സ്വ​കാ​ര്യ ആ​ശു​പ​ത്രി​യു​ടെ എ​തി​ര്‍​പ്പി​നി​ട​യി​ലും “ക​നി’ പ്രേ​ക്ഷ​ക​രി​ലേ​ക്ക്

കോ​ഴി​ക്കോ​ട്: കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചോ​ര​ക്കു​ഞ്ഞു​ങ്ങ​ളെ മാ​റി​പ്പോ​യ​തും ഡി​എ​ന്‍​എ ടെ​സ്റ്റി​ലൂ​ടെ തി​രി​ച്ചു​കി​ട്ടി​യ​തും തു​ട​ര്‍​ന്നു​ണ്ടാ​വു​ന്ന അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും ആ​വി​ഷ്‌​ക​രി​ക്കു​ന്ന ചി​ത്രം ‘ക​നി’ പ്രേ​ക്ഷ​ക​രി​ലേ​ക്ക്. ഇ​ന്ന് വൈ​കു​ന്നേ​രം കാ​ലി​ക്ക​ട്ട് പ്ര​സ് ക്ല​ബ്ബി​ല്‍ ചി​ത്ര​ത്തി​ന്‍റെ യൂ ​ട്യൂ​ബ് റി​ലീ​സ് ന​ട​ക്കും. ന​ടി​യും​ ആ​ക്ടി​വി​സ്റ്റു​മാ​യ പാ​ര്‍​വ​തി, എ​ഴു​ത്തു​കാ​രി ഇ​ന്ദു മേ​നോ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും.​എ​ഴു​ത്തു​കാ​രി ഡോ. ​ശ്രീ​ക​ല മു​ല്ല​ശ്ശേ​രി ക​ഥ​യെ​ഴു​തി നി​ര്‍​മി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നാ​യ ഷൈ​ബി​ന്‍ ഷ​ഹാ​ന​യാ​ണ്.കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ ചി​ത്ര​ത്തി​നെ​തി​രെ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഭീ​ഷ​ണി​യും ഉ​ണ്ടാ​യി​രു​ന്നു. ത​ങ്ങ​ളു​ടെ ആ​ശു​പ​ത്രി​ക്ക് പ​റ്റി​യ പി​ഴ​വ് കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​വാ​തി​രി​ക്കാ​നു​ള്ള ശ്ര​മ​മാ​യി​രു​ന്നു ഇ​തെ​ന്ന് ചി​ത്ര​ത്തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ച്ച​വർ ​പ​റ​യു​ന്നു. അ​ര​ണി​ക്കൂ​ര്‍ ദൈ​ര്‍​ഘ്യ​മു​ള്ള ചി​ത്ര​ത്തി​ല്‍ നി​ര്‍​മ്മ​ല്‍ പാ​ലാ​ഴി പ​തി​വ് ത​മാ​ശ വേ​ഷ​ങ്ങ​ള്‍ വി​ട്ട് ഗൗ​ര​വ​ക്കാ​ര​നാ​വു​ന്നു. കേ​ര​ള​ത്തെ പൊ​ട്ടി​ച്ചി​രി​പ്പി​ച്ച ”ഇ​ങ്ങ​ളി​തെന്താ​ണ് ബാ​വ്വേ​ട്ടാ ‘ ഡ​യ​ലോ​ഗി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ നി​ര്‍​മ്മ​ലി​ന്‍റെ തി​ക​ച്ചും വേ​റി​ട്ട വേ​ഷ​മാ​ണി​തെ​ന്ന് അ​ണി​യ​റ​ക്കാ​ര്‍…

Read More

പു​ന​ലൂ​ർ ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണം ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല; കളക്ഷൻ ബിന്നുകൾ നോക്കുകുത്തികളാകുന്നു; പ്ര​തി​ഷേ​ധം വ്യാ​പ​കം

  പു​ന​ലൂ​ർ:​ന​ഗ​ര​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ ന​ട​പ​ടി​ക​ൾ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. പ്ര​തി​ഷേ​ധം വ്യാ​പ​കം. മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നാ​യി സ്ഥാ​പി​ച്ച ക​ള​ക്ഷ​ൻ ബി​ന്നു​ക​ൾ നോ​ക്കു​കു​ത്തി​ക​ളാ​യി മാ​റു​ക​യാ​ണ്. ചി​ല​യി​ട​ങ്ങ​ളി​ൽ മാ​ലി​ന്യ​ങ്ങ​ൾ നി​റ​ഞ്ഞു​ക​വി​ഞ്ഞ് ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്നു. മാ​ലി​ന്യ​ങ്ങ​ൾ കൃ​ത്യ​മാ​യി എ​ടു​ത്തു​മാ​റ്റാ​നും ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​കു​ന്നി​ല്ല. പു​ന​ലൂ​ർ ന​ഗ​ര​ത്തി​ലെ മു​ഴു​വ​ൻ ഭാ​ഗ​ങ്ങ​ളി​ലും ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചി​രു​ന്നു. എ​ന്നാ​ൽ മാ​ലി​ന്യ​നി​ർ​മാ​ർ​ജ​നം ഫ​ല​പ്ര​ദ​മാ​യി ന​ട​ക്കു​ന്നി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ന​ഗ​ര​സ​ഭ​യി​ലെ 35 വാ​ർ​ഡു​ക​ളി​ലും ക​ള​ക്ഷ​ൻ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ല​ക്ഷ​ക​ണ​ക്കി​ന് രൂ​പ ചെ​ല​വാ​ക്കി സ്ഥാ​പി​ച്ച പ​ദ്ധ​തി മൂ​ലം യാ​തൊ​രു പ്ര​യോ​ജ​ന​വു​മി​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണു​ള്ള​ത്. ന​ഗ​ര​ത്തി​ലെ പ​ല​ഭാ​ഗ​ങ്ങ​ളി​ലും മാ​ലി​ന്യ​ങ്ങ​ൾ കെ​ട്ടി കി​ട​ന്ന് ദു​ർ​ഗ​ന്ധം വ​മി​ക്കു​ക​യാ​ണ്. ഇ​ത് വ​ലി​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ൾ​ക്കും ഇ​ട​യാ​ക്കു​ന്നു​ണ്ട്. ക​ള​ക്ഷ​ൻ ബി​ന്നു​ക​ൾ സ്ഥാ​പി​ച്ച​തി​ലും വ​ലി​യ അ​ഴി​മ​തി ന​ട​ന്ന​താ​യി പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. ചെ​മ്മ​ന്തൂ​രി​ൽ ഓ​പ്പ​ൺ‌ എ​യ​ർ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ച ഏ​ജ​ൻ​സി​യാ​ണ് ബി​ന്നു​ക​ൾ സ്ഥാ​പി​ച്ച​തെ​ന്ന് ന​ഗ​ര​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് നെ​ൽ​സ​ൺ സെ​ബാ​സ്റ്റ്യ​ൻ ആ​രോ​പി​ച്ചു. സം​ഭ​വ​ത്തി​ലെ അ​ഴി​മ​തി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.…

Read More

ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി​യ ബൈ​ക്ക് യാ​ത്രി​ക​നെ മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ

ച​വ​റ : ലി​ഫ്റ്റ് ചോ​ദി​ച്ച് ബൈ​ക്കി​ൽ ക​യ​റി​യ ശേ​ഷം ബൈ​ക്ക് യാ​ത്രി​ക​നെ മ​ർ​ദി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടുപേ​ർ അ​റ​സ്റ്റി​ൽ. തേ​വ​ല​ക്ക​ര പാ​ല​യ്ക്ക​ൽ നൂ​റാംകു​ഴി വീ​ട്ടി​ൽ ഷാ​ന​വാ​സ് (35), പ​ന്മ​ന മ​ന​യി​ൽ തൈ​യി​ൽ തെ​ക്ക​തി​ൽ നാ​ദ​ർ​ഷാ (36) എ​ന്നി​വ​രെ​യാ​ണ് ച​വ​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച്ച രാ​ത്രി​ പ​റ​മ്പി​മു​ക്കി​ന് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ക്കുന്ന പ​ന്മ​ന സെ​വ​ന്‍റീ​ൻ കോ​ള​നി​യി​ൽ ച​വ​റ കെ​എം​എം​എ​ൽ എം​എ​സ് യൂ​ണി​റ്റി​ലെ ജീ​വ​ന​ക്കാ​ര​ൻ റെ​ജി​യാണ് മർ‌ദനത്തിനിരയായത്.മ​ർദി​ച്ച ശേ​ഷം അ​ടി​വ​സ്ത്ര​ത്തി​ന്‍റെ പോ​ക്കേ​റ്റി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന പ​തി​മൂ​വാ​യി​രം രൂ​പ ക​വർന്നെടുക്കുകയായിരുന്നു. പ​രി​ക്കേ​റ്റ റെ​ജി ച​വ​റ​യി​ലെ സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ലി​ഫ്റ്റ് ചോ​ദി​ച്ചു ക​യ​റി​യ ഇ​രു​വ​രും സ​മീ​പ​ത്ത് ഇ​റ​ക്കി​യാ​ൽ മ​തി​യെ​ന്ന് പ​റ​ഞ്ഞാ​ണ് ബൈ​ക്കി​ൽ ചാ​ടി​ക്ക​യ​റി​യ​ത്. പു​ത്ത​ൻ​ച​ന്ത​യി​ൽ എ​ത്തി​യ​പ്പോ​ൾ ത​ങ്ങ​ളെ മു​ഖം മൂ​ടി ജം​ഗ്ഷ​ൻ വ​രെ കൊ​ണ്ടു​ചെ​ന്നാ​ക്കാ​ൻ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്നും തു​ട​ർ​ന്ന് മു​ഖംമൂ​ടി ജം​ഗ്ഷ​നി​ൽ എ​ത്തി​യ​പ്പോ​ൾ അ​ൽ​പ്പം കൂ​ടി മു​ന്നോ​ട്ട് പോ​കാ​ൻ…

Read More

മോ​ഷ​ണ​ത്തി​ന് പി​ന്നാ​ലെ പ്ര​കൃ​തി​ക്ഷോ​ഭം; ക​ർ​ഷ​ക​ന് തി​രി​ച്ച​ടി​യാ​യി;ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മുണ്ടായെന്ന് കർഷകനായ ഹ​ബീ​ബ്

പ​ത്ത​നാ​പു​രം: വേ​ന​ൽ​മ​ഴ ക്കൊ​പ്പം എ​ത്തി​യ ശ​ക്ത​മാ​യ കാ​റ്റി​ൽ മ​ഞ്ച​ള​ളൂ​ർ മു​ക​ളി​ൽ കി​ഴ​ക്കേ​തി​ൽ ഹ​ബീ​ബി​ന്‍റെ 122 ക​പ്പ വാ​ഴ​ക​ളാ​ണ് ന​ശി​ച്ച​ത്.​ കൂ​ടു​ത​ലും അ​ര​വി​ള​വാ​യ കു​ല​ക​ളാ​ണ് പാ​ക​മാ​യ ഒ​രു കു​ല​ക്ക് ആ​യി​രം രൂ​പ​യി​ല​ധി​കം വി​ല ല​ഭി​ക്കു​മാ​യി​രു​ന്നു. ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ ന​ഷ്ട​മാ​ണ് ഹ​ബീ​ബി​നു​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ മാ​സം 32 ക​പ്പ വാ​ഴ കു​ല​ക​ൾ മോ​ഷ​ണം പോ​യ​തി​ന് പി​ന്നാ​ലെ പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ൽ വാ​ഴ​ക​ൾ ന​ശി​ച്ച​ത് ഇ​രു​ട്ട​ടി​യാ​യി.​ ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന ഹ​ബീ​ബി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ഏ​ക വ​രു​മാ​ന മാ​ർഗം കൃ​ഷി​യാ​ണ്. മ​ഞ്ച​ള്ളൂ​ർ, ആ​ദം കോ​ട് ചാ​ങ്ങ​ത​റ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ പാ​ട്ട ഭൂ​മി​യി​ൽ കൃ​ഷി ന​ട​ത്തു​ന്നു.​പോ​ലീ​സ് സ്റ്റേ​ഷ​ന് സ​മീ​പം ചാ​ങ്ങ​ത​റ​യി​ൽ അ​ഞ്ച് ഏ​ക്ക​ർ പാ​ട്ട ഭൂ​മി​യി​ലെ ക​പ്പ വാ​ഴ​ക​ളാ​ണ് കാ​റ്റി​ൽ നി​ലം​പ​രി​ശാ​യ​ത്. ഒ​റ്റ​യ്ക്കാ​ണ് വാ​ഴ​ക്കൊ​പ്പം മ​ര​ചി​നി ചേ​ന ചേ​മ്പ് കാ​ച്ചി​ൽ എ​ന്നി കൃ​ഷി​ക​ൾ ന​ട​ത്തു​ന്ന​ത് ഭാ​ര്യ സ​ജീ​ന ബീ​വി മ​ക്ക​ൾ ബി​ലാ​ൽ ഫൈ​സി​യ എ​ന്നി​വ​ർ കൃ​ഷി​യി​ൽ…

Read More

പു​ന​ലൂ​രി​ൽ ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്ന് വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി

പു​ന​ലൂ​ർ: പു​ന​ലൂ​രി​ന് ജ​പ്പാ​ൻ കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ൽ നി​ന്ന് വെ​ള്ളം ല​ഭ്യ​മാ​ക്കാ​ൻ പ്രാ​ഥ​മി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ തു​ട​ങ്ങി. 90 ദി​വ​സ​ത്തി​ന​കം മു​നി​സി​പ്പ​ൽ മേ​ഖ​ല​യ്ക്ക് മീ​നാ​ട് പ​ദ്ധ​തി​യി​ൽ നി​ന്ന് നി​ത്യേ​ന അ​ഞ്ച് എം​എ​ൽ​ഡി ജ​ലം ല​ഭി​ക്കും. മീ​നാ​ട് പ​ദ്ധ​തി​യു​ടെ പ​ന​ങ്കു​റ്റി​മ​ല​യി​ലെ ജ​ല ശു​ദ്ധീ​ക​ര​ണ പ്ലാ​ന്‍റി​ൽ നി​ന്ന് പു​ന​ലൂ​രി​ലെ ജ​ല​വി​ത​ര​ണ പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ജ​ല​സം​ഭ​ര​ണി​യി​ലേ​ക്ക് ശു​ദ്ധ​ജ​ലം നി​റ​യ്ക്കും. ഇ​വി​ടെ നി​ന്ന് എ​ല്ലാ വാ​ർ​ഡു​ക​ളി​ലേ​ക്കും സ​മൃ​ദ്ധ​മാ​യി വി​ത​ര​ണം ചെ​യ്യും. ഉ​യ​ര​മേ​റി​യ സ്ഥ​ല​ങ്ങ​ളി​ലും ഇ​നി വെ​ള്ളം യ​ഥേ​ഷ്ടം ല​ഭി​ക്കും. ഇ​തോ​ടെ ഇ​പ്പോ​ൾ നേ​രി​ടു​ന്ന ജ​ല​ക്ഷാ​മ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​കും. ജ​പ്പാ​ൻ പ​ദ്ധ​തി​യി​ൽ നി​ന്ന് പു​ന​ലൂ​രി​നും ശു​ദ്ധ​ജ​ലം ല​ഭി​ക്കു​ക​യെ​ന്ന​ത് ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. ഇ​ത് യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ന​ഗ​ര​സ​ഭ ഇ​തി​ന​കം വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ നാ​ല് കോ​ടി അ​ട​ച്ചു ക​ഴി​ഞ്ഞു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഒ​രു കോ​ടി​യാ​ണ് ഈ ​സ്വ​പ്ന പ​ദ്ധ​തി​ക്ക് വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ ന​ൽ​കി​യ​ത്. തൊ​ളി​ക്കോ​ട് പു​ന​ലൂ​ർ വാ​ട്ട​ർ സ​പ്ലൈ സ്കീ​മി​ന്‍റെ ലൈ​നി​ലേ​ക്ക് ജ​പ്പാ​ൻ…

Read More

ഭർത്തൃവീട്ടിൽ മ​ക​ളു​ടെ മ​ര​ണം;  ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആവശ്യപ്പെട്ട് മാ​താ​വ് മുഖ്യമന്ത്രിക്ക് നിവേദനം നൽകി മാതാവ്

കൊ​ല്ലം: മ​ക​ളു​ടെ ദു​രൂ​ഹ മ​ര​ണം ക്രൈം​ബ്രാ​ഞ്ചോ സി​ബി​ഐ​യോ അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മാ​താ​വ് മു​ഖ്യ​മ​ന്ത്രി, ഡി​ജി​പി, ആ​ഭ്യ​ന്ത​ര വ​കു​പ്പ് സെ​ക്ര​ട്ട​റി, സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ എ​ന്നി​വ​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി. കൊ​ല്ലം മു​ണ്ട​യ്ക്ക​ൽ വ​യ​ലി​ൽ പു​ത്ത​ൻ​വീ​ട്ടി​ൽ അ​നി​ത​യു​ടെ മ​ക​ൾ മീ​നു മു​ര​ളി​യെ(27) 2017 ജൂ​ലൈ 19ന് ​വീ​ട്ടി​ലെ കു​ളി​മു​റി​യി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഈ​സ്റ്റ് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തെ​ങ്കി​ലും കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ലെ​ന്ന് അ​നി​ത​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്നു. പോ​സ്റ്റ്ഗ്രാ​ഡു​വേ​റ്റ് ബി​രു​ദ​ധാ​രി​യാ​യ മീ​നു കൊ​ല്ല​ത്തെ സ്വ​കാ​ര്യ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ മൈ​ക്രോ​ബ​യോ​ള​ജി​സ്റ്റാ​യി ജോ​ലി​നോ​ക്കു​ക​യാ​യി​രു​ന്നു. 2016 ജൂ​ൺ എ​ട്ടി​ന് തി​രു​മു​ല്ല​വാ​രം പ​ന​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ൽ നി​ഖി​ലു​മാ​യു​ള്ള വി​വാ​ഹം ന​ട​ന്നു. വി​വാ​ഹ​ശേ​ഷം മീ​നു ര​ണ്ട​ര​മാ​സ​ത്തോ​ളം ജോ​ലി​യി​ൽ തു​ട​ർ​ന്നു. പി​ന്നീ​ട് ഭ​ർ​തൃ​വീ​ട്ടു​കാ​ർ നി​ർ​ബ​ന്ധി​പ്പി​ച്ച് ജോ​ലി രാ​ജി​വ​യ്പി​ച്ചു​വ​ത്രെ. കൂ​ടു​ത​ൽ സ്ത്രീ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ഭ​ർ​ത്താ​വും അ​യാ​ളു​ടെ ബ​ന്ധു​ക്ക​ളും ചേ​ർ​ന്ന് മ​ക​ളെ മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും പീ​ഡി​പ്പി​ച്ചി​രു​ന്ന​താ​യും അ​നി​ത പ​റ​യു​ന്നു.…

Read More

കൊല്ലത്ത് നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു; തലയ്ക്ക് ഗുരുതരമായി പരിക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊ​ല്ലം: ഇരവിപുരം കാക്കത്തോപ്പിൽ കാറിൽ എത്തിയ നാലംഗ സംഘം യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇ​ര​വി​പു​രം സ്വ​ദേ​ശി​യാ​യ ലി​ബി​നെ(24)​യാ​ണ് വെട്ടിയത്.‌‌ കഴിഞ്ഞ രാത്രിയാണ് സംഭവം. ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ ക​ണ്ട​ശേ​ഷം കൂ​ട്ടു​കാ​രൊ​ടൊ​പ്പം വ​രു​ന്ന​തി​നി​ടെയാണ് യുവാവിന് നേരെ ആക്രമണമുണ്ടായത്. ത​ല​യ്ക്ക് വെ​ട്ടേ​റ്റ ഇ​യാ​ളെ കൊ​ല്ലം ജി​ല്ലാ ​ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ര​വി​പു​രം പോ​ലീ​സ് കേ​സെ​ടു​ത്തു. ആക്രമണത്തിന്‍റെ കാരണം അറിവായിട്ടില്ല.

Read More

ഭൂമി ഇടപാടിന്‍റെ പേരിൽ തന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​ൽ​പ്പേ​ര് ക​ള​ങ്ക​പ്പെ​ടു​ത്താ​ൻ ശ്ര​മെന്ന്  ശ​ബ​രീ​നാ​ഥ​ൻ എം​എ​ൽ​എ

 തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല ഭൂ​മി ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് ത​ന്‍റെ പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും ത​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ സ​ൽ​പ്പേ​ര് താ​റു​മാ​റാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഇ​തി​നു പി​ന്നി​ലെ​ന്നും കെ.​എ​സ് ശ​ബ​രീ​നാ​ഥ​ൻ എം.​എ​ൽ.​എ. ത​ന്‍റെ ഫേ​സ് ബു​ക്ക് പേ​ജി​ലാ​ണ് ശ​ബ​രീ​നാ​ഥ​ൻ ഇ​ങ്ങ​നെ അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ ന​വ​മാ​ധ്യ​മ​ങ്ങ​ളി​ലും പ​ത്ര​ത്തി​ലും വ​ർ​ക്ക​ല​യി​ലെ ഒ​രു ഭൂ​മി​ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പെ​ട്ടു എ​ന്‍റെ​യും ഭാ​ര്യ ദി​വ്യ​യു​ടെ​യും പേ​ര് വ​ലി​ച്ചി​ഴ​യ്ക്കു​ന്ന​ത് ക​ണ്ടു. ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ചു ഞാ​ൻ ആ​ദ്യം അ​റി​യു​ന്ന​ത് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്കു​മു​മ്പ് വ​ർ​ക്ക​ല എം​എ​ൽ​എ വി.​ജോ​യ് ത​ന്നെ സ്വ​കാ​ര്യ സം​ഭാ​ഷ​ണ​ത്തി​ൽ എ​ന്നോ​ട് പ​റ​യു​മ്പോ​ഴാ​ണ്.​ ഈ വി​ഷ​യം അ​റി​യി​ല്ല, ന​മ്മ​ൾ ഇ​തൊ​ന്നും വീ​ട്ടി​ൽ ച​ർ​ച്ച​ചെ​യ്യാ​റി​ല്ല എ​ന്ന് ഞാ​ൻ മ​റു​പ​ടി പ​റ​ഞ്ഞ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് അ​ത് ബോ​ധ്യ​പ്പെ​ട്ട​തു​മാ​ണ്. അ​തി​നു​ശേ​ഷം ജോ​യ് ത​ന്നെ, ഞാ​ൻ ഈ ​കേ​സി​ൽ തെ​റ്റാ​യി ഇ​ട​പെ​ട്ടു എ​ന്നു പ​രാ​തി​കൊ​ടു​ത്ത​തി​ൽ ദു​രൂ​ഹ​ത​യു​ണ്ട്. സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​മാ​യി ആ​ത്മാ​ർ​ഥ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രു ഉ​ദ്യോ​ഗ​സ്ഥ കോ​ട​തി​വി​ധി​യെ​യും തെ​ളി​വു​ക​ളെ​യും ആ​സ്പ​ദ​മാ​ക്കി…

Read More

അ​ന്ത​രീ​ക്ഷ​ത്തി​ൽ ഊ​ഷ്‌​മാ​വ് കൂ​ടുന്നു; ചൂ​ടി​ൽ പാ​ൽ കേടാകാ​തി​രി​ക്കാ​ൻ മി​ൽ​മ​യു​ടെ മു​ന്ന​റി​യി​പ്പ്

കൊ​ല്ലം: അ​ന്ത​രീ​ക്ഷ​ത്തി​ൽ ഊ​ഷ്‌​മാ​വ് കൂ​ടി​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പാ​ൽ വ​ള​രെ പെ​ട്ടെ​ന്ന് പി​രി​ഞ്ഞു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഏ​ജ​ന്‍റു​മാ​രും ഉ​പ​ഭോ​ക്താ​ക്ക​ളും മു​ൻ​ക​രു​ത​ലെ​ടു​ക്ക​ണ​മെ​ന്ന് മി​ൽ​മ കൊ​ല്ലം ഡെ​യ​റി അ​റി​യി​ച്ചു. ഏ​ജ​ന്‍റു​മാ​ർ വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ നി​ന്നും പാ​ൽ ല​ഭി​ച്ചാ​ലു​ട​ൻ അ​വ റ​ഫ്രി​ജ​റേ​റ്റ​ർ, ഫ്രീ​സ​ർ, പ​ഫ് ബോ​ക്‌​സ് എ​ന്നി​വ​യി​ലേ​ക്ക് മാ​റ്റി സൂ​ക്ഷി​ക്ക​ണം. പാ​ൽ തു​റ​സാ​യ സ്ഥ​ല​ത്ത് സൂ​ക്ഷി​ക്ക​രു​ത്. ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ൽ വാ​ങ്ങി​യാ​ൽ ഉ​ട​ൻ അ​വ ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ൽ ത​ണു​പ്പ് ന​ഷ്ട​പ്പെ​ടാ​തെ റ​ഫ്രി​ജ​റേ​റ്റ​ർ, ഫ്രീ​സ​ർ എ​ന്നി​വ​യി​ൽ സൂ​ക്ഷി​ക്ക​ണം. ശീ​തീ​ക​ര​ണ സം​വി​ധാ​ന​മി​ല്ലാ​ത്ത ഉ​പ​ഭോ​ക്താ​ക്ക​ൾ പാ​ൽ വാ​ങ്ങി​യാ​ൽ ഉ​ട​ൻ​ത​ന്നെ തി​ള​പ്പി​ച്ച് സൂ​ക്ഷി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: 04742794556

Read More

മ​നു​ഷ്യ​ർ മ​ത​ത്തെ ത​ങ്ങ​ളു​ടെ സ്വാ​ർ​ഥ താ​ല്പ​ര്യ​ങ്ങ​ൾ​ക്കുവേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യാണെന്ന്. ന​ട​ൻ ദേ​വ​ൻ

ശാ​സ്താം​കോ​ട്ട:​ ജീ​വി​ത​ത്ത യാ​ഥാ​ർ​ഥ്യ​ബോ​ധ​ത്തോ​ടെ നോ​ക്കി കാ​ണ​ണ​മെ​ന്ന് ന​ട​ൻ ദേ​വ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ദ​ക്ഷി​ണ ഭാ​ര​ത​ത്തി​ലെ ഏ​ക ദു​ര്യോ​ധ​ന ക്ഷേ​ത്ര​മാ​യ പോ​രു​വ​ഴി പെ​രു​വി​രു​ത്തി മ​ല​ന​ട​യി​ൽ മ​ല​ക്കു​ട മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്ന മ​ല​ക്കു​ട മ​ഹാ​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്രസംഗിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. മ​ത​ങ്ങ​ൾ മ​നു​ഷ്യ​നെ വേ​ർ​തി​രി​ക്കു​ന്ന മ​തി​ൽ​ക്കെ​ട്ട​ല്ല.​പ​ക്ഷേ മ​നു​ഷ്യ​ർ മ​ത​ത്തെ ത​ങ്ങ​ളു​ടെ സ്വാ​ർ​ഥ താ​ല്പ​ര്യ​ങ്ങ​ൾ​ക്കുവേ​ണ്ടി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്. മ​നു​ഷ്യ​ൻ മ​നു​ഷ്യ​നെ പ​ച്ച​യ്ക്ക് പി​ച്ചി​ച്ചീ​ന്തു​ന്ന കാ​ല​ഘ​ട്ട​ത്തി​ലൂ​ടെ​യാ​ണ് നാം ​ക​ട​ന്നു പൊ​യ്ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. രാ​ഷ്ട്രീ​യ​ത്തി​ന്‍റെ പേ​രി​ലാ​യാ​ലും മ​ത​ത്തി​ന്‍റെ​യും ജാ​തി​യു​ടെ​യും പേ​രി​ലാ​യാ​ലും ഇ​തി​ന് അ​റു​തി​യു​ണ്ടാ​ക​ണ​മെ​ന്നും ദേ​വ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.​ച​ട​ങ്ങി​ൽ മ​ല​ന​ട ദേ​വ​സ്വം പ്ര​സി​ഡന്‍റ് ആ​ർ.​മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ഗാ​ന​ര​ച​യി​താ​വ് കി​ളി​മാ​നൂ​ർ രാ​മ​വ​ർ​മ മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.​കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം​എ​ൽ​എ പ്ര​തി​ഭ​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് എം.​ശി​വ​ശ​ങ്ക​ര​പി​ള്ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​സു​മ, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡന്‍റ് എ​സ്.​ശി​വ​ൻ പി​ള്ള, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​ഷീ​ജ, ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ബി.​ബി​നീ​ഷ്, ആ​ർ.​രാ​ധ, ദേ​വ​സ്വം വൈ​സ് പ്ര​സി​ഡ​ന്‍റ്…

Read More