കുണ്ടറ : ആഡംബര കാറിൽ കറങ്ങി നടന്നു ഒട്ടേറെ മോഷണം നടത്തിയ യുവാക്കൾ അറസ്റ്റിലായി. കണ്ണനല്ലൂർ പോലീസ് വാഹന പരിശോധന നടത്തി വരവേ ആഡംബര കാറിൽ കറങ്ങി നടന്നു മോഷണം നടത്തുന്ന നാലു യുവാക്കളാണ് പോലീസിന്റെ പിടിയിലായത്. ചടയമം ഗലം ഇട്ടിവ ഷിയാന മൻസിലിൽ ഷിനാസ് (19) ഇട്ടിവ ചെറുതേൻ കുഴിയിൽ താൻസെര് (21) ഇട്ടിവ കുട്ടിയായം മൂട്ടിൽ മേലത്തിൽ മുനീർ (19) മഞ്ചപ്പാറ ഷഹന മൻസിലിൽ ഷംനാദ് (21 )എന്നിവരാണ് അറസ്റ്റിലായത്. കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കുണ്ടുമൺ ഭാഗത്ത് കണ്ണനല്ലൂർ എസ് എച്ച് ഒ യു പി വിപിൻ കുമാറിന്റെ നേതൃതത്തിൽ പോലീസ് സംഘം വാഹന പരിശോധന നടത്തി വരവേ വാഹനത്തിൽ വ്യത്യസ്ത വിധത്തിലുള്ള ടൂളുകളും മറ്റും കണ്ടതിനെ തുടർന്നു വാഹനം തുറന്നു പരിശോധിച്ചപ്പോൾ ആണ് കാറിന്റെ ഡിക്കിയിൽ സൂക്ഷിച്ചിരുന്ന മൂന്നോളം മോഷ്ടിക്കപ്പെട്ട ബാറ്ററി…
Read MoreCategory: Kollam
ചിലവുകുറഞ്ഞ രീതിയിൽ വിവിധ വസ്തുക്കള്‍ ഉണക്കാം..! ജനോപകാരപ്രദമായ ഒരു കണ്ടെത്തൽ വേണം എന്ന ചിന്ത സോളാർ ഡ്രേയറിലെത്തിയതിനെക്കുറിച്ച് ഫെലിക്സ് കോശി
പത്തനാപുരം : ചിലവുകുറഞ്ഞ രീതിയിൽ വിവിധ വസ്തുക്കള്‍ ഉണക്കുന്നതിനുള്ള സോളാർ ഡ്രേയര്‍ നിര്‍മ്മിച്ച് വ്യത്യസ്തനാവുകയാണ് പട്ടാഴി സ്വദേശിയായ ഒരു യുവാവ്. പട്ടാഴി കോളൂർ മുക്ക് തെങ്ങിനാല്‍ വീട്ടിൽ ഡാനിയല്‍ കോശി -വല്‍സമ്മ ദമ്പതികളുടെ മകന് ഫെലിക്സ് കോശിയാണ് പുതിയ കണ്ടെത്തലിന്റെ ഉടമ. തിരുവനന്തപുരം ശ്രീകാര്യത്തെ എൻജിനീയറിങ് കോളേജിൽ ഗസ്റ്റ് അധ്യാപകനാണ് ഫെലിക്സ്. ലോക്ക് ഡൗൺ കാലത്ത് ജനോപകാരപ്രദമായ ഒരു കണ്ടെത്തൽ വേണം എന്ന ചിന്തയാണ് ഡ്രേയറിലേക്ക് എത്തിച്ചത്. ഭൗതികശാസ്ത്രത്തിലെ കണ്വെര്ഷന് എന്ന പ്രതിഭാസത്തിന് അടിസ്ഥാനത്തിലാണ് നിർമ്മാണം. ഏറ്റവും അടിഭാഗത്ത് ഉറപ്പിച്ചിരിക്കുന്ന ഷീറ്റ് ചൂടാവുകയും ഇതിന്റെ ഫലമായി മുകളിലെ പ്രതലത്തിലുള്ള വായു ചൂടാവുകയും ചെയ്യും. തുടര്‍ന്ന് ഡ്രേയറിനകത്ത് സൂക്ഷിച്ചിരിക്കുന്ന വസ്തുക്കള്‍ ഉണങ്ങുകയും ചെയ്യും. വെയില് ഇല്ലാത്ത സമയങ്ങളിൽ ഇലക്ട്രിക് ബൾബിന്റെ സഹായത്താലും വസ്തുക്കൾ ഉണക്കാം. ചിത്രരചനാ കലാകാരനായ ഫെലിക്സിന്റെ ആദ്യ പരീക്ഷണമാണിത്. ഇൻഡസ്ട്രിയൽ എൻജിനീയറിങ്ങിൽ ബിരുദാനന്തരബിരുദം പാസായ…
Read More‘ഈ കോഴിക്കൂടിനാണോ 35 ലക്ഷം!?’ സോഷ്യൽ മീഡിയയിൽ പരിഹാസ ങ്ങളും ട്രോളുകളും; അന്വേഷിക്കണമെന്നു കടകംപള്ളി
തിരുവനന്തപുരം: സ്കൂൾ ഓഡിറ്റോറിയം ഉദ്ഘാടനത്തെപ്പറ്റിയുള്ള ഫേസ്ബുക്ക് പോസ്റ്റിനെച്ചൊല്ലി സോഷ്യൽ മീഡിയയിൽ പരിഹാസങ്ങളും ട്രോളുകളും നിറഞ്ഞതോടെ നിർമാണത്തെപ്പറ്റി വിജിലൻസ് അന്വേഷിക്കാൻ കത്തു നൽകി മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഈ മാസം 12നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ കുളത്തൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിലെ ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം സംബന്ധിച്ച് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്.\‘ഇതെന്താണ്…ബസിന്റെ ബോർഡാണോ ?’കുളത്തൂർ ഗവ: ഹയർസെക്കൻഡറി സ്കൂളിൽ എംഎൽഎ ആസ്തിവികസന ഫണ്ടിൽ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച ഓഡിറ്റോറിയത്തിന്റെ ഉദ്ഘാടനം നിർവഹിച്ചു എന്നാണ് സ്റ്റേജിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്തത്. ഇതോടെ ഫേസ്ബുക്ക് പോസ്റ്റിനു കീഴിൽ പരിഹാസങ്ങളും വിമർശനങ്ങളും നിറഞ്ഞു. ഓഡിറ്റോറിയം എന്നാണ് പോസ്റ്റിൽ പറഞ്ഞിരുന്നതെങ്കിലും ഓപ്പൺ സ്റ്റേജിന്റെ ചിത്രമാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഈ കോഴിക്കൂടിനാണോ 35 ലക്ഷം, എല്‍എയുടെ ആസ്തി വികസന ഫണ്ട് എന്നാല്‍ എംഎല്‍എയുടെ ആസ്തി വികസിപ്പിക്കുന്ന ഫണ്ട് എന്നാണോ അർത്ഥം…
Read Moreരാഹുൽ എവിടെ? അന്വേഷണം 53-ാം ദിവസത്തിലേക്ക്; നേരറിയാന്‍ ക്രൈം ബ്രാഞ്ച് വരുമോ?
പത്തനാപുരം: അന്‍പത്തിമൂന്ന് ദിവസമായിട്ടും രാഹുലിനെക്കുറിച്ച് യാതൊരു വിവരവും ലഭിക്കാതെ പോലീസും വനം വകുപ്പും. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയേക്കുമെന്ന് സൂചന. പിറവന്തൂര്‍ കടശേരി മുക്കലംപാട് തെക്കേക്കര ലതിക വിലാസത്തില്‍ രവീന്ദ്രന് ലതിക ദമ്പതികളുടെ പതിനെട്ടുകാരനായ മകൻ രാഹുലിനെ കാണാതാകുന്നത് ഓഗസ്റ്റ് പത്തൊന്പതിന് രാത്രിയിലാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതല്ല എന്ന നിഗമനത്തിൽ സംഘം ആദ്യമേ എത്തിയിരുന്നു. വീട്ടുകാരുമായി പിണങ്ങി അവരെ ഭയപ്പെടുത്താന്‍ മാറി നില്‍ക്കുകയാകാം എന്ന സംശയവും ഉയർന്നിരുന്നു. ഇതിലും തെളിവുകള്‍ കണ്ടെത്താനായില്ല. ഇതോടെയാണ് വനാതിര്‍ത്തി ഗ്രാമങ്ങളില്‍ സജീവമായിരുന്ന മൃഗവേട്ട സംഘങ്ങളെ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ സംഘം തയാറായത്. വന്യമൃഗങ്ങളെ കെണിവച്ച് പിടിക്കുന്ന സംഘങ്ങള്‍ ഇവിടങ്ങളിലെല്ലാം വ്യാപകമായിരുന്നു.എന്നാല്‍ കടശേരിയും അമ്പനാറും ഉള്‍പ്പെടെ ഫോറസ്റ്റ് സ്റ്റേഷന് ആരംഭിച്ചതും വനപാലകരുടെ സാന്നിധ്യം മേഖലയില്‍ സ്ഥിരമായതും ഇത്തരക്കാര്‍ ഉള്‍വലിയുന്നതിന് കാരണമായിട്ടുണ്ട്. എന്നാല്‍ ഉള്‍വനങ്ങളിലുള്‍പ്പെടെ ഇവരുടെ സാന്നിധ്യം ഉണ്ടെന്ന് തന്നെയാണ് കരുതുന്നത്.അതേസമയം മൃഗങ്ങളുടെ…
Read Moreപോലീസ് ഒപ്പിട്ട് മടങ്ങി, പള്ളികുരിശടിയുടെ പൂട്ടും വഞ്ചിയും തകർത്ത് മോഷണം; പ്രദേശത്തെ മോഷണ പരമ്പരയിൽ പേടിച്ച് നാട്ടുകാർ
പത്തനാപുരം: കടയ്ക്കാമൺ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി കുരിശടിയുടെ പൂട്ടുകളും വഞ്ചിയും തകർത്ത് മോഷണം. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. നൈറ്റ് പട്രോളിംഗിന് നിത്യവും എത്തുന്ന പോലീസുകാർ ഒന്നര മണിയോടെ എത്തി ഇവിടെ വച്ചിട്ടുള്ള ബുക്കിൽ ഒപ്പിട്ടശേഷമാണ് മോഷണം നടന്നിട്ടുള്ളതെന്നും എത്ര രൂപ അപഹരിച്ചതായി അറിയില്ലെന്നും പള്ളി ട്രസ്റ്റി ബെന്നി ഡാനിയേൽ പറഞ്ഞു. കുരിശടിയിലെ ഗേറ്റിന്റെ മൂന്ന് പൂട്ടുകൾ പൊളിച്ച ശേഷം വഞ്ചി തകർത്ത നിലയിലാണ്. പള്ളി സെക്രട്ടറി അജി ജോർജ് രാവിലെ പള്ളിയിൽ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. പത്തനാപുരം പോലീസ് സ്ഥലത്തെത്തി തെളിവെടുത്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷവും ഇവിടെ സമാന രീതിയിൽ മോഷണം നടന്നിരുന്നു. കഴിഞ്ഞ ആഴ്ച സമീപത്തായുള്ള പുഷ്പ നഴ്സറി ഗാർഡനിലും ദിവസങ്ങൾക്ക് മുൻപ് മാക്കുളം ഹെർമോൺ ഓർത്തഡോക്സ് പള്ളി കുരിശടിയിലും മോഷണം നടന്നിരുന്നു. മോഷണങ്ങൾ പരമ്പരയാകുന്നത് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.
Read Moreനിയമങ്ങൾ കാറ്റിൽ പറത്തി മണ്ണുമായി പോകുന്ന ടിപ്പർ ലോറികൾ അപകട ഭീതി ഉയർത്തുന്നു; നാട്ടുകാരും ഡ്രൈവർമാരും തമ്മിൽ വാക്കേറ്റം പതിവാകന്നു
കുന്നിക്കോട് : മണ്ണുമായി പോകുന്ന ടിപ്പര്‍ ലോറികള്‍ അപകടഭീതി ഉയര്‍ത്തുന്നതായി പരാതി. ലോറികളുടെ പിന്‍ഭാഗം ടാര്‍പ്പാളില്‍ ഉപയോഗിച്ച് മൂടണമെന്നാണ് നിയമം. എന്നാല്‍ ഇത്തരം നിയമങ്ങളൊന്നും പാലിക്കാതെയാണ് ടിപ്പറുകളുടെ സര്‍വീസ്. ഇതു കാരണം ലോറികളില്‍ നിന്ന് മണ്ണ് കാല്‍നടയാത്രികരുടെയും മറ്റു യാത്രക്കാരുടെയും മുകളിലേക്ക് വീഴുന്നുണ്ട്. പിന്നാലെയെത്തുന്ന വാഹനങ്ങള്‍ക്കും മണ്ണ് വീഴ്ച അപകടമാണ്. പത്തനാപുരം, പട്ടാഴി, തലവൂർ, മേലില, ചക്കുവരയ്ക്കല്‍, കാര്യറ, പനംമ്പറ്റ പാതകളിലാണ് അപകടഭീതി. വിവിധ പ്രദേശങ്ങളില്‍ നിന്ന് യന്ത്ര സഹായത്തോടെ കയറ്റുന്ന മണ്ണ് അലക്ഷ്യമായി കൊണ്ടുപോകുകയാണ് പതിവ്. ടിപ്പറുകളിലും വലിയ ലോറികളിലും ലോഡുമായി പോകുമ്പോള്‍ ഡ്രൈവര്‍മാര്‍ ഇത് പലപ്പോഴും ശ്രദ്ധിക്കാറില്ല. വാഹനത്തിന്റെ പിന്‍ഭാഗത്തെ ബോഡിയ്ക്ക് മുകളിലേക്ക് മണ്ണ് കയറ്റാന്‍ പാടില്ലെന്നും ടാര്‍പാളിന്‍ കൊണ്ട് മൂടി മാത്രമേ ഇത്തരം സാധനങ്ങള്‍ കൊണ്ട് പോകാന്‍ പാടുള്ളൂവെന്നുമുള്ള നിബന്ധനകള്‍ കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തനങ്ങള്‍. ഇതെ ചൊല്ലിയുള്ള വാഗ് വാദങ്ങളും തര്‍ക്കങ്ങളും…
Read Moreഉത്രവധക്കേസ് കടുത്ത വെല്ലുവിളി ഉയർത്തി; തന്റെ ടീമിന് ഏറെ വിയര്ക്കേണ്ടിവന്നുവെന്ന് റൂറൽ എസ്പി
കൊട്ടാരക്കര: റൂറല്‍ എസ്പി ഹരിശങ്കര്‍ രണ്ട് ദിവസത്തിനകം വയനാട് എസ്പി ഇളങ്കോക്ക് ചാര്‍ജ് കൈമാറും. തന്റെ പോലീസ് ജീവിതത്തിലെ തന്നെ ഏറ്റവും വലിയവെല്ലുവിളിയായിരുന്നു അഞ്ചലില്‍ ഉത്രയെ പാമ്പിനെകൊണ്ട് കടുപ്പിച്ച് കൊന്ന കേസെന്ന് ഹരിശങ്കര്‍ കൊട്ടാരക്കര പ്രസ് ക്ലബില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു. അത് തെളിയിക്കാനായതും, പിന്നിലെ പോലീസിന്റെ പരിശ്രമവും ദേശീയ അന്തര്‍ദേശീയ തലത്തില്‍ തന്നെ പഠനത്തിന് വിധേയമാക്കേണ്ടതാണ്. കേസിന്റെ വിധി വന്ന് കഴിഞ്ഞാല്‍ അതിനായി ശ്രമിക്കും. യാതൊരു തെളിവുമില്ലാത്ത കേസ് കൊലപാതകമാണന്ന് കണ്ടെത്താന്‍ തന്റെ ടീമിന് ഏറെ വിയര്‍ക്കേണ്ടിവന്നു. അപകടമരണം അന്‍പത് ശതമാനം കുറക്കണമെന്ന് നിര്‍ദേശം നടപ്പാക്കിയ ഏക പോലീസ് ജില്ലയാണ് റൂറല്‍ ജില്ല. അടിപിടികേസുകള്‍, പീഢനങ്ങള്‍, പട്ടികജാതി അതിക്രമങ്ങള്‍ തുടങ്ങി കേസുകളുടെ എണ്ണം വന്‍തോതില്‍ കുറക്കാന്‍ സാധിച്ചു. റോഡ് സുരക്ഷ കര്‍ശനമായി നടപ്പാക്കിയതോടെ ഇരുചക്രവാഹനയാത്രികരുടെ മരണവും, കാല്‍നടക്കാരുടെ മരണവും അന്‍പത് ശതമാനം കുറക്കാന്‍ സാധിച്ചു. റൂറല്‍…
Read Moreഇതാകുമ്പം ഓട്ടം പോകുകയാണെന്നേ തോന്നുകയുള്ളു; കഞ്ചാവ് വിൽപനയ്ക്ക് പുത്തൻ മാർഗവുമായി പത്തനാപുരത്തെ കഞ്ചാവ് മാഫിയ സംഘം
പത്തനാപുരം: ഒരിടവേളയ്ക്ക് ശേഷം കഞ്ചാവ് ലോബി പട്ടണത്തില്‍ സജീവമാകുന്നു. ഇടയ്ക്കിടെ ഉണ്ടാകുന്ന ലോക്ക്ഡൗണും വ്യാപാരസ്ഥാപനങ്ങളിലെ പരിശോധനയും പതിവായതോടെ പുതിയ മാര്‍ഗങ്ങളിലൂടെയാണ് കഞ്ചാവ് മാഫിയ ശക്തി പ്രാപിക്കുന്നത്. ബൈക്കുകളില്‍ കറങ്ങുന്ന ഫ്രീക്കന്മാരും പോലീസിന്റെ കണ്ണിലെ കരടായതോടെയാണ് സുരക്ഷിത മാര്‍ഗങ്ങളിലൂടെ ആവശ്യക്കാരിലേക്ക് കഞ്ചാവ് എത്തിച്ചുനല്‍കുന്നത്. ചില ഓട്ടോ ഡ്രൈവര്‍മാരാണ് ആവശ്യക്കാരിലേക്ക് കഞ്ചാവ് എത്തിക്കുന്നത്. പോലീസിന്റേയോ മോട്ടോര്‍ വാഹനവകുപ്പിന്റേയോ പരിശോധനകളുണ്ടെങ്കിലും കഞ്ചാവ് മാഫിയയുടെ ഇടനിലക്കാരായ ഇവര്‍ക്ക് എക്സൈസിനെയോ മറ്റ് പരിശോധനകളെയോ ഭയക്കേണ്ടതില്ല. രേഖകള്‍ പരിശോധിക്കുന്നതല്ലാതെ വാഹനപരിശോധന കാര്യമായില്ലെന്നതാണ് ഓട്ടോ ഡ്രൈവര്‍മാരെ ഇടനിലക്കാരാക്കാന്‍ പ്രേരകമായത്.മുന്‍കൂട്ടി നിശ്ചയിക്കുന്ന സ്ഥലത്ത് ആവശ്യക്കാര്‍ക്ക് സാധനമെത്തിച്ചു നല്കി പണവും വാങ്ങി ഓട്ടോ മടങ്ങും. ആര്‍ക്കും സംശയവും തോന്നില്ല. ഹൈസ്കൂളുകളിലും കോളജുകളിലും പഠിക്കുന്ന വിദ്യാര്‍ഥികളാണ് ആവശ്യക്കാരിലധികവും. ഒഴിഞ്ഞ പറമ്പുകളിലോ ആറ്റരികത്തോ പാറമുകളിലോ മണിക്കൂറുകള്‍ ചിലവഴിച്ച് ലഹരി നുണയുന്ന കൗമാരക്കാര്‍ വൈകുന്നേരങ്ങളിലാണ് തിരികെ വീടുകളിലേക്ക് മടങ്ങുന്നത്. ഓണ്‍ലൈന്‍ ക്ലാസിന്റേയും…
Read Moreഇപ്പം ശരിയാക്കിത്തരാം..! നിലം ഒരുക്കണോ, പുരയിടം ഒരുക്കണോ ട്രാക്ടറുമായി റീന റെഡിയാണ്; അഗ്രിക്കള്‍ച്ചറല്‍ മെഷിനറീസില് ഡിപ്ലോമയും
കൊട്ടാരക്കര: നിലം ഒരുക്കണോ… പുരയിടം ഒരുക്കണോ… വിളിച്ചാല്‍ മതി ട്രാക്ടറുമായി റീന അവിടെയെത്തും. കുളക്കട കൃഷി ഭവനിലെ ട്രാക്ടറിന്റെ ഡ്രൈവർ ഇനി മുതല്‍ പൂവറ്റൂര്‍ കിഴക്ക് വെള്ളറക്കല്‍ വീട്ടിലെ മുപ്പത്തി മൂന്ന് കാരിയായ റീന ജോസഫ് ആണ്. കുളക്കട ഗ്രാമപ്പഞ്ചായത്താണ് റീനയെ പുതിയ തസ്തികയിലേക്ക് നിയമനം നല്‍കിയത്.ആദ്യ ദിവസം തന്നെ പിടിപ്പത് പണിയാണ് കിട്ടിയത്. ഏറത്തുകുളക്കടയിലെ ഏക്കറുകളോളം തരിശുഭൂമി ഉഴുത് മറിക്കാന്‍. ആദ്യ ദിവസമായതുകൊണ്ട് ഭര്‍ത്താവ് ജോസും ഒപ്പം കൂടി. ഡ്രൈവിങ് മാത്രമല്ല വശമായിട്ടുള്ളത്. ട്രാക്ടര്‍ ഉള്‍പ്പെടെയുള്ള കാര്‍ഷിക യന്ത്രങ്ങളുടെ നല്ല മെക്കാനിക്ക് കൂടിയാണ് റീന. ടയര്‍ മാറല്‍, യന്ത്രഭാഗങ്ങള്‍ ഘടിപ്പിക്കല്‍ എന്നിവയിലെല്ലാം വിദഗ്ധയാണ് ഈ മിടുക്കി. വിഎച്ച്എസ് സി അഗ്രിക്കള്‍ച്ചര്‍ പാസായ ശേഷം ചെങ്ങന്നൂര്‍ ഐടിഐയില്‍ മെക്കാനിക്ക് അഗ്രിക്കള്‍ച്ചറല്‍ മെഷിനറീസില് രണ്ടുവര്‍ഷം പഠനം. ഈ സമയത്ത് തന്നെയാണ് ട്രാക്ടര്‍ ലൈസന്‍സെടുത്തത്. പിന്നീട് ആന്ധ്രപ്രദേശില്‍ സതേണ്‍ റീജണ്‍…
Read Moreപതിയെ പതിയെ താഴേത്തട്ടിലേക്കും… തമിഴ്നാട്ടില്‍ നിന്നും റേഷനരി കടത്ത്; സിപിഎം പ്രാദേശിക നേതാവ് അറസ്റ്റില്‍
ആര്യങ്കാവ് : തമിഴ് നാട്ടില്‍ നിന്നും റേഷന്‍ അരി കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച സിപിഎം പ്രാദേശിക നേതാവും, സഹായിയും അറസ്റ്റില്‍. ആര്യങ്കാവ് നെടുമ്പാറ സ്വദേശിയും സിപിഎം മുന്‍ ലോക്കല്‍കമ്മിറ്റി അംഗവും സിഐടിയു, കര്‍ഷക സംഘം നേതാവുമായ മനോജ്, ഇയാളുടെ സഹായി സജി എന്നിവരെയാണ് പുളിയറ പോലീസ് കഴിഞ്ഞ ദിവസം രാത്രിയില്‍ അറസ്റ്റ് ചെയ്തത്. പവൂസത്രത്തില് നിന്നും പച്ചക്കറി കയറ്റിയ പിക്കപ്പില്‍ പച്ചക്കറിയുടെ മറവില്‍ റേഷനരി കടത്താന്‍ ശ്രമിക്കവേയാണ് ഇരുവരും പിടിയിലായത്. തമിഴ്നാട്ടില്‍ നല്കുന്ന റേഷനരി കേരളത്തിലേക്ക് കടക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേരള തമിഴ്നാട് അതിര്‍ത്തിയില്‍ പുളിയറ ഭാഗത്താണ് പോലീസ് വാഹന പരിശോധന നടത്തുകയും 1600 കിലോ അരിയും ഇത് കടത്താന്‍ ഉപയോഗിച്ച പിക്കപ്പും പ്രതികളെയും പിടികൂടുന്നത്. തമിഴ്നാട്ടില്‍ തുച്ചമായ വിലക്ക് ലഭിക്കുന്ന റേഷന്‍ അരി വാങ്ങി കേരളത്തില്‍ എത്തിച്ചു പോളിഷ് ചെയ്ത ശേഷം പൊന്നി അരി…
Read More