പാരീസ്: തൊഴിലാളികളുടെ പണിമുടക്കിനെ തുടർന്ന് ഈഫൽ ടവർ അടച്ചിട്ടു. പാരീസിലെ ഈഫൽ ടവര്‍ സന്ദര്‍ശിക്കുന്നതിനായി ബാപ്സ് പ്രതിനിധികൾ എത്തിയപ്പോൾ വനിതാ ജീവനക്കാരെ മാറ്റിനിർത്തിയതിനെത്തുടർന്നുണ്ടായ പ്രതിഷേധത്തോടെയാണ് ഈഫൽ ടവർ അടച്ചിട്ടത്.
പാരീസിലെ ഹിന്ദു ക്ഷേത്രത്തിന്റെ ഉദ്ഘാടനത്തിനായി എത്തിയപ്പോഴാണ് നൂറിലേറെ ഹിന്ദു സംഘടനാ പ്രതിനിധികള്‍ ഐഫല്‍ ടവര്‍ കാണാനായി എത്തിയത്. ഇവരുടെ സന്ദര്‍ശന സമയത്ത് സ്ത്രീ ജീവനക്കാരോട് മാറി നില്ക്കാന് ആവശ്യപ്പെട്ടതായും പുരുഷന്മാരെ ജോലിയില്‍ പ്രവേശിപ്പിച്ചതായുമാണ് ജീവനക്കാര്‍ പറയുന്നത്. മാനേജ്മെന്റിന്റെ ലിംഗവിവേചന നടപടി ജീവനക്കാരില്‍ കടുത്ത പ്രതിഷേധത്തിന് കാരണമാകുകയും ഈഫൽ ടവർ അടച്ചിടുകയും ചെയ്തു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബാപ്സ് രംഗത്തെത്തി. സന്ദർശനം കാരണം ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടായിട്ടുണ്ടെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നതായും പരസ്പര ബഹുമാനത്തിൽ പൂർണ വിശ്വാസമുണ്ടെന്നും സംഘടന വ്യക്തമാക്കി.
