മൂവാറ്റുപുഴ: നഗരത്തിലെ റോഡുകളിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ അപകടങ്ങൾക്കു കാരണമാകുന്നു. കച്ചേരിത്താഴം, ചെറിയപാലം, ആശ്രമം, സ്വകാര്യ ബസ്റ്റാന്റ് ജംഗ്ഷൻ, ഹോസ്റ്റൽപടി എന്നിവിടങ്ങളിലാണ് റോഡിൽ ഗർത്തങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. ഇതുമൂലം ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. കുഴികൾ രൂപപ്പെട്ടിരിക്കുന്നതു മൂലം വാഹനങ്ങൾ ഇഴഞ്ഞു നീങ്ങുന്നത് ഗതാഗതകുരുക്കിനും കാരണമാകുന്നുണ്ട്. കഴിഞ്ഞദിവസം കച്ചേരിത്താഴത്തെ ചെറിയപാലത്തിലെ കുഴിയിൽ വീണ് നിന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് മുടവൂർ സ്വദേശി മരിച്ചിരുന്നു. വഴിവിളക്ക് ഇല്ലാത്തതിനാൽ കുഴിശ്രദ്ധയിൽപ്പെടാതിരുന്നതാണ് അപകടത്തിന് കാരണമായത്. പാലത്തിനോടു ചേർന്ന് വൻ ഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. ഇതു പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. ആശ്രമം ബസ് സ്റ്റാന്റിന്റെ മുന്നിൽ രൂപപ്പെട്ടിരിക്കുന്ന കുഴികൾ മൂലം ബസ് തിരിഞ്ഞു കയറുന്നതിന്റെ മെല്ലെപ്പോക്ക് ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. ഹോസ്റ്റൽ ജംഗ്ഷനിലും വൻഗർത്തമാണ് രൂപപ്പെട്ടിരിക്കുന്നത്. വിദ്യാർഥികളടക്കം നിരവധിയാളുകൾ ബസ് കാത്തുനിൽക്കുന്ന സ്റ്റോപ്പിനടുത്താണ് കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. തൊടുപുഴ ഭാഗത്തു നിന്നും വേഗത്തിൽവരുന്ന വാഹനങ്ങൾ അടുത്തെത്തുന്പോഴാണ് കുഴികൾ ശ്രദ്ധയിപ്പെടുന്നത്.…
Read MoreCategory: Kochi
ബാഹുബലിക്ക് പിന്നാലെ റോക്കിയായും; ഡബ്ബിംഗിൽ അരുണ് താരമാകുന്നു
അനിൽ തോമസ് കൊച്ചി: ബ്രഹ്മാണ്ഡ ബാഹുബലിക്ക് പിന്നാലെ റോക്കിയായും എത്തി ഡബ്ബിംഗ് രംഗത്തെ താരമായി മാറുകയാണ് പറവൂർ ഏഴിക്കര സ്വദേശിയായ സി.എം.അരുൺ. തെലുങ്കിൽ നിന്നുള്ള പുതിയ മൊഴിമാറ്റ ചിത്രമായ കെജിഎഫിൽ നടൻ യാഷ് അവതരിപ്പിച്ചിരിക്കുന്ന നായക കഥാപാത്രമായ റോക്കിക്കാണ് അരുണ് തന്റെ ശബ്ദം നൽകിയിരിക്കുന്നത്. വീരനായകൻമാർക്ക് എന്നപോലെ പ്രണയ നായകൻമാർക്കും ഒരുപോലെ ചേരുന്നു എന്നതാണ് അരുണിന്റെ ശബ്ദത്തെ മൊഴിമാറ്റ സിനി മകളിൽ ശ്രദ്ധേയമാക്കുന്നത്. കാമുകനും വീരയോദ്ധാവിനും ഒക്കെ ജീവസുറ്റ കഥാപാത്രങ്ങളെ സമ്മാനിക്കുന്നതിൽ അരുണിന്റെ ശബ്ദത്തിന്റെ പങ്ക് വലുതാണ്. ഡബ്ബിംഗ് രംഗത്ത് പത്ത് വർഷത്തെ പരിചയമുള്ള അരുണ് അശ്വാരുഢനിൽ ശബ്ദം നൽകിയാണ് ഈ രംഗത്തേക്ക് കടന്നുവന്നത്. മാടന്പിയിൽ മോഹൻലാലിന്റെ കുട്ടിക്കാലം അഭിനയിച്ച അശ്വിൻ മേനോനു ശബ്ദം നൽകിയതോടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പ്രാഞ്ചിയേട്ടൻ, കീർത്തിചക്ര, കുരക്ഷേത്ര, ജോർജേട്ടൻസ് പൂരം, പുത്തൻപണം, സണ്ഡേ ഹോളിഡേ തുടങ്ങിയ ചിത്രങ്ങളിൽ ശബ്ദം നൽകി. പൃഥ്വിരാജ്,…
Read Moreമകനും മരുമകനും കൊലക്കേസ് പ്രതിയായ സുഹൃത്തും ! എക്സൈസിനെ ആക്രമിച്ച് പ്രതിയെ രക്ഷപ്പെടുത്തിയ സംഭവം; മൂന്നുപേർക്കായി തെരച്ചിൽ വ്യാപകമാക്കി പോലീസ്
വൈപ്പിൻ: മകനും മരുമകനും കൊലക്കേസ് പ്രതിയായ സുഹൃത്തും കൂടി എക്സൈസ് സംഘത്തെ ആക്രമിച്ച് രക്ഷപ്പെടുത്തിയ അബ്കാരി കേസിലെ പ്രതി ഞാറക്കൽ എളങ്കുന്നപ്പുഴ ആന്റി എന്ന് വിളിക്കുന്ന ആന്റണി (58) കഴിഞ്ഞദിവസം അറസ്റ്റിലായെങ്കിലും രക്ഷപ്പെടാൻ സഹായിച്ചവർക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പകൽ നാട്ടിൽ നിൽക്കാത്ത മൂവരും രാത്രികാലങ്ങളിൽ ഞാറക്കൽ എത്തുന്നുണ്ടെന്ന് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ഇതനുസരിച്ചാണ് പോലീസ് നീങ്ങുന്നത്. അബ്കാരി കേസിൽ വാറണ്ടുള്ള പ്രതിയെ അന്വേഷിച്ച് കഴിഞ്ഞ ഓഗസ്റ്റ് 25 ന് രാത്രിയിലായിരുന്നു ഞാറക്കൽ എക്സൈസ് സംഘം പ്രതിയുടെ വീട്ടിലെത്തിയത്. കൈയോടെ പിടികൂടി കൈവിലങ്ങണിയിച്ച് ജീപ്പിൽ കയറ്റാൻ ഒരുങ്ങുന്നതിനിടെ പ്രതിയുടെ മകനും മരുമകനും കൊലക്കേസ് പ്രതിയായ മറ്റൊരു സുഹൃത്തും ചേർന്ന് എക്സൈസ് സംഘത്തെ ആക്രമിക്കുകയും കൈവിലങ്ങുമായി പ്രതി രക്ഷപ്പെടുകയുമായിരുന്നു. ഇതിനുശേഷം ഇയാളും കുടുംബവും ഒളിവിലായിരുന്നു. ഇയാൾ ഇടക്കിടെ രാത്രികാലങ്ങളിൽ വീട്ടിൽ എത്തുന്നുണ്ടെന്ന രഹസ്യവിവരം പോലീസിനു ലഭിച്ചതിനെത്തുടർന്ന് കാത്തിരുന്നാണ് ഇയാളെ…
Read Moreപള്ളിപ്പുറം പീഡനം: റിട്ട. പോലീസുകാരനുൾപ്പെടെ മൂന്നുപേരെ പോലീസ് തെരയുന്നു
ചെറായി : കളമശേരി സ്വദേശിനിയായ 14കാരിയെ പള്ളിപ്പുറത്ത് കൊണ്ടുവന്ന് പീഡിപ്പിച്ച കേസിൽ ഒരു റിട്ടയേർഡ് പോലീസുകാരനുൾപ്പെടെ മൂന്ന് പേരെ മുനന്പം പോലീസ് തെരയുന്നു. കേസെടുത്തതോടെ ഒളിവിൽ പോയ മൂവരും മുൻകൂർ ജാമ്യത്തിനു ശ്രമിക്കുന്നുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന. ബാലിക ആദ്യം മജിസ്ട്രേറ്റിനു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ രണ്ട് ഘട്ടങ്ങളിലായി മൂന്നു പേരെ പോലീസ് കഴിഞ്ഞമാസം അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയിരുന്നു. പള്ളിപ്പുറം കോവിലകത്തും കടവ് വലിയവീട്ടിൽ വിബിൻ റോക്കി -26, പാറയിൽ വീട്ടിൽ സാം ആന്റണി -20 , തിരുവനന്തപുരം വെള്ളനാട് സൂര്യഭവനിൽ വിനോദ് എസ് .കുമാർ -20 എന്നിവരാണ് ആദ്യം അറസ്റ്റിലായത്. വിനോദ് പള്ളിപ്പുറത്തെ ഒരു ബോട്ട് യാർഡിലും ബാക്കി രണ്ട് പേർ ഇപ്പോൾ പോലീസ് തെരയുന്ന റിട്ടയേർഡ് പോലീസുകാരന്റെ വീട്ടിലും വെച്ചാണ് ബാലികയെ പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഇതിനു ശേഷം മറ്റൊരു ദിവസം ഈ…
Read Moreഓപ്പറേഷൻ നീട്ടി ഡോക്ടറുടെ ക്രൂരത; പ്രതിഷേധം ശക്തമാകുന്നു
കളമശേരി: അപകടത്തിൽപ്പെട്ട് തുടയെല്ല് പൊട്ടിയെത്തിയ രോഗിയുടെ ഓപ്പറേഷൻ 18 ദിവസത്തേക്ക് നീട്ടി വച്ച എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഡോക്ടർക്കെതിരേ നടപടി വേണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ എട്ടിന് അപകടത്തിൽപ്പെട്ട ചോറ്റാനിക്കര സ്വദേശി കോവിലകം ശ്രീകുമാറി(46) ന്റെ ഓപ്പറേഷനാണ് അകാരണമായി നീട്ടിവച്ചത്. മാധ്യമങ്ങളിൽ വാർത്ത വന്നതിനെത്തുടർന്ന് ഇന്നലെ രാവിലെ ഏഴിന് ഓപ്പറേഷൻ നടത്തി. ശ്രീകുമാർ സുഖം പ്രാപിച്ച് വരികയാണ്. കാലിന്റെ മുട്ടിന് താഴെ കമ്പിയിട്ട ശ്രീകുമാർ വേദന കടിച്ചമർത്തിയാണ് 18 ദിവസം കാൽ തൂക്കിയിട്ട് കിടന്നത്. എന്നാൽ എന്തുകൊണ്ടാണ് ഇത്ര ദിവസം വേണ്ടിവന്നതെന്ന് പ്രതികരിക്കാൻ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ, ആർഎംഒ, മെഡിക്കൽ സൂപ്രണ്ട് എന്നിവർ തയാറായില്ല. എറണാകുളം നോർത്തിലെ ഒരു കെട്ടിടത്തിൽ ഷീറ്റ് മാറ്റിയിടുന്നതിനിടെ കാൽ വഴുതി താഴെ വീണാണ് ശ്രീകുമാറിന് പരിക്കേറ്റത്. വീഴ്ചയിൽ തുടയെല്ല് പൊട്ടിയതിനെത്തുടർന്ന് ചികിത്സയ്ക്കായി എറണാകുളം ഗവ. മെഡിക്കൽ കോളജിൽ എത്തിക്കുകയായിരുന്നു. അന്നുതന്നെ കാലിന്റെ…
Read Moreആലുവയിൽ മോഷണ പരന്പര തുടരുന്നു; കവർച്ചക്കാർ കണ്ണുവയ്ക്കുന്നത് ആരാധനാലയങ്ങളിൽ
ആലുവ: ശനിയാഴ്ച രാത്രി ആലുവ നഗരത്തിലും പരിസരത്തുമായി നടന്നത് രണ്ട് കവർച്ചകൾ. ആലുവ അൻസാർ ലെയ്നിൽ മിഷനറി ഫാദേഴ്സിന്റെ ആശ്രമത്തിൽനിന്നു രണ്ട് ലക്ഷത്തിൽപ്പരം രൂപയും പുതിയ വാച്ചും കുട്ടമശേരി ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിന്റെ ഓഫീസും ഭണ്ഡാരവും കുത്തിത്തുറന്ന് 16000 രൂപയും കവർന്നു. ക്രിസ്മസ് അവധിയായതോടെ വീടുകളും സ്ഥാപനങ്ങളും ആളൊഴിയുന്ന അവസരം മുതലാക്കാനുള്ള തയാറെടുപ്പിലാണ് കവർച്ചാ സംഘങ്ങൾ. പോലീസ് സേനയിലെ അംഗബലം കുറവായതിനാൽ യഥാസമയങ്ങളിൽ റോന്ത് ചുറ്റാൻ കഴിയാത്തത് മോഷ്ടാക്കൾക്ക് അനുഗ്രഹമായി മാറുകയാണ്. മിഷനറി ഫാദേഴ്സിന്റെ ആശ്രമത്തിലെ സുപ്പീരിയർ ഫാ. ഷിന്റോ ചാലിലിന്റെ മുറിയുടെ വാതിൽ വെട്ടിപ്പൊളിച്ചായിരുന്നു കവർച്ച. ശനിയാഴ്ച വൈകിട്ട് ഗോതുരുത്തിനടുത്തൊരു പള്ളിയിൽ പോയി ഇന്നലെ രാത്രി ഫാ. ഷിന്റോ ആശ്രമത്തിൽ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. ബാഗിനകത്താക്കി മേശയിൽ സൂക്ഷിച്ചിരുന്ന പണമാണ് കവർന്നത്. ഒരു പുതിയ വാച്ചും കാണാതായിട്ടുണ്ട്. ഫാ. ഷിന്റോയോടൊപ്പം ഇവിടെ താമസിച്ചിരുന്ന മൂന്ന്…
Read Moreപ്രഖ്യാപനം കഴിഞ്ഞിട്ട് രണ്ടു വർഷം ! ചെറായി മദർബീച്ച്, കായലോര ടൂറിസം പദ്ധതികൾ പ്രഖ്യാപനത്തിൽ ഒതുങ്ങി
വൈപ്പിൻ: ചെറായി ബീച്ചിനെ മദർബീച്ചാക്കി വൈപ്പിൻകരയിലെ മറ്റു ബീച്ചുകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള കടലോര ടൂറിസം പദ്ധതിയും മുളവുകാട് – കടമക്കുടി മേഖലയെ ബന്ധപ്പെടുത്തിയുള്ള കായലോര ടൂറിസം പദ്ധതിയും പ്രഖ്യാപനം കഴിഞ്ഞ് രണ്ടര വർഷമാകാറായിട്ടും പ്രാബല്യത്തിലായില്ല. 2016 ഓഗസ്റ്റിലായിരുന്നു ഇതുസംബന്ധിച്ച് പ്രഖ്യാപനം ഉണ്ടായത്. ടൂറിസം ഡെവലപ്മെന്റ് കോർപറേഷൻ, ഡിടിപിസി, കോസ്റ്റൽ ഏരിയ ഡെവലപ്മെന്റ് കോർപറേഷൻ, ഇറിഗേഷൻ എന്നീ വകുപ്പുകളുടെ സംയുക്ത സഹകരണത്തിലാണ് പദ്ധതി വിഭാവനം ചെയ്തിരുന്നത്. രണ്ടര വർഷം മുന്പ് ബന്ധപ്പെട്ട അധികൃതരുടെ യോഗത്തിൽ പദ്ധതി സംബന്ധിച്ച് മാസ്റ്റർ പ്ലാൻ തയാറാക്കി സംസ്ഥാന ടൂറിസം അപ്രൂവൽ കമ്മിറ്റി മുന്പാകെ സമർപ്പിക്കാൻ എസ്. ശർമ്മ എംഎൽഎ ടൂറിസം വകുപ്പിനു നിർദ്ദേശം നൽകിയിരുന്നതാണ്. കായലോര ടൂറിസത്തിനും ബീച്ച് ടൂറിസത്തിനും വെവ്വേറെ പദ്ധതികൾ തയാറാക്കാനാണ് ഉദ്ദേശിച്ചിരുന്നത്. നഗരത്തിൽനിന്ന് എത്തുന്ന ടൂറിസ്റ്റുകൾക്ക് കായലിന്റെയും കടലിന്റെയും ഭംഗി ആസ്വദിച്ച് ചരിത്രസ്മരണയുണർത്തുന്ന മുസിരിസും ഉൾപ്പെട്ട ടൂറിസം കോറിഡോറാക്കി വൈപ്പിനെ…
Read Moreക്രിസ്മസ്-പുതുവത്സര ആഘോഷം ! ലഹരി വസ്തുക്കൾ ഒഴുകും; കൊച്ചിയിൽ കർശന പരിശോധന
കൊച്ചി: ക്രിസ്മസ്-പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിലേക്കും സമീപപ്രദേശങ്ങളിലേക്കും കൂടുതൽ ലഹരി വസ്തുക്കൾ ഒഴുകമെന്ന വിവരത്തെത്തുടർന്ന് കർശന പരിശോധനകൾക്കൊരുങ്ങി പോലീസ്, എക്സൈസ് അധികൃതർ. ജില്ലയുടെ മുക്കിലും മൂലയിലും പരിശോധനകൾ തുടരുമെന്ന് അധികൃതർ പറഞ്ഞു. മദ്യം, മയക്കുമരുന്ന് തുടങ്ങിയുടെ ഒഴുക്ക് തടയുന്നതിനും ആഘോഷങ്ങളോടനുബന്ധിച്ച് അക്രമങ്ങൾ തടയുന്നതിനുമാണ് അധികൃതർ മുൻതൂക്കം നൽകുന്നത്. ഏതാനും ആഴ്ചകളായി സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ നടക്കുന്ന പരിശോധനകളിൽ കോടിക്കണക്കിന് രൂപ വിലയുള്ള മയക്കുമരുന്നുകളും ലക്ഷങ്ങളുടെ നിരോധിത പുകയില ഉത്പന്നങ്ങളും അടക്കമുള്ളവയാണു പിടിച്ചെടുത്തിരുന്നത്. കൊച്ചിയിൽ വിവിധയിടങ്ങളിൽ നടക്കുന്ന ആഘോഷങ്ങളിൽ ലഹരി ഉപയോഗം ഉണ്ടാകാമെന്ന നിഗമനത്തിൽ വരും സമയങ്ങളിലും പരിശോധന കർശനമാക്കുമെന്ന് അധികൃതർ വ്യക്തമാക്കുന്നു. കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസതുക്കളുടെ ഒഴുക്കും വർധിക്കുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. യുവാക്കൾ ഉൾപ്പെടെയാണു കഞ്ചാവ് വാഹകരാകുന്നത്. സ്ഥിരം കുറ്റവാളികൾക്കു പുറമേ ആഘോഷങ്ങളോടനുബന്ധിച്ചുള്ള ചെലവുകൾക്കായി പണം കണ്ടെത്താനും ചിലർ കടത്തുകൾക്കു കൂട്ടുനിൽക്കുന്നതായാണു വിവരം. തമിഴ്നാട്ടിൽനിന്നടക്കം കഞ്ചാവ് എത്തിച്ചാണു…
Read Moreഎറണാകുളത്ത് പോലീസുകാരന്റെ കണ്ണിൽ “കറിയാക്രമണം’ നടത്തി രക്ഷപ്പെട്ട പ്രതി പിടിയിൽ
പാലക്കാട്: പോലീസുകാരന്റെ കണ്ണിൽ കറിയൊഴിച്ചശേഷം കസ്റ്റഡിയിൽനിന്നു രക്ഷപ്പെട്ട യുവാവ് പിടിയിൽ. പൊന്നാനി സ്വദേശി തഫ്സീർ ദർവേഷിനെ തൃത്താല പോലീസാണ് അറസ്റ്റ് ചെയ്തത്. എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിൽ ഈ മാസം അഞ്ചിനു പുലർച്ചെ മൂന്നരയോടെയായിരുന്നു സംഭവം. പുലർച്ചെ പ്രാഥമികാവശ്യം നിറവേറ്റണമെന്നു പറഞ്ഞ കൂട്ടുപ്രതി മുഹമ്മദ് അസ്ലമിനെ പുറത്തുകൊണ്ടുപോയി തിരികെ കൊണ്ടുവരുന്പോൾ തഫ്സീർ, ഡിസ്പോസബിൾ ഗ്ലാസിൽ കരുതിയിരുന്ന കറി പാറാവുകാരനായ പോലീസുകാരന്റെ കണ്ണിലേക്ക് ഒഴിക്കുകയും ഇരു പ്രതികളും ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയുമായിരുന്നു. കൂട്ടുപ്രതി മലപ്പുറം സ്വദേശി മുഹമ്മസ് അസ്ലം രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും മൽപ്പിടിത്തത്തിലൂടെ പോലീസ് കീഴടക്കി. സ്റ്റേഷനിലെ മറ്റ് പോലീസുകാർ ചേർന്ന് കീഴടക്കാൻ ശ്രമിച്ചെങ്കിലും തഫ്സീർ രക്ഷപ്പെട്ടു. എറണാകുളം ബ്രോഡ്വേയിലും മാർക്കറ്റ് പരിസരത്തും മോഷണം നടത്തിയ കേസുമായി ബന്ധപ്പെട്ട് റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതികളാണ് ഇവർ. രാത്രി നൽകിയ ഭക്ഷണത്തോടൊപ്പമുണ്ടായിരുന്ന കറി കളയാതെ സൂക്ഷിച്ചാണ് ഇവർ ആക്രമണം നടത്തിയത്.
Read Moreകൊച്ചിയിലെ വെടിവയ്പ്: ഒരാഴ്ചപിന്നിടുന്നു; പിന്നിൽ കുഴൽപണമിടപാട് ?
സൂര്യനാരായണൻ കൊച്ചി: ബ്യൂട്ടിപാർലർ വെടിവയ്പ് കേസിനു പിന്നിൽ കുഴൽപണമിടപാടും പോലീസ് അന്വേഷിക്കുന്നു. സിനിമ നടി ലീന മരിയ പോളിന്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടിപാർലറിൽ എത്തി രണ്ടംഗസംഘം വെടിവയ്ക്കാൻ ധൈര്യം കാണിക്കണമെങ്കിൽ അതിനു പിന്നിൽ ആസൂത്രീത നീക്കമാണെന്നു പോലീസ് വിലയിരുത്തുന്നു. നടിയും നടിയുടെ പങ്കാളിയും ചേർന്നു നടത്തിയ തട്ടിപ്പും കുഴൽപ്പണമിടപാടുകളും അന്വേഷിക്കേണ്ട സ്ഥിതിയിലേക്കു കാര്യങ്ങൾ നീങ്ങുകയാണ്. നടിയുടെ പങ്കാളി സുകേഷ് കൊച്ചിയിൽ എത്തിയിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നു. പോലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഇവിടെ എത്തിയിരുന്നതായും റിസോർട്ടുകളിൽ താമസിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ സമയങ്ങളിൽ ഇയാളൊടൊപ്പം ചേർന്നു ഇവർ സ്വത്തുകൾ വാങ്ങുകയും വിൽക്കുകയും ചെയ്തിട്ടുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. കൊച്ചി കുഴൽപ്പണമിടപാടുകളുടെ കേന്ദ്രമാണ്. അതിൽ സഹായികളായി ലോക്കൽ ക്രിമിനലുകളുമുണ്ട്. വെടിവയ്പ്പിനും പിന്നിൽ കുഴൽപണ ഇടപാടാണെന്ന സംശയം ബലപ്പെടുന്നുണ്ട്. കൊച്ചിയിലെത്തിയ വൻതുകയുടെ കുഴൽപ്പണം വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണോ വെടിവയ്പ്പിനു പിന്നിലെന്നും പോലീസ് അന്വേഷിച്ചു…
Read More