പോത്താനിക്കാട്: അമിതഭാരം കയറ്റിയ വാഹനങ്ങൾ ഓടുന്നതുമൂലം എംവിഐപി വലതുകര കനാലിന്റെ ഭാഗമായ കാവക്കാട് പാലവും അക്വഡക്ടും (കാളിയാർ അക്വഡക്ട് കം ബ്രിഡ്ജ്) തകർച്ച ഭീക്ഷണി നേരിടുന്നതായി പരാതി. എംവിഐപി വലതുകര കനാലിന്റെ അക്വഡക്ടിനു മുകളിലൂടെയാണ് കാളിയാർ പുഴയ്ക്കു കുറുകെ കാവക്കാടിനെയും പോത്താനിക്കാടിനെയും ബന്ധിപ്പിച്ചു പാലം നിർമിച്ചത്. ഒരു ഹെവി വാഹനത്തിനു മാത്രം ഒരു സമയം കടന്നുപോകാവുന്ന വീതിയിൽ നിർമിച്ചിരിക്കുന്ന പാലമാണിത്. എന്നാൽ സമീപ കാലത്ത് പാറമടകളിൽനിന്നും ക്രഷറുകളിൽനിന്നും മെറ്റലും പാറയും കയറ്റി നിരവധി വലിയ ടിപ്പറുകളും ടോറസുകളും ഈ പാലം വഴി ഓടുന്നത് പതിവായതോടെയാണ് തകർച്ച ഭീഷണിയിലായിരിക്കുന്നത്. കല്ലൂർക്കാട്, കുമാരമംഗലം ഉൾപ്പെടെയുള്ള പഞ്ചായത്ത് പ്രദേശങ്ങളിലെ പാറമടകളിൽനിന്നാണ് അമിതഭാരം കയറ്റി ഇവ പായുന്നത്. ഭാരവാഹനങ്ങൾ ഓടിത്തുടങ്ങിയതോടെ പോത്താനിക്കാട് പഞ്ചായത്തിലെ എംവിഐപി കനാൽ അപ്രോച്ച് റോഡും കാവക്കാട്-തായ്മറ്റം-പോത്താനിക്കാട് റോഡും പൂർണമായും തകരുന്ന സാഹചര്യമാണ്. പാലത്തിനൊപ്പം നാലു പഞ്ചായത്തുകളിലെ ആയിരക്കണക്കിനു കുടുംബങ്ങൾക്ക്…
Read MoreCategory: Kochi
കാഞ്ഞൂരിൽ കെഎസ്എഫ്ഇ ബ്രാഞ്ചിൽ വ്യാജ സ്വർണം പണയം വച്ച് തട്ടിപ്പ്; പ്രതികൾ പോലീസ് നിരീക്ഷണത്തിൽ
കാലടി: കാഞ്ഞൂർ കെഎസ്എഫ്ഇ ബ്രാഞ്ചിൽ മുക്കം പണ്ടം പണയം വച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ പ്രതികൾ പോലീസ് നീരിക്ഷണത്തിൽ. നാലു പ്രതികളാണ് കേസിലുള്ളത്. പ്രതികൾക്കെതിരേ കൂടുതൽ തെളിവുകൾ പോലീസ് ശേഖരിച്ചു കൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് ഒരാളെ കാലടി പോലീസ് ഇന്നലെ അറസ്റ്റു ചെയ്തു. സ്ഥാപനത്തിലെ അപ്രൈസർ (സ്വർണം പരിശോധിക്കുന്നയാൾ) ബാബുവിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജ സ്വർണമാണെന്ന് അറിഞ്ഞിട്ടും ഇക്കാര്യം ബാബു മറച്ചുവച്ചുവച്ചന്നാണ് പോലീസ് പറയുന്നത്. കമ്മീഷൻ വ്യവസ്ഥയിൽ ചിട്ടി കാൻവാസിംഗ് നടത്തി വന്ന ഏജന്റടക്കം മൂന്നു പേരാണ് തട്ടിപ്പ് നടത്തിയത്. ഒന്നര മാസത്തിനുള്ളിൽ മൂന്നു തട്ടിപ്പുകളാണ് ബ്രാഞ്ചിൽ നടന്നതെന്നാണ് ബ്രാഞ്ച് മാനേജർ പറയുന്നത്. ശ്രീമൂലനഗരം സ്വദേശിയായ ഏജന്റ് പണയത്തിനായി കൊണ്ടു വന്ന സ്വർണമാണ്, തൂക്കത്തിലെ കുറവും അസാധാരണമായ നിറവ്യാത്യാസത്തിലും സംശയം തോന്നിയതിനെ തുടർന്ന് പരിശോധന നടത്തിയത്. പരിശോധനയിൽ സ്വർണം വ്യാജമാണെന്ന് അറിഞ്ഞതിനാൽ ക്യാരക്ടർ അനലൈസർ…
Read Moreഒന്നും രണ്ടുമല്ല 2183 വിള്ളലുകൾ..! പാലാരിവട്ടം മേൽപ്പാലം അതീവ ദുർബലമെന്ന് സംയുക്ത പരിശോധനാ റിപ്പോർട്ട്
കൊച്ചി: പാലാരിവട്ടം മേൽപ്പാലം അതീവ ദുർബലമെന്ന് സംയുക്ത പരിശോധനാ സമിതിയുടെ റിപ്പോർട്ട്. പാലത്തിന്റെ ഗർഡറിൽ 2183 വിള്ളലുകൾ കണ്ടെത്തി. ഇതിൽ 99 വിള്ളലുകൾക്ക് .3 മില്ലി മീറ്റീററിൽ കൂടുതൽ വലുപ്പമാണ് ഉള്ളത്. ഇവ അതീവ ഗുരുതരമാണെന്നും പരിശോധനാ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. പാലത്തിലൂടെ ഭാരമേറിയ വാഹനങ്ങൾ കടന്നു പോകുന്നത് വിള്ളല്‍ വര്‍ധിപ്പിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. 66 സെന്റിമീറ്ററില്‍ കൂടുതലുള്ള വളവുകള്‍ ഗര്‍ഡറിലുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. പരിശോധനാ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറി.
Read Moreമിസ് ഏഷ്യ ഗ്ലോബൽ 2019 കീരിടം സെർബിയൻ സുന്ദരിക്ക്; മത്സരവേദിയിൽ മാറ്റുരച്ചത് 24 സുന്ദരികള്‍
കൊച്ചി: ഗോകുലം കണ്വൻഷൻ സെന്ററിൽ നടന്ന മിസ് ഏഷ്യ ഗ്ലോബൽ 2019ന്റെ അഞ്ചാമത് എഡീഷനിൽ സെർബിയൻ സുന്ദരി സാറ ഡാമിയോനോവിക് മിസ് ഏഷ്യ ഗ്ലോബൽ കിരീടവും വിയറ്റ്നാം സുന്ദരി നോവെയ്ൻ തി യെൻ ട്രാങ് മിസ് ഏഷ്യാ കിരീടവും കരസ്ഥമാക്കി. ലേസിയോ കിം (കൊറിയ) മിസ് ഏഷ്യ ഗ്ലോബൽ ഫസ്റ്റ് റണ്ണറപ്പും ജെനിഫർ ഓയ്സ്ബോട് (ഫിലിപ്പീൻസ്) മിസ് ഏഷ്യ ഗ്ലോബൽ സെക്കൻഡ് റണ്ണറപ്പുമായി. അടുത്തവർഷം ആതിഥേയത്വം വഹിക്കുന്ന മിസ് ഏഷ്യാ ഗ്ലോബൽ 2020 ന്റെ ബാറ്റണ്‍ മലേഷ്യക്കു കൈമാറി.മിസ് ഏഷ്യ ഗ്ലോബൽ 2019 മത്സരത്തിൽ ആഗോള മേഖലയിൽനിന്നുള്ള 24 സുന്ദരികളാണ് മത്സരവേദിയിൽ മാറ്റുരച്ചത്. മിസ് ഏഷ്യ ഗ്ലോബൽ വിജയിയെ മുൻ മിസ് ഏഷ്യ ഗ്ലോബൽ ജേതാവ് അസം എസെൻജൽദിയേവ സുവർണകിരീടം അണിയിച്ചു. മിസ് ഏഷ്യ ഫസ്റ്റ് റണ്ണറപ്പിനെ മണപ്പുറം ഫിനാൻസ് ലിമിറ്റഡ് എംഡിയും സിഇഒയുമായ വി.പി. നന്ദകുമാറും…
Read Moreകാക്കിയുടെ തന്ത്രങ്ങൾ ഇനി അറിയും…! നഗരത്തിലെത്തുന്ന യാത്രക്കാരെ കബളിപ്പിച്ച് പണം തട്ടുന്ന ഓട്ടോക്കാരെ കുടുക്കാൻ മോട്ടോർ വാഹന വകുപ്പ്
കാക്കനാട്: എറണാകുളം നഗരത്തെ കുറിച്ചറിയാത്ത യാത്രക്കാരെ പറ്റിക്കുന്ന ഡ്രൈവർമാർ കരുതിയിരിക്കുക. പരാതി കിട്ടിയാൽ നടപടിക്ക് ഒരുങ്ങിയിരിക്കുകയാണ് മോട്ടോർ വാഹന വകുപ്പ്. കാസർഗോഡ് ജില്ലക്കാരായ യാത്രക്കാരെ കബളിപ്പിച്ചെന്ന പരാതിയിൽ അരൂർ സ്വദേശി ഓട്ടോ ഡ്രൈവർ അരുണിന്റെ ലൈസൻസ് ആർടിഒ സസ്പെൻഡ് ചെയ്തു. ഈ ഓട്ടോറിക്ഷയുടെ ഉടമയായ കുമ്പളം സ്വദേശി വിഷ്ണു തങ്കച്ചന് 1000 രൂപ പിഴയും വിധിച്ചു. ഇരുവരോടും മലപ്പുറത്തുള്ള ഐഡിപിആറിലെത്തി ബോധവൽകരണ ക്ലാസിൽ പങ്കെടുക്കാനും ആർടിഒ നിർദേശിച്ചു. കഴിഞ്ഞ ഒക്ടോബർ അഞ്ചിനു രാത്രി എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലെത്തിയ കാഞ്ഞങ്ങാട് സ്വദേശികളായ കുടുംബം ലോഡ്ജ് അന്വേഷിച്ച് ഇവരുടെ വാഹനത്തിൽ കയറിയിരുന്നു. നഗരം മുഴുവൻ ചുറ്റിച്ചശേഷം ഇനി ലോഡ്ജ് ലഭിക്കില്ലെന്നു പറഞ്ഞു വഴിയിൽ ഇറക്കിവിടുകയും ചാർജ് ഇനത്തിൽ 800 രൂപ വാങ്ങുകയും ചെയ്തു. ഇതു ചോദ്യംചെയ്തപ്പോൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നായിരുന്നു പരാതി. ഓട്ടോ ഡ്രൈവറെയും വാഹന ഉടമയെയും ആർടി…
Read Moreപ്രതികൾ ചില്ലറക്കാരല്ല..! 10 കിലോ കഞ്ചാവുമായി കൊച്ചിയിൽ യുവാക്കൾ പിടിയിലായ സംഭവം; കോഴിക്കോട്ടെ ഒൻപത് പോലീസ് സ്റ്റേഷന്റുകളിൽ പ്രതികൾക്കെതിരേ കേസുകൾ
കൊച്ചി: എറണാകുളം നഗരത്തിൽ വിൽപനക്കായി എത്തിച്ച 10 കിലോഗ്രാം കഞ്ചാവുമായി പോലീസ് പിടികൂടിയ കോഴിക്കോട് സ്വദേശികൾ ചില്ലറക്കാരല്ല. പ്രതികളുടെ പേരിൽ കോഴിക്കോട് ടൗൺ, നല്ലളം, പന്നിയങ്കര, ഫറൂക്ക്, മാറാട്, മെഡിക്കൽ കോളജ്, ബേപ്പൂർ, എലത്തൂർ, കൂത്തുപറന്പ് സ്റ്റേഷനുകളിലായി മോഷണം, കവർച്ച, വീടാക്രമിക്കൽ, ബൈക്ക് മോഷണം എന്നിവയ്ക്കു കേസുകളുള്ളതായി അധികൃതർ പറഞ്ഞു. കോഴിക്കോട് സ്വദേശികളായ താണിശേരി വൈശാഖ് (24), കടലുണ്ടി മടവനപാട്ട് നിജിത്ത് (28), ചെറുവന്നൂർ വലിയ വീട് പറന്പ്, മുഹമ്മദ് ഷക്കീൽ(24), കടലുണ്ടി ചേക്കിന്റെ പുരയ്ക്കൽ, സഫ്വാൻ (21) എന്നിവരെയാണ് കളമശേരി പോലീസ് പത്തടിപ്പാലത്തുവച്ച് കഞ്ചാവുമായി പിടികൂടിയത്. കോഴിക്കോടുനിന്നു വാഗണർ കാറിലെത്തിയ സംഘം കാറിന്റെ സ്റ്റെപ്പിനി വയ്ക്കുന്ന ഭാഗത്താണ് രണ്ടു കിലോ വീതമുള്ള അഞ്ചു വലിയ പാക്കറ്റുകളിലായി കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. കൊച്ചിയിൽ വില്പനക്കായി കഞ്ചാവും, മയക്കുമരുന്നു ഗുളികകളുമെത്തിച്ചിരുന്ന സംഘം ഏറെ നാളായി പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കൊച്ചി സിറ്റി…
Read Moreനാലുമാസം കൊണ്ട് നഷ്ടം കോടികൾ; പിഴതുകയിലെ അവ്യക്തതമാറി; വാഹന പരിശോധന വീണ്ടും കർശനമാക്കി പോലീസ്
കൊച്ചി: പുതുക്കിയ പിഴത്തുകയുമായി വാഹന പരിശോധനകൾക്ക് ഇന്ന് മുതൽ ഉദ്യോഗസ്ഥർ റോഡിലിറങ്ങും. ഉപതെരഞ്ഞെടുപ്പുമൂലവും പുതുക്കിയ പിഴ സംബന്ധിച്ച് സർക്കാരിൽ നിന്നു വ്യക്തമായ നിർദേശം ഉണ്ടാകാതിരുന്നതിനാലും കഴിഞ്ഞ നാലു മാസത്തോളം വാഹന പരിശോധനകൾ നിർത്തിവച്ചിരിക്കുകയായിരുന്നു. സർക്കാർ ഖജനാവിലേക്ക് കിട്ടേണ്ട കോടികളാണ് ഈ കാലയളവിൽ നഷ്ടമായത്. പുതുക്കിയ പിഴയാണ് വെള്ളിയാഴ്ച മുതൽ ഈടാക്കുക. കൂടുതൽ പിഴ ചുമത്തിയിട്ടുള്ളത് മദ്യപിച്ച് വാഹനം ഓടിക്കുന്നവർക്കും 18 വയസിനു താഴെയുള്ളവർക്കുമാണ്. ഇക്കൂട്ടർ പതിനായിരം രൂപ പിഴ അടയ്ക്കണം. പ്രത്യേക ശിക്ഷ പറയാത്ത നിയമലംഘനങ്ങൾക്ക് 250 രൂപയാണ് പിഴ. ഹെൽമെറ്റ് വയ്ക്കാത്തതിനും സീറ്റ് ബെൽറ്റ് ഇടാത്തതിനും 500 രൂപ. വാഹനം ഓടിക്കുബോൾ മൊബൈൽ ഫോണ്‍ ഉപയോഗിച്ചാൽ 2000 രൂപ, കുറ്റം ആവർത്തിച്ചാൽ 5000 രൂപ, നിർദേശം പാലിക്കാതിരിക്കുകയോ, തെറ്റായ വിവരമോ, രേഖകളോ നൽകുകയോ ചെയ്താൽ 1000 രൂപ. ചെറുവാഹനങ്ങൾക്ക് അമിത വേഗതയ്ക്ക് 1500 രൂപ, മറ്റു…
Read Moreവാളയാർ കേസ്; സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: വാളയാറില്‍ സഹോദരങ്ങള്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട സംഭവത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഇപ്പോള്‍ പരിഗണിക്കാനാവില്ലെന്ന് ഹൈക്കോടതി. വിധിക്കെതിരെ അപ്പീല്‍ നല്കാന് നിലവില്‍ സാഹചര്യമുണ്ട്. പോക്സോ കോടതിയുടെ വിധി റദ്ദാക്കിയാലെ കേസ് ഏറ്റെടുക്കാനാകൂവെന്നും ഹൈക്കോടതി വ്യക്തമാക്കി. പാലക്കാട് പോക്സോ കോടതിയുടെ ഒരു വിധി കേസിലുണ്ടായിട്ടുണ്ടെന്നും ഈ വിധി റദ്ദാക്കിയാലെ ഒരു പുനഃരന്വേഷണത്തിന് സാധിക്കുവെന്നും സിബിഐ അഭിഭാഷകന് കോടതിയെ അറിയിച്ചു. ഇതിനു പിന്നാലെയാണ് സിബിഐ അന്വേഷണം ഇപ്പോൾ പരിഗണിക്കാനാകില്ലെന്ന് കോടതി പറഞ്ഞത്. ഹര്‍ജി ഉച്ചയ്ക്ക് ശേഷം കോടതി വീണ്ടും പരിഗണിക്കും. കേസില്‍ സര്‍ക്കാരിന് വേണമെങ്കില്‍ അപ്പീലിന് പോകാമല്ലോയെന്നു കോടതി അറിയിച്ചപ്പോൾ അപ്പീലിന് പോകുമെന്നും അതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അറിയിച്ചു.
Read Moreമാലിന്യം മാറ്റാൻ നഗരസഭ തയാറല്ല; കൊച്ചി നോർത്ത് ചീഞ്ഞു നാറുന്നു; ദുർഗന്ധം മൂലം കാൽനടപോലും സാധ്യമാകാത്ത അവസ്ഥ
കൊച്ചി: മാലിന്യകൂന്പാരമായി നോർത്ത് മാറുന്നു. കടകളിൽ നിന്നും വീടുകളിൽ നിന്നും അവിശിഷ്ടങ്ങൾ പ്ലാസ്റ്റിക് കവറിലാക്കി കെട്ടി വഴിനീളെ ഉപേക്ഷിച്ചിരിക്കുകയാണ്. നഗരസഭ ജീവനക്കാർ മാലിന്യം എടുത്തു കൊണ്ടു പോകാൻ തയാറാകാത്തതാണ് പ്രശ്നം. ഇന്നലെ മഴ പെയ്തപ്പോഴാണ് പ്രശ്നമായത്. വെള്ളക്കെട്ടിൽ മാലിന്യമെല്ലാം കടകളിലേക്ക് ഒഴുകി കയറി. വഴിയാത്രക്കാർക്കു യാത്ര ചെയ്യാൻ പോലും സാധിക്കാത്ത അവസ്ഥയായിരുന്നു. ചില ഹോട്ടലുകളിലെ അവിശിഷ്ടങ്ങൾ വലിച്ചെറിഞ്ഞ നിലയിലാണ്. ഇതു മൂലം നോർത്ത് ചീഞ്ഞു നാറുകയാണ്. ഇതു പരമാര റോഡിലാണ് മാലിന്യം കെട്ടിക്കിടക്കുന്നത്. ഒരു ദിവസം ഇവിടെ നിന്നും മാലിന്യം എടുത്തു കൊണ്ടു പോയില്ലെങ്കിൽ തന്നെ ഇതുവഴി നടക്കാൻ പോലും സാധിക്കാത്ത അവസ്ഥയാണ്. ഇതു കൂടാതെ നോർത്ത് പാലത്തിന്റെ ചുവട്ടിലും മാലിന്യം കൂട്ടിയിട്ടിരിക്കുകയാണ്. ഇതുവഴിയുള്ള സഞ്ചാരം തന്നെ അസഹ്യമായി കഴിഞ്ഞു. മാലിന്യം എടുത്തു കൊണ്ടു പോയി കൊണ്ടിരുന്ന നഗരസഭ ജീവനക്കാർ തിരിഞ്ഞു നോക്കുന്നില്ല. മാലിന്യം കൊണ്ടു വന്നിടുന്നചില…
Read Moreഓൺലൈൻ തട്ടിപ്പ്; പരാതികൾ വർധിക്കുന്നു; അന്വേഷണം ഊർജിതമാക്കി പോലീസ്; ലഭിക്കുന്ന ഉത്പന്നങ്ങൾ നിലവാരം കുറവാണെന്നും പരാതി
കൊച്ചി: പല പേരുകളിൽ കൊച്ചിയിൽ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ഓണ്‍ലൈൻ തട്ടിപ്പ് വർധിച്ചുവരുന്നതായി പോലീസ്. അടുത്തകാലത്തായി ഇത്തരത്തിൽ നിരവധി പരാതികൾ ഉയരുന്നുണ്ടെന്നും അന്വഷണം ഊർജിതമാണെന്നും അധികൃതർ അറിയിച്ചു. അക്കൗണ്ടുകളിൽനിന്നും പണം നഷ്ടപ്പെടുന്നതിനു പുറമെ ഓണ്‍ലൈൻ വഴി ഓർഡർ ചെയ്തു ലഭിക്കുന്ന ഉത്പന്നങ്ങൾ നിലവാരം കുറഞ്ഞതാണെന്നുകാട്ടിയുള്ള പരാതികളും ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം കൊച്ചിയിൽ കൊറിയർ സ്ഥാപനത്തിന്റെ പേരിൽ നടന്ന ഓണ്‍ലൈൻ തട്ടിപ്പിൽ രണ്ടു പേരിൽനിന്നായി 40,000 രൂപയാണ് നഷ്ടമായത്. ഇതു സംബന്ധിച്ച പരാതിയിൽ മരട് പോലീസ് അന്വേഷണം ഊർജിതമാക്കി. തൃപ്പൂണിത്തുറ പേട്ടയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാർക്കാണു സ്വന്തം ബാങ്ക് അക്കൗണ്ടുകളിൽനിന്നു പണം നഷ്ടപ്പെട്ടത്. സ്ഥാപനത്തിൽനിന്നു ബംഗളൂരുവിലേക്ക് ഒരു കൊറിയർ അയച്ചിരുന്നു. ഇതിന്റെ ചാർജിൽ 10 രൂപ കുറവുണ്ടെന്ന് സ്ഥാപനത്തിലേക്കു വിളിച്ചറിയിച്ചു. ഈ തുക അടക്കാൻ ആവശ്യപ്പെട്ടു കൊറിയർ സ്ഥാപനത്തിൽനിന്നു നൽകിയ ലിങ്കിൽ വിരൽ അമർത്തിയപ്പോഴാണ് ഒരാൾക്ക് പതിനായിരം രൂപയും…
Read More