ആലുവ: സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ആലുവ അശോകപുരം സ്വദേശിയായ മധ്യവയസ്ക്കനെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കാൻ നടത്തിയ സംഭവത്തിൽ അറസ്റ്റിലായ പ്രധാനപ്രതിയെ പോലീസിന് കൂടുതൽ ചോദ്യം ചെയ്യലിനായി കോടതി രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടുകൊടുത്തു. കേസിൽ പിടിയിലായ തൃശൂർ സ്വദേശി പൊമേറോയെ ഇന്നലെയും ഇന്നുമായി പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഹണിട്രാപ്പിന്റെ മുഖ്യസൂത്രധാരി ഇരിങ്ങാലക്കുട സ്വദേശിനിയായ ബ്യൂട്ടിപാർലർ ജീവനക്കാരി റിയയടക്കം മൂന്നുപേർ ഒളിവിലാണ്. കേസിനാസ്പദമായ ഭീഷണിപ്പെടുത്തുന്ന നഗ്നചിത്രങ്ങളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊമേറോയിൽനിന്നും കണ്ടെത്താനാകും എന്നാണ് പോലീസിന്റെ നിഗമനം. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട മധ്യവയസ്ക്കനെ പ്രലോഭിപ്പിച്ച് നെടുന്പാശേരിയിലെ അപ്പാർട്ട്മെന്റിൽ വിളിച്ചുവരുത്തി ബ്യൂട്ടിഷൻ റിയ ലൈംഗികവൃത്തിയ്ക്ക് നിർബന്ധിക്കുകയായിരുന്നു. പ്രണയക്കെണിയിൽപ്പെട്ടുപോയ മുൻ പ്രവാസിയായ ഇയാളെ പിന്നീട് ഒളികാമറയാൽ പകർത്തിയ സ്വകാര്യദൃശ്യങ്ങൾ കാണിച്ച് പണം തട്ടാനായിരുന്നു യുവതിയുടെ പദ്ധതി. ഇതിന് അറസ്റ്റിലായ പൊമേറോയുടെയടക്കം സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസിന്റെ നിഗമനം. ദൃശ്യത്തിന്റെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി 17,000 രൂപ…
Read MoreCategory: Kochi
മന്ത്രിക്കു സുരക്ഷ, ജനത്തിന് മർദനം; മന്ത്രിയുടെ വാഹനം കടന്നുപോകാൻ വഴികൊടുത്തില്ലെന്ന് ആരോപിച്ച് ട്രക്ക് ഡ്രൈവർക്ക് പോലീസുകാരുടെ വക ക്രൂരമർദനം; കൊച്ചിയിൽ നടന്ന സംഭവമിങ്ങനെ…
കൊച്ചി: മന്ത്രിയുടെ വാഹനത്തിനു സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പോലീസ് മർദിച്ചതായി ട്രക്ക് ഡ്രൈവറായ യുവാവിന്റെ പരാതി. എറണാകുളം തേവയ്ക്കൽ സ്വദേശി കെ.ആർ. അനിൽകുമാർ ആണു പോലീസിനെതിരേ ആരോപണവുമായി രംഗത്തുവന്നത്. കഴിഞ്ഞ18ന് ആയിരുന്നു പരാതിക്കാധാരമായ സംഭവം. പാലക്കാടുനിന്നു ചരക്ക് കയറ്റിയ ട്രക്കുമായി വരുന്ന വഴി സേലം-തൃശൂർ ഹൈവേയിലെ വീതി കുറവുള്ള ഭാഗത്ത് എത്തിയപ്പോൾ പിന്നാലെ വന്ന മന്ത്രിയുടെ വാഹനം കടന്നുപോകാൻ പ്രയാസമുണ്ടായി. മന്ത്രിയുടെ വാഹനം കടന്നുപോയശേഷം വാഹന പരിശോധനയ്ക്കായി ഹൈവേയിലുണ്ടായിരുന്ന പോലീസുകാർ ട്രക്ക് നിർത്താൻ ആവശ്യപ്പെട്ടു. വാഹനത്തിൽനിന്നു പുറത്തിറങ്ങിയ തന്നോടു മന്ത്രിയുടെ വാഹനം വരുന്നത് കണ്ടുകൂടെ എന്നു ചോദിച്ചു നാലു പോലീസുകാർ ചേർന്നു മർദിക്കുകയായിരുന്നുവെന്ന് അനിൽകുമാർ പറഞ്ഞു. മർദനമേറ്റ് അവശനിലയിലാണ് ആലുവ വരെ വാഹനമോടിച്ചെത്തിയത്. വേദന കൂടിയതിനെത്തുടർന്ന് ആദ്യം അങ്കമാലിയിലും പിന്നീട് ആലുവ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി. പരിക്കേറ്റ് ആശുപത്രിയിലായ വിവരം ആശുപത്രി അധികൃതർ അങ്കമാലി പോലീസിനെ…
Read Moreഒടുവിൽ മനസാക്ഷിക്കു വിട്ടുകൊടുത്തു; വനിതാ മതിൽ വിഷയമായി; എസ്എൻഡിപി ആലുവ യൂണിയനിൽ ഭിന്നത
റിയാസ് കുട്ടമശേി ആലുവ: നവോത്ഥാന മൂല്യങ്ങൾ സംരക്ഷിക്കുകയെന്ന ആശയവുമായി ജനുവരി ഒന്നിന് സംഘടിപ്പിക്കുന്ന വനിതാ മതിലിനെച്ചൊല്ലി എസ്എൻഡിപിയിൽ അഭിപ്രായഭിന്നത രൂക്ഷം. കഴിഞ്ഞ ദിവസം ആലുവയിൽ ചേർന്ന യൂണിയന്റെ നേതൃയോഗത്തിൽ ഇത് മറനീക്കി പുറത്തു വന്നു. വനിതാ മതിൽ വിഷയത്തിൽ യോഗം നേതൃത്വത്തെ പഴിച്ചും സ്തുതിച്ചും നടന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ പ്രവർത്തകരുടെ മനസാക്ഷിക്ക് അനുസരിച്ച് പ്രവർത്തിക്കാൻ വിട്ടുകൊടുത്തു കൊണ്ടാണ് പിരിഞ്ഞത്. എസ്എൻഡിപി ആലുവ യൂണിയനു കീഴിൽ 61 ശാഖകളാണുള്ളത്. ശാഖ പ്രസിഡന്റ്, സെക്രട്ടറി, സഹ ഭാരവാഹികൾ, പോഷകസംഘടനാ ഭാരവാഹികൾ, യൂണിയൻ അംഗങ്ങൾ തുടങ്ങിയവരുടെ യോഗമാണ് വിളിച്ചു ചേർത്തത്. ജനുവരി ഒന്നിലെ വനിതാ മതിലായിരുന്നു യോഗത്തിന്റെ പ്രധാന അജണ്ട. സ്വന്തം തട്ടകമായ ആലുവയിൽ ചേർന്ന നേതൃസമ്മേളനം എസ്എൻഡിപി യോഗം പ്രസിഡന്റ് എം.എൻ. സോമനാണ് ഉദ്ഘാടനം ചെയ്തത്. യോഗനേതൃത്വം എടുത്ത തീരുമാനപ്രകാരം വനിതാ മതിലിൽ പങ്കെടുത്ത് വൻ വിജയമാക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട്…
Read Moreപക്ഷി ഇടിച്ച് വിമാനത്തിന്റെ മടക്കയാത്ര മുടങ്ങി; നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു
നെടുമ്പാശേരി: അബുദാബിയിൽ നിന്നു കൊച്ചിയിലേക്ക് വന്ന ഇത്തിഹാദ് എയർലൈൻസ് വിമാനത്തിൽ പക്ഷിയിടിച്ചതിനെ തുടർന്നു വിമാനത്തിന്റെ തിരിച്ചുള്ള യാത്ര മുടങ്ങി. മടക്കയാത്ര റദ്ദാക്കിയതിനെ തുടർന്ന് വിമാനത്താവളത്തിൽ യാത്രക്കാർ പ്രതിഷേധിച്ചു. ഇന്നലെ രാത്രി 10.30ഓടെ വിമാനം കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ ഇറക്കുന്നതിനിടെയാണ് പക്ഷിയിടിച്ചത്. വിമാനം സുരക്ഷിതമായി ഇറക്കിയെങ്കിലും സാങ്കേതിക തകരാർ സംഭവിച്ചതാണ് 11.30നുള്ള മടക്കയാത്ര മുടങ്ങാൻ കാരണം. മടക്കയാത്രയിലെ 189 ഓളം യാത്രക്കാർ ഇതോടെ വിമാനത്താവളത്തിൽ കുടുങ്ങിയത്. പ്രതിഷേധം കനത്തതോടെ കുറച്ചുപേരെ സമീപത്തെ ഹോട്ടലുകളിലേക്ക് മാറ്റി. മറ്റുള്ളവരും പ്രതിഷേധിച്ചതോടെ അടുത്ത ജില്ലക്കാരായവരെ മടക്കയാത്രയുടെ സൗകര്യം ഒരുക്കിയ ശേഷം അറിയക്കാമെന്ന വ്യവസ്ഥയിൽ തിരികെ വീട്ടിലേക്ക് അയച്ചു.
Read Moreശബരിമലയിലെത്തിയ ലിബിയ്ക്കും കുരുക്കു മുറുകുന്നു; ഫേസ്ബുക്കിലൂടെ മത സ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിന് ലിബിയക്കെതിരേ പോലീസ് കേസ്
കൊച്ചി: ഫേസ്ബുക്കിലൂടെ മത സ്പർധ വളർത്താൻ ശ്രമിച്ചുവെന്ന കുറ്റത്തിനു മറ്റൊരു വനിത കൂടി പോലീസ് കേസിൽ കുടുങ്ങുന്നു.ശബരിമല ദർശനത്തിനെത്തിയപ്പോൾ വിശ്വാസികൾ തടഞ്ഞ വനിതകളിൽ ഒരാളായ ചേർത്തല സ്വദേശി സി.എസ്.ലിബിക്കാണ് കേസ് വന്നിരിക്കുന്നത്. രഹ്ന ഫാത്തിമയെ പോലീസ് അറസ്റ്റു ചെയ്തു കോടതി ജാമ്യത്തിൽ പുറത്തിറങ്ങിയിരിക്കുന്പോഴാണ് ആലപ്പുഴ ചേർത്തല സ്വദേശി സി.എസ്.ലിബിക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്.എറണാകുളം സെൻട്രൽ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. സി.എസ്.സുമേഷ്കൃഷ്ണയുടെ ഹർജിയിൽ എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി പരാതി അന്വേഷിച്ചു നടപടിയെടുക്കാൻ ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്നാണു പോലീസ് നടപടി. കേസെടുത്തെങ്കിലും അറസ്റ്റ് ചെയ്തിട്ടില്ല. ഫേസ് ബുക്കു ഉൾപ്പെടെയുള്ള കാര്യങ്ങൾ പരിശോധിച്ചു വരികയാണെന്നു പോലീസ് അറിയിച്ചു. നേരത്തെ ലിബിക്കെതിരെ പത്തനംതിട്ട പോലീസ് ഐടി ആക്ട് പ്രകാരം മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിന് കേസെടുത്തിരുന്നു. ബിജെപി നൽകിയ പരാതിയിലാണ് മതസ്പർദ്ധ വളർത്താൻ ശ്രമിച്ചതിനു ലിബിയെ പ്രതിയാക്കിയത്. ശബരിമലയിലേക്ക് പുറപ്പെടാൻ ഇറങ്ങിയ…
Read Moreആലുവ ഹണി ട്രാപ്;യുവതിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോ? ദൃശ്യങ്ങൾ കണ്ടെത്താൻ പ്രധാന പ്രതിയെ പോലീസ് കസ്റ്റഡിയിൽ എടുത്തേക്കും
ആലുവ: നഗ്നദൃശ്യങ്ങൾ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ആലുവ അശോകപുരം സ്വദേശിയായ മധ്യവയസ്കനിൽനിന്നും ലക്ഷങ്ങൾ തട്ടാൻ ശ്രമിച്ച കേസിൽ പിടിയിലായ പ്രധാന പ്രതി തൃശൂർ സ്വദേശി പൊമേറോയെ ഇന്ന് കൂടുതൽ തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ ലഭിച്ചേക്കും. കേസിനാസ്പദമായ ദൃശ്യങ്ങളും സംഭവവുമായി ബന്ധപ്പെട്ട് പിടിയിലാകാനുള്ള മുഖ്യസൂത്രധാരിയായ യുവതിയെയും രണ്ട് കൂട്ടാളികളെയും കണ്ടെത്തുവാനായി ഇയാളെ കൂടുതൽ ചോദ്യം ചെയ്യാനാണ് ആലുവ പോലീസിന്റെ തീരുമാനം. കൂടാതെ സംഭവത്തിന് സെക്സ് റാക്കറ്റുമായി ബന്ധമുണ്ടോയെന്നും പരിശോധിക്കും. ഇരിങ്ങാലക്കുട സ്വദേശിയായ ബ്യൂട്ടിപാർലർ ജീവനക്കാരിയായ റിയയെന്ന യുവതിയാണ് ഫേസ്ബുക്ക് സൗഹൃദം വഴി മധ്യവയസ്കനെ വലയിലാക്കിയത്. ഭർത്താവുമായി പിരിഞ്ഞുകഴിയുന്നുവെന്ന് തെറ്റിദ്ധരിപ്പിച്ച് ഇയാളുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ യുവതി പ്രേരിപ്പിക്കുകയായിരുന്നു. ഇതിനായി നെടുന്പാശേരിയിലെ ഒരു അപ്പാർട്ട്മെന്റിൽ വിളിച്ചുവരുത്തി കിടപ്പറ പങ്കിടുകയും ചെയ്തു. ഈ സ്വകാര്യ ദൃശ്യങ്ങൾ ഒളികാമറയിൽ പകർത്തി മുൻ പ്രവാസികൂടിയായ മധ്യവയസ്കനെ ബ്ലാക്ക്മെയിൽ ചെയ്ത് പണം തട്ടാനായിരുന്നു യുവതിയുടെ പദ്ധതി. ഇതിനായാണ് ഇപ്പോൾ…
Read Moreവില്ലേജ് ഓഫീസ് വരാന്തയിൽ മധ്യവയസ്കൻ തൂങ്ങിമരിച്ച സംഭവം; പ്രദേശവാസിക്കെതിരേ ആത്മഹത്യാക്കുറിപ്പുമായി ബന്ധുക്കൾ
കിഴക്കമ്പലം: പട്ടിമറ്റത്ത് വില്ലേജ് ഓഫീസ് വരാന്തയിൽ പട്ടികജാതിക്കാരനായ വികലാംഗൻ തൂങ്ങി മരിച്ച സംഭവത്തിൽ പ്രദേശവാസിക്കെതിരേ ആത്മഹത്യാക്കുറിപ്പുമായി ബന്ധുക്കൾ രംഗത്ത്. പട്ടിമറ്റം നീലിമല ഭാസ്ക്കര (68) നെയാണ് ഇന്നലെ രാവിലെ 9.30 ഓടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിൽ നിന്നുമാണ് മരണത്തിനു കാരണം പ്രദേശവാസിയാണെന്ന് പറയുന്ന കുറിപ്പ് ലഭിച്ചതെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു. ഭാസ്ക്കരനും പ്രദേശവാസിയും തമ്മിൽ ഭൂമി സംബന്ധമായ തർക്കം നേരത്തെ നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഭാസ്ക്കരന്റെ കുടുംബാംഗങ്ങൾ പറയുന്നതിങ്ങനെ: 1991ലാണ് സമീപവാസിയായ ആൾക്ക് അഞ്ച് സെന്റ് സ്ഥലം ഭാസ്ക്കരൻ വിറ്റത്. പട്ടയമില്ലാത്ത ഭൂമിയായിരുന്നു ഭാസ്ക്കരൻ നൽകിയത്. 2008 ൽ സ്ഥലത്തിന്റെ കൈവശ രേഖ ലഭിച്ചതുമുതൽ സമീപവാസി ഭാസ്ക്കരനെ ഭീഷണിപ്പെടുത്തിയിരുന്നു. അതിരില്ലാത്ത ഭൂമിയായതിനാൽ ഇത് അളന്ന് തിരിക്കുന്നത് പ്രയാസമായിരുന്നു. ഇത് മുതലെടുത്ത സമീപവാസി പട്ടയമില്ലാത്ത ഭൂമി തന്നതിനെ ചോദ്യം ചെയ്ത് അതിനടുത്തുള്ള അഞ്ച് സെന്റ് സ്ഥലം കൂടി…
Read Moreശ്രീജിത്തിന്റെ മരണം; പോലീസുകാർ തിരിച്ചു കയറുന്നു ; നീതികിട്ടാതെ ഒരമ്മ
വരാപ്പുഴ: വരാപ്പുഴ ദേവസ്വം പാടം സ്വദേശി ശ്രീജിത്ത് പോലീസ് കസ്റ്റഡിയിൽ അതിക്രൂരമായി മർദനമേറ്റ് മരണപ്പെട്ട കേസിൽ പോലീസുകാരെല്ലാം തിരിച്ചു കയറുന്പോൾ കണ്ണീരു വറ്റാതെ ഒരമ്മ. കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിനു നീതി ലഭിച്ചില്ലെന്നു അലമുറയിടാൻ ഒരമ്മ മാത്രം. പോലീസിനെ തിരിച്ചെടുത്തതിൽ വ്യാപകമായ പ്രതിഷേധമാണുള്ളത്. സസ്പൻഷനിൽ കഴിഞ്ഞ പ്രതികളെ ജോലിയിൽ തിരിച്ചെടുത്തത് തികച്ചും നീതിരഹിതമെന്നും കേസിന്റെ വിചാരണ പോലും നടന്നിട്ടില്ലെന്നും ഭാര്യ അഖില പറഞ്ഞു. പൊട്ടിക്കരയുന്ന ഈ അമ്മയെ ആശ്വസിപ്പിക്കാൻ പോലുമാകാതെ ബന്ധുക്കൾ നിസഹായരായി നിൽക്കുകയാണ്. പ്രതികളായ സിഐ അടക്കമുള്ള പോലീസുകാരെ ജോലിയിൽ തിരിച്ചെടുത്തത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നു മരണപ്പെട്ട ശ്രീജിത്തിന്റെ അമ്മ ശ്യാമള പറയുന്നു. പോലീസിൽ നിന്നും ഞങ്ങൾക്ക് നീതി ലഭിക്കില്ലെന്ന് ഉറപ്പായതായും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നതെന്നും ഈ അമ്മ പറയുന്നു. ഇതിനെതിരേ മുഖ്യമന്ത്രിക്ക് നിവേദനം നൽകും. വീട്ടുകാരും ബന്ധുക്കളുമായി ആലോചിച്ച് തുടർ നടപടികൾ സ്വികരിക്കും. കേസ് സിബിഐ…
Read Moreഅമ്മയുടെ കാമുകനെ ഡാഡിയെന്ന് വിളിക്കാത്തതിന് മക്കൾക്ക് പീഡനം; പിതാവിന്റെ പരാതിയിൽ അമ്മയ്ക്കും കാമുകനുമെതിരേ കേസ്
ചെറായി: അമ്മയുടെ കാമുകനെ ഡാഡിയെന്ന് വിളിക്കാത്തതിനു 14ഉം 11 ഉം വയസുള്ള മക്കളെ ഇരുവരും ചേർന്ന് വായിൽ തുണിതിരുകിയും കത്തികാട്ടിയും ബെൽറ്റിനടിച്ചും പീഡിപ്പിച്ചതായി പരാതി. അയ്യന്പിള്ളിസ്വദേശിയായ വീട്ടമ്മക്കും കാമുകനും എതിരേ വീട്ടമ്മയുടെ ഭർത്താവാണ് പരാതി നൽകിയത്. ചൈൽഡ് ലൈനിൽ നൽകിയ പരാതിയെ തുടർന്ന് മുനന്പം പോലീസ് എത്തി ബാലൻമാരിൽനിന്നു മൊഴിയെടുത്ത് അമ്മക്കും കാമുകനുമെതിരേ ബാലപീഡനത്തിനു കേസെടുക്കുകയായിരുന്നു. വിദേശത്തുള്ള ഭർത്താവുമായി പിണങ്ങി നിൽക്കുന്ന വീട്ടമ്മയുടെ കൂടെയാണ് ഇവരുടെ മക്കൾ രണ്ടുപേരും താമസിക്കുന്നത്. ഒപ്പം അമ്മയുടെ സുഹൃത്ത് എന്ന് പറയുന്ന കാമുകനും താമസിക്കുന്നുണ്ടത്രേ. കുറച്ച് ദിവസം മുന്പ് ഇവർ മക്കളെയും കൂട്ടി അതിരന്പിള്ളിയിൽ ടൂർ പോയ സമയത്താണ് പീഡിപ്പിച്ചതത്രേ. ഇക്കാര്യം മക്കൾ വിദേശത്തുള്ള അച്ഛനെ അറിയിച്ചതിനെ തുടർന്നാണ് ഇദ്ദേഹം ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരം അറിയിച്ചത്.
Read Moreപരിശോധനകളില്ല, നിയന്ത്രണമില്ല;വില്ലനായി സുനാമി ഇറച്ചി വീണ്ടും; ആശങ്കയോടെ ജനങ്ങൾ
കൊച്ചി: ശക്തമായ പരിശോധനകളിലൂടെയും നടപടികളിലൂടെയും തടയാനായ സുനാമി ഇറച്ചിയുടെ വരവു ജില്ലയിൽ വർധിക്കുന്നത് ആശങ്ക പരത്തുന്നു. ക്രിസ്മസ്, പുതുവൽസര വിപണി ലക്ഷ്യമാക്കി ഇതര സംസ്ഥാനങ്ങളിൽനിന്നു കൊണ്ടുവന്ന 250 കിലോ പഴകിയ സൂനാമി ഇറച്ചി കഴിഞ്ഞദിവസം പിടികൂടിയതോടെ ആശങ്ക വർധിച്ചിരിക്കുകയാണ്. ഹോട്ടലുകളിലും തട്ടുകടകളിലേക്കും വിതരണത്തിനെത്തിച്ച ഇറച്ചിയായിരുന്നു ഇത്. കോർപറേഷന്റെയും ഭക്ഷ്യ, ആരോഗ്യവകുപ്പുകളുടെയും പതിവായുള്ള പരിശോധനകൾ കുറഞ്ഞതാണു സുനാമി ഇറച്ചികളുടെ വരവ് കൂടാൻ ഇടയാകുന്നത്. വിധ സർക്കാർ സംവിധാനങ്ങളുടെയും കൊച്ചി കോർപറേഷൻ ആരോഗ്യ വിഭാഗത്തിന്റെയും ശക്തമായ നടപടികളെ തുടർന്നു മൂന്നു വർഷം മുൻപു സുനിമി ഇറച്ചിയെ പിടിച്ചുകെട്ടാനായതാണ്. പരിശോധനങ്ങൾ കുറഞ്ഞതോടെയും നടപടികൾക്ക് അയവു വന്നതോടെയും ഒരു നിയന്ത്രണവുമില്ലാതെ ഇത്തരം നിലവാരം കുറഞ്ഞ ഇറച്ചികൾ അന്യസംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്തിത്തുടങ്ങി. ഹോട്ടൽ, ചെറുഭക്ഷണ ശാലകൾ, തട്ടുകടകൾ, ബോർമെ, സൂപ്പർമാർക്കറ്റുകൾ ഉൾപ്പടെയുള്ളവ ലക്ഷ്യമിട്ടാണ് ഇത്തരം ഇറച്ചികൾ എത്തുന്നത്. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നതാണു സുനാമി…
Read More