കൊച്ചി: രാജ്യാന്തര ഭീകരസംഘടനയായ ഐഎസ് ബന്ധമുള്ളവര്‍ കനകമലയില്‍ ഒത്തുചേര്‍ന്ന് ആക്രമണത്തിനു ഗൂഡാലോചന നടത്തിയെന്ന കേസില്‍ കൊച്ചി എന്‍ഐഎ കോടതി ശിക്ഷ വിധിച്ചു. കേസിലെ ആറു പ്രതികള്‍ക്കും തടവും പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. ഒന്നാം പ്രതി തലശേരി സ്വദേശി മന്‍സീദിന് 14 വര്‍ഷവും, രണ്ടാം പ്രതി സ്വാലിഹിന് 10 വര്‍ഷവും മൂന്നാം പ്രതി മുഹമ്മദ് റാഷിദിന് ഏഴു വര്‍ഷവും, മറ്റു പ്രതികളായ റംഷാദ് നങ്കീലന് മൂന്നുവര്‍ഷവും, തിരൂര്‍ സ്വദേശി സ്വാഫാന്‍, കാഞ്ഞങ്ങാട് സ്വദേശി സുബഹാനി ഹാജ മൊയ്തീന് എന്നിവര്‍ക്ക് എട്ടുവര്വും തടവും പിഴയുമാണ് ശിക്ഷ. കേസിലെ ഒന്നും രണ്ടും പ്രതികള്‍ക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് കോടതി കണ്ടെത്തി. വിവിധ വകുപ്പുകളിലായി പ്രതികള്‍ക്കു ലഭിച്ച ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്ന് കോടതി വ്യക്തമാക്കി. കേസില്‍ ആറു പേര് കുറ്റക്കാരെന്ന് എന്‍ഐഎ കോടതി കണ്ടെത്തിയിരുന്നു. കേസിലെ ആറാം പ്രതിയായ ജാസിമിനെ കോടതി വെറുതെ…
Read MoreCategory: Kochi
ഭായിമാർ പറയും നല്ല പച്ച മലയാളം; ചങ്ങാതിയിൽ മലയാളം പഠിക്കാൻ അന്യസംസ്ഥാനക്കാരുടെ തിരക്ക്
നെടുമ്പാശേരി: നെടുമ്പാശേരിയിലെ ഇതര സംസ്ഥാന തൊഴിലാളികൾ ജോലി കഴിഞ്ഞാൽ പിന്നെ മലയാള പഠനത്തിലാണ്. നെടുമ്പാശേരി പഞ്ചായത്തിലെ വിവിധ തൊഴിലിടങ്ങളിൽ നിന്നായി 150 ഓളം ഭായിമാരാണ് “ചങ്ങാതി’ എന്ന പേരിലുള്ള മലയാള പഠന കേന്ദ്രത്തിലേയ്ക്ക് എത്തുന്നത്. സംസ്ഥാന സാക്ഷരതാ മിഷൻ നടപ്പിലാക്കുന്ന മലയാള പഠനത്തിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് നിത്യജീവിതത്തിൽ പ്രയോജനപ്പെടുന്ന വിധമാണ് ചങ്ങാതിയിലെ ഭാഷാ പഠനം. ആസാം, ബീഹാർ, യുപി, ഒറീസ, ബംഗാൾ സംസ്ഥാനങ്ങളിൽ നിന്നുള്ള 150 ഓളം തൊഴിലാളികളാണ് നെടുമ്പാശേരിയിലെ നാല് കാസുകളിലായി എത്തുന്നത്. ജോലി സമയം കഴിഞ്ഞ് രാത്രി 10 വരെ നീളുന്ന ക്ലാസിൽ ഇവർ വളരെ വേഗത്തിൽ മലയാളം എഴുതാനും വായിക്കാനും സംസാരിക്കാനും പഠിക്കുന്നതായി അധ്യാപകർ പറയുന്നു. നെടുമ്പാശേരിയിലെ ചങ്ങാതി പ0ന കേന്ദ്രങ്ങൾ സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ ഡോ. പി.എസ്. ശ്രീകല സന്ദർശിച്ചു. ചങ്ങാതി പദ്ധതി മികച്ച രീതിയിൽ നടക്കുന്നതിൽ ഡയറക്ടർ അധ്യാപകരെയും…
Read Moreകാൻസർ റിസർച്ച് സെന്റർ കെട്ടിടം ഇടിഞ്ഞു വീണ സംഭവം; കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു
കളമശേരി: നിർമാണത്തിലിരുന്ന കൊച്ചി കാൻസർ റിസർച്ച് സെന്റർ കെട്ടിടത്തിന്റെ ഒരു ഭാഗം ഇടിഞ്ഞു വീണ സംഭവത്തിൽ ജില്ലാ കളക്ടർ അന്വേഷണം പ്രഖ്യാപിച്ചു. അപകടത്തിൽ പരിക്കേറ്റ അഞ്ച് ഇതര സംസ്ഥാന തൊഴിലാളികൾ സമീപത്തു തന്നെയുള്ള എറണാകുളം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ധനു ബെഹറ (30) മനു ബെഹറ (4o) സമീർ ബാല (35) കിച്ച മുത്തു (24) സുശാന്ത് (25) എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഒരാൾക്കാണ് സാരമായ പരിക്ക് ഏറ്റിട്ടുള്ളത്. ഇന്നലെ വൈകിട്ട് 6.30 ഓടെയാണ് അപകടം നടന്നതെങ്കിലും രാത്രി 9.30 ഓടെയാണ് വിവരം പുറത്തറിഞ്ഞത്. ഇന്നലെ കോൺക്രീറ്റിംഗ് നടത്തിയ ഭാഗമാണ് ഇടഞ്ഞു വീണത്. മൂന്നാം നിലയിലെ എകദേശം രണ്ടായിരം സ്വകയർ ഫീറ്റ് ഭാഗമാണ് ഇടഞ്ഞത്. സംഭവം ആദ്യം പുറത്ത് അറിയാതിരിക്കാൻ ഇടിഞ്ഞു വീണതൂണുകൾ കമ്പിയും മറ്റും വച്ച് കെട്ടിവച്ചു. ജോലികൾ നടന്നിരുന്ന സ്ഥലത്തെ ലെറ്റുകൾ…
Read Moreഅഭിമന്യു വധം; അർജുനെ കുത്തിയ മുഹമ്മദ് ഷഹീം പോലീസിൽ കീഴടങ്ങി; അഭിമന്യുവിനെ കുത്തിക്കൊന്ന സഹൽ ഇപ്പോഴും ഒളിൽവിൽ തന്നെ
കൊച്ചി: മഹാരാജാസ് കോളജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നന്പി പുത്തലത്ത് മുഹമ്മദ് ഷഹീം (31) ആണ് കീഴടങ്ങിയത്. എറണാകുളം ജെഎഫ്സിഎം 2 കോടതിയിൽ കീഴടങ്ങിയ ഷിഫാസിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങി അറസ്റ്റ് രേഖപ്പെടുത്തി. അഭിമന്യുവിന്റെ സുഹൃത്തായ അർജുനെ കുത്തിയത് മുഹമ്മദ് ഷഹീമായിരുന്നു. അഭിമന്യുവിനെ കുത്തിവീഴ്ത്തിയ എറണാകുളം മരട് നെട്ടൂർ മേക്കാട്ട് സഹൽ (21) ഇപ്പോഴും ഒളിവിലാണ്. ഇരുവരെയും ഒഴിവാക്കിയാണ് 20 പ്രതികളുള്ള ആദ്യ കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രാരംഭ വിചാരണ നടപടികൾ ആരംഭിച്ചു.
Read Moreതാടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തി; ഷെയിൻ നിഗവുമായി കരാറിലായ സിനിമകളിൽനിന്നു പിന്മാറുമെന്ന് നിർമാതാക്കൾ
കൊച്ചി: സിനിമ കരാറും ഒത്തുതീർപ്പ് വ്യവസ്ഥകളും ലംഘിച്ച നടൻ ഷെയിൻ നിഗവുമായി കരാറിലായ മുഴുവൻ സിനിമകളിൽനിന്നും പിന്മാറാൻ നിർമാതാക്കളുടെ തീരുമാനം. ഇത് ഔദ്യോഗികമായി വ്യാഴാഴ്ച പ്രഖ്യാപിച്ചേക്കും. സിനിമാ ചിത്രീകരണത്തിനിടയിൽനിന്ന് ഇറങ്ങിപ്പോയതിനു പിന്നാലെ താടിയും മുടിയും ഷെയ്ൻ വെട്ടിയിരുന്നു. ഇതേത്തുടർന്നാണ് ഷെയിനെതിരേ കടുത്ത നടപടിയിലേക്ക് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ കടന്നിരിക്കുന്നത്. താരസംഘടനയായ അമ്മയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും നടത്തിയ ചർച്ചയിൽ വെയിൽ സിനിമയുമായി സഹകരിക്കുമെന്നും രൂപമാറ്റം വരുത്തില്ലെന്നും ഷെയ്ൻ ഉറപ്പുനൽകിയിരുന്നു. ആ വിലക്ക് ലംഘിച്ചാണ് ഷെയ്ൻ താടിയും മുടിയും വെട്ടി രൂപമാറ്റം വരുത്തിയത്. ഷെയ്ൻ സിനിമയുടെ ചിത്രീകരണവുമായി ഒട്ടും സഹകരിക്കുന്നില്ലെന്ന വാദവുമായി വെയിൽ സിനിമയുടെ സംവിധായകൻ ശരത് നേരത്തേ രംഗത്തു വന്നിരുന്നു. ചിത്രീകരണത്തിനിടെ ഷെയ്ൻ ഇറങ്ങിപ്പോയതിനെതിരേ നിർമാതാവ് ജോബി ജോർജ് വീണ്ടും പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നൽകുകുയം ചെയ്തു. വെയിൽ സിനിമയ്ക്കു വേണ്ടി നീട്ടി വളർത്തിയ താടിയും മുടിയുമാണ് സംവിധായകൻ ഷെയ്നിനോട്…
Read Moreറിസോർട്ട് കേന്ദ്രീകരിച്ച് ചൂതാട്ടം; പിടിയിലായത് 14 അംഗം സംഘം; 103160 രൂപ പോലീസ് പിടിച്ചെടുത്തു
വൈപ്പിൻ: രാഷ്ട്രീയ പിൻബലത്തിൽ ലക്ഷങ്ങൾ വച്ച് ചൂതാട്ടം നടക്കുന്ന റിസോർട്ടിൽ മുനന്പം പോലീസ് നടത്തിയ റെയ്ഡിൽ പറവൂർ, മാഞ്ഞാലി, പട്ടണം, കൈതാരം, കുന്നുകര, ചെറായി മേഖലയിൽ നിന്നുള്ള 14 ചൂതാട്ടക്കാർ അറസ്റ്റിലായി. ചെറായി ബീച്ച് റോഡിലെ കസാമിയ എന്ന റിസോർട്ടിൽ ആലുവ റൂറൽ ഡിവൈഎസ്പി വേണു ജി യുട നിർദ്ദേശാനുസരണം നടത്തിയ റെയ്ഡിലാണ് വൻ ചൂതാട്ടസംഘം കൂടുങ്ങിയത്. ഇവരുടെ പക്കൽ നിന്നും 103160 രൂപയും പോലീസ് പിടിച്ചെടുത്തു. ചെറായി പുതുശേരി ജോണ്‍, നെല്ലിപ്പിള്ളിപ്പറന്പ് ലാലു, കൊല്ലംപറന്പിൽ പ്രേംകുമാർ, മരോട്ടിക്കര ഹരി, കൂട്ടുങ്കൽ ജിജിൻ, അയ്യന്പിള്ളി വേലിക്കകത്ത് അരുണ്‍, പറവൂർ കൈതാരം ചക്കാലക്കൽ മാർട്ടിൻ,മുതിരപ്പറന്പിൽ ജബ്ബാർ, ഗംഗനപ്പിള്ളി സുരേഷ്, കുന്നുകര തൊഴുത്തുപറന്പിൽ സന്ദീപ്, മൂത്തകുന്നം മടപ്ലാതുരുത്ത് ചേരമാൻതുരുത്ത് ഹെൽബി, പറവൂർ പട്ടണം മണപ്പുറത്ത് ജമാൽ, തൈക്കൂട്ടത്തിൽ രാജേഷ്, പറവൂർ മാഞ്ഞാലി വെള്ളയിൽ അനൂപ് എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെയാണ്…
Read Moreകൊല്ലപ്പെട്ട ഗുണ്ട ബിനോയിക്ക് ചെറായിയിൽ ബിനാമി ഇടപാട് ; റിസോർട്ടിലെ റെയ്ഡ് ബിനോയി വധവുമായി ബന്ധപ്പെട്ട്
ചെറായി: ചെറായി ബീച്ച് റോഡിലെ റിസോർട്ടിൽ പോലീസ് നടത്തിയ റെയ്ഡ് അങ്കമാലി അത്താണി ബിനോയ് വധവുമായി ബന്ധപ്പെട്ടെന്ന് സൂചന. കുടിപ്പകയെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് കുപ്രസിദ്ധ ഗുണ്ട ബിനോയിയെ മറ്റൊരു ഗുണ്ടാസംഘം നടുറോഡിലിട്ട് വെട്ടിക്കൊന്നത്. ഇതിന്റെ അന്വേഷണത്തിനിടയിൽ ബിനോയിയുടെ വീട്ടുകാർ പോലീസിനു നൽകിയ ഒരു ഡയറിയാണ് റെയ്ഡിന്റെ അടിസ്ഥാനം. ചെറായിയിൽ മർച്ചന്റ്സിന്റെ ഉടമസ്ഥതയിലുള്ള റിസോർട്ട് വേറൊരാളെക്കൊണ്ട് വാടകയ്ക്ക് എടുപ്പിച്ച് ബിനോയിയുടെ ബിനാമിയാണ് നടത്തുന്നത്. അതു പോലെ തന്നെ വേറൊരു ബിനാമി ചെറായിയിൽ തന്നെയുള്ള മറ്റൊരു ലോഡ്ജും വാടകക്കെടുത്ത് നടത്തുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ഇതുകൂടാതെ ഒരു ടെക്സ്റ്റൈൽ ഷോപ്പ്, ബ്യൂട്ടി പാർലർ, മത്സ്യബന്ധന ബോട്ട് എന്നിവയിലും ബിനോയിയുടെ പണം ഉണ്ടെന്നാണ് പോലീസിനു ലഭിച്ചിട്ടുള്ള വിവരം. മറ്റ് ചിലർക്ക് 10 ലക്ഷത്തിനു മേൽ തുക പലിശക്ക് കൊടുത്തിട്ടുള്ളതായും കൊല്ലപ്പെട്ട ബിനോയിക്ക് ചെറായി, പള്ളിപ്പുറം മേഖലകളിൽ വിവിധ രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക…
Read Moreവിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവം; മുപ്പത്തിയെട്ടുകാരൻ പോലീസ് പിടിയിൽ
വൈപ്പിൻ: പതിനാറുകാരിയെ ബാലികയെ കടത്തിക്കെണ്ടുപോയ സംഭവത്തിൽ പോലീസ് അറസ്റ്റ് ചെയ്ത കോഴിക്കടക്കാരനെ റിമാന്‍ഡ് ചെയ്തു. ഞാറക്കൽ കിഴക്ക് ഭാഗത്ത് വീടിനോട് ചേർന്ന് കോഴിക്കട നടത്തുന്ന ചാത്തനാട്ട് സാബു-38 വാണ് അറസ്റ്റിലായത്. പ്രതിയേയും ബാലികയേയും തൃപ്പൂണിത്തുറയിൽനിന്നു വെള്ളിയാഴ്ച വൈകുന്നേരമാണ് ഞാറക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്. നായരന്പത്തുകാരിയായ ബാലികയെ പ്രതി പ്രണയം നടിച്ച് വിവാഹ വാഗ്ദാനം നൽകിയാണ് കടത്തിക്കൊണ്ട് പോയതെന്ന് പോലീസ് പറഞ്ഞു. ബാലികയെ കാണാതായതിനെ തുടർന്ന് വീട്ടുകാർ ഞാറക്കൽ പോലീസിനു നൽകിയ പരാതിയിൽ പോലീസ് ആദ്യം കേസെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഞാറക്കൽ സിഐ എം.കെ. മുരളി, എസ്ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയേയും ബാലികയേയും തൃപ്പൂണിത്തുറ ഹിൽപാലസിനടുത്തു കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പീഢനം നടന്നിട്ടില്ലെന്ന് വ്യക്തമായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തുടർന്നാണ് തട്ടിക്കൊണ്ട് പോകലിനു പോലീസ് കേസെടുത്ത് കോടതിയിൽ ഹാജരാക്കിയത്.
Read Moreശബരിമല കയറാൻ രഹ്നാ ഫാത്തിമയും കുടുംബവും; സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ അപേക്ഷ നൽകി
കൊച്ചി: ശബരിമലയിൽ പോകാൻ സംരക്ഷണം ആവശ്യപ്പെട്ടു രഹ്ന ഫാത്തിമ. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർക്കാണ് ഇതു സംബന്ധിച്ച അപേക്ഷ നൽകിയത്. നിയമവ്യവസ്ഥയ്ക്ക് അനുസരിച്ചാണു ശബരിമലയ്ക്ക് പോകുന്നതെന്നും അതിനുള്ള അവകാശമുണ്ടെന്നും രഹ്ന ഫാത്തിമ മാധ്യമങ്ങളോടു പറഞ്ഞു. ജൻമദിനമായ നവംബർ 26-നു മാലയിടാമെന്നാണു കരുതുന്നത്. കുടുംബത്തോടെ പോകാനാണു പദ്ധതി. ഭക്തരുടെ എതിർപ്പിനെ ഭയപ്പെടുന്നില്ലെന്നും രഹ്ന ഫാത്തിമ കൂട്ടിച്ചേർത്തു. അതേസമയം, സർക്കാരുമായി ആലോചിച്ചശേഷം തീരുമാനം അറിയിക്കാമെന്നാണ് രഹ്ന ഫാത്തിമയ്ക്കു കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ നൽകിയ മറുപടി. കഴിഞ്ഞ മണ്ഡലകാലത്തും രഹ്ന ഫാത്തിമ ശബരിമലയിൽ കയറാൻ ശ്രമിച്ചെങ്കിലും എതിർപ്പിനെ തുടർന്നു പിൻമാറേണ്ടി വന്നിരുന്നു.
Read Moreപതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയി; കോഴിക്കടക്കാരന്‍ അറസ്റ്റില്‍; സംഭവം വൈപ്പിനില്‍
വൈപ്പിൻ: പതിനാറുകാരിയെ പ്രണയം നടിച്ചു തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 38കാരനായ കോഴിക്കടക്കാരൻ അറസ്റ്റിൽ. ഞാറയ്ക്കൽ കിഴക്ക് ഭാഗത്തു വീടിനോട് ചേർന്നു കോഴിക്കട നടത്തുന്ന ചാത്തനാട്ട് സാബുവാണ് അറസ്റ്റിലായത്. പ്രതിയെയും ബാലികയെയും തൃപ്പൂണിത്തുറയിൽനിന്നു വെള്ളിയാഴ്ച വൈകുന്നേരമാണു ഞാറയ്ക്കൽ പോലീസ് കസ്റ്റഡിയിലെടുത്തത്. പെൺകുട്ടിയെ വിവാഹവാഗ്ദാനം നൽകിയാണു കടത്തിക്കൊണ്ടുപോയതെന്നു പറയുന്നു. ബാലികയെ കാണാതായതിനെത്തുടർന്നു വീട്ടുകാർ ഞാറയ്ക്കൽ പോലീസിൽ പരാതി നൽകിയിരുന്നു. ഞാറയ്ക്കൽ സിഐ എം.കെ. മുരളി, എസ് ഐ സംഗീത് ജോബ് എന്നിവരുടെ നേതൃത്വത്തിൽ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇവരെ കണ്ടെത്തിയത്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായിട്ടില്ലെന്നു വ്യക്തമായെന്നു പോലീസ് അറിയിച്ചു. സാബുവിനെതിരേ തട്ടിക്കൊണ്ടുപോകലിനാണു കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Read More