൾ സ്വ​ദേ​ശി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സ്; നിര്‌ണായകമായത് ട്രാ​ൻ​സ്ജെ​ൻ​ഡ​റു​ടെ മൊ​ഴി

കൊ​ച്ചി: എ​റ​ണാ​കു​ളം കെ​എ​സ്ആ​ർ​ടി​സി സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​ള്ള അം​ബേ​ദ്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ ബം​ഗാ​ൾ സ്വ​ദേ​ശി​യെ കു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ൾ​ക്കെ​തി​രേ മു​ന്പും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ കേ​സു​ണ്ടാ​യി​രു​ന്ന​താ​യി പോ​ലീ​സ്. പ്ര​തി​ക​ൾ​ക്ക് ചാ​വ​ക്കാ​ട് സ്റ്റേ​ഷ​നി​ലും കു​ത്തി​യ​തോ​ട് സ്റ്റേ​ഷ​നി​ലും മോ​ഷ​ണം, മ​യ​ക്കു​മ​രു​ന്ന് തു​ട​ങ്ങി​യ കേ​സു​ക​ളു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ 17ന് ​പു​ല​ർ​ച്ചെ 12.15ന് ​ബം​ഗാ​ൾ സ്വ​ദേ​ശി​യാ​യ ഫി​റാ​ജ് കി​ഷ​ൻ എ​ന്ന​യാ​ളെ അം​ബേ​ദ്ക​ർ സ്റ്റേ​ഡി​യ​ത്തി​ൽ​വ​ച്ച് കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ തൃ​ശൂ​ർ ചാ​വ​ക്കാ​ട് അ​ഞ്ച​ങ്ങാ​ടി വി​ല്ലേ​ജി​ൽ ത​ട്ടാ​പ്പ് പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജ്മ​ൽ (25), ചേ​ർ​ത്ത​ല തു​റ​വൂ​ർ തി​രു​മ​ല ഭാ​ഗം പു​ന്ന​ക്ക​ൽ വീ​ട്ടി​ൽ ക്രി​സ്റ്റ​ൻ ഷാ​രോ​ണ്‍ (19) എ​ന്നി​വ​രാ​ണ് എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ൽ കെ​എ​സ്ആ​ർ​ടി​സി, സൗ​ത്ത് റെ​യി​ൽ​വെ പ​രി​സ​ര​ങ്ങ​ൾ ക​റ​ങ്ങി ന​ട​ക്കു​ക​യും പി​ടി​ച്ചു​പ​റി​യും മ​റ്റ് സാ​മൂ​ഹ്യ​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ക​യും ചെ​യ്തു​വ​ന്നി​വ​രാ​ണ് ഇ​വ​രെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. മ​രി​ച്ച ഫി​റാ​ജ് കി​ഷ​നെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ​രീ​ര​ത്തി​ൽ കാ​ണ​പ്പെ​ട്ട കോ​ണ്ട​മാ​ണ് കേ​സ്…

Read More

നെ​ടു​മ്പാ​ശേ​രിയിൽ യാത്രക്കാരന്‍റെ അ​ടി​വ​സ്ത്ര​ത്തി​ലും ജീ​ൻ​സി​ന്‍റെ അ​ര​പ്പ​ട്ട​യി​ൽ നിന്നുമായി പിടിച്ചെടുത്തത് 88 ലക്ഷത്തിന്‍റെ സ്വർണം

നെ​ടു​മ്പാ​ശേ​രി: നെ​ടു​ന്പാ​ശേ​രി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി വീ​ണ്ടും സ്വ​ർ​ണ​മൊ​ഴു​കു​ന്നു. ഇ​ന്ന് പു​ല​ർ​ച്ചെ വി​ദേ​ശ​ത്തു​നി​ന്നും വ​ന്ന യാ​ത്ര​ക്കാ​ര​നി​ൽ നി​ന്നും 88 ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന സ്വ​ർ​ണ മി​ശ്രി​ത​മാ​ണ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി​യ​ത്. ഷാ​ർ​ജ​യി​ൽ​നി​ന്നും എ​യ​ർ അ​റേ​ബ്യ വി​മാ​ന​ത്തി​ൽ വ​ന്ന പാ​ല​ക്കാ​ട് തേ​ൻ​കു​റി​ശി സ്വ​ദേ​ശി​യാ​യ യാ​ത്ര​ക്കാ​ര​ൻ അ​ടി​വ​സ്ത്ര​ത്തി​ലും ജീ​ൻ​സി​ന്‍റെ അ​ര​പ്പ​ട്ട​യി​ലു​മാ​ണ് 2.5 കി​ലോ​ഗ്രാം സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. മൂ​ന്ന് പ്ലാ​സ്റ്റി​ക് ക​വ​റു​ക​ളി​ക​ളി​ലാ​യി​ട്ടാ​ണ് സ്വ​ർ​ണ മി​ശ്രി​തം ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. ഒ​രു ക​വ​ർ അ​ടി​വ​സ്ത്ര​ത്തി​ന​ക​ത്തും ര​ണ്ടെ​ണം ജീ​ൻ​സി​ന്‍റെ ഉ​ള്ളി​ലു​മാ​യാ​ണ് ഇ​യാ​ൾ ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. വ​ൻ ക​ള്ള​ക​ട​ത്ത് ലോ​ബി​യു​ടെ കാ​രി​യ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ളാ​ണ് താ​നെ​ന്ന് പി​ടി​യി​ലാ​യ യാ​ത്ര​ക്കാ​ര​ൻ എ​യ​ർ ക​സ്റ്റം​സി​നോ​ട് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. തി​ങ്ക​ൾ മു​ത​ൽ ശ​നി​വ​രെ​യു​ള്ള ആ​റ് ദി​വ​സ​ങ്ങ​ളി​ലും കൊ​ച്ചി അ​ന്താ​രാ​ഷ്ട്ര വി​മാ​ന​താ​വ​ള​ത്തി​ലൂ​ടെ അ​ന​ധി​കൃ​ത​മാ​യി ക​ട​ത്താ​ൻ ശ്ര​മി​ച്ച സ്വ​ർ​ണം പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ഈ ​ആ​ഴ്ച​യി​ൽ 18 കി​ലോ സ്വ​ർ​ണ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Read More

തൃ​ശൂ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ട്ട പ്ര​തി​ക​ളി​ൽ ര​ണ്ടു പേ​ർ വൈ​പ്പി​നി​ൽ പിടിയിൽ

വൈ​പ്പി​ൻ: തൃ​ശൂ​ർ മാ​ന​സി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ​നി​ന്ന് ഈ ​മാ​സം 17ന് ​ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ച്ചും അ​വ​രു​ടെ മാ​ല ക​വ​ർ​ന്നും ചാ​ടി​പ്പോ​യ ആ​റം​ഗ പ്ര​തി​ക​ളി​ൽ​പ്പെ​ട്ട ര​ണ്ട് പേ​രെ മോ​ഷ​ണ​ത്തി​നി​ടെ ഞാ​റ​ക്ക​ൽ പോ​ലീ​സ് പി​ടി​കൂ​ടി. വൈ​പ്പി​ൻ അ​ഴീ​ക്ക​ൽ പ​ണി​ക്ക​രു​പ​ടി വെ​ളു​ത്തേ​ട​ത്ത് വീ​ട്ടി​ൽ നി​ഖി​ൽ ആ​ന്‍റ​ണി-30, ഉ​ദ​യ​കു​മാ​ർ എ​ന്ന് വി​ളി​ക്കു​ന്ന വി​പി​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മോ​ഷ്ടി​ച്ചെ​ടു​ത്ത ബൈ​ക്കു​മാ​യി ക​റ​ങ്ങ​വെ ഇ​ന്ന​ലെ അ​ഴീ​ക്ക​ൽ മ​ല്ലി​കാ​ർ​ജ്ജു​ന ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്ത് നി​ന്നു​മാ​ണ് നി​ഖി​ൽ അ​റ​സ്റ്റി​ലാ​യ​ത്. വി​പി​ൻ ഓ​ടി​ച്ചി​രു​ന്ന ടൂ ​വീ​ല​ർ ഒ​രാ​ളു​ടെ ദേ​ഹ​ത്ത് ഇ​ടി​ച്ച് അ​പ​ക​ട​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് നാ​ട്ടു​കാ​ർ പി​ടി​കൂ​ടി പോ​ലീ​സി​ലേ​ൽ​പ്പി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. അ​റ​സ്റ്റി​ലാ​കു​ന്പോ​ൾ നി​ഖി​ലി​ന്‍റെ പ​ക്ക​ൽ ഞാ​റ​ക്ക​ൽ അ​പ്പ​ങ്ങാ​ട് നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത ഇ​രു​ച​ക്ര​വാ​ഹ​ന​വും വി​പി​ന്‍റെ പ​ക്ക​ൽ ഫോ​ർ​ട്ടു കൊ​ച്ചി​യി​ൽ നി​ന്നും മോ​ഷ്ടി​ച്ചെ​ടു​ത്ത മ​റ്റൊ​രു ഇ​രു​ച​ക്ര​വാ​ഹ​ന​വും ഉ​ണ്ടാ​യി​രു​ന്നു. ഇ​വ ര​ണ്ടും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ര​ണ്ട് ദി​വ​സം മു​ന്പ് ഞാ​റ​ക്ക​ൽ ആ​ശു​പ​ത്ര​പ്പ​ടി ക​വ​ല​യി​ൽ നി​ന്നും ഞാ​റ​ക്ക​ൽ പ​ഞ്ചാ​യ​ത്തം​ഗം പി.​പി. ഗാ​ന്ധി​യു​ടെ…

Read More