‘ബൈക്ക്’ മർദനമാടി വളവളപ്പൻ; ഹെ​ഡ്‌ലൈ​റ്റി​നു മു​ക​ളി​ൽ ത​ല​യുയ​ർ​ത്തി പാ​മ്പ്; ബൈ​ക്ക് മ​റി​ഞ്ഞ് യു​വാ​വി​ന് പ​രി​ക്ക്

ആ​ലു​വ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ബൈ​ക്കി​ന്‍റെ ഹെ​ഡ്‌​ലൈ​റ്റി​ൽ നോ​ക്കി​യ യു​വാ​വ് ഞെ​ട്ടി. ഹെ​ഡ്‌​ലൈ​റ്റി​നു മു​ക​ളി​ൽ ത​ല​യു​യ​ർ​ത്തി ഒ​രു പാ​ന്പ്. പ​രി​ഭ്രാ​ന്ത​നാ​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞ് യു​വാ​വിന് പ​രി​ക്കേ​റ്റു. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യി​ൽ ആ​ലു​വ കു​ട്ട​മ​ശേ​രി​യി​ലാ​ണ് സം​ഭ​വം. ബൈ​ക്ക് യാ​ത്രി​ക​നാ​യ മാ​ട്ടാ​യി സ​ക്ക​റി​യ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

സം​ഭ​വ​സ്ഥ​ല​ത്ത് ഓ​ടി​ക്കൂ​ടി​യ നാ​ട്ടൂ​കാ​ർ ബൈ​ക്കി​ൽ​നി​ന്നും പാ​ന്പി​നെ പു​റ​ത്തെ​ടു​ത്ത് ത​ല്ലി​ക്കൊ​ന്നു. നി​ർ​ത്തി​യി​ട്ടി​രു​ന്ന​പ്പോ​ൾ പാ​ന്പ് ബൈ​ക്കി​ൽ ക​യ​റി​ക്കൂ​ടി​യ​താ​ണെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. വ​ള​വ​ള​പ്പ​ൻ ഇ​ന​ത്തി​ൽ​പ്പെ​ട്ട പാ​ന്പാ​ണ് ഇ​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. പ​രി​ക്കേ​റ്റ യു​വാ​വി​ന്‍റെ ആ​രോ​ഗ്യ​നി​ല​യി​ൽ കാ​ര്യ​മാ​യ കു​ഴ​പ്പ​മി​ല്ലെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം.

Related posts