നെടുമ്പാശേരി: അത്താണിയിൽ യുവാവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികൾക്കായുള്ള പോലീസ് അന്വേഷണം ഊർജിതം. ആലുവ വെസ്റ്റ് (ആലങ്ങാട്) സിഐ പി.വി. വിനേഷ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. സിസിടിവി കാമറയിൽ പതിഞ്ഞ കൊലപാതകത്തിന്റെ ദൃശ്യം പോലീസ് ശേഖരിച്ചിട്ടുണ്ട്. നിരവധി കേസുകളിൽ പ്രതിയായ തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ വർക്കിയുടെ മകൻ ബിനോയി (39)യെയാണ് മൂന്നംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിന് ശേഷം പ്രതികൾ തൃശൂർ ഭാഗത്തേക്ക് പോയെന്നാണ് പോലീസിന് ലഭിച്ചിരിക്കുന്ന വിവരം. അത്താണി കാംകോയ്ക്ക് സമീപം താമസിക്കുന്നയാളുടെ നേതൃത്വത്തിലാണ് കൊലപാതകം നടന്നിരിക്കുന്നത് എന്നാണ് പോലീസ് പറയുന്നത്. ഇന്നലെ രാത്രി 8.30ഓടെ ദേശീയപാതയിൽ അത്താണി ഓട്ടോ സ്റ്റാൻഡിന് മുന്നിലാണ് സംഭവം. ബിനോയിയുടെ നേതൃത്വത്തിൽ നേരത്തെയുണ്ടായിരുന്ന “അത്താണി ബോയ്സ്’ എന്ന ക്വട്ടേഷൻ സംഘത്തിലെ അംഗങ്ങളാണ് കൊലപാതകം നടത്തിയതെന്നാണ് സൂചന. കഴിഞ്ഞ ദിവസം ഇതേസംഘവുമായി ബിനോയി ഏറ്റുമുട്ടിയതായി പറയുന്നു. ഇതിന്റെ തുടർച്ചയായിട്ടാവാം ഇന്നലെ കൊലപാതകം നടന്നത്.ഗുണ്ടാസംഘത്തിന്റെ…
Read MoreCategory: Kochi
കലോത്സവത്തിനിടെ വിദ്യാർഥിക്കു നേരേ വധശ്രമം; പ്രധാന പ്രതി അറസ്റ്റിൽ; പ്രതികളിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവർ
വൈപ്പിൻ: വൈപ്പിൻ ഉപജില്ലാ കലോത്സവത്തിനിടെ പതിനേഴുകാരനായ വിദ്യാർഥിയെ കത്തിക്കു കുത്തി വധിക്കാൻ ശ്രമിച്ച സംഭവത്തിൽ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്ത ഒന്നാം പ്രതി കുഴുപ്പിള്ളി മുല്ലപറന്പിൽ ശരത്തി 18 നെ ഞാറക്കൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ശരത്തിനെ കോഴിക്കോട് താമരശേരിയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കുത്തേറ്റ നായരന്പലം കൊച്ചന്പലം കളത്തിപ്പറന്പിൽ ബെന്നിയുടെ മകൻ ഷാലു 17 വിന്റെ മൊഴി അനുസരിച്ച് വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. ഇപ്പോൾ ശരത്ത് ഉൾപ്പെടെ നാല് പ്രതികളാണുള്ളത്. ഇതിൽ മൂന്ന് പേർ പ്രായപൂർത്തിയാകാത്തവരായതിനാൽ പോലീസ് ഇത് സംബന്ധിച്ച് കോടതിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ഷാലുവിനൊപ്പം പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്ന അജയ് എന്ന യുവാവിന്റെ മൊഴിയും പോലീസ് എടുത്തിട്ടുണ്ട്. ഇതു പ്രകാരം പ്രതിപ്പട്ടിക ഇനിയും നീളുമെന്നാണ് പോലീസ് പറയുന്നത്. 14ന് ഞാറക്കൽ പള്ളിപ്പാലത്തിനടുത്താണ് സംഭവം…
Read Moreനെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം; നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ വച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് നടൻ ശ്രീനിവാസനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചെന്നൈയിലേയ്ക്ക് പോകാനുള്ള പരിശോധനകൾ പൂർത്തിയാക്കി വിമാനത്തിൽ കയറാൻ തുടങ്ങുന്ന സമയത്താണ് അസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ശ്രുശ്രൂഷകൾക്കുശേഷം എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.
Read Moreവടിയെടുത്ത് ഹൈക്കോടതി; കൊച്ചി നഗരത്തിലെ കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കണമെന്ന് ഉത്തരവ്
കൊച്ചി: നഗരത്തിലെ റോഡുകളിലെ കുഴികൾ യുദ്ധകാലാടിസ്ഥാനത്തിൽ അടയ്ക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മഴ, നിയമപരമായ അനുമതി തുടങ്ങിയ കാരണങ്ങൾ പറഞ്ഞ് ജോലികൾ വൈകിപ്പിക്കരുതെന്നും കൊച്ചി കോർപറേഷന് ഹൈക്കോടതി നിർദേശം നൽകി. എറണാകുളം നഗരത്തിലെ റോഡുകളുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി സബർബൻ ട്രാവൽസ് ഉടമ കെ.പി. അജിത്കുമാർ ഉൾപ്പെടെ നൽകിയ ഹർജികളിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. ഹർജി പരിഗണിക്കവെ കലൂർ – കതൃക്കടവ് റോഡിന്റെ അറ്റകുറ്റപ്പണികൾ പത്തു ദിവസത്തിനുള്ളിൽ നടത്തുമെന്ന് ജിസിഡിഎ അറിയിച്ചു. എന്നാൽ ഇതിനായി രണ്ടാഴ്ച സമയം അനുവദിക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.വളഞ്ഞന്പലം-രവിപുരം റോഡിന്റെ ദുസ്ഥിതി ചൂണ്ടിക്കാട്ടി കത്ത് ലഭിച്ചെന്നും കോടതി വ്യക്തമാക്കി. റോഡുകൾ നന്നാക്കാനുള്ള സമയപരിധിയുടെ അവസാന ദിവസം വരെ കാത്തിരിക്കുന്നത് അനുവദിക്കാനാവില്ലെന്നും സിംഗിൾ ബെഞ്ച് വാക്കാൽ പറഞ്ഞു. റോഡ് നന്നാക്കാൻ ഹൈക്കോടതി ഉത്തരവിട്ടശേഷമാണ് തൃപ്പൂണിത്തുറ നഗരസഭയിലെ കരിങ്ങാച്ചിറയിൽ അപകടമരണമുണ്ടായത്. ലോകത്ത് മറ്റെവിടെയെങ്കിലുമായിരുന്നെങ്കിൽ ഈ വിഷയം അതീവ ഗൗരവത്തോടെ പരിഗണിക്കുമായിരുന്നു. നിർഭാഗ്യവശാൽ…
Read Moreഎടവനക്കാട്ടെ തോട് ആഴം കൂട്ടൽ പദ്ധതിയിൽ അഴിമതി; വിജിലൻസിനു പരാതി നൽകി കോൺഗ്രസ്
വൈപ്പിൻ: എവനക്കാട് പഞ്ചായത്തിലെ 14 തോടുകൾ ആഴം കൂട്ടിയ ദ്ധതിയിൽ വൻ അഴിമതി നടന്നിട്ടുള്ളതായ ആക്ഷേപമുയർന്നതിനെ തുടർന്ന് കോണ്‍ഗ്രസ് ഐ പള്ളിപ്പുറം ബ്ലോക്ക് സെക്രട്ടറി പി.എം. തങ്കരാജ് വിജിലൻസ് ഡയറക്ടർക്ക് പരാതി നൽകി. മൈനർ ഇറിഗേഷൻ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, അസിസ്റ്റന്റ് എൻജിനിയർ, തേഡ് ഗ്രേഡ് ഓഫീസർ, അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ, കരാറുകാർ എന്നിവർക്കെതിരേയാണ് പരാതി നൽകിയിരിക്കുന്നത്. പ്രളയത്തെ തുടർന്ന് നീരൊഴുക്ക് സുഗമമാക്കുന്നതിന് വേണ്ടിയാണ് തോടുകളുടെ ആഴം കൂട്ടുന്നതിനുള്ള പദ്ധതി ആവിഷ്കരിച്ചത്. എസ്റ്റിമേറ്റ് പ്രകാരം 150 മീറ്റർ മുതൽ 422 മീറ്റർ നീളത്തിൽ തോടുകൾ ആഴം കൂട്ടാനായിരുന്നു പദ്ധതി. എന്നാൽ ഒരിടത്തുപോലും 100 മീറ്ററിനു മുകളിൽ ജോലികൾ നടത്തിയിട്ടില്ലെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു മാത്രമല്ല കേവലം രണ്ടു മീറ്റർ മാത്രം വീതിയുള്ള തോടുകൾ പലതും വീതി കൂട്ടിയാണ് കാണിച്ചിരിക്കുന്നത്. സ്ഥലത്തെത്തി പരിശോധിക്കാതെ ഓഫീസിലിരുന്നാണ് ഉദ്യോഗസ്ഥർ എസ്റ്റിമേറ്റ് തയാറാക്കിട്ടുള്ളത്.…
Read More‘ബൈക്ക്’ മർദനമാടി വളവളപ്പൻ; ഹെഡ്ലൈറ്റിനു മുകളിൽ തലയുയർത്തി പാമ്പ്; ബൈക്ക് മറിഞ്ഞ് യുവാവിന് പരിക്ക്
ആലുവ: ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ ഹെഡ്ലൈറ്റിൽ നോക്കിയ യുവാവ് ഞെട്ടി. ഹെഡ്ലൈറ്റിനു മുകളിൽ തലയുയർത്തി ഒരു പാന്പ്. പരിഭ്രാന്തനായതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് യുവാവിന് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രിയിൽ ആലുവ കുട്ടമശേരിയിലാണ് സംഭവം. ബൈക്ക് യാത്രികനായ മാട്ടായി സക്കറിയക്കാണ് പരിക്കേറ്റത്. സംഭവസ്ഥലത്ത് ഓടിക്കൂടിയ നാട്ടൂകാർ ബൈക്കിൽനിന്നും പാന്പിനെ പുറത്തെടുത്ത് തല്ലിക്കൊന്നു. നിർത്തിയിട്ടിരുന്നപ്പോൾ പാന്പ് ബൈക്കിൽ കയറിക്കൂടിയതാണെന്ന് കരുതപ്പെടുന്നു. വളവളപ്പൻ ഇനത്തിൽപ്പെട്ട പാന്പാണ് ഇതെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. പരിക്കേറ്റ യുവാവിന്റെ ആരോഗ്യനിലയിൽ കാര്യമായ കുഴപ്പമില്ലെന്നാണ് ലഭിക്കുന്ന വിവരം.
Read Moreപുറത്ത് ഒത്തുതീർപ്പാക്കിയെങ്കിൽ നടപടി ആവശ്യമില്ല; നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു
കൊച്ചി: ബാങ്ക് മാനേജരെ പീഡനക്കേസിൽ കുടുക്കി മർദിച്ച സംഭവത്തിൽ ആർ. നിശാന്തിനി ഐപിഎസിനെതിരായ കേസ് ഹൈക്കോടതി അവസാനിപ്പിച്ചു. കക്ഷികൾ തമ്മിൽ പരാതി കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കിയ പശ്ചാത്തലത്തിൽ തുടർ നടപടി ആവശ്യമില്ലെന്ന് കോടതി വ്യക്തമാക്കി. യൂണിയൻ ബാങ്ക് തൊടുപുഴ ശാഖ മാനേജരായിരുന്ന പഴ്സി ജോസഫിനെ വനിത പോലീസുകാരെ ഉപയോഗിച്ച് കള്ളക്കേസിൽ കുടുക്കി മർദ്ദിച്ചെന്നായിരുന്നു കേസ്. കേസില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഉറപ്പായതിനു പിന്നാലെയാണ് ഒത്തുതീര്‍പ്പിന് നിശാന്തിനിയും പോലീസുകാരും തയാറായത്.
Read Moreസാമ്പത്തിക ബാധ്യത; ആറുവയസുകാരനെ ശ്വാസംമുട്ടിച്ചു കൊന്ന പിതാവിനു ജീവപര്യന്തം
പെരുമ്പാവൂർ: ആറു വയസുള്ള മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവിനു ജീവപര്യന്തം. മുടക്കുഴ വെളളാപ്ലാവിൽ ബാബുവിനാണ് സ്ത്രീകളുടെയും കുട്ടികളുടെയും കേസുകൾ കൈകാര്യം ചെയ്യുന്ന എറണാകുളം അഡീഷണൽ സെഷൻസ് കോടതി ജീവപര്യന്തം തടവും 10,000 രൂപ പിഴയും വിധിച്ചത്. 2016 സെപ്റ്റംബർ 10 നാണ് കേസിനാസ്പദമായ സംഭവം. സാമ്പത്തിക ബാധ്യതയെതുടർന്ന് നാടുവിടാൻ തീരുമാനിച്ച പ്രതി പുലർച്ചെ 1.30 ഓടെ കിടപ്പുമുറിയിലെ കട്ടിലിൽ കിടന്നുറങ്ങുകയായിരുന്ന മകനെ പാവാടകൊണ്ട് ശ്വാസം മുട്ടിച്ചശേഷം കുളിമുറിയിലെ പെയിന്റ് ബക്കറ്റിൽ വെള്ളം നിറച്ച് തല മുക്കിപ്പിടിച്ച് മരണം ഉറപ്പുവരുത്തുകയായിരുന്നു. മൃതദേഹം പ്ലാസ്റ്റിക് ചാക്കിൽ കെട്ടി സമീപത്തെ റബർത്തോട്ടത്തിലെ വെള്ളമില്ലാത്ത പൊട്ടക്കിണറിൽ കുഴിച്ചുമൂടി. അതിനുശേഷം മുങ്ങിയ പ്രതി മൂന്ന് ദിവസങ്ങൾക്കു ശേഷം കോടനാട് പോലീസ് സ്റ്റേഷനിൽ കീഴടങ്ങി. മൂവാറ്റുപുഴ ആർഡിഒയുടെ നേതൃത്വത്തിൽ മൃതദേഹം പുറത്തെടുത്ത് ഇൻക്വസ്റ്റ് നടത്തി. ദൃക്സാക്ഷികളില്ലാത്ത കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ മൂന്ന് മാസത്തിനുള്ളിൽ പോലീസ്…
Read Moreഓപ്പറേഷൻ ബ്രേക്ക് ത്രൂ ചർച്ചകൾ പുരോഗമിക്കുന്നു; 90 ദിവസം കൊണ്ട് പൂർത്തിയാകും
കൊച്ചി: കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുന്നതിനായുള്ള ഓപ്പറേഷൻ ബ്രേക്ക് ത്രൂ ചർച്ചകൾ പുരോഗമിക്കുന്നു. 90 ദിവസം കൊണ്ട് പൂർത്തീകരണം ഉണ്ടാക്കത്തക്ക രീതിയിലുള്ള പ്രവർത്തനങ്ങൾക്കാണ് അധികൃതർ നീക്കം നടത്തുന്നത്. ഇത് സംബന്ധിച്ച ചർച്ചകൾക്കായി ജില്ലാ കളക്ടർ എസ്. സുഹാസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ പ്രത്യേക യോഗം ചേർന്നു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മെന്പർ സെക്രട്ടറി ഡോ. ശേഖർ എൽ. കുര്യാക്കോസ് പദ്ധതി വിശദീകരിച്ചു. തിരുവനന്തപുരം നഗരത്തിൽ വെള്ളക്കെട്ട് നിവാരത്തിനായി നടപ്പാക്കിയ ഓപ്പറേഷൻ അനന്തയുടെ മാതൃകയിൽ സമഗ്ര പദ്ധതിയാണ് കൊച്ചിയിലും നടപ്പാക്കുക. നഗരത്തിലെ കനാലുകളും ഓടകളും ഉൾപ്പെട്ട ജലനിർഗമന മാർഗങ്ങളുടെ വിശദമായ ഭൂപടം തയാറാക്കുന്ന ജോലി പുരോഗമിക്കുകയാണ്. വെള്ളക്കെട്ടിനിടയാക്കുന്ന തടസങ്ങളും കണ്ടെത്തി വരുന്നു. ഹ്രസ്വ, ദീർഘകാലാടിസ്ഥാനത്തിലുള്ള പരിഹാരങ്ങളാണ് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി ആവിഷ്കരിക്കുക. പദ്ധതിയുടെ നടത്തിപ്പിനായി ജില്ലാ കളക്ടറുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ വിവിധ വകുപ്പുകളിലെ എക്സിക്യൂട്ടീവ് എഞ്ചിനീയർമാരെ ഉൾപ്പെടുത്തി…
Read Moreകായൽ കാഴ്ചയും ഒപ്പം വ്യായാമവും..! എറണാകുളം ഗോശ്രീ ചാത്യാത്ത് റോഡിലെ ക്വീൻസ് വാക്ക്വേയിൽ ഒരുക്കിയ ഓപ്പണ്‍ ജിംനേഷ്യം.
കൊച്ചി: പ്രഭാത, സായാഹ്ന സവാരിക്കും വിശ്രമത്തിനുമായി കൊച്ചിക്കാരുടെ പ്രിയ ഇടമായി മാറിയ ഗോശ്രീ ചാത്യാത്ത് റോഡിലെ ക്വീൻസ് വാക്ക്വേയിൽ ഇനി ഓപ്പണ്‍ ജിംനേഷ്യവും. ഹൈബി ഈഡൻ എംഎൽഎ ആയിരുന്ന കാലത്തു പ്രഖ്യാപിച്ച ഓപ്പണ്‍ ജിംനേഷ്യത്തിന്റെയും ഐ ലവ് കൊച്ചി ഇൻസ്റ്റലേഷൻ ഓപ്പണ്‍ സ്റ്റേജിന്റെയും ഉദ്ഘാടനം 17നു നടക്കും. ക്വീൻസ് വാക്ക്വേയിൽ വ്യായാമത്തിനെത്തുന്നവർക്ക് ഉപകാരപ്രദമാകും വിധമാണ് ഓപ്പണ്‍ ജിംനേഷ്യം ഒരുക്കിയിരിക്കുന്നത്. വ്യായാമത്തിനു പൊതുവായി ഉപയോഗിക്കുന്ന പത്തോളം ഉപകരണങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്. ക്വീൻസ് വാക്ക് വേയുടെ മൂന്നാംഘട്ട നിർമാണത്തിന്റെ ഭാഗമായി ഹൈബി ഈഡൻ എംഎൽഎയുടെ ആസ്തി വിക്സന ഫണ്ടിൽനിന്ന് അനുവദിച്ച 54 ലക്ഷം രൂപ ഉപയോഗിച്ചാണ് ജിംനേഷ്യവും ഒപ്പണ്സ്റ്റേജും നിർമിച്ചിരിക്കുന്നത്. എംഎൽഎ ആയിരുന്ന ഹൈബി ഈഡൻ മുൻകൈയെടുത്ത് ടൂറിസം വകുപ്പിൽനിന്ന് അനുവദിച്ച അഞ്ച് കോടി രൂപ ഉപയോഗിച്ച് 2015 ഡിസംബറിലാണ് ക്യൂൻസ് വാക്ക്വേ നിർമാണം പൂർത്തീകരിച്ചത്. 1.8 കിലോമീറ്റർ ദൈർഘ്യത്തിലുള്ള…
Read More