കളമശരി: നിർദിഷ്ട കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനം ഇഴഞ്ഞ് നീങ്ങുന്നത് ഗുരുതര വീഴ്ചയെന്ന് നിയമസഭാ എസ്റ്റിമേറ്റ് സമിതി റിപ്പോർട്ട്. കഴിഞ്ഞ സാമ്പത്തിക വർഷങ്ങളിൽ ഘട്ടം ഘട്ടമായി തുക അനുവദിച്ചിട്ടും അത് വിനിയോഗിക്കാത്തതിനെതിരേയും നിലവാരമില്ലാത്ത നിർമാണത്തിനെതിരേയുമാണ് എസ്. ശർമ്മ എംഎൽഎ അധ്യക്ഷനായ സമിതി റിപ്പോർട്ട് സമർപ്പിച്ചത്. 2017-18 ൽ 10 കോടി രൂപ നൽകിയപ്പോൾ 2.7 കോടി രൂപ മാത്രമാണ് വിനിയോഗിച്ചത്. 2018-19 ൽ 10 കോടി രൂപയിൽ 2.6 കോടിയാണ് ഉപയോഗിച്ചത്. 2018-19 ൽ 15 കോടി രൂപയിൽ അനുവദിച്ചത് നിശ്ചിത സമയത്തിനുള്ളിൽ വിനിയോഗിക്കണമെന്നും റിപ്പോർട്ടിൽ നിർദേശമുണ്ട്. നിലവിൽ കാൻസർ സെന്റർ മെഡിക്കൽ കോളജിന്റെ നാലുനില കെട്ടിടത്തിലാണ് താത്ക്കാക്കാലികമായി പ്രവർത്തിക്കുന്നത്. മെഡിക്കൽ കോളജ് വിട്ടുകൊടുത്ത സ്ഥലത്ത് 379 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമാണം ഇഴഞ്ഞു നീങ്ങുന്നതിനെതിരേയാണ് കഴിഞ്ഞ…
Read MoreCategory: Kochi
സർക്കാരിന് തിരിച്ചടി; പാലാരിവട്ടം മേൽപ്പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി
കൊച്ചി: പാലാരിവട്ടം മേൽപ്പാലം പൊളിക്കലിൽ സംസ്ഥാന സർക്കാരിന് തിരിച്ചടി. പൊളിക്കുന്നതിന് മുന്‍പ് മേൽപ്പാലത്തിന് ഭാരപരിശോധന നടത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൂന്നു മാസത്തിനകം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. സർക്കാരിന് ഇഷ്ടമുള്ള ഏജൻസിയെ കൊണ്ട് ഭാരപരിശോധന നടത്താമെന്നും ഇതിന്റെ ചെലവ് കരാർ കന്പനിയിൽ നിന്നും ഈടാക്കണമെന്നും കോടതി നിർദേശിച്ചു. ഭാരപരിശോധന നടത്തുന്നതിൽ സുരക്ഷാ പ്രശ്നം ഉണ്ടെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നേരത്തേ അറിയിച്ചിരുന്നത്.
Read Moreകൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ റൺവേ നവീകരണം ആരംഭിച്ചു; 2020 മാർച്ച് 28 വരെ വൈകിട്ട് ആറ് മുതൽ രാവിലെ 10 വരെ മാത്രം വിമാന സർവീസ്
നെടുമ്പാശേരി: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റൺവേ നവീകരണം ഇന്നു മുതൽ ആരംഭിച്ചു. 2020 മാർച്ച് 28 വരെ ഇനി പകൽ സമയം വിമാനസർവീസുകൾ ഉണ്ടാകില്ല. എല്ലാ ദിവസവും രാവിലെ പത്തിന് വിമാനത്താവള റൺവേ അടയ്ക്കും വൈകീട്ട് ആറിന് തുറക്കും. മിക്ക സർവീസുകളും വൈകീട്ട് ആറ് മുതൽ രാവിലെ 10 വരെയുള്ള സമയത്തേയ്ക്ക് പുന:ക്രമീകരിച്ചിട്ടുള്ളതിനാൽ അഞ്ച് വിമാന സർവീസുകൾ മാത്രമാണ് റദ്ദാക്കിയിട്ടുള്ളത്. റൺവേ റീ-സർഫസിംഗ് പ്രവൃത്തി തുടങ്ങുന്നതുമായി ബന്ധപ്പെട്ട് ഒരുവർഷം മുമ്പുതന്നെ സിയാൽ ആസൂത്രണം തുടങ്ങിയിരുന്നു. വിമാനക്കമ്പനികൾ പൂർണ സഹകരണം ഉറപ്പാക്കിയതോടെ വ്യാപകമായ സർവീസ് റദ്ദാക്കലുകൾ ഒഴിവാക്കാനായി. സ്പൈസ് ജെറ്റിന്റെ മാലദ്വീപ് സർവീസ് മാത്രമാണ് രാജ്യാന്തര വിഭാഗത്തിൽ റദ്ദാക്കിയത്. വിവിധ എയർലൈനുകളുടെ അഹമ്മദാബാദ്, ഡൽഹി, ചെന്നൈ, മൈസൂർ എന്നിവിടങ്ങളിലേയ്ക്കുള്ള ഓരോ സർവീസുകളും റദ്ദാക്കപ്പെട്ടു. അതേസമയം, ഒക്ടോബർ അവസാനവാരം നടപ്പിലായിത്തുടങ്ങിയ ശീതകാല സമയപ്പട്ടികയിൽ നിരവധി സർവീസുകൾ കൂട്ടിച്ചേർക്കപ്പെട്ടിട്ടുമുണ്ട്. കൊച്ചി അന്താരാഷ്ട്ര…
Read Moreസമ്മർദം മുറുകുന്നു, മൂന്നു ദിവസങ്ങൾകൂടി മാത്രം? മേയർ സൗമിനി ജെയിൻ രാജിവച്ചേക്കും
കൊച്ചി: കൊച്ചി കോർപറേഷൻ മേയർ സൗമിനി ജെയിൻ മൂന്ന് ദിവസത്തിനുള്ളിൽ രാജിവച്ചേക്കുമെന്ന് സൂചന. മേയറെ മാറ്റണമെന്ന തീരുമാനവുമായി മുന്നോട്ട് പോകുന്ന കോണ്‍ഗ്രസ് ജില്ലാ നേതൃത്വം കഴിഞ്ഞദിവസം നാലു സ്ഥിരം സമിതി അധ്യക്ഷൻമാരോടു രാജിവയ്ക്കാൻ നിർദേശം നൽകിയിരുന്നു. 23 നകം പദവി രാജി വയ്ക്കാൻ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖേന കത്തിലൂടെയാണ് നിർദേശം നൽകിയത്. ഇതേതുടർന്നാണ് മേയറും രാജിക്കൊരുങ്ങുന്നതെന്നാണ് സൂചന. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, നഗരാസൂത്രണ സമിതി അധ്യക്ഷ ഷൈനി മാത്യു, നികുതികാര്യ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ എന്നിവരോടാണു രജിവയ്ക്കാൻ ഡിസിസി നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് ചേർന്ന കെപിസിസി യോഗത്തിൽ കൊച്ചി കോർപറേഷനിൽ അധികാരമാറ്റം നടപ്പാക്കാൻ ധാരണയിലെത്തിയിരുന്നു. യുഡിഎഫ് കണ്‍വീനർ ബെന്നി ബഹനാൻ ഉൾപ്പടെ…
Read Moreഅത്താണി കൊലപാതകം; മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത പ്രതികളെല്ലാം മുങ്ങി; അന്വേഷണം തമിഴ്നാട്ടിലേക്ക്
കൊച്ചി: ആലുവ അത്താണിയിൽ ഗുണ്ടാനേതാവ് തുരുത്തിശേരി വല്ലത്തുകാരൻ ബിനോയിയെ (40) വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പോലീസ് അന്വേഷണം തമിഴ്നാട്ടിലേക്ക്. കേസിലെ ഒന്നാം പ്രതി തുരുത്തിശേരി സ്വദേശി വിനു വിക്രമൻ, രണ്ടാം പ്രതി ലാൽ കിച്ചു, മൂന്നാം പ്രതി ഗ്രിൻഡേഴ്സ് എന്നിവർ സംഭവത്തിനുശേഷം സംസ്ഥാനം വിട്ടതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ് ഒളിവിൽ കഴിയുന്ന പ്രതികൾക്കായി പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. മൂന്ന് സ്ക്വാഡുകളായി തിരിഞ്ഞാണ് പോലീസ് സംഘം തെരച്ചിൽ നടത്തുന്നത്. പ്രതികളെല്ലാവരും സ്ഥിരം ഉപയോഗിക്കുന്ന മൊബൈൽ ഫോണ്‍ ഓഫ് ചെയ്ത നിലയിലാണ്. ഈ സാഹചര്യത്തിൽ ഇവരുടെ രഹസ്യ നന്പറുകൾ ശേഖരിച്ചാണ് പോലീസ് നീക്കം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കഴിഞ്ഞദിവസം കൊലപാതകത്തിൽ കലാശിച്ചത്. അതിനിടെ കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. തുരുത്തുശേരി സ്വദേശി വെള്ള എന്ന് വിളിക്കുന്ന എൽദോ ഏലിയാസ് (29) ആണ് ഇന്നലെ അറസ്റ്റിലായത്. ഇതോടെ കേസിൽ ഇതുവരെ അറസ്റ്റിലായവരുടെ…
Read Moreതകർന്ന റോഡ് കാരണം സ്ഥാപനം പൂട്ടി! വ്യാപാരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
വൈപ്പിൻ: തകർന്ന റോഡ് പുനർ നിർമിക്കാതെ വന്നതോടെ തന്റെ സ്ഥാപനം അടച്ചുപൂട്ടേണ്ടി വന്ന പ്രവാസി മലയാളി ആത്മരോഷത്തോടെ സമൂഹ മാധ്യമത്തിൽ കുറിച്ച വാക്കുകൾ എടവനക്കാട് മേഖലയിൽ വൈറലായി. റോഡിന്റെ മോശം അവസ്ഥ കാരണം എന്റെ സ്ഥാപനം അടച്ചു പൂട്ടിയ വിവരം സന്തോഷപൂർവം അറിയിച്ചു കൊള്ളുന്നു. ആയതിനാൽ ഏതെങ്കിലും രാഷ്ടീയകക്ഷികൾ വോട്ടു ചോദിച്ചോ പിരിവിനോ എന്നെ സമീപിക്കേണ്ടതില്ലെന്ന് പറഞ്ഞാണ് കുറിപ്പിട്ടിരിക്കുന്നത്. എടവനക്കാട് വില്ലേജ് റോഡിൽ പടിഞ്ഞാറായി കോഴി, താറാവ് തുടങ്ങിയവയുടെ മുട്ടകൾ വിരിയിച്ചു കൊടുക്കുന്ന നെസ്റ്റ് എന്ന ഹാച്ചറിയുടെ ഉടമ എടവനക്കാട് വലിയാറ സിദ്ധിഖിനാണ് പഞ്ചായത്ത് അധികൃതർ റോഡ് പുനർനിർമിക്കാത്തതു മൂലം തന്റെ ഉപജീവനമാർഗമായ ഹാച്ചറി അടച്ചു പൂട്ടേണ്ടി വന്നത്. വില്ലേജ് റോഡിൽ തെല്ലിക്കുളം പാലം കഴിഞ്ഞ് പടിഞ്ഞാറോട്ട് 100 മീറ്ററോളം റോഡ് തകർന്നിട്ട് മാസങ്ങളോളമായി . വീതികൂട്ടാനുള്ളതാണെന്ന് പറഞ്ഞാണ് ഇത് ശരിയാക്കാതെയിരിക്കുന്നത്. റോഡിന്റെ വീതികൂട്ടൽ ഒന്നുമാകാതെ നീണ്ടു…
Read Moreരാത്രിയിൽ കറങ്ങി നടന്ന് മൊബൈയിൽ മോഷണം; അറസ്റ്റിലായ യുവാക്കളിൽ നിന്നും പിടികൂടിയത് 20 ഫോണുകൾ; ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഉടമകളെ കണ്ടെത്താനൊരുങ്ങി പോലീസ്
കൊച്ചി: നഗരത്തിലെ വിവിധ ലോഡ്ജുകളില്‍ മുറിയെടുത്തു താമസിച്ചു രാത്രിയില്‍ കറങ്ങി നടന്നു ഹോസ്റ്റലുകളിലും ദീര്‍ഘ ദൂര ട്രെയിനുകളിലും മൊബൈല്‍ മോഷണം നടത്തിയിരുന്ന പ്രതികളെ കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഉടന്‍ കസ്റ്റഡിയില്‍ വാങ്ങും. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ ഫരീദ് ആലം (25), സയ്യദ് (19), മുഹമ്മദ് ഗുല്‍ജാര്‍ (18) എന്നിവരാണ് എറണാകുളം നോര്‍ത്ത് പോലീസിന്റെ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും ഇരുപതോളം വിലകൂടിയ മൊബൈല്‍ ഫോണുകളാണ് പോലീസ് കണ്ടെത്തിയത്. ഫോണുകളുടെ ഐഎംഇഐ നമ്പര്‍ ഉപയോഗിച്ച് ഉടമകളെ കണ്ടെത്തുന്നതിനായി ഇവ സൈബര്‍ സെല്ലിന് കൈമാറിയിട്ടുണ്ടെന്ന് നോര്‍ത്ത് എസ്ഐ അനസ് പറഞ്ഞു. ഹോസ്റ്റലുകളിലും മറ്റും മൊബൈല്‍ മോഷണം വര്‍ധിച്ചതോടെ എറണാകുളം അസിസ്റ്റന്റ് കമ്മിഷണര്‍ കെ. ലാല്‍ജിയുടെ നിര്‍ദേശപ്രകാരം പ്രത്യേക അന്വഷണ സംഘം രൂപീകരിച്ചുള്ള അന്വഷണത്തിനിടെയാണ് പ്രതികള്‍ പിടിയിലാകുന്നത്. നോര്‍ത്ത് പാലത്തിനടിയില്വച്ചു സംശയകരമായി നാലു മൊബൈല്‍ ഫോണുകളുമായി സയ്യദ്, ഗുല്‍ജാര്‍ എന്നിവരാണ് ആദ്യം പിടിയിലായത്…
Read Moreതാൽക്കാലം സൗമിനി അവിടെ ഇരിക്കട്ടെ; കൊച്ചി കോർപറേഷനിലെ സ്ഥിരം സമിതി അധ്യക്ഷൻമാരോടു രാജിവയ്ക്കാൻ നിർദേശിച്ച് ഡിസിസി പ്രസിഡന്റ്
അനിൽ തോമസ് കൊച്ചി: കൊച്ചി കോർപറേഷനിൽ അധികാരമാറ്റം ഉടൻ ഉണ്ടാകുമെന്നു സൂചന നൽകി കോണ്‍ഗ്രസിലെ നാലു സ്ഥിരം സമിതി അധ്യക്ഷരോടു രാജിവയ്ക്കാൻ ഡിസിസി പ്രസിഡന്റ് ടി.ജെ. വിനോദ് എംഎൽഎ നിർദേശം നൽകി. മേയർ സൗമിനി ജെയിനോടു രാജി ആവശ്യപ്പെട്ടിട്ടില്ല. ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എ.ബി. സാബു, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ്, നഗരാസൂത്രണ സമിതി അധ്യക്ഷ ഷൈനി മാത്യു, നികുതികാര്യ സമിതി അധ്യക്ഷൻ കെ.വി.പി. കൃഷ്ണകുമാർ എന്നിവരോടാണ് 23 നകം പദവി രാജി വയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഡിസിസി പ്രസിഡന്റിന്റെ നിർദേശമടങ്ങിയ കത്ത് വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിയാസ് മുഖേനയാണ് ഇന്നലെ ഇവർക്ക് കൈമാറിയത്. വിദേശ യാത്രയിലായ എ.ബി. സാബു കത്ത് കൈപ്പറ്റിയിട്ടില്ല. ഒപ്പമുള്ള മുസ് ലിം ലീഗ് പ്രതിനിധിയും മരാമത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ പി.എം. ഹാരിസ് മടങ്ങിയെത്തിയശേഷം രാജിവയ്ക്കാൻ നിർദേശം നൽകുമെന്ന് മുസ്…
Read Moreസ്വകാര്യ ബസിൽ നിന്നും വിദ്യാര്‍ഥിനിയെ തള്ളിയിട്ട സംഭവം: ബസ് പിടിച്ചെടുത്തു; പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്
കൊച്ചി: സ്വകാര്യബസില്‍ നിന്ന് പ്ലസ് ടു വിദ്യാര്‍ഥിനിയെ തള്ളിയിട്ട സംഭവത്തില്‍ പോലീസ് ബസ് പിടിച്ചെടുത്തു. ജീവനക്കാര്ക്കാര്ക്കായി അന്വേഷണം ആരംഭിച്ചു. സ്വകാര്യ ബസിലെ കണ്ടക്ടർ, ഡ്രൈവര്‍ എന്നിവര്‍ക്കായാണ് അന്വേഷണം. ഇവരെ ഉടന്‍ പിടികൂടുമെന്ന് തൃക്കാക്കര പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സംഭവം. തൃക്കാക്കര കാര്‍ഡിനല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ഥിനി ഫാത്തിമ ഫര്‍ഹാനയ്ക്കാണ് പരിക്കേറ്റത്. സംഭവദിവസം വൈകിട്ട് അഞ്ചിന് ജഡ്ജിമുക്ക് സ്റ്റോപ്പില്‍ നിന്ന് എസ്.എം.എസ്. എന്ന ബസില്‍ കയറാന്‍ ശ്രമിക്കവേ കണ്ടക്ടര്‍ പെണ്‍കുട്ടികളെ തള്ളിപ്പുറത്തിടുകയായിരുന്നു. ഫാത്തിമ റോഡില്‍ വീണു കിടക്കുമ്പോള്‍ ബസ് ഓടിച്ചുപോകുകയും ചെയ്തു. തുടര്‍ന്ന് നാട്ടുകാര്‍ ബസ് തടഞ്ഞിട്ടു. പെണ്‍കുട്ടിയെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാക്കി. ഇടുപ്പെല്ലിന് ക്ഷതമേറ്റ പെണ്‍കുട്ടിക്ക് ഡോക്ടര്‍മാര്‍ ഒരുമാസത്തെ വിശ്രമം നിര്‍ദേശിച്ചിരിക്കുകയാണ്. രക്ഷിതാക്കളും സ്കൂള്‍ അധികൃതരും നല്കിയ പരാതിയിലാണ് ബസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തത്. ചികിത്സയില്‍ കഴിയുന്ന പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുക്കുമെന്നു പോലീസ് അറിയിച്ചു.
Read Moreപേരുകൾ മറക്കേണ്ട; വെളിച്ചെണ്ണയ്ക്കു ഗുണനിലവാരമില്ലെന്ന കണ്ടെത്തൽ ; ഓയിൽ മില്ലിന് ആറു ലക്ഷം രൂപ പിഴ ചുമത്തി
കൊച്ചി: നിശ്ചിത ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ ഉത്പാദിപ്പിച്ച സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പിഴ ചുമത്തി. കിഴക്കന്പലത്തെ കൈരളി ഓയിൽ മില്ലിൽ ഉത്പാദിപ്പിക്കുന്ന കെപിഎൻ ശുദ്ധി വെളിച്ചെണ്ണ, കിച്ചൻ ടേസ്റ്റി വെളിച്ചെണ്ണ, ശുദ്ധമായ തനി നാടൻ വെളിച്ചെണ്ണ എന്നീ ബ്രാൻഡുകൾക്കാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്സ് ആക്ട് പ്രകാരമുള്ള ഗുണനിലവാരമില്ലെന്നു കണ്ടെത്തിയത്. ഉൽപാദകരായ സ്ഥാപനത്തിന് മൂന്നു കേസുകളിലായി മൂവാറ്റുപുഴ ആർഡിഒ ആറു ലക്ഷം രൂപയാണു പിഴയിട്ടത്. കുന്നത്തുനാട് ഫുഡ് സേഫ്റ്റി ഓഫീസർ ഡോ. നീദു നദീർ ഫയൽ ചെയ്ത കേസിലാണ് ഉത്തരവ്.
Read More