കൊച്ചി: കൊലപാതക കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിനടന്ന പ്രതി പിടിയിൽ. തമിഴ്നാട് കാഞ്ചീപുരം ശങ്കർ നഗർ സ്വദേശി സുബ്ബയ്യ മകൻ വീരകുമാറിനെയാണ് (33) ഇന്ന് രാവിലെ കലൂർ ബസ് സ്റ്റാൻഡിൽനിന്നും എറണാകുളം നോർത്ത് പോലീസ് പിടികൂടിയത്. 2014 ൽ ഭാര്യ മഹാലക്ഷ്മിയെ കൊലപ്പെടുത്തിയ കേസിൽ റിമാൻഡിൽ ആയിരുന്ന ഇയാൾ പിന്നീട് ജാമ്യത്തിൽ ഇറങ്ങിയശേഷം മുങ്ങുകയായിരുന്നു. പ്രതിയെ തമിഴ്നാട് തേനി പോലീസ് തെരഞ്ഞുവരുന്നതിനിടെ നോർത്ത് എസ്ഐ വിബിൻദാസ്, സിറ്റി ടാസ്ക് ഫോഴ്സ് അംഗങ്ങളായ എഎസ്ഐ ബോസ്, വിനോദ് കൃഷ്ണ, കെ.ആർ. രാജേഷ് എന്നിവർ ചേർന്ന് പിടികൂടിയത്. ജാമ്യത്തിലിറങ്ങി മുങ്ങിയ ഇയാൾ കുറേക്കാലം ചെന്നൈയിൽ താമസിച്ചു. പോലീസ് അന്വഷിക്കുന്ന വിവരം അറിഞ്ഞ് പിന്നീട് ഇയാൾ കേരളത്തിലേക്ക് കടക്കുകയായിരുന്നു. തേനിയിൽ നിന്നും മോഷ്ടിച്ച സ്കൂട്ടറിലാണ് ഇയാൾ കേരളത്തിലെത്തിയതെന്നാണു വിവരം. കൊച്ചിയിലെത്തി വിവിധ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരികയായിരുന്നു പ്രതി. സൈബർ സെല്ലിന്റെ…
Read MoreCategory: Kochi
ആയിഷയിൽ നിന്ന് ആതരിരയിലേക്ക്..! വീടുവിട്ടിറങ്ങി ഇസ് ലാംമതം സ്വീകരിച്ച് ആയിഷ യായ താൻ വീണ്ടും ഹിന്ദു മതത്തിലേക്കു മടങ്ങിയെന്ന് ആതിര
കൊച്ചി: വീടുവിട്ടിറങ്ങി ഇസ് ലാംമതം സ്വീകരിച്ച് ആയിഷയായ കാസർഗോഡ് ബേക്കൽ സ്വദേശിനി ആതിര, ഹിന്ദുമതത്തിലേക്കു തിരിച്ചുപോയി വീണ്ടും ആതിരയായി. താൻ ഹിന്ദുമതത്തിലേക്ക് തിരികെയെത്തുകയാണെന്ന് ആതിര ഇന്നലെ പത്രസമ്മേളനത്തിൽ പറഞ്ഞു. വിവിധ മതങ്ങളുടെ ആശയം മനസിലാക്കിയതോടെയാണ് സ്വന്തം മതത്തിലേക്ക് മടങ്ങാൻ തീരുമാനിച്ചതെന്നും ആതിര കൂട്ടിച്ചേർത്തു. ഡിഗ്രിക്ക് പഠിക്കുന്പോഴാണ് മതംമാറ്റത്തെക്കുറിച്ച് ചിന്തിച്ചത്. മതപരിവർത്തനത്തിനും തെറ്റിദ്ധരിപ്പിക്കാനും പോപ്പുലർ ഫ്രണ്ടിന്റെ ചില പ്രവർത്തകരെത്തിയിരുന്നു. എന്നാൽ ഐഎസിൽ ചേരാൻ ആരും തന്നെ നിർബന്ധിച്ചില്ലെന്ന് ആതിര പറഞ്ഞു. ബേക്കൽ കരിപ്പൊടി ആതിരനിവാസിൽ രവീന്ദ്രന്റെയും ആശയുടെയും മകളായ ആതിര (23)യെ ജൂലൈ 10നാണ് കാണാതായത്.
Read Moreവിനായകന്റെ ആത്മഹത്യ; പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കി; ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരേയുള്ളതെന്നു വിലയിരുത്തി കോടതി
കൊച്ചി: തൃശൂർ ഏങ്ങണ്ടിയൂരിൽ ദളിത് യുവാവ് വിനായകൻ ആത്മഹത്യചെയ്ത സംഭവത്തിൽ പ്രതികളായ പോലീസുകാരുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തീർപ്പാക്കി. ജാമ്യം ലഭിക്കാവുന്ന കുറ്റമാണ് പ്രതികൾക്കെതിരേയുള്ളതെന്നു വിലയിരുത്തിയാണു സിംഗിൾബെഞ്ചിന്റെ ഉത്തരവ്. ഒന്നാം പ്രതി ചാവക്കാട് സ്വദേശി കെ. സാജൻ, രണ്ടാം പ്രതി തൃശൂർ പൂങ്കുന്നം സ്വദേശി ശ്രീജിത്ത് എന്നിവരാണ് മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.കഴിഞ്ഞ ജൂലൈ 17 നാണ് വിനായകനെയും സുഹൃത്തിനെയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീടു വിട്ടയച്ചെങ്കിലും വിനായകൻ ആത്മഹത്യ ചെയ്തു. പോലീസ് മർദനത്തെത്തുടർന്നുള്ള മനോവിഷമം മൂലമാണു വിനായകൻ ആത്മഹത്യ ചെയ്തെന്നു ചൂണ്ടിക്കാട്ടി പിതാവ് പരാതി നൽകി. തുടർന്നാണ് പോലീസുകാരെ പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്തത്. അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. തങ്ങൾ വിനായകനെ മർദിച്ചില്ലെന്നും ആത്മഹത്യയ്ക്കു കാരണക്കാരല്ലെന്നും വ്യക്തമാക്കിയാണ് ഇരുവരും ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി നൽകിയത്.
Read Moreആശങ്കയൊഴിഞ്ഞ് കാൽപ്പന്തുകളിയുടെ പൂരത്തെ വരവേൽക്കാൻ കൊച്ചി ഒരുങ്ങി; ദിവസങ്ങളെണ്ണിതുടങ്ങി കേരളത്തിലെ ഫുട്ബോൾ പ്രേമികളും
സ്വന്തം ലേഖകൻ കൊച്ചി: കൊച്ചിയുടെ മാനത്തുനിന്ന് ആശങ്കയുടെ കാർമേഘങ്ങൾ പൂർണമായും ഒഴിഞ്ഞു. ലോകത്തെ മുഴുവൻ ഒരു പന്തിലേക്കു ചുരുക്കുന്ന കാൽപ്പന്തുകളിയുടെ പൂരത്തെ വരവേൽക്കാൻ ഇനി കൊച്ചിക്കു കച്ചകെട്ടാം. അണ്ടർ 17 ഫുട്ബോൾ ലോകകപ്പിന്റെ ആവേശത്തിലേക്കു ദിവസങ്ങളെണ്ണി കാത്തിരിക്കുകയായിരുന്ന കേരളത്തിലെ ഫുട്ബോൾ പ്രേമികളെ ഒന്നടങ്കം നിരാശരാക്കുന്ന തരത്തിലായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ സംഭവവികാസങ്ങൾ. സ്റ്റേഡിയത്തിലെ കടമുറികൾ ഒഴിപ്പിച്ചില്ലെങ്കിൽ കൊച്ചിയിൽ മൽസരം നടത്താനാകില്ലെന്ന ഫിഫയുടെ മുന്നറിയിപ്പും ഒഴിപ്പിക്കലിനെതിരേ വ്യാപാരികൾ കോടതിയെ സമീപിച്ചതുമാണ് അവസാനനിമിഷം കടുത്ത ആശങ്ക പരത്തിയത്. എന്നാൽ സ്റ്റേഡിയത്തിലെ കടകൾ 25നു മുൻപ് ഒഴിയണമെന്നുള്ള ഹൈക്കോടതി വിധി ഇന്നലെ വന്നതോടെ ഈ ആശങ്കകൾ എല്ലാം ഒഴിഞ്ഞു. നെഹ്റു സ്റ്റേഡിയത്തിലെ കടകൾ ഒഴിയണമെന്നു രണ്ടു വർഷം മുൻപ് ലോകകപ്പ് വേദി അനുവദിക്കുന്ന സമയത്തുത്തന്നെ ഫിഫ നിർദേശിച്ചിരുന്നു. എന്നാൽ, ജിസിഡിഎ ഈ മാസം 15ന് കടകൾ ഒഴിയണമെന്നു നോട്ടീസ് നൽകിയപ്പോൾ കടയുടമകൾ ഇതു…
Read Moreജനപക്ഷ സർക്കാരിന്റെ ശ്രദ്ധയിലേക്ക്..! ഫ്ളക്സിന്റെ മേൽക്കൂരയും അഴുക്കുവെള്ളം നിറയുന്ന ചതിപ്പിലും ജീവിതം തുടങ്ങിയിട്ട് 40 വർഷം പിന്നിടുന്നു; പ്രതീക്ഷയറ്റു നൂറോളം കുടുംബങ്ങൾ പാതാളം കോളനിയിൽ
കളമശേരി: ജില്ലാ കളക്ടർ വന്നു പോയി മാസങ്ങൾ കഴിഞ്ഞിട്ടും ഏലൂർ നഗരസഭയിലെ പാതാളം പഞ്ചായത്ത് കോളനിയിലെ ഇരുപത്തിയേഴു കുടിലുകളിൽ കഴിയുന്ന നൂറോളം പട്ടികജാതി വിഭാഗക്കാരുടെ ദുരിതജീവിതത്തിന് അന്ത്യമായില്ല. കഴിഞ്ഞ 40 വർഷമായി കോളനിയിൽ താമസിക്കുന്ന ഇവർ പ്രതീക്ഷയറ്റനിലയിലാണ്. കോളനിയിലെ വീടുകളിൽ ഭൂരിഭാഗവും എപ്പോൾ വേണമെങ്കിലും തകർന്നു വീഴാമെന്ന അവസ്ഥയിൽ കഴിയുന്നു. ഫ്ളക്സ് ഷീറ്റുകളാണ് പല വീടുകളുടെയും മേൽക്കൂരയായി പ്രവർത്തിക്കുന്നത്. ചുറ്റും ചതുപ്പുനിലമായതിനാൽ അഴുക്കുവെള്ളവും മാലിന്യങ്ങളും ഒഴുകിപ്പോകാതെ കെട്ടിക്കിടക്കുകയാണ്.കഴിഞ്ഞ 40 വർഷമായി ഈ കോളനിയിൽ താമസിക്കുന്ന ഇവർക്ക് യാതൊരുവിധ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതികളും ലഭിക്കുന്നില്ല. റേഷൻ കാർഡുകൾ ചിലർക്ക് ലഭിച്ചിരിക്കുന്നത് മഞ്ഞ കാർഡിന് പകരം പിങ്ക് കാർഡുകളാണ്. ആധാറും ഇവർക്കാർക്കുമില്ല. പകൽ മുഴുവൻ കൂലിപ്പണിയെടുത്ത് താമസസ്ഥലത്തെത്തുന്ന ഇവർ കിടന്നുറങ്ങുന്നത് ചോർന്നൊലിക്കുന്ന കുടിലുകളിലാണ്. പ്രാഥമിക സൗകര്യങ്ങൾക്ക് ആശ്രയിക്കുന്നത് 50 മീറ്റർ മാറി സ്ഥിതിചെയ്യുന്ന കംഫർട്ട് സ്റ്റേഷനുകളെയാണ്. കുടിക്കാൻ ശുദ്ധമായ…
Read Moreഡോക്ടർ ലൗ..! അഞ്ചുവർഷമായുള്ള പ്രണയാഭ്യർഥന നിരസിച്ച എംബിബിഎസ് വിദ്യാർഥിനിയെ സഹപാഠി ബാറ്റിനടി ച്ച് പരിക്കേൽപ്പിച്ചു; ഐസിയുവിൽ പ്രവേശിപ്പിച്ച യുവതിയുടെ തടയ്ക്ക് 9 തുന്നിക്കെട്ട്
കളമശേരി: എറണാകുളം ഗവണ്മെന്റ് മെഡിക്കൽ കോളജിലെ എംബിബിഎസ് അവസാന വർഷ വിദ്യാർഥിനിയെ ക്ലാസിൽ കയറി സഹപാഠി ക്രിക്കറ്റ് ബാറ്റിനടിച്ച് ഗുരുതരമായി പരിക്കേൽപ്പിച്ചു. തലയ്ക്കടിയേറ്റ വിദ്യാർഥിനി മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. വിദ്യാർഥിനിയുടെ തലയിൽ ഒന്പത് സ്റ്റിച്ചുണ്ട്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളജ് അധികൃതരുടെ പരാതിയെത്തുടർന്ന് അവസാന വർഷവിദ്യാർഥിയും ചന്തിരൂർ സ്വദേശിയുമായ മാനസിനെ (22) കളമശേരി പോലീസ് കസ്റ്റഡിയിലെടുത്തു. അധ്യാപകൻ പഠിപ്പിച്ചുകൊണ്ടിരിക്കുന്ന സമയത്ത് ഇയാൾ ക്ലാസിലേക്ക് കയറിവന്ന് പെണ്കുട്ടിയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നു പറയുന്നു. കോളജ് ക്രിക്കറ്റ് ടീം അംഗമാണു പ്രതി. പലതവണ പ്രണയാഭ്യർഥന നടത്തിയെങ്കിലും പെണ്കുട്ടിയുടെ ഭാഗത്തുനിന്ന് അനുകൂല പ്രതികരണം ഉണ്ടാകാത്തതാണു പ്രതിയെ പ്രകോപിപ്പിച്ചതെന്നു പറയുന്നു. കളമശേരി സർക്കിൾ ഇൻസ്പെക്ടർ എസ്. ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം മെഡിക്കൽ കോളജിലെ ഐസിയുവിലെത്തി പത്തനംത്തിട്ട സ്വദേശിയായ പെണ്കുട്ടിയുടെ മൊഴിയെടുത്തു.
Read Moreവായ്പ അടയ്ക്കാനെത്തിയ ഗർഭിണിയെ ബാങ്കുകാർ ഭീഷണിപ്പെടുത്തി പണം അടപ്പിക്കാൻ ശ്രമം; വീട്ടമ്മ പോലീസിൽ പരാതിനൽകി; കേസ് പിൻവലിച്ചില്ലെങ്കിൽ പണം സ്വീകരിക്കില്ലെന്ന ഭീഷണിയുമായി വീണ്ടും ബാങ്ക്
കൊച്ചി: വായ്പ അടയ്ക്കാൻ ബാങ്കിലെത്തിയ ഗർഭിണിയായ വീട്ടമ്മയെ ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തിയതായി പരാതി. നോർത്ത് എസ്ആർഎം റോഡിൽ താമസിക്കുന്ന പി. സ്മിതാമോളാണ് എറണാകുളം എസിപി കെ. ലാൽജിക്കു പാരാതി നൽകിയത്. ജനുവരിയിൽ സ്വകാര്യബാങ്കിന്റെ പാലാരിവട്ടം ശാഖയിൽനിന്നു മൂന്നുവർഷത്തെ കാലാവധിയിൽ വായ്പ എടുത്തു കാർ വാങ്ങിയിരുന്നു. എന്നാൽ ചില കാരണങ്ങളാൽ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ തവണകൾ മുടങ്ങി. സെപ്റ്റംബറിലെ മാസത്തവണ ബാങ്കിൽ നിക്ഷേപിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പണം ഈ ബാങ്കിനു കൈപ്പറ്റാൻ സാധിച്ചില്ല. കാര്യം തിരക്കിയപ്പോൾ നേരിൽ വന്നു പണം നിക്ഷേപിക്കണമെന്നാണു ബാങ്ക് ജീവനക്കാരൻ അറിയിച്ചത്. ഇതനുസരിച്ച് ബാങ്കിലെത്തിയപ്പോൾ തന്നോടും ഭർത്താവിനോടും ബാങ്ക് ഉദ്യോഗസ്ഥർ അപമര്യാദയായി പെരുമാറിയെന്നു സ്മിത പത്രസമ്മേളനത്തിൽ പറഞ്ഞു. കുടിശിക അടക്കം മൂന്നു മാസത്തെ തുക ഒരുമിച്ചടച്ചില്ലെങ്കിൽ കാർ പിടിച്ചെടുക്കുമെന്നു ബാങ്ക് അധികൃതർ ഭീഷണിപ്പെടുത്തി. ഇതേത്തുടർന്ന് കണ്സ്യൂമർ കോടതിയിലും മാനസികപീഡനത്തിന് പാലാരിവട്ടം പോലീസ് സ്റ്റേഷനിലും യുവതി…
Read Moreഎല്ലാം ശരിയാക്കി സിബിഐ..! കതിരൂർ മനോജ് വധക്കേസിൽ പി.ജയരാജനെതിരായ കുറ്റപത്രം കോടതി സ്വീകരിച്ചു; അഞ്ചിനം കുറ്റങ്ങളാണ് പ്രതിക്കുമേൽ ആരോപിച്ചിരിക്കുന്നത്
കൊച്ചി: ആർഎസ്എസ് പ്രവർത്തകനായിരുന്ന കതിരൂർ മനോജ് കൊല്ലപ്പെട്ട കേസിൽ കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനെതിരേ യുഎപിഎ ചുമത്തി സിബിഐ സമർപ്പിച്ച അനുബന്ധ കുറ്റപത്രം കോടതി സ്വീകരിച്ചു. കൊച്ചിയിലെ സിബിഐ കോടതിയിലാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. യുഎപിഎ ചുമത്താൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണമെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിച്ചില്ല. നേരത്തെ, ജയരാജനെതിരെ ഗൂഢാലോചനാക്കുറ്റം ചുമത്തി സിബിഐ സമർപ്പിച്ച കുറ്റപത്രം കോടതി മടക്കിയിരുന്നു. കുറ്റപത്രത്തിനൊപ്പം വേണ്ടത്ര രേഖകൾ സമർപ്പിച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണു കുറ്റപത്രം മടക്കിയത്. കൊലപാതകത്തിന്റെ ഗൂഢാലോചനയിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി.ജയരാജനു മുഖ്യപങ്കുണ്ടെന്ന് ആരോപിച്ചാണ് സിബിഐ അദ്ദേഹത്തിനെതിരേ യുഎപിഎ ചുമത്തിയത്. 1999-ൽ ജയരാജനെ ആക്രമിച്ചതിലുള്ള വൈരാഗ്യമാണ് ഗൂഢാലോചനയ്ക്ക് കാരണം. മനോജിനെ വധിക്കാൻ മുഖ്യപ്രതിയായ വിക്രമന്റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിക്കുകയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തിൽ പറയുന്നു. സംഘം ചേർന്ന് ആക്രമിക്കൽ, ഗൂഢാലോചന, കലാപത്തിന് ആഹ്വാനം ചെയ്യൽ, തെളിവു നശിപ്പിക്കൽ,…
Read Moreകാലം തെറ്റി കന്നി മഴയെത്തിയപ്പോൾ കുളമായി എറണാ’കുളം’ നഗരം; നഗരത്തിലെ പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം വെള്ളത്തിൽ മുങ്ങി; ജാഗ്രത പാലിക്കണമെന്ന് അധികൃതർ
കൊച്ചി: മൂന്നു ദിവസം തോരാതെ പെയ്ത മഴയിൽ കേരളത്തിലെ ഏക മെട്രോ നഗരം കുളമായി. ഇന്നലെ പെയ്ത മഴയുടെ ദുരിതങ്ങൾ മഴ ഒട്ടു ശമിച്ചിട്ടും ഇതുവരെ ഒഴിഞ്ഞിട്ടില്ല. പല സ്ഥലങ്ങളിലും ഇപ്പോഴും വെള്ളം നിറഞ്ഞ നിലയിലാണ്. ഇന്നും മഴ തുടരുമെന്നു കാലാവസ്ഥ നിരീക്ഷകർ അറിയിച്ചതിന്റെ പശ്ചാത്തലത്തിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പു നൽകി. കർക്കിടകത്തിൽ മഴ കുറഞ്ഞതിന്റെ ആശങ്ക പകരുന്നതിനിടയിൽ അറബിക്കടലിലെ ന്യൂനമർദപാത്തിയും വടക്കൻ ആന്ധ്രാ തീരത്ത് അന്തരീക്ഷച്ചുഴിയും രൂപപ്പെടതോടെയാണു ചിങ്ങം കഴിഞ്ഞു കന്നിയുടെ തുടക്കത്തിൽ കാലം തെറ്റിയുള്ള മഴയെത്തിയത്. ഇന്നലെ ജന ജീവതിത്തെ പൂർണയും സ്തംഭിപ്പിക്കുന്ന തരത്തിലായിരുന്നു മഴയുടെ താണ്ഡവം. റോഡുകളിലും പരിസരങ്ങളിലും കാൽനടയാത്രപോലും സാധ്യമല്ലാത്തവിധം വെള്ളക്കെട്ടു രൂപപ്പെട്ടു. പ്രധാന റോഡുകളിലെല്ലാം വെള്ളം കയറിയതോടെ വാഹനഗതാഗതവും താറുമാറായി. കാനകൾ നിറഞ്ഞൊഴുകിയ വെള്ളം റോഡരികിലെ വീടുകളിലേക്കും വ്യാപാര സ്ഥാപനങ്ങളിലേക്കും കയറി. നഗരത്തിലെ പ്രധാന റോഡുകളും ഇടറോഡുകളുമെല്ലാം വെള്ളത്തിൽ…
Read Moreഎട്ടുമാസം 1,696 വാഹനാപകടങ്ങൾ; കൊച്ചിയിൽ പൊലിഞ്ഞത് 91 ജീവൻ; ഭൂരിഭാഗം അപകടങ്ങളും അലക്ഷ്യമായ ഡ്രൈവിംഗും അശ്രദ്ധയും മൂലമുണ്ടായതാണെന്ന് പോലീസ്
കൊച്ചി: നഗരത്തിൽ കഴിഞ്ഞഎട്ടു മാസത്തിനിടെ വാഹനാപകടങ്ങളിൽ പൊലിഞ്ഞതു 91 ജീവൻ. കൊച്ചി സിറ്റി പോലീസിന്റെ കണക്കുകൾ പ്രകാരം 2017 ജനുവരി മുതൽ ഓഗസ്റ്റ് 31 വരെയുണ്ടായ 1,696 വാഹനാപകടങ്ങളിലാണ് ഇത്രയേറെപേർ മരണത്തിനു കീഴടങ്ങിയത്. അപകടങ്ങളിൽ 1,150 എണ്ണവും അലക്ഷ്യമായ ഡ്രൈവിംഗും അശ്രദ്ധയുംമൂലം സംഭവിച്ചതാണ്. അപകടങ്ങളിലായി പരിക്കേറ്റ1,796 പേരിൽ1,160 പേരുടെയും പരിക്കുകൾ ഗുരുതരമായിരുന്നെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. മരിച്ചവരിൽ 43 പേർ ഇരുചക്ര വാഹനയാത്രികരാണ്. ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്തു മരണപ്പെട്ട 18 പേരും ഹെൽമറ്റ് ഉപയോഗിച്ചിരുന്നില്ല. അപകടത്തിൽപ്പെട്ട യാത്രികരിൽ 19 പേർ മദ്യപിച്ചിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. 59.5 ശതമാനം അപകടങ്ങൾ നടന്നതും രാവിലെ എട്ട് മുതൽ ഉച്ചയ്ക്കു 12 വരെയും ഉച്ചകഴിഞ്ഞു മൂന്നു മുതൽ എട്ടുവരെയുള്ള സമയങ്ങളിലാണ്. യാത്രയ്ക്കിടെ ഡ്രൈവർമാർ ഉറങ്ങിപ്പോയതിനെത്തുടർന്നു മൂന്ന് അപകടങ്ങൾ റിപ്പോർട്ട് ചെയ്തു. ഗതാഗതനിയമങ്ങൾ കൃത്യമായി പാലിക്കാത്തതും അമിതവേഗവും അലക്ഷ്യ ഡ്രൈവിംഗും ഉൾപ്പെടെയുള്ളവയാണ് അപകടങ്ങൾക്കു…
Read More