കരുനാഗപ്പള്ളി: വീട്ടുകാരെന്നപോലെ പരിചരണം നല്കുന്ന പുതിയ ആരോഗ്യ സംസ്കാരത്തിന് കുടുംബാരോഗ്യ കേന്ദ്രങ്ങളിലൂടെ തുടക്കമിടുകയാണെന്ന് മന്ത്രി കെ കെ ശൈലജ പറഞ്ഞു. ആര്‍ദ്രം പദ്ധതിയുടെ പഞ്ചായത്ത് തല ഉദ്ഘാടനം തഴവയില്‍ നിര്‍വഹിച്ച് സംഗിക്കുകയായിരുന്നു മന്ത്രി. ഉച്ചയ്ക്ക് ശേഷം പ്രവര്‍ത്തിക്കാത്ത പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെ സ്ഥാനത്ത് ഏറെവൈകിയും തുറന്നിരിക്കുന്ന കുടുംബാരോഗ്യകേന്ദ്രങ്ങള്‍ മാതൃകയാവുകയാണ്. മനോഹരമായ സ്വീകരണ മുറിയും, സ്ഥലസൗകര്യങ്ങള്‍ ഏറെയുള്ള പരിശോധനാ മുറിയും ഉള്‍പ്പെടെ എല്ലാസജ്ജീകരണങ്ങളും കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ആശാവര്‍ക്കര്‍മാരും ആരോഗ്യ സേനാ പ്രവര്‍ത്തകരും നടത്തുന്ന സേവനങ്ങള്വിസ്മരിക്കാന് സാധിക്കില്ലെന്നും മന്ത്രി പറഞ്ഞു. ആര് രാമചന്ദ്രന് എം എല്‍ എ അധ്യക്ഷത വഹിച്ചു. തഴവ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് ശ്രീലത, വൈസ് പ്രസിഡന്റ് കവിതാ മാധവന്, സ്ഥിരംസമിതി അധ്യക്ഷരായ ജയശ്രീ, സീനാ നവാസ്, ആനിപൊന്‍, കെകെ കൃഷ്ണകുമാര്‍, ഡി എം ഒ ഡോ.വിവിഷേര്‍ലി, ഡെപ്യൂട്ടി ഡി എം ഒ…
Read MoreCategory: Kollam
മോഷണം ആരോപിച്ച് പ്രായപൂർത്തിയാകാത്ത കുട്ടിയെ ക്രൂരമായി മർദിച്ച സംഭവം: ഒളിവിൽ പോയ രണ്ടാംപ്രതിപിടിയിൽ
കൊട്ടാരക്കര : മൊബൈൽ ഫോൺ മോഷണം ആരോപിച്ചു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ വീട്ടിലേക്ക് വിളിപ്പിച്ചു മർദ്ദിച്ച് അവശനാക്കിയ കേസിലെ രണ്ടാം പ്രതിയെ കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തു. ഓടനാവട്ടം തുറവൂർ ആദർശ് മന്ദിരത്തിൽ ആദർശ് (32)ആണ് കൊട്ടാരക്കര പോലീസിന്റെ പിടിയിലായത്. ഈ കേസിൽ ഒന്നാം പ്രതിയായ സുരേഷ് നേരത്തെ പോലീസ് പിടിയിലായിരുന്നു. സംഭവത്തിന് ശേഷം ആദർശ് ഒളിവിൽ പോവുകയായിരുന്നു. കഴിഞ്ഞ ഒരു മാസമായി വയനാട് ജില്ലയിലെ വനമേഖലയിൽ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു പ്രതി. എസ് ഐ രാജീവ്, എ എസ് ഐ രമേശൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Read Moreനാടൻപാട്ടിനെ ഉപാസിച്ച കലാകാരൻ വേലുക്കുട്ടി വിടവാങ്ങി; വേർപാടിൽ കണ്ണീർ പൊഴിച്ച് പ്ലാക്കാട് ഗ്രാമം
ആദിച്ചനല്ലൂർ: ആദിച്ചനല്ലൂർ പ്ലാക്കാട് കുളക്കുടിയിൽ വേലുക്കുട്ടിയുടെ മരണത്തോടെ വിടവാങ്ങിയത് നാടൻപാട്ടിനെയും കൊയ്ത്തുപാട്ടിനേയും ഉപാസിച്ച കലാകാരൻ. പ്ലാക്കാട് ഗ്രാമത്തിൽ നാടൻപാട്ടും കൊയ്ത്തുപാട്ടും പ്രചരിപ്പിക്കുകയും പിന്നീട് നിരവധി പേരെ അത് പരിശീലിപ്പിക്കുകയ.ും ചെയ്തു. ആദിച്ചനല്ലൂർ മാന്പഴത്ത് ഓണാഘോഷത്തിന് വർഷങ്ങളായി വേലുക്കുട്ടിയുടെ നേതൃത്വത്തിലാണ് കൊയ്ത്ത്പാട്ടും നാടൻപാട്ടും സംഘടിപ്പിച്ചിരുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നാടൻപാട്ട് സമിതിയും പ്രവർത്തിച്ചിരുന്നു. ക്ഷേത്രങ്ങൾ, ക്ലബുകൾ, സാംസ്കാരിക കേന്ദ്രങ്ങൾ, ലൈബ്രറികൾ എന്നിവിടങ്ങളിൽ വേലുക്കുട്ടിയുടെ നേതൃത്വത്തിൽ നാടൻപാട്ട് അവതരിപ്പിച്ചിട്ടുണ്ട്. കുട്ടിക്കാലത്ത് തന്നെ വേലുക്കുട്ടി നാടൻപാട്ടും കൊയ്ത്ത്പാട്ടും വശമാക്കി. വീടിന് സമീപത്തെ ആദിച്ചനല്ലൂർ ഏലായിൽ കൊയ്ത്ത് നടക്കുന്പോൾ കാരണവന്മാർക്കൊപ്പം വേലുക്കുട്ടിയും നാടൻപാട്ട് പാടി. അത് പിന്നീട് ജീവിതത്തിന്റെ ഭാഗമാക്കുകയായിരുന്നു. നിരവധി പുരസ്കാരങ്ങളും വേലുക്കുട്ടിയെത്തേടി എത്തിയിട്ടുണ്ട്. നാടൻപാട്ട് കലാകാരന്മാർക്കുള്ള പെൻഷൻ ലഭിച്ചിരുന്നു. പേരക്കുട്ടികളായ കാർത്തിക്കും ഗോവിന്ദും നാടൻപാട്ട് കലാകാരന്മാരാണ്. മുത്തച്ഛന്റെ ശിക്ഷണത്തിലാണ് അവർ സ്വന്തമായി സമിതി രൂപീകരിച്ച് വേദികളിൽ അവതരിപ്പിച്ചുവരുന്നത്. ജീവിതം മുഴുവൻ നാടൻപാട്ടിനേയും…
Read Moreകേരളത്തിലെ രണ്ടാം കൊറോണ കേസ് ആലപ്പുഴ മെഡിക്കൽ കോളജിൽ;വുഹാനിൽ നിന്നെത്തിയ കുട്ടിയുടെ ആരോഗ്യ നിലയിൽ പ്രശ്നങ്ങളില്ല
കൊല്ലം: കേരളത്തിൽ കൊറോണ ബാധിച്ച രണ്ടാമത്തെ വിദ്യാർഥി ചികിത്സയിലുള്ളത് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ. ആരോഗ്യമന്ത്രി കെ.കെ. ശൈലജയാണ് ഇക്കാര്യം അറിയിച്ചത്. ചൈനയിലെ വുഹാനിൽനിന്നാണ് വിദ്യാർഥി എത്തിയതെന്നും വിദ്യാർഥിക്കു നിലവിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും മന്ത്രി അറിയിച്ചു. കൊറോണ സംശയിക്കുന്ന രണ്ടാമത്തെ വിദ്യാർഥിയുടെ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നുള്ള പരിശോധനാഫലം ലഭിച്ചിട്ടില്ല. ഇതു സംസ്ഥാനത്തിനു ലഭിച്ചശേഷം മാത്രമേ ഇവിടെ വൈറസ് ബാധ സ്ഥിരീകരിക്കാൻ സാധിക്കൂ. നേരത്തെ, ഒരു സാന്പിൾ പരിശോധിച്ചതിൽ ആദ്യം വൈറസ് സാധ്യത കണ്ടെത്തിയെങ്കിലും പിന്നീട് നെഗറ്റീവായെന്നു കണ്ടെത്തിയിട്ടുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 59 സാന്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്. ഇതിൽ 24 എണ്ണത്തിന്റെ റിസൾട്ട് കിട്ടി. ഇതിൽതന്നെ ഒരെണ്ണം മാത്രമാണ് ഇതുവരെ പോസിറ്റീവായി കണ്ടെത്തിയത്. 1793 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 1723 പേർ വീട്ടിലും 70 പേർ ആശുപത്രിയിലുമാണ് കഴിയുന്നത്. രണ്ടാമത്തെ വൈറസ് ബാധയുടെ സാധ്യത മനസിലാക്കി…
Read Moreദുരിതം കണ്ടില്ലെന്ന് നടിക്കരുത് ; കശുവണ്ടി തൊഴിലാളികൾക്ക് ഗ്രാറ്റുവിറ്റി വിതരണം ചെയ്യണമെന്ന് എംപി
കൊല്ലം: കശുവണ്ടി കോര്‍പ്പറേഷനില്‍ ജോലി ചെയ്ത തൊഴിലാളികള്ക്കക്ക് 2013 വരെയുളള ഗ്രാറ്റുവിറ്റി വിതരണം ചെയ്യുമെന്ന പ്രഖ്യാപനം എത്രയും പെട്ടെന്ന് പ്രാവര്ത്തികമാക്കണമെന്ന്എന്.കെ.പ്രേമചന്ദ്രന് എം.പി. ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച നിവേദനം മന്ത്രി മേഴ്സിക്കുട്ടിയമ്മയ്ക്ക് നല്കി. 2013 വരെയുളള ഗ്രാറ്റുവിറ്റി കുടിശിക തീര്‍ത്ത് നല്‍കുമെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ച് പ്രസ്താവന നല്‍കിയെങ്കിലും നാളിതുവരെയായി തുക വിതരണം ചെയ്തിട്ടില്ല. ഗ്രാറ്റുവിറ്റി വിതരണം ചെയ്യാത്തതു മൂലം തൊഴിലാളികള്‍ ദുരിതത്തിലാണ്. മുഴുവന്‍ തൊഴിലാളികള്‍ക്കും ഗ്രാറ്റുവിറ്റി വിതരണം ചെയ്യുമെന്ന് പറയുമ്പോഴും ഒരു വിഭാഗം തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റി നല്‍കുന്നതിനുളള തീരുമാനം നാളിതുവരെ കൈക്കൊണ്ടിട്ടില്ല. കശുവണ്ടി കോര്പ്പറേഷന് ഏറ്റെടുത്ത് നടത്തിയ സ്വകാര്യ കശുവണ്ടി ഫാക്ടറികളില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ക്ക് ഇക്കാലയളവിലെ ഗ്രാറ്റുവിറ്റി നല്കുവാനുളള ബാധ്യത കശുവണ്ടി കോര്‍പ്പറേഷനാണ്. കൊല്ലം സണ്‍ഫുഡ് കോര്പ്പറേഷന് ഉള്‍പ്പെടെയുളള നിരവധി കമ്പനികളിലെ 100 കണക്കിന് തൊഴിലാളികള്‍ക്കാണ് കോര്പ്പറേഷന് ഗ്രാറ്റുവിറ്റി നല്‍കേണ്ടത്. 1988 മുതല്‍ 1994 വരെയുളള കാലഘട്ടത്തിലെ…
Read Moreയു പി വിദ്യാർഥിക്ക് പ്രകൃതി വിരുദ്ധ പീഡനം: ഇരുപത്തിരണ്ടുകാരൻ പോലീസ് പിടിയിൽ
ശാസ്താംകോട്ട : യുപി ക്ലാസിൽ പഠിക്കുന്ന ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിരയാക്കിയ യുവാവ് പിടിയിൽ . പടിഞ്ഞാറേ കല്ലട വിളന്തറ കുറ്റിയിൽ കിഴക്കതിൽ ശംഭു (22) ആണ് പോലീസ് പിടിയിലായത് . ട്ടികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ മറ്റ് വിദ്യാർത്ഥികൾ അധ്യാപകരോട് പറഞ്ഞതിനെ തുടർന്ന് ചൈൽഡ് ലൈൻ പ്രവർത്തകരോട് അറിയിക്കുകയായിരുന്നു. ചൈൽഡ് ലൈൻ പ്രവർത്തകരെത്തി കുട്ടികളുടെ മൊഴി രേഖപ്പെടുത്തിയ ശേഷം ശാസ്താംകോട്ട പോലീസിൽ പരാതിപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു .
Read Moreയാത്രക്കാരനെ പരിക്കേൽപ്പിച്ചശേഷം മാലകവർന്ന സംഭവം; നിരവധി ക്രിമിനൽ കേസിൽ പ്രതിയായ അജീഷ് പോലീസ് പിടിയിൽ
കൊല്ലം : നിരവധി കേസുകളില്‍ ഉള്‍പ്പെട്ടയാളെ ചവറ പോലീസ് പിടികൂടി. ചവറ കണ്ടാളച്ചേഴ്ത്ത് പടിഞ്ഞാറ്റതില്‍ അജീഷിനെയാണ് (27) ചവറ എസ്. ഐ സുകേഷിന്റെ നേതൃത്വത്തിലുളള സംഘം പടികൂടിയത്. ഇന്നലെ രാത്രി പുതുക്കാട്ട് അജീഷ് ഉണ്ടെന്നരഹസ്യ വിവരം സി. ഐ എ. നിസാമുദീന്‍ കിട്ടയതിന്റെ അടിസ്ഥാനത്തില്‍ പോലീസെത്തി അജീഷിനെ പിടികൂടുകയായിരുന്നു. 2015-ല്‍ തട്ടാശേരിയില്‍ വെച്ച് ബൈക്കില്‍ വരുകയായിരുന്ന ബാലഗോപാല്‍ എന്നയാളെ തടഞ്ഞ് നിര്‍ത്തി തലക്ക് കമ്പി വടി കൊണ്ടടിച്ചതിന് ശേഷം രണ്ടരപ്പവന്റെ മാല അജീഷും കാട്ടുകാരും കൂടി കവര്‍ന്നിരുന്നു. 2019-ല്‍ കുളങ്ങര ഭാഗത്തെ ഒരു വീടിന് സമീപത്ത് വെച്ച് മോഹനന്പിളള എന്നയാളെ വധിക്കാനും ശ്രമിച്ചതിന്റെ പേരില്‍ അജിഷിനെതിരെ കേസുണ്ട്. നിരവധി ക്രിമിനൽ കേസുകളിളും മോഷണ ശ്രമം എന്നീ കേസുകളില്‍ ഉള്‍പ്പെട്ടയാളാണ് അജീഷെന്ന് ചവറ പോലീസ് പറഞ്ഞു.
Read Moreഇനിയൊരപകടം വേണ്ട; ജില്ലകളിൽക്കൂടി കടന്നുപോകുന്ന ടാങ്കര്‍ ലോറികളില്‍ രണ്ട് ഡ്രൈവര്‍മാര്‍ വേണമെന്ന് കളക്ടര്‍
കൊല്ലം :പാചകവാതകം നിറച്ച് ജില്ലാ പരിധിയില്‍കൂടി കടന്നുപോകുന്ന ടാങ്കര്‍ ലോറികളില്‍ അവ ഓടിക്കുവാന്‍ രണ്ട് ഡ്രൈവര്‍മാര്‍ നിര്‍ബന്ധമായും ഉണ്ടാവണമെന്ന് ജില്ലാ കളക്ടര്‍ ബി അബ്ദുല്‍ നാസര്‍ ദുരന്തനിവാരണ നിയമപ്രകാരം ഉത്തരവ് പുറപ്പെടുവിച്ചു. ദീര്‍ഘദൂര യാത്രയില്‍ ടാങ്കര്‍ ലോറികളിലെ ഡ്രൈവര്‍മാര്‍ രാത്രിയിൽ ് ഉറങ്ങി വാഹനങ്ങള്‍ അപകടങ്ങളില്‍പ്പെടുന്നത് ഒഴിവാക്കുന്നതിനാണ് നടപടി. യോഗ്യതയുള്ള ഡ്രൈവര്‍മാരുടെ സേവനം ഉറപ്പു വരുത്താന്‍ ഓയില്‍ കമ്പനികള്‍ ശ്രദ്ധിക്കണം. അപകടകരമായ വസ്തുക്കള്‍ കൊണ്ടുപോകേണ്ടുന്ന വാഹനങ്ങളിലെ നിര്‍ദേശിക്കപ്പെട്ടിരിക്കുന്ന ഗുണനിലവാരം വാഹനങ്ങള്‍ക്ക് ഉറപ്പുവരുത്തണം. കൂടാതെ വാഹനത്തിലെ ഡ്രൈവിംഗ് കാബിനില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വേണം. നിര്‍ദേശങ്ങള്‍ പാലിക്കാത്തവര്‍ക്കെതിരെ ദുരന്തനിവാരണ നിയമം 2005 പ്രകാരം നടപടി സ്വീകരിക്കുവാന്‍ ബന്ധപ്പെട്ടവരെ ജില്ലാ കളക്ടര്‍ ചുമതലപ്പെടുത്തി. ഈയിടെ കരുനാഗപ്പള്ളിയില്‍ പാചകവാതകം കയറ്റിവന്ന ടാങ്കര്‍ ലോറിയുടെ ഡ്രൈവര്‍ ഉറങ്ങി കെ എസ് ആര് ടി സി ബസിലിടിച്ച് അപകടമുണ്ടാക്കിയ പശ്ചാത്തലത്തിലാണ് നടപടി.
Read Moreബോറ മിശ്രിതം ചെറിയ കിഴികളിലാക്കി തൂക്കിയിടൂ, വന്യമൃഗശല്യം ഒഴിവാക്കാം; കാർഷിക വിളകളെ രക്ഷിക്കാൻ മലയോര കർഷകർക്ക് ജൈവമിശ്രിതം നൽകി പഞ്ചായത്ത്
പുനലൂർ: കിഴക്കൻ മലയോര മേഖലയിൽ കാർഷിക വിളകൾ നശിപ്പിക്കുന്ന വന്യമൃഗങ്ങളെ ഓടിക്കാൻ തെന്മല ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ കർഷകർക്ക് ബോറ റപ്പ് ജൈവ മിശ്രിതം വിതരണം ചെയ്തു. കഴിഞ്ഞ വർഷത്തെ വാർഷിക പദ്ധതിയിൽ നീക്കി വച്ചിരുന്ന തുക ഉപയോഗിച്ചാണ് കൃഷികൾ സംരക്ഷിക്കാൻ നടപടി സ്വീകരിച്ചത്. കൃഷിഭൂമിയിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ ബോറ മിശ്രിതം ചെറിയ കിഴികളിലാക്കി തൂക്കിയിടും. ഇതിന്റെ ഗന്ധം മൂലം വന്യമൃഗങ്ങൾ കൃഷി ഭൂമി കളിലേക്ക് അടുക്കാറില്ലെന്നാണ് കൃഷി വകുപ്പ് അധികൃതർ പറയുന്നത്. തെന്മല പഞ്ചായത്തിലെ വനമേഖലയോട് ചേർന്ന് താമസിക്കുന്ന കർഷകരുടെ കൃഷികൾ വന്യമൃഗങ്ങൾ വ്യാപകമായി നശിപ്പിക്കുന്നത് കണക്കിലെടുത്താണ് കൃഷി വകുപ്പ് ബോറപ്പ് ജൈവ മിശ്രിതവുമായി രംഗത്ത് വന്നത്. വൈ.പ്രസിഡന്റ് എൽ ഗോപിനാഥപിള്ളയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ എസ് സുനിൽകുമാർ, ജെയിംസ് മാത്യൂ, എ ജോസഫ്, കൃഷി ഓഫീസർ അംജിത ഹബീബ് തുടങ്ങിയവർ പ്രസംഗിച്ചു.
Read Moreക്ഷേത്ര ഭരണസമിതി മുൻകൈയെടുത്തു! ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും സഹായവും ഒഴുകിയെത്തി; വീണയ്ക്കും ഹരികൃഷ്ണനും മാംഗല്യം
ചാത്തന്നൂർ: കാഞ്ഞിരംവിള ഭഗവതിയുടെ അനുഗ്രഹത്താൽ നിർധന യുവതിയായ വീണയ്ക്ക് മാംഗല്യഭാഗ്യം. കാഞ്ഞിരംവിള ഭഗവതി ക്ഷേത്രത്തിലെ മകര ഭരണി ഉത്സവത്തോടനുബന്ധിച്ചാണ് ക്ഷേത്ര ഭാരവാഹികൾ മാതൃകാപരമായ പ്രവർത്തനം നടത്തിയത്. ഭക്തജനങ്ങളുടെ അകമഴിഞ്ഞ സഹകരണവും സഹായവും ഒഴുകിയെത്തി. നവദമ്പതിമാരെ അനുഗ്രഹിക്കാൻ ജനപ്രതിനിധികൾ ഉൾപ്പെടെ ജനങ്ങളെത്തി. ചാത്തന്നൂർ മാമ്പള്ളിക്കുന്നം വിഷ്ണു വിലാസത്തിൽ എസ്.വീണയും കാരംകോട് ഉളിയനാട് ഹരികൃഷ്ണവിലാസത്തിൽ കെ.ഹരികൃഷ്ണനുമാണ് വിവാഹിതരായത്. വീണയുടെ ബന്ധുക്കൾ ക്ഷേത്ര ഭരണ സമിതിയെ സമീപിക്കുകയായിരുന്നു. താലിമാലയും വിവാഹ വസ്ത്രത്രങ്ങളും വിവാഹ സമ്മാനമായി അര ലക്ഷം രൂപയും ക്ഷേത്ര ഭരണ സമിതി നല്കി.ഗംഭീരമായ വിവാഹസദ്യയും ഒരുക്കി. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആശംസാ സന്ദേശം അയച്ചു.ജി.എസ്.ജയലാൽ എം.എൽ.എ. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ. ദിപു, ജില്ലാ പഞ്ചായത്തംഗം എൻ.രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗം ഡി.ഗിരി കു മാ ർ, ഗ്രാമ പഞ്ചായത്തംഗം എ.സുരേഷ് തുടങ്ങിയവർ ആശംസകൾ നേർന്നു.പ്രമുഖ വ്യക്തികൾ വിവാഹ ചടങ്ങിൽ…
Read More