കൊച്ചി: കെപിസിസി പ്രസിഡന്റും കൈവിട്ടതോടെ രാജിക്കൊരുങ്ങി കൊച്ചി മേയർ സൗമിനി ജെയിൻ. മേയർ പദവി നഷ്ടമായാൽ കൗണ്‍സിലർ സ്ഥാനം കൂടി രാജിവയ്ക്കാനാണു സൗമിനി ജെയിന്റെ തീരുമാനം. മേയർക്കു പിന്തുണയുമായി രണ്ടു സമിതി അധ്യക്ഷരും രണ്ടു വനിതാ കൗണ്‍സിലർമാരും കൗണ്‍സിലർ പദവി രാജിവയ്ക്കാൻ സന്നദ്ധ അറിയിച്ചിട്ടുണ്ട്. അങ്ങനെ വന്നാൽ യുഡിഎഫിന് ഭൂരിപക്ഷം നഷ്ടമാകുകയും കൊച്ചി കോർപറേഷൻ ഭരണം കൈവിട്ടുപോകുകയും ചെയ്യും. അവസാന ശ്രമമെന്ന നിലയിൽ ഇന്നു ജില്ലയിലെത്തുന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ മേയർ നേരിൽ കാണുന്നുണ്ട്. രാജിവയ്ക്കണമെന്ന് അദ്ദേഹം നിർദേശിച്ചാൽ മേയർ സ്ഥാനത്തിനു പുറമേ കൗണ്‍സിലർ പദവികൂടി രാജിവയ്ക്കും. എ ഗ്രൂപ്പ് നേതാവ് എന്ന നിലയിൽ ഉമ്മൻചാണ്ടി കഴിഞ്ഞ ദിവസവും സൗമിനി ജെയിനെ ഫോണിൽ ബന്ധപ്പെട്ട് രാജിവയ്ക്കാൻ നിർദേശിച്ചിരുന്നു. ഗ്രൂപ്പ് പിന്തുണയും നഷ്ടപ്പെട്ട സാഹചര്യത്തിൽ രാജി അല്ലാതെ വേറെ പോംവഴിയില്ലെന്ന് മേയർ ക്യാന്പിനും ബോധ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ്…
Read MoreCategory: Kochi
നിര്‍മാതാക്കളുമായി സഹകരിക്കും! ഒരു സിനിമാ സെറ്റിനെ പൂര്‍ണമായും നിയന്ത്രിക്കുന്നത് നിര്‍മാതാക്കളാണ്; ഇടവേള ബാബു
കൊച്ചി: മലയാള സിനിമയിലെ പുതുതലമുറയിലെ ചില നടൻമാര്ക്കിടയില് ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നും സെറ്റുകളിലും കാരവനുകളിലുമുള്പ്പെടെ പരിശോധന നടത്തണമെന്ന നിര്‍മാതാക്കളുടെ ആവശ്യത്തോട് സഹകരിക്കുമെന്ന് താരസംഘടനയായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു. പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാടിനെ പിന്തുണക്കുന്നതായും അദേഹം പറഞ്ഞു. ഒരു സിനിമാ സെറ്റിനെ പൂര്‍ണമായും നിയന്ത്രിക്കുന്നത് നിര്‍മാതാക്കളാണ്. തങ്ങള്‍ അവരുടെ അതിഥികള്‍ മാത്രമാണ്. ഈ സാഹചര്യത്തില്‍ തങ്ങളുടെ സെറ്റുകളില്‍ ഇത്തരം കാര്യങ്ങളുണ്ടാകാതെ നോക്കേണ്ടത് നിര്‍മാതാക്കളുടെ ഉത്തരവാദിത്വമാണെന്നും അദേഹം പറഞ്ഞു. ഷെയ്ന് നിഗമിന്റെ കാര്യത്തില്‍ ഇതുവരെ സംഘടനയുമായി അദ്ദേഹം ബന്ധപ്പെട്ടിട്ടില്ലെന്നും കാര്യങ്ങള്‍ സമയമെടുത്ത് ചര്‍ച്ച ചെയ്ത് പരിഹരിക്കാനാകുമെന്നും ഇടവേള ബാബു പറഞ്ഞു.
Read Moreപ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വെളിപ്പെടുത്തൽ! സിനിമാ സെറ്റിൽ ലഹരി മരുന്ന് പരിശോധന ഊര്‍ജിതമാക്കുമെന്ന് കമ്മീഷണര്‍
കൊച്ചി: മലയാള സിനിമയിലെ പുതുതലമുറയിലെ ചില നടന്മാര്ക്കിടയില് ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്ന് പരിശോധന ഊര്‍ജിതമാക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ വിജയ് സാഖറെ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട വിശദമായ വിവരങ്ങള്‍ കൈമാറാന്‍ അസോസിയേഷന് ഭാരവാഹികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ വിവരങ്ങള്‍ പരിശോധിച്ച് ലഹരിമാഫിയയുടെ വിതരണ ശൃംഖലയിലേക്ക് അന്വേഷണം വ്യാപിപ്പിക്കും. ലൊക്കേഷനുകളില്‍ ലഹരി മരുന്നുകള്‍ ഉപയോഗിക്കുന്നില്ലെന്ന് സിനിമാപ്രവര്‍ത്തകര്‍ ഉറപ്പുവരുത്തണമെന്നും വിശ്വസനീയമായ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എവിടേയും പരിശോധന നടത്താന്‍ പോലീസ് തയാറാണെന്നും അദേഹം കൂട്ടിച്ചേര്‍ത്തു. സിനിമ ലൊക്കോഷനുകളില്‍ പരിശോധന നടത്താന്‍ ബന്ധപ്പെട്ട അധികൃതര്‍ തയാറാകണമെന്ന ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ ആവശ്യത്തോട് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സിനിമാ മേഖലയില്‍ നിന്നും വ്യക്തമായ പരാതി ലഭിക്കാറില്ലെന്നും അദേഹം വിശദീകരിച്ചു.
Read Moreഷെയ്നിനെതിരായ പരാതി പരിശോധിക്കുമെന്ന് അമ്മ; നിർമാതാക്കളിൽനിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടർനടപടി
കൊച്ചി: ഷെയ്ൻ നിഗമിനെതിരായ പരാതി ചർച്ച ചെയ്യുമെന്ന് അമ്മ സംഘടന. നിർമാതാക്കളിൽനിന്ന് ഔദ്യോഗിക അറിയിപ്പ് കിട്ടിയശേഷം തുടർനടപടി സ്വീകരിക്കുമെന്നും സംഘടന അറിയിച്ചു. വെയിൽ, കുർബാനി എന്നീ സിനിമകളിൽ ഷെയ്ൻ സഹകരിക്കുന്നില്ലെന്ന നിർമാതാക്കളുടെ പരാതിയിൽ ഷെയ്ൻ നിഗമിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ വിലക്കിയിരുന്നു. നിർമാതാക്കൾക്കുണ്ടായ നഷ്ടം ഷെയ്ൻ നികത്തണം. അതുവരെ ഷെയ്നിനെ സിനിമകളിൽ അഭിനയിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി.
Read Moreപെൻഷൻ പാഴാകാതിരിക്കാൻ പൊരിവെയിലിൽ മണിക്കൂറുകൾ നീണ്ട കാത്തുനിൽപ്; വയോധികരെ സർക്കാർ വട്ടം കറക്കുന്നു
ജോണ്സണ് വേങ്ങത്തടം കൊച്ചി: സാമൂഹ്യ ക്ഷേമ പെൻഷന്റെ പേരിൽ രോഗികളും അവശരുമായ വയോധികരെ സർക്കാർ വട്ടം കറക്കുന്നു. തങ്ങൾ ജീവിച്ചിരിപ്പുണ്ടെന്നു ബോധ്യപ്പെടുത്താൻവേണ്ടി, കയറിനിൽക്കാൻ പോലും ഇടമില്ലാത്ത അക്ഷയകേന്ദ്രങ്ങളുടെ വാതിക്കൽ പൊരിവെയിലിൽ മണിക്കൂറുകൾ കാത്തുനിന്നു ദുരിതം പേറുകയാണ് ജീവിതസായാഹ്നത്തിലെത്തി നിൽക്കുന്ന ഈ സാധുക്കൾ. എല്ലാ രേഖകളും ഹാജരാക്കി, കണ്ണും കൈയും പതിപ്പിച്ചു ഗുണഭോക്താവ് ജീവനോടെയുണ്ടെന്ന് സർക്കാരിനെ ബോധ്യപ്പെടുത്താനാണ് ഈ പെടാപ്പാട്. വയോധികർ മാത്രമല്ല, വിധവാ പെൻഷൻ, വികലാംഗ പെൻഷൻ, 50 വയസിനു മുകളിലുള്ള അവിവാഹിത പെൻഷൻ എന്നിവ വാങ്ങുന്നവരും ക്ഷേമനിധി ബോർഡിൽനിന്നു പെൻഷൻ വാങ്ങുന്നവരും അക്ഷയ കേന്ദ്രത്തിലെത്തി ബയോ മെട്രിക് മസ്റ്ററിംഗ് നടത്തണം. ഈ മാസം 18ന് ആരംഭിച്ച മസ്റ്ററിംഗ് അടുത്ത മാസം 15വരെ നീണ്ടുനിൽക്കും. പെൻഷൻ തുടർന്നു ലഭിക്കണമെങ്കിൽ അക്ഷയ കേന്ദ്രത്തിൽ ചെന്ന് നേരിട്ട് ബയോമെട്രിക് മസ്റ്ററിംഗ് നടത്തണമെന്നാണ് നിയമം. കയറിനിൽക്കാനോ ഇരിക്കാനോ സ്ഥലമില്ലാത്ത അക്ഷയ കേന്ദ്രങ്ങളുടെയെല്ലാം…
Read Moreഇതരസംസ്ഥാനക്കാരുടെ ക്രൂരതയ്ക്കു പെരുമ്പാവൂർ വീണ്ടും സാക്ഷിയാകുമ്പോൾ ; പേടിയോടെ നാട്ടുകാർ
പെരുമ്പാവൂർ: ഇതരസംസ്ഥാനക്കാരുടെ ക്രൂരതയ്ക്കു പെരുമ്പാവൂർ വീണ്ടും സാക്ഷിയാകുമ്പോൾ ഇതിനു തടയിടാനാകെ കുഴങ്ങുകയാണ് നിയമപാലകർ. പെരുമ്പാവൂർ നഗരത്തിൽ കുറുപ്പംപടി സ്വദേശിനിയായ യുവതിയെ ആസാം സ്വദേശി ഉമർ അലി എന്ന തൊഴിലാളി ഇന്നലെ പുലർച്ചെ ക്രൂരമായി പീഡിപ്പിച്ചു കൊലപ്പെടുത്തിയതാണ് ഏറ്റവുമൊടുവിലത്തെ സംഭവം. പെരുമ്പാവൂരിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ വർധിച്ചുവരികയാണ്. പെരുമ്പാവൂരിൽ നിയമവിദ്യാർഥിനിയെ അതിക്രൂരമായി പീഡിപ്പിച്ചു കൊന്നതും ഇതരസംസ്ഥാന തൊഴിലാളിയായിരുന്നു. നല്ല സ്വഭാവക്കാരായ ഇതരസംസ്ഥാനക്കാർ ഏറെയുണ്ടെങ്കിലും ക്രൂരമുഖങ്ങളുള്ള ക്രമിനലുകളായ നിരവധിയാളുകൾ ഇവർക്കിടയിലുണ്ട്. സ്വദേശത്ത് കുറ്റകൃത്യങ്ങൾ നടത്തിയ ശേഷം നാടുവിട്ട് പോരുന്നവരിൽ ഏറെയും എത്തുന്നത് കേരളത്തിലേക്കാണ്. ഏറ്റവും കൂടുതൽ ഇതരസംസ്ഥാനക്കാർ വസിക്കുന്നതു പെരുമ്പാവൂരിലും. ഇവരിൽ പലരുടെയും കൈവശമുള്ള രേഖകൾ വ്യാജമാണെന്നതാണു മറ്റൊരു വസ്തുത. ഇവരെ പോലുള്ളവർക്ക് മലയാളികളായവരും ഒത്താശചെയ്ത് നൽകുന്നുണ്ടെന്നതും വസ്തുതയാണ്. കുറ്റകൃത്യങ്ങൾ വർധിക്കുന്ന സാഹചര്യത്തിലും ഇവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിന് അധികാരികളുടെ പക്കൽ ഉത്തരമില്ല.പെരുമ്പാവൂർ പ്രൈവറ്റ് ബസ്റ്റാൻഡ് പരിസരം രാത്രിയായാൽ ഇതരസംസ്ഥാനക്കാരുടെ അഴിഞ്ഞാട്ട…
Read Moreപെരുമ്പാവൂരിൽ യുവതിയെ തലയ്ക്കടിച്ച് കൊന്ന കേസിൽ പ്രതി റിമാൻഡിൽ; നഗ്നമായ മൃതദേഹത്തിൽ നിരവധി മുറിവുകൾ;നടന്നത് ക്രൂരമായ കൊലപാതകമെന്ന് പോലീസ്
പെരുമ്പാവൂർ: ടൗണിൽ മലയാളി യുവതിയെ പീഡിപ്പിച്ചശേഷം തലയ്ക്കടിച്ചു കൊന്ന കേസിൽ പിടിയിലായ ഇതര സംസ്ഥാന തൊഴിലാളിയെ റിമാൻഡ് ചെയ്തു. പെരുമ്പാവൂർ കോടതിയിൽ ഹാജരാക്കിയ പ്രതി ആസാം സ്വദേശി യായ ഉമർ അലിയെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. കൈക്കോട്ട് കൊണ്ട് തലയ്ക്ക് അടിയേറ്റ് കുറുപ്പംപടി സ്വദേശിനിയായ 40 കാരിയാണു കൊല്ലപ്പെട്ടത്. പെരുമ്പാവൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിന് എതിർവശത്തുള്ള ഇന്ദ്രപ്രസ്ഥ ഹോട്ടലിന് സമീപം ഇന്നലെ പുലർച്ചെ ഒന്നരയോടെയായിരുന്നു ക്രൂരമായ കൊലപാതകം. പുലർച്ചെ 5.30 ഓടെ ഹോട്ടലിൽ പാലുമായെത്തിയ ആളാണ് യുവതിയുടെ മൃതദേഹം ആദ്യം കണ്ടത്. പൂർണമായും നഗ്നമായ മൃതദേഹത്തിൽ നിരവധി മുറിവുകളുണ്ടായിരുന്നു. കൊലയ്ക്കുശേഷം സമീപത്തെ കടയിലെ സിസിടിവി കാമറ തകർത്തശേഷമാണു പ്രതി രക്ഷപ്പെട്ടത്. വിവരമറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് സിസിടിവി കാമറയുടെ ഹാർഡ് ഡിസ്ക് പരിശോധിച്ചു പ്രതിയെ തിരിച്ചറിയുകയായിരുന്നു. നഗരത്തിൽ പോലീസ് നടത്തിയ തെരച്ചിലിൽ വേഷംമാറി രക്ഷപ്പെടാൻ…
Read Moreഷഹലയുടെ മരണം: മുൻകൂർ ജാമ്യത്തിന് അധ്യാപകർ ഹൈക്കോടതിയിൽ; കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന് വിദ്യാർഥികൾ
കൊച്ചി: ബത്തേരി സർവജന സർക്കാർ സ്കൂളിൽ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ മുൻകൂർ ജാമ്യം തേടി അധ്യാപകർ ഹൈക്കോടതിയെ സമീപിച്ചു. അധ്യാപകൻ സി.വി.ഷജിൽ, വൈസ് പ്രിൻസിപ്പൽ കെ.കെ.മോഹൻ എന്നിവരാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇരുവരെയും വിദ്യാഭ്യാസ വകുപ്പ് സസ്പെൻഡ് ചെയ്തതിന് പിന്നാലെ പോലീസ് കേസും രജിസ്റ്റർ ചെയ്തിരുന്നു. അധ്യാപകർ നിലവിൽ ഒളിവിലാണ്. വിദ്യാർഥിനി ചികിത്സ കിട്ടാതെ മരിച്ചതിന് പിന്നാലെ അധ്യാപകരെ സസ്പെൻഡ് ചെയ്യുകയും പിടിഎ പിരിച്ചുവിടുകയും ചെയ്തിരുന്നു. കേസിൽ പോലീസ് അന്വേഷണം തുടരുന്നതിനിടെയാണ് അധ്യാപകർ അറസ്റ്റ് ഒഴിവാക്കാൻ കോടതിയെ സമീപിച്ചത്. മാനന്തവാടി എസ്പി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച സ്കൂളിലെത്തി മറ്റ് അധ്യാപകരുടെയും വിദ്യാർഥികളുടെയും മൊഴിയെടുത്തിരുന്നു. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിയതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പോലീസ് ചോദിച്ചറിഞ്ഞത്. ഒരുപകൽ നീണ്ട തെളിവെടുപ്പും മൊഴി രേഖപ്പെടുത്തലുമാണ് പോലീസ് നടത്തിയത്. അതിനിടെ കുറ്റക്കാരായ അധ്യാപകരെ അറസ്റ്റ് ചെയ്യണമെന്ന്…
Read Moreനന്പർ പ്ലേറ്റ് ഇല്ല! ഒരു വർഷമായി കാർ ഉപേക്ഷിച്ച നിലയിൽ; വാഹനം ഇവിടെ ഉപേക്ഷിച്ചു പോയത് ആരാണെന്ന് നാട്ടുകാർക്കും അറിയില്ല
തൃപ്പൂണിത്തുറ: കണ്ടനാട് കാർ ഉപേക്ഷിച്ച നിലയിൽ. കണ്ടനാട്-ഉദയം പേരൂര്‍ റോഡില്‍ കണ്ടനാട് പാലത്തിന് കിഴക്കുവശം സെന്റ് മേരീസ് കത്തീഡ്രല്‍ കുരിശിന് തൊട്ടിക്ക് സമീപമാണ് ഒരു വർഷമായി നന്പർ പ്ലേറ്റ് ഇല്ലാതെ കാർ ഉപേക്ഷിക്കപ്പെട്ട നിലയിൽ കിടക്കുന്നത്. വെള്ളനിറത്തിലുള്ള മാരുതി കാര്‍ ആണിത്. വാഹനം ഇവിടെ ഉപേക്ഷിച്ചു പോയത് ആരാണെന്ന് നാട്ടുകാർക്കും അറിയില്ല. കാർ ഇവിടെനിന്നും നീക്കം നീക്കം ചെയ്യാൻ അധികൃതരുടെ ഭാഗത്തുനിന്നും നടപടി സ്വീകരിക്കണം എന്നാണ് പ്രദേശവാസികളുടെ ആവശ്യം.
Read Moreസ്തനാർബുദം വർധിക്കുന്നെന്നു പഠനം! 2018-ല്‍ ഇന്ത്യയില്‍ സ്തനാര്ബുദരോഗത്താല് മരിച്ചത് 87,090 സ്ത്രീകള്‍; ഡോ. ബോബന് തോമസ് പറയുന്നു…
കൊച്ചി: ഇന്ത്യയിൽ പ്രതിവർഷം 1.62 ലക്ഷം പുതിയ സ്തനാർബുദ രോഗികൾ ഉണ്ടാകുന്നെന്ന് പഠനം. സ്ത്രീകൾക്കിടയിലെ അർബുദ മരണങ്ങളിൽ 15 ശതമാനവും സ്തനാർബുദം മൂലമാണെന്നു കണ്‍സൽട്ടന്റ് മെഡിക്കൽ ആൻഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് ഡോ. ബോബൻ തോമസ് പറഞ്ഞു. 2018ൽ ഇന്ത്യയിൽ 87,090 സ്ത്രീകൾ സ്തനാർബുദരോഗത്താൽ മരിച്ചു. ഇന്ത്യൻ നഗരങ്ങളിൽ ഉടനീളം ഇത് ആശങ്കപ്പെടുത്തും വിധത്തിൽ ആരോഗ്യ പ്രശ്നമായി വളർന്നിരിക്കുകയാണ്. 2030 ഓടെ സ്തനാർബുദ നിരക്ക് വർധിക്കുമെന്ന ആശങ്കയുണ്ട്. സ്തനാർബുദം തുടക്കത്തിൽ തന്നെ കണ്ടെത്താൻ സാധിച്ചാൽ രോഗി രക്ഷപ്പെടാനുള്ള സാധ്യത കൂടുതലാണ്. ദേശീയ ആരോഗ്യ ദൗത്യം (എൻഎച്ച്എം) പദ്ധതിക്കു കീഴിൽ സ്തനാർബുദ നിയന്ത്രണത്തിനും നിവാരണത്തിനും ബോധവത്കരണ പരിപാടികൾ കൂടുതലായി ആവിഷ്കരിച്ചു നടപ്പാക്കി വരുന്നുണ്ടെന്നും അദേഹം ചൂണ്ടിക്കാട്ടി.
Read More