കൊട്ടാരക്കര: ബാങ്കുകളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ശേഷം ഒളിവിൽ പോയി യുവാവിനെ കൊട്ടാരക്കര പോലീസ് പിടികൂടി. വാളകം അമ്പലക്കര വയ്യംകുളത്ത് തെക്കേക്കര വീട്ടിൽ ജിജോ ബാബു (29) ആണ് പിടിയിലായത്. നിരവധി പേർ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ട്.ഇന്ത്യൻ ബാങ്കിൽ ജോലി വാഗ്ദാനം നൽകി അമ്പലക്കര സ്വദേശിയിൽ നിന്നും 11 ലക്ഷം രൂപ തട്ടിയെടുത്തിരുന്നു. വാളകം സ്വദേശി റിട്ട. അധ്യാപകനിൽ നിന്നും മകന് ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ജോലി നൽകാമെന്ന് വിശ്വസിപ്പിച്ച് 15 ലക്ഷം രൂപയും റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് പത്തനാപുരം പിടവൂർ സ്വദേശിയിൽ നിന്നും 8.5 ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. പറഞ്ഞ സമയത്ത് ജോലി ലഭിക്കാതെ വന്നതോടെ തട്ടിപ്പിനിരയായവർ നേരിട്ടും ഫോൺ മുഖേനയും ഇയാളെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്നാണ് പോലീസിൽ പരാതി നൽകിയത്. പോലീസ് തിരച്ചിലാരംഭിച്ചതോടെ ഇയാൾ മുങ്ങുകയായിരുന്നു. അടൂരിൽ…
Read MoreCategory: Kollam
മഹാഭാരതകഥയിൽ ആഴത്തിലിറങ്ങി, സിപിഐ എംഎൽഎ മുല്ലക്കരയുടെ രചനാവൈഭവം
സന്തോഷ് പ്രിയൻ കൊല്ലം: മഹാഭാരതകഥയിലെ ശക്തമായ പത്ത് കഥാപാത്രങ്ങളെ വർത്തമാനകാലഘട്ടത്തിലൂടെ അനുവാചകഹൃദയങ്ങളിലേക്ക് എത്തിക്കുകയാണ് സിപിഐ നേതാവും എംഎൽഎയും പ്രഭാഷകനുമായ മുല്ലക്കര രത്നാകരൻ. മഹാഭാരതത്തിലെ സത്യവതി, ഭീഷ്മർ, ഗാന്ധാരി, കർണൻ, യുധിഷ്ഠിരൻ, ദുര്യോധനൻ, അർജുനൻ, പാഞ്ചാലി, ശ്രീകൃഷ്ണൻ, ഹിഡുംബി എന്നിവരെ കേന്ദ്രീകരിച്ചാണ് മുല്ലക്കര മഹാഭാരതത്തിലൂടെ എന്ന പുസ്തകം രചിച്ചത്. ഈശ്വരന്മാർ ഭൂമിയിൽ ഇറങ്ങി നടക്കുകയും ദിവ്യാത്ഭുതങ്ങൾ പ്രവർത്തിക്കുകയും ചെയ്യുന്ന കാലത്തല്ല മുല്ലക്കരയുടെ കഥാപാത്രങ്ങൾ ജീവിക്കുന്നതെന്ന് ആമുഖത്തിൽ തന്നെ കവയിത്രി സുഗതകുമാരി പറയുന്നുണ്ട്. വെറും പച്ചമനുഷ്യരായി നമുക്കനുഭവപ്പെടുന്ന വ്യക്തികളെ നമ്മോടൊപ്പം നടക്കുന്നവരായി കാട്ടിത്തരികയാണിവിടെ എഴുത്തുകാരൻ ചെയ്യുന്നത്. അസൂയയും അധികാരക്കൊതിയും പ്രണയവും സ്നേഹവും പകയും ഒക്കെ ഈ കഥാപാത്രങ്ങളെ ഇന്നത്തെ കാലത്തിലെ കണ്ണാടിയിലൂടെ വായനക്കാരന് കാട്ടിത്തരാൻ എഴുത്തുകാരൻ ശ്രമിക്കുന്നു. പുരാണകാലത്തിലെ ഭൂപ്രകൃതിയ്ക്കും ജീവിത സാഹചര്യങ്ങൾക്കും അനുയോജ്യമാംവിധം സൃഷ്ടിച്ചെടുത്ത മനുഷ്യരെ ഒരു സാധാരണ വായനക്കാരന്റെ കാഴ്ചപ്പാടിൽ സമകാലിക ജീവിത വ്യവസ്ഥകളിലൂടെ നോക്കിക്കാണാനും വ്യാഖ്യാനിക്കാനുമാണ്…
Read Moreഅക്ഷര മുത്തശ്ശിക്ക് ഇത് ഇരട്ടിമധുരം; ഭാഗീരഥിയമ്മയെ തേടി പെന്‍ഷനും
കൊല്ലം: സംസ്ഥാനത്തിന്റെ അക്ഷരമുത്തശ്ശിക്ക് ഇത് ഇരട്ടി മധുരം. നാരീശക്തി പുരസ്കാരത്തിന് പിന്നാലെ ഭാഗീരഥിയമ്മയെ തേടി വാര്‍ധക്യകാല പെന്‍ഷനെത്തി. 105 ന്റെ നിറവില്‍ അക്ഷരങ്ങളെ തോഴരാക്കിയ മുത്തശ്ശിക്ക് ഇനി തുടര്‍ പഠനത്തിനായി പെന്ഷന് തുക വിനിയോഗിക്കാം. ഈ നിമിഷത്തില്‍ നിറഞ്ഞ സന്തോഷവും അഭിമാനവും തോന്നുവെന്ന് ഭാഗീരഥിയമ്മ. പ്രായത്തിന്റെ അവശതമൂലം നാരീശക്തി പുരസ്കാരം രാഷ്ട്രപതിയുടെ കൈയില്‍ നിന്ന് നേരിട്ട് വാങ്ങാന്‍ കഴിയാഞ്ഞതിലുള്ള ചെറിയ ദുഃഖം ഇതോടെ വലിയ സന്തോഷത്തിലേക്ക് വഴിമാറി. പെന്ഷന് അനുവദിച്ചുകൊണ്ടുള്ള അനുമതിപത്രം തൃക്കരുവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ചന്ദ്രശേഖരന് പിള്ളയുടെ സാന്നിധ്യത്തില്‍ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനുന്‍ വാഹിദ് ഭാഗീരഥിയമ്മക്ക് കൈമാറി. മനസില്‍ ഒരു ലക്ഷ്യവും അത് നേടിയെടുക്കാനുള്ള കഠിനാധ്വാനവുമുണ്ടെങ്കില്‍ പ്രായം ഒന്നിനുമൊരു തടസമല്ലെന്നതിന്റെ തെളിവാണ് ഭാഗീരഥിയമ്മയെന്ന് അദ്ദേഹം പറഞ്ഞു. ഭാഗീരഥിയമ്മ ഒരു വര്‍ഷം മുന്‍പ് പെന്‍ഷനു വേണ്ടി അപേക്ഷിച്ചിരുന്നു. എന്നാല്‍ ആധാര്‍ കാര്‍ഡ് ഇല്ലാത്തതിനാല്‍ പെന്ഷന്…
Read Moreകാന്‍സറിലേക്ക് നയിക്കുന്നത് മലയാളിയുടെ മാറിയ ജീവിതശൈലിയെന്ന് ഡോ.ഗംഗാധരൻ
പത്തനാപുരം: മലയാളിയുടെ മാറിയ ജീവിതശൈലിയാണ് കാന്‍സര്‍ രോഗികളുടെ എണ്ണം വര്‍ധിക്കാന്‍ കാരണമെന്ന് അര്‍ബുദ രോഗ ചികിത്സകന് ഡോ. വി പി ഗംഗാധരന് അഭിപ്രായപ്പെട്ടു. കാന്‍സര്‍ രോഗികളെ അകറ്റി നിര്ത്തുന്നവരിന്നുമുണ്ട്. രോഗത്തെക്കുറിച്ചുള്ള അജ്ഞതയാണിതിന് പ്രധാന കാരണം. നിലവിലെ മലയാളിയുടെ ജീവിത സാഹചര്യത്തില്‍ ഏതൊരാള്‍ക്കും ഈ രോഗാവസ്ഥ വരാം. ലഹരി ഉപയോഗവും വ്യായാമക്കുറവും മാത്രമല്ല, അന്തരീക്ഷത്തിലെ പുകപടലങ്ങളും മാനിന്യങ്ങളും മാംസ ഭക്ഷണവുമെല്ലാം കാന്‍സറിനെ ക്ഷണിച്ചുവരുത്തും. കാന്‍സര്‍ രോഗം ബാധിച്ച് മുക്തരാക്കപ്പെടുന്നവരില് മനുഷ്യത്വം വര്‍ധിച്ചതായി കാണാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. പത്തനാപുരം എഞ്ചിനീയറിംഗ് കോളേജ് എൻ എസ് എസ് യൂണിറ്റും, ജീവനം കാൻസർ സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സെമിനാറിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.വെട്ടിത്തട്ട അപ്സര ഓഡിറ്റോറിയത്തില്‍ നടന്ന സെമിനാര്‍ കെ ബി ഗണേഷ്കുമാര് എം എല്‍ എ ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ എസ്.അനന്തരശ്മിയുടെ അധ്യക്ഷതയില്‍ നടന്ന സെമിനാറില്‍ ജീവനം ജനറൽ സെക്രട്ടറി…
Read Moreകോവിഡ്-19; ജില്ലയിൽ ആശുപത്രി നിരീക്ഷണത്തിൽ പത്തുപേർ ; 140 പേർ ഗൃഹ നിരീക്ഷണത്തിൽ
കൊല്ലം: കൊറോണക്കെതിരെയുള്ള ജാഗ്രതാ നടപടികളുടെ ഭാഗമായി ജില്ലയില്‍ നിലവില്‍ 10 പേര് ആശുപത്രി നിരീക്ഷണത്തില്‍. ഗൃഹ നിരീക്ഷണത്തില്‍ 140 പേരാണുള്ളത്. പുതുതായി 60 പേരെക്കൂടി ഗൃഹ നിരീക്ഷണത്തിന് വിധേയരാക്കിയിട്ടുണ്ട്. 125 സാമ്പിളുകള്‍ പരിശോധനയ്ക്കായി അയച്ചതില്‍ എഴുപത്തിയഞ്ച് പേരുടെയും ഫലം നെഗറ്റീവാണ്. ബാക്കിയുള്ളവയുടെ ഫലം ഉടന്‍ പ്രതീക്ഷിക്കുന്നതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.വി. ഷേര്‍ളി അറിയിച്ചു. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ മുഖാവരണത്തിന് (മെഡിക്കല്‍ മാസ്കുകള്‍) അമിത വില ഈടാക്കുന്നതും പുഴ്ത്തി വയ്ക്കുന്നതും തടയാന്‍ അസിസ്റ്റന്റ് കണ്ട്രോളര് ഓഫ് ലീഗല്‍ മെട്രോളജിയെ ചുമതലപ്പെടുത്തി ജില്ലാ കലക്ടര്‍ ഉത്തരവായി. ജില്ലയില്‍ ടൂറിസ്റ്റുകളും മറ്റ് വിദേശ സഞ്ചാരികളും എത്തുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, റിസോര്‍ട്ടുകള്‍, ചികിത്സാ സ്ഥാപനങ്ങള്‍, ആശ്രമങ്ങള്‍, മറ്റ് മതസ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ അധികൃതര്‍ അവര്‍ എത്തുന്ന മുറയ്ക്ക് 30 മിനിട്ടിനകം ജില്ലാ മെഡിക്കല്‍ ഓഫീസറെ വിവരം അറിയിക്കണം. ഫോണ്‍- 0474-2797609,…
Read Moreവനംവകുപ്പ് ജീവനക്കാർ ജോലിയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരിശീലനംപരിഗണനയിലെന്ന് മന്ത്രി
കുളത്തൂപ്പുഴ: വനംവകുപ്പിലെ ജീവനക്കർ ജോലിയിൽ പ്രവേശി ച്ച് സർവീസിൻെറ ഏതെങ്കിലും ഘട്ടത്തിൽ പരിശീലനം നേടിയാൽ മതിഎന്നതിന് മാറ്റം വരുത്തി സേവനം ആരംഭിക്കുമ്പോൾ തന്നെ ട്രെയിനിംഗ് നൽകണമെന്ന് മന്ത്രി കെ.രാജു . അരിപ്പ വനം പരിശീലനകേന്ദ്രത്തിൽ പുതുതായി പരിശീലനം പൂർത്തിയാക്കിയവരുടെ പാസിംഗ് ഔട്ട്പരേഡിൽ സലൂട്ട് സ്വീകരിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏഴാമത് വിഭാഗം റെയിഞ്ച് ഫോറസ്റ്റ് ഓഫീസർ, എഴുപത്തിനാല്,എഴുപത്തിഅഞ്ച് ബാച്ചുകളിലെ വനിതകൾ ഉൾപ്പെയെയുളള ബീറ്റ് ഫോറസ്റ്റ് ഓഫീസർ ട്രയിനികളുടെ പരേഡാണ് സംഘടിപ്പിച്ചത്. പരിശീലനത്തിൽ മികച്ച വിജയം കൈവരിച്ച അധീഷ്.ആർ, നിഷ ഐസക്, മനോജ് എ.കെ, ആതിര.എം.എസ്, ജോൺസൺ.പി, ഷിജോമാത്യു തുടങ്ങിയവരെ ചടങ്ങിൽ ഉപഹാരങ്ങൾ നൽകി ആദരിച്ചു. പി.കെ.കേശവൻ ഐ.എഫ്.എസ് അധ്യക്ഷതവഹിച്ചയോഗത്തിൽ പരിശീലനകേന്ദ്രം ഡയറക്ടർ ഡോണി ജി.വർഗ്ഗീസ്,ഡെപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവർ,വിജയാനന്ദ് ,ഐ.സിദ്ദിഖ് , ഖ്യാതിമാത്തൂർ തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreആര്യൻ പാടത്തെ തീപിടുത്തം; വാഹനം കടന്നെത്താൻവഴിയില്ല; നാട്ടുകാരുടെ സഹായത്തോടെ ഫയർഫോഴ്സ് തീ തല്ലിക്കെടുത്തി
കരുനാഗപ്പള്ളി :തൊടിയൂർ ആര്യൻ പാടത്ത് തീപ്പിടുത്തമുണ്ടായി. ഫയർഫോഴ്സും നാട്ടുകാരും ചേർത്ത് നടത്തിയ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്.കൊയ്ത്തു കഴിഞ്ഞ പാടത്ത് കൂട്ടിയിട്ടിരുന്ന വൈയ്ക്കോലിനും ചപ്പുചവറുകൾക്കുമാണ് തീ പകർന്നത്. ആര്യൻ പാടത്തെ ആറ് എക്കറോളം സ്ഥലത്ത് തീ പടർന്നു.സംഭവമറിഞ്ഞ് കരുനാഗപ്പള്ളിയിൽ നിന്നെത്തിയ ഫയർഫോഴ്സ് വാഹനങ്ങൾക്ക് കടന്നു ചെല്ലാൻ കഴിയാത്ത തരത്തിലുള്ള ചെറിയ വഴിയായതിനാൽ എത്തിച്ചേരാനായില്ല. നാട്ടുകാരുടെ കൂടി സഹായത്തോടെ ഫയർഫോഴ്സ് തീ തല്ലിക്കെടുത്തുകയായിരുന്നു. പിന്നീട് ഫയർഫോഴ്സിൻന്റെ ചെറിയ വാഹനം വയലിലൂടെ എത്തിയാണ് തീയണച്ചത്. പള്ളിക്കലാറിൻ്റെ ബണ്ടിനോടു ചേർന്നുള്ള അക്കേഷ്യ മരങ്ങളുൾപ്പടെയുള്ള കാടും,ചപ്പുചവറുകളും ഇനിയും അഗ്നിബാധ ഉണ്ടാകാൻ സാധ്യത ഉണ്ടാക്കുന്നതാണെന്ന് പ്രദേശവാസികൾ പറയുന്നു. നേരത്തെ കൊയ്ത്തിനു മുമ്പും ഇവിടെ അഗ്നിബാധയുണ്ടായിരുന്നു കുറച്ചു ഭാഗത്തെ നെൽകൃഷി കത്തി നശിച്ചിരുന്നു.
Read Moreഉള്‍വനത്തില്‍ അലഞ്ഞു നടന്ന യുവാവിനെ വനം ഉദ്യോഗസ്ഥര്‍ മോചിപ്പിച്ചു; ഇനി ഗാന്ധിഭവനിൽ
പത്തനാപുരം: ഉള്‍വനത്തില്‍ അലഞ്ഞുതിരിഞ്ഞു നടന്ന അജ്ഞാത യുവാവിനെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി ഗാന്ധിഭവനില്‍ എത്തിച്ചു. കോന്നി വനം ഡിവിഷനില്‍ കരിപ്പാന്‍തോട് ഫോറസ്റ്റ് സ്റ്റേഷന് പരിധിയില്‍ നിരത്തുപാറയിലാണ് മാനസിക വൈകല്യത്താല്‍ അലഞ്ഞു നടന്ന യുവാവിനെ ആദിവാസി വാച്ചര്‍മാര്‍ കണ്ടത്. ഇയാള്‍ക്ക് 35 വയസ് തോന്നിക്കും. വിവരം അറിഞ്ഞ് സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ സി കെ ഷാജിയുടെ നേതൃത്വത്തില്‍ വനം ഉദ്യോഗസ്ഥര്‍ എത്തിയാണ് ഇയാളെ വനത്തില്‍ നിന്ന് ഗാന്ധിഭവനില്‍ എത്തിച്ചത്. വന്യജീവികളുടെയിടയില് നിന്നാണ് ഇയാളെ മോചിപ്പിച്ചതെന്നും ഇയാളെ കണ്ടെത്തിയ സ്ഥലത്തിനടുത്ത് കാട്ടുപോത്തുകള്‍ ഉണ്ടായിരുന്നതായും ഫോറസ്റ്റ് ഓഫിസര്‍ പറഞ്ഞു. സി കെ ഷാജിയോടൊപ്പം ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍മാരായ അരുണ്‍കുമാര്‍, അജീഷ് എം, ഷിനോസ് എന്നിവരുടെ സാന്നിധ്യത്തിലാണ് യുവാവിനെ ഗാന്ധിഭവന് ഏറ്റെടുത്തത്.
Read Moreകോവിഡ്-19: പരിശോധന തടയുന്നവര്‍ക്കെതിരെയും വ്യാജ വാര്‍ത്തകള്‍ക്കെതിരെയും നടപടിയെന്ന് ജില്ലാ കളക്ടര്‍
കൊല്ലം: ജില്ലയില്‍ കൊറോണ സംബന്ധിച്ച് പരിഭ്രമിക്കേണ്ടതായ സാഹചര്യമില്ലെന്നും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ച് പരിഭ്രാന്തി പരത്തുന്നവര്‍ക്കെതിരെയും വിദേശികള്‍ താമസിക്കുന്ന ഹോട്ടലുകള്‍, ഹോം സ്റ്റേകള്‍, ഹൗസ് ബോട്ടുകള്‍ തുടങ്ങിയവ പരിശോധിക്കുന്ന ഉദ്യോഗസ്ഥരെ തടയുകയോ വിവരങ്ങള്‍ കൈമാറാന്‍ വിസമ്മതിക്കുകയാ ചെയ്യുന്നവര്‍ക്കെതിരെയും ദുരന്തനിവാരണ നിയമമനുസരിച്ച് കര്‍ശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ പറഞ്ഞു. ജില്ലാതല ദുരന്തനിവാരണ അവലോകനയോഗത്തില്‍ ജില്ലയിലെ കോവിഡ് 19 സംബന്ധിച്ച സ്ഥിതിഗതികള്‍ വിലയിരുത്തി സംസാരിക്കുകയായിരുന്നു കളക്ടര്‍. വിവിധ വകുപ്പുകള്‍, കോര്പ്പറേഷന്, മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിയെ ഏകോപിപ്പിച്ച് ആരോഗ്യ ശുചിത്വ പരിപാടികളും ബോധവത്കരണ പരിപാടികളും നടപ്പിലാക്കാന്‍ യോഗം തീരുമാനിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിക്കണമെന്നും സമൂഹത്തിന്റെ ആരോഗ്യം ഓരോ വ്യക്തിയുടേയും ഉത്തരവാദിത്തമാണെന്ന ബോധ്യം ഓരോരുത്തര്‍ക്കും ഉണ്ടാകണമെന്നും കലക്ടര്‍ പറഞ്ഞു. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മുഖവും…
Read Moreകടയ്ക്കലെ വീട്ടമ്മയുടെയും മകന്റെയും മരണം; കൊലപ്പെടുത്തിയത് തലയ്ക്ക് അടിച്ചും തുണികൊണ്ട് കഴുത്ത് ഞെരിച്ചും
കടയ്ക്കല്‍ : കടയ്ക്കല്‍ വയ്യാനത്ത് ഭാര്യയേയും മകനെയും കൊലപ്പെടുത്തിയശേഷം വിമുക്തഭടന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലീസ് ഇന്‍ക്വിസ്റ്റ് നടപടികള്‍ ഇന്നലെ പൂര്‍ത്തീകരിച്ചു. വയ്യാനം കെ.പി ഹൗസില്‍ വസന്ത, മകന് സുധേഷ് എന്നിവരുടെ മരണം കൊലപാതകം തന്നെയാണ് എന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. തടികഷ്ണം ഉപയോഗിച്ച് തലയ്ക്കടിച്ചു കൊലപ്പെടുത്തി എന്നതാണ് പ്രാഥമിക നിഗമനം. വീട്ടില്‍ നിന്നും തറ നിരത്താന്‍ ഉപയോഗിക്കുന്ന നിലംതല്ലി പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇരുവരുടെയും തലയില്‍ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. തലക്കടിച്ച ശേഷം മരണം ഉറപ്പാക്കാന്‍ തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ക്ക് അരുകില്‍ നിന്നും ഇതിനായി ഉപയോഗിച്ചുവെന്ന് കരുതപ്പെടുന്ന തുണി പോലീസ് കണ്ടെടുത്തു. ഇരുവരുടെയും മരണം ഉറപ്പാക്കിയ ശേഷം സുധര്‍ശനന്‍ വീടിന് സമീപത്തെ ചായ്പ്പില് തൂങ്ങിമരിക്കുകയായിരുന്നു. ഞായറാഴ്ച മൃതദേഹങ്ങള്‍ കണ്ടെത്താന്‍ വൈകിയതിനാല്‍ ഇന്നലെയാണ് മേല്‍നടപടികള്‍ പൂര്‍ത്തിയാക്കി മൂവരുടെയും മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍കോളേജ്…
Read More