അ​മ്മ​യി​ൽ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്രം; നി​ര​പ​രാ​ധി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്ന് മാ​ത്ര​മാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് മു​കേ​ഷ് എം​എ​ൽ​എ

കൊ​ല്ലം: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ൽ വി​ധി പ​ക​ര്‍​പ്പ് ല​ഭി​ച്ച​ശേം അ​ഭി​പ്രാ​യം പ​റ​യാം. ദി​ലീ​പി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ​തി​നെ​ക്കു​റി​ച്ച് പ്ര​തി​ക​രി​ക്കാ​ന്‍ താ​ന്‍ ഇ​പ്പോ​ള്‍ ബാ​ധ്യ​സ്ഥ​ന​ല്ലെ​ന്നും എം. ​മു​കേ​ഷ് എം​എ​ൽ​എ കേ​സി​ല്‍ ഗ​വ​ണ്‍​മെ​ന്‍റ് നി​ല​പാ​ട് വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കേ​സി​നെ​ക്കു​റി​ച്ച് പ​റ​യാ​ന്‍ ത​ന്നെ ഏ​ല്‍​പ്പി​ച്ചി​ട്ടി​ല്ല. സി​നി​മാ​സം​ഘ​ട​ന​യി​ല്‍ താ​ന്‍ ഒ​രു മെ​മ്പ​ര്‍ മാ​ത്ര​മാ​ണെ​ന്നും ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ര്‍ പ​റ​യ​ട്ടേ എ​ന്നും മു​കേ​ഷ് പ​റ​ഞ്ഞു. അ​പ്പീ​ലി​ന് പോ​കു​മെ​ന്ന സ​ര്‍​ക്കാ​റി​ന്‍റെ തീ​രു​മാ​ന​ത്തോ​ടൊ​പ്പം നി​ല്‍​ക്കു​മെ​ന്നും നി​ര​പ​രാ​ധി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട​രു​തെ​ന്നാ​ണ് ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കൊ​ല്ല​ത്ത് വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ ശേ​ഷം മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Read More

പേ​പ്പ​ര്‍ അ​ധി​ഷ്ഠി​ത ആ​ധാ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍; ആധാറിന്‍റെ ഫോട്ടോ കോപ്പി എടുന്നതിനു വിലക്ക് ഏർപ്പെടുത്തിയേക്കും

പ​ര​വൂ​ർ: ആ​ധാ​ര്‍ കാ​ര്‍​ഡി​ന്‍റെ ഫോ​ട്ടോ കോ​പ്പി​യോ ഇ​ത​ര പ​ക​ർ​പ്പു​ക​ളോ മ​റ്റൊ​രാ​ള്‍ എ​ടു​ക്കു​ന്ന​ത് വി​ല​ക്കാ​ന്‍ ഒ​രു​ങ്ങി യൂ​ണി​ക് ഐ​ഡ​ന്‍റി​ഫി​ക്കേ​ഷ​ന്‍ അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ(​യു​ഐ​ഡി​എ​ഐ). ആ​ധാ​ര്‍ കാ​ര്‍​ഡി​ലെ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ സം​ര​ക്ഷി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​ന്‍ ഒ​രു​ങ്ങു​ന്ന​ത്. രേ​ഖ​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ഡി​ജി​റ്റ​ലാ​യി ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ എ​ല്ലാ​യി​ട​ത്തും ന​ട​പ്പാ​ക്കാ​നാ​ണ് യു​ഐ​ഡി​എ​ഐ തീ​രു​മാ​നം. ഹോ​ട്ട​ലു​ക​ള്‍, പ​രി​പാ​ടി​ക​ളി​ലെ സം​ഘാ​ട​ക​ര്‍, സ​മാ​ന സ്ഥാ​പ​ന​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ആ​ധാ​ര്‍ കാ​ര്‍​ഡു​ക​ളു​ടെ ഫോ​ട്ടോ കോ​പ്പി​ക​ള്‍ ശേ​ഖ​രി​ക്കു​ന്ന​തും സൂ​ക്ഷി​ക്കു​ന്ന​തും ത​ട​യു​ന്ന​തി​നാ​യി പു​തി​യ നി​യ​മം ഉ​ട​ന്‍ കൊ​ണ്ടു​വ​രും. ഫോ​ട്ടോ​കോ​പ്പി​ക​ള്‍ സൂ​ക്ഷി​ക്കു​ന്ന രീ​തി നി​ല​വി​ലു​ള്ള ആ​ധാ​ര്‍ നി​യ​മ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും യു​ഐ​ഡി​എ​ഐ ഉ​ദ്യോ​ഗ​സ്ഥ​ര്‍ വ്യ​ക്ത​മാ​ക്കി. പ​ക​രം ക്യൂ​ആ​ര്‍ കോ​ഡ് സ്‌​കാ​നിം​ഗ് വ​ഴി​യോ വി​ക​സി​പ്പി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന പു​തി​യ ആ​ധാ​ര്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി​യോ വെ​രി​ഫി​ക്കേ​ഷ​ന്‍ അ​നു​വ​ദി​ക്കു​മെ​ന്ന് യു​ഐ​ഡി​എ​ഐ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. പേ​പ്പ​ര്‍ അ​ധി​ഷ്ഠി​ത ആ​ധാ​ര്‍ വെ​രി​ഫി​ക്കേ​ഷ​ന്‍ നി​രു​ത്സാ​ഹ​പ്പെ​ടു​ത്തു​ക എ​ന്ന​താ​ണ് ല​ക്ഷ്യം. രേ​ഖ​ക​ളു​ടെ വെ​രി​ഫി​ക്കേ​ഷ​ന്‍ ഡി​ജി​റ്റ​ലാ​യി ന​ട​പ്പാ​ക്കു​ന്ന​തി​നാ​യു​ള്ള…

Read More

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ൽ​ഡി​എ​ഫ് മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കുമെന്ന് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി

കൊ​ല്ലം: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫ് ച​രി​ത്ര വി​ജ​യം നേ​ടു​മെ​ന്നും മി​ക​ച്ച മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നും സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ.​ബേ​ബി. ത​ദ്ദേ​ശ തെ​രഞ്ഞെ​ടു​പ്പി​ൽ പൊ​തു​വെ മി​ക​ച്ച മു​ന്നേ​റ്റം ഇ​ട​ത​നു​കൂ​ല​മാ​യി ഉ​ണ്ടാ​കാ​റു​ണ്ട്.അ​ത് ത​ന്നെ ഇ​ത്ത​വ​ണ​യും പ്ര​തീ​ക്ഷി​ക്കു​ക​യാ​ണ്. പൊ​തു രാ​ഷ്ട്രീ​യസ്ഥി​തി ച​ർ​ച്ച​യാ​കും. വ​ർ​ഗീ​യ​ത​ക്കെ​തി​രെ ജ​ന​വി​ധി​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല സ്വ​ർ​ണ​ക്കൊ​ള്ള ച​ർ​ച്ച​യാ​കും. ഇ​ട​തു​മു​ന്ന​ണി​ക്ക് ഇ​ക്കാ​ര്യ​ത്തി​ൽ അ​ഭി​മാ​ന​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Read More

അ​ജ്ഞാ​ത ആ​പ്പു​ക​ൾ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​രു​ത്; മു​ന്ന​റി​യി​പ്പു​മാ​യി കേ​ര​ള പോ​ലീ​സ്

പ​ര​വൂ​ർ: വ​ർ​ധി​ച്ചു വ​രു​ന്ന സൈ​ബ​ർ ത​ട്ടി​പ്പു​ക​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍, മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ക്താ​ക്ക​ള്‍​ക്ക് ക​ർ​ശ​ന ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളു​മാ​യി കേ​ര​ള പോ​ലീ​സ് രം​ഗ​ത്ത്.ദൈ​നം​ദി​ന ജീ​വി​ത​ത്തി​ലെ ഒ​ട്ടു​മി​ക്ക ആ​വ​ശ്യ​ങ്ങ​ള്‍​ക്കും മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നു​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​വ​രാ​ണ് ന​മ്മ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും. എ​ന്നാ​ല്‍, എ​ല്ലാ ആ​പ്പു​ക​ളും ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​കാ​ര്യ​ത​യ്ക്കും സു​ര​ക്ഷ​യ്ക്കും ഒ​രു​പോ​ലെ സു​ര​ക്ഷി​ത​മാ​യി​രി​ക്ക​ണ​മെ​ന്നി​ല്ല. അ​തി​നാ​ല്‍, ഫോ​ണി​ല്‍ ഏ​തെ​ങ്കി​ലും ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് ഇ​ൻ​സ്റ്റാ​ള്‍ ചെ​യ്യു​ന്ന​തി​ന് മു​മ്പ് ശ്ര​ദ്ധി​ക്കേ​ണ്ട കാ​ര്യ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ച്ചാ​ണ് കേ​ര​ള പോ​ലീ​സ് ത​ങ്ങ​ളു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ളി​ല്‍ പോ​സ്റ്റ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. നി​രു​പ​ദ്ര​വ​ക​ര​മെ​ന്ന് തോ​ന്നാ​മെ​ങ്കി​ലും, ചി​ല ആ​പ്ലി​ക്കേ​ഷ​നു​ക​ള്‍ വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ള്‍ ചോ​ർ​ത്താ​നും സാ​മ്പ​ത്തി​ക ത​ട്ടി​പ്പു​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കാ​നും സാ​ധ്യ​ത​യു​ണ്ട്. ദു​രു​ദ്ദേ​ശ​പ​ര​മാ​യി രൂ​പ​ക​ല്‍​പ്പ​ന ചെ​യ്യു​ന്ന ഇ​ത്ത​രം മാ​ല്‍​വെ​യ​ർ ആ​പ്പു​ക​ള്‍ വ്യ​ക്തി​ഗ​ത ഡാ​റ്റ, ബാ​ങ്കിം​ഗ് വി​വ​ര​ങ്ങ​ള്‍, പാ​സ്‌​വേ​ഡു​ക​ള്‍ എ​ന്നി​വ എ​ളു​പ്പ​ത്തി​ല്‍ കൈ​ക്ക​ലാ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് പോ​ലീ​സ് മു​ന്ന​റി​യി​പ്പ് ന​ല്‍​കു​ന്നു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പംനി​ങ്ങ​ളു​ടെ ഫോ​ണി​ല്‍ ഒ​രു ആ​പ്പ് ഇ​ൻ​സ്റ്റാ​ള്‍ ചെ​യ്യും മു​ൻ​പ് ഇ​ക്കാ​ര്യ​ങ്ങ​ള്‍…

Read More

നാ​ഗ​ർ​കോ​വി​ൽ-​ഗോ​വറൂട്ടി​ൽ കേ​ര​ളം വ​ഴിക്രി​സ്മ​സ് സ്പെ​ഷ​ൽട്രെ​യി​ൻ സ​ർ​വീ​സ്

കൊ​ല്ലം: ക്രി​സ്മ​സ് അ​വ​ധി​യു​ടെ തി​ര​ക്ക് പ്ര​മാ​ണി​ച്ച് ദ​ക്ഷി​ണ റെ​യി​ൽ​വേ നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് കേ​ര​ളം വ​ഴി ഗോ​വ​യി​ലേ​ക്ക് പ്ര​ത്യേ​ക ട്രെ​യി​ൻ സ​ർ​വീ​സ് പ്ര​ഖ്യാ​പി​ച്ചു.കേ​ര​ള​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം, കോ​ഴി​ക്കോ​ട് അ​ട​ക്കം 18 സ്റ്റോ​പ്പു​ക​ളു​ള്ള ഈ ​പ്ര​ത്യേ​ക ട്രെ​യി​നി​ന് ഇ​രു ദി​ശ​ക​ളി​ലേ​ക്കും മൂ​ന്ന് സ​ർ​വീ​സു​ക​ൾ വീ​ത​മാ​ണ് ഉ​ള്ള​ത്. നാ​ഗ​ർ​കോ​വി​ൽ-​മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ എ​ക്സ്പ്ര​സ് സ്പെ​ഷ​ൽ ട്രെ​യി​ൻ ന​മ്പ​ർ 06083 ഡി​സം​ബ​ർ 23, 30, ജ​നു​വ​രി ആ​റ് തീ​യ​തി​ക​ളി​ൽ (ചൊ​വ്വ) രാ​വി​ലെ 11.40 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 8.50 ന് ​മ​ഡ്ഗാ​വി​ൽ എ​ത്തും. മ​ട​ക്ക സ​ർ​വീ​സാ​യ മ​ഡ്ഗാ​വ് ജം​ഗ്ഷ​ൻ-​നാ​ഗ​ർ​കോ​വി​ൽ എ​ക്സ്പ്ര​സ് ഡി​സം​ബ​ർ 24, 31, ജ​നു​വ​രി ഏ​ഴ്(​ബു​ധ​ൻ) തീ​യ​തി​ക​ളി​ൽ രാ​വി​ലെ 10.15 ന് ​മ​ഡ്ഗാ​വി​ൽ നി​ന്ന് പു​റ​പ്പെ​ട്ട് അ​ടു​ത്ത ദി​വ​സം രാ​വി​ലെ 11.00 ന് ​നാ​ഗ​ർ​കോ​വി​ലി​ൽ എ​ത്തും. ര​ണ്ട് എ​സി ത്രീ​ട​യ​ർ കോ​ച്ചു​ക​ൾ, 15 സ്ലീ​പ്പ​ർ ക്ലാ​സ് കോ​ച്ചു​ക​ൾ,…

Read More

നാട്ടിലേക്ക് പോരാൻ ഒരുങ്ങിക്കോ; മം​ഗ​ളു​രു-തി​രു​വ​ന​ന്ത​പു​രം പ്ര​തി​വാ​ര സ്പെ​ഷ​ൽ ട്രെ​യി​ൻ ഏ​ഴു മു​ത​ൽ

പ​ര​വൂ​ർ: ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര തി​ര​ക്കു​ക​ൾ ക​ണ​ക്കി​ലെ​ടു​ത്ത് മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ– തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌(​കൊ​ച്ചു​വേ​ളി ) റൂ​ട്ടി​ൽ പ്ര​തി​വാ​ര സ്‌​പെ​ഷ​ൽ ട്രെ​യി​ൻ അ​നു​വ​ദി​ച്ച് റെ​യി​ൽ​വേ. മം​ഗ​ള‍ൂ​രു ജം​ഗ്ഷ​ൻ– തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് പ്ര​തി​വാ​ര സ്‌​പെ​ഷ​ൽ (06041) ഏ​ഴു മു​ത​ൽ ജ​നു​വ​രി 18 വ​രെ​യു​ള്ള ഞാ​യ​റാ​ഴ്‌​ച​ക​ളി​ൽ സ​ർ​വീ​സ്‌ ന​ട​ത്തും. വൈ​കു​ന്നേ​രം ആ​റി​നു‌ മം​ഗ​ളു​രു​വി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ട്രെ​യി​ൻ പി​റ്റേ​ന്ന്‌ രാ​വി​ലെ 6.30ന് ​തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്തി​ൽ എ​ത്തും. തി​രി​ച്ചു​ള്ള തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത്‌– മം​ഗ​ളൂ​രു ജം​ഗ്ഷ​ൻ (06042) പ്ര​തി​വാ​ര സ്‌​പെ​ഷ​ൽ എ​ട്ടു മു​ത​ൽ ജ​നു​വ​രി 19 വ​രെ​യു​ള്ള തി​ങ്ക​ളാ​ഴ്‌​ച​ക​ളി​ൽ സ​ർ​വീ​സ്‌ ന​ട​ത്തും. രാ​വി​ലെ 8.3-0ന് കൊ​ച്ചു​വേ​ളി​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ട്‌ രാ​ത്രി 8.30ന് ​മം​ഗ​ളൂ​രു ജം​ഗ്ഷ​നി​ൽ എ​ത്തും. എ​സി ടു ​ട​യ​ർ – ഒ​ന്ന്, എ​സി ത്രീ ​ട​യ​ർ- മൂ​ന്ന്, സ്ലീ​പ്പ​ർ ക്ലാ​സ്- 15, അം​ഗ​പ​രി​മി​ത​ർ – ര​ണ്ട് എ​ന്നി​ങ്ങ​നെ​യാ​ണ് കോ​ച്ച് പൊ​സി​ഷ​ൻ. കാ​സ​ർ​കോ​ട്‌, കാ​ഞ്ഞ​ങ്ങാ​ട്‌, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ,…

Read More

മൂന്ന് ദിവസത്തേക്ക് നിരത്തിൽ കാണില്ല; കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ഡ്യൂ​ട്ടി​ക്ക്

ചാ​ത്ത​ന്നൂ​ർ: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളിലേക്കു​ള്ള തെര​ഞ്ഞെ​ടു​പ്പിന്‍റെ ഡ്യൂ​ട്ടി​ക്കാ​യി കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കൂ​ട്ട​ത്തോ​ടെ അ​യ​യ്ക്കു​ന്നു. ഞാ​യ​റാ​ഴ്ച മു​ത​ൽ ബ​സു​ക​ൾ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​ർ​ദ്ദേ​ശി​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഡ്രൈ​വ​ർ സ​ഹി​തം എ​ത്തി​ക്കാ​നാ​ണ് യൂ​ണി​റ്റ് അ​ധി​കൃ​ത​ർ​ക്കു​ള്ള അ​റി​യി​പ്പ്. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ൽ നി​ന്നു മാ​ത്രം 82 ബ​സു​ക​ളാ​ണ് തെര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​നാ​യി മാ​റ്റു​ന്ന​ത്. എ​ല്ലാ ജി​ല്ല​ക​ളി​ലും ഇ​തേ നി​ല​വാ​ര​ത്തി​ലാ​ണ് തെര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ത്തി​ന് ബ​സു​ക​ൾ വി​ട്ടു ന​ല്കു​ന്ന​ത്. ഇ​ത്ര​യും ബ​സു​ക​ൾ നി​ര​ത്തി​ൽ നി​ന്നു പി​ൻ​വ​ലി​യു​ന്ന​തോ​ടെ പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന​വ​ർ യാ​ത്രാ​ക്ലേ​ശ​ത്തി​ൽ വ​ല​യും. 456 ബ​സു​ക​ൾ ശ​ബ​രി​മ​ല പ്ര​ത്യേ​ക സ​ർ​വീ​സി​നാ​യി മാ​റ്റി​യി​രി​ക്ക​യാ​ണ്. അ​തി​നുപി​ന്നാ​ലെ​യാ​ണ് തെര​ഞ്ഞെ​ടു​പ്പ് ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി കെ ​എ​സ് ആ​ർ​ടി​സി ബ​സു​ക​ൾ വി​ട്ടു കൊ​ടു​ക്കു​ന്ന​ത്. തെ​ക്ക​ൻ കേ​ര​ള​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് 9 – നാ​ണെ​ങ്കി​ലും ഏ​ഴ് മു​ത​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യും ബ​സ് ഉ​പ​യോ​ഗ​ത്തി​ലാ​യി​രി​ക്കും. മൂ​ന്ന് ദി​വ​സം നി​ര​ത്തു​ക​ളി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ കു​റ​വാ​യി​രി​ക്കും. പ്ര​ദീ​പ് ചാ​ത്ത​ന്നൂ​ർ

Read More

റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​നു​ക​ളി​ൽ ക​ഞ്ചാ​വുക​ട​ത്ത്; പി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്നതായി സൂ​ച​ന​

പ​ര​വൂ​ർ: റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രെ ഉ​പ​യോ​ഗി​ച്ച് ട്രെ​യി​ൻ വ​ഴി വ​ൻ തോ​തി​ൽ ക​ഞ്ചാ​വ് ക​ട​ത്തു​ന്ന​താ​യി വി​വ​രം. ഇ​തി​നുപി​ന്നി​ൽ വ​ൻ റാ​ക്ക​റ്റ് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യാ​ണു സൂ​ച​ന​ക​ൾ. എ​റ​ണാ​കു​ളം സൗ​ത്ത് റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് ക​ഞ്ചാ​വു​മാ​യി വീ​ണ്ടും റെ​യി​ല്‍​വേ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ​തോ​ടെ​യാ​ണ് റെ​യി​ൽ​വേ പോ​ലീ​സ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ക്കു​ന്ന​ത്. ടാ​റ്റാ ന​ഗ​ര്‍ എ​ക്സ്പ്ര​സി​ലെ ക​രാ​ര്‍ ജീ​വ​ന​ക്കാ​ര​നി​ല്‍ നി​ന്ന് 12 കി​ലോ ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്. ബി​ഹാ​ര്‍ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഫ​യാ​സു​ള്ള​യാ​ണ് പി​ടി​യി​ലാ​യ​ത്. റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്ത് സം​ശ​യാ​സ്പ​ദ​ സാ​ഹ​ച​ര്യ​ത്തി​ല്‍ ക​ണ്ട ഫ​യാ​സു​ള്ള​യു​ടെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ എ. ​നി​സാ​മു​ദീ​ന്‍ പ​റ​ഞ്ഞു. ടാ​റ്റാ ന​ഗ​ര്‍ എ​ക്സ്പ്ര​സി​ലെ ബെ​ഡ് റോ​ള്‍ തൊ​ഴി​ലാ​ളി​യാ​ണ് പി​ടി​യി​ലാ​യ പ്ര​തി. നാ​ലു ദി​വ​സം മു​മ്പ് ഇ​തേ ട്രെ​യി​നി​ലെ മ​റ്റൊ​രു ബെ​ഡ് റോ​ള്‍ തൊ​ഴി​ലാ​ളി​യെ​യും മ​റ്റ് ര​ണ്ട് മ​ല​യാ​ളി​ക​ളെ​യും ക​ഞ്ചാ​വു​മാ​യി പി​ടി​കൂ​ടി​യി​രു​ന്നു. ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​രാ​ർ…

Read More

ട്രെ​യി​നു​ക​ളി​ലെ ഐ​ആ​ർ​സി​റ്റി​സി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​നി ക്യൂ​ആ​ർ കോ​ഡു​ള്ള യൂ​ണി​ഫോം

പ​ര​വൂ​ർ: ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലും റ​സ്റ്റ​റ​ന്‍റു​ക​ളി​ലും ഡ്യൂ​ട്ടി​യി​ലു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ക്യൂ​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ത്തി​യു​ള്ള യൂ​ണി​ഫോ​മു​ക​ൾ ന​ൽ​കാ​ൻ ഐ​ആ​ർ​സി​റ്റി​സി തീ​രു​മാ​നം.ദീ​ർ​ഘ​ഭൂ​ര ട്രെ​യി​നു​ക​ളി​ലും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ​ക്ക് അ​മി​ത നി​ര​ക്ക് ഈ​ടാ​ക്കു​ന്ന പ​രാ​തി​ക​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ കാ​റ്റ​റിം​ഗ് ആ​ന്‍​ഡ് ടൂ​റി​സം കോ​ർ​പ്പ​റേ​ഷ​ന്‍റെ (ഐ​ആ​ർ​സി​റ്റി​സി) ഈ ​ന​ട​പ​ടി. ഇ​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കോ​ർ​പ്പ​റേ​ഷ​ൻ ആ​രം​ഭി​ച്ച് ക​ഴി​ഞ്ഞു. പു​തി​യ യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡു​ക​ളി​ൽ ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ മെ​നു, ഔ​ദ്യോ​ഗി​ക നി​ര​ക്കു​ക​ൾ യാ​ത്ര​ക്കാ​ർ​ക്ക് പ​രാ​തി​പ്പെ​ടാ​നു​ള്ള ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​ർ എ​ന്നി​വ ഉ​ണ്ടാ​കും.ക്രി​സ്മ​സ്-​പു​തു​വ​ത്സ​ര അ​വ​ധി​ക്കാ​ലം മു​ത​ൽ ഈ ​സം​വി​ധാ​നം പ്രാ​ബ​ല്യ​ത്തി​ൽ വ​രും. വ​ന്ദേ ഭാ​ര​ത്, രാ​ജ​ധാ​നി എ​ക്സ്പ്ര​സ് തു​ട​ങ്ങി​യ പ്രീ​മി​യം ട്രെ​യി​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് നേ​വി ബ്ലൂ ​ജാ​ക്ക​റ്റു​ക​ളാ​ണ് യൂ​ണി​ഫോം.മ​റ്റ് ട്രെ​യി​നു​ക​ളി​ലെ​യും പ്ലാ​റ്റ്ഫോം സ്റ്റാ​ളു​ക​ളി​ലെ​യും ജീ​വ​ന​ക്കാ​ർ​ക്ക് ഇ​ളം നീ​ല ഷ​ർ​ട്ടു​ക​ളു​മാ​ണ് യൂ​ണി​ഫോ​മു​ക​ളാ​യി ധ​രി​ക്കാ​ൻ ന​ൽ​കു​ക.യൂ​ണി​ഫോ​മു​ക​ളി​ലെ ക്യൂ​ആ​ർ കോ​ഡ് വ​ഴി യാ​ത്ര​ക്കാ​ർ​ക്ക് ഡി​ജി​റ്റ​ൽ പേ​യ്മെ​ന്‍റു​ക​ൾ…

Read More

ഈ ​അ​ഭ്യാ​സം ക​ട​ത്തി​ൽ നി​ന്ന് ക​ര​ക​യ​റാ​ൻ.. ശം​ഖു മു​ഖ​ത്തെ നാ​വി​കാ​ഭ്യാ​സം കാ​ണാ​ൻ അ​ര​ല​ക്ഷത്തളം പേ​ർ; സ​ർ​വീ​സ് ന​ട​ത്താ​ൻ 263 കെ​എ​സ്ആ​ർ​ടി​സി

ചാ​ത്ത​ന്നൂ​ർ: തി​രു​വ​ന​ന്ത​പു​രം ശം​ഖു​മു​ഖ​ത്ത് നാ​വി​ക​സേ​ന മൂന്നിന് ​ന​ട​ത്തു​ന്ന നാ​വി​കാ​ഭ്യാ​സ​ത്തി​ന് കെഎ​സ്ആ​ർ​ടി​സി​യു​ടെ 263 ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും.വി​കാ​ഭ്യാ​സം കാ​ണാ​ൻ അ​മ്പ​തി​നാ​യി​ര​ത്തി​ല​ധി​കം പേ​ർ എ​ത്തി​ച്ചേ​രു​മെ​ന്നാ​ണ് കെഎ​സ് ആ​ർ​ടി​സി​യു​ടെ വി​ല​യി​രു​ത്ത​ൽ. നാ​വി​കാ​ഭ്യാ​സം ന​ട​ക്കു​ന്ന​തി​നാ​ൽ ശം​ഖു​മു​ഖ​വും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളും അ​തീ​വ സു​ര​ക്ഷാ മേ​ഖ​ല​യാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ​ക്ക് ഈ ​പ്ര​ദേ​ശ​ത്തേക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.സം​സ്ഥാ​ന​ത്തി​ൻന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും​നാ​വി​കാ​ഭ്യാ​സം കാ​ണാ​നെ​ത്തു​ന്ന​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​നു​ള്ള പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ നി​ശ്ച​യി​ച്ചി​ട്ടു​ണ്ട്. സ്വ​കാ​ര്യ​വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന ഗ്രൗ​ണ്ടു​ക​ളി​ൽനി​ന്നും ശം​ഖു​മു​ഖ​ത്തേ​ക്കും തി​രി​ച്ചും കെഎ​സ്ആ​ർ​ടി​സി ബ​സു​ക​ൾ സ​ർ​വീ​സ് ന​ട​ത്തും. ഇ​തി​നാ​യു​ള്ള ബ​സു​ക​ൾ തീ​രു​മാ​നി​ക്കു​ക​യും അ​റ്റ​കു​റ്റ പ​ണി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി തീ​ർ​ത്ത് സ​ർ​വീ​സി​ന് ത​യാ​റാ​ക്കാ​നും നി​ർ​ദ്ദേ​ശം ന​ല്കി​യി​ട്ടു​ണ്ട്. രാ​വി​ലെ 11 മു​ത​ൽ പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ളി​ൽ നി​ന്നും ശം​ഖു​മു​ഖ​ത്തേ​യ്ക്കു​ള​ള കെ ​എ​സ് ആ​ർ ടി ​സി സ​ർ​വീ​സു​ക​ൾ ആ​രം​ഭി​ക്കും. പാ​ർ​ക്കിം​ഗ് ഗ്രൗ​ണ്ടു​ക​ൾ: കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ് സ്റ്റേ​ഡി​യം, ക​രി​ക്ക​കം ക്ഷേ​ത്ര മൈ​താ​നം, സം​സ്കൃ​ത കോ​ളേ​ജ്, യൂ​ണി​വേ​ഴ്സി​റ്റി കോ​ളേ​ജ്, സെ​ന്‍റ്…

Read More