കൊല്ലം : പോലീസ് കൈ കാണിച്ചപ്പോൾ ഓട്ടോറിക്ഷ നിർത്തിയില്ലെന്ന കാരണം പറഞ്ഞ് ഓട്ടോയുടെ പിൻസീറ്റിലിരുന്ന നിരപരാധികളെ കിളികൊല്ലൂർ പോലീസ് ക്രൂരമായി മർദ്ദിച്ചതായുള്ള പരാതി കൊല്ലം ജില്ലാ പോലീസ് മേധാവി (സിറ്റി) യുടെ നേരിട്ടുള്ള നിയന്ത്രണത്തിൽ അന്വേഷിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്. എതിർകക്ഷികളായ പോലീസ് ഉദ്യോഗസ്ഥരുടെ പേരിൽ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് സത്യസന്ധവും നിഷ്പക്ഷവുമായി അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. അന്വേഷണം സമയബന്ധിതമായി പൂർത്തിയാക്കി കുറ്റക്കാർക്കെതിരെ ശിക്ഷണ നടപടികൾ സ്വീകരിക്കണമെന്നും കമ്മീഷൻ ജില്ലാ പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി. സർക്കാർ ഉദ്യോഗസ്ഥനായ കൊല്ലം മങ്ങാട് സ്വദേശി അജി ജോസ് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്. 2019 സെപ്റ്റംബർ 12 ന് രാത്രിയാണ് അജി ജോസഫിനെയും ഉറ്റ ബന്ധുവായ പയസിനെയും പോലീസ് മർദ്ദിച്ചത്. അജിയുടെ തലയിൽ എസ് ഐ ടോർച്ച് കൊണ്ട ടിച്ചു. തലയിൽ…
Read MoreCategory: Kollam
ട്രാഫിക് സിഗ്നൽ ലൈറ്റിനു താഴെ പോലീസിന്റെ വാഹന പരിശോധന
കൊല്ലം: നഗരത്തിൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് താഴെ ജീപ്പ് കൊണ്ടിട്ട് പോലീസ് നടത്തുന്ന വാഹന പരിശോധന അതിര് കടക്കുന്നു. കൊല്ലം നഗരത്തിൽ കോളജ് ജംഗ്ഷനും പോളയത്തോടിനും മധ്യേ തിരക്കേറിയ കപ്പലണ്ടിമുക്കിലാണ് ഡിജിപിയുടെ നിർദേശം പോലും കാറ്റിൽ പറത്തിയുള്ള ട്രാഫിക് പോലീസ് വാഹനങ്ങൾ പരിശോധിക്കുന്നത്. ഇന്നലെ രാവിലെ ഈ ഭാഗത്ത് പോലീസ് നടത്തിയ പരിശോധന നിരവധി യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കി. രാവിലെ 10.30ഓടെ എസ്ഐയും ഡ്രൈവറും സഹായിയും പോലീസുകാരനും ജീപ്പിൽ സ്ഥലത്തെത്തി. ജീപ്പ് പാർക്ക് ചെയ്തത് മരത്തണലിൽ. വെയിലേറ്റാൽ വാടും എന്ന നിലയിൽ എസ്ഐ പെറ്റി പുസ്തകവുമായി പുറത്തിറങ്ങി തണൽ പറ്റി ബോണറ്റിൽ പെറ്റി പുസ്തകം സ്ഥാപിച്ചശേഷം ഇരകൾക്കായി കാത്തിരിപ്പ് തുടങ്ങി. ഇരകളെ പിടികൂടാൻ ഡ്രൈവറേക്കാൾ ആവേശം പോലീസുകാരനായിരുന്നു. കറുത്ത മാസ്കും ധരിച്ചായിരുന്നു പോലീസുകാരന്റെ പണി. ഹെൽമെറ്റ് ഇല്ലാത്തവരെയും സീറ്റ് ബെൽറ്റ് ഇല്ലാത്തവരെയും എല്ലാവരെയും പിടികൂടി പോലീസുകാരൻ എസ്ഐയുടെ അടുത്തേക്ക്…
Read Moreഇരവിപുരം പോലീസ് സ്റ്റേഷന് മുന്നിലെ ഗതാഗത തടസം ബുദ്ധിമുട്ടുണ്ടാക്കുന്നു
കൊല്ലം ഇരവിപുരം പോലീസ് സ്റ്റേഷന് മുന്നിലെ ഗാതഗതക്കുരുക്ക് യാത്രക്കാർക്ക് തലവേദനയാകുന്നു. പലസമയങ്ങളിലും ഇരവിപുരം റെയിൽവേ ഗേറ്റ് ട്രെയിൻ കടന്നുപോകുന്നതിനായി മണിക്കൂറുകൾ അടച്ചിടുന്നു. ട്രെയിൻ പോയശേഷം യാത്രതുടരുന്ന സർക്കാർ ഇതര പ്രൈവറ്റ് സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാർ ഇരവിപുരം സ്റ്റേഷന് മുന്നിലെ ഗതാഗത തടസത്തിൽപ്പെടുന്നു. നിരവധി തവണ മാധ്യമങ്ങളിൽ ഇത് സംബന്ധിച്ച് വാർത്തകൾ വന്നെങ്കിലും നടപടിയുണ്ടായില്ല. സിറ്റിപോലീസ് കമ്മീഷണർക്കും പരാതി നൽകിയെങ്കിലും പോലീസ് സ്റ്റേഷന് മുന്നിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. അപകടങ്ങളിൽപ്പെടുന്ന വാഹനങ്ങൾ പോലും യാതൊരു നിയന്ത്രണവുമില്ലാതെ റോഡിന്റെ വശങ്ങളിൽ തള്ളുകയാണ്. മിക്കപ്പോലും ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ വാഹനങ്ങളാണ് റോഡിൽ നിയമങ്ങൾ ലംഘിച്ച് പാർക്ക് ചെയ്യുന്നത്. പലപ്പോഴും വാഹനയാത്രികർ നേരിട്ട് പോലീസ് സ്റ്റേഷനിലെത്തി പരാതി പറയാറില്ല. ഇരവിപുരം പോലീസ് സ്റ്റേഷന് മുന്നിലെ ഗതാഗത തടസത്തിന് അടിയന്തിര പരിഹാരമുണ്ടായില്ലെങ്കിൽ മുഖ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ ഉൾപ്പടെയുള്ളവർക്ക് നേരിട്ട് പരാതി നൽകാനിരിക്കുകയാണ് പ്രദേശവാസികൾ
Read Moreജീപ്പും ബൈക്കുകളും കൂട്ടിയിടിച്ച് വിദ്യാർഥികൾ മരിച്ചു; സുഹൃത്തിന്റെ വീട്ടിൽ പോയി മടങ്ങവേ വിദ്യാർഥികൾ സഞ്ചരിച്ച ബൈക്കുകൾ അപകടത്തിൽപ്പെടുകയായിരുന്നു; ദൃക്സാക്ഷികൾ പറയുന്നത് ഇങ്ങനെ…
കൊട്ടാരക്കര : സി.റോഡിൽ കലയപുരത്തു വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. പത്തനംതിട്ട കുമ്പഴ സ്വദേശികളായ റാഷിദ് (18), അല്‍ ഫഹദ് (18)എന്നിവരാണ് മരിച്ചത്. ജീപ്പും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. രാത്രി 11 ന് കലയപുരം പെട്രോള്‍ പമ്പില്‍ നിന്നും ഡീസല്‍ അടിച്ചു പുറത്തേക്കുവന്ന ജീപ്പില്‍ ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ ഇടിക്കുകയായിരുന്നു. റാഷിദ് സംഭവസ്ഥലത്തുവെച്ചും അല്‍ ഫഹദ് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചത്. പരിക്കേറ്റ അല്‍ ഫാസ് (19), ബിജിത്ത് (19) എന്നിവരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ച രണ്ടുപേരും പത്തനംതിട്ട തൈക്കാവ് സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളാണ്.രണ്ടു ബൈക്കുകളിലായി ഇവര്‍ പത്തനംതിട്ടയില്‍ നിന്നും കൊട്ടാരക്കരയ്ക്കു വരും വഴിയാണ് അപകടമുണ്ടായത് . സുഹൃത്തിന്റെ വീട്ടിൽ രണ്ടു ബൈക്കുകളിലായി പോയ ഇവർ മൽസരിച്ച് വാഹനമോടിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു.പെട്രോൾ പമ്പിൽ നിന്നും ഇറങ്ങി വന്ന ജീപ്പിൽ…
Read Moreമൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഭൂ സമരക്കാരും റവന്യൂ ഉദ്യോഗസ്ഥരും തമ്മിൽ അരിപ്പയില്‍ സംഘര്‍ഷം
തെന്മല : മൃതദേഹം മറവ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് റവന്യു അധികൃതരും പ്രാദേശിക ഭൂസമരക്കാരും തമ്മിലുണ്ടായ തകര്‍ക്കത്തെ തുടര്‍ന്ന് ഉടലെടുത്ത സംഘര്‍ഷത്തിലും റോഡ് ഉപരോധത്തിലും പോലീസ് കസ്റ്റഡിയില്‍ എടുത്തവരെ വിട്ടയച്ചു. സ്ത്രീകളും നേതാക്കളും അടങ്ങുന്ന നാല്‍പ്പതിലധികം ആളുകളെയാണ് കഴിഞ്ഞ ദിവസം കുളത്തുപ്പുഴ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. കഴിഞ്ഞ മാസം 24 നു കുളത്തുപ്പുഴ ഇഎസ്എം കോളനിയില്‍ നിര്‍മ്മാണത്തിലിരുന്ന സ്കൂള്‍ കെട്ടിടത്തിന്റെ ഭാഗം ഇടിഞ്ഞുവീണ് ഡാലി കരിക്കം ചരുവിള പുത്തന്‍വീട്ടില്‍ ഷൈജു (36) അടക്കം രണ്ടു നിര്‍മ്മാണ തൊഴിലാളികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ആന്തരികാവയവങ്ങള്‍ക്കടക്കം ഗുരുതരമായി പരിക്കേറ്റ ഷൈജു ചികിത്സയിലിരിക്കെ കഴിഞ്ഞദിവസം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ മരിച്ചു. കഴിഞ്ഞ ഏഴ് വര്‍ഷമായി ഷൈജുവും മാതാവ് നാണിയും അരിപ്പയിലെ സമരഭൂമിയിലാണ് തമാസിച്ചു വന്നിരുന്നതെന്നും മൃതദേഹം സമരഭൂമിയില്‍ സംസ്കരിക്കണം എന്നും ബന്ധുക്കളും സമരക്കാരും നിലപാട് എടുത്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. മൃതദേഹം സംസ്കരിക്കാന്‍ സമരഭൂമിയില്‍ കുഴിയെടുത്തവര്‍ക്ക്…
Read Moreഅമിതവേഗതയിലെത്തിയ ബൈക്ക് പോലീസുകാരെ ഇടിച്ചുവീഴ്ത്തി; പ്രതികൾ മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ്
കൊല്ലം :അമിതവേഗതയിലെത്തിയ ബൈക്ക് ചിന്നക്കട റൗണ്ടിൽ ഡ്യൂട്ടി ചെയ്തുവന്ന പോലീസുകാരെ ഇടിച്ചുവീഴ്ത്തി. പരിക്കേറ്റ എആർ ക്യാന്പിലെ സിപിഒ പ്രശാന്ത്, ശ്രീജിത്ത് എന്നിവരെയാണ് ഇടിച്ചുവീഴ്ത്തിയത്. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീജിത്തിന് തലയ്ക്ക് പരിക്കേറ്റതിനാൽ തിരുവനന്തപുരത്തുള്ള ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 11.50ഓടെയായിരുന്നു സംഭവം. പോലീസുകാരെ ഇടിച്ചുവീഴ്ത്തിയ ബൈക്ക് യാത്രികരായ ആറ്റിങ്ങൽ ചെറുന്നിയൂർ സ്വദേശി വിൻസന്റ്, കൊല്ലം ബീച്ചിന് സമീപം താമസിക്കുന്ന സനൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇവരിൽ ബൈക്ക് ഓടിച്ചിരുന്ന വിൻസന്റ് മദ്യലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇവരുടെ ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തു.
Read Moreകൊറോണ: കൊല്ലത്ത് വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു വയസുകാരി ആശുപത്രിയില്‍
കൊല്ലം: ജില്ലയിൽ കൊറോണ വൈറസ് രോഗലക്ഷണങ്ങളോടെ രണ്ടു വയസുകാരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാരിപ്പള്ളി മെഡിക്കല്‍ കോളേജിലെ ഐസലേഷന്‍ വാര്‍ഡിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കടുത്ത പനിയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്നാണ് കുട്ടിയെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ബന്ധുവിന്റെ രക്തസാമ്പിൾ നേരത്തെ കൊറോണ പരിശോധനയ്ക്കായി ശേഖരിച്ചിരുന്നു.
Read Moreപുനലൂരിൽ അപകടത്തിൽ പരിക്കേറ്റ വിദേശിക്കു കോവിഡ്-19 ലക്ഷണങ്ങൾ; അതീവജാഗ്രത
തിരുവനന്തപുരം: വാഹനാപകടത്തിൽ പരിക്കേറ്റയാൾക്കു കോവിഡ്-19 രോഗബാധയുണ്ടെന്നു സംശയം. ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നിരീക്ഷണ വാർഡിലേക്കു മാറ്റി. ഇയാളുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊല്ലത്തു നിരീക്ഷണത്തിലായിരുന്ന ആളാണു പുറത്തിറങ്ങി വാഹനാപകടത്തിൽപ്പെട്ടത്. ഞായറാഴ്ച പുനലൂരിനു സമീപമാണ് അപകടമുണ്ടായത്. പത്തു ദിവസം മുന്‍പു സൗദിയിൽ നിന്നെത്തിയ ആൾ ആരോഗ്യ വകുപ്പിന്റെ നിർദേശം മറികടന്നാണു പുറത്തിറങ്ങിത്. നിരീക്ഷണത്തിലായിരുന്ന ആളാണ് എന്നതറിയാതെ കൊല്ലം ജില്ലാ ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും ഇയാൾക്കു ചികിത്സ നൽകി. അപകടം നടക്കുന്ന സമയത്ത് ഇയാളുടെ ഭാര്യയും കുട്ടിയും ഒപ്പമുണ്ടായിരുന്നു. കുട്ടിക്കും രോഗലക്ഷണങ്ങളുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രി കാഷ്വാൽറ്റിയിലും സർജറി വിഭാഗത്തിലും ഇദ്ദേഹത്തെ ചികിൽസിച്ച ഡോക്ടർമാരോട് അവധിയിൽ പോകാൻ നിർദേശിച്ചു. കോവിഡ് നിരീക്ഷണത്തിലാണെന്ന വിവരം അറിയിക്കാതെയാണ് ഇയാൾ മെഡിക്കൽ കോളജിൽ ചികിത്സ തേടിയത്. അതേസമയം ഡോക്ടർക്കു കോവിഡ് സ്ഥിരീകരിച്ച ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ…
Read Moreകുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമം;തെന്മലയില് പിടിയിലായ യുവതിയെക്കുറിച്ചുള്ള ദുരൂഹത തുടരുന്നു; പോലീസ് കണ്ടെടുത്തത് 63000 രൂപയും സ്വര്‍ണ്ണവും
തെന്മല : കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചന്ന പരാതിയില്‍ നാട്ടുകാര്‍ പിടികൂടി തെന്മല പോലീസില്‍ ഏല്‍പ്പിച്ച തമിഴ്നാട് സ്വദേശിനിയെ സംബന്ധിച്ച് ദുരൂഹത തുടരുന്നു. ഇന്നലെ രാവിലെ ഒറ്റക്കല്‍ റയില്‍വേ സ്റ്റേഷനില്‍ ട്രയിനിറങ്ങിയ തിരുന്നല്‍വേലി സ്വദേശിനി ഷണ്മുഖതായ് നാട്ടുകാരോട് പറഞ്ഞത് സ്ഥലം മാറി ഇറങ്ങിയതാണ് തനിക്ക് ചെങ്കോട്ടയിലേക്കാണ് പോകേണ്ടത് എന്നുമാണ്. തന്റെ കൈല്‍ വണ്ടികൂലിക്കോ, ഭക്ഷണം കഴിക്കാനോ പൈസ ഒന്നുമില്ലഎന്നും ഇവര്‍ നാട്ടുകാരോട് പറഞ്ഞു. ഇതിനെ തുടര്‍ന്ന് റയില്‍വേ സ്റ്റേഷന് സമീപമുള്ള ഒരു പാഴ്സനേജില്‍ നിന്നും ഭക്ഷണം വാങ്ങി കഴിച്ച ഇവരെ പിന്നീട് പ്രദേശവാസികള്‍ കണ്ടില്ല. എന്നാല്‍ ഉച്ചകഴിഞ്ഞ് ഉറുകുന്നിനു സമീപം മൂന്നുവയസുകാരിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചു എന്ന പരാതിയെ തുടര്‍ന്ന് നാട്ടുകാര്‍ ഈ യുവതിയെ തടഞ്ഞുവച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കൈല്‍ കയറി പിടിക്കുകയും അയല്‍വാസിയ യുവതി ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ ഓടി രക്ഷപെടുകയായിരുന്നു എന്നും…
Read Moreകൊറോണ ഭീതി ; കെഎസ്ആർടിസി ബസുകളിൽ യാത്രക്കാർ കുറഞ്ഞു; വരുമാനത്തിൽ വൻ ഇടിവ്
പത്തനാപുരം:കൊറോണ വൈറസ് ഭീതി;യാത്രക്കാരില്ലാതെ കെ എസ് ആര് ടി സി.കൊറോണ രോഗഭീതിയെ തുടര്‍ന്ന് യാത്രക്കാര്‍ പൊതുഗതാഗത സംവിധാനങ്ങളെ ഉപേക്ഷിച്ച നിലയില്‍.ഇതോടെ പത്തനാപുരം കെ എസ് ആര് ടി സി ഡിപ്പോയില്‍ വരുമാനം മൂന്നിലൊന്നായി കുറഞ്ഞു. ദീര്‍ഘദൂര സര്‍വീസുകളിലും,ടൗണ്‍ ടു ടൗണ്‍ ചെയിന്‍ സര്‍വീസുകളിലും യാത്രക്കാര്‍ ഇല്ലാത്ത സ്ഥിതിയാണ്.മലയോര ഗ്രാമീണ മേഖലകളിലേക്കു നടത്തുന്ന സര്‍വീസുകളിലും യാത്രക്കാരുടെ എണ്ണം തീരെ കുറവാണ്. പതിനായിരം രൂപ വരെ വരുമാനം ലഭിച്ചിരുന്ന സര്‍വീസുകളില്‍ നിന്നും മൂവായിരത്തില്‍ താഴെ മാത്രമാണ് നിലവില്‍ ലഭിക്കുന്നത്.ഇതോടെ സര്‍വീസുകള്‍ പലതും നിര്‍ത്തി വയ്ക്കേണ്ട അവസ്ഥയിലാണ് കെ എസ് ആര് ടി സി അധികൃതര്‍. ചില റൂട്ടുകളില്‍ നിന്നും ഡീസല്‍ ചാര്‍ജ് പോലും ലഭിക്കാത്ത സ്ഥിതിയാണെന്നും അധികൃതര്‍ പറയുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടതും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.രോഗഭീതിയെ തുടര്‍ന്ന് നിര്‍മ്മാണ മേഖലയിലും,മറ്റ് തൊഴില്‍ സ്ഥാപനങ്ങളിലും തൊഴില്‍ സ്തംഭനമുണ്ടായതും കെ എസ് ആര്…
Read More