എ​ട​വ​ന​ക്കാ​ട് ക​റ​വ​പ്പ​ശു​വി​നു പേ ​വി​ഷ​ബാ​ധ! പാൽ വാങ്ങി കുടിച്ചവർ ആശങ്കയിൽ

വൈ​പ്പി​ൻ: എ​ട​വ​ന​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ 13-ാം വാ​ർ​ഡി​ൽ ക​റ​വ​പ്പ​ശു​വി​നു പേ ​വി​ഷ​ബാ​ധ. സം​ഭ​വ​ത്തെ തുടർന്ന് പാൽ വാങ്ങിയിരുന്നവർ ആശങ്കയിൽ. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി അ​ടി​യ​ന്തി​ര നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. ഭ​യ​പ്പെ​ടേ​ണ്ട കാ​ര്യ​മി​ല്ലെ​ന്നും പാ​ൽ കു​ടി​ച്ച​വ​ർ മു​ൻ ക​രു​ത​ൽ കു​ത്തി​വ​യ്പ് എ​ടു​ത്താ​ൽ മ​തി​യെ​ന്നും ആ​രോ​ഗ്യ വ​കു​പ്പ് അ​റി​യി​ച്ചു. ഈ ​വീ​ട്ടി​ലെ വ​ള​ർ​ത്ത് നാ​യ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്ക് ച​ത്തി​രു​ന്നു. ഇ​തി​നു പേ ​വി​ഷ​ബാ​ധ​യാ​യി​രു​ന്നോ​യെ​ന്ന സം​ശ​യം ഉ​ണ്ടാ​യി​രു​ന്ന​ത്രേ. സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ പാ​ൽ വാ​ങ്ങി കുടിച്ചവ​ർ ആ​ശ​ങ്ക​യി​ലാ​ണ്. കു​റ​ച്ച് നാ​ൾ മു​ന്പ് ഒ​ന്പ​താം വാ​ർ​ഡി​ൽ ഒ​രു വീ​ട്ട​മ്മ പേ ​വി​ഷ​ബാ​ധ​യേ​റ്റ് മ​രി​ച്ചി​രു​ന്നു. ഇ​വ​രു​ടെ വീ​ട്ടി​ൽ വ​ള​ർ​ത്തു​ന്ന നാ​യ​യു​ടെ ക​ടി​യേ​റ്റ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​റി​വ്. എ​ട​വ​ന​ക്കാ​ട് പ​ഴ​ങ്ങാ​ട് വാ​ച്ചാ​ക്ക​ൽ ചാ​ത്ത​ങ്ങാ​ട് മേ​ഖ​ല​ക​ളി​ൽ തെ​രു​വു​നാ​യ്ക​ളു​ടെ വി​ഹാ​രം വ​ള​രെ കൂ​ടു​ത​ലാ​ണ്. നാ​ട്ടു​കാ​ർ രാ​വും പ​ക​ലും ഭീ​തി​യോ​ടെ​യാ​ണ് റോ​ഡി​ലൂ​ടെ ക​ട​ന്ന് പോ​കു​ന്ന​ത്.

Read More

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല: അ​ന്യാ​യ​ ത​ട​ങ്ക​ലിനെതിരേ 3 കോടിരൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് എട്ടാം പ്രതിയുടേയും അമ്മയുടേയും ഹർജി

കൊ​​​ച്ചി: പെ​​​രി​​​യ ഇ​​​ര​​​ട്ട​​​ക്കൊ​​​ല​​​ക്കേ​​​സി​​​ൽ കു​​​റ്റ​​​പ​​​ത്രം ഹൈ​​​ക്കോ​​​ട​​​തി റ​​​ദ്ദാ​​​ക്കി​​​യി​​​ട്ടും അ​​​ന്യാ​​​യ​​​മാ​​​യി ത​​​ട​​​ങ്ക​​​ലി​​​ൽ പാ​​​ർ​​​പ്പി​​​ച്ചു ശാ​​​രീ​​​രി​​​ക​​​വും മാ​​​ന​​​സി​​​ക​​​വു​​​മാ​​​യി ഉ​​​പ​​​ദ്ര​​​വി​​​ക്കു​​​ന്നെ​​​ന്നും 3.10 കോ​​​ടി രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം വേ​​​ണ​​​മെ​​​ന്നു​​​മാ​​​വ​​​ശ്യ​​​പ്പെ​​​ട്ടു ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി. കേ​​​സി​​​ലെ എ​​​ട്ടാം പ്ര​​​തി മ​​​ണി​​​യെ​​​ന്ന സു​​​ബീ​​​ഷും അ​​​മ്മ കാ​​​സ​​​ർ​​​ഗോ​​​ഡ് പ​​​ന​​​യാ​​​ൽ സ്വ​​​ദേ​​​ശി​​​നി ത​​​ന്പാ​​​യി​​​യു​​​മാ​​​ണ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ൽ ഹ​​​ർ​​​ജി ന​​​ൽ​​​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

Read More

സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ; ‘ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ്  നിർബന്ധമാക്കുന്നു; രജിസ്റ്റർ ചെയ്യാത്തവർക്ക് പെൻഷൻ മുടങ്ങും

വൈ​പ്പി​ൻ: സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​നു​ക​ൾ കൈ​പ്പ​റ്റു​ന്ന​വ​രു​ടെ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണ​മെ​ന്ന് ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ ഉ​ത്ത​ര​വ്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള അ​റി​യി​പ്പ് എ​ല്ലാ ത​ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ സെ​ക്ര​ട്ട​റിമാ​ർ​ക്കും ല​ഭി​ച്ചി​ട്ടു​ണ്ട്. ഗു​ണ​ഭോ​ക്താ​വ് മ​രി​ച്ചു പോ​യി​ട്ടും കു​ടും​ബാം​ഗ​ങ്ങ​ൾ പ​ല​രും വീ​ണ്ടും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​താ​യി ക​ണ്ടെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് സ​ർ​ക്കാ​ർ ബ​യോ​മെ​ട്രി​ക് മ​സ്റ്റ​റിം​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്. സം​സ്ഥാ​ന​ത്ത് 46,89,419 പേ​രാ​ണ് സാ​മൂ​ഹ്യ സു​ര​ക്ഷാ പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​ത്. ഇ​തി​ൽ അ​ഞ്ചു ശ​ത​മാ​ന​ത്തോ​ളം വ​രു​ന്ന 2,34,470 ഗു​ണ​ഭോ​ക്താ​ക്ക​ൾ മ​രി​ച്ചി​ട്ടും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്നു​ണ്ട​ത്രേ. മ​സ്റ്റ​റിം​ഗി​നാ​യി ജീ​വ​ൻ രേ​ഖ എ​ന്ന സോ​ഫ്ട്‌വേ​ർ ത​യാ​റാ​യി​ട്ടു​ണ്ട്. പ്രാ​ദേ​ശി​ക​മാ​യി​ട്ടു​ള്ള അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ൾ മു​ഖേ​ന​യാ​ണ് മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ക. ഈ ​മാ​സം 30 വ​രെ എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളി​ലേ​യും ഗു​ണ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി സൗ​ജ​ന്യ​മാ​യി മ​സ്റ്റ​റിം​ഗ് ന​ട​ത്താം. കി​ട​പ്പ് രോ​ഗി​ക​ൾ​ക്ക് അ​ടു​ത്ത​മാ​സം ഒ​ന്ന് മു​ത​ൽ അ​ഞ്ചു​വ​രെ വീ​ടു​ക​ളി​ലെ​ത്തി മ​സ്റ്റ​റിം​ഗ് ചെ​യ്യി​പ്പി​ക്കും. ഇ​തി​നാ​യി പെ​ൻ​ഷ​ന​റു​ടെ പേ​ര്, ന​ന്പ​ർ, വി​ലാ​സം, ഫോ​ണ്‍…

Read More

 കൂലി കിട്ടിയില്ല; കാരണം തിരക്കിയ തൊഴിലാളികൾക്ക് നേരെ മോശമായ പെരുമാറ്റം;   സമരവുമായി പ​ന​മ്പു നെ​യ്ത്ത് തൊ​ഴി​ലാ​ളി​ക​ൾ

കാ​ല​ടി: കേ​ര​ള സ്റ്റേ​റ്റ് ബാം​ബു കോ​ർ​പറേ​ഷ​ൻ മ​ല​യാ​റ്റൂ​ർ- നീ​ലീ​ശ്വ​രം പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ങ്ങാ​മ​റ്റം ഡി​പ്പോ​യി​ലെ 40 തൊ​ഴി​ലാ​ളി​ല​ധി​കം വ​രു​ന്ന പ​ന​ന്പ് നെ​യ്ത് തൊ​ഴി​ലാ​ളി​ക​ൾ ഡി​പ്പോ​ക്ക് മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തി. 12 ദി​വ​സ​ത്തെ കൂ​ലി കി​ട്ടാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​യി​രു​ന്നു തൊ​ഴി​ലാ​ളി​ക​ളു​ടെ സ​മ​രം. കൂ​ലി കി​ട്ടാ​ത്ത​തി​ന്‍റെ കാ​ര​ണം ഡി​പ്പോ ഓ​ഫീ​സ​റോ​ട് തൊ​ഴി​ലാ​ളി​ക​ൾ ചോ​ദി​ച്ച​പ്പോ​ൾ ധി​ക്കാ​ര​പ​ര​മാ​യ മ​റു​പ​ടി​യാ​ണ് ല​ഭി​ച്ച​ത് എ​ന്നാ​രോ​പി​ച്ചാ​ണ് സ​മ​രം ന​ട​ത്തി​യ​ത്. സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി തൊ​ഴി​ലാ​ളി​ക​ൾ ഡി​പ്പോ ഓ​ഫീ​സ​റെ പൂ​ട്ടി​യി​ട്ടു. ര​ണ്ട് വ​ർ​ഷ​മാ​യി ഡിഎ കി​ട്ടു​ന്നി​ല്ല​ന്നും തൊ​ഴി​ലാ​ളി​ക​ൾ പ​റ​യു​ന്നു. തൊ​ഴി​ലാ​ളി​ക​ൾ രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു വ​രെ ഈ ​പ​ഞ്ചാ​യ​ത്തി​ൽ ഡി​പ്പോ​യു​ടെ ര​ണ്ട് സെ​ന്‍റ​റു​ക​ളി​ലാ​യി​ട്ടാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്.

Read More

  മു​ള​വു​കാ​ട്ടെ ക​ണ്ടെ​യ്ന​ർ പാ​ർ​ക്കിം​ഗ്; അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ക്കാ​ൻ എം​പി​യു​ടെ നി​ർ​ദേ​ശം

വൈ​പ്പി​ൻ: ക​ണ്ടെ​യ്ന​റു​ക​ളു​ടെ പാ​ർ​ക്കിം​ഗി​നു​ള്ള സൗ​ക​ര്യ കു​റ​വും മു​ള​വു​കാ​ട് ഭാ​ഗ​ത്തെ പാ​ർ​ക്കിം​ഗ് പ്ര​ശ്ന​ങ്ങ​ളും പ​രി​ഹ​രി​ക്കാ​ൻ കൊ​ച്ചി​ൻ പോ​ർ​ട്ട് അ​ധി​കൃ​ത​രെ​യും ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി അ​ടി​യ​ന്തി​ര യോ​ഗം വി​ളി​ക്കാ​ൻ ഹൈ​ബി ഈ​ഡ​ൻ എം​പി നി​ർ​ദേ​ശം ന​ൽ​കി. കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മെ​യി​ൻ​റോ​ഡി​ൽ നി​ന്നും ക​ണ്ടെ​യ്ന​റു​ക​ളു​ടെ പാ​ർ​ക്കിം​ഗ് സ​ർ​വീ​സ് റോ​ഡു​ക​ളി​ലേ​ക്ക് മാ​റ്റി​യി​രു​ന്നു. ഇ​തി​പ്പോ​ൾ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ദു​രി​ത​മാ​യി​രി​ക്കു​ക​യാ​ണെ​ന്ന പ​രാ​തി​യെ തു​ട​ർ​ന്നാ​ണി​ത്. ട്രാ​ഫി​ക്സം​ബ​ന്ധ​മാ​യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​ന് പോ​ലീ​സി​നും നി​ർ​ദേ​ശം​ന​ല്കി​യി​ട്ടു​ണ്ട്. കൂ​ടാ​തെ റോ​ഡി​ൽ മു​ള​വു​കാ​ട് ഭാ​ഗ​ത്ത് നി​ർ​മി​ച്ചി​ട്ടു​ള്ള സ​ബ് വേ ​ഉ​ട​ൻ തു​റ​ന്ന് കൊ​ടു​ക്ക​ണ​മെ​ന്നും നി​ർ​മാ​ണം​ക​ഴി​ഞ്ഞ മൂ​ന്ന് ക​ൽ​വ​ർ​ട്ടു​ക​ൾ ശു​ചീ​ക​രി​ക്ക​ണ​മെ​ന്നും എം​പി നി​ർ​ദേ​ശം ന​ല്കി. മു​ള​വു​കാ​ട് പ്ര​ദേ​ശ​ത്തെ രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​നു പ​രി​ഹാ​രം കാ​ണാ​ൻ എ​ൽ​എ​സ്ജി​ഡി, മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ, നാ​ഷ​ണ​ൽ ഹൈ​വേ അ​ഥോ​റി​റ്റി എ​ന്നി വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നു​ള്ള എ​ൻ​ജി​നീ​യ​ർ​മാ​രു​ടെ സം​ഘം ഇ​ന്ന് മു​ള​വു​കാ​ട് പ്ര​ദേ​ശ​ത്ത് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് എം​പി അ​റി​യി​ച്ചു. ക​ണ്ടെ​യ്ന​ർ ടെ​ർ​മി​ന​ൽ റോ​ഡി​ന്‍റെ​നി​ർ​മാ​ണ​ത്തി​ന് ശേ​ഷം മു​ള​വു​കാ​ട് വെ​ള്ള​ക്കെ​ട്ട് രൂ​ക്ഷ​മാ​യി​ട്ടു​ള്ള​തെ​ന്ന്…

Read More

ആധാർ ഇല്ലാത്തതിന്‍റെ പേരിൽ പെൻഷൻ നിഷേധം; കൗസല്യ മുത്തശ്ശിയെ എടുത്തുകൊണ്ടുള്ള കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ് നിൽപ്  സ​മ​രം ഫ​ലംകണ്ടു;  കൗ​സ​ല്യ മു​ത്ത​ശ്ശിയെ  തേടി പെ​ൻ​ഷ​ൻ വീ​ട്ടി​ലെ​ത്തി

ചെ​റാ​യി: ആ​ധാ​ർ കാർഡ് ഇല്ലെന്നു പ​റ​ഞ്ഞ് ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ക്ഷേ​മ​പെ​ൻ​ഷ​ൻ നി​ഷേ​ധി​ക്ക​പ്പെ​ട്ട നൂ​റു വ​യ​സു​കാ​രി​യെ താ​ങ്ങി​യെ​ടു​ത്ത് നിന്ന് നടത്തിയ നി​ൽ​പ്പ് സ​മ​രം ഫ​ലം ക​ണ്ടു. ചെ​റാ​യി തോ​ട്ടാ​പ്പി​ള്ളി കൗ​സ​ല്യ മു​ത്ത​ശി​ക്ക് ബ​ന്ധ​പ്പെ​ട്ട ഫി​ഷ​റീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടി​ലെ​ത്തി പെ​ൻ​ഷ​ൻ നേ​രി​ട്ട് കൈമാറി. മ​ത്സ്യ​ത്തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ൽ അം​ഗ​മാ​യി​രു​ന്നി​ട്ടും പെ​ൻ​ഷ​ൻ നി​ഷേ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം 25ന് ​കോ​ണ്‍​ഗ്ര​സ് ഐ ​പ​ള്ളി​പ്പു​റം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ളി​രാ​ജ് മു​ത്ത​ശ്ശി​യേ​യും താ​ങ്ങി​യെ​ടു​ത്ത് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ഫി​ഷ​റീ​സ് ഓ​ഫീ​സ​ർ​ക്ക് മു​ന്നി​ൽ നി​ൽ​പ്പ് സ​മ​രം ന​ട​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് ന​ട​ന്ന ച​ർ​ച്ച​യി​ൽ ആ​ധാ​റി​ല്ലെ​ങ്കി​ലും മ​റ്റു രേ​ഖ​ക​ൾ പ​രി​ശോ​ധി​ച്ച് പെ​ൻ​ഷ​ൻ ന​ൽ​കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ൻ ഉ​റ​പ്പ് ന​ൽ​കി​യി​രു​ന്നു. തു​ട​ർ​ന്ന് ജി​ല്ലാ ഓ​ഫീ​സ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ടി​യ​ന്തി​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ക​ഴി​ഞ്ഞ ദി​വ​സം പെ​ൻ​ഷ​ൻ പു​ന​സ്ഥാ​പി​ക്കു​ക​യും മൂ​ന്നു മാ​സ​ത്തെ തു​ക​യാ​യ 3600 രൂ​പ ചെ​റാ​യി ഫി​ഷ​റീ​സ്…

Read More

കൊ​ച്ചി​യി​ലെ ജ​ന​കീ​യ ഗാ​യ​ക​ൻ കൊച്ചിന്‍ ആസാദ് നിര്യാതനായി; വിടപറഞ്ഞത് റാഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ആസാദ്

മ​ട്ടാ​ഞ്ചേ​രി: കൊ​ച്ചി​യി​ലെ ജ​ന​കീ​യ ഗാ​യ​ക​ൻ കൊ​ച്ചി​ൻ ആ​സാ​ദ് ( 62 ) നി​ര്യാ​ത​നാ​യി. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് ഇ​ന്ന് പു​ല​ർ​ച്ചെ​യാ​യി​രു​ന്നു അ​ന്ത്യം. ഹി​ന്ദി പി​ന്ന​ണി ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റാ​ഫി​യു​ടെ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു കൊ​ണ്ട് രം​ഗ​ത്തെ​ത്തി​യ ആ​സാ​ദ് നി​ര​വ​ധി ഗാ​ന​മേ​ള​ക​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. വി​വാ​ഹ വേ​ദി​ക​ളി​ലും അ​സാ​ദി​ന്‍റെ പാ​ട്ടു​ക​ൾ ഒ​ഴി​ച്ചു​കൂ​ടാ​നാ​വാ​ത്ത​താ​യി​രു​ന്നു. ക​ബ​റ​ട​ക്കം ഇ​ന്ന് വൈ​കി​ട്ട് മൂ​ന്നി​ന് പ​ള്ളു​രു​ത്തി ത​ങ്ങ​ൾ ന​ഗ​ർ മു​ഹ​മ്മ​ദ് പ​ള്ളി ഖ​ബ​ർ​സ്ഥാ​നി​ൽ. ഭാ​ര്യ: സ​ക്കീ​ന, മ​ക്ക​ൾ: നി​ഷാ​ദ് ,ബി​ജു, മ​രു​മ​ക്ക​ൾ: ഷം​ജ, ഫെ​മീ​ന. വിടപറഞ്ഞത് റാഫി ഗാനങ്ങളിലൂടെ ശ്രദ്ധേയനായ ആസാദ് കൊ​ച്ചി: അ​ന​ശ്വ​ര​ഗാ​യ​ക​ന്‍ മു​ഹ​മ്മ​ദ് റാഫി​യു​ടെ ശ​ബ്ദം ചു​ണ്ടു​ക​ളി​ല്‍ ആ​വാ​ഹി​ച്ചെ​ടു​ത്ത ഗാ​യ​ക​ന്‍ എ​ന്നാ​ണ് കൊ​ച്ചി​ന്‍ ആ​സാ​ദ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. ക​ഴി​ഞ്ഞ മൂ​ന്നു​പ​തി​റ്റാ​ണ്ടാ​യി നി​ര​വ​ധി വേ​ദി​ക​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്ന ആ​സാ​ദ് മു​ഹ​മ്മ​ദ് റ​ാഫി​യു​ടെ ഗാ​ന​ങ്ങ​ള്‍ മാ​ത്ര​മാ​ണ് ആ​ല​പി​ച്ചി​രു​ന്ന​ത്. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലു​ള്‍​പ്പെ​ടെ ആ​യി​ര​ത്തി​ല​ധി​കം വേ​ദി​ക​ളി​ല്‍ റ​ാഫി​യു​ടെ ഗാ​ന​ങ്ങ​ള്‍ ഇ​ദേഹം ആ​ല​പി​ച്ചി​ട്ടു​ണ്ട്. മ​ട്ടാ​ഞ്ചേ​രി​യി​ലെ മെ​ഹ​ബൂ​ബ് മെ​മ്മോ​റി​യ​ല്‍…

Read More

വിശദമായ പരിശോധന ആവശ്യം! മുനന്പത്ത് മത്സ്യബന്ധനത്തിനിടെ ലഭിച്ച യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ടം നേ​വ​ൽ എ​യ​ർ ക്രാ​ഫ്റ്റ് യാ​ർ​ഡി​ലേ​ക്ക് മാ​റ്റും

വൈ​പ്പി​ൻ: മു​ന​ന്പ​ത്ത് മ​ത്സ്യ​ബ​ന്ധ​നത്തിനിടെ ​ബോ​ട്ടി​ന്‍റെ വ​ല​യി​ൽ കുടുങ്ങിയ നിലയിൽ ലഭിച്ച യു​ദ്ധ​വി​മാ​ന​ത്തി​ന്‍റെ അ​വ​ശി​ഷ്ടം കൊ​ച്ചി നേ​വ​ൽ എ​യ​ർ​ക്രാ​ഫ്റ്റ് യാ​ർ​ഡി​ലേ​ക്ക് മാ​റ്റും. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​ക്ക് വേ​ണ്ടി​യാ​ണി​ത്. എ​ൻ​ജി​ന്‍റെ ഭാ​ഗ​മെ​ന്ന് തോ​ന്നി​ക്കു​ന്ന അ​വ​ശി​ഷ്ടം ഇ​ന്ന​ലെ നേ​വി​യും കോ​സ്റ്റ് ഗാ​ർ​ഡും കോ​സ്റ്റ​ൽ പോ​ലീ​സും ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രും എ​ത്തി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. കൊ​ച്ചി​യി​ലെ ദ​ക്ഷി​ണ​മേ​ഖ​ല നേ​വ​ൽ ആ​സ്ഥാ​ന​ത്തെ എ​യ​ർ ക്രാ​ഫ്റ്റ് യാ​ർ​ഡി​ലെ സാ​ങ്കേ​തി​ക വി​ദ​ഗ്ദ​രും ഉ​ണ്ടാ​യി​രു​ന്നു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ അ​വ​ശി​ഷ്ടം നേ​വ​ൽ എ​യ​ർ​ക്രാ​ഫ്റ്റി​ന്‍റേ​താ​ണെ​ന്ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. എ​ന്നാ​ൽ മ​റ്റു വി​ശ​ദാം​ശ​ങ്ങ​ൾ അ​റി​യ​ണ​മെ​ങ്കി​ൽ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ഇ​ന്ന​ലെ ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യു​ടെ റി​പ്പോ​ർ​ട്ട് സം​ഘം ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ൻ​മാ​ർ​ക്ക് ന​ൽ​കും. ഇ​തി​നു​ശേ​ഷം ഇ​വ​രു​ടെ അ​നു​മ​തി​യോ​ടെ ആകും യ​ന്ത്ര​ഭാ​ഗം യാ​ർ​ഡി​ലേ​ക്ക് മാ​റ്റു​ക. അ​തു​വ​രെ യ​ന്ത്ര​ഭാ​ഗം കോ​സ്റ്റ​ൽ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ മു​ന​ന്പ​ത്ത് സൂ​ക്ഷി​ക്കും. ക​ഴി​ഞ്ഞ ദി​വ​സം മു​ന​ന്പ​ത്തു​നി​ന്നും മ​ത്സ്യ​ബ​ന്ധ​ന​ത്തി​നു​പോ​യ സീ​ലൈ​ൻ എ​ന്ന ബോ​ട്ടി​നു മ​ത്സ്യ​ബ​ന്ധ​ന​ത്തി​നി​ടെ വ​ല​യി​ൽ…

Read More

കിടക്ക് അവിടെതന്നെ; ഗ്രൂപ്പുകളിയിലൂടെ മധു ഈച്ചരത്തിനെ രക്തസാക്ഷിയാക്കിയവരുടെ ജീവപര്യന്തം ശരിവച്ച് ഹൈക്കോടതി

കൊ​​​ച്ചി: കോ​​​ണ്‍​ഗ്ര​​​സി​​​ലെ ഗ്രൂ​​​പ്പ് വ​​​ഴ​​​ക്കി​​​നെ​​​ത്തു​​​ട​​​ർ​​​ന്നു​​​ള്ള വൈ​​​രാ​​​ഗ്യം നി​​​മി​​​ത്തം തൃ​​​ശൂ​​​ർ അ​​​യ്യ​​​ന്തോ​​​ളി​​​ലെ പാ​​​ർ​​​ട്ടി മ​​​ണ്ഡ​​​ലം സെ​​​ക്ര​​​ട്ട​​​റി മ​​​ധു ഈ​​​ച്ച​​​ര​​​ത്തി​​​നെ വെ​​​ട്ടി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ നാ​​​ലു പ്ര​​​തി​​​ക​​​ളു​​​ടെ ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ ഹൈ​​​ക്കോ​​​ട​​​തി ശ​​​രി​​​വ​​​ച്ചു. മൂ​​​ന്നു പ്ര​​​തി​​​ക​​​ളെ വെ​​​റു​​​തേ​​വി​​​ട്ടു. ചാ​​​വ​​​ക്കാ​​​ട് മ​​​ങ്ങാ​​​ട്ടു വീ​​​ട്ടി​​​ൽ ഷി​​​നോ​​​ജ്, അ​​​യ്യ​​​ന്തോ​​​ൾ വ​​​ട​​​ക്കേ കു​​​ന്ന​​​ന്പ​​​ത്ത് പ്ര​​​വീ​​​ണ്‍, അ​​​ടാ​​​ട്ട് കോ​​​ടി​​​യി​​​ൽ വീ​​​ട്ടി​​​ൽ പ്ര​​​ജി​​​ത്ത്, അ​​​യ്യ​​​ന്തോ​​​ൾ പു​​​ത്ത​​​ൻ​​വീ​​​ട്ടി​​​ൽ സു​​​രേ​​​ഷ് എ​​​ന്നി​​​വ​​​ർ​​​ക്കു വി​​​ചാ​​​ര​​​ണ​​​ക്കോ​​​ട​​​തി വി​​​ധി​​​ച്ച ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വു​​​ശി​​​ക്ഷ​​​യാ​​​ണു ഡി​​​വി​​​ഷ​​​ൻ ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ച​​​ത്. അ​​​യ്യ​​​ന്തോ​​​ൾ സ്വ​​​ദേ​​​ശി പ്രേം​​​ജി എ​​​ന്ന പ്രേം​​​ജി കൊ​​​ള്ള​​​ന്നൂ​​​ർ, അ​​​ടാ​​​ട്ട് പ്ലാ​​​ക്ക​​​ൽ വീ​​​ട്ടി​​​ൽ മാ​​​ർ​​​ട്ടി​​​ൻ, അ​​​ടാ​​​ട്ട് മ​​​ഞ്ഞ​​​ക്കാ​​​ട്ടി​​​ൽ വീ​​​ട്ടി​​​ൽ സ​​​നൂ​​​പ് എ​​​ന്നി​​​വ​​​രെ​​​യാ​​​ണ് വെ​​​റു​​​തെ വി​​​ട്ട​​​ത്. തൃ​​​ശൂ​​​ർ അ​​​തി​​​വേ​​​ഗ കോ​​​ട​​​തി വി​​​ധി​​​ച്ച ശി​​​ക്ഷ​​​യ്ക്കെ​​​തി​​​രേ പ്ര​​​തി​​​ക​​​ൾ ന​​​ൽ​​​കി​​​യ അ​​​പ്പീ​​​ലാ​​​ണു ഹൈ​​​ക്കോ​​​ട​​​തി പ​​​രി​​​ഗ​​​ണി​​​ച്ച​​​ത്.

Read More

കൊച്ചിയിലെ റോഡ് നന്നാക്കാൻ അമേരിക്കയിൽ നിന്ന് ആളുവരണോ; പരിഹസിച്ച് ഹൈക്കോടതി

കൊച്ചി: നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകൾ ഗതാഗത യോഗ്യമാക്കാത്തതിൽ കോർപ്പറേഷനെതിരേ വീണ്ടും ഹൈക്കോടതി. കൊച്ചിയിലെ റോഡുകൾ നന്നാക്കാൻ അമേരിക്കയിൽ നിന്നും ആളുവരണോ എന്ന് കോടതി പരിഹാസ രൂപേണ ചോദിച്ചു. ഈ മാസം 15-നകം റോഡുകൾ നന്നാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്നും കോടതി മുന്നറിയിപ്പ് നൽകി. റോഡുകളുടെ ശോചനീയാവസ്ഥ ചൂണ്ടിക്കാട്ടി സമർപ്പിച്ച ഒരുകൂട്ടം ഹർജികൾ പരിഗണിക്കുമ്പോഴാണ് കോർപ്പറേഷനെതിരേ ഹൈക്കോടതി വീണ്ടും വിമർശനം ഉന്നയിച്ചത്. റോഡുകൾ സഞ്ചാര യോഗ്യമാക്കാൻ അടിയന്തര ഇടപെടൽ ഉണ്ടാവണമെന്നും ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. അതേസമയം ഹർജി പരിഗണിച്ചപ്പോൾ കോർപ്പറേഷന് വേണ്ടി ഹാജരാകേണ്ടിയിരുന്ന അഭിഭാഷകൻ കോടതിയിൽ ഹാജരായില്ല. കൊച്ചിയിലെ മോശം റോഡുകളുടെ പേരിൽ മുൻപും ഹൈക്കോടതി രൂക്ഷ വിമർശനങ്ങൾ ചൊരിഞ്ഞിരുന്നു.

Read More