ചാ​ത്ത​ന്നൂ​രി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച്  ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു; അപകടത്തിൽപ്പെട്ട ബ​സി​ന് പി​റ​കി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് 18പേ​ർ​ക്ക് പ​രി​ക്ക്

ചാ​ത്ത​ന്നൂ​ർ : കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു. വ​രി​ഞ്ഞം ഊ​ഴാ​യി​ക്കോ​ട് ലൈ​ലാ​ഭ​വ​ന​ത്തി​ൽ സു​രേ​ന്ദ്ര​ൻ -ല​ളി​ത ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ സു​രേ​ഷ്കു​മാ​ർ (37) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ രാ​ത്രി​യി​ൽ ചാ​ത്ത​ന്നൂ​ർ കു​രി​ശ​ടി മു​ക്കി​ലാ​യി​രു​ന്നു അ​പ​ക​ടം. പ​രി​ക്കേ​റ്റ സു​രേ​ഷ്കു​മാ​റി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. സ​ഹോ​ദ​രി ലൈ​ല. അതേസമയം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട കെ​എ​സ്ആ​ർ​ടി​സി ബ​സി​ന് പി​റ​കി​ൽ ടൂ​റി​സ്റ്റ് ബ​സി​ടി​ച്ച് 18പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ പാ​രി​പ്പ​ള്ളി ഇ​എ​സ്ഐ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല. ചാ​ത്ത​ന്നൂ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ബാ​ലി​ക​യെ തട്ടിക്കൊണ്ടുപോയി പീ​ഡി​പ്പി​ക്കാൻ ശ്രമിച്ച കേ​സ്: പ്ര​തി​ക്ക് ക​ഠി​ന​ത​ട​വും പിഴയും

കൊ​ല്ലം: ബാ​ലി​ക​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​ക്ക് ത​ട​വും പി​ഴ​യും. മ​ണ്ണൂ​ർ ത​ട​ത്ത​രി​ക​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ക​രി​പ്പ​റ്റി​ച്ചി​റ വി​ജ​യ​നെ​യാ​ണ് (38) മൂ​ന്നു​വ​ർ​ഷം ക​ഠി​ന ത​ട​വി​നും 25,000 രൂ​പ പി​ഴ ഒ​ടു​ക്കു​ന്ന​തി​നും കൊ​ല്ലം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് (പോ​ക്സോ സ്പെ​ഷ​ൽ) കോ​ട​തി ജ​ഡ്ജി ഇ.​ബൈ​ജു വി​ധി​ച്ച​ത്. 2014 ഏ​പ്രി​ൽ 26നാ​യി​രു​ന്നു സം​ഭ​വം. പ​തി​മൂ​ന്നു​കാ​രി​യെ കാ​റി​ൽ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് ശാ​സ്താം​കോ​ട്ട പോ​ലീ​സാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പ്രോ​സി​ക്യൂ​ഷ​ൻ ഭാ​ഗ​ത്തു​നി​ന്ന് എ​ട്ട് രേ​ഖ​ക​ളും ഏ​ഴ് സാ​ക്ഷി​ക​ളെ​യും കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. പ്രോ​സി​ക്യൂ​ഷ​ന് വേ​ണ്ടി കെ.​പി.​ജ​ബ്ബാ​ർ, ജി.​സു​ഹോ​ത്ര​ൻ, അ​ന്പി​ളി ജ​ബ്ബാ​ർ എ​ന്നി​വ​ർ ഹാ​ജ​രാ​യി.

Read More

സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്ക് ഇ​നി​യും കൂ​ടു​ത​ല്‍ കു​ട്ടി​ക​ളെ​ത്തും: മ​ന്ത്രി

കൊല്ലം: പൊ​തു​വി​ദ്യാ​ഭ്യാ​സ ശാ​ക്തീ​ക​ര​ണ​ത്തി​നാ​യി സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​ടെ ഫ​ല​മാ​യി കൂ​ടു​ത​ല്‍ കു​ട്ടി​ക​ള്‍ ഇ​ക്കൊ​ല്ലം പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലേ​ക്കെ​ത്തു​മെ​ന്ന് മ​ന്ത്രി ജെ. ​മേ​ഴ്‌​സി​ക്കു​ട്ടി​യ​മ്മ പ​റ​ഞ്ഞു. ഏ​ഴാം ക്ലാ​സു​വ​രെ​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് സൗ​ജ​ന്യ കൈ​ത്ത​റി യൂ​ണി​ഫോം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം കൊ​ല്ലം ടൗ​ണ്‍ യു​പി​എ​സി​ൽ നിർവ ഹിച്ച് പ്രസംഗിക്കുകയായിരുന്നു മ​ന്ത്രി. കൈ​ത്ത​റി യൂ​ണി​ഫോ​മു​ക​ള്‍ ന​ല്‍​കു​ക വ​ഴി പ​ര​മ്പ​രാ​ഗ​ത തൊ​ഴി​ല്‍ മേ​ഖ​ല​യു​ടെ സം​ര​ക്ഷ​ണം കൂ​ടി സ​ര്‍​ക്കാ​ര്‍ നി​ര്‍​വ​ഹി​ക്കു​ക​യാ​ണ്. ഓ​രോ സ്‌​കൂ​ളും ആ​വ​ശ്യ​പ്പെ​ടു​ന്ന നി​റ​ത്തി​ലാ​ണ് കൈ​ത്ത​റി സം​ഘ​ങ്ങ​ള്‍ ഉ​ദ്പാ​ദി​പ്പി​ക്കു​ന്ന തു​ണി വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ സാ​ങ്കേ​തി​ക സ​ഹാ​യ​ത്തോ​ടെ ന​ല്‍​കു​ന്ന​ത്. ജി​ല്ല​യി​ല്‍ ആ​വ​ശ്യ​മു​ള്ള​തി​ല​ധി​കം തു​ണി ഉ​ദ്പാ​ദി​പ്പി​ച്ച​ത് കൈ​ത്ത​റി സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​ന മി​ക​വി​ന് തെ​ളി​വാ​ണ്. കൂ​ടു​ത​ലാ​യി ഉ​ദ്പാ​ദി​പ്പി​ച്ച തു​ണി മ​റ്റു ജി​ല്ല​ക​ളി​ലെ യൂ​ണി​ഫോം ആ​വ​ശ്യ​ത്തി​നാ​യി ന​ല്‍​കും. അ​വ​ധി​ക്കാ​ല​ത്തു​ത​ന്നെ യൂ​ണി​ഫോ​മും പാ​ഠ​പു​സ്ത​ക​വും ന​ല്‍​കാ​നാ​യ​ത് വ​ലി​യ നേ​ട്ട​മാ​ണ്. വി​ദ്യാ​ല​യ​ങ്ങ​ളു​ടെ ആ​ധു​നീ​ക​ര​ണ​ത്തി​നാ​യി 5000 കോ​ടി രൂ​പ സ​ര്‍​ക്കാ​ര്‍ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം വ​രും​ത​ല​മു​റ​യെ കാ​ര്‍​ഷി​ക സം​സ്‌​കാ​ര​ത്തി​ലേ​ക്ക്…

Read More

കു​ടി​വെള്ള​ത്തി​ല്‍ അ​മി​ത​മാ​യി ക്ലോ​റി​ന്‍ ; പ​രി​ശോ​ധി​ക്കു​മെ​ന്ന് വാ​ട്ട​ര്‍ അ​തോ​റി​റ്റി

പ​ത്ത​നാ​പു​രം:​പൂ​ക്കു​ന്നി​മ​ല കു​ടി​വെ​ള​ള പ​ദ്ധ​തി​യു​ടെ ടാ​ങ്കി​ല്‍ നി​ന്നും വി​ത​ര​ണം ചെ​യ്ത വെ​ള​ള​ത്തി​ല്‍ ക്ലോ​റി​ന്‍റെ അം​ശം കൂ​ടി​യ​താ​യി പ​രാ​തി.​പ​ട്ടാ​ഴി പ​ന്ത്ര​ണ്ടു​മു​റി ഒ​ത​യ​ന്തൂ​ര്‍ ജം​ഗ്ഷ​ന് സ​മീ​പം പൈ​പ്പ് പൊ​ട്ടി​യ ഭാ​ഗ​ത്ത് നി​ന്നും പു​റ​ത്തേ​ക്കൊ​ഴു​കി​യ വെ​ള​ളം പ​ത​ഞ്ഞു​പൊ​ങ്ങി​യ​താ​ണ് സം​ശ​യ​ത്തി​ന് കാ​ര​ണം. പൈ​പ്പി​ന്‍റെ അ​റ്റ​കു​റ്റ​പ​ണി​ക്കാ​യി കു​ഴി​യെ​ടു​ത്തി​ട്ടി​രു​ന്ന ഇ​വി​ടെ കു​ഴി നി​റ​ഞ്ഞ് പൊ​ങ്ങി​യ വെ​ള​ളം റോ​ഡ് വ​ശ​ത്ത് കൂ​ടി ഒ​ഴു​കാ​ന്‍ തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. വെ​ള​ള നി​റ​ത്തി​ല്‍ പ​ത​ഞ്ഞു പൊ​ങ്ങു​ന്ന രീ​തി​യി​ലാ​യി​രു​ന്നു ജ​ലം. വീ​ടു​ക​ളി​ലേ​ക്ക് വി​ത​ര​ണം ചെ​യ്ത ജ​ല​വും ഇ​ത്ത​ര​ത്തി​ല്‍ ആ​യി​രു​ന്നു വെ​ന്നും പ​രാ​തി​യു​ണ്ട്. ക്ലോ​റി​ന്‍റെ അം​ശം കൂ​ടു​മ്പോ​ഴാ​ണ് ഇ​ത്ത​ര​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന​തെ​ന്ന് ജ​ല​അ​തോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നീ​യ​ര്‍ പ​റ​ഞ്ഞു. സം​ഭ​വി​ച്ച​ത് എ​ന്താ​ണെ​ന്ന് പ​രി​ശോ​ധി​ക്കു​മെ​ന്നും അ​ധി​ക്യ​ത​ര്‍ പ​റ​ഞ്ഞു.

Read More

കോടിയേരിയെ തള്ളി കാനം; ആർഎസ്എസിന്‍റെ വോട്ട് സ്വീകരിക്കും, മാണിയെ വേണ്ടേ വേണ്ട…

കൊല്ലം: ചെങ്ങന്നൂരില്‍ ആർഎസ്എസിന്‍റെ ഒഴികെ ആരുടെ വോട്ടും സ്വീകരിക്കുമെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍റെ നിലപാട് തള്ളി സിപിഐ. ആർഎസ്എസ് വോട്ട് ചെയ്താലും സ്വീകരിക്കുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. എന്നാൽ, കേരള കോണ്‍ഗ്രസ് എമ്മിന്‍റെ കാര്യത്തില്‍ മുന്‍ നിലപാടില്‍ മാറ്റമില്ലെന്ന് ആവർ‌ത്തിച്ച കാനം, ആര്‍ക്കാണ് വോട്ട് ചെയ്യുകയെന്ന് ഇതുവരെ പറയാത്ത പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്നും പരിഹസിച്ചു. ചെങ്ങന്നൂര്‍ ഫലം സര്‍ക്കാരിന്‍റെ തൊപ്പിയിലെ പൊന്‍തൂവലാകുമെന്നും കാനം പറഞ്ഞു. വ്യാഴാഴ്ചയാണ്, ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ർ​എ​സ്എ​സി​ന്‍റെ ഒ​ഴി​കെ ആ​രു​ടെ വോ​ട്ടും സ്വീ​ക​രി​ക്കു​മെ​ന്ന് കോ​ടി​യേ​രി പറഞ്ഞത്. ബി​ഡി​ജെഎ​സി​നും കേ​ര​ള കോ​ണ്‍​ഗ്ര​സ്-എ​മ്മി​നും ഇ​ട​തു​മു​ന്ന​ണി​ക്ക് വോ​ട്ട് ചെ​യ്യാ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു. ഈ നിലപാടുകളെയെല്ലാം കാനം പാടെ തള്ളുകയായിരുന്നു.

Read More

വി​സ ത​ട്ടി​പ്പ്; പ്ര​ധാ​ന പ്ര​തി അ​റ​സ്റ്റി​ൽ; നി​ര​വ​ധി പേ​രി​ൽ നി​ന്നും അ​റു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പയാണ് തട്ടിയെടുത്തത്

ച​വ​റ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി നി​ര​വ​ധി പേ​രി​ൽ നി​ന്നും അ​റു​പ​ത് ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പ്ര​ധാ​ന ക​ണ്ണി അ​റ​സ്റ്റി​ൽ ആ​യി . ചി​റ​യി​ൻ​കീ​ഴ് ആ​ഴൂ​ർ വി​ല്ലേ​ജി​ൽ പെ​രു​മാ​തു​റ, മാ​ട​ൻ​വി​ള, കാ​ട്ടു​വി​ളാ​കം വീ​ട്ടി​ൽ സു​ൽ​ഫി​ക്ക​ർ അ​ഷ്റ​ഫ് (42) ആ​ണ് ച​വ​റ പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ച​വ​റ എ​സ് ഐ ​മാ​രാ​യ സു​ഖേ​ഷ് എ​സ്, ജോ​സ​ഫ് രാ​ജു, സിപിഒ ഹ​രി​ജി​ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് സു​ൽ​ഫി​ക്ക​റി​നെ അ​റ​സ്റ്റ് ചെ​യ്ത​ത്. ജി​ല്ല​യി​ലെ ച​വ​റ , ശ​ക്തി​കു​ള​ങ്ങ​ര , കി​ഴ​ക്കെ ക​ല്ല​ട, ക​ട​വൂ​ർ, കി​ളി​കൊ​ല്ലൂ​ർ തു​ട​ങ്ങി വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നാ​യി 60 ഓ​ളം പേ​രു​ടെ കൈ​യി​ൽ നി​ന്നു​മാ​ണ് സം​ഘം പ​ണം വാ​ങ്ങി വി​സ ന​ൽ​കാ​തി​രു​ന്ന​ത്. ബ്രൂ​ണോ എ​ന്ന രാ​ജ്യ​ത്ത് തൊ​ഴി​ൽ ന​ൽ​കാ​മെ​ന്ന ഉ​റ​പ്പി​ലാ​ണ് സം​ഘം പ​ണം കൈ​ക്ക​ൽ ആ​ക്കി​യ​ത്. തെ​ക്കും​ഭാ​ഗം പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് ച​വ​റ പോ​ലീ​സ്…

Read More

സ്ത്രീ​ക​ള്‍​ക്ക് 1515 ലേ​ക്ക് വി​ളി​ക്കാം; പി​ങ്ക് ക​ണ്‍​ട്രോ​ള്‍ റൂം ​സ​ജീ​വം; സ്ത്രീ​ക​ളു​ടെ കോ​ളു​ക​ളി​ല്‍ അ​തി​വേ​ഗ ന​ട​പ​ടി​യാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്ന് ക​മ്മീ​ഷ​ണ​ര്‍

  കൊ​ല്ലം: സ്ത്രീ​ക​ള്‍​ക്കെ​തി​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ള്‍ ത​ട​യു​ന്ന​തി​ന് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​യ പി​ങ്ക് പോ​ലീ​സ് പ​ട്രോ​ള്‍ സം​വി​ധാ​നം സ​ജീ​വ​മാ​ക്കി കൊ​ല്ലം സി​റ്റി പോ​ലീ​സ്. അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സ​ഹാ​യ​ത്തി​നും വി​വ​ര​ങ്ങ​ള്‍ അ​റി​യി​ക്കു​ന്ന​തി​നും സ​ജ്ജ​മാ​ക്കി​യ 1515 ന​മ്പ​രി​ന്‍റെ സേ​വ​നം ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​യു​ടെ പി​ന്‍​ബ​ല​ത്തി​ലൂ​ടെ കൊ​ല്ല​ത്ത് കൂ​ടു​ത​ല്‍ കാ​ര്യ​ക്ഷ​മ​മാ​ക്കു​ക​യാ​ണ്. പി​ങ്ക് ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ​ത്തു​ന്ന ഫോ​ണ്‍ വി​ളി​ക​ള്‍ കേ​സ് റെ​ക്കോ​ര്‍​ഡ് മാ​നേ​ജ്‌​മെ​ന്‍റ് എ​ന്ന സോ​ഫ്റ്റ്‌​വെ​യ​റി​ലൂ​ടെ​യാ​കും ഇ​നി ക്രോ​ഡീ​ക​രി​ക്കു​ക. വി​ളി​ക്കു​ന്ന വ്യ​ക്തി​യു​ടെ സ്ഥ​ലം ജി​ഐ​എ​സ് മാ​പ്പിം​ഗി​ലൂ​ടെ ത​ത്സ​മ​യം ല​ഭി​ക്കും. പ​രാ​തി​ക്കാ​ര്‍ അ​റി​യി​ക്കു​ന്ന വി​വ​ര​ങ്ങ​ള്‍ സോ​ഫ്റ്റ്‌​വെ​യ​റി​ന്‍റെ കാ​ള്‍ ടേ​ക്ക​ര്‍ വി​ഭാ​ഗ​ത്തി​ല്‍ രേ​ഖ​പ്പെ​ടു​ത്തും. പൂ​ര്‍​ണ​മാ​യി റെ​ക്കോ​ര്‍​ഡ് ചെ​യ്യു​ന്ന സം​ഭാ​ഷ​ണം തു​ട​ര്‍ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി സേ​ര്‍​ച്ച് കീ​വേ​ര്‍​ഡു​ക​ള്‍ മു​ഖേ​ന ഉ​പ​യോ​ഗി​ക്കാ​നും ക​ഴി​യും. ക​ണ്‍​ട്രോ​ള്‍ റൂ​മി​ലെ ക​മ്പ്യൂ​ട്ട​ര്‍ നി​യ​ന്ത്രി​ത ഡി​സ്പാ​ച്ച​റി​ല്‍ നി​ന്ന് ആ​വ​ശ്യ​മാ​യ സ​ന്ദേ​ശ​ങ്ങ​ള്‍ സം​ഭ​വ സ്ഥ​ല​ത്തി​ന് ഏ​റ്റ​വു​മ​ടു​ത്തു​ള്ള പി​ങ്ക് പ​ട്രോ​ള്‍ വാ​ഹ​ന​ങ്ങ​ളി​ലെ മൊ​ബൈ​ല്‍ ഡാ​റ്റ ടെ​ര്‍​മി​ന​ലു​ക​ള്‍​ക്ക് ല​ഭി​ക്കും. പ​രാ​തി​ക്കാ​ര്‍​ക്ക്…

Read More

നൂറുമേനിയിൽ തിളങ്ങി ക​ല​യ​പു​രം ആ​ശ്ര​യ; കുട്ടികളുടെ അ​ഭി​രു​ചി​ക്കും ആ​ഗ്ര​ഹ​ത്തി​നും അ​നു​സ​രി​ച്ചുള്ള ഉപരിപഠനത്തിന് പാതയൊരുക്കുമെന്ന് ആശ്രയ

കൊ​ട്ടാ​ര​ക്ക​ര : ആ​ശ്ര​യ​യു​ടെ കീ​ഴി​ലു​ള്ള ശി​ശു​ഭ​വ​നു​ക​ളി​ൽ നി​ന്നും പ​ത്താം ക്ലാ​സി​ൽ പ​രീ​ക്ഷ എ​ഴു​തി​യ മു​ഴു​വ​ൻ പേ​രും വി​ജ​യി​ച്ചു. ക​ല​യ​പു​രം ആ​ശ്ര​യ ശി​ശു​ഭ​വ​ൻ, കോ​ന്നി തെ​ങ്ങും​കാ​വ് ആ​ശ്ര​യ ഭ​വ​ൻ എ​ന്നീ സ്ഥാ​പ​ന​ങ്ങ​ളി​ലെ കു​ട്ടി​ക​ളാ​ണ് ജീ​വി​ത സ്വ​പ്ന​ങ്ങ​ളു​ടെ ആ​ദ്യ ക​ട​മ്പ ക​ട​ന്ന​ത്. ജി​ബി വ​ർ​ഗീ​സ് , സൂ​ര്യ , ചി​ന്നു , ജെ​ൻ​സി , സ​ഞ്ജ​ന.​എ​സ്, സം​ഗീ​ത .എ​സ്, ശ്രീ​ല​ക്ഷ്മി .ബി, ​നാ​ഫി​യ.​കെ.​എ​ൽ, ബി​ന്ദു. കെ , ​അ​നു​പ​മ ബി​നു എ​ന്നി​വ​രാ​ണ് പ​ത്താം ക്ലാ​സി​ൽ വി​ജ​യി​ച്ച​ത് . മാ​താ​പി​താ​ക്ക​ൾ ന​ഷ്ട​പ്പെ​ട്ട ജി​ബി, സൂ​ര്യ, ചി​ന്നു എ​ന്നി​വ​ർ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ആ​ശ്ര​യ​യു​ടെ ത​ണ​ലി​ൽ എ​ത്ത​പ്പെ​ട്ട​വ​രാ​ണ് . രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള ശാ​രീ​രി​ക അ​വ​ശ​ത​ക​ളും സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ളും നി​മി​ത്തം മ​തി​യാ​യ സം​ര​ക്ഷ​ണ​വും വി​ദ്യാ​ഭ്യാ​സ​വും ന​ൽ​കാ​ൻ ക​ഴി​യാ​തെ വ​ന്ന​തോ​ടെ​യാ​ണ് ജെ​ൻ​സി , സ​ഞ്ജ​ന.​എ​സ്, സം​ഗീ​ത .എ​സ്, ശ്രീ​ല​ക്ഷ്മി .ബി, ​നാ​ഫി​യ.​കെ.​എ​ൽ, ബി​ന്ദു. കെ, ​അ​നു​പ​മ ബി​നു…

Read More

യു​വാ​വി​നെ ചവിട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേസ്;  പ്ര​തി​ക​ൾ​ക്ക് ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ടവും പിഴയും

കൊ​ല്ലം: യു​വാ​വി​നെ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ ഒ​ന്നും മൂ​ന്നും പ്ര​തി​ക​ൾ​ക്കു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വും 50,000 രൂ​പാ​വീ​തം പി​ഴ​യും. ര​ണ്ടാം പ്ര​തി​ക്കു ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വും 50,000 രൂ​പ പി​ഴ​യും കൊ​ല്ലം സെ​ക്ക​ൻ​ഡ് അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജ് ആ​ഷ് കെ. ​ബാ​ൽ ശി​ക്ഷ വി​ധി​ച്ചു. അ​ല​യ​മ​ണ്‍ മൂ​ങ്ങോ​ട് പു​ല്ലാ​ഞ്ഞി​യോ​ട് ല​ക്ഷം​വീ​ട് ന​ന്പ​ർ-​എ​ട്ടി​ൽ താ​മ​സി​ച്ചി​രു​ന്ന ഉ​ണ്ണി​യെ ച​വി​ട്ടി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലാ​ണ് വി​ധി. ഒ​ന്നാം​പ്ര​തി അ​ല​യ​മ​ണ്‍ ക​രു​കോ​ണ്‍ ക​ല്ലു​കു​ന്നും​പു​റ​ത്തു വീ​ട്ടി​ൽ കീ​രി ന​സീ​ർ എ​ന്നു​വി​ളി​ക്കു​ന്ന ന​സീ​ർ, മൂ​ന്നാം പ്ര​തി​യാ​യ മൂ​ങ്ങോ​ട് ക​രു​കോ​ണ്‍ പു​ല്ലാ​ഞ്ഞി​യോ​ട് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ ചോ​ള ബൈ​ജു എ​ന്നു​വി​ളി​ക്കു​ന്ന ബൈ​ജു എ​ന്നി​വ​രെ​യാ​ണു ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പാ​വീ​തം പി​ഴ​യും ശി​ക്ഷി​ച്ച​ത്. ര​ണ്ടാം​പ്ര​തി അ​ല​യ​മ​ണ്‍ ക​രു​കോ​ണ്‍ പു​ല്ലാ​ഞ്ഞി​യോ​ട് തോ​ട്ടും​ക​ര പു​ത്ത​ൻ​വീ​ട്ടി​ൽ അ​ദ്വാ​നി​യെ​ന്നു വി​ളി​ക്കു​ന്ന അ​ൻ​സ​റി​നെ​യാ​ണ് ഏ​ഴു​വ​ർ​ഷം ക​ഠി​ന​ത​ട​വി​നും 50,000 രൂ​പ പി​ഴ​യും ശി​ക്ഷി​ച്ച​ത്. കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത് 2014 ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​നാ​യി​രു​ന്നു. അ​ഞ്ച​ൽ…

Read More

വീ​ട്ട്പ​റ​മ്പി​ലെ ക​ട​ന്ന​ൽ കൂ​ട് ഭീ​ഷ​ണി​യാ​കു​ന്നു; ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് പരിക്ക്

ച​വ​റ: പ​റ​മ്പി​ലെ പു​ളി​മ​ര​ത്തി​ലെ കൂ​ട് കൂ​ട്ടി​യ ക​ട​ന്ന​ലു​ക​ൾ വീ​ട്ടു​കാ​ർ​ക്കും പ​രി​സ​ര​വാ​സി​ക​ൾ​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​ത്തി​ൽ സ​മീ​പ​വാ​സി​ക​ളാ​യ മൂ​ന്ന് സ്ത്രീ​ക​ൾ​ക്ക് കു​ത്തേ​റ്റു. പ​ന്മ​ന ആ​ക്ക​ൽ പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ മൈ​തീ​ൻ​കു​ഞ്ഞി​ന്‍റെ വീ​ടി​നോ​ട് ചേ​ർ​ന്നാ​ണ് ക​ട​ന്ന​ൽ കൂ​ട് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. ഏ​ക​ദേ​ശം നാ​ലു മാ​സ​മാ​യി ഭ​യ​ത്തോ​ടെ താ​മ​സി​ക്കു​ന്ന സ​മീ​പ​വാ​സി​ക​ളാ​യ സ്ത്രീ​ക​ൾ​ക്ക് ഇ​തി​ന​കം ത​ന്നെ ക​ട​ന്ന​ലി​ന്‍റെ ആ​ക്ര​മ​ണ​മു​ണ്ടാ​യി. പ​ന്മ​ന ആ​ക്ക​ൽ കി​ഴ​ക്കേ​ക​ണ്ണ​ൻ​കോ​ട്ട് കു​മാ​രി, ഹ​ൻ​ഷാ മ​ൻ​സി​ലി​ൽ ലൈ​ലാ​ബീ​വി, ന​ടു​വി​ല മു​റി​യി​ൽ സു​ധാ ദേ​വി എ​ന്നി​വ​ർ​ക്കാ​ണ് കു​ത്തേ​റ്റ​ത്. ദി​വ​സ​ങ്ങ​ൾ ക​ഴി​യു​ന്തോ​റും കൂ​ട് വ​ലു​താ​യി മാ​റു​ക​യാ​ണ്. ഇ​തോ​ടെ സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മു​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഭീ​തി​യോ​ടെ​യാ​ണ് ക​ഴി​യു​ന്ന​ത്. ബ​ന്ധ​പ്പെ​ട്ട​വ​രോ​ട് പ​രാ​തി പ​റ​ഞ്ഞി​ട്ടും യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കാ​ത്ത സ്ഥി​തി​യാ​ണു​ള്ള​ത്. രാ​ത്രി സ​മ​യ​ങ്ങ​ളി​ലാ​ണ് ക​ട​ന്ന​ലി​ന്‍റെ​ശ​ല്യം വ​ർ​ധി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ലി​യ ക​ട​ന്ന​ൽ കൂ​ട്ടി​ൽ നി​ന്നും വീ​ടു​ക​ളി​ലെ ലൈ​റ്റു​ക​ൾ​ക്ക് സ​മീ​പ​ത്താ​യി കൂ​ട്ട​മാ​യി പ​റ​ന്നെ​ത്തു​ന്ന ക​ട​ന്ന​ലു​ക​ൾ കി​ണ​റു​ക​ളി​ലും ആ​ഹാ​ര സാ​ധ​ന​ങ്ങ​ളി​ലു​മാ​യി വ​ന്ന് വീ​ഴു​ക​യാ​ണ്. പു​ളി​മ​ര​ത്തി​ന് മു​ക​ളി​ലാ​യി കൂ​ട് കൂ​ട്ടി​യ…

Read More