അഹമ്മദിയ വിഭാഗക്കാർക്കുനേരേയുള്ള പാക് വിവേചനം; നടപടി സ്വീകരിക്കണമെന്നു മ​നു​ഷ്യാ​വ​കാ​ശ പ്രവർത്തകർ

ജ​നീ​വ: പാ​ക്കി​സ്ഥാ​നി​ൽ അ​ഹ​മ്മ​ദി​യ വി​ഭാ​ഗ​ത്തി​നു​നേ​രേ തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന വി​വേ​ച​ന​വും അ​ക്ര​മ​ങ്ങ​ളും അ​വ​സാ​നി​പ്പി​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നു മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ. അ​ക്ര​മി​ക​ൾ ശി​ക്ഷ​യി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും യു​എ​ന്നി​ലെ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ജ​നീ​വ​യി​ൽ പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് ഇ​സ്‌​ലാ​മാ​ബാ​ദി​നോ​ട് ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

മ​ത​ത്തി​ന്‍റെ പേ​രി​ൽ അ​ഹ​മ്മ​ദി​യ വി​ഭാ​ഗം കൊ​ടി​യ പീ​ഡ​ന​ങ്ങ​ൾ​ക്കി​ര​യാ​കു​ന്നു. സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ലും അ​നു​ഭ​വി​ക്കു​ന്നു. പാ​ക് സ​ർ​ക്കാ​രി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ​യാ​ണ് ഇ​ത്ത​രം ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. രാ​ജ്യ​ത്തു നി​ല​നി​ൽ​ക്കു​ന്ന ഭ​യാ​ന​ക​മാ​യ അ​ന്ത​രീ​ക്ഷം കാ​ര​ണം വ്യ​ക്തി​ക​ൾ​ക്കോ, സ്ഥാ​പ​ന​ങ്ങ​ൾ​ക്കോ ന്യൂ​ന​പ​ക്ഷ വി​ഭാ​ഗ​ങ്ങ​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കും അ​ന്ത​സി​നും വേ​ണ്ടി സം​സാ​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യാ​ണെ​ന്നും യു​എ​ൻ‌ സം​ഘം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.

അ​ഹ​മ്മ​ദി​യ​ക്കാ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ൾ​ക്കു​നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ, ശ​വ​കു​ടീ​ര​ങ്ങ​ൾ ത​ക​ർ​ക്ക​ൽ, മ​ത​പ​ര​മാ​യ വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ലെ പ്രാ​ർ​ഥ​ന ത​ട​സ​പ്പെ​ടു​ത്ത​ൽ, ആ​ചാ​ര​ങ്ങ​ളു​ടെ പേ​രി​ൽ അ​റ​സ്റ്റ് ചെ​യ്യ​ൽ, വി​ദ്വേ​ഷ പ്ര​സം​ഗ​ങ്ങ​ൾ എ​ന്നി​വ നി​ര​ന്ത​രം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്. ഏ​തൊ​രു വ്യ​ക്തി​ക്കും ത​ങ്ങ​ളു​ടെ വി​ശ്വാ​സ​ത്തി​ന​നു​സ​രി​ച്ചു ജീ​വി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. ഏ​തു വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട ആ​ളാ​യാ​ലും നി​യ​മ​ത്തി​നു മു​ന്നി​ൽ തു​ല്യ​മാ​യ സം​ര​ക്ഷ​ണം ല​ഭി​ക്ക​ണ​മെ​ന്നും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ർ കൂ​ട്ടി​ച്ചേ​ർ​ത്തു.

മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​ങ്ങ​ൾ ത​ട​യാ​നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി കു​റ്റ​ക്കാ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​നും ഭ​ര​ണ​കൂ​ട​ത്തി​ന് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. അ​ന്താ​രാ​ഷ്ട്ര മ​നു​ഷ്യാ​വ​കാ​ശ നി​യ​മ​ങ്ങ​ൾ​ക്കു വി​രു​ദ്ധ​മാ​യി നി​ല​നി​ൽ​ക്കു​ന്ന നി​യ​മ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ പാ​കി​സ്ഥാ​ൻ ത​യാ​റാ​ക​ണ​മെ​ന്നും യു​എ​ൻ വി​ദ​ഗ്ധ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

1974-ൽ ​പാ​കി​സ്ഥാ​ൻ പാ​ർ​ല​മെ​ന്‍റ് അ​ഹ​മ്മ​ദി​യ സ​മൂ​ഹ​ത്തെ ഇ​സ്‌​ലാം വി​ഭാ​ഗ​ത്തി​ൽ​പ്പെ​ടാ​ത്ത​വ​രാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഒ​രു പ​തി​റ്റാ​ണ്ടി​നു​ശേ​ഷം ത​ങ്ങ​ളെ മു​സ്‌​ലിം​ക​ൾ എ​ന്നു വി​ളി​ക്കു​ന്ന​തി​നും അ​വ​ർ​ക്കു നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി. മ​തം പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നും സൗ​ദി അ​റേ​ബ്യ​യി​ലേ​ക്കു തീ​ർ​ഥാ​ട​ന​ത്തി​നു പോ​കു​ന്ന​തി​നും ഇ​വ​ർ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ വി​ല​ക്കു​ണ്ട്.

Related posts

Leave a Comment