കൊച്ചി: വെള്ളിയാഴ്ച മുതൽ ബാങ്കുകൾ കൂട്ട അവധിയിലേക്ക്. വെള്ളിയാഴ്ച മുതല്‍ തിങ്കളാഴ്ചവരെ ബാങ്കുകൾ അടഞ്ഞുകിടക്കും. അടുത്തടുത്ത ദിവസങ്ങളിൽ അവധി വരുന്നതിനാലാണ് ബാങ്കുകൾക്ക് തുടർച്ചയായ നാലു ദിവസം ഷട്ടർവീഴുന്നത്. മഹാനവമി, വിജയദശമി, ഞായര്‍, ഗാന്ധിജയന്തി എന്നീ അവധി ദിവസങ്ങളാണ് ഇത്തവണ അടുത്തടുത്ത് വന്നിരിക്കുന്നത്. ബാങ്കില്‍ ചെന്ന് നേരിട്ട് ഇടപാടു നടത്തുന്നവര്‍ക്ക് വ്യാഴാഴ്ച കഴിഞ്ഞാല്‍ ചൊവ്വാഴ്ച വരെ കാത്തിരിക്കണം. ബാങ്ക് അവധി എടിഎം പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും പണമിടപാടുകള്‍ എടിഎം വഴി നടത്താനുള്ള സൗകര്യങ്ങള്‍ ചെയ്തിട്ടുണ്ടെന്നും ബാങ്ക് അധികൃതര്‍ പറഞ്ഞു.
Read MoreCategory: Kochi
അഞ്ചുവർഷം വരെ ഉപയോഗിക്കാം..! ഇക്കുമതി ചെയ്ത യൂസ്ഡ് കോപ്പിയർ മെഷീനുകൾ ഇ-വേസ്റ്റ് അല്ലെന്ന് ഇറക്കുമതി കമ്പനികൾ; ദുഷ്പ്രചരണങ്ങൾക്ക്പിന്നിൽ ചില കുത്തക കമ്പനികൾ
കൊച്ചി: കൊച്ചിയിൽ കഴിഞ്ഞ ഡിസംബറിൽ ഇറക്കിയ എണ്ണായിരത്തിലധികം യൂസ്ഡ് മൾട്ടിഫംഗ്ഷൻ കോപ്പിയർ മെഷീനുകൾ ഇ വേസ്റ്റ് അല്ലെന്ന് ഇറക്കുമതിക്കന്പനികൾ. ഉപയോഗിക്കാൻ കഴിയുന്ന അഞ്ചു വർഷം വരെ ആയുസുള്ള ഉപകരണങ്ങളാണ് ഇവിടെ എത്തിച്ചത്. എന്നാൽ ഇവ ഇലക്ട്രോണിക് മാലിന്യങ്ങളാണെന്ന രീതിയിലാണു വാർത്തകൾ വരുന്നതെന്നും കോൽക്കത്ത കേന്ദ്രമായി പ്രവർത്തിക്കുന്ന കന്പനിയുടെ ഉടമകൾ പത്രസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ഡിസംബറിൽ 125 കണ്ടെയ്നറുകളിലായി എണ്ണായിരത്തിലധികം കോപ്പിയർമെഷീനുകളാണു കൊച്ചിയിൽ ഇറക്കിയത്. കസ്റ്റംസ് പിടിച്ചെടുത്ത ഇവ ഇതുവരെ വിട്ടുകൊടുത്തിട്ടില്ല. ഇതോടെ ഒന്‍പതു മാസത്തിലേറെയായി ഉപകരണങ്ങൾ വിൽപന നടത്താനോ തിരികെ കൊണ്ടുപോകാനോ കഴിയാതെ കൊച്ചി തുറമുഖത്ത് കുടുങ്ങിക്കിടക്കുകയാണ്. കോൽക്കത്തയിലെ ആറു കന്പനികൾ ചേർന്നാണ് ഉപകരണങ്ങൽ കൊച്ചിയിൽ ഇറക്കിയത്. ഇന്ത്യയിൽ മറ്റൊരു തുറമുഖത്തും ഇതിന്റെ ഇറക്കുമതിക്കു തടസമില്ലാത്തപ്പോഴാണു കൊച്ചിയിൽ ഇ മാലിന്യമാണെന്ന് പറഞ്ഞ് ഇവയുടെ വിതരണം തടഞ്ഞുവച്ചിരിക്കുന്നതെന്നു കന്പനി ഉടമകൾ പറയുന്നു. ഇന്ത്യയിൽ നിർമാണ യൂണിറ്റ് ആരംഭിക്കാൻ ആഗ്രഹിക്കുന്ന…
Read Moreഎന്നാ പിന്നെ ഞാനിരിക്കാം..! കെപിസിസി പ്രസിഡന്റാകാൻ താത്പര്യം പ്രകടിപ്പിച്ച് മുൻ മന്ത്രി മുസ്തഫ; സ്ഥാനം ഏറ്റെടുത്ത് ജനങ്ങൾക്ക് സേവനം ചെയ്യുന്നതിൽ ചുക്കാൻ പിടിക്കാൻ ആഗ്രം
പെരുമ്പാവൂർ: കെപിസിസി പ്രസിഡന്റ് സ്ഥാനം വഹിക്കാൻ താത്പര്യം പ്രകടിപ്പിച്ചു മുൻ മന്ത്രി ടി.എച്ച്. മുസ്തഫ. കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും കെ. മുരളീധരനും താത്പര്യമില്ലെന്നു പറഞ്ഞതിനാലാണു പ്രസിഡന്റ് സ്ഥാനമേറ്റെടുക്കാൻ താൻ താൽപര്യം പ്രകടിപ്പിക്കുന്നതെന്നു മുസ്തഫ പറഞ്ഞു. കോണ്‍ഗ്രസ് അടുത്ത തെരഞ്ഞെടുപ്പിലൂടെ തിരിച്ചുവരാൻ ജനങ്ങൾക്കിടയിലേക്കിറങ്ങി പ്രവർത്തിക്കണം. തനിക്ക് എന്ത് നേടാമെന്നല്ല മറിച്ച് ജനങ്ങൾക്കെന്തു സേവനം ചെയ്യാൻ കഴിയുമെന്നാണ് ഒരോ കോണ്‍ഗ്രസുകാരനും ചിന്തിക്കേണ്ടത്. കെപിസിസിയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്ത് ഇതിനെല്ലാം ചുക്കാൻ പിടിക്കാനാണ് ആഗ്രഹിക്കുന്നതെന്നും മുസ്തഫ പറഞ്ഞു.
Read Moreഅല്പം കൂടിപോയതുകൊണ്ടാ സാറേ..! മദ്യം വാങ്ങുന്നതിനായി ക്യൂവിൽ ഏറ്റവും പുറകിൽ; ഏറേനേരെ കാത്തിനിന്നു മടുത്ത ഷിബു ഔട്ട് ലറ്റിൽ തള്ളിക്കയറി ജീവനക്കാരനെ മർദിച്ചു
പെരുന്പാവൂർ: പെരുന്പാവൂർ ബിവറേജസ് ഔട്ട്ലെറ്റിലെ ജീവനക്കാരെ മർദിച്ച കേസിൽ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം സ്വദേശി കിഴക്കേപുത്തൻവീട് ഷിജു (40) ആണു റിമാൻഡിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യപിച്ച് ലക്കുകെട്ട് പെരുന്പാവൂർ ബിവറേജസിലെത്തിയ പ്രതി മദ്യം വാങ്ങുന്നതിനായി ക്യൂവിൽനിന്നു. ഈസമയം ബിവറേജസിൽ വൻതിരക്കായിരുന്നു. ഏറെനേരം കാത്തുനിന്ന പ്രതി പ്രകോപിതനായി ഔട്ട്ലെറ്റിലേക്കു തള്ളിക്കയറി ജീവനക്കാരെ മർദിക്കുയും ബില്ലിംഗ് മെഷീൻ ഉൾപ്പടെയുള്ളവ നശിപ്പിച്ചെന്നുമാണു കേസ്. പെരുന്പാവൂർ പോലീസെത്തി പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയായിരുന്നു.
Read Moreകാർ ലോറിയുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു; മർച്ചന്റ് നേവിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്; രണ്ടു പേർ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ
അങ്കമാലി: മർച്ചന്റ് നേവിയുടെ ഇന്റർവ്യൂവിൽ പങ്കെടുക്കാൻ പോയ വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് ഒരാൾ മരിച്ചു. കാറിൽ സഞ്ചരിച്ച മറ്റു രണ്ടു പേർക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. പെരിന്തൽമണ്ണ പാലോളി പറമ്പ് ചിരക്കാട്ടിൽ വീട്ടിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഷാഹിദ് (20) ആണ് മരിച്ചത്. സഹപാഠികളായ പെരിന്തൽമണ്ണ കണ്ണോത്ത് അമൽരാജ് (18), കുളപ്പാട് സവാദ് (19) എന്നിവരെ അങ്കമാലി എൽ എ ഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് എറണാകുളത്ത് നടക്കുന്ന മർച്ചന്റ് നേവിയുടെ ഇന്റർവ്യുവിൽ പങ്കെടുക്കുന്നതിനായി ഇന്നലെ വൈകീട്ട് ഏഴിനാണ് മൂന്നു പേരും പെരിന്തൽമണ്ണയിൽ നിന്നും പുറപ്പെട്ടത്. ദേശീയപാത 47ൽ കറുകുറ്റിയിൽ വച്ച് ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി 10.30 ഓടെ മീഡിയൻ മറികടന്ന് എതിർദിശയിലൂടെ വരികയായിരുന്ന ലോറിയിലിടിക്കുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും തകർന്നു സംഭവസ്ഥലത്തു വച്ചുതന്നെ ഷാഹിദ് മരിച്ചു. ഖദീജയാണ് അമ്മ സാജി താ, ഷഹ്ന എന്നിവർ സഹോദരിമാരാണ്.…
Read Moreഒന്നു വിളിച്ചാൽ കുതിച്ചെത്തും..! കായലോളങ്ങളിൽ കുതിച്ചുപായാൻ ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സികൾ; യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്ത് ബോട്ടെത്തുമെന്നതാണ് പ്രത്യേകത
ബിജോ ടോമി കൊച്ചി: കേരളത്തിലെ കായലോളങ്ങളിൽ കുതിച്ചുപായാൻ ജലഗതാഗത വകുപ്പിന്റെ വാട്ടർ ടാക്സികൾ ഉടനെത്തും. ആദ്യഘട്ടത്തിൽ തന്നെ കൊച്ചിയിൽ വാട്ടർ ടാക്സികൾ സർവീസിനെത്തുമെന്നും, ജലഗതാതഗത്തെകൂടുതലായി ആശ്രയിക്കുന്ന കായലോരവാസികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ ഇവ ഏറെ പ്രയോജനകരമാകുമെന്നും ജലഗതാഗത വകുപ്പ് ഡയറക്ടർ ഷാജി വി. നായർ പറഞ്ഞു. യാത്രക്കാർക്ക് പ്രത്യേകം അനുവദിച്ചിരിക്കുന്ന ഫോണ്‍ നന്പർ വഴിയാണ് സർവീസ് ലഭ്യമാകുക. വാട്ടർ ടാക്സി സർവീസിനായിട്ടുള്ള നന്പറിൽ വിളിച്ചാൽ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തു നിമിഷനേരംകൊണ്ട് ബോട്ടെത്തും. ജലമാർഗം എവിടെയെങ്കിലും ഉടനടി എത്തേണ്ടവർക്ക് മറ്റു യാത്രാ ബോട്ടുകൾക്കായി കാത്തുനിന്നു സമയം കളയാതെ വാട്ടർ ടാക്സിയെ ആശ്രയിക്കാൻ സാധിക്കും. ഉൾനാടൻ കായലോരങ്ങളിൽ താമസിക്കുന്നവർക്കും ഉൾനാടൻ പ്രദേശളങ്ങളിലേക്കു എത്തിപ്പെടേണ്ടവർക്കും ഇതിന്റെ പ്രയോജനം ലഭിക്കും. വിദേശരാജ്യങ്ങളിൽ വിനോദഞ്ചാരികളെ ആകർഷിക്കുന്ന പ്രധാന ഇനമാണ് വാട്ടർ ടാക്സി. കരഗതാഗതത്തെക്കാൾ ജലഗതാഗതം പ്രയോജനപ്പെടുത്താവുന്ന നിരവധി പ്രദേശങ്ങൾ സംസ്ഥാനത്തുണ്ടെങ്കിലും ഇതുവരെ ഈ സാധ്യത വേണ്ടവിധത്തിൽ…
Read Moreവഴിതർക്കം ഒടുവിൽ കൊലപാതകത്തിലേക്ക് ..! പോലീസ് സ്റ്റേഷന്റിൽ കേസ് നിലനിൽക്കേ യാണ് സഹോദരങ്ങളെ അയൽവാസി കുത്തിയത്; ഗുരുതര പരിക്കേറ്റ ഗിൽസൺ ആശുപത്രിയിൽ എത്തും മുൻപ് മരിച്ചു
പറവൂർ: വഴിത്തർക്കത്തെത്തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരങ്ങൾക്ക് കുത്തേൽക്കുകയും ജ്യേഷ്ഠൻ മരിക്കുകയും ചെയ്ത സംഭവത്തിൽ അയൽവാസി കസ്റ്റഡിയിലെന്നു സൂചന. കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉടൻ അറസ്റ്റുണ്ടാവുമെന്നും അന്വേഷണ ചുമതലയുള്ള വടക്കേക്കര എസ്ഐ പറഞ്ഞു. ഗോതുരുത്ത് കല്ലറക്കൽ കുഞ്ഞച്ചന്റെ മകൻ ഗിൽസനാണ് (ജിൻസൻ-42) ആണു മരിച്ചത്. ഇന്നലെ വൈകുന്നേരം ആറരയോടെ ഗോതുരുത്ത് സെന്റ് ആന്റണീസ് കപ്പേളയ്ക്കു പടിഞ്ഞാറുവശത്തുള്ള കലുങ്കിനു സമീപത്തെ തറവാടുവീടിനരികിലൂടെയുള്ള വഴി വീതി കൂട്ടുന്നതുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണു കത്തിക്കുത്തിൽ കലാശിച്ചത്. ഗോതുരുത്ത് കുര്യാപ്പിള്ളി ലിങ്ക് പാലത്തിലെ അപ്രോച്ച് റോഡിനു സമീപത്തായി താമസിക്കുന്ന ഗിൽസന്റെ വീടിനു സമീപം പ്രതിയെന്നു കരുതുന്നയാൾ കത്തിയുമായെത്തി വാക്കുതർക്കമുണ്ടാക്കുകയും ഗിൽസനെ തുരുതുരാ നെഞ്ചിൽ കുത്തുകയുമായിരുന്നു. ഇവർ തമ്മിൽ കാലങ്ങളായി വഴിത്തർക്കവും സംഘർഷവുമായുള്ള പോലീസ് കേസ് നിലനിൽക്കുന്നുമുണ്ട്. കുത്തേറ്റ ഗിൽസണ്‍ ആശുപത്രിയിൽ കൊണ്ടു പോകും വഴിയാണു മരിച്ചത്. ഗിൽസന്റെ ഇടതുനെഞ്ചിൽ ആഴത്തിലുള്ള രണ്ടു മുറിവുകളും വലതു നെഞ്ചിൽ ഒരു…
Read Moreപൾസർ സുനിയുടെ ജാമ്യാപേക്ഷ തള്ളി; പ്രതി സിനിമാ മേഖലയിൽ ബന്ധമുള്ള ആളാണെന്നും വിചാരണ ഘട്ടത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതി
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതി സിനിമാ മേഖലയിൽ ബന്ധമുള്ള ആളാണെന്നും വിചാരണ ഘട്ടത്തിൽ സാക്ഷികളെ സ്വാധീനിക്കാൻ ഇടയുണ്ടെന്നും കോടതി വിലയിരുത്തി. സുനിക്ക് ജാമ്യാപേക്ഷയുമായി വിചാരണ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി പറഞ്ഞു.
Read Moreതൊഴിൽസ്വപ്നം പൂവണിയിച്ച് തദ്ദേശസ്ഥാപനം; പതിനാലു യുവാക്കൾ വിദേശത്തേക്ക്
സ്വന്തം ലേഖകൻ അങ്കമാലി: തൊഴിൽ എന്ന സ്വപ്നത്തിന് സാക്ഷാത്കാരത്തിന്റെ നിറം പകർന്ന് തദ്ദേശസ്ഥാപനം. വിദേശത്തു ജോലി ലഭിച്ച പതിനാലു യുവാക്കൾ തിങ്കളാഴ്ച വിമാനം കയറും. അങ്കമാലി ബ്ലോക്ക് പഞ്ചായത്തിന്റെ സ്കിൽസ് എക്സലൻസ് പ്രോഗ്രാമിന്റെ ഭാഗമായുള്ള പരിശീലനത്തിലൂടെയാണു പട്ടികജാതി വിഭാഗത്തിലെ യുവാക്കൾക്കു ജോലി ലഭിച്ചത്. പട്ടികജാതി വിഭാഗത്തിന്റെ ക്ഷേമത്തിനായി സംസ്ഥാനത്ത് അങ്കമാലി ബ്ലോക്ക് പഞ്ചായത്തിനു മാത്രമായാണു സംസ്ഥാന സർക്കാർ സ്കിൽസ് എക്സലൻസ് പ്രോഗ്രാം അനുവദിച്ചത്. തൊഴിൽ വകുപ്പിന്റെ കേരള അക്കാദമി ഫോർ സ്കിൽസ് എക്സലൻസിനു കീഴിൽ അങ്കമാലി ടെൽക്കിനു സമീപം ഇൻകൽ പാർക്കിലുള്ള കാന്പസിലായിരുന്നു ഇവർക്കു പരിശീലനം. ഇലക്ട്രീഷ്യൻ, വെൽഡർ, ഫിറ്റർ, ഇൻസ്ട്രുമെന്റേഷൻ, ഫാബ്രിക്കേഷൻ എന്നീ ട്രേഡുകളിലാണു തൊഴിൽ പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള കറുകുറ്റി, തുറവൂർ, മഞ്ഞപ്ര, അയ്യന്പുഴ, മലയാറ്റൂർ, കാലടി, കാഞ്ഞൂർ ഗ്രാമപഞ്ചായത്തുകളിൽപ്പെട്ടവരാണു ഗുണഭോക്താക്കൾ. ഖത്തർ സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ഖത്തർ പെട്രോളിയം, ഖത്തർ ഗ്യാസ്…
Read Moreചെറായി ബീച്ചിൽ കഞ്ചാവ് ചെടി; എക്സൈസ് സംഘമെത്തി കസ്റ്റഡിയിലെടുത്തു; നട്ടുവളർത്തിവരുന്ന ചെടിയാണെന്നാണ് സൂചന
ചെറായി : ചെറായി ബീച്ചിലെ പൊതു ശുചിമുറി പരിസരത്ത് നട്ടുവളർത്തിയിരുന്ന കഞ്ചാവ് ചെടി ഞാറക്കൽ എക്സൈസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു . ശുചിമുറിയുടെ മതിലിനോട് ചേർന്ന് ആരോ നട്ടുവളർത്തിവരുന്ന ചെടിയാണെന്നാണ് സൂചന. എന്നാൽ ആരെയും കസ്റ്റഡിയിൽ എടുത്തിട്ടില്ല. രണ്ട് അടിയോളം ഉയരം വരുന്ന ചെടി എക്സൈസ് സംഘം പറിച്ചെടുത്തു. മൂന്ന് മാസത്തെ വളർച്ചയുണ്ട്. സംഭവത്തെത്തുടർന്ന് എക്സൈസ് കേസെടുത്തിട്ടുണ്ട്. നട്ടുവളർത്തിയ ആളെക്കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്ന് എക്സൈസ് ഇൻസ്പെക്ടർ വി.ആർ. രാജീവ് അറിയിച്ചു.
Read More