ശ​രി​ക്കും ആ ​വോ​ട്ടു​ക​ൾ എ​വി​ടെ​പ്പോ​യി? കൊ​ല്ല​ത്ത് വോ​ട്ട് കു​റ​ഞ്ഞു; കു​ണ്ട​റ​യി​ൽ ഏ​റെ പി​ന്നി​ൽ; വെട്ടിലായി എൻഡിഎ

രാ​ജീ​വ് ഡി.​പ​രി​മ​ണംകൊ​ല്ലം : ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ അ​സം​ബ്ലി തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ വോ​ട്ട് കു​റ​ഞ്ഞ​ത് എ​ൻ​ഡി​എ​യെ വെ​ട്ടി​ലാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ചാ​ത്ത​ന്നൂ​ർ, പു​ന​ലൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ വ​ൻ​മു​ന്നേ​റ്റം ഇ​ക്കു​റി ഉ​ണ്ടാ​ക്കി​യെ​ങ്കി​ലും പൊ​തു​വേ എ​ണ്ണാ​യി​ര​ത്തോ​ളം വോ​ട്ടി​ന്‍റെ കു​റ​വ് ഉ​ണ്ടാ​യി​ട്ടു​ണ്ട്. കു​ണ്ട​റ​യി​ൽ ബ​ഹു​ദൂ​രം പി​ന്നി​ൽബി​ഡി​ജെ​എ​സ് സ്ഥാ​നാ​ർ​ഥി മ​ത്സ​രി​ച്ച കു​ണ്ട​റ​യി​ലാ​ണ് പാ​ർ​ട്ടി ബ​ഹു​ദൂ​രം പി​ന്നി​ലാ​യ​ത്. ഇ​വി​ടെ ക​ഴി​ഞ്ഞ​ത​വ​ണ 20,257 വോ​ട്ടാ​ണ് എ​ൻ​ഡി​എ​യ്ക്ക് ല​ഭി​ച്ച​ത്. ഇ​ത്ത​വ​ണ 6,097 ആ​യി കു​റ​ഞ്ഞു. ഇ​ത് ഏ​റെ വി​വാ​ദ​ത്തി​നി​ട​വ​രു​ത്തി​യി​രി​ക്കു​ക​യാ​ണ്. ഈ ​വോ​ട്ടു​ക​ൾ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി പി.​സി. വി​ഷ്ണു​നാ​ഥി​ന് ല​ഭി​ച്ച​താ​യാ​ണ് എ​ൽ​ഡി​എ​ഫി​ന്‍റെ ആ​രോ​പ​ണം. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലും പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ബി​ജെ​പി മ​ണ്ഡ​ല​ത്തി​ൽ നി​ല​മെ​ച്ച​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​വി​ടെ​യു​ണ്ടാ​യ വോ​ട്ട് ചോ​ർ​ച്ച പാ​ർ​ട്ടി വ​രും​ദി​വ​സ​ങ്ങ​ളി​ൽ ച​ർ​ച്ച​ചെ​യ്യും. ബി​ഡി​ജെ​എ​സും പാ​ർ​ട്ടി​യും ത​മ്മി​ൽ ഇ​വി​ടെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ൽ​പം ഭി​ന്ന​ത നി​ല​നി​ന്നി​രു​ന്ന​തും ഘ​ട​ക​മാ​യി​ട്ടു​ണ്ട്. ശ​രി​ക്കും ആ ​വോ​ട്ടു​ക​ൾ എ​വി​ടെ​പ്പോ​യി?ക​രു​നാ​ഗ​പ്പ​ള്ളി​യി​ലും എ​ൻ​ഡി​എ​യു​ടെ വോ​ട്ട് കു​റ​ഞ്ഞ​തി​ന് നേ​താ​ക്ക​ൾ മ​റു​പ​ടി പ​റ​യേ​ണ്ടി​യിരി​ക്കു​ന്നു. ഇ​വി​ടെ 12,081 വോ​ട്ടാ​ണ് ല​ഭി​ച്ച​ത്.…

Read More

“മാ​ഫി​യാ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ഇ​ര​യാ​ണ് താ​ൻ’: തോ​ൽ​വി​യി​ൽ ദുഃ​ഖ​മി​ല്ലെ​ന്ന് മേ​ഴ്സി​ക്കു​ട്ടി​യ​മ്മ

  കൊ​ല്ലം: കോ​ൺ​ഗ്ര​സി​ന്‍റെ മാ​ഫി​യാ രാ​ഷ്ട്രീ​യ​ത്തി​ന്‍റെ ര​ക്ത​സാ​ക്ഷി​യാ​ണ് താ​നെ​ന്ന് ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ. കു​ണ്ട​റ​യി​ലെ തോ​ൽ​വി​യി​ൽ ദുഃ​ഖ​മി​ല്ല. പാ​ർ​ട്ടി​യു​ടെ വി​ജ​യ​ത്തി​ൽ സം​തൃ​പ്ത​യെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ ത​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഇ​ട​തു​മു​ന്ന​ണി​ക്ക് നേ​ട്ട​മാ​യി. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫി​നെ ത​ക​ർ​ക്കാ​നാ​യി മ​ലീ​മ​സ​മാ​യ പ്ര​ചാ​ര​ണ​ങ്ങ​ളാ​ണ് യു​ഡി​എ​ഫ് ഉ​യ​ർ​ത്തി​യ​ത്. ബി​ജെ​പി വോ​ട്ടു​ക​ൾ വാ​ങ്ങി​യാ​ണ് കു​ണ്ട​റ​യി​ൽ അ​വ​ർ ജ​യി​ച്ച​തെ​ന്നും മേ​ഴ്സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.

Read More

കാ​റി​ൽ പെ​ട്രോ​ൾ ബോം​ബ്: ഷി​ജു​ വ​ർ​ഗീ​സി​നെ​യും ശ്രീ​കാ​ന്തി​നെ​യും ചോ​ദ്യം ചെയ്യുന്നു

ചാ​ത്ത​ന്നൂ​ർ: മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി അ​മ്മ​യ്ക്കെ​തി​രെ കു​ണ്ട​റ​യി​ൽ സ്ഥാ​നാ​ർ​ത്ഥി​യാ​യി മ​ത്സ​രി​ച്ച ഇ ​എം സി ​സി എ​ന്ന അ​മേ​രി​ക്ക​ൻ ക​മ്പ​നി​യു​ടെ ഡ​യ​റ​ക്ട​ർ ഷി​ജു.​എം.​വ​ർ​ഗീ​സി​ന്‍റെ കാ​റി​ൽ പെ​ട്രോ​ൾ ബോം​ബ് എ​റി​ഞ്ഞ സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പി​ടി​യി​ലാ​യ ഷി​ജു​വ​ർ​ഗീ​സി​നെ​യും മാ​നേ​ജ​ർ ശ്രീ​കാ​ന്തി​നേ​യും പോ​ലീ​സ് കൊല്ലത്തെത്തിച്ചു. ഇവിരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കൊട്ടാരക്കര കോടതിയിൽ ഹാജരാക്കും. ചാ​ത്ത​ന്നൂ​ർ എ​സി​പി നാ​സ​റു​ദീ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന​ലെ ഗോ​വ​യി​ൽ​നി​ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. വോ​ട്ടെ​ടു​പ്പ് ദി​വ​സം കാ​റി​നു​നേ​രെ​യു​ള്ള പെ​ട്രോ​ൾ ബോം​ബ് ആ​ക്ര​മ​ണം ഷി​ജു​വ​ർ​ഗീ​സും സം​ഘ​വും ചേ​ർ​ന്ന് ആ​സൂ​ത്ര​ണം ചെ​യ്ത​താ​ണെ​ന്ന വി​വ​രം പോ​ലീ​സി​ന് ല​ഭി​ച്ച​തോ​ടെ​യാ​ണ് ഷി​ജു​വി​നെ പി​ടി​കൂ​ടി​യ​ത്. ക്വ​ട്ടേ​ഷ​ൻ സം​ഘാം​ഗ​മാ​യ തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് ഭാ​ഗ്യാ​ല​യ​ത്തി​ൽ ബി​നു​കു​മാ​റി​നെ ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. ഇ​യാ​ൾ സോ​ളാ​ർ ത​ട്ടി​പ്പ് കേ​സി​ലെ പ്ര​തി സ​രി​താ​നാ​യ​രു​ടെ ബ​ന്ധു​വും സ​ഹാ​യി​യു​മാ​യി​രു​ന്നു. ക്വ​ട്ടേ​ഷ​ൻ സം​ഘ​ത്തി​ൽ​പ്പെ​ട്ട മ​റ്റൊ​രാ​ൾ ഒ​ളി​വി​ലാ​ണ്. ഇ​വ​രു​ടെ കാ​റും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്…

Read More

സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടം; ക്ഷേ​ത്ര​​ത്ത​റ​യി​ൽ മ​ദ്യ​ക്കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും നി​ക്ഷേ​പി​ച്ച നിലയിൽ

ച​വ​റ: കൊ​റ്റ​ൻ​കു​ള​ങ്ങ​ര ദേ​വീ ക്ഷേ​ത്ര​ത്തി​ലെ ആ​ൽ​ത്ത​റ​യി​ൽ ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ളും ഭ​ക്ഷ​ണാ​വ​ശി​ഷ്ട​ങ്ങ​ളും സാ​മൂ​ഹ്യ വി​രു​ദ്ധ​ർ കൊ​ണ്ടി​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ ഭ​ക്ത​രാ​ണ് ഒ​ഴി​ഞ്ഞ മ​ദ്യ​ക്കു​പ്പി​ക​ൾ ക​ണ്ട​ത്. ഉ​ട​ൻ ത​ന്നെ ക്ഷേ​ത്രോ​പ​ദേ​ശ​ക ഭാ​ര​വാ​ഹി​ക​ളെ വി​വ​രം അ​റി​യി​പ്പി​ച്ചു. ക്ഷേ​ത്ര ഉ​ത്സ​വം ക​ഴി​ഞ്ഞ് കു​രു​ത്തോ​ല​പ്പ​ന്ത​ലി​ൽ ദേ​വീ സാ​മി​പ്യം ഉ​ണ്ടെ​ന്നാ​ണ് വി​ശ്വാ​സം. രാ​ത്രി കാ​ല​ങ്ങ​ളി​ൽ ആ​ൽ​ത്ത​റ​യി​ൽ ഇ​ത്ത​ര​ത്തി​ൽ മ​ദ്യ​ക്കു​പ്പി​ക​ളും അ​വ​ശി​ഷ്ട​ങ്ങ​ളും കൊ​ണ്ടി​ട്ട​തോ​ടെ അ​ത് വി​ശ്വാ​സ​ത്തി​നേ​റ്റ മ​ങ്ങ​ലാ​ണെ​ന്നും ശു​ദ്ധി​ക​ല​ശം ന​ട​ത്ത​ണ​മെ​ന്നും ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. പ്ര​ദേ​ശ​ത്ത് മ​ന​പൂ​ർ​വം സം​ഘ​ർ​ഷം ഉ​ണ്ടാ​ക്കാ​നാ​ണ് സ​മൂ​ഹ്യ​വി​രു​ദ്ധ​ർ ശ്ര​മി​ക്കു​ന്ന​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ക്ഷേ​ത്ര ക​ള​ത്ത​ട്ടി​ൽ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഇ​രി​ക്കു​ന്ന​ത് ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. പോ​ലീ​സി​ന്‍റെ നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്ക​ണ​മെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ഭ​ക്ത​രും ആ​വ​ശ്യ​പ്പെ​ട്ടു.

Read More

പണം തന്നില്ലെങ്കിൽ പണിമുടക്കും; ഗ​വൺമെന്‍റ് ​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ശ​മ്പ​ളം മു​ട​ങ്ങി;സ​മ​ര​ത്തി​നൊ​രു​ങ്ങിയ ജീ​വ​ന​ക്കാ​രുടെ അക്കൗണ്ടിൽ  മണിക്കൂറിനുള്ളിൽ പണമെത്തി

  ചാ​ത്ത​ന്നൂ​ർ: ജി​ല്ല​യി​ലെ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലെ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗം ജീ​വ​ന​ക്കാ​ർ​ക്ക് ര​ണ്ടു മാ​സ​മാ​യി ശ​മ്പള​മി​ല്ല. ഇ​വ​രെ നി​യ​മി​ച്ച​ക​രാ​റു​കാ​ര​ന്‍റെ ന​ട​പ​ടി​യ്ക്കെ​തി​രെ ജീ​വ​ന​ക്കാ​ർ ബു​ധ​നാ​ഴ്ച പ​ണി​മു​ട​ക്കാ​നൊ​രു​ങ്ങി. വി​വ​ര​മ​റി​ഞ്ഞ ക​രാ​റു​കാ​ര​ൻ മാ​ർ​ച്ചി​ലെ ശ​മ്പ​ള​ത്തി​ന്‍റെ പ​കു​തി തു​ക​യാ​യ 15 ല​ക്ഷ​ത്തോ​ളം രൂ​പ ജീ​വ​ന​ക്കാ​രു​ടെ അ​ക്കൗ​ണ്ടി​ലേ​ക്ക് നി​ക്ഷേ​പി​ച്ച് ത​ത്ക്കാ​ലം പ്ര​ശ്നം പ​രി​ഹ​രി​ച്ചു. ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി​യും ഒ​ന്ന​ര മാ​സ​ത്തെ ശ​മ്പ​ളം കു​ടി​ശി​ക​യാ​ണ്. 180-ഓ​ളം ക​രാ​ർ ജീ​വ​ന​ക്കാ​രാ​ണ് പാ​രി​പ്പ​ള്ളി ഗ​വ.​മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ഹൗ​സ് കീ​പ്പിം​ഗ് വി​ഭാ​ഗ​ത്തി​ൽ ജോ​ലി​യെ​ടു​ക്കു​ന്ന​ത്. എ​റ​ണാ​കു​ളം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​പ്റ്റ് എ​ന്ന സ്വ​കാ​ര്യ ഏ​ജ​ൻ​സി​യാ​ണ് ജീ​വ​ന​ക്കാ​രെ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ജീ​വ​ന​ക്കാ​ർ​ക്ക് മാ​സം തോ​റും ശ​മ്പ​ളം ന​ൽ​കേ​ണ്ട ബാ​ധ്യ​ത ക​രാ​റു​കാ​ര​നു​ള്ള​താ​ണ്. പ​ല​പ്പോ​ഴും ഇ​ത് ലം​ഘി​ക്കു​ന്ന​താ​ണ് അ​വ​സ്ഥ. കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം കൂ​ടി​യാ​യ ഇ​വി​ടെ ജീ​വ​ന​ക്കാ​ർ പ​ണി​മു​ട​ക്കി​യാ​ൽ കോ​വി​ഡ് ചി​കി​ത്സ​യും മെ​ഡി​ക്ക​ൽ കോ​ളേ​ജി​ന്‍റെ പ്ര​വ​ർ​ത്ത​ന​വും താ​റു​മാ​റാ​കും. ചി​കി​ത്സ ദു​രി​ത​ത്തി​ലു​മാ​കും.മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ നി​ന്നും…

Read More

തീ​ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ച് ക​ഞ്ചാ​വ് വി​ൽപ​ന പൊ​ടി​പൊ​ടി​ക്കു​ന്നു; ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ ആ​റ് കി​ലോ ക​ഞ്ചാ​വുമായി ഡ്യൂ​ക്ക് ര​മേ​ശ​ൻ പി​ടി​യിൽ

കൊ​ല്ലം: വി​ൽ​പ്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ആ​റു​കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി.ആ​ല​പ്പാ​ട് ചെ​റി​യ​ഴി​ക്ക​ൽ തീ​ര​പ്ര​ദേ​ശ​ത്തെ കു​ട്ടി​ക​ൾ​ക്കും യു​വാ​ക്ക​ൾ​ക്കും വി​ല്പ്പ​ന ന​ട​ത്തു​ന്ന​തി​നാ​യി ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും ക​ട​ത്തി​കൊ​ണ്ടു വ​ന്ന് വീ​ട്ടി​ലി​രു​ന്നു പൊ​തി​ക​ളാ​ക്കി വി​ല്പ​ന ന​ട​ത്തി വ​ന്ന ആ​ല​പ്പാ​ട് ചെ​റി​യ​ഴി​ക്ക​ൽ ചെ​റു​വ​ക്ക​ൽ വീ​ട്ടി​ൽ ഡ്യൂ​ക്ക് ര​മേ​ശ​ൻ എ​ന്നു വി​ളി​ക്കു​ന്ന ര​മേ​ശി​ന്‍റെ വീ​ട്ടി​ൽ​നി​ന്നാ​ണ് ആ​റു കി​ലോ ക​ഞ്ചാ​വ് പി​ടി​ച്ചെ​ടു​ത്ത​ത്. ര​മേ​ശി​ന്‍റെ വീ​ട്ടി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത് .കൊ​ല്ലം എ​ക്സൈ​സ് സ്പെ​ഷ്യ​ൽ സ്ക്വാ​ഡ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ ഐ.​ നൗ​ഷാ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വീ​ട്ടി​ൽ എ​ത്തു​മ്പോ​ൾ ര​ണ്ടു കി​ലോ വീ​ത​മു​ള്ള മൂന്നു പാ​ർ​സ​ലു​ക​ൾ പൊ​ട്ടി​ച്ചു ഇ​ട്ടു ചെ​റു പൊ​തി​ക​ളാ​ക്കു​വാ​ൻ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യാ​യി​രു​ന്നു. വീ​ടി​ന്‍റെ മ​റ്റ് ഭാ​ഗ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ട​യി​ൽ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ക​ബി​ളി​പ്പി​ച്ച് പ്ര​തി വീ​ട്ടി​ൽ നി​ന്നും ഇ​റ​ങ്ങി​യോ​ടി .മു​ൻ​ക​ഞ്ചാ​വ് കേ​സി​ലെ പ്ര​തി​യാ​ണ് ര​മേ​ശ്. തീ​ര​പ്ര​ദേ​ശം കേ​ന്ദ്രീ​ക​രി​ച്ചു യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വ​ൻ​തോ​തി​ൽ ക​ഞ്ചാ​വ് വി​ല്പ്പ​ന ന​ട​ത്തി നാ​ട്ടി​ൽ ഭീ​ക​ര​ത…

Read More

ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ച്ച​ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് നേതാവും സുഹൃത്തും പിടിയിൽ; പ​തി​ഷേ​ധി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ള്ള​ക്കേ​സ് എ​ടു​ക്കു​ന്ന നി​ല​പാ​ടി​നെ​തി​രെ കേ​ര​ള യൂ​ത്ത്‌ ഫ്ര​ണ്ടും രംഗത്ത്

പു​ന​ലൂ​ർ: താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ഡോ​ക്ട​റെ കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ജോ​ലി ത​ട​സ​പ്പെ​ടു​ത്തു​ക​യും ചെ​യ്‌​തെ​ന്ന പ​രാ​തി​യി​ൽ കേ​ര​ള കോ​ൺ​ഗ്ര​സ് യു​വ​ജ​ന വി​ഭാ​ഗം നേ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ കേ​ര​ള യൂ​ത്ത്ഫ്ര​ണ്ട് സം​സ്ഥാ​ന സെ​ക്ര​ട്ട​റി ശ​ര​ൺ ശ​ശി, സു​ഹൃ​ത്ത് ബി​ജോ​യി എ​ന്നി​വ​രെ​യാ​ണ് പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. കേ​ര​ള ഹെ​ൽ​ത്ത്‌ കെ​യ​ർ ആ​ക്ട് പ്ര​ക​ര​മാ​ണ് ഇ​വ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഇ​രു​വ​രെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ആ​ത്മ​ഹ​ത്യ​ക്ക് ശ്ര​മി​ച്ച ക​ര​വാ​ളൂ​ർ സ്വ​ദേ​ശി​ക​ളാ​യ ദ​മ്പ​തി​ക​ളെ ഇ​വ​രു​ടെ ബ​ന്ധു​ക്ക​ളും, ശ​ര​ൺ ശ​ശി​യും മ​റ്റ് സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് പു​ന​ലൂ​ർ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. പ്രാ​ഥ​മി​ക ചി​കി​ത്സ​യ്ക്ക് ശേ​ഷം ഇ​വ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​തോ​ടെ ഇ​രു​വ​ർ​ക്കും കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​വാ​ൻ ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തു​ന്ന സ്ഥ​ല​ത്ത് ആ​ശു​പ​ത്രി​യു​ടെ പു​റ​ത്തു​കൂ​ടി മാ​ത്ര​മേ പോ​കാ​ൻ…

Read More

‘തൊ​പ്പി വെ​ക്കാ​ന്‍ ത​ല കാ​ണി​ല്ല’, സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​ലീ​സി​ന് ഭീ​ഷ​ണി: യു​വാ​വ് പി​ടി​യി​ൽ

കൊ​ല്ലം: സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പോ​ലീ​സു​കാ​ര്‍​ക്കെ​തി​രെ പോ​സ്റ്റി​ട്ട യു​വാ​വ് പി​ടി​യി​ല്‍. അ​ഞ്ചാ​ലും​മൂ​ട് സ്വ​ദേ​ശി ആ​ദി​ത്യ ലാ​ല്‍ (20) ആ​ണ് പി​ടി​യി​ലാ​യ​ത്. റോ​ക്ക് റോ​ക്കി എ​ന്ന ഫേ​സ്ബു​ക്ക് പേ​ജി​ല്‍ ഇ​ട്ട പോ​സ്റ്റി​ന്‍റെ പേ​രി​ലാ​ണ് ന​ട​പ​ടി. അ​ഞ്ചാ​ലും​മൂ​ട് സ്റ്റേ​ഷ​നി​ല്‍ പു​തു​താ​യി ചാ​ര്‍​ജെ​ടു​ത്ത ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ശം​സ അ​റി​യി​ച്ചാ​യി​രു​ന്നു സ​ന്ദേ​ശം. എ​ന്നാ​ല്‍ ആ​ശം​സ​യു​ടെ അ​വ​സാ​നം ഭീ​ഷ​ണി സ്വ​ര​ത്തി​ലാ​യി​രു​ന്നു. മാ​ന്യ​മാ​യി ഡ്യൂ​ട്ടി ചെ​യ്യു​ക, ജ​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ക, പാ​വ​ങ്ങ​ളെ ഉ​പ​ദ്ര​വി​ക്ക​രു​ത് ഈ ​ന​ട​പ​ടി​ക​ള്‍ പാ​ലി​ച്ചാ​ല്‍ നി​ങ്ങ​ള്‍​ക്ക് സ​ന്തോ​ഷം ആ​യി തു​ട​ര്‍​ന്ന് പോ​വാം. മ​റി​ച്ചു ഇ​ത് തെ​റ്റി​ച്ചു പോ​യാ​ല്‍ തൊ​പ്പി വെ​ക്കാ​ന്‍ ത​ല കാ​ണി​ല്ല എ​ന്നാ​യി​രു​ന്നു ഫേ​സ്ബു​ക്ക് പോ​സ്റ്റ്. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് പോ​ലീ​സ് സൈ​ബ​ര് സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ യു​വാ​വി​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

Read More

കോ​വി​ഡ് പി​ഴി​ച്ചി​ൽ! കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ൽ കൊ​ല്ലം സി​റ്റി പോ​ലീ​സ് ഒ​രാ​ഴ്ച കൊ​ണ്ട് പി​ഴ​യി​ടാ​ക്കി​യ​ത് 2.11 കോ​ടി രൂ​പ; സം​സ്ഥാ​ന​ത്ത് 40 കോ​ടി​യി​ല​ധി​കം

പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ ചാ​ത്ത​ന്നൂ​ർ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ മ​റ​വി​ൽ കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​ഴി​ഞ്ഞ ഒ​രാ​ഴ്ച കൊ​ണ്ട് പി​ഴ​യി​ടാ​ക്കി​യ​ത് 2.11 കോ​ടി രൂ​പ. മു​ഖാ​വ​ര​ണം ശ​രി​യാ​യി ധ​രി​ച്ചി​ല്ലെ​ന്ന കാ​ര​ണ​ത്തി​ന് 15370000 രു​പ​യും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ച്ചി​ല്ലെ​ന്ന കു​റ്റ​ത്തി​ന് 577100 രൂ​പ​യു​മാ​ണ് പി​ഴ ഈ​ടാ​ക്കി​യ​ത്. കൊ​ല്ലം സി​റ്റി പോ​ലീ​സ് ജി​ല്ല​യി​ൽ നി​ന്നു മാ​ത്ര​മാ​ണ് ഇ​ത്ര​യും ഭീ​മ​മാ​യ തു​ക ഏ​ഴ് ദി​വ​സം കൊ​ണ്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ങ്ങ​ളി​ൽ നി​ന്നും പി​ഴി​ഞ്ഞെ​ടു​ത്ത​ത്. കൊ​ല്ലം സി​റ്റി ഉ​ൾ​പ്പെ​ടെ കേ​ര​ള​ത്തി​ൽ ക്ര​മ​സ​മാ​ധാ​ന​ത്തി​ന് 19 പോ​ലീ​സ് ജി​ല്ല​ക​ളാ​ണു​ള്ള​ത്. 19 പോ​ലീ​സ് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി 40 കോ​ടി​യി​ലേ​റെ​യാ​ണ് സം​സ്ഥാ​ന ഖ​ജ​നാ​വി​ൽ പോ​ലീ​സ് എ​ത്തി​ച്ച​ത്. കോ​വി​ഡ് ര​ണ്ടാം ഘ​ട്ട വ്യാ​പ​ന​ത്തോ​ടെ ജോ​ലി​യും കൂ​ലി​യു​മി​ല്ലാ​തെ ബു​ദ്ധി​മു​ട്ടു​ന്ന​വ​രെ​യും നി​ത്യ​വൃ​ത്തി​യ്ക്ക് നി​വൃ​ത്തി​യി​ല്ലാ​ത്ത​വ​രെ​യും പോ​ലും പോ​ലീ​സ് വെ​റു​തേ വി​ട്ടി​ല്ല. ദി​നം​തോ​റും കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണം പെ​രു​കു​മ്പോ​ഴും പി​ഴ ഈ​ടാ​ക്ക​ലി​ന് ഒ​രു കു​റ​വു​മി​ല്ല. ബ​സു​ക​ളു​ടെ എ​ണ്ണം കു​റ​ച്ച് കെ…

Read More

5000 രൂ​പ! ആ​ടി​നെ വി​റ്റ് ഇ​ത്ത​വ​ണ​യും ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക ന​ല്‍​കി സു​ബൈ​ദ

കൊല്ലം: മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ന​ല്‍​ക​ണ​മെ​ന്ന ആ​ഗ്ര​ഹം ര​ണ്ടാം ത​വ​ണ​യും ആ​ടു​ക​ളെ വി​റ്റു​കി​ട്ടി​യ തു​ക കൊ​ണ്ട് സു​ബൈ​ദ സ​ഫ​ല​മാ​ക്കി. പ​ള്ളി​ത്തോ​ട്ടം പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ചാ​യ​ക്ക​ട ന​ട​ത്തു​ന്ന പോ​ര്‍​ട്ട് കൊ​ല്ലം സ്വ​ദേ​ശി​നി​യാ​യ സു​ബൈ​ദ​യാ​ണ് നാ​ല് ആ​ടു​ക​ളെ വി​റ്റ് കി​ട്ടി​യ പൈ​സ​യി​ല്‍ നി​ന്ന് 5000 രൂ​പ ഇ​ന്ന​ലെ ജി​ല്ലാ ക​ളക്ട​ര്‍ ബി. ​അ​ബ്ദു​ല്‍ നാ​സ​റി​ന് കൈ​മാ​റി​യ​ത്. ജീ​വി​ത പ്രാ​രാ​ബ്ദ​ങ്ങ​ള്‍ മാ​റ്റി​വെ​ച്ച് ക​ഴി​ഞ്ഞ വ​ര്‍​ഷം ഏ​പ്രി​ലി​ലും ആ​ടു​ക​ളെ വി​റ്റ് സു​ബൈ​ദ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് തു​ക കൈ​മാ​റി​യി​രു​ന്നു. ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന 30 കു​ടും​ബ​ങ്ങ​ള്‍​ക്ക് അ​ഞ്ചു കി​ലോ വീ​തം അ​രി​യും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ബാ​ക്കി വ​ന്ന തു​ക​യി​ല്‍ നി​ന്ന് ന​ല്‍​കു​മെ​ന്ന് സു​ബൈ​ദ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ വാ​ക്‌​സി​ന്‍ വി​ത​ര​ണ​ത്തെ സം​ബ​ന്ധി​ച്ച വാ​ര്‍​ത്ത കേ​ള്‍​ക്കാ​നി​ട​യാ​യ​താ​ണ് ഇ​ത്ത​വ​ണ​യും തു​ക ന​ല്‍​കാ​ന്‍ തീ​രു​മാ​നി​ച്ച​തെ​ന്ന് സു​ബൈ​ദ പ​റ​ഞ്ഞു. ഹൃ​ദ്രോ​ഗി​യാ​യ ഭ​ര്‍​ത്താ​വ് അ​ബ്ദു​ല്‍ സ​ലാ​മി​നും സ​ഹോ​ദ​ര​നു​മൊ​പ്പം ചാ​യ​ക്ക​ട​യി​ല്‍ നി​ന്ന് ല​ഭി​ക്കു​ന്ന വ​രു​മാ​നം…

Read More