എ​യ​ർ ക​ണ്ടീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ കാണാനില്ല! ഫ്ലാ​റ്റു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി ഉ​ട​മ​ക​ൾ

മ​ര​ട്: സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം പൊ​ളി​ച്ചു നീ​ക്കു​ന്ന മ​ര​ടി​ലെ ഫ്ലാ​റ്റു​ക​ളി​ൽ മോ​ഷ​ണം ന​ട​ന്ന​താ​യി ഉ​ട​മ​ക​ൾ. എ​യ​ർ ക​ണ്ടീ​ഷ​ണ​ർ അ​ട​ക്ക​മു​ള്ള സാ​ധ​ന​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി അ​വ​ർ പ​റ​ഞ്ഞു. ഫ്ലാ​റ്റു​ക​ളി​ൽ അ​വ​ശേ​ഷി​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ നീ​ക്കം ചെ​യ്യാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സാ​ധ​ന​ങ്ങ​ൾ മോ​ഷ​ണം പോ​യ കാ​ര്യം അ​റി​ഞ്ഞ​തെ​ന്നും ഉ​ട​മ​ക​ൾ പ​റ​യു​ന്നു. ഫ്ലാ​റ്റു​ക​ളി​ൽ നി​ന്ന് സാ​ധ​ന​ങ്ങ​ൾ നീ​ക്കാ​ൻ പൊ​ളി​ക്ക​ൽ ചു​മ​ത​ല​യു​ള്ള ക​മ്പ​നി സ​ഹ​ക​രി​ക്കു​ന്നി​ല്ലെ​ന്നും ഉ​ട​മ​ക​ൾ ആ​രോ​പി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴു മു​ത​ൽ വൈ​കി​ട്ട് അ​ഞ്ചു വ​രെ മ​ര​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ഫ്ലാ​റ്റി​ലെ സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ ജ​സ്റ്റീ​സ് കെ. ​ബാ​ല​കൃ​ഷ്ണ​ൻ നാ​യ​ർ ക​മ്മി​റ്റി അ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത​നു​സ​രി​ച്ചാ​ണ് സാ​ധ​ന​ങ്ങ​ൾ മാ​റ്റാ​ൻ ഉ​ട​മ​ക​ൾ ഫ്ലാ​റ്റു​ക​ളി​ലെ​ത്തി​യ​ത്. സാ​ധ​ന​ങ്ങ​ൾ പൂ​ർ​ണ​മാ​യും നീ​ക്കാ​ൻ സാ​വ​കാ​ശം ല​ഭി​ച്ചി​ല്ലെ​ന്ന് ഉ​ട​മ​ക​ൾ ന​ഷ്ട​പ​രി​ഹാ​ര നി​ർ​ണ​യ​സ​മി​തി​ക്ക് നേ​ര​ത്തെ പ​രാ​തി ന​ൽ​കി​യി​രു​ന്നു.

Read More

മ​ര​ട് ഫ്‌​ളാ​റ്റ്: ഒരു ദിവസത്തെ അനുമതി ലഭിച്ചു;  ഉ​ട​മ​ക​ള്‍ സാ​ധ​ന​ങ്ങ​ള്‍ നീ​ക്കി​ത്തു​ട​ങ്ങി

കൊ​ച്ചി: മ​ര​ടി​ലെ വി​വിധ ഫ്ലാ​റ്റി​ൽ നി​ന്ന് വി​ല​പി​ടി​ച്ച സാ​ധ​ന​ങ്ങ​ള്‍ നീ​ക്കം ചെ​യ്യു​ന്ന​തി​ന് ഉ​ട​മ​ക​ൾ​ക്ക് അ​നു​മ​തി ല​ഭി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഇ​വ നീ​ക്കി​ത്തു​ട​ങ്ങി. ഇ​ന്ന് രാ​വി​ലെ ഏ​ഴ് മു​ത​ല്‍ വൈ​കു​ന്നേ​രം അ​ഞ്ച് വ​രെ​യു​ള്ള സ​മ​യ​ത്ത് മ​ര​ട് ന​ഗ​ര​സ​ഭാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ സാ​ധ​ന​ങ്ങ​ള്‍ മാ​റ്റാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റു​ക​ളി​ല്‍ നി​ന്ന് മു​ഴു​വ​ന്‍ സാ​ധ​ന​ങ്ങ​ളും നീ​ക്കം​ചെ​യ്യു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​മ​യം ല​ഭി​ച്ചി​ല്ലെ​ന്ന് കാ​ണി​ച്ച് ഏ​താ​നും ഫ്ളാ​റ്റു​ട​മ​ക​ള്‍ നേ​ര​ത്തെ ന​ഷ്ട​പ​രി​ഹാ​ര നി​ര്‍​ണ​യ ക​മ്മി​റ്റിക്ക് പ​രാ​തി ന​ല്‍​കി​യി​രു​ന്നു. ഇ​തോ​ടൊ​പ്പം, ഫ്ളാ​റ്റ് സ​മു​ച്ച​യ​ങ്ങ​ളി​ലെ ജ​ന​റേ​റ്റ​ർ, ലി​ഫ്റ്റ് പോ​ലു​ള്ള പൊ​തു സൗ​ക​ര്യ​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥാ​വ​കാ​ശം ഉ​ന്ന​യി​ച്ച് റ​സി​ഡ​ന്‍​സ് അ​സോ​സി​യേ​ഷ​നു​ക​ളും ക​മ്മീഷ​നെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് ഇ​വ നീ​ക്കാ​ന്‍ ജ​സ്റ്റീ​സ് ബാ​ല​കൃ​ഷ്ണ​ന്‍ നാ​യ​ര്‍ ക​മ്മീഷ​ന്‍ ഒ​രു ദി​വ​സ​ത്തെ അ​നു​മ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു.

Read More

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ല​യ​ത്തി​നു ജ​പ്തി​ഭീ​ഷ​ണി; പ്രതിഷേധത്തിനൊരുങ്ങി രക്ഷിതാക്കൾ

സി​ജോ പൈ​നാ​ട​ത്ത് കൊ​ച്ചി: ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് അ​റി​വും ആ​ഹ്ലാ​ദ​വും സ​മ്മാ​നി​ക്കു​ന്ന വി​ദ്യാ​ല​യ​ത്തി​നു കെ​ട്ടി​ട നി​കു​തി​യു​ടെ പേ​രി​ൽ ജ​പ്തി ഭീ​ഷ​ണി. അ​ങ്ക​മാ​ലി കി​ട​ങ്ങൂ​രി​ലു​ള്ള അ​ൽ​ഫോ​ൻ​സ് സ​ദ​ൻ സ്പെ​ഷ​ൽ സ്കൂ​ളി​നാ​ണു ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ജ​പ്തി ഭീ​ഷ​ണി​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. സ്പെ​ഷ​ൽ സ്കൂ​ളു​ക​ളെ കെ​ട്ടി​ട നി​കു​തി​യി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യു​ള്ള പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ വ്യ​വ​സ്ഥ​ക​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി​യു​ള്ള തു​റ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ പ്ര​ക്ഷോ​ഭ​ത്തി​നൊ​രു​ങ്ങു​ക​യാ​ണു ര​ക്ഷി​താ​ക്ക​ൾ. 42,000 രൂ​പ നി​കു​തി അ​ട​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടാ​ണു സ്കൂ​ളി​നു ക​ഴി​ഞ്ഞ ദി​വ​സം അ​ധി​കൃ​ത​ർ നോ​ട്ടീ​സ് ന​ൽ​കി​യ​ത്. നി​കു​തി അ​ട​ച്ചി​ല്ലെ​ങ്കി​ൽ നി​യ​മ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി കെ​ട്ടി​ടം ജ​പ്തി ചെ​യ്യു​മെ​ന്നും നോ​ട്ടീ​സി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. 1975ലെ ​കേ​ര​ള കെ​ട്ടി​ട​നി​കു​തി ച​ട്ട​പ്ര​കാ​രം ചാ​രി​റ്റ​ബി​ൾ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ കെ​ട്ടി​ട നി​കു​തി അ​ട​യ്ക്കേ​ണ്ട​തി​ല്ല എ​ന്നു വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. സ്പെ​ഷ​ൽ സ്കൂ​ളു​ക​ൾ ഉ​ൾ​പ്പ​ടെ​യു​ള്ള സ്ഥാ​പ​ന​ങ്ങ​ളെ പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ 203-ാം വ​കു​പ്പു പ്ര​കാ​ര​മു​ള്ള കെ​ട്ടി​ട നി​കു​തി, 200-ാം വ​കു​പ്പു പ്ര​കാ​ര​മു​ള്ള സേ​വ​ന ഉ​പ​നി​കു​തി എ​ന്നി​വ​യി​ൽ നി​ന്ന്…

Read More

പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’..! ചെ​റു​പ്പ​ത്തി​ലേ ആ​ഗ്ര​ഹം പോ​ലീ​സാ​കാ​ൻ; നടക്കാതെ പോയ സ്വപ്നത്തെക്കുറിച്ച്  തുറന്ന്  പറഞ്ഞ് സിദ്ദിഖ്

ആ​ലു​വ:  ചെ​റു​പ്പ​ത്തി​ലെ എ​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ഗ്ര​ഹ​മാ​യി​രു​ന്നു പോ​ലീ​സാ​ക​ണ​മെ​ന്ന​ത്. എ​ന്നാ​ല​ത് ന​ട​ക്കാ​തെ പോ​യി. പോ​ലീ​സു​കാ​രോ​ട് എ​നി​ക്ക് എ​ന്നും ബ​ഹു​മാ​ന​മാ​ണ് ഉ​ള്ള​ത്. ഓ​രോ ദി​വ​സ​വും എ​ത്ര പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കാ​ണ് പോ​ലീ​സ് പ​രി​ഹാ​രം കാ​ണു​ന്ന​ത്. പോ​ലീ​സു​കാ​രു​ടെ മാ​ന​സി​ക സ​മ്മ​ര്‍​ദ്ദം കു​റ​ക്കു​ന്ന​തി​നാ​യി റൂ​റ​ല്‍ ജി​ല്ലാ പോ​ലീ​സ് സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാണ് ന​ട​ന്‍ സി​ദ്ദീ​ഖ് ത​ന്‍റെ മ​ന​സ് തു​റ​ന്നത്. “പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’ എ​ന്ന പേ​രി​ലാ​ണ് പ​രി​പാ​ടി ന​ട​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കു​ന്ന ശീ​ലം വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കി​ട​യി​ല്‍ വ​ര്‍​ധി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​തി​നാ​ല്‍ മ​യ​ക്കു​മ​രു​ന്നി​നെ​തി​രേ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ താ​ത്പ​ര്യ​മു​ണ്ടെ​ന്നും അ​ദേ​ഹം പ​റ​ഞ്ഞു. കു​ട്ടി​ക​ള്‍ ഇ​തു​പ​യോ​ഗി​ക്കു​ന്ന​തി​ല്‍ പ​ശ്ചാ​ത്താ​പം തോ​ന്നാ​ത്ത​വ​രാ​യി മാ​റി. ഇ​ത് ഉ​പ​യോ​ഗി​ക്ക​ന്ന​തു​കൊ​ണ്ട് എ​ന്താ​ണ് കു​ഴ​പ്പ​മെ​ന്നാ​ണ് അ​വ​രു​ടെ ചോ​ദ്യം. സി​നി​മ​യു​ടെ പു​തു​ത​ല​മു​റ​യി​ല്‍​പ്പെ​ട്ട ചി​ല​രെ​ങ്കി​ലും ഇ​ത് ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്ന് ആ​ക്ഷേ​പം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ഇ​ത് വ​ലി​യ അ​പ​ക​ട​ത്തി​ലേ​ക്കാ​ണ് പോ​കു​ന്ന​തെ​ന്നും സി​ദ്ദി​ഖ് ചൂ​ണ്ടി​ക്കാ​ട്ടുന്നു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ വീ​ണ്ടും പ്ര​തി​ക​ര​ണ​വു​മാ​യി ന​ട​ൻ സി​ദ്ദി​ഖ്; നാ​ല് മാ​സം ക​ഴി​ഞ്ഞ് ന​ട​ന്‍റെ പേ​ര് പ​റ​ഞ്ഞ​തി​ല്‍ ദു​രൂ​ഹ​ത

ആ​ലു​വ: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ന​ട​ന്‍റെ പേ​ര് നാ​ല് മാ​സം ക​ഴി​ഞ്ഞ് ന​ടി പ​റ​ഞ്ഞ​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന് ന​ട​ൻ സി​ദ്ദി​ഖ്. “പോ​ലീ​സ് അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ സി​ദ്ദി​ഖ്’ എ​ന്ന പേ​രി​ൽ ആ​ലു​വ റൂ​റ​ൽ പോ​ലീ​സ് ആ​സ്ഥാ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​ലാ​ണ് സി​ദ്ദി​ഖ് പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ന​ട​ന്‍ കു​റ്റ​വാ​ളി​യാ​ണെ​ന്ന് കോ​ട​തി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ മാ​ത്രം ആ ​രീ​തി​യി​ല്‍ ക​ണ്ടാ​ല്‍ മ​തി​യെ​ന്നും സി​ദ്ദി​ഖ് പ​റ​ഞ്ഞു. സം​ഭ​വ​മു​ണ്ടാ​യി ദി​വ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ത​ന്നെ സം​ഘ​ട​ന​യു​ടെ ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ലും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നെ​ന്ന നി​ല​യി​ലും മു​ഖ്യ​മ​ന്ത്രി​യേ​യും ഡി​ജി​പി​യേ​യും നേ​രി​ല്‍ ക​ണ്ട് സം​സാ​രി​ച്ചു. ന​ടി​ക്കൊ​പ്പം നി​ല്‍​ക്കു​ന്നി​ല്ലെ​ന്ന് പ​റ​യു​ന്ന​ത് ജ​ന​ങ്ങ​ളു​ടെ തോ​ന്ന​ലാ​ണ്. മൂ​ന്ന് ദി​വ​സ​ത്തി​ന​കം പി​ടി​കൂ​ടി​യ പ്ര​തി​ക​ളെ ന​ടി തി​രി​ച്ച​റി​യ​ല്‍ പ​രേ​ഡി​ല്‍ തി​രി​ച്ച​റി​യു​ക​യും ചെ​യ്തി​രു​ന്നു. ഡ​ബ്യു​സി​സി ന​ടി​ക്കാ​യി ഒ​രു സ​ഹാ​യ​വും ചെ​യ്തി​ട്ടി​ല്ല. സാ​മൂ​ഹ്യ​മാ​ധ്യ​മ​ത്തി​ല്‍ എ​ന്തെ​ങ്കി​ലും എ​ഴു​തി പി​ടി​പ്പി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ജ​നം അ​ത് വി​ശ്വ​സി​ച്ചു. ന​ടി​ക്കു വേ​ണ്ടി നി​ല്‍​ക്കു​ന്നു​വെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​രെ ചാ​ന​ല്‍ ച​ര്‍​ച്ച​ക​ളി​ല്‍ മാ​ത്ര​മേ കാ​ണു​ന്നു​ള്ളു. അ​വ​ര്‍​ക്കൊ​രു ആ​ശ്വാ​സ​മാ​യി​ക്കൊ​ള്ള​ട്ടെ​യെ​ന്ന്…

Read More

പ്ര​ഖ്യാ​പ​നം ക​ട​ലാ​സി​ലൊ​തു​ങ്ങി; ബാ​സ്റ്റി​ൻ ബം​ഗ്ലാ​വ് തു​റ​ന്നി​ല്ല; വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ​ക്കു നി​രാ​ശ

സീ​മ മോ​ഹ​ൻ​ലാ​ൽ കൊ​ച്ചി: ജി​ല്ല പൈ​തൃ​ക മ്യൂ​സി​യ​മാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഫോ​ർ​ട്ടു​കൊ​ച്ചി​യി​ലെ 400 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ബാ​സ്റ്റി​ൻ ബം​ഗ്ലാ​വി​ൽ പ്ര​വേ​ശി​ക്കാ​നാ​വാ​തെ കൊ​ച്ചി​യി​ലെ​ത്തു​ന്ന വി​നോ​ദ​സ​ഞ്ചാ​രി​ക​ൾ മ​ട​ങ്ങു​ന്നു. 16-ാം നൂ​റ്റാ​ണ്ടി​ൽ പോ​ർ​ച്ചു​ഗീ​സു​കാ​രാ​ണ് ബാ​സ്റ്റി​ൻ ബം​ഗ്ലാ​വ് പ​ണി ക​ഴി​പ്പി​ച്ച​ത്. 94 സെ​ന്‍റി​ൽ സ്ഥി​തി ചെ​യ്യു​ന്ന ബം​ഗ്ലാ​വി​ൽ ര​ഹ​സ്യ ഭൂ​ഗ​ർ​ഭ അ​റ​ക​ളു​ണ്ട്. 1999-ൽ ​സം​സ്ഥാ​ന ആ​ർ​ക്കി​യോ​ള​ജി വ​കു​പ്പ് സം​ര​ക്ഷി​ത പൈ​തൃ​ക​മാ​യി പ്ര​ഖ്യാ​പി​ച്ച ബാ​സ്റ്റി​ൻ ബം​ഗ്ലാ​വ് 2016 ലാ​ണ് ജി​ല്ലാ പൈ​തൃ​ക കേ​ന്ദ്ര​മാ​യി മാ​റ്റി​യ​ത്. സം​സ്ഥാ​ന​ത്തെ ജി​ല്ല​ക​ൾ തോ​റും ഒ​രു ജി​ല്ലാ പൈ​തൃ​ക മ്യൂ​സി​യം എ​ന്ന പ​ദ്ധ​തി പ്ര​കാ​ര​മാ​യി​രു​ന്നു ഈ ​പ്ര​ഖ്യാ​പ​നം. പ്ര​ഖ്യാ​പ​ന​ത്തി​നു മു​ന്പു​വ​രെ ഇ​വി​ടെ സ​ബ് ക​ള​ക്ട​റു​ടെ ക്യാ​ന്പ് ഓ​ഫീ​സാ​ണ് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​ത്. 4.5 സ്ക്വ​യ​ർ കി​ലോ​മീ​റ്റ​ർ ഭൂ​വി​സ്തൃ​തി​യാ​ണ് ഫോ​ർ​ട്ടു​കൊ​ച്ചി, മ​ട്ടാ​ഞ്ചേ​രി പ്ര​ദേ​ശ​ത്തി​നു​ള്ള​ത്. മ​ത,ജാ​തി വം​ശ, ഭാ​ഷ​ക​ൾ ക​ല​ർ​ന്ന ആ​വാ​സ വ്യ​വ​സ്ഥ​യാ​ണ് ഇ​വി​ട​ത്തെ പ്ര​ത്യേ​ക​ത. മ​ല​യാ​ളം കൂ​ടാ​തെ വി​വി​ധ ഭാ​ഷ​ക​ൾ സം​സാ​രി​ക്കു​ന്ന മു​പ്പ​തി​ൽ​പ​രം സ​മൂ​ഹ​ങ്ങ​ളും 15ൽ…

Read More

ആലുവയിൽ ഓട്ടോറിക്ഷ ഡ്രൈവർമാർ ചെറിയ ദൂരത്തിന് ഓട്ടം പോകുന്നില്ലെന്ന് പരാതി

ആ​ലു​വ: റെ​യി​ൽ​വേ സ്‌​റ്റേ​ഷ​ൻ സ്‌​ക്വ​യ​റി​ലെ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​ർ​മാ​ർ ചെ​റി​യ ഓ​ട്ട​ങ്ങ​ൾ പോ​കു​ന്നി​ല്ലെ​ന്നു വീ​ണ്ടും പ​രാ​തി. രാ​ത്രി​യി​ൽ കൈ​ക്കു​ഞ്ഞു​മാ​യെ​ത്തി​യ കു​ടും​ബ​ത്തെ ഓ​ട്ടോ​റി​ക്ഷ​ക്കാ​ർ ദു​രി​ത​ത്തി​ലാ​ക്കി​യ​താ​യി ആ​രോ​പി​ച്ചു ഡോ. ​ആ​ഷി​ഖ് ഹൈ​ദ​ർ അ​ലി ജി​ല്ലാ ക​ള​ക്ട​ർ​ക്കു പ​രാ​തി ന​ൽ​കി. ഞാ​യ​റാ​ഴ്ച സ​ന്ധ്യ​യോ​ടെ ആ​ല​പ്പു​ഴ ചെ​ന്നൈ എ​ക്സ്പ്ര​സി​ൽ ആ​ലു​വ റെ​യി​ൽ സ്റ്റേ​ഷ​നി​ൽ വ​ന്നി​റ​ങ്ങി​യ ത​ന്നെ​യും കു​ടും​ബ​ത്തെ​യും യാ​ത്ര​ചെ​യ്യാ​ൻ അ​നു​വ​ദി​ക്കാ​തെ അ​പ​മാ​നി​ച്ചെ​ന്നാ​ണ് പ​രാ​തി.ഓ​ട്ടോ സ്‌​റ്റാ​ൻ​ഡി​ൽ 30 ഓ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എ​ല്ലാ​വ​രും പി​ന്നി​ൽ​പോ​യി ചോ​ദി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. ഈ ​സ​മ​യം നേ​രി​യ മ​ഴ​യു​ണ്ടാ​യി​രു​ന്നു. കൈ​ക്കു​ഞ്ഞ് കൈ​യി​ലു​ള്ള​തി​നാ​ൽ ഓ​രോ ഓ​ട്ടോ ഡ്രൈ​വ​റോ​ടും ഓ​ട്ടം പോ​കു​മോ എ​ന്നു ചോ​ദി​ച്ചു ന​ട​ക്കേ​ണ്ടി വ​ന്നു. എ​ല്ലാ​വ​രും ഒ​രു​പോ​ലെ ഒ​ഴി​ഞ്ഞു​മാ​റി. ഈ​സ​മ​യം ഒ​രു​പാ​ടു യാ​ത്ര​ക്കാ​ർ ഇ​ത്ത​ര​ത്തി​ൽ ഓ​ട്ടോ​ക്കാ​രോ​ടു കെ​ഞ്ചി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ടു​വി​ൽ ഏ​റ്റ​വും ആ​ദ്യം പാ​ർ​ക്ക് ചെ​യ്ത ഓ​ട്ടോ​യി​ൽ ക​യ​റാ​ൻ ചെ​ന്ന​പ്പോ​ൾ അ​തി​ൽ ക​യ​റി​യ മ​റ്റൊ​രു യാ​ത്ര​ക്കാ​ര​നെ വ​ലി​ച്ചി​റ​ക്കു​ന്ന കാ​ഴ്ച​യാ​ണു ക​ണ്ട​ത്. പി​ന്നീ​ട് കു​റ​ച്ചു​മാ​റി​നി​ന്ന്…

Read More

മേയർക്കെതിരേ പത്രസമ്മേളനം;  മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അച്ചടക്കലംഘനം നടത്തിയെന്ന് പരാതി

കൊ​ച്ചി: കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ മേ​യ​ർ സൗ​മി​നി ജെ​യി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പത്രസ​മ്മേ​ള​നം ന​ട​ത്തി​യ മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റും മു​ൻ ആ​രോ​ഗ്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​യു​മാ​യ വി.​കെ. മി​നി​മോ​ൾ​ക്കെ​തി​രേ എ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗം കൗ​ണ്‍​സി​ല​ർ​മാ​ർ കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​ന് ക​ത്ത​യ​ച്ചു. അ​ധി​കാ​ര​മാ​റ്റ വി​ഷ​യം കെ​പി​സി​സി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കേ, പ​ര​സ്യ​പ്ര​സ്താ​വ​ന ന​ട​ത്തി​യ​തി​ലൂ​ടെ അ​ച്ച​ട​ക്ക​ലം​ഘ​നം ന​ട​ത്തി​യെ​ന്നാ​രോ​പി​ച്ചാ​ണു മി​നി​മോ​ൾ​ക്കെ​തി​രേ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​ബി. സാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് ഇ​ന്ന​ലെ ക​ത്ത​യ​ച്ച​ത്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത മ​റ്റ് അ​ഞ്ചു കൗ​ണ്‍​സി​ല​ർ​മാ​രു​ടെ പേ​രു​ക​ൾ പ​രാ​മ​ർ​ശി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ല. ര​ണ്ട​ര വ​ർ​ഷ​ത്തി​നുശേ​ഷം സ്ഥാ​നം ഒ​ഴി​യ​ണ​മെ​ന്ന മു​ൻ ധാ​ര​ണ അം​ഗീ​ക​രി​ക്കാ​ൻ മേ​യ​ർ ത​യാ​റാ​ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി വി.​കെ. മി​നി​മോ​ളും ഐ ​ഗ്രൂ​പ്പി​ൽനി​ന്നു​ള്ള മാ​ലി​നി കു​റു​പ്പ്, ഗ്രേ​സ് ബാ​ബു ജേ​ക്ക​ബ്, എ.​ആ​ർ. ഷ​മീ​ന, സാ​ഹൃ​ദ സു​രേ​ഷ് ബാ​ബു, എ ​ഗ്രൂ​പ്പി​ൽനി​ന്നു​ള്ള ഡെ​ലീ​ന പി​ൻ​ഹീ​റോ എ​ന്നി​വ​രുമാ​ണു ശ​നി​യാ​ഴ്ച…

Read More

പാലാരിവട്ടം പാലം; പ്ര​തി​ക​ളു​ടെ ലാ​പ്‌​ടോ​പ്പു​ക​ളും  പ​ണ​മി​ട​പാ​ടു​ക​ളും പ​രി​ശോ​ധി​ക്കും

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ ഒ​ന്ന് മു​ത​ല്‍ നാ​ല് വ​രെ​യു​ള്ള പ്ര​തി​ക​ളു​ടെ ലാ​പ്ടോ​പ്പും പ​ണ​മി​ട​പാ​ടു​ക​ളും വി​ശ​ദ​മാ​യി പ​രി​ശോ​ധി​ക്കു​മെ​ന്ന് വി​ജി​ല​ന്‍​സ്. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​മ​രാ​മ​ത്ത് മു​ന്‍ സെ​ക്ര​ട്ട​റി ടി.​ഒ.​സൂ​ര​ജ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളി​ല്‍ നി​ന്നും ലാ​പ്‌​ടോ​പ്പു​ക​ളും മ​റ്റു ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ളും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. എ​ന്നാ​ല്‍, ഇ​വ തു​റ​ന്ന് പ​രി​ശോ​ധി​ക്കാ​നു​ള്ള പാ​സ്‌​വേ​ര്‍​ഡു​ക​ള്‍ ല​ഭ്യ​മാ​യി​രു​ന്നി​ല്ല. ഇ​ക്കാ​ര്യം പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചി​രു​ന്നു. പ്ര​തി​ക​ള്‍​ക്കു ജാ​മ്യം ന​ല്‍​കി​യ കോ​ട​തി ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ പാ​സ്‌​വേ​ര്‍​ഡ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റ​ണ​മെ​ന്ന് നി​ര്‍​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്. ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി പു​റ​ത്തി​റ​ങ്ങി​യാ​ല്‍ പ്ര​തി​ക​ളി​ല്‍ നി​ന്നും ര​ഹ​സ്യ പി​ന്‍​ന​മ്പ​റു​ക​ള്‍ വാ​ങ്ങു​മെ​ന്നും വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്നും പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം പ​റ​ഞ്ഞു. പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം നി​ര്‍​മാ​ണ സ​മ​യ​ത്ത് ടി.​ഒ സൂ​ര​ജ് കോ​ടി​ക​ളു​ടെ സ്വ​ത്ത് വാ​ങ്ങി​യെ​ന്ന് വി​ജി​ല​ന്‍​സ് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​ത​ട​ക്ക​മു​ള്ള വി​വ​ര​ങ്ങ​ള്‍ ഇ​ല​ക്ട്രോ​ണി​ക്സ് ഉ​പ​ക​ര​ങ്ങ​ളും കേ​സി​ലെ മു​ഖ്യ ആ​സൂ​ത്ര​ക​നാ​യ ഒ​ന്നാം പ്ര​തി സു​മി​ത് ഗോ​യ​ലു​മാ​യി…

Read More

കൊ​ച്ചി കോ​ർ​പ​റേ​ഷ​നി​ലെ നേതൃമാറ്റം; കോ​ണ്‍​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​രു​ക​ൾ ശ​ക്ത​മാ​കുന്നു; വിട്ടുവീഴ്ച്ചയ്ക്കില്ലാതെ ഘടകകക്ഷികളും

കൊ​ച്ചി: മേ​യ​ർ മാ​റ്റ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ണ്‍​ഗ്ര​സി​ൽ ഗ്രൂ​പ്പ് പോ​രു​ക​ൾ ശ​ക്ത​മാ​കു​ന്പോ​ൾ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ ഭ​ര​ണ​സ​മി​തി​യി​ൽ നേ​തൃ​മാ​റ്റം വേ​ണ​മെ​ന്ന ആ​വ​ശ്യം പ​ര​സ്യ​മാ​ക്കി യു​ഡി​എ​ഫ് ഘ​ട​ക​ക​ക്ഷി​ക​ൾ. മു​ൻ ധാ​ര​ണ​പ്ര​കാ​രം മേ​യ​ർ ഉ​ൾ​പ്പെ​ടെ എ​ല്ലാ സ്ഥി​രം സ​മി​തി​യി​ലും നേ​തൃ​മാ​റ്റം ന​ട​പ്പാ​ക്ക​ണ​മെ​ന്നു മു​സ്ലിം ലീ​ഗും കേ​ര​ളാ കോ​ണ്‍​ഗ്ര​സ്-​എ​മ്മും ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. തീ​രു​മാ​നം എ​ത്ര​യും വേ​ഗം ന​ട​പ്പാ​ക്കി​യി​ല്ലെ​ങ്കി​ൽ ജി​ല്ലാ ക​മ്മി​റ്റി​ക​ൾ ചേ​ർ​ന്നു തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​ലോ​ചി​ക്കു​മെ​ന്നും ഇ​രു പാ​ർ​ട്ടി​ക​ളു​ടെ​യും ജി​ല്ലാ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി. മേ​യ​ർ സൗ​മി​നി ജെ​യി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ​സ​മി​തി അ​ധി​കാ​ര​ത്തി​ലേ​റി​യ ഘ​ട്ട​ത്തി​ൽ ത​ന്നെ ര​ണ്ട​ര വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ല്ലാ സ്ഥാ​ന​ങ്ങ​ളി​ലും നേ​തൃ​മാ​റ്റം ഉ​ണ്ടാ​കു​മെ​ന്നു ധാ​ര​ണ എ​ടു​ത്തി​രു​ന്ന​താ​യി കേ​ര​ള കോ​ണ്‍​ഗ്ര​സ് -എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​സ​ഫ്, മു​സ്ലിം ലീ​ഗ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി സെ​ക്ര​ട്ട​റി ടി.​കെ. അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​റ​ഞ്ഞു. യു​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി​യി​ൽ കോ​ണ്‍​ഗ്ര​സി​ലെ​യും ഘ​ട​ക​ക​ക്ഷി പാ​ർ​ട്ടി​ക​ളി​ലെ​യും നേ​താ​ക്ക​ൾ ഒ​രു​മി​ച്ചെ​ടു​ത്ത തീ​രു​മാ​ന​മാ​ണ്. ര​ണ്ട​ര വ​ർ​ഷം ക​ഴി​ഞ്ഞ​പ്പോ​ൾ യു​ഡി​എ​ഫ്…

Read More