കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജിൽ എംബിബിഎസ് പരീക്ഷയ്ക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് കൂട്ടകോപ്പിയടി. ഇതിനെ തുടർന്ന് അവസാന വർഷ എംബിബിഎസ് മെഡിസിൻ ഇന്റേണൽ പരീക്ഷ റദ്ദാക്കി. പരീക്ഷക്കിരുന്ന 92 വിദ്യാർഥികളിൽ 34 പേരിൽ നിന്ന് മൊബൈൽ ഫോണുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പരീക്ഷ റദ്ദാക്കിയത്. മൊബൈൽ ഫോണിൽ വിദ്യാർഥികൾ ഉത്തരങ്ങൾ പങ്കിടാൻ വാട്സ് അപ്പ് ഉപയോഗിച്ചോയെന്നും സംശയം ഉയർന്നിട്ടുണ്ട്. കോപ്പിയടിക്കുന്ന ദൃശ്യങ്ങൾ ഒരു വിദ്യാർഥി ഫോണിൽ പകർത്തി രക്ഷകർത്താവിന് അയച്ചു കൊടുത്തതോടെയാണ് വിവരം പുറത്തറിയുന്നത്. ഇ-മെയിൽ വഴി രക്ഷിതാവ് കോളജിലേക്ക് പരാതി അയച്ചു. ഇതിനെ തുടർന്ന് അധികൃതർ നടത്തിയ പരിശോധനയിലാണ് കൂട്ടകോപ്പിയടി കണ്ടു പിടിക്കുന്നത്. അതേ സമയം ആരോഗ്യ സർവകലാശാലയുടെ നിർദേശപ്രകാരം പരീക്ഷ നടക്കുന്നിടത്ത് മൊബൈൽ ജാമർ വച്ചിട്ടുണ്ട്. എന്നാൽ ഇത് പ്രവർത്തനരഹിതമാക്കിയാണ് മൊബൈൽ ഉപയോഗിച്ചത്. വിദ്യാർഥികൾക്ക് ഇതിന് ഒത്താശ ചെയ്യുന്ന ജീവനക്കാരുണ്ടോയെന്നും അന്വേഷണം നടക്കുന്നുണ്ട്. 19നു…
Read MoreCategory: Kochi
കോടികളുടെ മയക്കുമരുന്ന് പിടികൂടിയ സംഭവം: ബിഗ് ബോസിനെ വീഴ്ത്താൻ പതിനെട്ടടവും പയറ്റി പോലീസ്: ഇബ്രാഹിം ഷെരീഫിനെ കസ്റ്റഡിയിൽ വാങ്ങും
കൊച്ചി: ലഹരിമരുന്ന് മാർക്കറ്റിൽ അഞ്ചു കോടി രൂപയോളം വിലവരുന്ന മയക്കുമരുന്ന് പിടികൂടിയ കേസിൽ പ്രധാനപ്രതിയെന്നു സംശയിക്കുന്ന ബിഗ് ബോസിനെ പിടികൂടാൻ പതിനെട്ടടവും പയറ്റി പോലീസ്. കൊച്ചിയിലേക്ക് ഉൾപ്പെടെ കഴിഞ്ഞ മാസങ്ങളിൽ കോടികളുടെ മയക്കുമരുന്ന് കടത്തിയ സംഭവത്തിനു പിന്നിൽ ഇയാളാണോയെന്നും സംശയിക്കുന്നതായി അധികൃതർ പറഞ്ഞു. വിവിധ പേരുകളിൽ വിവിധ ഏജന്റുമാർ മുഖാന്തിരം അറിയപ്പെടുന്നത് ചെന്നൈ സ്വദേശിയായ ബിഗ് ബോസ് തന്നെയാണോയെന്നാണു പോലീസ് സംശയിക്കുന്നത്. നിലവിൽ ഇയാളുടെ മൊബൈൽ ഫോണുകൾ പ്രവർത്തനരഹിതമാണെങ്കിലും അന്വേഷണം ഉൗർജിതമാണെന്നു പോലീസ് പറയുന്നു. അതിനിടെ, കൂടുതൽ അന്വേഷണങ്ങൾക്കായി കേസിൽ റിമാൻഡിലായ ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫിനെ (59) പോലീസ് കസ്റ്റഡിയിൽ വാങ്ങും. അത്യന്തം വിനാശകാരിയായ മയക്കുമരുന്നായ ഐസ് മെത്ത് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെത്താം ഫിറ്റമിനുമായാണ് ഇയാൾ കഴിഞ്ഞ ദിവസം പോലീസ് പിടിയിലായത്. ബിഗ് ബോസിനെ പിടികൂടാനാണ് പോലീസ് കെണിയൊരുക്കിയതെങ്കിലും വീണത് ഇബ്രാഹീം…
Read Moreപോലീസ് സ്റ്റേഷനിലെത്തിയ വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയെന്ന് പരാതി; സംഭവം പിറവം ജനമൈത്രി പോലീസ് സ്റ്റേഷനില്‍
പിറവം: ജനമൈത്രി പോലീസ് സ്റ്റേഷനിൽ പരാതിയുമായെത്തിയ വീട്ടമ്മയോട് അപമരാദ്യയായി പെരുമാറിയെന്ന് പരാതി. ആന്ധ്രപ്രദേശിലെ തിരുപ്പതിയിൽ ജോലിനോക്കുന്ന പാഴൂർ കുഞ്ഞുകറുന്പ് ജംഗ്ഷനു സമീപം താമസിക്കുന്ന യുവതിയായ വീട്ടമ്മയാണ് റേഞ്ച് ഐജി വിജയ് സാക്കറേക്കു പിറവം പോലീസിനെതിരേ പരാതി നൽകിയിരിക്കുന്നത്. കഴിഞ്ഞ 17ന് ആന്ധയിൽനിന്ന് പാഴൂരിലെ വീട്ടിലെത്തിയ യുവതി താൻ ഉപയോഗിച്ചിരുന്ന മുറി കുത്തിത്തുറന്ന് മേശവലിപ്പുകൾ പൊളിച്ചിരിക്കുന്നതായി കണ്ടു. വീട്ടിൽ ഇവരുടെ മാതാവാണ് താമസിക്കുന്നത്. ഇരുവരും തമ്മിൽ പ്രശ്നങ്ങളും ഉണ്ടാകാറുണ്ടെന്ന് പറയപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി നൽകാനായി കഴിഞ്ഞ 17,18 തീയതികളിൽ സ്റ്റേഷനിലെത്തിയ യുവതിയുടെ പരാതി പോലീസ് സ്വീകരിച്ചില്ലെന്ന് പറയുന്നു. 19ന് വീണ്ടുമെത്തിയപ്പോഴാണ് പോലീസ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നു പരാതിയിൽ പറയുന്നു. തുടർന്ന് എറണാകുളത്തേക്കുള്ള ബസ് യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം ഉണ്ടായതിനേത്തുടർന്ന് യുവതിയെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഒരു സന്നദ്ധ സംഘടനയുടെ സഹായത്തോടെയാണു യുവതി ഐജിക്ക് പരാതി നൽകിയത്. ഇതു സംബന്ധിച്ച്…
Read Moreബിഗ് ബോസ് എവിടെ? മാസങ്ങള്‍ നീണ്ടുനിന്ന നിരീക്ഷണം; ഇയാള്‍ പോലീസ് വലയത്തില്‍നിന്നും രക്ഷപ്പെട്ടത് അതിവിദഗ്ധമായി; പിടിയിലായത് ചില്ലറക്കാരനല്ല
കൊച്ചി: ലഹരിമരുന്ന് മാർക്കറ്റിൽ അഞ്ചു കോടി രൂപയോളം വിലവരുന്ന മയക്കുമരുന്നുകളുമായി ചെന്നൈ സ്വദേശി പിടിയിലായ സംഭവുമായി ബന്ധപ്പെട്ട് ബിഗ് ബോസിനെതേടി കൊച്ചി പോലീസ്. ചെന്നൈ സ്വദേശിയായ ഇയാൾ പോലീസ് വലയത്തിൽനിന്നും രക്ഷപ്പെട്ടത് അതിവിദഗ്ധമായി. മാസങ്ങൾ നീണ്ടുനിന്ന നിരീക്ഷണങ്ങൾക്കുശേഷമായിരുന്നു പോലീസ് നടപടികൾ. ഇന്നലെ പിടിയിലായത് ഏജന്റാണെങ്കിലും ആള് ചില്ലറക്കാരനല്ലെന്നു പോലീസ് വ്യക്തമാക്കുന്നു. അത്യന്തം വിനാശകാരിയായ മയക്കുമരുന്നായ ഐസ് മെത്ത് എന്ന അപരനാമത്തിൽ അറിയപ്പെടുന്ന മെത്താം ഫിറ്റമിനുമായി ചെന്നൈ മൗണ്ട് റോഡ് സ്വദേശി ഇബ്രാഹിം ഷെരീഫിനെ (59) ആണ് എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനിൽനിന്നും പോലീസ് പിടികൂടിയത്. പ്രതിക്കു മയക്ക് മരുന്നുകൾ കൈമാറിയത് ബിഗ് ബോസ് എന്ന രഹസ്യകോഡിൽ അറിയപ്പെടുന്ന ചെന്നൈ സ്വദേശിയാണ്. ഇയാളെ പിടികൂടുവാൻ കഴിഞ്ഞ ദിവസങ്ങളിൽതന്നെ പോലീസ് ചില ശ്രമങ്ങൾ നടത്തിയിരുന്നെങ്കിലും ഫലവത്തായില്ല. അന്‍പത് കിലോയോളം മെത്താം ഫിറ്റമിൻ വേണമെന്ന ആവശ്യവുമായി ഇടനിലക്കാരെന്ന വ്യാജേനയാണു പോലീസ് ബിഗ്…
Read Moreസ്വാമി ശരണം; ജാമ്യ വ്യവസ്ഥ ലംഘിച്ച രാഹുൽ ഈശ്വറിന് ഉപാധികളോടെ വീണ്ടും ജാമ്യം
കൊച്ചി: അയ്യപ്പധർമ സേന പ്രസിഡന്റ് രാഹുൽ ഈശ്വറിന് ഉപാധികളോടെ വീണ്ടും ജാമ്യം. ജാമ്യ വ്യവസ്ഥ ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായ രാഹുലിന് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. രണ്ടുമാസം പമ്പയിൽ പ്രവേശിക്കരുത്, പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഹാജരായി ഒപ്പിടണം തുടങ്ങിയ വ്യവസ്ഥകളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ശബരിമലയിലും നിലയ്ക്കലിലും നടന്ന സംഘര്‍ഷങ്ങളുടെ പേരില്‍ അറസ്റ്റിലായ രാഹുല്‍ ഈശ്വറിന് കോടതി നേരത്തെ ഉപാധികളോടെ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ ജാമ്യ വ്യവസ്ഥകൾ ലംഘിച്ചത് ചൂണ്ടിക്കാട്ടിയാണ് വീണ്ടും രാഹുലിനെ അറസ്റ്റ് ചെയ്തത്. ഇതിനെതിരെ രാഹുല്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. പാലക്കാട് റസ്റ്റ് ഹൗസിൽനിന്നാണ് രാഹുലിനെ കഴിഞ്ഞ ദിവസം അറസ്റ്റു ചെയ്തത്. രണ്ടു മാസം എല്ലാ ശനിയാഴ്ചയും പന്പ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യവ്യവസ്ഥ. ഡിസംബർ എട്ടിനു രാഹുൽ ഈശ്വർ സ്റ്റേഷനിൽ എത്തിയിരുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി പോലീസ് കോടതിയിൽ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം റദ്ദാക്കി രാഹുലിന്റെ…
Read Moreപിറവം പള്ളിക്കേസ്: സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹർജി പരിഗണിക്കുന്നതിൽനിന്നു രണ്ടാമത്തെ ബെഞ്ചും പിന്മാറി
കൊച്ചി: പിറവം സെന്റ് മേരീസ് പള്ളിക്കേസിലെ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന ഹർജികൾ പരിഗണിക്കുന്നതിൽ നിന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പിന്മാറി. ഇത് രണ്ടാമത്തെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നതിൽനിന്നും പിന്മാറുന്നത്. ജഡ്ജിമാരായ വി. ചിദംബരേഷ്, നാരായണ പിഷാരടി എന്നിവർ അടങ്ങിയ ബെഞ്ചാണ് പിന്മാറിയത്. ജസ്റ്റീസ് ചിദംബരേഷ് യാക്കോബായ വിഭാഗത്തിന് വേണ്ടി ഹാജരായെന്ന് ചൂണ്ടിക്കാട്ടിയാണ് പിന്മാറ്റം. നേരത്തെ ജഡ്ജിമാരായ പി.ആർ. രാമചന്ദ്രമേനോൻ, ദേവൻ രാമചന്ദ്രൻ എന്നിവരാണ് പിൻമാറിയത്. പിറവം പള്ളിക്കേസിൽ സുപ്രീംകോടതി വിധി നടപ്പാക്കണം, മതപരമായ ചടങ്ങുകൾ നടത്താൻ പോലീസ് സംരക്ഷണം നൽകണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ഓർത്തഡോക്സ് വിഭാഗത്തിൽപെട്ട പള്ളി വികാരിയടക്കം നൽകിയ ഹർജികളും പ്രശ്നം ഒത്തുതീർപ്പിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് യാക്കോബായ വിഭാഗം നൽകിയ ഹർജികളുമാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്.
Read Moreകെഎസ്ആര്‍ടിസിയില്‍ താത്കാലിക കണ്ടക്ടര്‍മാരെ നിയമിക്കാമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആര്‍ടിസിയില്‍ താത്ക്കാലിക കണ്ടക്ടർമാരെ നിയമിക്കാമെന്ന് ഹൈക്കോടതി. നിയമം അനുസരിച്ച് മാത്രമേ ഇത്തരം നിയമനങ്ങൾ നടത്താവു എന്നും കോടതി നിരീക്ഷിച്ചു. കെഎസ്ആര്‍ടിസിയിലെ നിലവിലെ പ്രശ്നങ്ങൾ മറികടക്കാന്‍ എംപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്നും കോടതി ഉത്തരവിട്ടു. പിഎസ്സിയിലൂടെ അല്ലാത്ത എല്ലാ നിയമനങ്ങളും ഭരണഘടനാ വിരുദ്ധമാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു. പിഎസ്സി ഉദ്യോഗാർഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി. താത്ക്കാലിക കണ്ടക്ടർമാരെ കേസിൽ കക്ഷി ചേരാനും കോടതി അനുവദിച്ചു.
Read Moreവനിതാ മതിലിൽ കുട്ടികൾ വേണ്ട; ഉത്തരവാദിത്വബോധമുള്ള സർക്കാർ കുട്ടികളെ ഒഴിവാക്കിയതായി പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി
കൊച്ചി: വനിതാ മതിലിൽനിന്ന് പതിനെട്ടു വയസിൽ താഴെയുള്ള പെൺകുട്ടികളെ ഒഴിവാക്കണമെന്ന് ഹൈക്കോടതി. അധ്യാപകർ പങ്കെടുക്കുന്പോൾ കുട്ടികളെയും ഒപ്പം കൂട്ടാൻ സാധ്യത ഏറെയാണെന്നും കോടതി നിരീക്ഷിച്ചു. വനിതാ മതിലുമായി ബന്ധപ്പെട്ട് സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിനു മറുപടിയായാണ് ഹൈക്കോടതി ഇക്കാര്യം ആവശ്യപ്പെട്ടത്. ഉത്തരവാദിത്വബോധമുള്ള സർക്കാർ കുട്ടികളെ ഒഴിവാക്കുമെന്ന് പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഹൈക്കോടതി പറഞ്ഞു. അതേസമയം, വനിതാ മതിലിൽ ജീവനക്കാരെ നിർബന്ധിച്ച് പങ്കെടുപ്പിക്കില്ലെന്ന് സർക്കാർ വ്യക്തമാക്കി. പങ്കെടുക്കാത്തവർക്കെതിരേ ശിക്ഷാ നടപടിയുണ്ടാകില്ലെന്നും സർക്കാർ അറിയിച്ചു.
Read Moreകെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാർക്ക് തുടരാമെന്ന് ഹൈക്കോടതി
കൊച്ചി: കെഎസ്ആർടിസിക്ക് ആവശ്യമെങ്കിൽ എംപാനലുകാർക്ക് തുടരാമെന്ന് ഹൈക്കോടതി. മതിയായ ജീവനക്കാർ പിഎസ്സി വഴി വന്നില്ലെങ്കിൽ എംപാനലുകാരെ നിയോഗിക്കാം. നിയമം അനുവദിക്കുമെങ്കിൽ മാത്രം അങ്ങനെ തുടരാമെന്നും ജോലി നഷ്ടപ്പെട്ട എംപാനൽ ജീവനക്കാർ നൽകിയ ഹർജിയിൽ ഹൈക്കോടതി നിരീക്ഷിച്ചു. കേസിൽ കോടതി വെള്ളിയാഴ്ച വിധി പറയും. പുതിയ നിയമനം വഴി എത്രപേർ ചേരുമെന്നാണ് കരുതുന്നതെന്ന കോടതിയുടെ ചോദ്യത്തിന് 800 മുതൽ 1000 ഉദ്യോഗാർഥികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കെഎസ്ആർടിസി കോടതിയെ അറിയിച്ചു. അവധിയിൽ പോയിരിക്കുന്ന ജീവനക്കാരെ തിരിച്ചു വിളിക്കാനും കോടതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ഹൈക്കോടതി ഉത്തരവിനെ തുടർന്ന് കെഎസ്ആർടിസിയിലെ 3861 എംപാനൽ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരമായി പിഎസ്സി റാങ്ക് പട്ടികയിലുള്ളവരെ നിയമിക്കണമെന്നും അതിനുള്ള നടപടികളെടുക്കണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
Read Moreബ്യൂട്ടിപാർലർ വെടിവെയ്പ്; പിന്നിൽ കൊച്ചിയിലെ ക്രിമിനൽസംഘം? ലീനയുടെ കൈയിൽ കോടികളുടെ സ്വത്തുണ്ടെന്ന ധാരണ അക്രമത്തിന് പിന്നിലെന്ന് പോലീസ്
സൂര്യനാരായണൻ കൊച്ചി: ബ്യൂട്ടി പാർലർ വെടിവെപ്പ് കേസിലെ പരാതിക്കാരി ലീന മരിയ പോളിനെ ആക്രമിച്ചത് കൊച്ചിയിലെ ക്രിമിനൽ സംഘമാണോയെന്നതു സംബന്ധിച്ചു പോലീസ് അന്വേഷണം ആരംഭിച്ചു. ലീനമരിയ പോളിന്റെ കൈയിൽ നിന്നും പണം തട്ടാനുള്ള ലോക്കൽ ക്രിമിനലുകളുടെ ലക്ഷ്യമാണോ എന്ന സംശയമാണ് പോലീസിനുള്ളത്. പല തട്ടിപ്പുകേസുകളിലും പ്രതിയായ ലീനമരിയ പോളിന്റെ കൈയിൽ കോടികളുടെ ആസ്തിയുണ്ടെന്ന വിവരം ക്രിമിനലുകൾ വച്ചു പുലർത്തുന്നു. ലോക്കൽ ക്രിമിനലുകളുടെ സഹായത്തോടെ പണം തട്ടാനുള്ള മറ്റുള്ളവരുടെ നീക്കവും പോലീസ് നിരീക്ഷിക്കുന്നു. ലീനയുടെ കൂട്ടാളി അകത്തായതും സഹായിക്കാൻ ആളുകളുടെ കുറവും ക്രിമിനൽ സംഘങ്ങളുടെ പിന്നിലുണ്ട്. രവി പൂജാരി പോലുള്ള അധോലോകസംഘത്തലവന്റെ പേരിൽ വന്ന ഫോണ്‍ കോളുകളിലെ ശബ്ദരേഖയും പോലീസ് പരിശോധിക്കും. തട്ടിപ്പുകേസിൽ ഡൽഹിയിൽ അറസ്റ്റിലായ സുകേഷുമായിട്ടുള്ള ബന്ധം ഭീഷണിക്കു പിന്നിലുണ്ടോ എന്നും പരിശോധിക്കുന്നുണ്ട്. വിവാഹിതരല്ലെങ്കിലും തന്റെ കൂട്ടാളി സുകേഷ് ഭർത്താവിനെ പോലെയാണെന്ന് ലീന പോലീസിനോടു പറഞ്ഞതായിട്ടാണ് അറിയുന്നത്.…
Read More