കൊച്ചി: നടി ആക്രമിക്കപ്പട്ടെ സംഭവത്തിലെ പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി നാളെ ചേരും. സംഘടനയുടെ ട്രഷററായ ദിലീപിനെ കഴിഞ്ഞ ദിവസം ചേർന്ന അടിയന്തര എക്സിക്യൂട്ടീവ് യോഗം പുറത്താക്കിയിരുന്നു. അതിനു ശേഷമുള്ള വിശദവും നിർണായകവുമായ യോഗമാണ് നാളെ ചേരുന്നത്. അമ്മയുടെ 2015 മുതൽ 2018 വരെ പ്രവർത്തിക്കേണ്ട കമ്മിറ്റി അംഗങ്ങളാണ് പ്രസിഡന്റ് ഇന്നസെന്റിന്റെ നേതൃത്വത്തിൽ ഉള്ളത്. എന്നാൽ, അമ്മയെപ്പറ്റിയുണ്ടായ ആരോപണങ്ങളെത്തുടർന്നു പല പ്രമുഖരും രാജിവെയ്ക്കുമെന്ന സൂചനയാണ് ഇപ്പോൾ ലഭിക്കുന്നത്. അതിൽ ഏറ്റവുമധികം ഉയർന്നു കേൾക്കുന്ന പേര് ജനറൽ സെക്രട്ടറിയായ മമ്മൂട്ടിയുടേതാണ്. നടൻ മോഹൻലാൽ കഴിഞ്ഞ ദിവസംത്തന്നെ അമ്മയുടെ വൈസ് പ്രസിഡന്റ് സ്ഥാനം രാജിവെയ്ക്കുമെന്ന തരത്തിൽ വാർത്തകൾ വന്നിരുന്നുവെങ്കിലും ദിലീപിനെ പുറത്താക്കിയതായി അറിയിക്കാൻ മാധ്യമങ്ങളെ കണ്ടപ്പോൾ അദ്ദേഹം അത് നിഷേധിച്ചിരുന്നു. ദിലീപിനെ അന്ധമായി വിശ്വസിച്ചവർക്കെല്ലാം തിരിച്ചടികൾ കിട്ടിയപ്പോൾ ഇനി താരസംഘടനയുടെ നേതൃസ്ഥാനത്തിരിക്കാൻ ഇവർക്കാർക്കും താത്പര്യമില്ലെന്നാണ് അറിയുന്നത്.…
Read MoreCategory: Kochi
ആരോപണങ്ങളുമായി ആർഎൽവി രാമ കൃഷ്ണൻ വീണ്ടും..! ദിലീപുമായി മണിക്ക് ഭൂമിയിടപാടുകൾ ഉണ്ടായിരുന്നു; ചേട്ടന്റെ മരണശേഷം ദിലീപ് ഒരുതവണ മാത്രമാണ് വീട്ടിലെത്തിയതെന്നും സഹായിച്ചില്ലെന്നും രാമകൃഷ്ണൻ
തൃശൂർ: നടൻ കലാഭവൻ മണിയുടെ മരണത്തിൽ ദിലീപിന്റെ പങ്കിനെ സംബന്ധിച്ച് സിബിഐ അന്വേഷണം തുടങ്ങി. നടി ആക്രമിക്കപ്പെട്ട കേസിൽ അറസ്റ്റിലായ ദിലീപിന്റെ ഭൂമി ഇടപാടുകളിൽ കലാഭവൻ മണിക്കും പങ്കുണ്ടായിരുന്നെന്ന സൂചനകളുടെ അടിസ്ഥാനത്തിലാണ് സിബിഐ അന്വേഷണം. മണിയ്ക്ക് ദിലീപുമായി ഭൂമിയിടപാട് ഉണ്ടായിരുന്നുവെന്ന് സഹോദരൻ രാമകൃഷ്ണൻ വ്യക്തമാക്കി. ഇതു സംബന്ധിച്ച് സിബിഐക്ക് വിവരം നൽകിയതായും അദ്ദേഹം അറിയിച്ചു. മുന്പ് കേസ് അന്വേഷിച്ചിരുന്ന കേരള പോലീസിന് ഇതു സംബന്ധിച്ച് വിവരം നൽകിയിരുന്നെങ്കിലും ഭൂമി ഇടപാടുകൾ പരിഗണിക്കാതെയാണ് അന്വേഷണം മുന്നോട്ടുപോയതെന്നും രാമകൃഷ്ണൻ കുറ്റപ്പെടുത്തി. ഇടുക്കിയിലെ രാജാക്കാട്, മൂന്നാർ എന്നിവിടങ്ങളിൽ ദിലീപും മണിയും ഒന്നിച്ചു ഭൂമി ഇടപാടുകൾ നടത്തിയിരുന്നതായാണ് ലഭിക്കുന്ന സൂചന. മണിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ദിലീപിനെതിരെ മണിയുടെ സഹോദരൻ രാമകൃഷ്ണൻ ആരോപണമുയർത്തിയിരുന്നു. മണി മരണപ്പെട്ടതിനു ശേഷം ഒരേ ഒരു തവണ മാത്രമാണ് ദിലീപ് വീട്ടിൽ വന്നതെന്നും മണിയുടെ മരണം സംബന്ധിച്ച അന്വേഷണത്തിൽ സഹായിച്ചില്ലെന്നും…
Read Moreതൽക്കാലം പോലീസിന്റെ കൂടെയിരിക്ക്..! നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ കോടതി വിധി പറഞ്ഞില്ല; ജാമ്യം നൽകുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്ന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിന്റെ ജാമ്യഹർജിയിൽ കോടതി വിധി പറഞ്ഞില്ല. ദിലീപിനു ജാമ്യം നൽകുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്നു അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി പറഞ്ഞു. നേരത്തെ രണ്ടു ദിവസത്തേക്കു ദിലീപിനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തന്നെ കുടുക്കാൻ കേസ് കെട്ടിച്ചമച്ചതാണെന്നും തനിക്കെതിരേ നടക്കുന്നത് ഗുഢാലോചനയാണെന്നുമാണ് ദിലീപ് നൽകിയ ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നത്. ഈ കേസുമായി ബന്ധപ്പെട്ട തെളിവുകൾ പ്രാഥമികമായി പോലും അംഗീകരിക്കാൻ കഴിയില്ല. അറസ്റ്റ് നിയമവിരുദ്ധമാണെന്നും കോടതിയിൽ ദിലീപിന്റെ അഭിഭാഷകൻ പറഞ്ഞു. അഡ്വ. രാംകുമാർ ആണ് ദിലീപിനു വേണ്ടി ഹാജരായത്. പ്രതിഭാഗത്തിന്റെ വാദങ്ങൾ എല്ലാം കേട്ട കോടതി പ്രോസിക്യൂഷനോട് എതിർ സത്യവാങ്മൂലം നൽകാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും പരിഗണിച്ച ശേഷമായിരിക്കും ദിലീപിന്റെ ജാമ്യഹർജിയിൽ തീരുമാനമെടുക്കുക.
Read Moreജനപ്രിയനെ ജനങ്ങൾ വരവേറ്റത് കൂകി വളിച്ച്..! നടിയെ ആക്രമിച്ച കേസിൽ കോടതയിലെത്തിച്ച നടൻ ദിലീപിനെ തടിച്ചു കൂടിയ ജനക്കൂടം കൂകിവിളിച്ചാണ് വരവേറ്റത്
അങ്കമാലി: യുവനടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നടൻ ദിലീപിനെ അങ്കമാലി ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. കോടതിയിലേക്കു കയറിയപ്പോൾ ജനങ്ങൾ അദ്ദേഹത്തെ കൂകിവിളിച്ചു. നിരവധിപ്പേരാണ് ദിലീപിനെ കൊണ്ടുവരുന്നതറിഞ്ഞ് കോടതി വളപ്പിൽ തടിച്ചു കൂടിയത്. ദിലീപിനെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി എട്ടുദിവസം കസ്റ്റഡിയിൽ വേണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം. അതേസമയം ദിലീപിന്റെ ജാമ്യാപേക്ഷയിലും കോടതി ഇന്നു തീരുമാനമെടുക്കും.
Read More‘ട്വന്റി ട്വന്റി അമ്മ..! എണ്ണിയാൽ തീരാത്ത ചോദ്യങ്ങളുമായി അമ്മയുടെ മക്കളും മലയാളി പ്രേക്ഷകരും ഒന്നിക്കുന്പോൾ അമ്മയ്ക്ക് തലകുനിയ്ക്കേണ്ടി വരുമോ?
സ്വന്തം ലേഖകൻ കൊച്ചി: താരസംഘടനയിലെ പ്രബല താരം ക്രിമിനൽ കേസിൽ അകത്താകുന്പോൾ, “അമ്മയ്ക്കും മക്കൾ’ക്കും മുന്പിൽ ആശയക്കുഴപ്പങ്ങൾ അനവധി. നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനു ക്ലീൻ ചിറ്റു നൽകിയുള്ള അമ്മ നേതൃത്വത്തിന്റെ കർശനനിലപാട്, ഇരയ്ക്കൊപ്പം നിന്നില്ലെന്ന പഴി, ജനറൽബോഡി യോഗത്തിനു ശേഷം ജനപ്രതിനിധികൾ ഉൾപ്പെടെയുള്ള താരങ്ങളുടെ മാധ്യമങ്ങളോടുള്ള പ്രതികരണം, സൂപ്പർ താരങ്ങളുടെ നിശബ്ദത, നടിമാരുടെ പരാതികൾ ഇതെല്ലാം മക്കളോടും മലയാളികളോടും വിശദീകരിക്കാൻ അമ്മ വിഷമിക്കും. നടി ആക്രമിക്കപ്പെട്ടപ്പോഴും പ്രധാന പ്രതി സുനിൽകുമാർ പിടിയിലായപ്പോഴും താരസംഘടനയായ അസോസിയേഷൻ ഓഫ് മലയാളം മൂവി ആർട്ടിസ്റ്റ്സിന്റെ (അമ്മ) ട്രഷറർ കൂടിയായ ദിലീപിന്റെ, കേസുമായ ബന്ധത്തെക്കുറിച്ച് ഒളിഞ്ഞും തെളിഞ്ഞും സൂചനകൾ പുറത്തുവന്നിരുന്നു. അപ്പോഴെല്ലാം അമ്മയുടെ ഭാരവാഹികൾ ഉൾപ്പെടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന നിലപാടാണ് എടുത്തത്. ജൂണ് 28നു ദിലീപിനെയും നാദിർഷയെയും ചോദ്യം ചെയ്യാൻ പോലീസ് വിളിപ്പിച്ചപ്പോഴും ഇരുവരെയും സംഘടന പിന്തുണച്ചു. പിറ്റേന്ന് അമ്മയുടെ പൊതുയോഗത്തിൽ…
Read Moreമാതൃകയായി മന്ത്രിപുത്രന്റെ വിവാഹം..! ആർഭാടങ്ങൾ ഒഴിവാക്കി ചായയും വടയും കദളിപ്പഴവും നൽകി മന്ത്രി രവീന്ദ്രനാഥന്റെ മകന്റെ കല്യാണം; സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിക്ക് ധനസഹായവും നൽകി
തൃശൂർ: കാരുണ്യപ്രവർത്തനത്തിനു സംഭാവന നൽകി ലളിതമായ ചടങ്ങുകളോടെ മന്ത്രിപുത്രന്റെ വിവാഹം. മന്ത്രി പ്രഫ. സി. രവീന്ദ്രനാഥിന്റെ മകൻ ജയകൃഷ്ണന്റെയും കോതമംഗലം തൃക്കാരിയൂർ ചിറളാടുകര വല്ലൂർ വീട്ടിൽ എ.ആർ. രാജുവിന്റെ മകൾ രേഷ്മയുടെയും വിവാഹമാണ് ആർഭാടങ്ങൾ ഒഴിവാക്കി നടന്നത്. പ്രത്യേകിച്ചുള്ള ഒരുക്കങ്ങളോ ആഘോഷങ്ങളോ ഇല്ലാതെ പരന്പരാഗത ചടങ്ങുകൾ ഒഴിവാക്കിയാണു വിവാഹം നടന്നത്. ഇന്നലെ രാവിലെ പെരുന്പാവൂരിലെ തങ്കമാളിക ഓഡിറ്റോറിയത്തിലായിരുന്നു വിവാഹം. തുടർന്നു വൈകീട്ട് 5.30നായിരുന്നു തൃശൂരിലെ വീട്ടിലെ വിവാഹച്ചടങ്ങുകൾ. കേരളവർമ കോളേജിനടുത്തുള്ള മന്ത്രിയുടെ വസതിയിൽ ചടങ്ങുകൾക്കെത്തിയ നൂറിൽ താഴെയുള്ളവർക്കു ചായയും വടയും കദളിപ്പഴവും നൽകി. സിപിഎം നേതാക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ വീടിന്റെ വരാന്തയിൽ നടന്ന ചടങ്ങിൽ പുതുക്കാട് സുസ്ഥിര പാലിയേറ്റീവ് കെയർ സൊസൈറ്റിക്കുള്ള 50,000 രൂപയുടെ ധനസഹായവും നവദന്പതികൾ കൈമാറി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണ്, ജില്ലാ സെക്രട്ടറി കെ. രാധാകൃഷ്ണൻ, എംപിമാരായ സി.എൻ. ജയദേവൻ, പി.കെ.…
Read Moreഒടുക്കം പൊട്ടിക്കരഞ്ഞു..! ആത്മവിശ്വാസത്തോടെ മജിസ്ട്രേറ്റിന് മുന്നിലെത്തിയ ദിലീപ് 14 ദിവസം സബ് ജയിലിൽ കഴിയട്ടേയെന്ന മജിസ്ട്രേറ്റിന്റെ വാക്കുകൾ കേട്ട് ദിലീപ് പൊട്ടിക്കരഞ്ഞു
കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ഇന്നലെ അറസ്റ്റ് ചെയ്തപ്പോഴും ഇന്നു രാവിലെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കാനെത്തിച്ചപ്പോഴും യാതൊരു ഭാവപകർച്ചയും ഇല്ലാതെയാണ് ദിലീപ് മാധ്യമങ്ങൾക്കും നാട്ടുകാർക്കും മുന്നിലെത്തിയത്. ആത്മ വിശ്വാസത്തോടെ മജിസ്ട്രേറ്റിനു മുന്നിലേക്കു പോയെങ്കിലും 14 ദിവസത്തെ റിമാൻഡിൽ ജയിലിലേക്ക് അയ്ക്കുകയാണെന്ന് അറിഞ്ഞതോടെ ദിലീപ് പൊട്ടിക്കരയുകയായിരുന്നു. തന്നെ ജയിലിലേക്കു വിടരുതെന്നാണ് ദിലീപ് കരഞ്ഞുകൊണ്ടു മജിസ്ട്രേറ്റിനോടു പറഞ്ഞത്. തുടർന്നു സഹോദരൻ അനുപിനെയും കെട്ടിപ്പിടിച്ചു ദിലീപ് ഏറെ കരഞ്ഞു. എന്നാൽ, വീണ്ടും പുറത്തെത്തിയതോടെ വീണ്ടും ചുണ്ടിൽ ചെറിയ മന്ദഹാസവുമായി പോലീസ് വാഹനത്തിലേക്കു കയറി. ആലുവ സബ് ജയിലിൽ എത്തിച്ചപ്പോഴും ദിലീപ് പ്രശ്നങ്ങൾ ഒന്നുമില്ലെന്ന തരത്തിലാണ് അകത്തേക്കു പോയത്.
Read Moreപൂത്തുകാണണമെന്ന മോഹം ബാക്കിയായി..! വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയയാൾ പിടിയിൽ; രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ചെടി കണ്ടെത്തിയത്
തൃപ്പൂണിത്തുറ: വീട്ടുവളപ്പിൽ കഞ്ചാവ് ചെടി നട്ടുവളർത്തിയ എരൂർ നോർത്ത് ദേശത്ത് മാരംകുളങ്ങര റോഡിൽ വെണ്ടറപ്പിള്ളിൽ ശിജിത്തി (36) നെ എക്സൈസ് സംഘം പിടികൂടി. കഞ്ചാവിന് അടിമയായ ഇയാൾ വീട്ടിൽ കഞ്ചാവ് ചെടി നട്ടുവളർത്തുകയായിരുന്നു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രിവന്റീവ് ഓഫീസർമാരായ അജയഭാനു, കൊച്ചുമോൻ, സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreസൂക്ഷിച്ചില്ലേൽ എയ്ഡ്സ് പകർന്നേക്കാം..! പെരുന്പാവൂരിൽ ഇതര സംസ്ഥാനക്കാരുടെ ഇടയിൽ പച്ചകുത്ത് വ്യാപകമാകുന്നു; പച്ചകുത്തുന്നതിനായി എല്ലാവരിലും ഒരേസൂചി ഉപയോഗിക്കുന്നതിൽ മാരകരോഗങ്ങൾ പകരാം
പെരുമ്പാവൂർ: പെരുന്പാവൂരിൽ ഇതര സംസ്ഥാനക്കാരുടെ ഇടയിൽ ദേഹത്ത് പച്ചകുത്ത് വ്യാപകമാകുന്നു. ബസ് സ്റ്റാൻഡ് റോഡ് കേന്ദ്രീകരിച്ചാണ് ഞായറാഴ്ചകളിൽ രാജസ്ഥാനി സ്വദേശികൾ പച്ചകുത്തുന്നത്. ആറ് വർഷമായിബസ് സ്റ്റാൻഡിനു മുന്നിൽ പച്ചകുത്ത് നടക്കുന്നു. ഇവരുടെ പക്കലുള്ള കാറ്റ് ലോഗിലെ ചിത്രങ്ങൾ ആവശ്യക്കാരൻ കാണിക്കുന്നതനുസരിച്ച് ആദ്യം ദേഹത്ത് പേന കൊണ്ട് വരയ്ക്കും പിന്നീട് ബാറ്ററി ഘടിപ്പിച്ച ചെറിയ മെഷീനിൽ സൂചിയിലാണ് തൊലി പൊട്ടിച്ച് പച്ച കുത്തുന്നത്. ഇതിനായി വീറ്റോകളർ എന്ന മഷിയാണ് ഉപയോഗിക്കുന്നത്. തുടർന്ന് ഓയൽ തേച്ച് മഷി തുടച്ചു നീക്കുന്നതോടെ ഇവ മായാതെ നിലനിൽക്കും. ചിത്രത്തിന്റെ വലിപ്പമനുസരിച്ച് 100 മുതൽ 300 രൂപ വരെയാണ് വാങ്ങുന്നത്.കൈത്തണ്ടയിലാണ് ഇതര സംസ്ഥാന തൊഴിലാളികൾ ഭൂരിഭാഗവും പച്ചകുത്തുന്നതെങ്കിലും മറ്റു ദേഹഭാഗങ്ങളിലും പച്ചകുത്താറുണ്ട്. അടുത്തിടെ പെരുമ്പാവൂരിലെ മലയാളികളിലേക്കും ഈ സംസ്കാരം വ്യാപിച്ചിട്ടുണ്ട്. ചിലപ്പോഴെല്ലാം പോലീസ് ഇവരെ പിടികൂടി പച്ചകുത്തിന് വിലക്കേർപ്പെടുത്തിയെങ്കിലും വീണ്ടും ഇതേ സ്ഥലത്തിരുന്ന് ഇവർ…
Read Moreജോലി കഴിഞ്ഞു ഭർത്താവിനൊപ്പം സ്കൂട്ടറിൽ മടങ്ങിയ യുവതിക്കു ദാരുണാന്ത്യം; ഇടിച്ച ബൈക്കില് സഞ്ചരിച്ചിരുന്നത് മൂന്ന് യുവാക്കള്
തൊടുപുഴ: ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചതിനെത്തുടർന്ന് ബസിനടിയിലേക്കു തെറിച്ചു വീണു യുവതിക്കു ദാരുണാന്ത്യം. ഉടുന്പന്നൂർ മഞ്ചിക്കല്ല് പാറേക്കവല ചൂണ്ടാട്ട് അരുണിന്റെ ഭാര്യ മോനിഷ(28)യാണ് മരിച്ചത്. സ്കൂട്ടർ ഓടിച്ചിരുന്ന ഭർത്താവ് അരുണിനെ കൈയ്ക്കു ഗുരുതര പരിക്കോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ നഴ്സായി ജോലി ചെയ്യുകയായിരുന്ന മോനിഷ വീട്ടിലേക്കു മടങ്ങുന്നതിനിടെയായിരുന്നു അപകടം. ഇന്നലെ രാത്രി എട്ടരയോടെ തൊടുപുഴ- പെരിങ്ങാശേരി റൂട്ടിൽ കുരുന്പുപാടം കുറുപ്പംപടിയിലായിരുന്നു സംഭവം. മോനിഷയും വാഴക്കുളത്ത് സ്റ്റുഡിയോ ജീവനക്കാരനായ അരുണും കൂടി സ്കൂട്ടറിൽ വീട്ടിലേക്കു പോകുന്നതിനിടയിൽ സ്വകാര്യ ബസിനെ മറി കടന്നെത്തിയ ബൈക്കിൽ ഇടിക്കുകയായിരുന്നു. മൂന്നു യുവാക്കളാണു ബൈക്കിൽ സഞ്ചരിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ മോനിഷ ബസിനടിയിലേക്കു തെറിച്ചു വീണു. ബസിന്റെ വലതു പിൻ ചക്രം തലയിലൂടെ കയറിയിറങ്ങി. നാട്ടുകാർ കരിമണ്ണൂർ ഗവ. ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം തൊടുപുഴ ജില്ലാ ആശുപത്രി മോർച്ചറിയിലേക്കു മാറ്റി. അരുണ്-മോനിഷ…
Read More