ലോ​റി​ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും സ്റ്റീ​രി​യോ സി​സ്റ്റ​വും മോ​ഷ്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ നാൽപേർ അറസ്റ്റിൽ

പുനലൂർ: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച പാ​ഴ്സ​ൽ ലോ​റി​യു​ടെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ലും സ്റ്റീ​രി​യോ സി​സ്റ്റ​വും മോ​ഷ്ടി​ച്ച് ക​ട​ത്തി​യ സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ നാ​ല് ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​ക​ളെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം കാ​ട്ടി​ൽ​ക​ട​വി​ൽ ആ​ദി​നാ​ട് മാ​മ്പ​റ്റ​ക്കാ​വ് ക്ഷേ​ത്ര​ത്തി​ന് സ​മീ​പം എ​സ്ജെ ഹൗ​സി​ൽ മു​ഹ​മ്മ​ദ് സ​ജി​ൻ(23), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം ഇ​ട​ക്കു​ള​ങ്ങ​ര ചാ​ക​ര ജം​ഗ്ഷന് സ​മീ​പം അ​യ​ണി​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​മ​ൽ​രാ​ജ്(31), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി ഭാ​ഗം ഇ​ട​ക്കു​ള​ങ്ങ​ര എ​ഫ്സിഐ ഗോ​ഡൗ​ണി​ന് സ​മീ​പം അ​മ​ൽ നി​വാ​സി​ൽ അ​മ​ൽ സു​രേ​ഷ്(23), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം ബി​ന്ദു ഭ​വ​നി​ൽ വൈ​ശാ​ഖ് (23)എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തെ​ങ്കാ​ശി, വികെ പു​തൂ​ർ കു​ല​യ്യ​നേ​രി പി​ള്ള​യാ​ർ കോ​വി​ൽ സ്ട്രീ​റ്റി​ൽ പാ​ണ്ടി​ദു​ര​(33)യെ ആ​ക്ര​മി​ച്ച് 17000- രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും വാ​ഹ​ന​ത്തി​ലെ സ്റ്റി​രി​യോ സി​സ്റ്റ​വും മോ​ഷ്ടി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റും പാ​ണ്ടി​ദു​രെ ഓ​ടി​ച്ച പാ​ഴ്സ​ൽ ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി​യി​രു​ന്നു.…

Read More

ലോ​റി ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് ക​വ​ർ​ച്ച ; മൊ​ബൈ​ൽ ഫോ​ണും സ്റ്റീ​രി​യോ സി​സ്റ്റ​വും മോഷ്ടിച്ച യുവാക്കളെ പൊക്കി പോലീസ്

കൊ​ല്ലം: കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച പാ​ഴ്സ​ൽ ലോ​റി​യു​ടെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ണും സ്റ്റീ​രി​യോ സി​സ്റ്റ​വും അ​പ​ഹ​രി​ച്ച സം​ഭ​വ​ത്തി​ൽ കാ​ർ യാ​ത്രി​ക​രാ​യ നാ​ലു​പേ​രെ പു​ന​ലൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​രു​നാ​ഗ​പ്പ​ള്ളി കു​ല​ശേ​ഖ​ര​പു​രം എ​സ്.​ജെ ഹൗ​സി​ൽ മു​ഹ​മ്മ​ദ് സ​ജി​ൻ (23), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി​ഭാ​ഗം അ​യ​ണി​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​മ​ൽ​രാ​ജ് (31), ക​രു​നാ​ഗ​പ്പ​ള്ളി ക​ല്ലേ​ലി ഭാ​ഗം അ​മ​ൽ നി​വാ​സി​ൽ അ​മ​ൽ സു​രേ​ഷ് (23), ക​രു​നാ​ഗ​പ്പ​ള്ളി ബി​ന്ദു ഭ​വ​നി​ൽ വൈ​ശാ​ഖ് (23) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തെ​ങ്കാ​ശി, വി.​കെ പു​തൂ​ർ കു​ല​യ്യ​നേ​രി പി​ള്ള​യാ​ർ കോ​വി​ൽ സ്ട്രീ​റ്റി​ൽ പാ​ണ്ടി​ദു​ര​യെ ആ​ക്ര​മി​ച്ച് 17,000 – രൂ​പ വി​ല​വ​രു​ന്ന മൊ​ബൈ​ൽ ഫോ​ണും വാ​ഹ​ന​ത്തി​ലെ സ്റ്റി​രി​യോ സി​സ്റ്റ​വും മോ​ഷ്ടി​ച്ചു ക​ട​ത്തി​യ സം​ഭ​വ​ത്തി​ലാ​ണ് അ​റ​സ്റ്റ്. 25ന് ​ഉ​ച്ച ക​ഴി​ഞ്ഞാ​യി​രു​ന്നു സം​ഭ​വം. യു​വാ​ക്ക​ൾ സ​ഞ്ച​രി​ച്ച കാ​റും പാ​ണ്ടി​ദു​രെ ഓ​ടി​ച്ച പാ​ഴ്സ​ൽ ലോ​റി​യും ത​മ്മി​ൽ കൂ​ട്ടി​മു​ട്ടി​യി​രു​ന്നു. പു​ന​ലൂ​ർ ചെ​മ്മ​ന്തൂ​ർ ജം​ഗ​ഷ​നി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​റി​ന് കേ​ടു​പാ​ടു​ണ്ടാ​യെ​ന്ന്…

Read More

ആ​സൂ​ത്ര​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്യേ​ണ്ട​ത് ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന  ന​ല്‍​കി വേണമെന്ന് മു​ഖ്യ​മ​ന്ത്രി

കൊല്ലം: ജ​ന​കീ​യാ​വ​ശ്യ​ങ്ങ​ള്‍​ക്ക് മു​ന്‍​ഗ​ണ​ന ന​ല്‍​കി​വേ​ണം ആ​സൂ​ത്ര​ണ സ​മി​തി പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ഭാ​വ​നം ചെ​യ്യേ​ണ്ട​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. പ്ലാ​നിം​ഗ്, ഗ്രാ​മ ന​ഗ​ര ആ​സൂ​ത്ര​ണം, സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര​ക്ക​ണ​ക്ക് വ​കു​പ്പു​ക​ളു​ടെ ജി​ല്ലാ​ത​ല ഓ​ഫീ​സു​ക​ള്‍ ഉ​ള്‍​പ്പെ​ടു​ന്ന ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ത്തി​ന്‍റെ ഉദ്ഘാ​ട​നം വീ​ഡി​യോ കോ​ണ്‍​ഫ​റ​ന്‍​സി​ലൂ​ടെ നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി. ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി​യും ത​ദ്ദേ​ശ സ്ഥാ​പ​ന ജ​ന​പ്ര​തി​നി​ധി​ക​ളും വ​കു​പ്പ് ത​ല ഉ​ദ്യോ​ഗ​സ്ഥ​രും. കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ലും വി​ക​സ​ന പ​ദ്ധ​തി​ക​ളു​ടെ ന​ട​ത്തി​പ്പി​ലും ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കാ​ഴ്ച വ​യ്ക്കു​ന്ന​ത്. ഇ​നി​യു​ള്ള നാ​ളു​ക​ളി​ലും പ്ര​തി​ബ​ദ്ധ​ത​യോ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ തു​ട​ര​ണം. ജി​ല്ല​യി​ലെ വി​ക​സ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​വും സം​യോ​ജ​ന​വും ആ​സൂ​ത്ര​ണ സ​മി​തി സെ​ക്ര​ട്ടേ​റി​യ​റ്റ് മ​ന്ദി​ര​ത്തി​ലെ കാ​ര്യ​ക്ഷ​മ​മാ​യ ആ​സൂ​ത്ര​ണ​ത്തി​ലൂ​ടെ സാ​ധ്യ​മാ​ക്ക​ണം മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ജി​ല്ല​യു​ടെ ത​ന​താ​യ സ​വി​ശേ​ഷ​ത​ക​ള്‍ ഉ​ള്‍​ക്കൊ​ണ്ട് പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ല്‍ വ്യ​വ​സാ​യ​ങ്ങ​ള്‍​ക്ക് ഉ​റ​ച്ച പി​ന്തു​ണ ന​ല്‍​കാ​ന്‍ മ​ന്ദി​ര​ത്തി​ലെ പ്ര​വ​ര്‍​ത്ത​ന​ന​ങ്ങ​ള്‍​ക്ക് ക​ഴി​യ​ണ​മെ​ന്ന് യോ​ഗ​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച മ​ന്ത്രി ജെ ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു.…

Read More

തൊ​ഴി​ലു​റ​പ്പ് ജോ​ലി​ക്കി​ടെ വീ​ട്ട​മ്മ​യെ കാ​ട്ടു​പ​ന്നി ആ​ക്ര​മി​ച്ചു; വീഴ്ചയിൽ കൈ- കാലുകൾക്ക് പരിക്ക്

പ​ത്ത​നാ​പു​രം: തൊ​ഴി​ലു​റ​പ്പി​നി​ടെ വീ​ട്ട​മ്മ​യ്ക്ക് കാ​ട്ടു​പ​ന്നി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്ക്. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര താ​ഴ​ത്ത് വ​ട​ക്ക് സു​ഗ​ത​മ​ന്ദി​ര​ത്തി​ല്‍ മ​ല്ലി​ക(39)​യ്ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ ദി​വ​സം മെ​തു​കും​മേ​ല്‍ സി ​എ​സ് ഐ ​പ​ള്ളി​യ്ക്ക് സ​മീ​പ​മാ​ണ് സം​ഭ​വം. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യ്ക്കി​ടെ ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം വി​ശ്ര​മി​ക്കാ​ന്‍ തു​ട​ങ്ങ​വെ പാ​ഞ്ഞ​ടു​ത്ത കാ​ട്ടു​പ​ന്നി മ​ല്ലി​ക​യെ കു​ത്തി വീ​ഴ്ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രു​ടെ ഇ​ടം​കാ​ലി​നും വീ​ഴ്ച്ച​യി​ല്‍ കൈ​ക​ള്‍​ക്കും പ​രി​ക്കു​ണ്ട്. ബ​ഹ​ളം കേ​ട്ട് മ​റ്റു​ള്ള​വ​ര്‍ ഓ​ടി​യെ​ത്തി​യ​പ്പോ​ഴേ​ക്കും കാ​ട്ടു​പ​ന്നി ഓ​ടി​ര​ക്ഷ​പെ​ട്ടി​രു​ന്നു. ഇ​വ​രെ പി​ന്നീ​ട് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് പ്രാ​ഥ​മി​ക​ചി​കി​ത്സ ന​ല്‍​കി വി​ട്ട​യ​ച്ചു.

Read More

വീട് അന്വേഷിച്ച്  ബൈ​ക്കി​ലെ​ത്തിയ സംഘം വീ​ട്ട​മ്മ​യു​ടെ മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു; പിടിവലിയിൽ വീട്ടമ്മയ്ക്ക് പരിക്ക്

കു​ണ്ട​റ: ബൈ​ക്കി​ലെ​ത്തി​യ ഇ​രു​വ​ർ സം​ഘം ന​ട​ന്നു​പോ​വു​ക​യാ​യി​രു​ന്ന വീ​ട്ട​മ്മ​യു​ടെ ര​ണ്ടു പ​വ​ൻ വ​രു​ന്ന മാ​ല പൊ​ട്ടി​ച്ചു ക​ട​ന്നു. ന​ട്ടു​ച്ച​ക്കാ​യി​രു​ന്നു സം​ഭ​വം. കി​ഴ​ക്കേ ക​ല്ല​ട പ​ഴ​യാ​റ്റു​മു​റി വെ​ട്ടി​കാ​ട്ടു വീ​ട്ടി​ൽ ഗീ​താ കു​മാ​രി​യ​മ്മ​യു​ടെ (65)മാ​ല​യാ​ണ് പൊ​ട്ടി​ച്ചു​ക​ട​ന്ന​ത്. ഗീ​താ കു​മാ​രി​യ​മ്മ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​യാ​ണ്. മോ​ഷ്ടാ​ക്ക​ളു​മാ​യു​ള്ള പി​ടി​വ​ലി​ക്കി​ട​യി​ൽ ഗീ​താ കു​മാ​രി​യ​മ്മ​യു​ടെ ക​ഴു​ത്തി​നു മു​റി​വേ​റ്റു. വീ​ട്ട​മ്മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ പോ​യ​ശേ​ഷം പൈ​ങ്ങ​വെ​ലി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​കൂ​ടി ന​ട​ന്നു​വ​രി​ക​യാ​യി​രു​ന്നു. എ​തി​രെ ബൈ​ക്കി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ വ​ണ്ടി നി​ർ​ത്തി ഒ​രാ​ളു​ടെ വീ​ട് അ​ന്വേ​ഷി​ച്ചു. അ​റി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ് ധൃ​തി​യി​ൽ ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ ബൈ​ക്കി​ന്‍റെ പി​ൻ​സീ​റ്റി​ൽ ഇ​രു​ന്ന​യാ​ൾ ഇ​റ​ങ്ങി മാ​ല​പൊ​ട്ടി​ക്കു​ക​യാ​യി​രു​ന്നു. മോ​ഷ്ടാ​വി​നെ പി​ടി​ച്ചു​നി​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ത​ള്ളി​മാ​റ്റി ബൈ​ക്കി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. നി​ല​വി​ളി കേ​ട്ട് ആ​ളു​ക​ൾ ഓ​ടി​ക്കൂ​ടി​യെ​ങ്കി​ലും മോ​ഷ്ടാ​ക്ക​ളെ ക​ണ്ടെ​ത്താ​നാ​യി​ല്ല. കി​ഴ​ക്കേ​ക​ല്ല​ട പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Read More

മ​ത്സ്യ​തൊ​ഴി​ലാ​ളിയുടെ വ​റു​തി കാ​ല​ത്തി​ല്‍ കൈ​യ്യി​ട്ടു​വാ​രാ​ന്‍ മാ​ത്രം അ​ധഃ​പ​തി​ച്ചു​പോ​യോ കേരള സർക്കാരെന്ന് ഷിബു ബേബിജോൺ

നീ​ണ്ട​ക​ര: മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ക​രി​നി​യ​മം പി​ന്‍​വ​ലി​ക്ക​ണ​മെ​ന്ന് ആ​ര്‍എ​സ്​പി കേ​ന്ദ്ര സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം ഷി​ബു ബേ​ബി​ജോ​ണ്‍. മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളെ ദ്രോ​ഹി​ക്കു​ന്ന ക​രി​നി​യ​മ​ത്തി​നെ​തി​രെ നീ​ണ്ട​ക​ര ഹാ​ര്‍​ബ​റി​ൽ ആ​ര്‍​എ​സ്പ, യു​റ്റി​യു​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ ഓ​ര്‍​ഡി​ന​ന​ന്‍​സ് ക​ത്തി​ച്ച് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം . മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മാ​യി ച​ര്‍​ച്ച ന​ട​ത്താ​തെ​യും ജ​ന​കീ​യ അ​ഭി​പ്രാ​യം തേ​ടാ​തെ​യു​മാ​ണ് നി​യ​മം കൊ​ണ്ട് വ​ന്ന​ത്. അ​ന്ന​ന്നു​ള്ള വ​ക​യ്ക്കാ​യി ചെ​റു​വ​ള്ള​ങ്ങ​ളി​ലും ബോ​ട്ടു​ക​ളി​ലു​മാ​യി ജീ​വ​ന്‍ പ​ണ​യം വ​ച്ച് ക​ട​ലി​ല്‍ പോ​കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ന്‍റെ വ​റു​തി കാ​ല​ത്തി​ല്‍ കൈ​യ്യി​ട്ടു​വാ​രാ​ന്‍ മാ​ത്രം അ​ധഃ​പ​തി​ച്ചു​പോ​യോ കേ​ര​ളം ഭ​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​ന്‍ സ​ര്‍​ക്കാ​ര്‍. ഒ​രു രാ​ജ്യം ഒ​രു നി​കു​തി എ​ന്ന സ​മ്പ്ര​ദാ​യ​ത്തി​ല്‍ നി​ന്നു​പോ​ലും ഒ​ഴി​വാ​ക്ക​പ്പെ​ട്ട മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തെ അ​ന്യാ​യ​ ചു​ങ്ക​പ്പി​രി​വി​ലൂ​ടെ പ​ട്ടി​ണി​യി​ല്‍ നി​ന്നും ആ​ത്മ​ഹ​ത്യ​യി​ലേ​ക്കാ​ണ് സ​ര്‍​ക്കാ​ര്‍ ന​യി​ക്കു​ന്ന​ത്. ‌അധ്വാ​നി​ക്കു​ന്ന മ​ത്സ്യ​തൊ​ഴി​ലാ​ളി സ​മൂ​ഹ​ത്തി​ല്‍ നി​ന്നും നോ​ക്കു​കൂ​ലി വാ​ങ്ങി​ക്കു​ന്ന​താ​ണ് സ​ര്‍​ക്കാ​രി​ന്‍റെ ന​ട​പ​ടി. നീ​ണ്ട​ക​ര ഫി​ഷിം​ഗ് ഹാ​ര്‍​ബ​റി​ല്‍ ന​ട​ന്ന സ​മ​ര​പ​രി​പാ​ടി​യി​ൽ…

Read More

റം​സി​യു​ടെ മ​ര​ണം; സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നും ഭ​ര്‍​ത്താ​വി​നും ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്

കൊ​ല്ലം: വി​വാ​ഹ​ത്തി​ല്‍ നി​ന്ന് വ​ര​ന്‍ പി​ന്‍​മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കൊ​ട്ടി​യം സ്വ​ദേ​ശി റം​സി ആ​ത്മ​ഹ​ത്യ ചെ​യ്ത കേ​സി​ല്‍ സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നും ഭ​ര്‍​ത്താ​വ് അ​സ​റു​ദ്ദീ​നും ഹൈ​ക്കോ​ട​തി​യു​ടെ നോ​ട്ടീ​സ്. ഇ​രു​വ​ര്‍​ക്കും മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച കൊ​ല്ലം കോ​ട​തി ഉ​ത്ത​ര​വ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ര്‍​ക്കാ​ര്‍ ന​ല്‍​കി​യ ഹ​ര​ജി​യി​ലാ​ണ് നോ​ട്ടീ​സ്. ആ​വ​ശ്യ​പ്പെ​ടു​മ്പോ​ള്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ മു​മ്പാ​കെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​ക​ണ​മെ​ന്ന മു​ന്‍​കൂ​ര്‍ ജാ​മ്യ​ത്തി​ലെ വ്യ​വ​സ്ഥ മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തു. ക​ഴി​ഞ്ഞ പ​ത്തി​നാ​ണ് കൊ​ല്ലം സെ​ഷ​ന്‍​സ് കോ​ട​തി സീ​രി​യ​ല്‍ ന​ടി ല​ക്ഷ്മി പ്ര​മോ​ദി​നും ഭ​ര്‍​ത്താ​വ് അ​സ​റു​ദ്ദീ​നും അ​സ​റു​ദ്ദീ​ന്‍റെ മാ​താ​വി​നും മു​ന്‍​കൂ​ര്‍ ജാ​മ്യം അ​നു​വ​ദി​ച്ച​ത്. ഇ​ത് ഹൈ​ക്കോ​ട​തി നേ​ര​ത്തെ സ്റ്റേ ​ചെ​യ്തി​രു​ന്നു. ഏ​ഴ് വ​ര്‍​ഷ​ത്തോ​ളം പ്ര​ണ​യി​ച്ച അ​സ​റു​ദ്ദീ​ന്‍റെ സ​ഹോ​ദ​ര​ന്‍ ഹാ​രി​സ് വി​വാ​ഹ നി​ശ്ച​യ​ത്തി​ന് ശേ​ഷം ത​ന്നെ ഒ​ഴി​വാ​ക്കി വേ​റെ വി​വാ​ഹ​ത്തി​ന് ശ്ര​മി​ച്ച​തെ​ത്തു​ട​ര്‍​ന്ന് റം​സി ആ​ത്മ​ഹ​ത്യ ചെ​യ്‌​തെ​ന്നാ​ണ് കേ​സ്. സെ​പ്റ്റം​ബ​ര്‍ മൂ​ന്നി​നാ​യി​രു​ന്നു സം​ഭ​വം. കേ​സി​ല്‍ സെ​പ്റ്റം​ബ​ര്‍ ഏ​ഴി​ന് പ്ര​തി പോ​ലി​സി​ന്‍റെ…

Read More

കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം 19 ദി​വ​സ​ത്തി​ന് ശേ​ഷ​വും സം​സ്ക​രി​ച്ചി​ല്ല; പത്തനാപുരത്ത് സംഭവിച്ചത്

പ​ത്ത​നാ​പു​രം: കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​യാ​ളു​ടെ മൃ​ത​ദേ​ഹം പ​ത്തൊ​ന്‍​പ​ത് ദി​വ​സ​ത്തി​ന് ശേ​ഷ​വും സം​സ്ക​രി​ച്ചി​ല്ല. കഴിഞ്ഞ ര​ണ്ടി​ന് മ​രി​ച്ച പ​ത്ത​നാ​പു​രം മ​ഞ്ച​ള​ളൂ​ർ സ്വ​ദേ​ശി​യാ​യ ദേ​വ​രാ​ജ​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ അ​നാ​ഥാ​വ​സ്ഥ​യി​ലു​ള്ള​ത്. സം​സ്കാ​ര​ത്തി​ന് വീ​ട്ടി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് ഏ​റ്റെ​ടു​ത്ത് സം​സ്ക​രി​ച്ച് കൊ​ള്ളു​മെ​ന്ന ധാ​ര​ണ​യാ​യി​രു​ന്നു ബ​ന്ധു​ക്ക​ള്‍​ക്ക്. ഇ​ത് വി​ശ്വ​സി​ച്ചി​രു​ന്ന ബ​ന്ധു​ക്ക​ൾ ഇ​ന്ന​ലെ​യാ​ണ് മൃ​ത​ദേ​ഹം മോ​ർ​ച്ച​റി​യി​ൽ ഉ​ണ്ടെ​ന്നു​ള്ള വി​വ​രം അ​റി​യു​ന്ന​ത്. ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്ന് ക​ഴി​ഞ്ഞ മാ​സം പ​തി​നെ​ട്ടി​നാ​ണ് ദേ​വ​രാ​ജ​നെ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ അ​ഡ്മി​റ്റ് ചെ​യ്യു​ന്ന​ത്.ഇ​തി​നി​ട​യി​ൽ ഇ​യാ​ൾ കോ​വി​ഡ് ബാ​ധി​ത​നാ​കു​ക​യും ഭാ​ര്യ​യെ വീ​ട്ടി​ലേ​ക്ക് മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തു. വീ​ട്ടി​ലെ​ത്തി​യ ഭാ​ര്യ​യും കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. നി​രീ​ക്ഷ​ണ​ത്തി​ലാ​യ ഇ​വ​രും ദേ​വ​രാ​ജ​നും ത​മ്മി​ൽ പി​ന്നീ​ട് നേ​രി​ൽ ക​ണ്ടി​ല്ല. ഇ​തി​നി​ടെ ഒ​ക്ടോ​ബ​ർ ര​ണ്ടി​ന് ദേ​വ​രാ​ജ​ൻ മ​രി​ച്ചു എ​ന്നു​ള്ള വി​വ​ര​മാ​ണ് ഭാ​ര്യ പു​ഷ്പ​യെ അ​റി​യി​ക്കു​ന്ന​ത്. വീ​ട്ടി​ൽ സ്ഥ​ല​മി​ല്ലാ​ത്ത​തി​നാ​ൽ കൊ​ല്ല​ത്തെ പൊ​തു ശ്മ​ശാ​ന​ത്തി​ൽ അ​ട​ക്കാ​ൻ…

Read More

രാത്രിയിൽ പന്ത്രണ്ട് വയസുകാരിക്ക് നേരെ ഉപദ്രവം; രാത്രിയിൽ ആരാണെന്ന് മനസിലായില്ലെന്ന് കുട്ടി; മുറ്റത്തെ ചെളിയിൽ തെളിവായ് പതിഞ്ഞത് കാൽപാട് മാത്രം;പ്രതിയെ പോലീസ് കുടുക്കിയതിങ്ങനെ…

കൊ​ട്ടാ​ര​ക്ക​ര: ശാ​സ്താം​കോ​ട്ട ക​ട​മ്പ​നാ​ട് പാ​കി​സ്ഥാ​ൻ മു​ക്കി​ല്‍ 12 വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച ശേ​ഷം പു​ത്തൂ​ർ മാ​റ​നാ​ട് മ​ല​യി​ല്‍ ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ പോ​ലീ​സ് സാ​ഹ​സി​ക​മാ​യി പി​ടി​കൂ​ടി. ക​ട​മ്പ​നാ​ട് തു​വ​യൂ​ര്‍ പാ​ല​പ്പ​ള്ളി​ല്‍ വീ​ട്ടി​ല്‍ ഹ​രി​ശ്ച​ന്ദ്ര​ന്‍ 38) നെ​യാ​ണ് ശാ​സ്താം​കോ​ട്ട പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. 18ന് പുലർച്ചെ ഒന്നിനാ​യി​രു​ന്നു സം​ഭ​വം. പെ​ണ്‍​കു​ട്ടി​യു​ടെ​യും കു​ടും​ബ​ത്തി​ന്‍റേ​യും വീ​ട്ടു​സാ​ധ​ന സാ​മ​ഗ്രി​ക​ള്‍ ഇ​റ​ക്കു​ന്ന​തി​ന് സ​ഹാ​യി​യാ​യി എ​ത്തി​യ പ്ര​തി വീ​ട്ടി​ലെ സാ​ഹ​ച​ര്യ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യ ശേ​ഷം രാ​ത്രി ജ​ന​ലി​ലൂ​ടെ കൈ​യെ​ത്തി വാ​തി​ല്‍ തു​റ​ന്ന ശേ​ഷം വീ​ട്ടി​ന​ക​ത്ത് ക​ട​ന്ന് ക​യ​റി പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. രാ​ത്രി ആ​യ​തി​നാ​ല്‍ പെ​ണ്‍​കു​ട്ടി​ക്ക് ആ​ളെ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മു​റ്റ​ത്ത് പ​തി​ഞ്ഞി​രു​ന്ന കാ​ല്‍ പാ​ടു​ക​ള്‍ വി​ല​യി​രു​ത്തി​യാ​ണ് പോ​ലീ​സ് പ്ര​തി​യി​ലേ​ക്ക് എ​ത്തി​യ​ത്. പ്ര​തി​യു​ടെ കാ​ല്‍​പാ​ദ​ത്തി​ന്‍റെ സ​വി​ശേ​ഷ​ത​ക​ള്‍ പ്ര​തി​യെ ക​ണ്ടെ​ത്തു​ന്ന​തി​ന് പോ​ലീ​സി​ന് സ​ഹാ​യ​ക​മാ​യി.​ എ​സ്ഐ. അ​നീ​ഷ്, എഎ​സ്ഐ ഷാ​ജ​ഹാ​ന്‍, കെഎപി സേ​നാംഗം ന​ന്ദ​കു​മാ​ര്‍, ല​ഹ​രി​വി​രു​ദ്ധ സ്‌​കോ​ഡ് എ​സ്ഐ.​ര​ഞ്ചു, ആ​ഷി​ര്‍​കോ​ഹൂ​ര്‍, സ​ജി​ജോ​ണ്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍…

Read More

പഞ്ചവടിപ്പാലങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കുന്നു; ലോ​റി ക​ട​ന്നുപോകവെ ചവറയിൽ പാ​ലം ത​ക​ർ​ന്നു

ച​വ​റ: മെ​റ്റ​ൽ​ ക​യ​റ്റി​വ​ന്ന ലോ​റി പാ​ലം ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ പാ​ലം ത​ക​ർ​ന്നു. ലോ​റി​യു​ടെ പി​ൻ​ഭാ​ഗം പാ​ല​ത്തി​ല​ക​പ്പെ​ട്ടു. തി​ങ്ക​ളാ​ഴ്ച്ച രാ​വി​ലെ ഒന്പതിനാ​യി​രു​ന്നു അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ട​പ്പ​ള്ളി​ക്കോ​ട്ട​യ്ക്ക് പ​ടി​ഞ്ഞാ​റ് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ള്ള പ​ന്മ​ന ഇ​ട​വ​ട്ട​യി​ൽ പാ​ല​മാ​ണ് ലോ​റി ക​ട​ക്കു​ന്ന​തി​നി​ട​യി​ൽ ത​ക​ർ​ന്ന​ത്. പ​ഞ്ചാ​യ​ത്ത് റോ​ഡി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക്കാ​യു​ള്ള മെ​റ്റ​ൽ പാ​ല​ത്തി​ലൂ​ടെ കൊ​ണ്ടു പോ​കു​ന്ന​തി​നി​ട​യി​ൽ പാ​ലം ത​ക​ർ​ന്ന് ലോ​റി​യു​ടെ പി​ൻ​ഭാ​ഗം പാ​ല​ത്തി​ല​ക​പ്പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​ൻ ത​ന്നെ പ്ര​ദേ​ശ​വാ​സി​ക​ൾ സം​ഭ​വ​സ്ഥ​ല​തെ​ത്തി. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും പൊ​തു പ്ര​വ​ർ​ത്ത​ക​രും വി​വ​രം ക​മ്പ​നി​യി​ൽ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് ക​മ്പ​നി​യി​ൽ നി​ന്നും ക്ര​യി​ൻ എ​ത്തിച്ച് മെ​റ്റ​ലു​ക​ൾ മ​റ്റൊ​രു ലോ​റി​യി​ലേ​ക്ക് മാ​റ്റി ലോ​റി ഉ​യ​ർ​ത്തു​ക​യാ​യി​രു​ന്നു.

Read More