ഞങ്ങളെ കൊല്ലരുത്; മ​ര​ടി​ലെ ആ​ൽ​ഫ സെ​റീ​ൻ ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​തിനിടെ സമീപത്തെ വീടുകൾക്ക് കേടുപാടുകൾ; പരാതി നൽകി നാട്ടുകാർ

കൊ​ച്ചി: തീ​ര​ദേ​ശ പ​രി​പാ​ല​ന നി​യ​മം ലം​ഘി​ച്ച് മ​ര​ടി​ൽ നി​ർ​മി​ച്ച ആ​ൽ​ഫ സെ​റീ​ൻ ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​ത് താ​ത്കാ​ലി​ക​മാ​യി നി​ർ​ത്തി​വ​ച്ചു. നാ​ട്ടു​കാ​രു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​ത് നി​ർ​ത്തി​വ​ച്ച​ത്. സ​ബ് ക​ള​ക്ട​റു​ടെ​താ​ണ് തീ​രു​മാ​നം.

ഫ്ലാ​റ്റി​ലെ അ​നു​ബ​ന്ധ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ച​തി​നെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ വീ​ടു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചി​രു​ന്നു. ഇ​തോ​ടെ നാ​ട്ടു​കാ​ർ പ​രാ​തി​യു​മാ​യി സ​ബ് ക​ള​ക്ട​റെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​ള​ക്ട​ർ ഫ്ലാ​റ്റ് പൊ​ളി​ക്കു​ന്ന​ത് നി​ർ​ത്താ​ൻ നി​ർ​ദേ​ശം ന​ൽ​കി.

സ്വി​മ്മിം​ഗ് പൂ​ളി​നോ​ട് ചേ​ർ​ന്നു​ള്ള കെ​ട്ടി​ടം പൊ​ളി​ച്ച​ത് അ​ശാ​സ്ത്രീ​യ​മെ​ന്നാ​ണ് ക​ണ്ടെ​ത്ത​ൽ. ഇ​തേ തു​ട​ർ​ന്നാ​ണ് ആ​ൽ​ഫ സെ​റീ​ൻ ഫ്ലാ​റ്റ് ത​ത്ക്കാ​ലം പൊ​ളി​ക്കേ​ണ്ട​ന്ന് ക​രാ​റെ​ടു​ത്ത ക​മ്പ​നി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യ​ത്.

Related posts