കൊല്ലം : അപകടം കുറയ്ക്കുന്നതിൽ ട്രാക്കിന്റെ പങ്ക് വലുതാണെന്ന് മന്ത്രി കെ.രാജു അഭിപ്രായപ്പെട്ടു. ട്രാക്ക് ലൈഫ് മെമ്പർ ഷീല ആന്റണി സമ്മാനിച്ച ആംബുലൻസിന്റെ ഫ്ളാഗ്ഓഫ് നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു മന്ത്രി. അമിതവേഗത, ലൈറ്റ് ഡിം ചെയ്യാതിരിക്കൽ, ലഹരിമരുന്നുപയോഗിച്ചുള്ള ഡ്രൈവിംഗ്, അശ്രദ്ധയോടെയുള്ള വാഹനമോടിക്കലും കാൽനടയാത്രയും അപകടങ്ങൾ വർധിക്കുന്നതിന് കാരണമാണ് . ഇതിനൊരു പരിഹാരം ബോധവൽക്കരണമാണ്. ഇവിടെയാണ് ട്രാക്കിന്റെ പ്രവർത്തനങ്ങളുടെ മഹത്വമെന്നും മന്ത്രി രാജു പറഞ്ഞു. അപകടരക്ഷാ വർഷാചരണത്തിലൂടെ ജില്ലയിൽ അപകടങ്ങൾ വർധിക്കുന്നതിനെ പിടിച്ചുനിർത്തുവാൻ ട്രാക്കിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ട്രഷറർ റിട്ട.ആർ ടി ഓ സത്യൻ പി എ അധ്യക്ഷത വഹിച്ചു. യോഗത്തിൽ മേയർക്കുവേണ്ടി ട്രാക്കിൽ നിന്നു അപകടരക്ഷ പരിശീലനം ലഭിച്ച അയ്യായിരം അംഗങ്ങളുടെ പ്രഖ്യാപനവും ജോർജ് എഫ് സേവ്യർ വലിയവീട് എഴുതി ജോസ്ഫിൻ ജോർജ് വലിയവീട് സംഗീതം നിർവഹിച്ചു ആലപിച്ച സ്നേഹം എന്ന കവിതയുടെ യൂട്യൂബ് പ്രകാശനവും ഡെപ്യൂട്ടി…
Read MoreCategory: Kollam
അന്തരിച്ച കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ വേഷവിധാനങ്ങൾ ഇനി പ്രിയ ശിഷ്യൻ രവികുമാറിന്
കൊല്ലം: അന്തരിച്ച കഥകളി ആചാര്യൻ മടവൂർ വാസുദേവൻ നായരുടെ വേഷവിധാനങ്ങൾ പ്രിയ ശിഷ്യന് ഇനി സ്വന്തം. മടവൂരിന്റെ ശിഷ്യനായ രവികുമാറിനാണ് അദ്ദേഹത്തിന്റെ ഭാര്യ സാവിത്രി അമ്മ വേഷവിധാനങ്ങൾ സമ്മാനിച്ചത്. മടവൂരിന്റെ സ്ഥിരം വേഷമായിരുന്ന അരയന്നത്തിന്റെ ചുണ്ടും മോതിരവുമാണ് രാമൻകുളങ്ങരയിലെ വീട്ടിൽ വച്ച് പ്രിയ ശിഷ്യന് സമ്മാനിച്ചത്. രവികുമാർ ആശാന്റെ പ്രിയപ്പെട്ട കത്തി വേഷങ്ങൾ തന്മയത്വത്തോടെ അരങ്ങിലെത്തിച്ച് തെക്കൻ ചിട്ടയുടെ കാവലാളായി നിലകൊണ്ടതാണ് വേഷവിധാനങ്ങൾ നൽകാൻ പ്രേരിപ്പിച്ചതെന്ന് സാവിത്രി അമ്മ പറഞ്ഞു. ആശാൻ അവസാനം അവതരിപ്പിച്ച് പൂർത്തിയാക്കാതെ പോയ രാവണവിജയത്തിലെ രാവണൻ കഴിഞ്ഞ മാർച്ച് 25ന് മാവേലിക്കരയിൽ അനുസ്മര ചടങ്ങിൽ രവികുമാർ അവതരിപ്പിച്ചിരുന്നു. ഇതും വേഷവിധാനങ്ങൾ രവികുമാറിന് നൽകാൻ പ്രേരണയായതായി സാവിത്രിയമ്മ പറഞ്ഞു.
Read Moreക്ലാസ് മുറികൾക്കൊപ്പം പാഠ്യപദ്ധതിയും ആധുനികവൽക്കരിക്കണം : കെ.സോമപ്രസാദ് എം പി
ചവറ: ക്ലാസ് മുറികൾക്കൊപ്പം പാഠ്യ പദ്ധതിയും ആധുനിക വൽക്കരിക്കണമെന്ന് കെ.സോമപ്രസാദ് എം പി പറഞ്ഞു. കോയിവിള അയ്യൻ കോയിക്കൽ സർക്കാർ സ്കൂളിലെ ആധുനികവൽക്കരിച്ച ക്ലാസ് മുറികളുടെ ഉദ്ഘാടനം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ലോകത്തിലേറ്റവും മികച്ച വിദ്യാഭ്യാസം നൽകുന്ന സംസ്ഥാനമാണ് കേരളം. വിദ്യാലയങ്ങൾ ഹൈടെക്കാകുന്നതോടെ വരുന്ന മാറ്റങ്ങൾ വിദ്യാഭ്യാസ രീതികൾ പരിഷ്കരിക്കുന്നതോടെ കൂടുതൽ ഗുണകരമാകുമെന്നും എം പി പറഞ്ഞു. എൻ.വിജയൻ പിള്ള എംഎൽഎ അധ്യക്ഷത വഹിച്ചു. വേനൽ പറവകൾ ശില്പശാല ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.തങ്കമണി പിള്ളയും ലിറ്റിൽ കൈറ്റ്സ് എന്ന കുട്ടികളുടെ ഐടി കൂട്ടായ്മ ജില്ലാ പഞ്ചായത്തംഗം ബി.സേതുലക്ഷ്മിയും ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോസ് ആന്റണി എസ്പിസി സമ്മർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം എം. ഇസ്മയിൽ കുഞ്ഞ്, ശ്രീകല, പി.ഓമനക്കുട്ടൻ, കെ.മോഹനക്കുട്ടൻ, ടി.എസ് വത്സലകുമാരി, പ്രിൻസിപ്പൽ ജി.കൃഷ്ണകുമാർ പ്രഥമാധ്യാപിക വി.പ്രീതാകുമാരിയമ്മ…
Read Moreകൊട്ടാരക്കര ഡിജിറ്റൽ ആകുമ്പോഴും മാലിന്യം നിറഞ്ഞ് നഗരം; ടൗണിലെ മാലിന്യ നീക്കം നിലച്ചിട്ട് ഒരു വർഷം
കൊട്ടാരക്കര: നഗരസഭ ഇൻഡ്യയിലെ രണ്ടാമത്തെ ഡിജിറ്റൽ നഗരസഭയായി മാറാനുള്ള തയാറെടുപ്പുകൾ പുരോഗമിക്കുന്പോൾ നഗരം മാലിന്യം നിറഞ്ഞ് ദുഷിച്ച് നാറുന്നു. മാലിന്യ നീക്കം നിലയ്ക്കുകയും സംസ്ക്കരണ പ്ലാന്റ് നിർമാണം എങ്ങും എത്താതെയുമായതോടെയാണ് നഗരം മൊത്തത്തിൽ മാലിന്യകൂന്പാരമായി മാറിയത്. ടൗണിലെ മാലിന്യ നീക്കം നിലച്ചിട്ട് ഒരു വർഷത്തിലധികമായി. സേവനവേതന വർധനവില്ലാത്തതിനാൽ തൊഴിലാളികളിൽ നല്ലൊരു വിഭാഗം ജോലി ഉപേക്ഷിക്കുകയും ചെയ്തു. ഉഗ്രംകുന്നിലെ പഴയ മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം നിലച്ചിട്ട് 10 വർഷത്തിലധികമായി. നഗരത്തിലെ മാലിന്യം ഉഗ്രം കുന്നിൽ എത്തിച്ച് കത്തിക്കുകയായിരുന്നു ചെയ്തിരുന്നത്. മാലിന്യ നീക്കം നിലച്ചതോടെ ഇപ്പോൾ ഇത് നടക്കുന്നില്ല. നഗരത്തിലെ പ്രധാന റോഡരുകുകളിലും ഇടറോഡുകളിലുമെല്ലാം മാലിന്യം നിറഞ്ഞ് കിടക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മാലിന്യം രാത്രി കാലങ്ങളിൽ പൊതു നിരത്തുകളിലേക്ക് വലിച്ചെറിയാറുണ്ട്. ഇറച്ചി മാലിന്യം ഉൾപ്പടെ തോടുകളിലും ജലാശയങ്ങളിലും ഇടറോഡുകളിലും വലിച്ചെറിയുന്നു. ടൗണിലെ പല ഭാഗങ്ങളിലും പൊതുനിരത്തുകളിൽ…
Read Moreജലചൂഷണം നടത്തുന്ന മരങ്ങൾ വേണ്ടെന്ന വനം വകുപ്പ് തീരുമാനം വനം മന്ത്രിയുടെ മണ്ഡലത്തിൽ അട്ടിമറിച്ചെന്ന് ആക്ഷേപം
പുനലൂർ: ജലചൂഷണം നടത്തുന്ന മരങ്ങൾ വേണ്ടെന്ന വനം വകുപ്പ് തീരുമാനം അട്ടിമറിച്ച് മന്ത്രിയുടെ മണ്ഡലത്തിൽ വ്യാപകമായി യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നതായി ആക്ഷേപം. പ്രതിഷേധവുമായി മലയോരത്തെ ജനങ്ങൾ രംഗത്ത് എത്തി. വനം മന്ത്രിയുടെ മണ്ഡലമായ പുനലൂരിലെ തെന്മല ഡിവിഷനിൽ ആര്യങ്കാവ് റെയിഞ്ചിലാണ് യൂക്കാലിപ്റ്റസ് മരങ്ങൾ നടുന്നത്. പാലരുവി , തലപ്പാറ , പാണ്ട്യൻപാറ സെക്ഷനുകളിലാണ് നടീൽ തുടങ്ങിയത്. ക്ലീയർ ഫെല്ലിംഗ് നടത്തിയ കൂപ്പുകളാണിവയെല്ലാം. ജലചൂഷണം നടത്തുന്ന യൂക്കാലിപ്റ്റസ് , മാഞ്ചിയം, അക്കേഷ്യാ പ്ലാന്റേഷനിലെ മരങ്ങൾ വെട്ടിമാറ്റുന്ന മുറക്ക് ജനവാസ മേഖലകളിലടക്കം ഘട്ടം ഘട്ടമായി കശുമാവ് കൃഷി വ്യാപിപ്പിക്കുമെന്ന മന്ത്രിയുടെ പ്രഖ്യാപനം ഇതോടെ ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണ്. വനമേഖലയിൽ കശുമാവ് കൃഷി വരുന്നതോടെ പ്രാദേശികമായി കൂടുതൽ പേർക്ക് തൊഴിലും സർക്കാരിന് കൂടുതൽ വരുമാനവും വർധിക്കുമെന്നതാണ് പദ്ധതി ആകർഷകമാക്കിയത്. കശുവണ്ടി വികസന കോർപ്പറേഷൻ പദ്ധതി ഏറ്റെടുത്ത് ജില്ലയിൽ വ്യാപകവുമാക്കിയിരിക്കുകയാണ്. കൂടാതെ മേഖലയിൽ വന്യമൃഗശല്യങ്ങൾ…
Read Moreപതിമൂന്നുകാരിയെ പീഡിപ്പിച്ച കേസിൽ നിരവധി കേസുകളിലെ പ്രതി പിടിയിൽ; വാര്‍ഡ് മെമ്പറായ യുവതിയുടെ അശ്ലീല ചിത്രങ്ങള്‍ പ്രചരിപ്പിച്ച കേസിലെ പ്രതിയാണ് മഞ്ചേഷ്
പത്തനാപുരം: പതിമൂന്നുകാരിയെ വിവാഹ വാഗ്ദാനം നല്കി നിരന്തരം പീഡിപ്പിച്ചു വന്ന യുവാവ് പിടിയിൽ. പിറവന്തൂർ ചെമ്പനരുവി സ്വദേശി സി.വൈ മഞ്ചേഷാ(37)ണ് പോലീസ് പിടിയിലായത്. മുൻ വാർഡ് മെമ്പറായ യുവതിയുടെ അശ്ലീല ചിത്രങ്ങൾ വാട്സാപ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിതിലും അബ്കാരി കേസിലും അടിപിടി കേസിലും ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ് മഞ്ചേഷ്. പെൺകുട്ടിയുടെ ബന്ധുക്കൾ ചൈൽഡ് ലൈനിൽ നൽകിയ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അച്ചൻകോവിൽ വഴി തമിഴ് നാട്ടിലേക്ക് ഓട്ടോയിൽ കടക്കാൻ ഒരുങ്ങുന്നതിനിടെ അച്ഛൻ കോവിൽ ചെക്ക്പോസ്റ്റിൽ നിന്നും പത്തനാപുരം പോലിസ് സംഘം മഞ്ചേഷിനെ പിടികൂടുകയായിരുന്ന. പുനലൂർ ഡിവൈഎസ്പിയ്ക്കാണ് അന്വേഷണച്ചുമതല.
Read Moreമാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖം; ഒരു സുപ്രഭാതത്തിൽ മാണിയെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം
കൊല്ലം: കെ.എം.മാണിക്കെതിരായ നിലപാടിൽ ഒരു മാറ്റവുമില്ലെന്ന് ആവർത്തിച്ച് വ്യക്തമാക്കി സിപിഐ. മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് സിപിഐ നേതാവ് ബിനോയ് വിശ്വം പറഞ്ഞു. കൊല്ലത്ത് പാർട്ടി കോണ്‍ഗ്രസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഒരുപടി കൂടി കടന്ന മാണി വിരോധം സിപിഐ പ്രകടമാക്കിയത്. മാണിയുടെ അഴിമതി രാഷ്ട്രീയം എൽഡിഎഫ് പലവട്ടം തുറന്നുകാട്ടിയിട്ടുണ്ട്. സിപിഐയും സിപിഎമ്മും ഇക്കാര്യം ചെയ്തിട്ടുണ്ട്. ഇതെല്ലാം മറന്ന് ഒരു സുപ്രഭാതത്തിൽ മാണിയെ ഇടതു മുന്നണിയുമായി സഹകരിപ്പിക്കാൻ കഴിയില്ലെന്ന് ബിനോയ് വിശ്വം വ്യക്തമാക്കി. ദേശീയ തലത്തിൽ കോണ്‍ഗ്രസ് ഉൾപ്പടെയുള്ള മതേതര കക്ഷികളുമായി യോജിച്ച് പ്രവർത്തിക്കണമെന്നാണ് പാർട്ടി കോണ്‍ഗ്രസിൽ അവതരിപ്പിച്ച കരട് രാഷ്ട്രീയ പ്രമേയം പറയുന്നത്. ബിജെപിയെ പ്രതിരോധിക്കാൻ ഇത് ആവശ്യമാണെന്നാണ് സിപിഐയുടെ നിലപാട്. പിന്നെ എന്തുകൊണ്ടാണ് കേരള കോണ്‍ഗ്രസ്-എമ്മിനെ സഹകരിപ്പിക്കാത്തത് എന്ന ചോദ്യത്തിനാണ് മാണി വെറുക്കപ്പെട്ട രാഷ്ട്രീയത്തിന്റെ മുഖമാണെന്ന് ബിനോയ് വിശ്വം വ്യക്തമാക്കിയത്. മാണിയുമായി ഒരു…
Read Moreയുവതിയുടെ മരണം: സ്ത്രീധനം ചോദിച്ച് നിരന്തരം പീഡിപ്പിച്ചിരുന്നു; ഭർത്താവ് സുരേഷ് കുമാർ അറസ്റ്റിൽ
കരുനാഗപ്പള്ളി: യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവ് അറസ്റ്റിലാവുകയും മൂന്ന് പേർക്കെതിരെക്കേസ് എടുക്കുകയും ചെയ്തു. കാരാളിമുക്ക് കോതപുരം കാർത്തികയിൽ രാമകൃഷ്ണ പിള്ളയുടെ മകൾ അർച്ചന ( 28)യുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് പടനായർകുളങ്ങര വടക്ക് ശിവ ശ്രീയിൽ സുരേഷ് കുമാറി( 41 ) നെയാണ് കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. സുരേഷ് കുമാറിന്റെ മാതാപിതാക്കളായ രാമചന്ദ്രൻ ( 74 ) , ഓമനകുട്ടി ( 68 ) , സഹോദരി സേതുലക്ഷ്മി ( 43 ) എന്നിവർക്കെതിരെ പോലീസ് കേസ് എടുത്തു. ഭർതൃഗ്യഹത്തിൽ വെച്ച് ദുരൂഹത സാഹചര്യത്തിൽ തൂങ്ങി മരിക്കുകയായിരുന്നു. കഴിഞ്ഞ 19 നായിരുന്നു സംഭവം. മരണപ്പെട്ടസംഭവത്തിൽ കരുനാഗപ്പള്ളി പടനായർകുളങ്ങര വടക്ക് ശിവശ്രീ വീട്ടിൽ സുരേഷ് കുമാറുമായി അർച്ചനയുടെയും സുരേഷിന്റെയും വിവാഹം നടന്നത് 2011 ആഗസ്റ്റ് 18നാണ് . സംഭവ ദിവസം രാത്രി 7.30 ന് സുരേഷ് കുമാർ…
Read Moreസിപിഐ പ്രതിനിധി സമ്മേളനത്തിനു തുടക്കമായി; 902 പ്രതിനിധികൾ പാർട്ടി കോൺഗ്രസിൽ പങ്കെടുക്കും
കൊല്ലം: സിപിഐ പാർട്ടി കോൺഗ്രസിന്റെ ഭാഗമായുള്ള പ്രതിനിധി സമ്മേളനം ആശ്രാമം യൂനുസ് കൺവൻഷൻ സെന്ററിൽ ആരംഭിച്ചു.ദേശീയ ജനറൽ സെക്രട്ടറി എസ്.സുധാകർ റെഡി ഉദ്ഘാടനം നിർവഹിച്ചു. 902 പ്രതിനിധികളാണ് പാർട്ടി കോൺഗ്രസിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന സമ്മേളനത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ എംഎൽ കേന്ദ്രകമ്മിറ്റി അംഗം എസ്.കുമാരസ്വാമി, എസ് യുസി കേന്ദ്രകമ്മിറ്റിംഗം ശങ്കർ സാഹ, ഫോർവേർഡ് ബ്ലോക്ക് കേന്ദ്ര കമ്മിറ്റിയംഗം പി.വി.കതിരവൻ എന്നിവർ പ്രസംഗിച്ചു. ഉച്ചകഴിഞ്ഞ് നടന്ന പ്രതിനിധി സമ്മേളനത്തിൽ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി കരട് രാഷ്ട്രീയപ്രമേയ റിപ്പോർട്ട് അവതരിപ്പിച്ചു. ഡോ. കെ.നാരായണൻ രാഷ്ട്രീയ അവലോകന റിപ്പോർട്ടും ഡി.രാജ സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ച ഇന്ന് ആരംഭിക്കും. ഗുരുദാസ് ദാസ് ഗുപ്ത ചെയര്‍മാനും കാനം രാജേന്ദ്രന്, ഏസോമി ഗോഗോയി, വലി ഉള്ള കാദ്രി, ഗുല്സര് ലിങ് ഗോറിയ, ലഖന്‍ ലാല്‍ മാഥോ, പത്മാവതി,…
Read Moreകൊല്ലം ദേശീയ പാതയിൽ കെഎസ്ആർടിസിക്ക് നേരെ കല്ലേറ്; ഡ്രൈവർക്കും യാത്രക്കാർക്കും പരിക്ക്
ഉമയനല്ലൂർ: കൊല്ലം ദേശീയ പാതയിൽ ഉമയനല്ലൂരിൽ കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസിന് നേരെ കല്ലേറ്. ഡ്രൈവർക്കും യാത്രക്കാർക്കും പരിക്കേറ്റു. കായംകുളം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവർ സുധീർ കുമാറിനാണ് പരിക്കേറ്റത്.ബൈക്കിലെത്തിയ രണ്ട് യുവാക്കളാണ് കല്ലേറിഞ്ഞത്. ഇവരെ പിടികൂടാനായിട്ടില്ല.
Read More