കൊല്ലം: മണ്‍ട്രോതുരുത്ത് പനയം നിവാസികളുടെ കാലങ്ങളായുള്ള യാത്രാക്ലേശത്തിന് പരിഹാരമാകുന്ന പെരുമണ്‍ പാലം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പാലത്തിന്റെ നിര്‍മാണോദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ജനോപകാരപ്രദമായ പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ മുന്‍തൂക്കം നല്‍കുന്നതെന്നും പെരുമണ്‍ പാലം അത്തരത്തില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണെന്നും മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ അഷ്ടമുടിക്കായലില്‍ കടത്തിന്റെ സഹായത്തോടെയാണ് ഇരുകരകളിലേക്കുമുള്ള ജനങ്ങളുടെ യാത്ര. പാലം യാഥാര്‍ഥ്യമാകുന്നതോടെ കൊല്ലത്തു നിന്നും മണ്‍ട്രോതുരുത്ത് വരെയുള്ള ദൂരം 10 കിലോമീറ്ററോളം കുറയും. കല്ലടയാറിന് കുറുകെയുള്ള കണ്ണങ്കാട് പാലം കൂടി പൂര്‍ത്തിയാകുന്നതോടെ ജില്ലാ ആസ്ഥാനത്തുനിന്ന് വടക്കന്‍ ജില്ലകളിലേക്കുള്ള യാത്രയും കൂടുതല്‍ സുഗമമാവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.പെരുമണ്‍ പാലത്തിനായി കിഫ്ബിയില്‍ നിന്ന് 42 കോടി രൂപയാണ് അനുവദിച്ചത്. 396 മീറ്റര്‍ നീളവും 11.5 മീറ്റര്‍ വീതിയുമുള്ള പാലത്തിന്റെ ഇരുകരകളിലുമായി നിര്‍മിക്കുന്ന 900 മീറ്റര്‍ അപ്രോച്ച് റോഡിനുമായി ഭൂമി ഏറ്റെടുക്കാനുള്ള പാക്കേജിനും കിഫ്ബിയുടെ അനുമതിയുണ്ട്.…
Read MoreCategory: Kollam
കലയ്ക്കോട്ട് അപകടഭീഷണി ഉയർത്തി വൈദ്യുതപോസ്റ്റുകൾ; പരാതി നൽകിയിട്ടും നടപടിയെടുക്കാതെ കെഎസ്ഇബി
പരവൂർ : കലയ്ക്കോട് ഊറ്റുകുഴി ജംഗ്ഷനിൽ അപകടഭീഷണി ഉയർത്തി കെ എസ് ഇ ബിയുടെ പഴയ തടി പോസ്റ്റ് . പഴകി ജീർണീച്ച തടിപോസ്റ്റ് കാൽനടയാത്രക്കാർക്കും സമീപവാസികൾക്കും ഭീഷണി ഉയർത്തുന്നു. അപകടകരമായ നിലയിൽ നിൽക്കുന്ന പോസ്റ്റ് മാറ്റി സ്ഥാപിക്കണ മെന്ന് പരിസരവാസികൾ പല തവണ അധികൃതർക്ക് പരാതി നൽകിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഇതിന് സമീപം തന്നെ 11 കെവി ലൈൻ സ്ഥാപിച്ചിരിക്കുന്ന പോസ്റ്റും വാഹനം ഇടിച്ച് തകർന്നിരിക്കുകയാണ്. തടിപോസ്റ്റും ഒപ്പം സമീപത്ത് സ്ഥാപിച്ചിരിക്കുന്ന 11 കെവി ലൈൻ പോകുന്ന പോസ്റ്റും മാറ്റണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ് ചെയ്യുന്നത്. സമീപത്ത് പല പോസ്റ്റുകളും കോൺക്രീറ്റ് പോസ്റ്റിലേക്ക് മാറിയിട്ടും ഇവിടെ മാത്രമാണ് പഴയ തടി പോസ്റ്റ് മാറ്റാതെ നില നിർത്തുന്നത്. ഇതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്തുണ്ട്. ശക്തമായ കാറ്റിലും മഴയിലും ഭയപ്പാടോടെയാണ് ഈഭാഗത്തുകൂടി ആളുകൾ നടന്നുപോകുന്നത്.
Read Moreഎട്ടുദിവസം ഒളിച്ചു നടന്നു, ഒടുവിൽ പൊങ്ങിയപ്പോൾ പോലീസ് വലയിലും; പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ പ്രതി വീണ്ടും പിടിയിൽ
പത്തനാപുരം: പത്തനാപുരത്ത് പോലീസ് കസ്റ്റഡിയില്‍ നിന്ന് ചാടിപ്പോയ കഞ്ചാവ് കേസിലെ പ്രതി എട്ട് ദിവസത്തിന് ശേഷം പിടിയിലായി. പുന്നല പിറമല ഇഞ്ചക്കുഴി പുത്തന്‍വീട്ടില്‍ അഖില്‍(30) നെയാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പത്തനാപുരം മാര്‍ക്കറ്റില്‍ നിന്നും പത്തനാപുരം സിഐ സുരേഷ് കുമാറിന്റെ നേതൃത്ത്വത്തിലുളള പോലീസ് സംഘം പിടികൂടിയത്. ഒരാഴ്ച മുമ്പ് പുനലൂര്‍ പോലീസ് സ്റ്റേഷന് മുന്നില്‍ നിന്നുമാണ് പ്രതി രക്ഷപെട്ടത്.ആറ് പൊതി കഞ്ചാവുമായി പത്തനാപുരം ലാസര്‍ പളളിക്ക് സമീപത്ത് നിന്നുമാണ് അഖിലിനെ പിടികൂടുന്നത്. വൈദ്യപരിശോധനക്കായി പുനലൂര്‍ താലൂക്കാശുപത്രിയില്‍ എത്തിച്ച ശേഷം പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഡിറ്റന്‍ഷന്‍ സെന്ററിലേക്ക് മാറ്റുന്നതിനായി എത്തിയപ്പോഴാണ് ഇയാള്‍ ഓടി രക്ഷപ്പെട്ടത്. പോലീസ് വാഹനത്തില്‍ ഇരുന്ന് വിലങ്ങില്‍ നിന്ന് കൈ വിദഗ്ധമായി ഊരിമാറ്റിയ ശേഷമായിരുന്നു രക്ഷപെടല്‍. കൂടല്‍, മെതുകുമ്മേല്‍, ഏനാത്ത്, പുന്നല എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതി പത്തനാപുരത്ത് എത്തിയതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു…
Read Moreകുരീപ്പുഴ മാലിന്യസംസ്കരണം; ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും അവസാനമായി
കൊല്ലം: കുരീപ്പുഴ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് നിലനിന്നിരുന്ന ആശങ്കകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും കുരീപ്പുഴ സണ്‍ബേ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന വിഷയാവതരണ യോഗത്തില്‍ അവസാനമായി. യോഗത്തില്‍ പങ്കെടുത്തവര്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരം മേയര്‍ ഹണി ബെഞ്ചമിന്‍, ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന യോഗത്തില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്ലാന്റിന്റെ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് കോര്പ്പറേഷന് നിര്‍മ്മിച്ച പത്ത് മിനിറ്റ് ദൈര്‍ഘ്യമുള്ള ഗ്രാഫിക്സ് വീഡിയോയും പവര്പോയിന്റുമാണ് വിഷയാവതരണമായത്. പ്ലാന്റിലേക്കെത്തുന്ന മലിനജലത്തിന്റെ ഘട്ടങ്ങളായുള്ള സംസ്കരണം, പുനരുപയോഗ സാധ്യതകള്‍ എന്നിവയായിരുന്നു വീഡിയോയുടെ പ്രസക്ത ഭാഗങ്ങള്‍. പ്രതിഷേധ സമരങ്ങളുടെ രൂപത്തില്‍ നടന്നുകൊണ്ടിരിക്കുന്ന പ്രതിസന്ധികള്‍ മറികടന്ന് പ്ലാന്റ് യാഥാര്‍ഥ്യമാക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന്റേയും പൊതുജനങ്ങളുടെയും ശക്തമായ പിന്തുണ ആവശ്യമാണെന്ന് മേയര്‍ പറഞ്ഞു. ആഗോളതലത്തില്‍ പിന്തുടരുന്ന ശാസ്ത്രീയ മാര്‍ഗങ്ങളുപയോഗിച്ച് പൂര്‍ണമായും പ്രകൃതി സൗഹാര്‍ദ്ദപരമായാണ് കുരീപ്പുഴയില്‍…
Read Moreപിണറായി സർക്കാരിനെ സിപിഎം കേന്ദ്ര നേതൃത്വവും കൈവിട്ട സ്ഥിതിക്ക് രാജിവയ്ക്കണമെന്ന് പി ജര്‍മിയാസ്
ചവറ: പിണറായി സർക്കാരിനെ സിപിഎം കേന്ദ്ര നേതൃത്വവും കൈവിട്ട സ്ഥിതിയ്ക്ക് ഇനിയെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്നു കെപിസിസി സെക്രട്ടറി പി ജര്‍മിയാസ് പറഞ്ഞു. യുഡിഎഫ് തേവലക്കര നോര്‍ത്ത് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫ് ചെയര്മാന് മോഹന്‍ കോയിപ്പുറം അധ്യക്ഷത വഹിച്ചു. അനസ് ഐ , കോണില്‍ രാജേഷ്, മുംതാസ്, തേവലക്കര ബാദുഷാ, കളത്തില്‍ വേണു, അമീര്‍, അബ്ദുല്‍ കരീം, കൃഷ്ണപിള്ള, നസീര്‍, പ്രതീപ് എന്നിവര്‍ പ്രസംഗിച്ചു. യുഡിഎഫ് മണ്ഡലം ചെയര്മാന് കലതിക്കാട് നിസാര്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ വിഷ്ണു മോഹന്‍, വാര്യത്ത് മോഹന്‍ കുമാര്‍, ദേവസേനന്‍, രാമാനുജന്‍പിള്ള, മേച്ചേഴത്ത് ഗിരീഷ്, ലക്ഷ്മി വേണുഗോപാല്‍, രാജു ഇലങ്കത്ത് എന്നിവര്‍ പ്രസംഗിച്ചു . സ്വർണക്കടത്ത് കേസിൽ അഴിമതിയിൽ മുങ്ങി നിൽക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടും മത്സ്യ തൊഴിലാളികൾക്കെതിരെ നടപ്പിലാക്കിയ ഓർഡിനൻസ്…
Read Moreബിനീഷിന്റെ അറസ്റ്റ്: മൂന്നു ജില്ലകളിലെ വസ്തു ഇടപാടുകളിലെ ബേനാമികള് ആശങ്കയില്‍
പത്തനംതിട്ട: ബിനീഷ് കോടിയേരിയുടെ അറസ്റ്റും ചോദ്യം ചെയ്യലും പത്തനംതിട്ട, ഇടുക്കി, കൊല്ലം ജില്ലകളിലെ അദ്ദേഹത്തിന്റെ ഇടനിലക്കാരെ കുറച്ചൊന്നുമല്ല ആശങ്കയിലാഴ്ത്തിയിരിക്കുന്നത്. കുറഞ്ഞകാലം കൊണ്ട് കോടികളുടെ സമ്പാദ്യത്തിലേക്ക് ഉയര്‍ന്ന ബേനാമികളാണ് തങ്ങളുടെ സ്വത്തുക്കളുടെ സംരക്ഷണത്തിനുവേണ്ടി പെടാപ്പാട് പെടുന്നത്. ഇഡിയോ മറ്റ് അന്വേഷണ ഏജന്‍സികളോ ഏതുസമയവും പിടിമുറുക്കുമെന്ന ആശങ്കയിലാണ് പലരും. ബിനീഷിന് പങ്കാളിത്തമുള്ള വസ്തു ഇടപാടുകളുടെ രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ തേടുന്നുണ്ട്. വസ്തു വാങ്ങുക, വില്‍ക്കുക, തടസമായി വരുന്നവരെ വിരട്ടുക തുടങ്ങിയ കൊട്ടേഷന്‍ നടപടികളുള്‍പ്പെടെ ബിനീഷ് ഇടപെട്ട ഇടപാടുകള്‍ രണ്ടു പതിറ്റാണ്ടായി പത്തനംതിട്ട, കൊല്ലം ജില്ലകളില്‍ നടന്നിട്ടുണ്ടെന്ന വിവരമാണ് ലഭിക്കുന്നത്. കോടിയേരി ബാലകൃഷ്ണന് ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ പാര്‍ട്ടി സംവിധാനത്തിലും ഭരണത്തിലും സൃഷ്ടിച്ചെടുത്ത പിടിവള്ളിയിലൂടെയാണ് ബേനാമി ഇടപാടുകള്‍ ശക്തിപ്പെടുത്തിയിരുന്നതെന്നാണ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. പത്തനംതിട്ടയില്‍ ബിനീഷിന്റെ ബേനാമിയായി പ്രവര്ത്തിച്ചയാളിനെ സംബന്ധിച്ച വിവരം നേരത്തെതന്നെ അന്വേഷണ ഏജന്‍സികള്‍ തേടിയിരുന്നു. ഇയാളുടെ വീട് ബിനീഷിന്റെ സന്ദര്‍ശനവേളയിലെ താവളമായിരുന്നു.…
Read More200 കോടിയുടെ ചെലവിൽ കൊല്ലം- തിരുമംഗലം പാതക്ക് സമാന്തരമായി പുതി ബൈപ്പാസ് റോഡ് നിർമിക്കുമെന്ന് മന്ത്രി കെ. രാജു
പുനലൂർ: കൊല്ലം-തിരുമംഗലം ദേശീയപാതക്ക് സമാന്തരമായി 200 കോടിയോളം രൂപ ചെലവഴിച്ചു പുനലൂർ ടൗണിൽ കയറാതെ പുതിയ ബൈപ്പാസ് റോഡ് പണിയുമെന്ന് സ്ഥലം എംഎൽഎ യായ മന്ത്രി കെ.രാജു പറഞ്ഞു. ബൈപ്പാസ് പാത കടന്ന് പോകാൻ പറ്റിയ പ്രദേശങ്ങളിൽ സാധ്യതാ പഠനം നടത്താൻ എൻഞ്ചിനിയറൻമാരുമായി പുനലൂരിൽ എത്തിയതായിരുന്നു മന്ത്രി. കിഫ്മിയുടെ ഫണ്ട് ഉപയോഗിച്ചാണ് ബൈപ്പാസ് നിർമ്മാണം ആരംഭിക്കുന്നത്. പുനലൂരിലെ പൊതുമരാമത്ത് വകുപ്പിന്റെ ഗസ്റ്റു ഹൗസിൽ ഉദ്യോസ്ഥരും ജനപ്രതിനിധികളുമായി മന്ത്രി പ്രാഥമിക ചർച്ചകൾ നടത്തിയ ശേഷമായിരുന്നു സ്ഥലപരിശോധനകൾ നടത്തിയത്. ദേശീയ പാത കടന്ന് പോകുന്ന ഇളമ്പലിന് സമീപത്തെ ആരംപുന്നയിൽ നിന്നും ആരംഭിച്ചു ചെമ്മന്തൂർ, മുളന്തടം , തൊളിക്കോട് ജംഗ്ഷൻ വഴി കല്ലടയാറ്റ് തിരത്ത് എത്തും. തുടർന്ന് കല്ലടയാറിനും, തൊളിക്കോട് ആറിനും മധ്യേ പുതിയ ഓരോ പാലം പണിഞ്ഞ ശേഷം ഐക്കരക്കോണമോ, പാപ്പന്നൂർ വഴിയോ ദേശീയ പാതയിലെ കലയനാട്ടും പ്ലച്ചേരിയിലും…
Read More50 ഗ്രാമിന്റെ ഒരു പാക്കറ്റിന് 3000 രൂപ; മുൻ കഞ്ചാവ് കേസുകളിലെ പ്രതിയും കൂട്ടാളിയും കഞ്ചാവ് വില്പനയ്ക്കിടെ വീണ്ടും അറസ്റ്റിൽ
ചവറ : കാറിൽ കഞ്ചാവു വില്പന നടത്തിവന്ന മുൻ കഞ്ചാവ് കേസുകളിലെ പ്രതിയും കൂട്ടാളിയും കാറുമായി അറസ്റ്റിലായി. ചിന്നക്കട ആണ്ടാമുക്കം കുളത്തിൽ പുരയിടം അഖിൽ ഭവനത്തിൽ ചിന്നക്കട ഉണ്ണിയെന്ന് അറിയപ്പെടുന്ന അനിൽകുമാർ (57 ), ഇയാളുടെ സഹായി നീണ്ടകര വേട്ടുതറ അത്തിക്കൽ വീട്ടിൽ സുരേഷ് (51 ) എന്നിവരെയാണ് ശക്തികുളങ്ങര ഭാഗത്ത് കൊല്ലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഐ.നൗഷാദും സംഘവും ചേർന്നു അറസ്റ്റു ചെയ്തത് . ശക്തികുളങ്ങര പോർട്ട് ഭാഗത്ത് വില്പനക്കായി കാറിൽ കടത്തി കൊണ്ടുവന്ന അര കിലോ കഞ്ചാവുമായിട്ടാണ് ഇവർ പിടിയിലാകുന്നത്. കാറും കഞ്ചാവു വില്പന നടത്തി കിട്ടിയ 3000 രൂപയും കസ്റ്റഡിയിൽ എടുത്തു. അനിൽകുമാറും സുരേഷും ചേർന്ന് രാത്രി സമയങ്ങളിൽ ശക്തികുളങ്ങര, നീണ്ടകര ഭാഗങ്ങളിൽ കാറിൽ എത്തി ചില മത്സ്യ തൊഴിലാളികൾക്കും പ്രായപൂർത്തിയാകാത്ത ആൺ കുട്ടികൾക്കു പോലും രഹസ്യമായി കഞ്ചാവു വില്‍പ്പന നടത്തുന്നുവെന്നു ലഭിച്ച…
Read Moreമലിനജലം ഒഴുക്കുന്നതിനെ ചൊല്ലിയുള്ള തർക്കം; ഇരുപത്തിനാലുകാരിയായ യുവതിയെ അയൽവാസി കുത്തിക്കൊന്നു
കൊല്ലം: കൊല്ലത്ത് യുവതിയെ അയല്‍വാസി കുത്തിക്കൊലപ്പെടുത്തി. ഉളിയക്കോവില്‍ സ്വദേശി അഭിരാമി(24)ആണ് മരിച്ചത്. യുവതിയുടെ അമ്മ ലീന പരിക്കേറ്റ് ആശുപത്രിലാണ്. അഭിരാമിയുടെ വീട്ടുകാരും പ്രതിയായ അയല്‍വാസിയും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. പ്രതിയുടെ വീട്ടിലെ മലിനജലം കൊല്ലപ്പെട്ട യുവതിയുടെ വീടിന് മുന്‍പിലൂടെ ഒഴുക്കുന്നുവെന്നായിരുന്നു പരാതി. ആക്രമണത്തിനിടെ പരിക്കേറ്റ പ്രതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Read Moreറോഡിൽ മദ്യപന്മാരുടെ അഴിഞ്ഞാട്ടം; പറഞ്ഞ് വിടാനെത്തിയ പോലീസുകാർക്കുനേരെ യുവാക്കളുടെ കൈയേറ്റം; ചവറയിൽ നടന്ന സംഭവം ഇങ്ങനെ
ചവറ: കൃത്യനിര്‍വഹണത്തിനിടെ പോലീസിനെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച കേസിലുള്‍പ്പെട്ട രണ്ട് യുവാക്കളെ ചവറ പോലീസ് പിടി കൂടി. പന്മന സ്വദേശികളായ വടുതല പാവൂര്‍ പടിഞ്ഞാറ്റതില്‍ വിനോദ് (31), ചോല ഷൈജു ഭവനത്തില്‍ വിഷ്ണു (29) എന്നിവരെയാണ് പിടികൂടിയത്. പോലീസ് പറയുന്നത്: കഴിഞ്ഞ 21ന് പുലര്‍ച്ചെ 3.30 ഓടെ പോലീസ് കണ്ട്രോള് റൂം സംഘത്തിന് വടുതലക്ക് തെക്ക് വശം മദ്യപിച്ച് ബഹളം വക്കുന്നു എന്ന് ഫോണ്‍ വന്നതിനെ തുടര്‍ന്ന് പോലീസ് അന്വേഷിക്കാനെത്തിയപ്പോഴായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്ന യുവാക്കളെ പറഞ്ഞ് വിടാന്‍ ശ്രമിക്കുന്നതിനിടയില്‍ പോലീസിന് നേരെ അസഭ്യ വര്‍ഷം ചൊരിഞ്ഞ് ആക്രമിച്ച് രണ്ട് പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. സംഭവം അറിഞ്ഞ് കൂടുതല്‍ പോലീസെത്തിയപ്പോഴെക്കും യുവാക്കളുടെ സംഘം ഓടി രക്ഷപെട്ടു. തുടര്‍ന്ന് ഇവര്‍ക്കായി സിഐ എ. നിസാമുദീൻ, എസ് ഐ ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സംഘം അന്വേഷണം നടത്തി വരുന്നതിനിടയില്‍ വിനോദിനെയും…
Read More