കൊച്ചി: എറണാകുളം ജില്ലാ ഇഎസ്ഐ ആശുപത്രിയുടെ നവീകരണത്തിന് ഏതാനും വികസനപദ്ധതികൾക്ക് ഇഎസ്ഐ കോര്പറേഷന് അംഗീകാരം നല്‍കിയെങ്കിലും ദുരവസ്ഥ തുടരും. അടിയന്തരമായി നടത്തേണ്ട 32 നവീകരണ പദ്ധതികൾ തയാറാക്കി സമർപ്പിച്ചെങ്കിലും ഒമ്പതെണ്ണത്തിനു മാത്രമാണ് അംഗീകാരം ലഭിച്ചത്. ഇതിനുപുറമെ അംഗീകരിച്ച പദ്ധതികളുടെ ചെലവിന്റെ 25 ശതമാനം മാത്രമേ നിലവില്‍ ആശുപത്രിക്കു കൈമാറിയിട്ടുള്ളൂ. കാലപ്പഴക്കത്തില്‍ ദ്രവിച്ച കോണ്‍ക്രീറ്റ് കെട്ടിടത്തിന്റെ ചോര്‍ച്ച പരിഹരിക്കുന്നതിനാണു മുന്തിയ പരിഗണന ലഭിച്ചിരിക്കുന്നത്. ആദ്യഘട്ടത്തില്‍ അനുവദിച്ച തുക ഉപയോഗിച്ച് ഫീമെയില്‍ വാര്‍ഡിലെയും എക്സറേ, ലാബ് യൂണിറ്റുകളിലെയും ഓഫീസ് മുറിയിലെയും മേല്‍ക്കൂര പ്ലാസ്റ്റര്‍ ചെയ്യും. മഴയത്ത് വെള്ളം ചോര്‍ന്ന് എക്സറേ മെഷീനുകളും ഫയലുകള്‍ നശിക്കുന്ന സ്ഥിതിയുണ്ടായിരുന്നു. തുക ലഭിക്കുന്ന മുറയ്ക്കു മറ്റു നവീകരണ പ്രവൃത്തികള്‍ ചെയ്യും. അതേസമയം ഗുരുതരാവസ്ഥയിലെത്തുന്ന രോഗികള്‍ക്ക് അടിയന്തര ചികിത്സ നല്കാന് മികച്ച സൗകര്യങ്ങളോടെയുള്ള അത്യാഹിത വിഭാഗത്തിന്റെ പ്രപ്പോസല്‍ കോര്പറേഷന് വീണ്ടും അവഗണിച്ചു. നിലവില്‍ ചെറിയൊരു അത്യാഹിത…
Read MoreCategory: Kochi
ശരിക്കും നിധിയുണ്ടോ..! സർപ്പകാവിനടുത്ത് നിന്ന പേരാൽ കാറ്റത്ത് മറിഞ്ഞു വീണു; ആൽമരത്തിന്റെ വേരുകൾ ക്കിടയിൽ മൺകുടം; നിധിയാണെന്ന വാർത്ത പരന്ന തോടെ പുരാവസ്തുവകുപ്പ് സ്ഥലത്തെത്തി
ആലങ്ങാട്: നൂറ്റാണ്ടുകള്‍ പഴക്കമുള്ളതെന്ന് കരുതുന്ന മണ്‍കുടം വീട്ടുവളപ്പില്‍ കണ്ടെത്തി. ആലങ്ങാട് പഞ്ചായത്തിലെ മാളികംപീടിക ബ്ലാത്ത്മഠത്തിൽ സജീവിന്റെ വീട്ടുവളപ്പില്‍ നിന്നാണ് മൺകുടം കണ്ടെത്തിയത്. പുരാവസ്തു വകുപ്പ് അധികൃതർ സ്ഥലം സന്ദർശിച്ചു. അതിശക്തമായ കാറ്റിനെത്തുടർന്ന് കഴിഞ്ഞ ദിവസം രാത്രി സജീവിന്റെ വീടിന്റെ പിന്നിലെ പേരാൽ കടപുഴകി വീണിരുന്നു. സർപ്പക്കാവിനോട് ചേർന്ന് നിന്നിരുന്ന പേരാലിന് അഞ്ച് പതിറ്റാണ്ടിലേറെ പഴക്കമുണ്ട്. മരം വീഴുന്ന ശബ്ദംകേട്ട് വീട്ടുകാർ ചെന്ന് നോക്കിയപ്പോഴാണ് മരത്തിന്റെ വേരുകൾക്കിടയിൽ മണ്‍കുടം ഇരിക്കുന്നതായി ശ്രദ്ധയിൽപ്പെടുന്നത്. സർപ്പക്കാവിനോട് ചേർന്ന് ആയതിനാൽ കുടം പരിശോധിക്കാനോ, മരത്തിന്റെ അരികിലേക്ക് പോകാനോ വീട്ടുകാർ ധൈര്യപ്പെട്ടില്ല. കുടത്തിൽ നിധിയാണെന്ന വാർത്തയും പരന്നു. തുടർന്ന് വീട്ടുകാരും സമീപവാസിയായ രവീന്ദ്രനും ചേർന്ന് ആലങ്ങാട് പോലീസിലും പുരാവസ്തു വകുപ്പിലും വിവരമറിയിച്ചു. മൺകുടത്തിന് ഏകദേശം രണ്ട് അടി പൊക്കവും ഒന്നരയടി വീതിയുമുണ്ടെന്നു കരുതുന്നു. മുകൾഭാഗം തുറന്ന നിലയിലായിരുന്നു. കൂടാതെ പഴയകാലത്തെ മൺകുടങ്ങളോട് സാമ്യവുമുണ്ടെന്ന് നാട്ടുകാർ…
Read Moreമന്ത്രി ശൈലജയ്ക്കു വൻ തിരിച്ചടി..! മന്ത്രിപദവി ദുരുപയോഗം ചെയ്തെന്നു ഹൈക്കോടതി; ഉത്തരവാദിത്വത്തിൽനിന്നു മന്ത്രിക്കു മാറിനിൽക്കാൻ കഴിയില്ല; സിംഗിൾ ബെഞ്ച് പരാമർശത്തിനു സ്റ്റേയില്ല
കൊച്ചി: ബാലാവകാശ കമ്മീഷനംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കു ഹൈക്കോടതിയിൽനിന്നു വീണ്ടും തിരിച്ചടി. നിയമനക്കാര്യത്തിൽ കെ.കെ. ശൈലജ മന്ത്രിപദവി ദുരുപയോഗം ചെയ്തെന്നു ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സിംഗിൾ ബഞ്ച് നേരത്തെ പുറപ്പെടുവിച്ച വിധിന്യായത്തിൽ മന്ത്രിക്കെതിരെയുള്ള പരാമർശങ്ങൾക്കു സ്റ്റേ നൽകാനും ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. വിധിന്യായത്തിലെ പരാമർശം നിലനിൽക്കുമെന്നു വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് ഉത്തരവാദിത്വത്തിൽനിന്നു മന്ത്രിക്കു മാറിനിൽക്കാൻ കഴിയില്ലെന്നു വ്യക്തമാക്കി. സിംഗിൾ ബഞ്ച് നടത്തിയതു ലളിതമായ വിമർശനമാണ്. ക്രിമിനൽ കേസ് പ്രതികൾ എങ്ങനെ ബാലവകാശ കമ്മീഷനിൽ അംഗങ്ങളായെന്നും ഹൈക്കോടതി ചോദിച്ചു. ബാലാവകാശ കമ്മീഷനംഗങ്ങളുടെ നിയമനവുമായി ബന്ധപ്പെട്ട വിധിന്യായത്തിൽനിന്ന് ആരോഗ്യമന്ത്രി കെ.കെ. ശൈലജയ്ക്കെതിരായ പരാമർശങ്ങൾ നീക്കാൻ സർക്കാർ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു ഡിവിഷൻ ബഞ്ച്. പരാമർശനം നീക്കാൻ ഹർജി നൽകേണ്ടതു സിംഗിൾ ബഞ്ചിലാണെന്നു വ്യക്തമാക്കിയ കോടതി കേസ് നാളെ വീണ്ടും പരിഗണിക്കും.
Read Moreഅങ്ങനെ സംഭവിച്ചുപോയി..! പ്രകൃതി വിരുദ്ധത്തിന് നിർബന്ധിച്ച് കൂട്ടിക്കൊണ്ടു പോയി; എതിർത്തപ്പോൾ ഇരുവരും തമ്മിൽ അടിപിടിയായി; പിന്നെ സംഭവിച്ചതിനെ ക്കുറിച്ച് അഭിലാഷ് പറയുന്നതിങ്ങനെ…
ആലുവ: ആലുവ റെയിൽവേ സ്റ്റേഷനു സമീപം ഭിന്നലിംഗക്കാരനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്ര സത്താറയിൽ ടയർ റീസോളിംഗ് ജോലി ചെയ്യുന്ന തൃശൂർ അന്നമനട വെണ്ണൂപ്പാടം കളത്തിൽ കെ.കെ. അഭിലാഷ് കുമാർ (21) ആണ് അറസ്റ്റിലായത്. ഇന്നലെ പുലർച്ചെ അന്നമനടയിലെ ബന്ധുവീട്ടിൽ നിന്നാണ് പ്രതിയെ റൂറൽ എസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വാഡ് പിടികൂടിയത്. തമിഴ്നാട് ചിന്നസേലം സ്വദേശി ഗൗരി എന്ന മുരുകേശൻ കഴിഞ്ഞ 14ന് വൈകുന്നേരമാണ് കൊല്ലപ്പെട്ടത്. ആലുവ സെന്റ് സെവ്യേഴ്സ് കോളജിന് പിൻവശം റെയിൽവേ പാളത്തിൽ നിന്നു പെരിയാറിലെ കടവിലേക്ക് ഇറങ്ങുന്ന ഭാഗത്ത് പിറ്റേന്ന് വൈകുന്നേരമാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെക്കുറിച്ച് പോലീസിനോടു പ്രതി പറഞ്ഞത്; പ്രകൃതി വിരുദ്ധ പീഡനത്തിനു അഭിലാഷ് വഴങ്ങാത്തതിനെത്തുടർന്ന് ഇരുവരും തമ്മിൽ തർക്കമുണ്ടായി. തുടർന്നുണ്ടായ അടിപിടിക്കിടെ അഭിലാഷിനെ ഗൗരി കമ്പ് ഉപയോഗിച്ച് അടിച്ചു. ഇതോടെ ഗൗരിയുടെ കഴുത്തിലുണ്ടായിരുന്ന ഷാളിൽ…
Read Moreദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ; സുനിലുമായി ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷികളുണ്ട്; സർക്കാരിന്റെ മറുപടിയിൽ ഇതുവരെ പുറത്തുവരാത്ത തെളിവുകൾ
കൊച്ചി: യുവനടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് അലുവ സബ് ജയിലിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർത്ത് പ്രോസിക്യൂഷൻ. സർക്കാരിന്റെ മറുപടി ഇന്ന് മുദ്രവച്ച കവറിൽ കോടതിക്ക് നൽകും. ദിലീപിനെതിരായ പുറത്ത് വരാത്ത പ്രധാന തെളിവുകളാണ് റിപ്പോർട്ടിലുള്ളത്. ഇത് തുറന്ന കോടതിയിൽ പറയാനാകില്ലെന്നും പ്രോസിക്യൂഷൻ അറിയിച്ചു. സുനിലുമായി ഗൂഢാലോചന നടത്തിയതിന് ദൃക്സാക്ഷികളുണ്ട്. ജാമ്യം നൽകിയാൽ അത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിക്കും. അതേസമയം, ദിലീപിനെ ഇന്ന് വീഡിയോ കോണ്‍ഫറൻസിംഗ് വഴി അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും. ദിലീപിന്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് വീണ്ടും കോടതിയിൽ ഹാജരാക്കുന്നത്. കോടതിയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന റിപ്പോർട്ടിനെ തുടർന്നാണ് വീഡിയോ കോണ്‍ഫറൻസ് വഴി ഹാജരാക്കുന്നത്.
Read Moreരണ്ടാം ഭാവത്തിൽ ഉന്നതരും..! ദിലീപിന്റെ ജാമ്യാപേക്ഷ നാളെ വീണ്ടും പരിഗണിക്കും; സിനിമാ മേഖലയിലേയും പോലീസ് തലപ്പത്തെ യും ഉന്നതർക്കെതിരേ ആരോപണങ്ങൾ ഉന്നയിച്ചാണ് രണ്ടാം ജാമ്യാപേക്ഷ സമർപ്പിച്ചിരിക്കുന്നത്
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന നടൻ ദിലീപിന്റെ ജാമ്യാപേക്ഷ നാളെ ഹൈക്കോടതി പരിഗണിക്കും. ദിലീപിന്റെ ജാമ്യാപേക്ഷയിൽ പറയുന്ന കാര്യങ്ങളിൽ വിശദീകരണം നൽകാൻ കോടതി പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. 17ന് ഇവ സമർപ്പിക്കാനാണ് കോടതി നിർദേശിച്ചിരുന്നതെങ്കിലും കൂടുതൽ സമയം അനുവദിക്കണമെന്നു പ്രോസിക്യൂഷൻ അറിയിക്കുകയായിരുന്നു. നാളെ പ്രോസിക്യൂഷൻ സമർപ്പിക്കുന്ന വിശദീകരണത്തിൽ ദിലീപിനെതിരേയുള്ള എല്ലാ തെളിവുകളും പോലീസ് ഉള്‍പ്പെടുത്തുമെന്നാണ് വിവരം. നടി ആക്രമിക്കപ്പെട്ട സംഭവത്തിലെ ഗൂഢാലോചനയിൽ താരത്തിന്റെ പങ്കു വ്യക്തമാക്കുന്ന തെളിവുകൾ തങ്ങളുടെ കൈവശം ഉണ്ടെന്നാണ് അന്വേഷണ സംഘം പറയുന്നത്. ദിലീപും കേസിലെ മുഖ്യ പ്രതിയായ പൾസർ സുനിയും തമ്മിൽ കണ്ടതിന്റെ തെളിവായി ഇവർ ഒരേ സ്ഥലത്തുള്ളതിന്റെ ശാസ്ത്രീയ തെളിവായ ടവർ ലൊക്കേഷൻ വിവരങ്ങൾ പോലീസ് ശേഖരിച്ചിരുന്നു. കൂടാതെ, ചില സാക്ഷി മൊഴികളും ഇതിനെ സാധൂകരിക്കുന്ന രീതിയിൽ പോലീസ് ഉൾപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. താരത്തിനെതിരേ ശക്തമായ തെളിവുകൾ പോലീസിന്റെ പക്കലുണ്ടെന്ന് അന്വേഷണ…
Read Moreഅണികള്‍ പിരിച്ച് നിര്‍മിച്ച കോണ്‍ഗ്രസ് പാര്‍ട്ടി ഓഫീസ് മണ്ഡലം പ്രസിഡന്റും മുന്‍ പ്രസിഡന്റും കൊണ്ടുപോയെന്ന് കോണ്‍ഗ്രസ് പ്രവര്ത്തകന്, പോസ്റ്റ് വൈറലായപ്പോള്‍ അണികള്‍ ഉണര്‍ന്നു
അണികള്‍ പിരിവെടുത്തു നിര്‍മിച്ച കോണ്‍ഗ്രസ് ഓഫീസ് മണ്ഡലം പ്രസിഡന്റും ശിങ്കിടികളും സ്വന്തമാക്കിയെന്ന വിമര്‍ശനവുമായി പാര്‍ട്ടി പ്രവര്‍ത്തകന്റെ പോസ്റ്റ്. ഇടുക്കി ജില്ലയിലെ കഞ്ഞിക്കുഴിയിലാണ് സംഭവം. പാര്‍ട്ടി പ്രവര്‍ത്തകനായ ബിനോയി വര്‍ക്കി എന്നയാളാണ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയത്. ബിനോയി ഫേസ്ബുക്കിലിട്ട പോസ്റ്റ് പാര്‍ട്ടി അനുഭാവികള്‍ വന്‍ ചര്‍ച്ചാവിഷയമാക്കിയതോടെ ഇടുക്കി ഡിസിസി കഞ്ഞിക്കുഴി മണ്ഡലം പ്രസിഡന്റിനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ബിനോയിയുടെ പോസ്റ്റില്‍നിന്ന്- കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അറിയാന്‍. ലക്ഷങ്ങള്‍ മുടക്കിയാണ് ഇടുക്കി കഞ്ഞിക്കുഴിയിലെ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ഒഫീസ് വാങ്ങിയത്. ഇവിടെത്തെ പാവങ്ങളായ പാര്‍ട്ടി പ്രവര്‍ത്തകരുടെ പണവും അധ്വനവുമാണ് ഓഫിസിന്റെ നിര്‍മ്മാണത്തിന് പിന്നിലുള്ളത്. കേരളത്തിന്റെ ഇപ്പോഴത്തെ പ്രതിപക്ഷ നേതാവ് ശ്രി രമേശ് ചെന്നിത്തലയാണ് ടി ഓഫീസ് ഉദ്ഘാടനം നടത്തിയത്. എന്നാല്‍ ടി ഓഫീസ് ഇപ്പോള്‍ മുന്‍ മണ്ഡലംപ്രസിഡന്റും ഇപ്പോഴത്തെ മണ്ഡലം പ്രസിഡന്റും കൈവശം വെച്ചിരിക്കുകയാണ്. യുത്ത് കോണ്‍ഗ്രസ് കഴിഞ്ഞ രണ്ട്…
Read Moreആ ഒത്തുതീർപ്പ് ഇവിടെ വേണ്ട..! ജീൻപോൾ ലാലിനെതിരായ കേസിൽ ഒത്തുതീർപ്പ് പറ്റില്ലെന്ന് പോലീസ്; ബോഡി ഡബിളിങ്ങും അശ്ലീല സംഭഷണവും ക്രിമിനൽ കുറ്റം തന്നെ
കൊച്ചി: സംവിധായകൻ ജീൻപോൾ ലാൽനെതിരായ കേസിൽ ഒത്തുതീർപ്പ് പറ്റില്ലെന്ന് പോലീസ്. ബോഡി ഡബിളിങ്ങും അശ്ലീല സംഭഷണവും ക്രിമിനൽ കുറ്റമാണ്. ഇക്കാര്യം കോടതി അറിയിക്കുമെന്നും പോലീസ് പറഞ്ഞു. കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നു പരാതികാരിയായ നടി കോടതിയിൽ സത്യവാങ്മൂലം നൽകിയ സാഹചര്യത്തിലാണ് പോലീസ് ഇക്കാര്യം കോടതിയെ അറിയിക്കുന്നത്. “ഹണീ ബി-2′ എന്ന ചിത്രത്തിൽ തന്റെ അനുവാദമില്ലാതെ ബോഡി ഡ്യൂപ്പിനെ ഉപയോഗിച്ച് ചിത്രീകരണം നടത്തിയെന്നും അശ്ലീല സംഭഷണം നടത്തിയെന്നും ആരോപിച്ചായിരുന്നു നടി പരാതി നൽകിയിരുന്നത്. എന്നാൽ സന്ധി സംഭാഷണങ്ങളിലൂടെ പ്രശ്നങ്ങൾ പറഞ്ഞുതീർത്തുവെന്നും കേസുമായി മുന്നോട്ടുപോകാൻ താത്പര്യമില്ലെന്നും നടി കോടതിയിൽ സത്യവാങ്മൂലം നൽകിയിരുന്നു.
Read Moreസുനി പറഞ്ഞിട്ടുണ്ട് കേസിൽ ചിലനടിമാർ കൂടെയുണ്ടെന്ന്..! സുനിയെ കോടതിയിൽ ഹാജരാക്കത്തതിൽ ഗൂഢാലോചന; കോടതിയിൽ ഹാജരാക്കാൻ അപേക്ഷ യുമായി അഭിഭാഷകൻ ബി.എ. ആളൂർ
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയെ കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സുനിയുടെ അഭിഭാഷകൻ ബി.എ. ആളൂർ കോടതിയിൽ അപേക്ഷ നൽകി. ഇന്ന് അങ്കമാലി മജിസ്ട്രേറ്റ് കോടതയിൽ സുനിയെ ഹാജരാക്കതെയാണ് കോടതി റിമാൻഡ് കാലാവധി നീട്ടിയത്. ഇതിനു പിന്നാലെയാണ് ആളൂർ കോടതിയിൽ അപേക്ഷ നൽകിയത്. സുനിയെ കോടതിയിൽ ഹാജരാക്കത്തതിൽ ഗൂഢാലോചനയുണ്ടെന്ന് ആളൂർ പറഞ്ഞു. സർക്കാരിന്റെയും പോലീസിന്റെയും ഗൂഢനീക്കത്തിന്റെ ഫലമായി ആണ് സുനിയെ കോടതിയിൽ ഹാജരാക്കത്തത്. കേസുമായി ബന്ധപ്പെട്ടു മറ്റു ചില നടിമാർക്ക് കൂടി പങ്കുണ്ടെന്ന് സുനി പറഞ്ഞിരുന്നുവെന്നും ആ പേരുകൾ സുനി തന്നെ വെളിപ്പെടുത്തട്ടെയെന്നും ആളൂർ പറഞ്ഞു.
Read Moreഏവർക്കും സ്വാഗതം..! വിലക്കുറവിന്റെ മത്സ്യവിപണിയായ ഗോശ്രീപുരത്ത് തിരക്കേറുന്നു; ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള ഗാർഹിക ഉപയോക്താക്കളുടെ വൻ ഒഴുക്കാണ് ഇവിടേയ്ക്ക്
വൈപ്പിൻ: കാളമുക്ക് ഗോശ്രീപുരത്തെ ചില്ലറ മത്സ്യവിപണിയിലേക്ക് ജില്ലയ്ക്ക് അകത്തും പുറത്തും നിന്നുള്ള ഗാർഹിക ഉപയോക്താക്കളുടെ വൻ ഒഴുക്ക് ഇവിടത്തെ ചില്ലറ മത്സ്യ വ്യാപാര മേഖലയിൽ പുത്തൻ ഉണർവുണ്ടാക്കി. ഏതാണ്ട് രണ്ടു വർഷംകൊണ്ടാണ് ഇവിടത്തെ വിപണി പുറംലോകം അറിഞ്ഞു തുടങ്ങിയത്.ചില്ലറ മത്സ്യവിൽപ്പന സ്റ്റാളുകളിൽ പൊതുവെ അനുഭവപ്പെടുന്ന വിലക്കുറവാണ് ഗാർഹിക ആവശ്യക്കാരെ ഇങ്ങോട്ട് ആകർഷിച്ചത്. നേരത്തെ പ്രാദേശികരും, ഇതു വഴി വാഹനത്തിൽ പോകുന്നവരും ഹോട്ടൽ നടത്തിപ്പുകാരും കാറ്ററിംഗ് പാർട്ടികളുമായിരുന്നു ഇവിടെ വന്ന് മത്സ്യം വാങ്ങിയിരുന്നത്. എന്നാൽ ഇപ്പോൾ നഗരവാസികളായ പലരും മത്സ്യം വാങ്ങാൻ ഗോശ്രീപുരത്തേക്കാണ് വരവ്.ജില്ലയുടെ കിഴക്കൻ മേഖലയായ പെരുന്പാവൂർ, കോതമംഗലം, മൂവാറ്റുപുഴ, കാലടി, എന്നിവിടങ്ങളിൽ നിന്നുള്ളവരും ജില്ലക്ക് പുറത്ത് കോട്ടയം, ഇടുക്കി, മേഖലയിലുള്ളവരും ഗോശ്രീപുരത്ത് മത്സ്യം വാങ്ങാനെത്തുന്നുണ്ട്. ഹാർബറിൽ നിന്നും മത്സ്യം വാങ്ങി ജില്ലയുടെ വിവിധ മേഖലയിൽ എത്തിക്കുന്ന കച്ചവടക്കാർ ഇരട്ടി വിലയ്ക്കാണ് അവിടെ മത്സ്യങ്ങൾ വിൽക്കുന്നത്. മാത്രമല്ല…
Read More