കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ജയിലിൽ കഴിയുന്ന പൾസർ സുനിക്കെതിരായ പുതിയ കേസിൽ ഒരാൾ കസ്റ്റഡിയിൽ. കോതമംഗലം സ്വദേശി എബിനാണ് പിടിയിലായത്. ആറുവർഷം മുന്പ് മറ്റൊരു നടിയെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന കേസിലാണ് പോലീസ് കസ്റ്റഡിലെടുത്തത്. നിർമാതാവ് ജോണി സാഗരികയുടെ പരാതിയെ തുടർന്ന് എറണാകുളം സെൻട്രൽ പോലീസാണ് കേസ് എടുത്തത്. 2011 നവംബറിൽ ‘ഓർക്കൂട്ട് ഓർമക്കൂട്ട് ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടിയെ ടെമ്പോട്രാവലറിൽ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചുവെന്നാണ് കേസ്. തട്ടിക്കൊണ്ടുപോകൽ ശ്രമം നടക്കുന്പോൾ എബിനും വാഹനത്തിൽ ഉണ്ടായിരുന്നു. ടെന്പോ ട്രാവലറിലെ ക്ലീനർ ആയിരുന്നു എബിൻ.
Read MoreCategory: Kochi
ഒടുവിൽ നേരറിഞ്ഞ് സിബിഐ.! മെഡിക്കൽ കോളജ് വിദ്യാർഥിനി ഷംനയുടെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച്; പനിയ്ക്ക് കുത്തിവയ്പെടുത്തതിനെ തുടർന്നാണ് ഷംന മരിച്ചത്
കളമശേരി: എറണാകുളം സർക്കാർ മെഡിക്കൽ കോളജ് വിദ്യാർഥിനി ഷംന തസ്നീമിന്റെ മരണം ചികിത്സാപ്പിഴവ് മൂലമെന്ന് ക്രൈംബ്രാഞ്ച് അന്വേഷണ സംഘം അറിയിച്ചു. സംഭവത്തിൽ ഡോ.ജിൽസ് ജോർജ്, ഡോ.കൃഷ്ണമോഹൻ എന്നിവരുൾപ്പെടെയുള്ളവരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചികിത്സാപ്പിഴവ് ഉണ്ടായതായായി കണ്ടെത്തി. 2016 ജൂലൈ 18നാണ് കണ്ണൂർ ശിവപുരം സ്വദേശി അബൂട്ടിയുടെ മകൾ ഷംന തസ്നീം കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്. പനി ബാധിച്ചതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. കുത്തിവയ്പ്പിനെ തുടർന്ന് അവശനിലയിലായ ഷംന അധികം വൈകാതെ മരിക്കുകയായിരുന്നു.
Read Moreപുതുവൈപ്പ് സമരക്കാരെ മർദിച്ചിട്ടില്ല; ഗതാഗതം തടസപ്പെടുത്തിയപ്പോൾ പുരുഷൻമാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമാണ് ചെയ്തതെന്ന് യതീഷ് ചന്ദ്ര
കൊച്ചി: പുതുവൈപ്പ് സമരക്കാരെ മർദിച്ചിട്ടില്ലെന്ന് കൊച്ചി ഡിസിപി യതീഷ് ചന്ദ്ര. സംസ്ഥാന മുനുഷ്യാവകാശ കമ്മീഷനു നൽകിയ വിശദീകരണത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുന്നറിയിപ്പ് അവഗണിച്ച് ഗതാഗതം തടസപ്പെടുത്തിയപ്പോൾ പുരുഷൻമാരായ സമരക്കാരെ ബലം പ്രയോഗിച്ച് നീക്കുക മാത്രമാണ് ചെയ്തത്. പരാതി നൽകിയത് പോലീസിന്റെ മനോവീര്യം കെടുത്തുന്ന നടപടിയാണെന്നും ഡിസിപി പറഞ്ഞു.
Read Moreആ രണ്ടുപേർ ആര്? നടി ആക്രമിക്കപ്പെട്ട കേസിൽ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സഹോദരൻ അനൂപ് സന്ദർശിച്ചു; പത്തുമിനിറ്റു കൂടിക്കാഴ്ചയിൽ സഹോദരനൊപ്പം രണ്ടുപേർക്കൂടി
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആലുവ ജയിലിൽ കഴിയുന്ന നടൻ ദിലീപിനെ സഹോദരൻ അനൂപ് സന്ദർശിച്ചു. ഹൈക്കോടതിയിൽ ദിലീപിന്റെ ജാമ്യഹർജി സമർപ്പിച്ച സാഹചര്യത്തിലാണ് അനൂപ് ദിലീപുമായി കൂടിക്കാഴ്ച നടത്തിയിരിക്കുന്നത്. പത്ത് മിനിറ്റ് കൂടിക്കാഴ്ച നീണ്ടുനിന്നു. അനൂപിനൊപ്പം മറ്റു രണ്ടു പേർകൂടി ജയിലിലെത്തിയിരുന്നു. ശനിയാഴ്ച അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ദിലീപിനെ ആലുവ ജയിലിലേക്ക് മാറ്റിയത്.
Read Moreകടക്കാരോട് അവധി പറഞ്ഞ് മടുത്തു..! വീട് വൈദ്യുതീകരണത്തിനായി ചെലവഴിച്ച പണം ലഭിച്ചില്ല; മാർച്ച് 30നു മുൻപ് വിതരണം ചെയ്യേണ്ടിയിരുന്ന തുകയാണ് മുടങ്ങിക്കിടക്കുന്നത്; ദുരിതത്തിലായി ആദിവാസികൾ
കോതമംഗലം: വീട് വൈദ്യുതീകരണത്തിനായി ചെലവഴിച്ച പണം നൽകാത്തതിനാൽ ആദിവാസി കുടുംബങ്ങൾ ദുരിതത്തിൽ. കുട്ടന്പുഴ പഞ്ചായത്തിൽ വിവിധ ആദിവാസി കുടികളിലായി 260 കുടുംബങ്ങളിൽ വയറിംഗ് ജോലികൾ ചെയ്ത വകയിൽ 13 ലക്ഷത്തോളം രൂപയാണ് പഞ്ചായത്തിൽ നിന്നു ലഭിക്കാനുള്ളത്.പട്ടിക വർഗ ഉപപദ്ധതിയിൽ ഉൾപ്പെടുത്തി ഓരോ വീടും വയറിംഗ് നടത്തിയതിന് 5,000 രൂപ വീതമാണ് നൽകേണ്ടിയിരുന്നത്. കഴിഞ്ഞ മാർച്ച് 30നു മുൻപ് വിതരണം ചെയ്യേണ്ടിയിരുന്ന തുക മാസങ്ങൾ പിന്നിട്ടിട്ടും നൽകിയിട്ടില്ല. പഞ്ചായത്തിൽ നിന്നു പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ കടകളിൽ നിന്നു സാമഗ്രികൾ കടം വാങ്ങിയാണ് വയറിംഗ് ജോലികൾ ആദിവാസി കുടുംബങ്ങൾ പൂർത്തിയാക്കിയത്. മഴക്കാലമായതോടെ ജോലി ഇല്ലാതെ പട്ടിണിയിലായ ഇവർ വ്യാപാരികളോട് അവധി പറഞ്ഞു മടുത്തു. പന്തപ്രകോളനിയിലെ ആളുകളാണ് ഏറ്റവും കൂടുതൽ ഭുരിതത്തിലായിരിക്കുന്നത്. വാരിയത്തു നിന്നും പുനരധിവസിക്കപ്പെട്ട 67 കുടുംബങ്ങളാണ് നിലവിൽ ഇവിടെയുള്ളത്. ഇതിൽ 397ാളം കുടുംബങ്ങൾക്ക് വൈദ്യുതി ലഭ്യമായിരുന്നു.ഇവിടുത്തെ പഴയ താത്ക്കാലിക…
Read Moreപണിപാളി..! ആക്രമണത്തിന് ഇരയായ നടിയുടെ പേര് വെളിപ്പെടുത്തുകയും പീഡനത്തിനിരയാകുന്നവരുടെ പേര് മാധ്യമങ്ങൾ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട കമലഹാസനെതിരേ കേസ് രജിസ്റ്റർ ചെയ്തു
കളമശേരി: അതിക്രമത്തിനിരയായ മലയാള നടിയുടെ പേര് വെളിപ്പെടുത്തുകയും പീഡനത്തിനിരയാകുന്നവരുടെ പേര് എല്ലാ മാധ്യമങ്ങളും നൽകണമെന്നു പത്രസമ്മേളനത്തിൽ ആവശ്യപ്പെടുകയും ചെയ്ത പ്രശസ്ത നടൻ കമലഹാസനെതിരേ കളമശേരി പോലീസ് സ്റ്റേഷനിൽ പരാതി. കമലഹാസനെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ടു പൊതുപ്രവർത്തകനായ ഗിരീഷ്ബാബുവാണു പരാതി നൽകിയത്. പോലീസ് കേസ് രജിസ്റ്റർ ചെയ്തു. സമാനവകുപ്പിൽ തിരക്കഥാകൃത്ത് എസ്.എൻ. സ്വാമി, നടൻ അജു വർഗീസ് എന്നിവർക്കെതിരേയും കളമശേരിയിൽ കേസുണ്ട്. കഴിഞ്ഞദിവസം അജു വർഗീസ് കളമശേരിയിലെത്തി ചോദ്യം ചെയ്യലിന് വിധേയനായിരുന്നു. ഫേസ്ബുക്ക് പോസ്റ്റ് ചെയ്യാൻ ഉപയോഗിച്ച അജുവിന്റെ മൊബൈൽ പോലീസ് പിടിച്ചുവച്ചിരിക്കുകയാണ്.
Read Moreസുനിയെ അറിയില്ലെന്ന് ഉറച്ച് ദിലീപ് ..! പൾസർ സുനിയെ അറിയില്ലെന്നും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നും ആവർത്തിച്ചു ദിലീപ്; ലക്ഷ്യയിൽ നിന്ന് കിട്ടിയത് മെമ്മറി കാർഡി ന്റെ പകർപ്പെന്ന് പോലീസ് കോടതിയിൽ
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടു രണ്ടു ദിവസം ചോദ്യം ചെയ്തിട്ടും കേസിലെ മുഖ്യപ്രതി പൾസർ സുനിയെ അറിയുമെന്നു നടൻ ദിലീപ് സമ്മതിച്ചിട്ടില്ലെന്നു പോലീസ്. പൾസർ സുനിയുമായി താൻ ഒരിക്കലും കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്നും ക്വട്ടേഷൻ നൽകിയിട്ടില്ലെന്നുമാണു ദിലീപ് ആവർത്തിക്കുന്നതെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. സുനിയെ കണ്ടതിന്റെ തെളിവുകൾ കാണിച്ചു ചോദ്യം ചെയ്യുന്പോൾ മറുപടി നൽകാതെ ദിലീപ് നിസ്സഹകരിക്കുകയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. സിസിടിവി ദൃശ്യങ്ങൾ, ഹോട്ടൽ ബിൽ കോപ്പി, മറ്റു രേഖകൾ എന്നിവ നിരത്തിയാണു സുനിയും ദിലീപും കൂടിക്കാഴ്ച നടത്തിയതായി പോലീസ് സമർഥിക്കുന്നത്. എന്നാൽ സുനിയെ അറിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ദിലീപ്. കേസിൽ നിർണായക തെളിവായ, നടിയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണും മെമ്മറി കാർഡും കണ്ടെടുക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഉടമസ്ഥതയിലുള്ള കാക്കനാട്ടെ വ്യാപാരസ്ഥാപനത്തിൽ നടത്തിയ റെയ്ഡിൽ മെമ്മറി…
Read Moreകേരളത്തിന്റെ പാതിയിടങ്ങളിലും ദിലീപിന് ഭൂ സ്വത്ത്; ഏഴു ജില്ലകളിലായി ഭൂമി ഇടപാടുകൾ നടത്തിയിരിക്കുന്നത് മാർക്കറ്റ് വിലയിൽ നിന്നും കുറച്ച് കാണിച്ച്; കോട്ടയത്തും ഇടപാടുകൾ നടത്തിയതായി റിപ്പോർട്ട്
കൊച്ചി: ദിലീപിന്റെ ഭൂമിയിടപാടുകൾ സംബന്ധിച്ചുള്ള അന്വേഷണത്തിനായി കേന്ദ്ര എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ആലുവ പോലീസ് ക്ലബ്ബിൽ എത്തിയതായി സൂചന. നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ഗുഢാലോചനയ്ക്ക് അറസ്റ്റിലായതിനു പിന്നാലെ ദിലീപിന്റെ ഭൂമിയിടപാടുകളും റിയൽ എസ്റ്റേറ്റ് ബന്ധങ്ങളും പുറത്തു വന്നിരുന്നു. കൊച്ചിയിൽ മാത്രം 35ൽ അധികം ഭൂമിയിടപാടുകൾ ദിലീപ് നടത്തിയതായുള്ള രേഖകളാണു പുറത്തു വന്നത്. കൊച്ചിക്കു പുറമെ ആറു ജില്ലകളിലായി നിരവധി ഭൂമിയിടപാടുകൾ ദിലീപ് നടത്തിയെന്നാണ് ജില്ലാ രജിസ്ട്രാറുകൾ അന്വേഷണ സംഘത്തിനു നൽകിയിരിക്കുന്ന റിപ്പോർട്ടിലെ വിവരം. ദിലീപിനു 55 ഇടങ്ങളിൽ ഭൂസ്വത്തുണ്ടെന്നാണ് രേഖകളിൽ പറയുന്നത്. മതിപ്പു വിലയിൽനിന്നും മാർക്കറ്റ് വിലയിൽനിന്നും ഏറെ കുറച്ചു കാണിച്ചാണ് ദിലീപ് ഓരോ സ്ഥലമിടപാടുകളും നടത്തിയിരിക്കുന്നത്. കോട്ടയം കുമരകത്ത് അഞ്ച് ഏക്കറോളം സ്ഥലം ഒന്നരക്കോടി രൂപയ്ക്കു വാങ്ങി രണ്ടര കോടിയിലധികം രൂപയ്ക്കാണ് മറിച്ചു വിറ്റിരിക്കുന്നത്. ഇതുപോലെ നിരവധിയിടങ്ങളിൽ നടന്ന കച്ചവടങ്ങളിൽ എല്ലാം അനധികൃതമായാണ് നടത്തിയതെന്നുള്ള റിപ്പോർട്ടാണ്…
Read Moreവീട് വിട്ട് ഇറങ്ങിത്തിരിച്ച പെൺകുട്ടികൾ മറൈൻഡ്രൈവിലെത്തി; ഇവിടെ വെച്ച് പരിചയപ്പെട്ട നിസ്മൻ ആലുവാ കണിച്ചു തരമെന്ന് പറഞ്ഞ് കുട്ടികളെ കൂട്ടിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നു
വൈപ്പിൻ : ഞാറക്കൽ പെരുന്പിള്ളി ഭാഗത്ത് നിന്നും കാണാതായ 14ഉം 16ഉം വയസുള്ള രണ്ട് ബാലികമാർക്കുനേരേ ലൈംഗികാതിക്രമം കാണിച്ച സ്വകാര്യ ബസ് ഡ്രൈവറെ ഞാറക്കൽ പോലീസ് അറസ്റ്റ് ചെയ്തു. എറണാകുളം-ആലുവ റൂട്ടിൽ സർവ്വീസ് നടത്തുന്ന ബസിലെ ക്ലീനർ മട്ടാഞ്ചേരി സ്വദേശി നിസ്മാൻ (20)ആണ് അറസ്റ്റിലായത്. കഴിഞ്ഞ തിങ്കളാഴ്ച വീട് വിട്ട് ഇറങ്ങിപ്പോയ ബാലികമാരെ എറണാകുളം മറൈൻ ഡ്രൈവിൽ വച്ചാണ് പ്രതി കണ്ടു മുട്ടിയതും പരിചയപ്പെട്ടതുമെന്ന് പോലീസ് പറഞ്ഞു. അവിടെ നിന്ന് ബസിൽ കയറ്റി ബാലികമാരെ ആലുവയിലേക്ക് കൊണ്ട് പോയി. രാത്രി ആലുവ റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് അതിക്രമം കാണിച്ചത്. പിറ്റേന്ന് വീട്ടിൽ തിരിച്ചെത്തിയ ബാലികമാരെ ബന്ധുക്കൾ പോലീസിൽ ഹാജരാക്കിയതിനെ തുടർന്ന് ബാലികമാരുടെ മൊഴി അനുസരിച്ച് പ്രതിക്കെതിരേ പീഡനത്തിനു കേസെടുത്തു. തുടർന്ന് ബാലികമാരെക്കൊണ്ട് തന്നെ പ്രതിയുടെ മൊബൈലിൽ വിളിപ്പിച്ച് ഇന്നലെ എറണാകുളത്ത് നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇന്ന്…
Read Moreനിങ്ങൾക്കും അങ്ങനെയല്ലേ..! നടിയെ ഉപദ്രവിച്ച കേസിൽ പോലീസിനെതിരെ പരാതികളില്ലെന്ന് നടൻ ദിലീപ്; ശനിയാഴ്ച വരെ ദിലീപിന്റെ പോലീസ് കസ്റ്റഡി കാലാവധി നീട്ടി
അങ്കമാലി: യുവനടിയെ ആക്രമച്ച കേസുമായി ബന്ധപ്പെട്ടു പോലീസിനെതിരെ പരാതികളില്ലെന്നു ദിലീപ്. കേസുമായി ബന്ധപ്പെട്ടു അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ദിലീപിനെ ഇന്നു ഹാജരാക്കിയപ്പോഴാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം നടിയെ ഉപദ്രവിച്ച കേസിൽ ദിലീപിന്റെ പോലീസ് കസ്റ്റഡി കാലാവധി നീട്ടി. ശനിയാഴ്ച വൈകിട്ട് അഞ്ച് വരെയാണ് ദിലീപിനെ അന്വേഷണ സംഘത്തിന് കസ്റ്റഡിയിൽ അനുവദിച്ചിരിക്കുന്നത്.
Read More