കൊച്ചി: ആക്രമിക്കപ്പെട്ട നടിയെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷൻ കേസ് രജിസ്റ്റർ ചെയ്തതിനു പിന്നാലെ, കമ്മീഷനെതിരെ ആഞ്ഞടിച്ച് പി.സി.ജോർജ് എംഎൽഎ. കമ്മീഷൻ അധ്യക്ഷ എം.സി. ജോസഫൈൻ തന്നെ പഠിപ്പിക്കാൻ വരേണ്ടെന്ന് ജോർജ് പറഞ്ഞു. പുതുവൈപ്പിനിലെ സമരവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ തീർത്തിട്ട് തന്നെ പഠിപ്പിക്കാൻ നോക്കിയാൽ മതിയെന്ന് ജോർജ് തുറന്നടിച്ചു.പുതുവൈപ്പിൻ സമരത്തിനിടെ പോലീസ് വനിതകളെ അപമാനിച്ചത് കണ്ടില്ലെന്ന് നടിക്കരുത്. സിനിമാ നടിമാര്‍ക്കും, ഫെമിനിസ്റ്റ് കൊച്ചമ്മമാര്‍ക്കും മാത്രമല്ല മാനാഭിമാനമുള്ളതെന്നും ജോസഫൈൻ മനസിലാക്കണം. പാവപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിച്ചതിനു ശേഷം താൻ കമ്മീഷന് മുന്നിൽ വിനയാന്വിതനായി നിന്നു തരാം- ജോർജ് പറഞ്ഞു. ചാനലുകളില്‍ കയറിയിരുന്ന് ഇളകിയാട്ടം നടത്തുന്ന ഫെമിനിസ്റ്റ് കൊച്ചമ്മമാര് പറയുന്ന മര്യാദ പഠിക്കാന്‍ തനിക്ക് സൗകര്യമില്ലെന്നും അത് പഠിപ്പിക്കാന്‍ ആരും സമയം മെനക്കെടുത്തേണ്ടതില്ലെന്നും ജോർജ് വ്യക്തമാക്കി. നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നു തന്നെയാണ് തന്റെ…
Read MoreCategory: Kochi
‘തൊഴി’ലാളി പാർട്ടി..! സിപിഎം നേതാക്കൾക്കെതിരെ പരാതിയുമായി സിഐടിയു; കളമശേരിയിലെ വിവാദ നേതാവിനൊപ്പം ചില സിപിഎം പ്രവർത്തകർ കയറ്റിറക്ക് ജോലി തടസപ്പെടുത്തുന്നു
കളമശേരി: സിപിഎം നേതാക്കളുടെ നേതൃത്വത്തിൽ കയറ്റിറക്ക് തടയുവെന്ന പരാതിയുമായി സിഐടിയു അംഗങ്ങൾ ജില്ലാ നേതൃത്വത്തെ സമീപിച്ചു. കണ്ടെയ്നർ റോഡിൽ കാറുകൾ ഇറക്കാൻ വരുന്ന ലോറികൾ രാത്രിയുടെ മറവിൽ സിപിഎം നേതാക്കന്മാർ ഒരു സംഘം ആളുകളോടൊപ്പം തടയുന്നതായാണ് പരാതി. ഷോറൂമിലേക്ക് കാറുകൾ ഇറക്കാനുള്ള അനുമതി ഇടപ്പള്ളി ടോളിലുള്ള കയറ്റിറക്ക് തൊഴിലാളികൾക്കാണ്. വൈറ്റില വരെ ഇവർക്ക് അവകാശമുണ്ട്. ബൈക്കുകൾ ഇറക്കുന്നത് അതാത് സ്ഥലങ്ങളിലെ പൂളുകളിൽ പെട്ട തൊഴിലാളികളാണ്. കാറുകൾ ഇറക്കുന്ന ജോലിയും കളമശേരി മേഖലയിൽ സിപിഎം പ്രവർത്തകരെന്നവകാശപ്പെടുന്നവർക്ക് വേണമെന്നാണ് ആവശ്യം. കളമശേരിയിലെ വിവാദ നേതാവിനൊപ്പം കളമശേരി നഗരസഭയിലെ സിപിഎം കൗൺസിലറും ഉണ്ടെന്നാണ് പരാതിയിൽ പറയുന്നത്. സ്വന്തം പാർട്ടിയുടെ നേതാക്കൾ തന്നെ തൊഴിൽ നിഷേധിക്കുന്നുവെന്ന് ഇടപ്പള്ളി ടോളിലെ സിഐടിയു പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. എളമക്കര പോലീസ് സ്റ്റേഷനിലും ചുമട്ടുതൊഴിലാളികൾ പരാതി നൽകിയിട്ടുണ്ട്.
Read Moreആ വൈദ്യുതി എത്തിയതെവിടെ നിന്ന്..! വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറിയ ജീവനക്കാരൻ ഷോക്കേറ്റു മരിച്ചു; മറ്റെവിടുന്നോ വൈദ്യുതി എത്തിയതാകാമെന്ന് അധികൃതർ
മൂവാറ്റുപുഴ: വൈദ്യുതി തകരാർ പരിഹരിക്കാൻ പോസ്റ്റിൽ കയറിയ ലൈൻമാൻ ഷോക്കേറ്റു മരിച്ചു. കോതമംഗലം കറുകടം കൈനാട്ടുമറ്റത്തിൽ കുര്യാക്കോസിന്റെ മകൻ എൽദോസ്(40)ആണ് മരിച്ചത്. സംഭവം നേരിൽ കണ്ട സഹപ്രവർത്തകൻ വർഗീസിനെ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 10.45ഓടെ മൂവാറ്റുപുഴ നഗരസഭ ഓഫീസിനു മുന്നിലായിരുന്നു സംഭവം. സമീപത്തുള്ള സ്ഥാപനത്തിലെ വൈദ്യുതി തടസം പരിഹരിക്കുന്നതിനാണ് ഇരുവരും എത്തിയത്. ഫ്യൂസ് ഊരി വൈദ്യുതി ബന്ധം വിച്ഛേദിച്ചശേഷം പോസ്റ്റിൽ കയറി ജോലി ചെയ്യുന്നതിനിടെ എൽദോസിന് പൊടുന്നനെ ഷോക്കേല്ക്കുകയായിരുന്നുവെന്നു പറയുന്നു. പൊട്ടിത്തെറിയുടെ ശബ്ദത്തോടെ എൽദോസ് കീഴ്മേൽ മറിഞ്ഞ് പോസ്റ്റിലുണ്ടായിരുന്ന കേബിളിൽ കാൽ കുരുങ്ങി തൂങ്ങികിടക്കുന്ന നിലയിലായിരുന്നു. സംഭവം ശ്രദ്ധയിൽപെട്ട സ്ത്രീകളടക്കമുള്ളവർ അലമുറയിട്ടതോടെ നാട്ടുകാർ ഓടിയെത്തിയെങ്കിലും ആർക്കും ഒന്നുംചെയ്യാനായില്ല. ഉടൻ സ്ഥലത്തെത്തിയ ഫയർഫോഴ്സ് ജീവനക്കാർ പോസ്റ്റിൽ കയറി വല ഉപയോഗിച്ച് എൽദോസിനെ താഴെയിറക്കി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഫ്യൂസ് ഊരിവച്ചതിനുശേഷമാണ് ജീവനക്കാരൻ പോസ്റ്റിൽ കയറിയതെന്നും പെട്ടെന്ന്…
Read Moreഎന്റെ ഗോപാലകൃഷ്ണ..! ദിലീപിനെ കാണാൻ അമ്മ ജയിലിലെത്തി; ജാമ്യഹർജി ഓഗസ്റ്റ് 18 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് മകനെ കാണാൻ ഇളയ മകനെയും കൂട്ടിയെത്തിയത്
ആലുവ: യുവനടിയെ ആക്രമിച്ച കേസിൽ ആലുവ സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന കാണാൻ അമ്മ സരോജം ജയിലിലെത്തി. ദിലീപിന്റെ സഹോദരൻ അനൂപിനൊപ്പമാണ് അമ്മ ജയിലിലെത്തിയത്. ദിലീപിന്റെ ജാമ്യഹർജി ഓഗസ്റ്റ് 18 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ദിലീപിനെ കാണുന്നതിനായി അമ്മയെത്തിയത്. ഇതിനു മുൻപും അനൂപ് ജയിലിലെത്തി ദിലീപിനെ കണ്ടിരുന്നു.
Read Moreനീണ്ട ഇടവേളയ്ക്ക് ശേഷം…! നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ വെള്ളിയാഴ്ച ത്തേക്കു മാറ്റിവച്ചു ; സുനിയെ താൻ ഒരിക്കൽ പോലും കണ്ടിട്ടില്ലെന്ന് ഹർജിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നടൻ ദിലീപ് സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതു ഹൈക്കോടതി അടുത്ത വെള്ളിയാഴ്ചത്തേയ്ക്കു മാറ്റി. ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന്റെ വിശദീകരണം ആവശ്യപ്പെട്ട് കോടതി അപേക്ഷ പരിഗണിക്കുന്നതു മാറ്റിവയ്ക്കുകയായിരുന്നു. അടുത്ത വെള്ളിയാഴ്ച പ്രോസിക്യൂഷൻ വിശദീകരണം നൽകുമെന്നാണു വിവരം. നടി ആക്രമണത്തിന് ഇരയായ സംഭവത്തിലെ ഗൂഡാലോചന കേസിൽ ഒരു മാസമായി റിമാൻഡിൽ കഴിയുന്ന നടൻ ദിലീപ് തന്റെ പുതിയ അഭിഭാഷനായ ബി. രാമൻപിള്ള മുഖാന്തിരം ഇന്നലെയാണു ഹൈക്കോടതിയെ സമീപിച്ചത്. ജൂലൈ 24നു നൽകിയ ഹർജി പരിഗണിച്ച സിംഗിൾ ബെഞ്ചിനു മുന്പാകെതന്നെയാണു വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. ഗൂഢാലോചന കേസിൽ ദിലീപിനെതിരെ പ്രത്യേക അന്വേഷണസംഘം കണ്ടെത്തിയ തെളിവുകളെ എതിർക്കുന്ന വാദങ്ങളാണു ഹർജിയിൽ പ്രതിഭാഗം ഉന്നയിച്ചിരിക്കുന്നത്. സിനിമാ വ്യവസായത്തിലെ ഒരു വിഭാഗത്തിന്റെ ഗൂഢാലോചനയെത്തുടർന്നു കെട്ടിച്ചമച്ച കേസാണിതെന്നും സിനിമാ വ്യവസായത്തിൽനിന്നു തന്നെ പുറത്താക്കാനുള്ള നീക്കമാണു പിന്നിലെന്നും ഹർജിയിൽ പറയുന്നു. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെടുത്തി…
Read Moreഞങ്ങടെ ചക്കരമുത്ത്..! നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപ് കുറ്റവിമുക്തനായാൽ ഫിയോകിന്റെ പ്രസിഡന്റാക്കും; ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമെന്ന് ഭാരവാഹികൾ
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ കുറ്റവിമുക്തനായാൽ ദിലീപിനെ വീണ്ടും സംഘടനയുടെ പ്രസിഡന്റാക്കുമെന്ന് തിയറ്റർ ഉടമകളുടെ സംഘടന. ദിലീപ് ഇപ്പോഴും സംഘടനയിൽ അംഗമാണെന്നും ദിലീപിനെ സംഘടനയുടെ നേതൃത്വത്തിൽനിന്നു മാറ്റുക മാത്രമാണ് ചെയ്തതെന്നും ഫിയോക് ഭാരവാഹികൾ അറിയിച്ചു. ദിലീപിന്റെ ഡി സിനിമാസ് അടച്ചുപൂട്ടിയ ചാലക്കുടി നഗരസഭയുടെ നടപടി ഹൈക്കോടതി റദ്ദാക്കിയ സാഹചര്യത്തിലാണ് ഫിയോക് വാർത്താസമ്മേളനം നടത്തിയത്.
Read Moreഎന്തൊരു ക്രൂരത..! പരാതിക്കാരിയെ പരീക്ഷയെഴുതാൻ അനുവദിക്കാതെ സ്റ്റേഷനിലിരുത്തിയ സംഭവം; എസ്ഐയ് ക്കതിരേ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്
കൊച്ചി: കോളജ് വിദ്യാർഥിനിയുടെ വീടിനു മുന്നിൽ ജില്ലാ ശുചിത്വമിഷൻ നിർമിക്കുന്ന പൊതുശൗചാലയത്തിനെതിരേ പരാതി പറഞ്ഞതിന്റെ പേരിൽ വിദ്യാർഥിനിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി പിഎസ് സി പരീക്ഷയെഴുതാനുള്ള അവസരം നിഷേധിച്ചുവെന്ന ആക്ഷേപത്തിൽ എസ്ഐക്കെതിരേ അന്വേഷണത്തിന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവ്. മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർക്കെതിരേ മുതിർന്ന ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്താൻ കമ്മീഷൻ ആക്ടിംഗ് ചെയർമാൻ പി. മോഹനദാസ് എറണാകുളം ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. തൊടുപുഴ ന്യൂമാൻ കോളജിലെ ബിരുദ വിദ്യാർഥിനി മൂവാറ്റുപുഴ പണ്ടപ്പിള്ളി സ്വദേശിനി ചന്ദനാ മോഹൻ ഫയൽ ചെയ്ത പരാതിയിലാണു നടപടി. വീടിനു മുന്നിലുള്ള രണ്ട് കിണറുകൾ മലിനപ്പെടുത്തി ശുചിത്വമിഷനും ബ്ലോക്ക് പഞ്ചായത്തും ചേർന്ന് പൊതുശൗചാലയം നിർമിക്കുന്നതിനെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എറണാകുളം ജില്ലാ കളക്ടറോടു കമ്മീഷൻ നിർദേശിച്ചു. കേസ് സെപ്റ്റംബറിൽ എറണാകുളത്ത് നടക്കുന്ന സിറ്റിംഗിൽ പരിഗണിക്കും. വാർഡ് മെന്പറുടെയും…
Read Moreമകളെ സിനിയമയിൽ എത്തിച്ചതിന്റെ പ്രതി ഫലം..! ദിലീപ് അനുകൂല വാർത്ത പ്രചരിച്ചത് സുരേഷ് കുമാർ ജയിൽ പോയതിന് ശേഷം; പിആർ ഏജൻസിയുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബൈജുകൊട്ടാരക്കര
കൊച്ചി: നടൻ ദിലീപിനെ പിന്തുണച്ചു രംഗത്തെത്തിയ നിർമാതാവ് സുരേഷ്കുമാറിനെതിരേ സംവിധായകനും മാക്ട ഫെഡറേഷൻ ജനറൽ സെക്രട്ടറിയുമായ ബൈജു കൊട്ടാരക്കര രംഗത്തെത്തി. ദിലീപിനുവേണ്ടി സഹതാപതരംഗം സൃഷ്ടിക്കാൻ ശ്രമിക്കുന്ന പിആർ ഏജൻസിയുമായി സുരേഷ് കുമാറിനു ബന്ധമില്ലെന്നു പറയാനാകില്ലെന്നു ബൈജു കൊട്ടാരക്കര പറഞ്ഞു. സുരേഷ്കുമാർ മൂന്നു ദിവസം മുന്‍പു ജയിലിലെത്തി ദിലീപിനെ സന്ദർശിച്ചിരുന്നു. പിന്നീടാണു വിവിധ ഓണ്‍ലൈൻ മാധ്യമങ്ങളിലൂടെ ദിലീപ് അനുകൂല വാർത്തകൾ എത്തിത്തുടങ്ങിയത്. ദിലീപ് രോഗബാധിതനാണെന്നും ക്ഷീണിതനായി തളർന്നു സെല്ലിൽതന്നെ കിടപ്പാണെന്നും തരത്തിലുള്ള വാർത്തകളായിരുന്നു ആദ്യം പ്രചരിച്ചത്. ഇത് പിആർ ഏജൻസിയുമായി ചേർന്നു നടപ്പിലാക്കുന്ന തന്ത്രമാണോയെന്നാണു സംശയം. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം നടത്തുന്നുണ്ടെന്നാണു വിവരം. കഴിഞ്ഞ തവണയും ദിലീപിന്റെ ജാമ്യാപേക്ഷ കോടതിയിൽ എത്തുന്നതിനുമുന്പ് ഇത്തരത്തിൽ സഹതാപതരംഗം സൃഷ്ടിക്കാൻ ബോധപൂർവമായ ശ്രമം നടന്നിരുന്നു. ഹൈക്കോടതിയിൽ രണ്ടാമതും ജാമ്യാപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നതിനിടെയാണു വീണ്ടും ഇത്തരം നീക്കങ്ങൾ നടക്കുന്നത്. മകളെ സിനിമയിൽ അഭിനയിപ്പിച്ചതിന്റെ…
Read Moreചാകരക്കോളുമായി അവർ തീരമണഞ്ഞു..! ട്രോളിംഗ് നിരോധനത്തിനുശേഷം ആഴക്കടൽ പോയ ബോട്ടുകൾ വലനിറയെ മത്സ്യങ്ങളുമായെത്തി; ഹാർബറുകളിൽ ഉത്സവലഹരി
വൈപ്പിൻ: ട്രോളിംഗ് നിരോധനത്തിനുശേഷം ആഴക്കടൽ മത്സ്യബന്ധനത്തിനു പോയ ബോട്ടുകൾ നിറയെ മത്സ്യങ്ങളുമായി തീരത്തെത്തിയതോടെ വൈപ്പിൻ ദ്വീപിലെ മത്സ്യബന്ധന ഹാർബറുകൾ സജീവമായി. ഒരാഴ്ചയോളം ആഴക്കടലിൽ തന്പടിച്ച് മത്സ്യബന്ധനം നടത്തിയ ബഹുഭൂരിപക്ഷം ബോട്ടുകളും കണവയും, കൂന്തലും, കിനാവള്ളിയും, കിളിമീനുമൊക്കെയായാണ് ഇന്നലെ തീരമണഞ്ഞത്. പല ബോട്ടുകളും മൂന്നു ലക്ഷം മുതൽ അഞ്ചു ലക്ഷം രൂപയ്ക്കു വരെയുള്ള മത്സ്യങ്ങളുമായാണ് മടങ്ങിയെത്തിത്. കാളമുക്ക് ഹാർബറിൽ ഇന്നലെ 30 ഓളം ബോട്ടുകൾ അടുത്തിരുന്നു. ഇതിന്റെ ഇരട്ടിയോളം ബോട്ടുകൾ മുനന്പം ഹാർബറിലും എത്തി. എല്ലാത്തരം മത്സ്യങ്ങളുമായാണ് ബോട്ടുകൾ എത്തിയത്. കണവയ്ക്കായിരുന്നു കൂടുതൽ വില. വലിയ കണവയ്ക്കു കിലോവിനു 300നും 360 നും ഇടയിൽ വില ലഭിച്ചു. കൂന്തൽ ചെറുതായതിനാൽ വിലകുറഞ്ഞു. അതേ സമയം കിളിമീൻ ഇക്കുറി മുൻ വർഷത്തേക്കാളും കുറവായതിനാൽ വൻ ഡിമാൻഡുണ്ട്. ചെറിയ കിളിമീന്‍ 30 മുതൽ 60 രൂപ വരെയാണ് വില. ഏറ്റവും വലുതിനു…
Read Moreഷാർജയിൽ മരിച്ച പെരുമ്പാവൂര്‍ സ്വദേശി യുടെ മൃതദേഹം നാളെ നാട്ടിലെത്തിക്കും; പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങുമ്പോൾ വിഷവാതകം ശ്വസിച്ചാണ് മരിച്ചത്
പെരുമ്പാവൂർ: ഷാർജയിൽ നിർത്തിയിട്ട കാറിൽ മരിച്ച നിലയിൽ കാണപ്പെട്ട പെരുമ്പാവൂർ സ്വദേശിയായ മലയാളി യുവാവിന്റെ മൃതദേഹം നാളെ നാട്ടിലെത്തും. അയ്മുറി തോപ്പിലാൻ വീട്ടിൽ പൗലോസിന്റെ മകൻ ഡിക്സൺ (35) ആണ് മരിച്ചത്. സംസകാരം നാളെ ഉച്ചക്ക് 11ന് അയ്മുറി തിരുഹൃദയ ദേവാലയത്തിൽ നടക്കും . ഷാർജയിലെ പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്ന കാറിൽ എസി പ്രവർത്തിപ്പിച്ച് കിടന്നുറങ്ങുമ്പോൾ വിഷവാതകം ശ്വസിച്ചാണ് മരണം സംഭവിച്ചത്. ഷാർജ എയർപോർട്ട് ഫ്രീ സോണിലെ കമ്പനിയിൽ വർഷങ്ങളായി ജോലി ചെയ്ത് വരികയായിരുന്നു ഡിക്സൺ. ഭാര്യക്ക് അയർലഡിൽ ജോലി കിട്ടിയതിനെ തുടർന്ന് ഷാർജയിലെ ജോലി രാജിവച്ച് ഭാര്യയുടെ അടുത്തേക്ക് പോകാൻ ഒരുങ്ങുമ്പോഴാണ് അപകടം. ഇക്കഴിഞ്ഞ 31 ന് രാത്രി മുതലാണ് ഡിക്സനെ കാണാതായത്. അന്ന് രാത്രി ഭാര്യക്ക് ഫോൺ ചെയ്തിരുന്നു. പിറ്റേന്ന് രാവിലെ ഭാര്യ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫായിരുന്നു.ഇതേ തുടർന്നാണ് ബന്ധുക്കൾ പോലീസിൽ പരാതി…
Read More