യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​യി ഊ​ന്നു​ക​ൽ-​വെ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ  റോഡ് ഇടിഞ്ഞ് താണ നിലയിൽ;  അപകടങ്ങൾ പതിവാകുന്നതായി നാട്ടുകാർ

കോ​ത​മം​ഗ​ലം: സം​സ്ഥാ​ന പാ​ത​യി​ൽ ഊ​ന്നു​ക​ൽ-​വെ​ങ്ങ​ല്ലൂ​ർ ഭാ​ഗ​ങ്ങ​ളി​ൽ റോ​ഡ് ത​ക​ർ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ഭീ​ഷ​ണി​യാ​കു​ന്നു. ദി​നം​പ്ര​തി ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഹ​ന​ങ്ങ​ൾ സ​ഞ്ച​രി​ക്കു​ന്ന റോ​ഡി​ന് സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ല്ലാ​ത്ത​തി​നാ​ൽ അ​രി​ക് ഇ​ടി​യു​ന്ന​ത് വ്യാ​പ​ക​മാ​യ​തോ​ടെ​യാ​ണ് അ​പ​ക​ട ഭീ​ഷ​ണി ഉ​യ​ർ​ന്നി​രി​ക്കു​ന്ന​ത്. നാ​ട്ടു​കാ​ർ റി​ബ​ണ്‍ കെ​ട്ടി മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ടെ​ങ്കി​ലും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ളാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​ത്. റോ​ഡി​ന് ഇ​രു​വ​ശ​ങ്ങ​ളി​ലും പു​ല്ലും കാ​ടു​പ​ട​ല​ങ്ങ​ളും ഉ​യ​ർ​ന്നു നി​ൽ​ക്കു​ന്ന​തി​നാ​ൽ റോ​ഡി​ന്‍റെ ത​ക​ർ​ച്ച യാ​ത്ര​ക്കാ​ർ​ക്ക് കാ​ണാ​ൻ സാ​ധി​ക്കു​ന്നി​ല്ല. വ​ള​വു​ക​ളി​ലും വീ​തി കു​റ​ഞ്ഞ ഇ​ട​ങ്ങ​ളി​ലു​മാ​ണ് അ​ധി​ക​വും റോ​ഡ​രി​ക് ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത്. ഊ​ന്നു​ക​ല്ലി​ന് സ​മീ​പം റോ​ഡ് ടാ​ർ ചെ​യ്ത ഭാ​ഗം ര​ണ്ട​ടി വ​രെ ഇ​ടി​ഞ്ഞി​രി​ക്കു​ന്ന​ത് ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ​ക്കും കാ​ൽ​ന​ട യാ​ത്ര​ക്കാ​ർ​ക്കും ഒ​രു പോ​ലെ ദു​രി​ത മാ​യി​രി​ക്കു​ക​യാ​ണ്. അ​മി​ത​ഭാ​രം ക​യ​റ്റി വ​രു​ന്ന ടോ​റ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ ഈ ​ഭാ​ഗ​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്പോ​ൾ റോ​ഡ് കൂ​ടു​ത​ൽ ത​ക​രു​ന്ന​തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ടാ​റിം​ഗി​ന്‍റെ അ​ടി​ഭാ​ഗ​ത്തെ മ​ണ്ണ് ക​ന​ത്ത മ​ഴ​യി​ൽ ഒ​ലി​ച്ചു​പോ​യ​തും അ​പ​ക​ട​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. നി​ര​വ​ധി ഇ​ട​ങ്ങ​ളി​ൽ വെ​ള്ളം കു​ത്തി…

Read More

 അ​പൂ​ർ​വ​രോ​ഗ​മാ​യ സൈ​ലോ​തൊ​റാ​ക്സ്! മു​ല​പ്പാ​ൽ കു​ടി​ക്കു​ന്പോ​ൾ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന രോഗം; തു​ട​ർ​ചി​കി​ത്സ എം​ആ​ർ​ഐ സ്കാ​നിം​ഗി​ന് ശേഷം

കൊ​ച്ചി: അ​പൂ​ർ​വ​രോ​ഗ​മാ​യ സൈ​ലോ​തൊ​റാ​ക്സ് ബാ​ധി​ച്ച് എ​റ​ണാ​കു​ളം അ​മൃ​ത ആ​ശു​പ​ത്രി​യി​ൽ ക​ഴി​യു​ന്ന കു​ഞ്ഞി​നെ ഇ​ന്ന് എം​ആ​ർ​ഐ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. ഇ​തി​ന് ശേ​ഷ​മാ​കും തു​ട​ർ​ചി​കി​ത്സ സം​ബ​ന്ധി​ച്ച് തീ​രു​മാ​നി​ക്കു​ക. മു​ല​പ്പാ​ൽ കു​ടി​ക്കു​ന്പോ​ൾ ശ്വാ​സ​കോ​ശ​ത്തി​ലേ​ക്ക് ഇ​റ​ങ്ങു​ന്ന രോ​ഗ​മാ​ണ് കു​ട്ടി​ക്ക്. പാ​ല​ക്കാ​ട് സ്വ​ദേ​ശി​ക​ളാ​യ സ്വ​നൂ​പി​ന്‍റെ​യും ഷം​സി​യു​ടേ​യും 39 ദി​വ​സം പ്രാ​യ​മാ​യ കു​ഞ്ഞി​നെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്നാ​ണ് എ​റ​ണാ​കു​ള​ത്തേ​ക്ക് എ​ത്തി​ച്ച​ത്. കു​ട്ടി​യു​ടെ ചി​കി​ത്സാ ചെ​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്.ഇ​ന്ന​ലെ രാ​ത്രി​യോ​ടെ​യാ​ണ് കൊ​ച്ചി അ​മൃ​ത ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ട്രാ​ഫി​ക്ക് പോ​ലീ​സ് ഗ​താ​ഗ​തം നി​യ​ന്ത്രി​ച്ചാ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്നും ആം​ബു​ല​ൻ​സി​ൽ കൊ​ച്ചി​യി​ലെ​ത്തി​ച്ച​ത്. ശ്വാ​സ​കോ​ശ​ത്തി​ൽ ഫ്ളൂ​യി​ഡ് നി​റ​ഞ്ഞ് ശ്വാ​സ​ത​ട​സ​മു​ണ്ടാ​കു​ന്ന ഗു​രു​ത​ര രോ​ഗാ​വ​സ്ഥ​യാ​ണ് സൈ​ലോ​തൊ​റാ​ക്സ്. സാ​ന്പ​ത്തി​ക​മാ​യി ഏ​റെ ബു​ദ്ധി​മു​ട്ടു​ള്ള ഈ ​കു​ട്ടി​യു​ടെ അ​വ​സ്ഥ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നാ​ണ് ആ​രോ​ഗ്യ മ​ന്ത്രി പ്ര​ശ്ന​ത്തി​ൽ ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു.

Read More

ഞങ്ങളെ കൊല്ലരുത്; മ​ര​ടി​ലെ ആ​ൽ​ഫ സെ​റീ​ൻ ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​തിനിടെ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ; പരാതി നൽകി നാട്ടുകാർ

കൊ​ച്ചി: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് മ​ര​ടി​ൽ നി​ർ​മി​ച്ച ആ​ൽ​ഫ സെ​റീ​ൻ ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ച​ത്. സ​ബ് ക​ള​ക്ട​റു​ടെ​താ​ണ് തീ​രു​മാ​നം. ഫ്ലാ​റ്റി​ലെ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി സ​ബ് ക​ള​ക്ട​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി. സ്വി​മ്മിം​ഗ് പൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ച​ത് അ​ശാ​സ്ത്രീ​യ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​ൽ​ഫ സെ​റീ​ൻ ഫ്ലാ​റ്റ് ത​ത്ക്കാ​ലം പൊ​ളി​ക്കേ​ണ്ട​ന്ന് ക​രാ​റെ​ടു​ത്ത ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Read More

അധ്യാപകരുടെ ക്രൂരതകൾ ഓരോന്നായി പുറത്തു വരുന്നു; യോ​ഗാ ക്ലാ​സി​നു വൈ​കി​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മ​ർ​ദ​നം; പ്ര​ധാ​നാ​ധ്യാ​പ​ക​നെ​തി​രേ കേ​സ്

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി ഗ​വ. ഹൈ​സ്കൂ​ളി​ൽ മൂ​ന്നു വി​ദ്യാ​ർ​ഥി​ക​ളെ മ​ർ​ദി​ച്ച സം​ഭ​വ​ത്തി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നെ​തി​രേ പോ​ലീ​സ് കേ​സ്. നെ​ല്ലി​ക്കു​ഴി ഗ​വ. ഹൈ​സ്കൂ​ൾ പ്ര​ധാ​ന​ന​ധ്യാ​പ​ക​ൻ ക​ണ്ണൂ​ർ സ്വ​ദേ​ശി സി. ​സു​ധാ​ക​ര​നെ​തി​രേ​യാ​ണു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. യോ​ഗാ ക്ലാ​സി​ൽ എ​ത്താ​ൻ താ​മ​സി​ച്ച​തു ചോ​ദ്യം ചെ​യ്ത് പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മ​ർ​ദി​ച്ച​താ​യാ​ണു പ​രാ​തി. ആ​ശു​പ​ത്രി​യി​ൽ​നി​ന്നു​ള്ള വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കു​ട്ടി​ക​ളു​ടെ വീ​ട്ടി​ലെ​ത്തി മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കേ​സു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നു​ള്ള ര​ക്ഷി​താ​ക്ക​ളു​ടെ തീ​രു​മാ​ന​ത്തി​നു പി​ടി​എ പി​ന്തു​ണ ന​ൽ​കി. മ​ർ​ദ​ന​ത്തി​നി​ര​യാ​യ 13 വ​യ​സു​ള്ള കു​ട്ടി​ക​ളു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​സെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​ക​ളെ സം​ര​ക്ഷി​ക്കേ​ണ്ട അ​ധ്യാ​പ​ക​ൻ ഉ​ത്ത​ര​വാ​ദി​ത്വം ലം​ഘി​ച്ച​തി​നും മ​ർ​ദ്ദി​ച്ച​തി​നു​മാ​ണു കേ​സ്. ചൈ​ൽ​ഡ് ലൈ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ളെ അ​റി​യി​ച്ചു. സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ പ്ര​ധാ​നാ​ധ്യാ​പ​ക​ൻ മു​ങ്ങി​യെ​ന്നാ​ണു വി​വ​രം.

Read More

ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ൾ പി​ൻ​വ​ലി​ക്ക​ൽ ;തീ​രു​മാ​നം വൈ​കി​യാ​ൽ പ്ര​ക്ഷോ​ഭമെന്ന്  ഹൈ​ബി ഈ​ഡ​ൻ എം​പി

വൈ​പ്പി​ൻ: ഏ​ലൂ​ർ ന​ഗ​ര​സ​ഭ​യെ ക​ണ്ടെ​യ്ന​ർ റോ​ഡി​ലെ ടോ​ളി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ല്ലെ​ങ്കി​ൽ പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് ഹൈ​ബി ഈ​ഡ​ൻ എം​പി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഈ ​ആ​വ​ശ്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ നേ​ര​ത്തെ ഒ​രാ​ഴ്ച​ത്തെ സ​മ​യം ന​ൽ​കി​യി​രു​ന്ന​താ​ണ്. ഇ​തി​നു​ശേ​ഷം ര​ണ്ട് ദി​ന​ങ്ങ​ൾ പി​ന്നി​ട്ടെ​ങ്കി​ലും വീ​ണ്ടും ര​ണ്ട് ദി​വ​സം കൂ​ടി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തീ​രു​മാ​നം ഇ​നി​യും നീ​ണ്ടു​പോ​ക​രു​തെ​ന്ന് എംപി ശ​ക്ത​മാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ള്ള​ത്.

Read More

പെരുമ്പാവൂരിലെ സ്വർണക്കടയിലെ കവർച്ച; ഇതര സംസ്ഥാനക്കാരെ കേന്ദ്രീകരിച്ച് അന്വേഷണം

പെ​രു​മ്പാ​വൂ​ർ: പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​മു​ള സ്വ​ർ​ണ​ക്ക​ട​യി​ൽ​നി​ന്നും ക​വ​ർ​ച്ച​ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ കേ​ന്ദ്രി​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഗീ​ത ജ്വ​ല്ല​റി​യി​ൽ ക​വ​ർ​ച്ച ന​ട​ന്ന​ത് ഇ​വി​ടെ​നി​ന്നും ര​ണ്ട് കി​ലോ വെ​ള​ളി ആ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ​ണം പോ​യി​രു​ന്നു. ലോ​ക്ക​ർ തു​റ​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ടി​ല്ല. സ​മീ​പ​ത്തു​ള്ള ചെ​രു​പ്പ് ക​ട​യു​ടെ റൂ​ഫ് പൊ​ളി​ച്ച് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​ക്ക​ൾ ഇ​ട​ഭി​ത്തി ത​ക​ർ​ത്താ​ണ് സ്വ​ർ​ണ​ക്ക​ട​യി​ൽ ക​യ​റി​യ​ത്. ഇ​വി​ടെ നി​ന്നും ആ​റാ​യി​രം രൂ​പ​യും ക​വ​ർ​ന്നി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ്ധ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള പോ​ലീ​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി തെ​ളി​വു​ക​ൾ ശേ​ഖ​രി​ച്ചു. ഇ​ത​ര സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ ത​മ്പ​ടി​ക്കു​ന്ന മേ​ഖ​ല​യാ​ണ് ഇ​വി​ടം അ​തി​നാ​ൽ ഇ​വ​രെ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം. സ​മീ​പ​ത്തെ സി​ടി​വി കാ​മ​റ​ക​ളും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പ്ര​തി​ക​ളെ ഉ​ട​ൻ പി​ടി​കൂ​ടാ​നാ​കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധ​സ​മ​രം വി​ജ​യം; പാ​യി​പ്ര‍യിൽ 11 കെ​വി ലൈ​നി​ൽ എ​ ബി പു​നഃ​സ്ഥാ​പി​ച്ചു

മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര മാ​നാ​റി ഭാ​ഗ​ങ്ങ​ളി​ൽ തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന വൈ​ദ്യു​തി മു​ട​ക്ക​ത്തി​നെ​തി​രേ പ്ര​ദേ​ശ​വാ​സി​ക​ൾ ന​ട​ത്തി​വ​ന്ന പ്ര​തി​ഷേ​ധ​സ​മ​രം വി​ജ​യം. 11 കെ​വി ലൈ​ൻ നി​യ​മ​വി​രു​ദ്ധ​മാ​യി ചി​ല വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന എ​ബി ലൈ​ൻ ജ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി നി​ഷേ​ധി​ക്കു​ക​യാ​ണെ​ന്ന് എ​ഐ​വൈ​എ​ഫ് ആ​രോ​പി​ച്ചി​രു​ന്നു. എ​ബി ലൈ​ൻ​മൂ​ലം ജ​ന​ങ്ങ​ൾ​ക്ക് വൈ​ദ്യു​തി നി​ഷേ​ധി​ക്കു​ക​യും വ​ൻ​കി​ട​ക്കാ​രെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന നി​ല​പാ​ട് എ​ടു​ക്കു​ക​യും സ​ർ​ക്കാ​ർ നി​ല​പാ​ടു​ക​ൾ​ക്ക് വി​രു​ദ്ധ​മാ​യി നി​ല​പാ​ടു​ക​ൾ സ്വീ​ക​രി​ക്കു​ന്ന ഇ​ത്ത​രം ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടും എ​ഐ​വൈ​എ​ഫ് നേ​തൃ​ത്വ​ത്തി​ൽ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. മാ​നം ഇ​രു​ണ്ടാ​ൽ പാ​യി​പ്ര, മാ​നാ​റി പ്ര​ദേ​ശ​ങ്ങ​ൾ ദി​വ​സ​ങ്ങ​ളോ​ളം ഇ​രു​ട്ടി​ലാ​കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ചെ​റി​യ കാ​റ്റ​ടി​ക്കു​ന്പോ​ഴേ​ക്കും വൈ​ദ്യു​തി ഇ​ല്ലാ​താ​കു​ന്ന​തോ​ടെ​യാ​ണ് മാ​നാ​റി, പാ​യി​പ്ര പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​കു​ന്ന​ത്. നി​ര​വ​ധി പ്ലൈ​വു​ഡ് ക​ന്പ​നി​ക​ളും ക്ര​ഷ​റു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​ദേ​ശ​ത്ത് ക​ന്പ​നി​ക​ൾ​ക്ക് ത​ട​സ​ങ്ങ​ളി​ല്ലാ​തെ വൈ​ദ്യു​തി ല​ഭി​ക്കു​ന്പോ​ൾ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് വൈ​ദ്യു​തി നി​ഷേ​ധി​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രേ വ​ൻ​പ്ര​തി​ഷേ​ധ​മാ​ണു​യ​രു​ന്ന​ത്.…

Read More

‘ര​ണ്ടാ​മൂ​ഴ’​ത്തി​ൽ ശ്രീ​കു​മാ​റി​നു തി​രി​ച്ച​ടി; എം.​ടി​യു​ടെ കേ​സ് തു​ട​രാ​ൻ അ​നു​മ​തി

കൊ​ച്ചി: പ്ര​ശ​സ്ത നോ​വ​ൽ “​ര​ണ്ടാ​മൂ​ഴം’ സി​നി​മ​യാ​ക്കാ​നു​ള്ള ക​രാ​ർ, സം​വി​ധാ​യ​ക​നാ​യ വി.​എ. ശ്രീ​കു​മാ​ർ ലം​ഘി​ച്ചെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി എ​ഴു​ത്തു​കാ​ര​നാ​യ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ കോ​ഴി​ക്കോ​ട് ഫ​സ്റ്റ് അ​ഡീ​ഷ​ണ​ൽ മു​ൻ​സി​ഫ് കോ​ട​തി​യി​ൽ ന​ൽ​കി​യ കേ​സി​ൽ ന​ട​പ​ടി​ക​ൾ തു​ട​രാ​മെ​ന്നു ഹൈ​ക്കോ​ട​തി. എം.​ടി ന​ൽ​കി​യ കേ​സി​ൽ മ​ധ്യ​സ്ഥ ച​ർ​ച്ച വേ​ണ​മെ​ന്ന ശ്രീ​കു​മാ​റി​ന്‍റെ ആ​വ​ശ്യം മു​ൻ​സി​ഫ് കോ​ട​തി​യും കോ​ഴി​ക്കോ​ട് ജി​ല്ലാ കോ​ട​തി​യും ത​ള്ളി​യി​രു​ന്നു. ഇ​തി​നെ​തി​രേ ശ്രീ​കു​മാ​ർ ന​ൽ​കി​യ ഹ​ർ​ജി ത​ള്ളി​യാ​ണ് സിം​ഗി​ൾ ബെ​ഞ്ചി​ന്‍റെ തീ​രു​മാ​നം. പ​രാ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ലാ കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് എം.​ടി​യും ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു. ര​ണ്ടാ​മൂ​ഴം സി​നി​മ​യാ​ക്കാ​ൻ എം.​ടി​യും ശ്രീ​കു​മാ​റും 2014 ലാ​ണ് ക​രാ​ർ ഒ​പ്പു​വ​ച്ച​ത്. സി​നി​മ മൂ​ന്നു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ചെ​യ്യാ​മെ​ന്നാ​യി​രു​ന്നു ക​രാ​ർ. ക​രാ​ർ കാ​ലാ​വ​ധി ക​ഴി​ഞ്ഞ് ഒ​രു വ​ർ​ഷം കൂ​ടി ന​ൽ​കി​യി​ട്ടും സി​നി​മ യാ​ഥാ​ർ​ഥ്യ​മാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ക​രാ​ർ ലം​ഘ​ന​മാ​രോ​പി​ച്ചു ശ്രീ​കു​മാ​റി​നെ​തി​രേ എം.​ടി മു​ൻ​സി​ഫ് കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

അ​ശ്ലീ​ല ചി​ത്ര​ങ്ങ​ള​ട​ങ്ങു​ന്ന കൂ​റ്റ​ൻ പ​ര​സ്യ ബോ​ർ​ഡുകൾ;  ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​ അപകടങ്ങൾക്ക് കാരണമാകുന്നു;  ബോർഡുകൾ മാറ്റണമെന്ന് നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: എം​സി റോ​ഡി​ൽ നി​ര​വ​ധി​യി​ട​ങ്ങ​ളി​ൽ ഡ്രൈ​വ​ർ​മാ​രു​ടെ ശ്ര​ദ്ധ തെ​റ്റി​ക്കും​വി​ധം സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ര​സ്യ ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​രി​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ൾ​ക്കു കാ​ര​ണ​മാ​കു​ന്നു. മൂ​വാ​റ്റു​പു​ഴ മു​ത​ൽ കൂ​ത്താ​ട്ടു​കു​ളം വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ റോ​ഡു​ക​ളി​ലെ വ​ള​വു​ക​ളി​ല​ട​ക്കം സ്ഥാ​പി​ച്ചി​രി​ക്കു​ന്ന അ​ശ്ലീ​ല​മാ​യ ചി​ത്ര​ങ്ങ​ള​ട​ങ്ങു​ന്ന കൂ​റ്റ​ൻ പ​ര​സ്യ ബോ​ർ​ഡു​ക​ളാ​ണ് ജ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മാ​യി മാ​റി​യി​രി​ക്കു​ന്ന​ത്. വാ​ഹ​നം വ​ള​വു തി​രി​യു​ന്ന​തി​നി​ടെ ഡ്രൈ​വ​റു​ടെ ശ്ര​ദ്ധ​മാ​റു​ന്ന​തി​നാ​ൽ അ​പ​ക​ട​ങ്ങ​ൾ പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. നി​യ​മ​പ​ര​മാ​യ അ​നു​വാ​ദം കൂ​ടാ​തെ​യാ​ണ് ഇ​ത്ത​രം ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണ​മു​യ​ർ​ന്നി​ട്ടു​ണ്ട്. പ​ല​യി​ട​ങ്ങ​ളി​ലും വ​ള​വു​ക​ളി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ഫി​ക് സൂ​ച​ന ലൈ​റ്റു​ക​ളും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​ണ്. യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന രീ​തി​യി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പ​ര​സ്യ ബോ​ർ​ഡു​ക​ൾ നീ​ക്കം​ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഈ​സ്റ്റ് മാ​റാ​ടി ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ നാ​ഷ​ണ​ൽ സ​ർ​വീ​സ് സ്കീം ​യൂ​ണി​റ്റി​ലെ​യും മ​റ്റു ക്ല​ബു​ക​ളി​ലെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​വാ​റ്റു​പു​ഴ കെ​എ​സ്ടി​പി, പി​ഡ​ബ്ല്യു​ഡി അ​ധി​കൃ​ത​ർ​ക്കും പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​ക്കും പ​രാ​തി​യും ന​ൽ​കി​യി​ട്ടു​ണ്ട്.

Read More

ആലുവയിൽ പൈ​പ്പു​ക​ൾ ത​ക​രു​ന്നു; കുടിവെള്ളത്തിന് നെ​ട്ടോ​ട്ട​മോ​ടി ജനങ്ങൾ

ആ​ലു​വ: ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി വി​ത​ര​ണ ശൃം​ഖ​ല സ്ഥാ​പി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ ത​ക​രാ​റി​ലാ​കു​ന്ന​ത് ന​ഗ​ര​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​കു​ന്നു. ക​ഴി​ഞ്ഞ നാ​ല് ദി​വ​സ​മാ​യി കു​ന്നും​പു​റ മേ​ഖ​ല​യ​ട​ക്കം കു​ടി​വെ​ള്ള​ത്തി​നാ​യി നാ​ട്ടു​കാ​ർ നെ​ട്ടോ​ട്ട​മോ​ടു​ക​യാ​ണ്.ഇ​ന്ന​ലെ ബ്രി​ഡ്ജ് റോ​ഡി​ലാ​ണ് പു​തി​യ​താ​യി കു​ടി​വെ​ള്ള പൈ​പ്പ് പൊ​ട്ടി​യ​ത്.പൈപ്പ് പൊട്ടി യത് മു​ന്ന​റി​യി​പ്പി​ല്ല​ാതിരുന്നതി നാൽ മ​റ്റൊ​രു കു​ഴി​യി​ൽ കാ​ർ വീ​ണു. സ്കാ​ന​ർ യ​ന്ത്ര​മു​ള്ള​തി​നാ​ൽ കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ, ടെ​ലി​ഫോ​ൺ ലൈ​നു​ക​ൾ എ​ന്നി​വ ക​ണ്ടെ​ത്താ​നാ​കു​മെ​ന്നും അ​തി​നാ​ൽ സു​ഗ​മ​മാ​യി വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ക്കാ​നാ​കു​മെ​ന്നു​മാ​ണ് കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ർ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ ന​ഗ​ര​ത്തി​ൽ പ​ല​യി​ട​ത്തും ഭൂ​ഗ​ർ​ഭ വൈ​ദ്യു​തി ലൈ​ൻ സ്ഥാ​പി​ക്കാ​നാ​യി കു​ഴി​ക്കു​ന്നി​ട​ത്ത് കു​ടി​വെ​ള്ള പൈ​പ്പു​ക​ൾ പൊ​ട്ടു​ക​യാ​ണെ​ന്നാ​ണ് പ​രാ​തി. ക​ഴി​ഞ്ഞ ദി​വ​സം ബോ​യ്സ് ഹൈ​സ്കൂ​ൾ മേ​ഖ​ല​യി​ൽ വാ​ർ​ഡ് കൗ​ൺ​സി​ല​ർ സെ​ബി വി. ​ബാ​സ്റ്റ്യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ടാ​ങ്ക​ർ ലോ​റി​യി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ക​ഴി​ഞ്ഞ ദി​വ​സം ബാ​ങ്ക് ക​വ​ല മാ​ര്‍​ക്ക​റ്റ് റോ​ഡി​ല്‍ സി​റ്റി ട​വേ​ഴ്‌​സി​ന് മു​ന്‍​പി​ലും ഗ്രാ​ന്‍​ഡ് ക​വ​ല​യി​ലും പൈ​പ്പ് പൊ​ട്ടി​യി​രു​ന്നു.…

Read More