വിദ്യാർഥികളെ ലക്ഷ്യമിട്ട് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ വൻതോതിൽ മയക്കുമരുന്നെത്തുന്നു; ഒരാൾ പിടിയിൽ

കൊല്ലം: കരുനാഗപ്പള്ളി മേഖലയിൽ വിദ്യാർഥികളെ ലക്ഷ്യമിട്ട് വൻതോതിൽ മയക്കുമരുന്നെത്തുന്നതായി സൂചന. ഇന്നലെ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് നി​ന്നും ന്യൂ ​ജ​ന​റേ​ഷ​ൻ മ​യ​ക്കു​മ​രു​ന്നും ക​ഞ്ചാ​വു​മാ​യി ഒരാളെ പോ​ലീ​സ് പി​ടി​കൂ​ടി. ശാ​സ്താം​കോ​ട്ട സ്വ​ദേ​ശി​യും ക​രു​നാ​ഗ​പ്പ​ള്ളി അ​മ​ര​ത്ത് മ​ഠം വൃ​ന്ദാ​വ​നം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന മ​നീ​ഷ് (21) ആ​ണ് പോ​ലീ​സ് പി​ടി​യി​ലാ​യ​ത്. കോ​ളേ​ജു​ക​ളും മ​റ്റ് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് ന്യൂ ​ജ​ന​റേ​ഷ​ൻ മ​യ​ക്ക്മ​രു​ന്നു​ക​ൾ വ്യ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കൊ​ല്ലം സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ടി ​നാ​രാ​യ​ണ​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ ന​ൽ​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ കു​ടു​ങ്ങി​യ​ത്. സ്ഥി​ര​മാ​യി ക​ഞ്ചാ​വ് ഉ​പ​യോ​ഗ​വും വി​ൽ​പ്പ​ന​യും ന​ട​ത്തു​ന്ന ഇ​യാ​ൾ ന്യൂ ​ജ​ന​റേ​ഷ​ൻ മ​യ​ക്ക്മ​രു​ന്നി​ലേ​ക്ക് തി​രി​ഞ്ഞ​ത്. ചെ​റി​യ അ​ള​വി​ൽ ര​ഹ​സ്യ​മാ​യി പി​ടി​ക്ക​പ്പെ​ടാ​തെ കൊ​ണ്ട ് വ​രാം എ​ന്ന​തി​നാ​ൽ ഇ​യാ​ളു​ടെ ഷോ​ൾ​ഡ​ർ ബാ​ഗി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​ണ് ഇ​വ ക​ണ്ടെ​ത്തി​യ​ത്. ബാം​ഗ്ലൂ​രി​ൽ നി​ന്നും കൊ​ണ്ട…

Read More

യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ കേ​സ്! പ്ര​തി​യാ​യ 16കാ​ര​ൻ കത്തി വാങ്ങിയത് ഓൺലൈനിൽ

കൊ​ല്ലം: കൊ​ട്ടി​യം ജം​ഗ്ഷ​നി​ൽ യു​വാ​വി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ പ്ര​തി​ക​ളെ ഇ​ന്ന് ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങു​മെ​ന്ന് കൊ​ട്ടി​യം എ​സ്ഐ പ​റ​ഞ്ഞു. കൊ​ല​പാ​ത​കം ആ​സൂ​ത്രി​ത​മാ​ണെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച​വി​വ​രം. പ്ര​തി​യാ​യ 16കാ​ര​ൻ ത​ന്‍റെ ഒ​രു സു​ഹൃ​ത്തി​നെ​കൊ​ണ്ട് ഓ​ൺ​ലൈ​ൻ​വ​ഴി ക​ത്തി​വ​രു​ത്തി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് ഉ​പ​യോ​ഗി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഇ​തി​ൽ​നി​ന്ന് കൊ​ല​പാതകം ആ​സൂ​ത്രി​ത​മാ​യി​രു​ന്നു​വെ​ന്ന് വ്യ​ക്തം. കൊ​ല്ലം മൈ​ലാ​പ്പൂ​ർ നാ​സി​ല മ​ൻ​സി​ലി​ൽ നൗ​ഫ​ലി​നെ (19) കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പേ​ര​യം ക​ക്കാ​ട്ടു​വ​യ​ൽ ചാ​രു​വി​ള​പു​ത്ത​ൻ​വീ​ട്ടി​ൽ അ​ജ്മ​ൽ (18) ,പ​ത്താം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ 16കാ​ര​ൻ എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. നൗ​ഫ​ലി​നെ കു​ത്തി​യ​ശേ​ഷം ക​ത്തി സ​മീ​പ​ത്തെ ക​ട​യി​ൽ ഏ​ൽ​പ്പി​ച്ച​ശേ​ഷ​മാ​ണ് പ്ര​തി​ക​ൾ ക​ട​ന്ന​ത്. ഈ ​ക​ത്തി പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. പ്ര​തി​ക​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​മെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

Read More

വീ​ട്ടി​നു​ള​ളി​ലെ ജീ​വി​തം കൃ​ത്രി​മ​മാ​യാ​ൽ കു​ട്ടി​ക​ള്‍ പ​ക​ച്ച് പോ​കുമെന്ന് കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍

ച​വ​റ: വീ​ട്ടി​നു​ള​ളി​ലെ ജീ​വി​തം കൃ​ത്രി​മ​മാ​യാ​ൽ വ​ലു​താ​കു​മ്പോ​ള്‍ കു​ട്ടി​ക​ള്‍ പ​ക​ച്ച് പോ​കു​മെ​ന്ന് ശി​ൽ​പി കാ​നാ​യി കു​ഞ്ഞി​രാ​മ​ൻ പ​റ​ഞ്ഞു. ച​വ​റ വി​കാ​സ് ക​ലാ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ 36-ാമ​ത് വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേഹം.​ അ​മ്മ​മാ​ർ ന​ന്നാ​യാ​ൽ വീ​ടും നാ​ടും ന​ന്നാ​കും. ശീ​ല​ങ്ങ​ളും വാ​സ​ന​ക​ളും കു​ഞ്ഞു​മ​ന​സി​ല്‍ ആ​ദ്യം രൂ​പം കൊ​ള​ളു​ന്ന​ത് വീ​ട്ടി​നു​ള​ളി​ല്‍ നി​ന്നാ​ണെ​ന്നും അ​ദ്ദേഹം പ​റ​ഞ്ഞു. വി​കാ​സ് പ്ര​സി​ഡ​ന്‍റ് സി. ​സു​ധീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ ച​ല​ച്ചി​ത്ര താ​രം ജ​യ​രാ​ജ് വാ​ര്യ​ര്‍, കേ​ര​ള യൂ​ണി​വേ​ഴ്‌​സി​റ്റി മ​ലയാ​ള വി​ഭാ​ഗം മേ​ധാ​വി ഡോ.​എം.​എ. സി​ദി​ഖ് , എ​സ്. രാ​ഗേ​ഷ്, ശ്രീ​ജി​ത്ത് , അ​ശ്വി​ന്‍ ബാ​ബു എ​ന്നി​വ​ര്‍ പ്രസംഗിച്ചു. വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ ചി​ത്രര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ കാ​നാ​യി കു​ഞ്ഞി​രാ​മ​ന്‍ അ​നു​മോ​ദി​ക്കു​ക​യും ചെ​യ്തു.​ നാ​ട​കോ​ത്സ​വം, വ​നി​താ സ​മ്മേ​ള​നം എ​ന്നി​വ വാ​ര്‍​ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

Read More

റേഷൻകടയിലെ അരിച്ചാക്കുകൾ വീട്ടുവളപ്പിലെ ഷെഡിൽ ഒളിപ്പിച്ച നിലയിൽ; അനധികൃതമായി സൂ​ക്ഷി​ച്ച 110 ചാ​ക്ക് റേ​ഷ​ന​രി പി​ടി​കൂ​ടി

ക​രു​നാ​ഗ​പ്പ​ള്ളി : തൊ​ടി​യൂ​രി​ൽ വീ​ട്ടു വ​ള​പ്പി​ൽ സൂ​ക്ഷി​ച്ചി​രു​ന അ​ന​ധി​കൃ​ത റേ​ഷ​ന​രി പോ​ലീ​സ് പി​ടി​കൂ​ടി. തൊ​ടി​യൂ​ർ, പു​ലി​യൂ​ർ വ​ഞ്ചി വ​ട​ക്ക് വാ​ണി​യ​ന്‍റ​യ്യ​ത്ത് നൗ​ഷാ​ദി​ന്‍റെ വീ​ട്ടി​ൽ നി​ന്നാ​ണ് അ​ന​ധി​കൃ​ത റേ​ഷ​ന​രി പി​ടി​കൂ​ടി​യ​ത്. വീ​ട്ടു​ട​മ​സ്ഥ​നെ പി​ടി​കൂ​ടാ​നാ​യി​ല്ല. ക​രു​നാ​ഗ​പ്പ​ള്ളി സി ​ഐ മ​ഞ്ജു​ലാ​ലി​ന് കി​ട്ടി​യ ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു തി​ങ്ക​ളാ​ഴ്ച രാ​ത്രി​യോ​ടെ റേ​ഷ​ന​രി ക​ണ്ടെ​ത്തി​യ​ത്. വീ​ടി​ന് സ​മീ​പ​ത്ത് പ്ര​ത്യേ​കം നി​ർ​മ്മി​ച്ച ഷെ​ഡി​നു​ള്ളി​ലാ​യി​രു​ന്നു സാ​ധ​ന​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. നൗ​ഷാ​ദ് സ​മാ​ന കേ​സു​ക​ളി​ൽ പ്ര​തി​യാ​യി​ട്ടു​ണ്ട്. സി​ഐ മ​ഞ്ജു ലാ​ൽ,എ​സ്ഐ​മാ​രാ​യ ബി ​പി ലാ​ൽ, ര​വീ​ന്ദ്ര​ൻ, ഓ​മ​ന​ക്കു​ട്ട​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ന്ന​ത്. പോ​ലീ​സ് ക​ണ്ടെ​ടു​ത്ത റേ​ഷ​ൻ​സാ​ധ​ന​ങ്ങ​ൾ ക​രു​നാ​ഗ​പ്പ​ള്ളി സി​വി​ൽ സ​പ്ലൈ​സ് വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി.

Read More

റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പതിമൂന്ന് ലക്ഷം തട്ടിച്ചെന്ന കേസ്; പ്ര​തി​ക​ൾ പോലീസ് പിടിയിൽ

​ കു​ന്നി​ക്കോ​ട്:​ റെ​യി​ൽ​വേ​യി​ൽ ടി ​ടി ഇ ​ആ​യി ജോ​ലി വാ​ഗ്ദാ​നം ന​ല്‍​കി ല​ക്ഷ​ങ്ങ​ള്‍ ത​ട്ടി​ച്ച പ്ര​തി​ക​ള്‍ പി​ടി​യി​ല്‍.നെ​ടു​മ്പ​ന സ്വ​ദേ​ശി​യാ​യ വ​യ​സ്സു​ള്ള ഡ​മീ​ന്‍(51) എ​ന്ന​യാ​ളു​ടെ പ​ക്ക​ൽ​നി​ന്നും 2019 ജ​നു​വ​രി മു​ത​ൽ പ​ല​പ്പോ​ഴാ​യി പ​തി​മൂ​ന്ന് ല​ക്ഷം രൂ​പ കൈ​ക്ക​ലാ​ക്കി​യ ശേ​ഷം ക​ട​ന്നു​ക​ള​ഞ്ഞ കേ​സി​ൽ പ്ര​തി​ക​ളാ​യ കു​ന്നി​ക്കോ​ട് ക​ല്ലു​വെ​ട്ടാം​കു​ഴി വീ​ട്ടി​ൽ രാ​ജു​കു​ട്ടി(58), പെ​രി​നാ​ട് ക​ണ്ട​ച്ചി​റ പൊ​യ്പ്പ​ള്ളി​യി​ൽ വീ​ട്ടി​ൽ പ്ര​ശാ​ന്ത്(55) എ​ന്നി​വ​രാ​ണ് കു​ന്നി​ക്കോ​ട് പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.​ ഡ​മീ​ന്‍റെ മ​ക​ന് റെ​യി​ൽ​വേ​യി​ൽ ജോ​ലി വാ​ങ്ങി കൊ​ടു​ക്കാം എ​ന്നു പ​റ​ഞ്ഞു വി​ശ്വ​സി​പ്പി​ച്ച് ആ​യി​രു​ന്നു പ്ര​തി​ക​ൾ പ​ണം ത​ട്ടി​യെ​ടു​ത്ത​ത്. അ​തി​നു​ശേ​ഷം നി​ര​ന്ത​രം ഇ​വ​രെ ബ​ന്ധ​പ്പെ​ടു​മ്പോ​ൾ പ​ല കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ് ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു.​ അ​ബ​ദ്ധം മ​ന​സി​ലാ​ക്കി പ​ണം തി​രി​കെ ചോ​ദി​ച്ച​പ്പോ​ൾ റെ​യി​ൽ​വേ​യി​ൽ ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ട് എ​ന്നും പ​റ​ഞ്ഞു. ഇ​ന്ത്യ​ൻ റെ​യി​ൽ​വേ​യു​ടെ നി​യ​മ​ന ഉ​ത്ത​ര​വ്, മ​റ്റു രേ​ഖ​ക​ൾ എ​ന്നി​വ കൈ​മാ​റു​ക​യും ചെ​യ്തു. എ​ന്നാ​ൽ ഈ ​രേ​ഖ​ക​ളു​മാ​യി റെ​യി​ൽ​വേ​യി​ൽ ബ​ന്ധ​പ്പെ​ട്ട​പ്പോ​ൾ ആ​ണ്…

Read More

ആ​ദ്യ​കാ​ല ച​ല​ച്ചി​ത്ര ന​ടി ജ​മീ​ല മാ​ലി​ക് അ​ന്ത​രി​ച്ചു; നസീറിനോടും ജയലളിതയോടുമൊപ്പം അഭിനയിച്ചിട്ടുള്ള ജമീലയുടെ അന്ത്യം വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അസുഖങ്ങളാൽ

തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ​കാ​ല ച​ല​ച്ചി​ത്ര ന​ടി ജ​മീ​ല മാ​ലി​ക് (72) അ​ന്ത​രി​ച്ചു. വാ​ർ​ധ​ക്യ​സ​ഹ​ജ​മാ​യ അ​സു​ഖ​ങ്ങ​ളെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​ര​ത്താ​യി​രു​ന്നു അ​ന്ത്യം. പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ അ​ഭി​ന​യം പ​ഠി​ക്കാ​ൻ പോ​യ ആ​ദ്യ മ​ല​യാ​ളി പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു ജ​മീ​ല. എ​സ്എ​സ്എ​ൽ​സി പ​ഠ​ന​ത്തി​നു ശേ​ഷം 16 ാം വ​യ​സി​ലാ​ണ് പൂ​ന ഫി​ലിം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ ചേ​രു​ന്ന​ത്. നി​ര​വ​ധി സി​നി​മ​ക​ളി​ലും ദൂ​ര​ദ​ർ​ശ​ൻ പ​ര​മ്പ​ര​ക​ളി​ലും അ​ഭി​ന​യി​ച്ചു. റേ​ഡി​യോ നാ​ട​ക ര​ച​യി​താ​വാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് നേ​താ​വും മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​റു​മാ​യി​രു​ന്ന കൊ​ല്ലം ജോ​ന​ക​പ്പു​റ​ത്ത് മാ​ലി​ക് മു​ഹ​മ്മ​ദി​ന്‍റേ​യും ത​ങ്ക​മ്മ​യു​ടേ​യും മ​ക​ളാ​യി ജ​നി​ച്ചു. “റാ​ഗിം​ഗ്” ആ​യി​രു​ന്നു ആ​ദ്യ​ത്തെ സി​നി​മ. പാ​ണ്ഡ​വ​പു​രം, ആ​ദ്യ​ത്തെ ക​ഥ, രാ​ജ​ഹം​സം, ല​ഹ​രി തു​ട​ങ്ങി ഏ​താ​നും ചി​ത്ര​ങ്ങ​ളി​ൽ നാ​യി​ക​യാ​യി. വി​ൻ​സെ​ന്‍റ്, അ​ടൂ​ർ ഭാ​സി, പ്രേം​ന​സീ​ർ, രാ​ഘ​വ​ൻ എ​ന്നി​വ​രോ​ടൊ​ത്ത് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ്മി, അ​തി​ശ​യ​രാ​ഗം എ​ന്നീ ത​മി​ഴ് ചി​ത്ര​ങ്ങ​ളി​ലും നാ​യി​ക​യാ​യി. “ന​ദി​യെ തേ​ടി​വ​ന്ന ക​ട​ൽ” എ​ന്ന സി​നി​മ​യി​ൽ​ജ​യ​ല​ളി​ത​യോ​ടൊ​പ്പം പ്ര​ധാ​ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ചു. ത​മി​ഴ്, തെ​ലു​ങ്ക്, മ​ല​യാ​ളം, ക​ന്ന​ഡ…

Read More

ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് പ​ഠി​ക്കാ​ന്‍ ഹി​മാ​ച​ല്‍ പ്ര​ദേ​ശ് സം​ഘം നെടുമ്പന പഞ്ചായത്തിൽ

കൊല്ലം: കേ​ര​ള​ത്തെ​ക്കു​റി​ച്ചും ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ​ഠി​ക്കാ​ന്‍ ഹി​മാ​ച​ല്‍​പ്ര​ദേ​ശ് സം​ഘ​മെ​ത്തി. നെ​ടു​മ്പ​ന ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ​ന്ദ​ര്‍​ശി​ച്ച സം​ഘം ജ​ന​പ്ര​തി​നി​ധി​ക​ളും ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി ച​ര്‍​ച്ച ന​ട​ത്തി. കേ​ര​ള​ത്തി​ന്റെ വി​ക​സ​ന പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും പ്ര​വ​ര്‍​ത്ത​ന ശൈ​ലി​യെ​ക്കു​റി​ച്ചും പ​ഠി​ക്കു​ക​യാ​ണ് സം​ഘ​ത്തി​ന്റെ ല​ക്ഷ്യം. കാം​ജ​ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി​ശാ​ല്‍ ചാം​യ​ലോ, പ​ഞ്ചാ​യ​ത്ത് ഇ​ന്‍​സ്‌​പെ​ക്ട​റും സെ​ക്ര​ട്ട​റി​യു​മാ​യ രാ​ജേ​ന്ദ​ര്‍ കു​മാ​ര്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ 25 പേ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നെ​ടു​മ്പ​ന​യി​ല്‍ എ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ന്റെ പ​ദ്ധ​തി രൂ​പീ​ക​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഗ്രാ​മ​സ​ഭാ​യോ​ഗം, വ​ര്‍​ക്കി​ംഗ് ഗ്രൂ​പ്പ്, വി​ക​സ​ന സെ​മി​നാ​ര്‍, പ​ഞ്ചാ​യ​ത്ത് സ്റ്റാ​ന്റിം​ഗ് ക​മ്മി​റ്റി​ക​ള്‍, മി​നി​ട്‌​സു​ക​ള്‍ എ​ന്നി​വ നേ​രി​ട്ട് ക​ണ്ട് മ​ന​സി​ലാ​ക്കി. പ​ദ്ധ​തി നി​ര്‍​വ​ഹ​ണ​ത്തി​ലെ അ​ട​ങ്ക​ല്‍ തു​ക​ക​ള്‍, വാ​ര്‍​ഷി​ക പ​ദ്ധ​തി, ഗ്രാ​ന്റു​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചും സം​ഘം വി​ശ​ദ​മാ​യി പ​ഠ​നം ന​ട​ത്തി. നാ​ല് ദി​വ​സ​മാ​യി ഇ​വ​ര്‍ കേ​ര​ള​ത്തി​ലു​ണ്ട്. കേ​ര​ള​വും ഇ​വി​ടു​ത്തെ ഭ​ര​ണ​നി​ര്‍​വ​ഹ​ണ സം​വി​ധാ​ന​ങ്ങ​ളും രാ​ജ്യ​ത്തി​നാ​കെ മാ​തൃ​ക​യാ​ണെ​ന്ന് കാം​ജ​ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് ചെ​യ​ര്‍​മാ​ന്‍ വി​ശാ​ല്‍ ചാം​യ​ലോ അ​ഭി​പ്രാ​യ​പ്പെ​ട്ടു. നെ​ടു​മ്പ​ന…

Read More

രേ​ഖ​ക​ള്‍ ചി​ത​ല​രി​ച്ച​തി​നാ​ല്‍ വി​വ​രം ല​ഭ്യ​മ​ല്ലെ​ന്ന ന്യാ​യം, വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നി​ല​നി​ല്‍​ക്കി​ല്ല; മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണർ പറയുന്നതിങ്ങനെ..

കൊല്ലം : രേ​ഖ​ക​ള്‍ ചി​ത​ല​രി​ച്ച​തി​നാ​ല്‍ വി​വ​രം ല​ഭ്യ​മ​ല്ലെ​ന്ന ന്യാ​യം വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം നി​ല​നി​ല്‍​ക്കി​ല്ലെ​ന്ന് മു​ഖ്യ വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ണ​ര്‍ വി​ന്‍​സ​ണ്‍ എം ​പോ​ള്‍ പ​റ​ഞ്ഞു. വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കാ​യി പ​ബ്ലി​ക് ലൈ​ബ്ര​റി ഹാ​ളി​ല്‍ ന​ട​ത്തി​യ സെ​മി​നാ​റി​ല്‍ പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ക്കാ​തെ രേ​ഖ​ക​ള്‍ സൂ​ക്ഷി​ക്കേ​ണ്ട​ത് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ചു​മ​ത​ല​യാ​ണ്. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ല്‍ രേ​ഖ​ക​ള്‍​ക്ക് നാ​ശം സം​ഭ​വി​ച്ചാ​ല്‍ അ​പ്പോ​ള്‍​ത​ന്നെ മേ​ല​ധി​കാ​രി​യെ അ​റി​യി​ച്ചി​രി​ക്ക​ണം. ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ പൂ​ര്‍​ത്തീ​ക​രി​ക്കാ​തെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ രേ​ഖ​ക​ള്‍ ചി​ത​ല​രി​ച്ചെ​ന്നു പ​റ​യു​ന്ന​തി​ല്‍ അ​ര്‍​ഥ​മി​ല്ല. ക​ഴി​യു​മെ​ങ്കി​ല്‍ ഇ​ത്ത​രം രേ​ഖ​ക​ള്‍ പു​ന​ര്‍​നി​ര്‍​മി​ച്ചു ന​ല്‍​ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​വ​രാ​വ​കാ​ശ പ്ര​കാ​ര​മു​ള്ള ചോ​ദ്യ​ങ്ങ​ള്‍​ക്ക് ക​ഴി​യു​ന്ന​ത്ര വേ​ഗം ഉ​ത്ത​രം ന​ല്‍​ക​ണം. 30 ദി​വ​സം​വ​രെ കാ​ത്തു​നി​ന്ന് ഉ​ത്ത​രം ന​ല്‍​കു​ന്ന പ്ര​വ​ണ​ത അ​വ​സാ​നി​പ്പി​ക്ക​ണം. മ​റ്റ് ഓ​ഫീ​സു​ക​ളി​ല്‍ നി​ന്ന് ല​ഭി​ക്കേ​ണ്ട വി​വ​ര​ങ്ങ​ള്‍ കൂ​ടി​യാ​ണ് ചോ​ദി​ക്കു​ന്ന​തെ​ങ്കി​ല്‍ ആ​യ​ത് അ​പേ​ക്ഷ​ക​നെ അ​റി​യി​ക്കു​ക​യും അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പ് ഇ​ത​ര ഓ​ഫീ​സു​ക​ളി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ക​യും വേ​ണം. ഓ​ഫീ​സി​ല്‍ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ള്‍ മാ​ത്രം…

Read More

ഓ​ട്ടോ​റി​ക്ഷയിൽ കറങ്ങി നടന്ന് അ​ന​ധി​കൃ​ത മ​ദ്യവി​ല്‍​പ​ന: ഒ​രാ​ള്‍പി​ടി​യി​ല്‍; അനിമോന്‍റെ വിൽപന രീതിയിങ്ങനെ…

അ​ഞ്ച​ല്‍ : ഏ​രൂ​രി​ല്‍ ഓ​ട്ടോ​റി​ക്ഷ​യി​ല്‍ ക​റ​ങ്ങി ന​ട​ന്ന് അ​ന​ധി​കൃ​ത​മാ​യി വി​ദേ​ശ മ​ദ്യം വി​ല്‍​പ​ന ന​ട​ത്തി​വ​ന്ന ഒ​രാ​ളെ ഏ​രൂ​ര്‍ പോ​ലീ​സ് പി​ടി​കൂ​ടി. ചി​ല്ലിം​ഗ്പ്ലാ​ന്‍റ് സ്വ​ദേ​ശി അ​നി​മോ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. സ​ര്‍​ക്കാ​ര്‍ മ​ദ്യ​ശാ​ല​യി​ല്‍ നി​ന്നും കു​റ​ഞ്ഞ വി​ല​ക്ക് മ​ദ്യം വാ​ങ്ങു​ക​യും ഇ​ത് വ​ന്‍ വി​ല​ക്ക് ചി​ല്ല​റ വി​ല്‍​പ​ന ന​ട​ത്തു​ക​യു​മാ​ണ് അ​നി​മോ​ന്‍ ചെ​യ്ത് വ​ന്നി​രു​ന്ന​ത്. ഏ​രൂ​ര്‍ പോ​ലീ​സി​ന് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് മ​ദ്യം ഉ​ള്‍​പ്പ​ടെ ഇ​യാ​ളെ പി​ടി​കൂ​ടു​ന്ന​ത്. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ അ​നി​മോ​നെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്ന് ഏ​രൂ​ര്‍ പോ​ലീ​സ് പ​റ​ഞ്ഞു.

Read More

കാ​യ​ലി​ലെ തീ​ക്ക​ളി; തീ​പി​ടി​ച്ച ഹൗ​സ് ബോ​ട്ട് പ്ര​വ​ർ​ത്തി​ച്ച​ത് ലൈ​സ​ൻ​സി​ല്ലാ​തെ;പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

മു​ഹ​മ്മ (ആ​ല​പ്പു​ഴ): വേ​മ്പ​നാ​ട് കാ​യ​ലി​ൽ തീ​പി​ടി​ച്ച ഹൗ​സ് ബോ​ട്ട് പ്ര​വ​ർ​ത്തി​ച്ച​ത് ലൈ​സ​ൻ​സി​ല്ലാ​തെ, അ​തും ആ​റു വ​ർ​ഷം. പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്. പാ​തി​രാ​മ​ണ​ൽ ദ്വീ​പി​നു തെ​ക്കു​ഭാ​ഗ​ത്തു വേ​മ്പ​നാ​ട് കാ​യ​ലി​ൽ തീ​പി​ടി​ച്ച ഹൗ​സ് ബോ​ട്ട് ക​ഴി​ഞ്ഞ ആ​റു വ​ർ​ഷ​മാ​യി ലൈ​സ​ൻ​സി​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ചു​വ​രി​ക​യാ​യി​രു​ന്നെ​ന്നാ​ണ് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞ​ത്. ബോ​ട്ടി​ന്‍റെ യ​ഥാ​ർ​ഥ ഉ​ട​മ​യെ ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടു​മി​ല്ല. സം​ഭ​വ​ത്തി​ൽ ക്രി​മി​ന​ൽ കേ​സെ​ടു​ത്ത് അ​ന്വേ​ഷി​ക്കാ​നാ​ണ് പോ​ലീ​സ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്. പൂ​ര്‍​ണ​മാ​യി ക​ത്തി​യ​മ​ര്‍​ന്ന ഹൗ​സ് ബോ​ട്ടി​ൽ​നി​ന്ന് കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള യാ​ത്ര​ക്കാ​ർ കാ​യ​ലി​ൽ ചാ​ടി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ന്ന​ലെ ഉ ​ച്ച​യ്ക്കാ​ണ് നാ​ടി​നെ ന​ടു​ക്കി​യ സം​ഭ​വം. അ​ഗ്നി​ബാ​ധ ഉ​ണ്ടാ​യ ഉ​ട​ൻ പാ​തി​രാ​മ​ണ​ൽ ദ്വീ​പി​ന് അ​ടു​ത്ത്, കാ​യ​ലി​ന്‍റെ ആ​ഴം കു​റ​ഞ്ഞ ഭാ​ഗ​ത്തേ​ക്കു ബോ​ട്ട് ഓ​ടി​ച്ചു ക​യ​റ്റി​യ​താ​ണ് ര​ക്ഷ​യാ​യ​ത്. ബോ​ട്ട് ക​ത്തു​ന്ന​തു ക​ണ്ടു കാ​യി​പ്പു​റം ജെ​ട്ടി​യി​ൽ ടൂ​റി​സ്റ്റു​ക​ളെ കാ​ത്തു കി​ട​ന്നി​രു​ന്ന ചെ​റു​ബോ​ട്ടു​ക​ളും വ​ള്ള​ങ്ങ​ളും മു​ഹ​മ്മ കു​മ ര​കം ഫെ​റി​യി​ൽ സ​ർ​വീ​സ്…

Read More